അർജുൻ: ഭാഗം 6

arjun

രചന: കടലാസിന്റെ തൂലിക

(പൂജ ) ഇന്നും ആ കലിപ്പനും ഗാങ്ങും ക്ലാസ്സിൽ വന്നിട്ടുണ്ടായില്ല . എല്ലവരായിട്ടും കത്തി അടിചോണ്ടിരിക്കുമ്പോഴാണ് വിഷ്ണു സർ ചോദിച്ചത് : "പൂജയുടെ ക്ലാസ്സിലെ അർജുനും ഗാങ്ങും ക്ലാസ്സിൽ കയറാഞ്ഞിട്ട് ഒരാഴ്ചയായല്ലോ ". "ആ... അത് തന്നെ. ഞാനും ചോദിക്കണമെന്ന് വിചാരിച്ചതാ. ഇത്തിരി തല്ലുകൊള്ളി തരമുണ്ടെങ്കിലും നന്നായി പഠിക്കുമായിരുന്നു. ഇത് വരെ ഇത് പോലെ ക്ലാസ്സ്‌ കട്ട്‌ ചെയ്യാറില്ല. എന്ത് പറ്റി ആവോ. "ജാനകി ടീച്ചർ "അർജുന് അത്ര തല്ല് കൊള്ളി തരമൊന്നുമില്ല. പാവമാ. "മീര "എങ്ങനെ..... "ഇന്ദ്രൻ മീര ഒരു ചമ്മിയ ചിരി ചിരിച്ചു. "ഞാൻ ഇതുവരെ ഇങ്ങനെ ഒരു പേരും കേട്ടിട്ടില്ല. പിന്നെ എങ്ങനെയാ "ഞാൻ വളരെ സ്വാഭാവികമായി തന്നെ പറഞ്ഞു. "മീര ടീച്ചർക്ക്‌ അർജുന്റെ മേലൊരു കണ്ണുണ്ടെന്ന് തോന്നുന്നു.

അല്ല പൂജക്കാരോടും ഇല്ലേ... "വിഷ്ണു "ഏയ്... '" "അതെന്തേ "സൂരജ് "എനിക്കിങ്ങനെ ഫ്രീ ബേർഡ് ആയി നടക്കാനാണ് ഇഷ്ടം. ലൈഫ് ഫുൾ എൻജോയ് ചെയ്യണം. അതിനിടക് പ്രേമവും മറ്റൊന്നും വേണ്ട. " പൂജ അത് പറഞ്ഞപ്പോൾ സൂരജിന്റെ മുഖം വാടിയത് ഭാമ ശ്രദ്ധിച്ചു. "എന്നെങ്കിലും ഒരിക്കൽ ഇതിന് കയർ വീഴും. "ഭാമ "വീഴുമ്പോൾ വീഴട്ടെ. അത് വരെ ഇങ്ങനെ അങ്ങ് പോവാം " **** "പൂജ മോളെ " ജാനകി ടീച്ചർ ആണ്. ഞങ്ങൾ നല്ല കമ്പനിയാ. എനിക്കെന്റെ അമ്മയെ പോലെയാണ്. ടീച്ചർക്കെന്നെ മോളെ പോലെയും. അത് കൊണ്ട് സ്റ്റാഫ്‌ റൂമിന് വെളിയിലൊക്കെ ഞാൻ അമ്മേ എന്ന് തന്നെയാണ് വിളിക്കാറ്. "മോളെ ഇന്ന് നമുക്ക് ഒരുമിച് പോകാം. ഇന്ന് മാത്രമല്ല. ഏകദേശം ഒരാഴ്ച്ച. ഞാൻ ഇനി ഒരാഴ്ച്ച എന്റെ വീട്ടിലാണ്. "ജാനകി ടീച്ചർ "അതിനെന്താ അമ്മേ.. നമുക്ക് പോകാം. " "എന്നാൽ ബെല്ലടിക്കുമ്പോ പുറത്ത് വെയ്റ്റ് ചെയ്തോ.

എനിക്ക് ഒന്ന് പ്രിൻസിപ്പലിനെ കാണണം. അത് കഴിഞ്ഞ് ഞാൻ വരാം "ജാനകി ടീച്ചർ "ആ ശെരി " അപ്പോഴേക്കും കോളേജ് വിടാനുള്ള ലോങ്ങ്‌ ബെൽ അടിച്ചു. ടീച്ചറുടെ ശരിക്കുള്ള വീട് എന്റെ നാട്ടിലാണ്. അവിടം വരെ ഞാൻ ഒറ്റക്കല്ലേ. ടീച്ചർ കൂട്ട് വരുന്നത് ഒരു വലിയ കാര്യമാണ്. രണ്ടാഴ്ച കഴിഞ്ഞാൽ അപർണ വരും.' അപ്പു'എന്റെ ബെസ്റ്റി ആണ് അവൾ. എന്നെക്കാളും ഇളയതാണെങ്കിലും ഞങ്ങൾ എടാ പോടാ ബന്ധം ആണ്. എനിക്ക് അവളും അവൾക് ഞാനും ജീവൻ ആണ്. എനിക്ക് സിബ്ലിംഗ്സ് ഇല്ലാത്തത് പോലെ അവൾക്കും ഇല്ല. അവളെ കുറിച് ഓരോന്നലോജിച് കൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ കലിപ്പനെ കണ്ടത്. അവനോട് എന്താ ക്ലാസ്സിൽ കയറാത്തത് എന്ന് ചോദിക്കാൻ വേണ്ടി ഞാൻ അവന്റെ അടുത്ത് പോയി. അവന്റെ അടുത്തേക് ചെല്ലും തോറും ഹൃദയം ഇടിക്കുന്നത് പോലെ. എന്തുകൊണ്ടാണ് ആണോ എന്തോ? ഇനി വല്ല അറ്റാക്കിന്റെ സൂചന ആയിരിക്കുമോ?

അയ്യോ എന്നെ വേഗം മരിപ്പിക്കല്ലേ ദൈവമേ... (അർജുൻ ) അവൾ അടുത്തേക്ക് വരും തോറും എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടി കൊണ്ടിരിക്കുകയാണ്. ഇനി പേടിച്ചിട്ടാണോ. ഏയ്... പേടിയോ.. എനിക്കോ... അതും ഈ ചെറിയ കാര്യത്തിനോ? ജസ്റ്റ്‌ ഒരു പ്രൊപ്പോസ് ചെയ്യാനല്ലേ പോകുന്നുള്ളു.. ഹാർട്ട്‌ ബീറ്റ്സിന്റെ അളവിൽ മാറ്റമൊന്നും ഇല്ലല്ലോ. ആ എന്തെങ്കിലും ആവട്ടെ. അപ്പോഴേക്കും അവളെന്റെ അടുത്തെത്തിയിരുന്നു. അവൾ എന്തോ പറയാൻ പോവുന്നതിന്റെ ഇടയിൽ കയറി ഞാൻ പറഞ്ഞു. "പൂജ എനിക്കൊരു കാര്യം പറയാനുണ്ട് " അവൾ എന്താണെന്ന് അർത്ഥത്തിൽ എന്നെ നോക്കി. "പൂജ, ഞാൻ ഇത് പറഞ്ഞാൽ നീ എങ്ങനെ എടുക്കും എന്നൊന്നും എനിക്കറിയില്ല. എങ്ങനെയാ പറയേണ്ടത് എന്ന് എനിക്കും അറിയില്ല. നിന്നെ കണ്ട അന്ന് മുതൽ എനിക്ക് നിന്നെ ഇഷ്ടമാണ്. ആദ്യം ഞാനതിനെ അട്ട്രാക്ഷൻ,ഇൻഫാച്ചുവേഷൻ എന്നൊക്കെ പറഞ്ഞു തള്ളി കളയാൻ നോക്കി.

പക്ഷെ പറ്റുന്നില്ല. മറക്കും തോറും എന്റെ നെഞ്ചിൽ ആഴത്തിൽ പതിഞ്ഞു കൊണ്ടിരിക്കുകയാണ് നീ. എന്റെ ഊണിലും ഉറക്കത്തിലും ഇപ്പോൾ നീ മാത്രമാണ്. അറിയില്ല, നിന്നെ ഇഷ്ടപ്പെടാനുള്ള കാരണമെന്തെന്ന്.നിന്നെ കാണുമ്പോൾ പിടക്കുന്ന ഹൃദയവും വിടരുന്ന കണ്ണുകളും നിന്നെ കാണാത്തപ്പോൾ നിന്നെ തേടി അലയുന്ന എന്റെ മിഴികളും എന്നെ അറിയിക്കുന്നുണ്ട് നിന്നോടുള്ള എന്റെ അടങ്ങാത്ത പ്രണയം. അതിനുള്ള അർഹത ഉണ്ടോന്ന് എനിക്ക് അറിയില്ല. എന്നാലും ചോദിക്കുവാണ്. നിനക്ക് എന്റെത് മാത്രം ആയിക്കൂടെ. എന്റെ പെണ്ണായി എന്റെ കൂടെ ഇനിയുള്ള ഏഴ് ജന്മവും ജീവിക്കാൻ നിനക്ക് സമ്മതമാണോ? ❤️❤️ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവൻ അവളുടെ ഭാവങ്ങൾ ശ്രദ്ധിക്കുകയായിരുന്നു. ആദ്യം വിശ്വാസം വരാത്തത് പോലെ രണ്ട് കണ്ണ് കൊണ്ടും തുറിച്ചു നോക്കുന്നു. ആ കണ്ണ് ഇപ്പോൾ പുറത്തേക് വരാതിരുന്നാൽ മതിയായിരുന്നു. പിന്നെ പെട്ടെന്ന് അവന്റെ മുഖത്തു നിന്നും നോട്ടം മാറ്റി താഴേക്കു നോക്കി നിൽക്കുന്നു.

ഒപ്പം സാരി തല കൊണ്ട് കയ്യിൽ ചുറ്റുന്നും അഴിക്കുന്നതും ഉണ്ട്. കണ്ടിട്ട് നല്ല ടെൻഷൻ ഉള്ളത് പോലെ തോന്നുന്നുണ്ട്. "നീയെന്താ ഒന്നും പറയാത്തത്. " അവൻ അത് പറഞ്ഞപ്പോൾ അവൾ മുഖം ഉയർത്തി അവനെ നോക്കി. "കാത്തിരിക്കാം ഞാൻ. നീയൊരു മഴയായി എന്നിലലിയുന്നതും കാത്ത്. കാത്തിരുന്നോട്ടെ ഞാൻ.... ❤️❤️" "അത്... പിന്നെ... ഞാൻ... "അവൾ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും പിന്നിൽ നിന്ന് മോളെ എന്നൊരു വിളി കേട്ടു. "പോവാം മോളെ... "ജാനകി ടീച്ചർ "ആ.. പോകാം "അവളെങ്ങനെയോ പറഞ്ഞൊപ്പിച്ചു. എന്നിട്ട് അവർ ഒരുമിച്ച് പോയി. പോകുന്നതിന് മുൻപ് അവളൊന്നവനെ തിരിഞ്ഞ് നോക്കി. അവളുടെ തിരിഞ്ഞ് നോട്ടം കണ്ട് അവനിലൊരു മന്ദഹാസം വിരിഞ്ഞു. ******* എന്നാലും ജാനകി ടീച്ചർ ആരായിരിക്കും അവളുടെ? .അർജുൻ ചിന്തിക്കാതെ ഇരുന്നില്ല. മോളെ എന്നല്ലേ വിളിച്ചത്. അപ്പോൾ അമ്മയായിരിക്കുമോ ?

അതാണോ അവളെ ഇവിടെ ഇടയ്ക്കിടെ കാണുന്നത്. അന്ന് അവൾ ഒരു ആളെ കാണാൻ വന്നതാണെന്ന് പറഞ്ഞില്ലേ. അതായിരിക്കോ ഇനി ജാനകി ടീച്ചർ. അവളുടെ അമ്മ. അപ്പോൾ ഇനി അവളെ തിരഞ്ഞു നടക്കേണ്ട കാര്യം ഇല്ല. അവൾ ഇവിടെ തന്നെ വരും. എന്നാലും അവർ തമ്മിൽ ഒരു മാച്ചും ഇല്ലല്ലോ. അതെന്തെങ്കിലും ആവട്ടെ. നാളെ അവളുടെ മറുപടി എന്താകുമോ...? കാത്തിരിക്കാം എന്നൊക്കെ പറഞ്ഞെങ്കിലും ഇപ്പോൾ കുറച്ച് ആയിട്ട് എനിക്ക് തീരെ ക്ഷമ ഇല്ല. അനുകൂല മറുപടി ആയാൽ മതിയായിരുന്നു. ഓരോന്നാലോചിച് അവൻ വാക മര ചുവട്ടിൽ ഇരുന്നു.... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story