അർജുൻ: ഭാഗം 59

arjun

രചന: കടലാസിന്റെ തൂലിക

അജു ചെറുചിരിയോടെ പറഞ്ഞപ്പോൾ അവളും അവനെ നോക്കി പുഞ്ചിരി തൂകി. പിന്നെ പതിയെ കണ്ണടച്ചു. അവനെ കണ്ടത് മുതലുള്ള കാര്യങ്ങൾ മനസ്സിലേക്ക് ആവാഹിച്ചു. വീണ്ടും അവളുടെ ചുണ്ടുകളിൽ പുഞ്ചിരി മുട്ടിട്ടു. മെല്ലെ കണ്ണുകൾ തുറന്നപ്പോൾ ആദ്യം കണ്ടത് അവനെയാണ്.. അവളുടെ പ്രണയത്തെ... അവൾ പറയാൻ തയ്യാറായി എന്ന് കണ്ടപ്പോൾ തന്നെ ചിരിച്ചു കൊണ്ട് അവരെല്ലാം അവിടെ നിന്ന് പോയി. "എന്റെ പ്രണയത്തെ മുഴുവനായും വാക്കുകളിലൂടെ നിന്നിലേക്ക് കൊണ്ട് വരാൻ എനിക്ക് കഴിയില്ല.എന്റെ പ്രണയത്തെ എനിക്ക് പറഞ്ഞറിയിക്കാനും കഴിയില്ല.പക്ഷെ..എന്റെ പ്രണയം കുറച്ചെങ്കിലും അളവിൽ നീ അറിഞ്ഞിരിക്കണം. ഞാൻ ഇവിടെ എത്തിയിട്ട് അധികം ഒന്നും ആയില്ല.വന്ന നാൾ മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കാറേ ഇല്ലായിരുന്നു.പിന്നേ പിന്നെ ഞാൻ പറഞ്ഞതിന്റെ അതെ അളവിൽ തിരിച്ചു പറയുന്ന നിന്നോട് സംസാരിക്കാൻ എനിക്ക് എന്ധെന്നില്ലത്ത ആവേശമായിരുന്നു. ഒരുപാട് അടി ഉണ്ടാക്കുന്നതിനിടയിലും നിനക്കെന്നോടുള്ള കേറിങ് ഒക്കെ എന്നും ഉണ്ടാവാണേ എന്ന് ഞാനും എപ്പോഴോ ആഗ്രഹിച്ചു തുടങ്ങി.ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങുകയാണ് എന്നറിഞ്ഞ നിമിഷത്തിൽ ആണ് നീയും ജെസിയും പ്രേമം ആണെന്ന് തെറ്റി ധാരണ ഉണ്ടായത് .

അപ്പോൾ തന്നെ നിന്നോടുള്ള പ്രണയം ഞാൻ മുളയിലേ നുള്ളി കളഞ്ഞു.നിനക്കെന്നോടുള്ള സ്നേഹവും കരുതലും പ്രേമം ആയിരിക്കുമോ എന്നൊരു സംശയം എന്നെ വേട്ടയാടി.പക്ഷെ അതെല്ലാം എന്റെ തോന്നൽ മാത്രം ആണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. എന്നിലുള്ള നിന്നെ ഞാൻ സ്വപ്നം കണ്ടുണരുന്നതിലൂടെയും ഓരോ നിമിഷവും നിന്നെ കാണണമെന്നുള്ള അടങ്ങാത്ത ആഗ്രഹവും നിന്നോടെനിക്ക് പ്രേമമാണെന്നെന്ന് വിളിച്ചോതി.അതെ സമയം തന്നെ നിന്നെയും ജെസിയെയും ഒന്നിച്ചു കാണുമ്പോൾ എന്റെ ഹൃദയം എത്ര മാത്രം നീറി എന്ന് നിനക്ക് അറിയുമോ.. ഞാൻ എത്ര മാത്രം കരഞ്ഞു എന്ന് നിനക്ക് അറിയുമോ.. ആരും കടന്നു ചെല്ലാതിരിക്കാൻ താഴിട്ടു പൂട്ടി വെച്ച എന്റെ ഹൃദയത്തിലേക്ക് ആണ് നീ വന്നു കയറിയത്.എന്റെ അനുവാദം പോലും വാങ്ങാതെ... ജെസിയെ കാണും തോറും വല്ലാത്തൊരു കുറ്റ ബോധം എന്നെ വന്നു മൂടാൻ തുടങ്ങി.അപ്പോഴൊക്കെ... അപ്പോഴൊക്കെ ഞാൻ നിന്നെ മറക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരുപാട്... പക്ഷെ അതെല്ലാം പാഴായി എന്ന് മാത്രം.ആരും കാണാതെ തന്റെ നഷ്ടപ്രണയത്തിന് വേണ്ടി കരയുമ്പോൾ അതിനും ഒരു പ്രത്യേക സുഖം ആണെന്ന് അറിഞ്ഞ നാളുകൾ.. ആരോടും പറയാതെ എന്റെ വിഷമങ്ങൾ എന്റെ മാത്രം ഉള്ളിലൊതുക്കിയ നാളുകൾ..

ആ നാളുകൾക്ക് വിരാമമിട്ട് കൊണ്ട് നീ ഇപ്പോഴും ആരുടേയും സ്വന്തം അല്ലെന്നും നിനക്കെന്നെയും ഒരുപാട് ഇഷ്ടം ആണെന്നും അറിഞ്ഞപ്പോൾ എനിക്ക് എത്രത്തോളം സന്തോഷം ആയി എന്ന് നിനക്ക് അറിയുമോ.. ഈ ലോകം തന്നെ കീഴകടക്കി എന്ന് എനിക്ക് തോന്നി പോയി.പിന്നീട് നീ എന്നെ അവോയ്ഡ് ചെയ്ത ഒരോ നിമിഷവും നീ എന്റെത് തന്നെയാണെന്ന സമാധാനം ആയിരുന്നു എനിക്ക്.നിന്റെ ഒരു നോട്ടം പോലും എന്റെ മേൽ കിട്ടാതെയായപ്പോൾ നിന്റെ ശ്രദ്ധ കിട്ടാൻ വേണ്ടി ചെയ്ത കാര്യങ്ങൾ ഒക്കെ ഇന്നും എനിക്കൽഭുതം ആണ്.ഒരാൾക്കും എന്റെ ഹൃദയത്തിലേക്ക് പ്രവേശനം ഇല്ല എന്ന് തീർത്തു പറഞ്ഞിടത്തു നിന്ന് ഇത്രത്തോളം ഞാൻ മാറി എന്നതോർത്തു അത്ഭുതം. പക്ഷെ എനിക്കിനിയും നിന്റെ അവോയ്ഡിങ് താങ്ങാൻ കഴിയുന്നില്ല.അത്രത്തോളം ഞാൻ നിന്നിൽ അടിമ പെട്ടു പോയി.ഇനിയെങ്കിലും പറ... ക്ഷമിച്ചൂടെ എന്നോട്.. എന്റെ മാത്രം ആയിക്കൂടെ നിനക്ക്..❤️" പറഞ്ഞു കഴിയുമ്പോഴേക്കും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റി വീണിരുന്നു.പെട്ടന്നവൾ പ്രതീക്ഷിക്കാതെ അവൻ അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു.അപ്പോൾ തന്നെ അവൾ അവന്റെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു.അവന്റെ കൈകൾ അവളെ വലിഞ്ഞു മുറുകി. """നോ.......!!!"""പെട്ടന്ന് ജെസി അലറിയപ്പോൾ അവൾ അവനിൽ നിന്ന് വിട്ടു മാറി.

"എന്താണിത്.കെട്ടി പിടിക്കൽ!! ഈ ക്യാമ്പസിലോ.. അതും ഞാൻ ഇവിടെ മൂത്തു നിൽക്കുമ്പോൾ.." ജെസിയുടെ പറച്ചിൽ എല്ലാവരിലും ചിരിയുണർത്തി.മാളു കണ്ണ് നീര് തുടക്കുന്നത് കണ്ട് അജു അവളുടെ അടുത്തേക്ക് ചെന്നു. "ടാ.. നീയെന്റെ കൊച്ചിനെ കരയിപ്പിച്ചോ.." "ഏയ്.. കരയിപ്പിച്ചോടി."മനു ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു. അപ്പോൾ തന്നെ ഇല്ലെന്നവൾ കൂമൽ കാച്ചി. "എന്തായാലും നിങ്ങൾ സെറ്റ് ആയ സ്ഥിതിക്ക് ഞാനൊരു കാര്യം പറയാം.. കെട്ടി പിടിക്കൽ,ഉമ്മ വെക്കൽ അങ്ങനത്തെ പരിപാടി ഒന്നും ഈ ക്യാമ്പസ്സിൽ നടക്കില്ല."ജെസി തീർത്തു പറഞ്ഞു. "അസൂയ പെട്ടിട്ടു കാര്യം ഇല്ല ജെസിയേച്ചി.."ഐഷു അവളെ കളിയാക്കി പറഞ്ഞു. "അതിന് എന്റെ ഇച്ചായൻ എന്നെ..." "നോ... "അവൾ എന്തോ പറയാൻ പോയപ്പോഴും ജിജോ വന്ന് അവളുടെ വായ പൊത്തി. "എന്താ ജെസി ചേച്ചി പറയാൻ വന്നത്.പറ പറ."ഐഷു ആവേശത്തോടെ ചോദിച്ചു. "ഒന്നുല്ല.അളിയ ഞാൻ ഇപ്പോൾ വരവേ... "ജെസിയുടെ വായ പൊത്തി കൊണ്ട് തന്നെ ജിജോ അവിടെ നിന്നും പോയി. "എന്നാലും ജെസി ചേച്ചി എന്തായിരിക്കും പറയാൻ വന്നത്."ഐഷു "അത് തന്നെയാ എനിക്കും മനസ്സിലാവാത്തത്. കാര്യം എന്താ.."മാളുവും മനസ്സിലാവാതെ ചോദിച്ചു. "അത് നിങ്ങൾക്ക് മനസ്സിലാവില്ല.കാരണം നിങ്ങൾ കുട്ടി ആണ്."അജു ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഐഷുവും മാളുവും ഒന്നും മനസ്സിലാവാതെ പരസ്പരം മുഖത്തോട് മുഖം നോക്കി. "സ്റ്റുഡന്റസ്... പ്ലീസ് ലിസൺ..."

സ്പീക്കിറിൽ നിന്നും ഭാമ ടീച്ചറുടെ ശബ്ദം കേട്ടപ്പോൾ എല്ലാവരും അങ്ങോട്ട് ചെവിയോർത്തു. "നിങ്ങൾ എല്ലാം കാത്തിരിക്കുന്ന പൂക്കള മത്സരത്തിന്റെ റിസൾട്ട്‌ വന്നിട്ടുണ്ട്... തെ ഫസ്റ്റ് പ്രൈസ് ഗോസ് ടു..." എല്ലാവരുടെയും നെഞ്ചിടിപ്പേറി.. "ഗോസ് ടു സെക്കന്റ്‌ m.com ബി " "യെ......." ഐഷുവും മാളുവും നിന്നിടത്തു നിന്ന് തന്നെ തുള്ളി ചാടി.എല്ലാവരും വലിയ ശബ്ദത്തോടെ കയ്യടിച്ചു. "അല്ല.. നീ എന്തിനാ തുള്ളി ചാടിയത്.ഞങ്ങടെ ക്ലാസ്സിന് അല്ലെ പ്രൈസ്സ് കിട്ടിയത് നീ ഞങളുടെ ക്ലാസ്സിൽ അല്ലല്ലോ.." "അയിന്.ഞാൻ ആര് ജയിച്ചാലും തുള്ളും.അതിന് ഇയാൾക്കെന്താ.. "ഐഷു ആശിയെ നോക്കി പുച്ഛിച്ചു. അത് കണ്ട് ആഷി അവിടെ നിന്നും പോയി. "എന്റെ ദൈവമേ ഇവരുടെ വഴക്ക് ഇപ്പോഴൊന്നും തീരില്ലേ... "അജു തലയിൽ കൈ വെച്ചു. "ചാൻസെ ഇല്ല."ഐഷു ചിരിച്ചു. "അർജുൻ.. ഫുഡ്‌ കമ്മിറ്റിയിലോട്ട് വരാൻ മീര മാം പറഞ്ഞു."ഒരു പെൺകുട്ടി വന്ന് പറഞ്ഞപ്പോൾ അജു പല്ല് കടിച് അവിടെ നിന്നും പോയി. "എന്നാൽ പിന്നെ ഞാനും അങ്ങോട്ട്...." ഐഷു മെല്ലെ തടി ഊരാൻ പോയി. "എങ്ങോട്ട്."മനുവും മാളുവും ഒരുമിച്ചു ചോദിച്ചു. "അല്ല.. ഇനി നിങ്ങൾ ആയി നിങ്ങടെ പാടായി.. ഞാനെന്തിനാ കട്ടുറുമ്പ് ആവുന്നേ.."

"അയ്യടി.. ഒരു കട്ടുറുമ്പ് വന്നേക്കുന്നു.നീ വാ നമുക്ക് ഫുഡ്‌ കഴിക്കാൻ ചെല്ലം. ഇപ്പോൾ പോയാൽ ഫസ്റ്റ് ട്രിപ്പിൽ ഇരിക്കാം.." മാളു ഐഷുവിന്റെ കൈ പിടിച്ചു അവിടെ നിന്ന് പോയി. "ദൈവമേ.. ഒരു ഭക്ഷണ ഭ്രാന്തിയെ ആണോ ഞാൻ സ്നേഹിച്ചത്.. "മാളു പോണ വഴിയേ നോക്കി മനു ആത്മ ഗതിച്ചു. ***** ഭക്ഷണം കഴിക്കാൻ എല്ലാവരും ഒരുമിച്ചായിരുന്നു ഇരുന്നിരുന്നത്.വിളമ്പി കൊടുക്കാൻ അജുവിനോടൊപ്പം അമ്മുവും ഉണ്ടായിരുന്നു. നിലത്തും മുകളിലും ആയാണ് ഭക്ഷണം കൊടുത്തിരുന്നത്.അവരെല്ലാവരും നിലത്തിരുന്നു.ഇരുന്നു വന്നപ്പോൾ ആഷിയും ഐഷുവും അടുത്തടുത്തായി വന്നു.അവർ പരസ്പരം പുച്ഛിച്ചു അവരിലേക്ക് മാത്രം ശ്രദ്ധ ചെലുത്തി.വിഭവങ്ങൾ ഓരോന്നായി ഇലയിൽ നിരന്നു. തുമ്പപൂ ചോറും 18 കൂട്ടം കറികളുളും 3 കൂട്ടം ഉപ്പേരികളുമായി സദ്യ പൊടി പൊടിച്ചു. തിന്നുന്നതിനിടയിൽ ഐഷുവിന്റെ മുട്ട് ആഷിയുടെ മുട്ടിനു മേലെയായി വന്നു. അവൻ അപ്പോൾ തന്നെ അവന്റെ കാൽ മുട്ട് അവളുടെ കാൽ മുട്ടിനു മുകളിലായി വെച്ചു. അവൾ അവനെ തുറിച്ചു നോക്കി. അവൻ അവളെയും. വീണ്ടും അവന്റെ കാലിന് മുകളിൽ ആയി അവളുടെ കാൽ വെച്ചു. അത് അവൻ കണ്ടപ്പോൾ വീണ്ടും പഴയ പോലെ ചെയ്തു.അവൾ അവളുടെ കാൽ വലിച്ചു.

അവനും.വീണ്ടും ചമ്ര പടി ഇട്ടു ഇരുന്നതും അവന്റെ കാൽ മുട്ടിനു മുകളായി അവൾ കാൽ വെച്ചു. "ദേ.. എടുത്തോണ്ട് പൊടി നിന്റെ കാൽ.." "പറ്റില്ല." "ഡീ.." "ഒന്ന് മിണ്ടാതെയിരിക്കോ.. മനുഷ്യന്റെ കോൺസെൻട്രേഷൻ പോണു."മാളു അവരെ നോക്കി പറഞ്ഞിട്ട് വീണ്ടും തീറ്റ തുടർന്നു. അവർ പരസ്പരം പുച്ഛിച്ചു വീണ്ടും അവനവനിലേക്ക് മാത്രം ശ്രദ്ധ ചെലുത്തി. ******* ഭക്ഷണത്തിന് ശേഷം എല്ലാവരും ചേർന്ന് ഫോട്ടോയെടുപ്പ് തുടങ്ങി.സെൽഫികളും മറ്റുമായി അത് പുരോഗമിച്ചു. അപ്പോഴാണ് അമ്മു അങ്ങോട്ടേക്ക് വന്നത്.മനുവും മാളുവും ചേർന്ന് നിന്ന് ഫോട്ടോ എടുക്കുന്നത് കണ്ട് അവൾക്ക് അത്ഭുതം തോന്നി. "ഏഹ്.. നിങ്ങളുടെ വഴക്ക് ഒക്കെ മാറിയോ.."അവൾ അത്ഭുതത്തോടെ തന്നെ ചോദിച്ചു "മാറിയല്ലോ.." "എങ്ങനെ??" "വല്ലപ്പോഴും ഞങളുടെ കൂടെയും നിക്കണം. അപ്പൊൾ അറിയാമായിരുന്നു."മാളു പരിഭവിച്ചു. "തിരക്ക് ആയത് കൊണ്ടല്ലെടി.. എന്നോട് ക്ഷമിക്ക്.നീ സംഭവം പറ." ഐഷു അപ്പൊൾ തന്നെ അമ്മുവിന് എല്ലാം വിശദീകരിച്ചു കൊടുത്തു. "പ്രൊപോസലോ.. മാളു മനുവിനെ പ്രൊപ്പോസ് ചെയ്തോ..ചെ.. എനിക്ക് ഒന്ന് കാണാൻ പറ്റിയില്ലല്ലോ." "എന്തിനാ കാണുന്നെ.." "എന്റെ അനിയത്തി അല്ലെടി അവൾ. അവളുടെ പ്രൊപോസൽ കാണാൻ പറ്റിയില്ലല്ലോ.. സാരമില്ല.. ഇനി ഒരു അനിയത്തി കൂടി ഉണ്ടല്ലോ.. ഐഷു.നിന്റെ പ്രൊപോസലിന് എന്നെ ആദ്യം വിളിക്കണം."

"ചേച്ചി പറയുന്നത് കേട്ടാൽ ഇത് എന്തോ കല്യാണം പോലെ ഉള്ള ഫങ്ക്ഷന് ആണെന്ന് വിചാരിക്കോലോ.." അത് പറഞ്ഞപ്പോൾ അമ്മു ഒന്ന് ഇളിച്ചു കൊടുത്തു. "അങ്ങനെ ഒന്നും അല്ലെങ്കിലും അതൊക്കെ ഒരു പ്രത്യേക ഫീൽ ആടി. സ്വന്തം പ്രൊപോസൽ ആണെങ്കിൽ നെഞ്ചോക്കെ ഇടിച്ചു ഹാർട്ട്‌ അറ്റാക്ക് വരാൻ ഉള്ള അവസ്ഥയിൽ എത്തും. മറ്റുള്ളവരുടെ പ്രൊപോസൽ അങ്ങനെ അല്ല. എല്ലാം നമുക്ക് ലൈവ് ആയി ആസ്വാധിക്കാം." "നല്ല എക്സ്പീരിയൻസ് ഉണ്ടെന്ന് തോന്നുന്നു." "ഏറെ കുറെ..ആ.. ഞാൻ പറയാൻ വന്നത് എന്താണെന്ന് ഞാൻ മറന്നു പോയി.വടം വലി തുടങ്ങാനായി. ഗേൾസ് vs ബോയ്സ് ആണ്. എല്ലാവരും അങ്ങോട്ട് പോയെ... ഒരേ ക്ലാസ്സ്‌ വൈസ് ആയിട്ടാണ് മത്സരം. അത് കൊണ്ട് എല്ലാവരും പങ്കെടുക്കും.നിങ്ങളും വേണം." "കഴിഞ്ഞ കൊല്ലത്തിൽ നിന്ന് ഡെഫറെൻഡ് ആണല്ലോ ഇപ്രാവശ്യം എല്ലാം.. "മനു "അത് ഞാൻ വന്നത് കൊണ്ടാണ് മനുവേട്ടാ.." മാളു നാണത്തോടെ പറഞ്ഞു. "അല്ലല്ല.ഞാൻ വന്നത് കൊണ്ടാണ്."ഐഷു "നിങ്ങൾ രണ്ട് പേരും വന്നത് കൊണ്ടല്ല.അമ്മു വന്നത് കൊണ്ടാണ്.ഇതെല്ലാം അമ്മുവിന്റെ ഐഡിയ ആണ്.അല്ലെ അമ്മു".ആഷി പറഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് തലയാട്ടി. "നിങ്ങൾ വേഗം വാ.. അവിടെ പരിപാടി തുടങ്ങാനായി.അവർ അപ്പൊൾ തന്നെ വടം വലിക്ക് പേര് കൊടുത്തു.ക്ലാസ്സ്‌ മുഴുവൻ വടം വലിക്കായി ഇറങ്ങി." "നീ എന്താ അവിടെ നിൽക്കുന്നത്.ഇങ്ങോട്ട് വാടി ഐഷു.വേറെ ക്ലാസ്സ്‌ ആണെന്നൊന്നും നോക്കണ്ട."

"അതല്ല ചേച്ചി.. എനിക്ക് വയ്യ.നിങ്ങൾ പങ്കെടുത്തോ.. "അവൾ പറഞ്ഞപ്പോൾ ജെസിയവളെ കൂടുതൽ നിർബന്ധിക്കാൻ നിന്നില്ല. എല്ലാവരും വടം വലിക്കായി അണി നിരന്നപ്പോൾ ആഷി ഐഷുവിന്റെ അടുത്ത് വന്നു നിന്നു.എന്നിട്ട് അവരുടെ ടീമിലേക്ക് നോട്ടം തെറ്റിച്ചു. "എന്താ... വടം വലിക്കാൻ പോകുന്നില്ലേ.." അവൾ വളരെ ആർദ്രമായ് ചോദിച്ചു. "ഞാൻ വടം വലിക്കാൻ പോയില്ലെങ്കിൽ നിനക്കെന്താ.." 'ഇയാളോട് ചോദിച്ച എന്നെ വേണം പറയാൻ..' അവൾ ഓരോന്ന് പിറു പിറുത്ത് കൊണ്ട് പോകുന്നത് അവൻ ചിരിയോടെ നോക്കി. വാശിയെറിയ വടം വലി മത്സരം തുടങ്ങി കഴിഞ്ഞു..... അനോൺസ്‌മെന്റിൽ വിളിച്ചു പറയുന്നത് അവരുടെ ഊർജം കൂട്ടി.പെൺകുട്ടികൾ എല്ലാം സാരി തല എളിയിൽ കുത്തി.ആൺകുട്ടികൾ മുണ്ട് മടക്കി കുത്തി. "സ്റ്റാർട്ട്‌." എല്ലാവരും അപ്പൊൾ തന്നെ വാശിയോടെ വടം വലിച്ചു.അൽപ്പ സമയത്തിന് ശേഷം ഗേൾസിന് പിടിച്ചു നിൽക്കാൻ കഴിയില്ല അവർ പരസ്പരം കണ്ണിറുക്കി.പെട്ടന്ന് വന്നേ വടത്തിലെ പിടി വിട്ടു. വാശിയോടെ വലിച്ചവർ ഒന്നിന് മീതെ ഒന്നായി നിലത്തു വീണു.

അവർ പൊടിയും തട്ടി എഴുന്നേറ്റപ്പോഴേക്കും പെൺകുട്ടികൾ എല്ലാം ഓടിയിരുന്നു.. മത്സരം എല്ലാം കഴിഞ്ഞപ്പോൾ സമ്മാന ദാനം തുടങ്ങി. വേറെ ഒന്നിനും പ്രൈസ് കിട്ടിയില്ലെങ്കിലും പൂക്കള മൽസരത്തിന് ഫസ്റ്റ് ഉള്ളത് കൊണ്ട് അവർക്ക് ഒരു വലിയ പഴ കുല കിട്ടി.കണ്ണടച്ച് തുറക്കുമ്പോഴേക്കും അത് ഏറ്റു വാങ്ങിയ ആൾ ഒഴിച്ച് ബാക്കിയെല്ലാവരും പഴവും കൊണ്ട് പോയിരുന്നു... ഇതേ സമയം മറ്റൊരിടത്ത്.... "അങ്ങനെ നീ ആഗ്രഹിച്ച സ്ഥലത്ത് തന്നെ വാദ്യർ പണി കിട്ടി അല്ലെ... കോൺഗ്റുലേഷൻസ്.." "മ്മ്.. എന്റെ ആഗ്രഹങ്ങളിലേക്കുള്ള ചവിട്ട് പടി മാത്രം ആണിത്.ആ കോളേജിൽ....അവിടെ അവളുണ്ട്.എന്റെ എല്ലാമായവൾ.... " അയാൾ ചിരിച്ചു കൊണ്ട് കസേരയിലേക്ക് ചാരി ഇരുന്നു...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story