അർജുൻ: ഭാഗം 60

arjun

രചന: കടലാസിന്റെ തൂലിക

"ഇന്ന് എന്തിനാ പ്രിൻസി ക്ലാസ്സ്‌ വെച്ചത്".മനുവിന്റെ അരികിലായി ഇരുന്നു കൊണ്ട് മാളു ചോദിച്ചു. "എന്താ നീ അങ്ങനെ ചോദിച്ചേ.." "അല്ല, സാധാരണ അങ്ങനെ ഒന്നും അല്ലല്ലോ.. ഓണ പരിപാടി കഴിഞ്ഞിട്ട് പിന്നെ വെക്കേഷൻ. അത് കഴിഞ്ഞിട്ടല്ലേ തുറക്കു..ഇന്നലെ പൂട്ടിയിരുന്നെങ്കിൽ ഞാൻ ഇന്നലെ രാത്രി തന്നെ അമ്മയുടെ അടുത്തേക്ക് പോയേനെ.."മാളു "അയ്യടി.. ഇവിടെ മനുഷ്യൻ ഒരു ദിവസം കൂടുതൽ കോളേജ് ഉണ്ടെങ്കിൽ അത്രയും നല്ലതെന്ന് വിചാരിക്കുന്നു. കോളേജ് ഒക്കെ കഴിഞ്ഞാലേ ഇതിന്റെ വാല്യൂ മനസ്സിലാവു.. അത് കൊണ്ട് പരമാവധി കോളേജ് ലൈഫ് എൻജോയ് ചെയ്യാൻ നോക്കണം."മനു "മ്മ്" "എടി.. നിനക്ക് എന്നെ കാണാഞ്ഞിട്ട് വിഷമം ആവില്ലേ ഈ പത്തു ദിവസം." "യെന്തിന്??" "നമ്മൾ ഇത്രയും കാലം പരസ്പരം ഇഷ്ടം ആയിട്ട് കൂടി സാഹചര്യങ്ങൾ കൊണ്ട് പിരിഞ്ഞു. എന്നിട്ട് ഇന്നലെ ആണ് എല്ലാം ok ആയത്. അപ്പോഴേക്കും വെക്കേഷൻ. നമുക്ക് ഒന്ന് പരസ്പരം കാണാൻ പോലും പറ്റില്ല." "അയിന്?" "അയിനൊ...അയിന് അല്ലാടി കുയിന്. നിന്നെ ഞാൻ...." അവൻ അവളെ കൊല്ലാൻ പോകുന്നത് പോലെ കാണിച്ചു. അവൾ അപ്പോൾ ഒരു കൂസലും ഇല്ലാതെ അവനെ തന്നെ നോക്കിയിരുന്നു. "ഒലക്ക. നിന്നോടൊക്കെ പറയാൻ വന്ന എന്നെ വേണം പറയാൻ.."

അവൻ തലയിൽ കൈ വെച്ചു. "അതേയ്... "മാളു അവനെ തോണ്ടി വിളിച്ചു. "മ്മ്.. എന്താ.. "അവൻ ഗൗരവം എടുത്തണിഞ്ഞു. "നമ്മക്ക് എന്നും വീഡിയോ കാൾ ചെയ്യാന്നെ.." "ആന്നോ.." "ആന്നെ.". അവൾ ചിരിച്ചു കൊണ്ട് പറഞ്ഞതും അവൻ അവളെ ചേർത്ത് പിടിച്ചു. ****** "10 ദിവസം....പത്തു ദിവസം എങ്ങനെ ആടി നമുക്ക്... പരസ്പരം കാണാതെ.. ഒന്നും അറിയാതെ.... "അജു അമ്മുവിന്റെ കണ്ണിൽ നോക്കി ചോദിച്ചു. "പത്തു ദിവസത്തിന്റെ കാര്യം അല്ലെ.. അത് ശൂ എന്നും പറഞ്ഞു പോവും.ഇപ്പോഴായെപ്പിന്നെ ദിവസം ഒക്കെ ശടെ എന്ന് പറഞ്ഞല്ലേ പോകുന്നെ... അതിനിടക്ക് ഓണം കഴിയും,പിന്നെ നിങ്ങൾക്ക് അസൈൻമെന്റ് ഒക്കെ ഇല്ലേ.. അതൊക്കെ തീർക്കാൻ ഈ പത്തു ദിവസം പോരാതെ വരും.പിന്നെ അവിടെ ഞാൻ മാത്രം അല്ലെ ഇല്ലാത്തത് ഉള്ളു.നിങ്ങൾ ഫ്രണ്ട്‌സ് എല്ലാവരും ഇല്ലേ.." "അവർ നിനക്ക് പകരം ആവോടി.. നിനക്ക് പകരം നീ മാത്രമേ ഉള്ളു.. നിനക്ക് പകരം വേറെ ആർക്കും അവിടെ സ്ഥാനവും ഇല്ല."അജു പറഞ്ഞപ്പോൾ അവൾ ചെറുതായി പുഞ്ചിരിച്ചു. "ഈ ഒരു പത്തു ദിവസം പിരിഞ്ഞിരിക്കാൻ പറ്റാതെയാവൻ മാത്രം നമ്മുടെ ഇടയിൽ ഒന്നും ഇല്ലല്ലോ.. "അവൾ കുസൃതിയോടെ പറഞ്ഞപ്പോൾ അവൻ അവളെ നോക്കി പേടിപ്പിച്ചു. "എന്നാൽ പറ.. എന്നോട് എത്രയും ഇഷ്ടം ഉണ്ട്."

"അതിപ്പോൾ എങ്ങനെ ആടി പറയാ... എനിക്ക് അത് പറയാൻ ഒന്നും അറിയില്ല. നിന്നോടെനിക്കുള്ള പ്രണയം..അത് വാക്കുകളാൽ പറഞ്ഞു തീർക്കേണ്ടതല്ല. അങ്ങനെ പറഞ്ഞാൽ അത് പൂർണതയിൽ എത്തുകയും ഇല്ല.വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാത്ത അത്രയും സ്നേഹം ഉണ്ട് എനിക്ക് നിന്നോട്.." അവൾ അതിന് വെറുതെ ഒന്ന് ചിരിച്ചു. "നിനക്ക് പോണം എന്ന് നിർബന്ധം ആണോ.." "മ്മ്..പോവാതിരിക്കുന്നത് എങ്ങനെയാ.. അച്ഛനും അമ്മയും ഇല്ലാതെ ഒരു ദിവസം പോലും നിലക്കാത്ത ഞാൻ ഇപ്പോൾ ഇത്രയും കാലം നിന്നത് തന്നെ അത്ഭുതം ആണ്.എത്ര തിരക്ക് ആയാലും എവിടെ ഒക്കെ പോയാലും ഓണം വീട്ടുകാരുടെ ഒപ്പം ആണ്.അതിൽ മാറ്റം ഉണ്ടാവില്ല." 'എന്നാൽ ഞാൻ വരട്ടെ നിന്റെ നാട്ടിലേക്ക്." "അയ്യോ.. നീയോ" "എന്താ.. ഞാൻ തന്നെ.ഇപ്പോഴല്ല.ഒരിക്കൽ വരും.നിന്നെ എന്റെത് മാത്രം ആക്കാൻ." "നടക്കുമെന്ന് ഒരു ഉറപ്പില്ലാത്ത കാര്യത്തിന് വേണ്ടി എന്തിനാ ഇങ്ങനെ ആഗ്രഹിക്കുന്നെ.." "നടക്കും.നടന്നിരിക്കും.നീയല്ലാതെ എന്റെ ജീവിതത്തിൽ ഒരു പെണ്ണും ഇനി വരില്ല.നടക്കും എന്നെനിക്ക് 100% പ്രതീക്ഷ ഉണ്ട് അതിനൊരു കാരണവും ഉണ്ടെന്ന് കൂട്ടിക്കോ..." അവൻ അവളെ നോക്കി കണ്ണിറുക്കി. "എന്തു കാരണം. "അവൾ നെറ്റി ചുളിച്ചു. "അതെല്ലാം നിനക്ക് വഴിയേ മനസ്സിലാവും.ഇപ്പോൾ നമുക്ക് ക്ലാസ്സിലേക്ക് പോവാം.." "ഓക്കേ." ****** അവർ തിരിച്ചെത്തിയപ്പോൾ ജെസിയുടെ കൺകോണിൽ കണ്ട കണ്ണുനീർ അവളും കരഞ്ഞിരുന്നു എന്ന് അവരെ മനസ്സിലാക്കി കൊടുത്തു.

ക്ലാസ്സ്‌ മുഴുവൻ അന്നത്തെ ദിവസം വല്ലാത്തൊരു വേദനയിൽ ആയിരുന്നു.പലർക്കും അവരുടെ പ്രാണനെ പിരിയുന്ന വേദന ആണെങ്കിൽ മറ്റു പലർക്കും അവരുടെ മനസ്സ് വായിക്കാൻ പോലും അറിയുന്ന ചങ്ങാതിമാരെ പിരിയുന്ന വിഷമം ആയിരുന്നു. അവരുടെ വിഷമം മനസ്സിലാക്കിയതിനാൽ അമ്മു ഉൾപ്പെടെ ഉള്ള ടീച്ചേർസ് അവരെ ഒന്നും പഠിപ്പിച്ചില്ല.അന്നത്തെ ദിവസം മുഴുവൻ അവർ അവരുടെ ചങ്ങാതിമാരുടെ കൂടെ ചിലവഴിച്ചു. "പരീക്ഷ കഴിഞ്ഞു ഇത്രയും നേരം ആയില്ലേ ഇത് വരെ ഐഷുവിനെ കണ്ടില്ലല്ലോ.." "അത് തന്നെയാ ഞാനും ആലോചിക്കുന്നെ.. നമുക്ക് ഒന്ന് പുറത്തിറങ്ങി നോക്കാം.. പറ്റുമെങ്കിൽ അവളുടെ ക്ലാസ്സിലും നോക്കാം.."ജെസി പറഞ്ഞതനുസരിച് എല്ലാവരും ഐഷുവിനെ തപ്പിയിറങ്ങി. കുറച്ചു ചെന്നപ്പോൾ തന്നെ കണ്ടു വാക മര ചുവട്ടിൽ ഏകകിയായി ഇരിക്കുന്ന ഐഷുവിനെ... അവർ ചിരിച്ചു കൊണ്ട് അങ്ങോട്ട് പോയി. "ഐഷുമ്മ.. ഇവിടെ ഇരിക്കുവായിരുന്നോ.. ഞങ്ങൾ എവിടെ ഒക്കെ അനേഷിച്ചു." അവർ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോഴും ഐഷുവിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ല. അവൾ എങ്ങോട്ടോ കണ്ണും നട്ട് ഇരിക്കുകയായിരുന്നു. "ഏഹ്.. ഇതെന്തു പറ്റി, സാധാരണ ഐഷുമ്മ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ കടിച്ചു കീറാൻ വരുന്ന പെണ്ണാണല്ലോ..

ഇതിപ്പോൾ ഇങ്ങോട്ട് നോക്കുന്നു പോലുമില്ലല്ലോ.." "ഐഷുമ്മ.. ഡീ ഐഷു."അവർ അവളെ തട്ടി വിളിച്ചു. "ആ.. നിങ്ങൾ എപ്പോൾ വന്നു. "ഐഷു "ഞങ്ങൾ വന്നിട്ട് പത്തിരുപതഞ്ച് കൊല്ലം ആയി.ഞങ്ങൾ വിളിച്ചിട്ടെന്താ നീ മറുപടി ഒന്നും തരാഞ്ഞെ...അവസാനം തട്ടി വിളിച്ചപ്പോഴാ അറിഞ്ഞേ.. നീ ഈ ലോകത്തൊന്നും അല്ലെ.." "ഏയ്.. ഒന്നുല്ല.ഞാൻ വെറുതെ ഓരോന്ന്..." "അങ്ങനെ ഒന്നുമില്ല എന്നൊന്നും പറഞ് ഒഴിവാവേണ്ട...സത്യം പറ എന്താ നിന്റെ പ്രശ്നം.നിന്റെ ഓരോ ഭാവമാറ്റവും ഞങ്ങൾക്കിപ്പോൾ മനസ്സിലാവും.അത് കൊണ്ട് നീ എന്താ കാര്യം എന്ന് പറ." "ഒന്നും ഇല്ല അജുവേട്ട..." "എന്തോ ഒന്ന് ഉണ്ട്.ഞങ്ങളോട് പറയാൻ പറ്റില്ല അല്ലെ... അല്ലെങ്കിലും ഞങ്ങളെ നിനക്ക് അത്രയും ഉള്ളുലോ... "അതും പറഞ്ഞു അവർ പിണങ്ങിയ പോലെ നിന്നു.അവളുടെ കണ്ണുകൾ നിറഞ്ഞു വരാൻ തുടങ്ങി. അപ്പോഴാണ് അമ്മു അങ്ങോട്ട് വന്നത്. "അയ്യോ... ഐഷു... എന്തിനാ നീ കരയുന്നെ... "അമ്മു ഓടി അവളുടെ അടുത്ത് ചെന്നു. "ഡീ.. നീ കരയുകയാണോ... ഞങൾ വെറുതെ തമാശക്ക്..." "ഓഹോ.. അപ്പോൾ നിങ്ങൾ ആണ് എന്റെ കുട്ടീനെ കരയിപ്പിച്ചതല്ലേ.. "അമ്മു ഐഷുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. "ഏയ്... ഞങ്ങൾ ഒന്നും അല്ല." "നിങ്ങൾ തന്നെ ആണ്.അല്ലെന്ന് ഐഷു പറയട്ടെ."

"ആണോ ഐഷു...ഈ മനുവേട്ടൻ ആണോടി നിന്നെ കരയിച്ചത്." 'ആരും എന്നെ കരയിച്ചിട്ടില്ല. എന്റെ കണ്ണിൽ കരട് പോയതാ.. "ഐഷു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "അതൊന്നും അല്ല.. നീ കാര്യം പറ. എന്താടാ പ്രശ്നം. "അമ്മു അവളുടെ മുഖം കയ്യിലെടുത്തു കൊണ്ട് ചോദിച്ചു. അവൾ ഒരു നിമിഷം അമ്മുവിന്റെ കണ്ണിലേക്കു തന്നെ നോക്കി. പെട്ടന്ന് അവളെ ഇറുക്കെ പുണർന്നു പൊട്ടി കരഞ്ഞു കൊണ്ടേ ഇരുന്നു.ആഷി അപ്പോൾ കുറച്ചു മാറി ഇരിക്കുകയായിരുന്നു. "എടാ... ഐഷു.. കരയല്ലെടി.. എക്സാമിന്റെ കാര്യം ആലോചിച്ചിട്ടാണോ.. "അമ്മു അവളെ തലയിൽ തലോടി കൊണ്ട് ചോദിച്ചു. അവൾ ഉത്തരം ഒന്നും പറയാതെ അമ്മുവിന്റെ മാറിൽ തല ചായ്ച്ചു കരഞ്ഞു. "എക്സാമിന്റെ കാര്യം ആണോ.. ചീള് കേസ്. അതിന് കരയൊന്നും വേണ്ട.. ഈ ഏട്ടന്മാർ നിനക്ക് വേണ്ടി വേണമെങ്കിൽ ആൻസർ പേപ്പർ അടിച്ചു മാറ്റി വേറെ വെക്കാം.."ജിജോ പറയുന്നത് കേട്ട് അമ്മു അവനെ രൂക്ഷമായി നോക്കി. "നിന്റെ പ്രശ്നം അതൊന്നും അല്ലെന്ന് ആണ് എനിക്ക് തോന്നുന്നത്. എന്താ മോളെ... എന്താ നിന്റെ പ്രശ്നം. എന്തു പ്രശ്നം ഉണ്ടെങ്കിലും നിന്റെ കൂടെ ഞങ്ങൾ ഉണ്ടാവും. എന്തിനും ഏതിനും. ഞങ്ങളുടെ കുഞ്ഞനിയത്തി കുട്ടി അല്ലെ നീ... "അജു അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചപ്പോൾ ഐഷു കണ്ണ് തുടച്ചു നേരെയിരുന്നു. പിന്നേ ഒരു ദീർഘ നിശ്വാസം എടുത്തു. "ഇത് നിങ്ങൾ വിചാരിച്ചാൽ തീരുന്ന പ്രശ്നം അല്ല. "അവൾ നിർവികരതയോടെ പറഞ്ഞു. "തീരുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം.. നീ കാര്യം പറ"

.എല്ലാവരും അവൾ പറയുന്നത് കേൾക്കാൻ ആകാംഷ ഭരിതരായി. "എന്റെ.... എന്റെ കല്യാണം ഉറപ്പിച്ചു." അവരെല്ലാം അത് കേട്ട് നടുങ്ങി!! "എന്താ..." "മ്മ്.. സത്യ ഞാൻ പറയണേ...ഇന്നലെയാ ഞാൻ അറിയുന്നെ..അവർ ഇന്നലെ ഉച്ചക്ക് വന്ന് ചോദിച്ചതാ... എന്റെ സ്പോൺസർ ആണ് വന്നത്. അയാളുടെ മകന് വേണ്ടി.ഞാൻ എന്താ ചെയ്യാ.." "നിനക്ക് വേണ്ടന്ന് പറഞ്ഞൂടെ.." "ഞാൻ എങ്ങനെയാ അത് പറയാ.. എനിക്ക് അത് പറയാൻ ഉള്ള അധികാരം ഉണ്ടോ.. ഓർമ വെച്ച നാൾ മുതൽ എന്നെ സ്പോൺസർ ചെയ്യുന്ന ആ വലിയ മനസ്സിന് ഇതല്ലേ എനിക്ക് തിരിച്ചു ചെയ്യാൻ പറ്റു... എന്നെ മാത്രം അല്ല. ഞങ്ങളുടെ ഓർഫാനെജിലെ ഒട്ടു മിക്ക കുട്ടികളെയും ഇദ്ദേഹം തന്നെയാ സ്പോൺസർ ചെയ്യുന്നത്. അത് കൊണ്ട് എന്റെ ഉസ്താദിന് പോലും ഒന്നും ചെയ്യാൻ പറ്റില്ല.നാളെ കാണാൻ വരുമെന്ന പറഞ്ഞത്". "നീ കണ്ടിട്ടുണ്ടോ കാണാൻ വരുന്നയാളെ.." "എന്റെ സ്പോൺസർ അതായത് അയാളുടെ ഉപ്പാനെ കണ്ടിട്ടുണ്ട്. അദ്ദേഹം പാവം ആണ്. ഞങ്ങളെ അനാഥരെ പോലെ അല്ല കാണുന്നത്. എല്ലാ മാസവും അവിടേക്ക് വരും. ഞങ്ങളുടെ സ്പോൺസർ എന്നതിലുപരി ഉസ്താദിന്റെ വലിയ ചങ്ങാതിയ.. അദ്ദേഹത്തിന്റെ മകനെ ഉസ്താദ് കണ്ടിട്ടുണ്ട്.അയാളും നല്ലവൻ ആണെന്ന ഉസ്താദ് പറഞ്ഞത്. എനിക്കറിയില്ല എന്താ ചെയ്യേണ്ടതെന്ന്. പക്ഷെ ഉസ്താദ് എനിക്ക് നല്ലതിന് വേണ്ടി അല്ലാതെ ചെയ്യില്ല എന്നെനിക്ക് ഉറപ്പുണ്ട്." "നിനക്ക് കല്യാണത്തിന് താല്പര്യം ഇല്ലാത്തത് എന്തു കൊണ്ട.. നിനക്ക് ആരെയെങ്കിലും ഇഷ്ടം ഉണ്ടോ.. നീ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ.."

മനു ആശിയെ നോക്കി അവളോട് ചോദിച്ചു.പക്ഷെ ആഷിയുടെ ശ്രദ്ധ അവിടെ ഒന്നും ആയിരുന്നില്ല.എല്ലാവരും അവളുടെ മറുപടി അറിയാൻ കാത്തിരുന്നു. "പ്രണയം.... പ്രണയിക്കാൻ ഒക്കെ ഞങ്ങൾക്ക് അവകാശം ഉണ്ടോ.. ഞങ്ങൾക്ക് അവകാശം ഉള്ളതിനെ മാത്രം അല്ലെ ചെയ്യാൻ പറ്റു.. ഈ ലോകത്ത് ഞങ്ങളെ പോലെ ഉള്ള അനാഥ കുട്ടികൾക്ക് പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതിൽ പെട്ട ഒന്നാണ് ഈ പ്രണയം. പിന്നെ പ്രണയം ഒക്കെ ഒരാൾക്ക് തോന്നേണ്ട വികാരം അല്ലല്ലോ.. അങ്ങനെ തോന്നിയിട്ട് കാര്യവും ഇല്ല. എനിക്ക് ആരോടും പ്രണയം ഇല്ല. പക്ഷെ ഇത്രയും പെട്ടന്ന് നിങ്ങളെ ഒക്കെ വിട്ട്.... ഒരിക്കൽ പോലും കാണാത്ത ഒരാളുടെ കൂടെ ജീവിക്കുക എന്നൊക്കെ പറഞ്ഞാൽ... മ്മ്മ് ഈ അനാഥ കുട്ടികൾക്ക് ഇതൊക്കെ പറഞ്ഞിട്ടുന്നല്ലതാണല്ലോ അല്ലെ... കല്യാണം കഴിക്കാൻ പോകുന്ന ആൾക്ക് ചട്ടുണ്ടോ വട്ടുണ്ടോ എങ്ങനെ ഉള്ള സ്വഭാവം ആണ്... അതൊന്നും അനാഥകൾക്ക് ബാധകം അല്ല." മനു അപ്പോൾ തന്നെ വീണ്ടും ആശിയെ നോക്കി.ആഷി അപ്പോഴും ഫോണിൽ കണ്ണും നട്ട് ഇരിക്കുകയായിരുന്നു. മനുവിന് അപ്പോൾ അവനോട് ദേഷ്യം തോന്നി. "നീ ഇങ്ങനെ അനാഥ അനാഥ എന്ന് വീണ്ടും വീണ്ടും പറഞ്ഞാലുണ്ടല്ലോ.. പിന്നെ എന്തിനാടി ഞങൾ ഒക്കെ... ഞങൾ നിന്റെ സ്വന്തം അല്ലെ... നിനക്ക് ഒരിക്കലും അനാഥ എന്ന് തോന്നരുത്. എന്തായാലും നാളെ ചെക്കൻ വന്നു കാണട്ടെ.. നിനക്ക് യോജിച്ച ആളാണെങ്കിൽ മാത്രമേ കല്യാണം നടത്തു...

അല്ലെങ്കിൽ എന്താ വേണ്ടതെന്നു ഞങ്ങൾക്കറിയാം. നീ ഞങളുടെ സ്വന്തം പെങ്ങൾ തന്നെയാ.. നിനക്ക് നല്ലതല്ലാതെ ഞങ്ങളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവില്ല എന്ന് ഞാൻ ഉറപ്പ് നൽകുന്നു.നീ ഇഷ്ടപ്പെടുന്നത് ആരെയാണോ അയാളെ മാത്രമേ നീ കല്യാണം കഴിക്കു.... ഓക്കേ.ഇതും ആലോചിച്ചു മോള് വിഷമിക്കണ്ട.നാളെ ഞാനും ഉണ്ടാവും അവിടെ." "ഞങ്ങളും."ജിജോയും മനുവും ഒപ്പം പറഞ്ഞു. "ബെല്ലടിക്കാനായി.. നീ പൊയ്ക്കോ.ഇതാലോചിച് വിഷമിക്കണ്ടാട്ടോ... പിന്നെ എന്തു പ്രശ്നം ഉണ്ടെങ്കിലും ഞങ്ങളെ അറിയിക്കണം."അവർ പറഞ്ഞപ്പോൾ ഐഷു സമാധാനത്തോടെ അവരെ നോക്കി പുഞ്ചിരിച്ചു അവിടെ നിന്നും പോയി. അവർ അവൾ പോണ വഴിയേയും ആശിയെയും മാറി മാറി നോക്കി. ***** പിറ്റേ ദിവസം ഐഷുവിന്റെ മുറിയിൽ ഇരിക്കുകയായിരുന്നു അച്ചുവും ജെസിയും. ഐഷു ടെൻഷൻ ആയി മുറിയുടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. "ഇവൾ എന്താ ഇങ്ങനെ.. ഇന്നലെ രാത്രി മുതൽ ഇങ്ങനെ തന്നെ ആയിരുന്നോ.. "ജെസി അച്ചുവിനോട് ചോദിച്ചു. "ഏയ്.. മിനിഞ്ഞാന്ന് ഉണ്ടായിരുന്നു. ഇന്നലെ നിങ്ങൾ ധൈര്യം കൊടുത്തതിനു ശേഷം കുഴപ്പം ഒന്നും ഇല്ലാതെ നടന്നിരുന്നതാ... പക്ഷെ ഇന്ന് നേരം വെളുത്തപ്പോൾ തുടങ്ങിയതാ ഈ ടെൻഷൻ.ഐഷുമ്മ.... നിനക്ക് കാല് കഴക്കുന്നില്ലെടി.."ഐഷു അപ്പോൾ തന്നെ അച്ചുവിനെ രൂക്ഷമായി നോക്കി. "മനുഷ്യൻ പേടിച് വടി ആവുമോ എന്ന് വെച് ഇരിക്കുവാ...

അപ്പോഴാ കാല് കഴക്കുന്നതിനെ പറ്റി.." "എന്റെ ഐഷുട്ടി.. നീയിങ്ങനെ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല.എല്ലാം ശരിയാവും.നിനക്ക് നല്ലതല്ലാതെ ഞങ്ങൾ ചെയ്യില്ല.നീ അവിടെ പോവുക,കാണുക.നിനക്ക് ഇഷ്ടം ആയില്ലെങ്കിൽ ഞങ്ങളോട് പറയണം.ബാക്കി കാര്യങ്ങൾ ഒക്കെ ഞങ്ങൾ നോക്കിക്കോളാം.." "ആണല്ലേ.. "ഐഷു ജെസിയെ നോക്കി ചോദിച്ചു.അപ്പോൾ അവൾ ചിരിച്ചു കൊണ്ട് തലയാട്ടി "ഐഷുമ്മ... അവരെത്തി.വേഗം അടിയിലേക്ക് വാ.. "സൈനുമ്മ വന്ന് പറഞ്ഞപ്പോൾ അവളുടെ ഹൃദയം വല്ലാതെ പിടക്കാൻ തുടങ്ങി.അവൾ അപ്പോൾ തന്നെ അവരെ നോക്കി.അവർ കണ്ണ് കൊണ്ട് കാണിച്ചപ്പോൾ അവൾ അവരെ നോക്കി തലയാട്ടി അടിയിലേക്ക് ഇറങ്ങി പോയി. താഴെ എത്തിയപ്പോൾ ഒരാണും പെണ്ണും ഉസ്താദിനോട് വർത്താനം പറയുന്നത് അവൾ കണ്ടു.അവളുടെ സ്പോൺസറും അയാളുടെ ഭാര്യയും ആണതെന്ന് അവൾക്ക് മനസ്സിലായി. അവൾ അവരെ നോക്കി പുഞ്ചിരിച്ചു.അവർ അവളെയും. അവർ എന്ധോക്കെയോ ഉസ്താദിനോടും ഉസ്താദ് അവരോടും പറയുന്നുണ്ടായിരുന്നു.ഇടയ്ക്കവർ അവളെയും നോക്കി.പക്ഷെ അവളുടെ ശ്രദ്ധ അവിടെ ഒന്നും അല്ലായിരുന്നു. "മോള് എന്നാൽ അങ്ങോട്ട് പൊയ്ക്കോളൂ... അവിടെ ആണ് ചെക്കൻ നിൽക്കുന്നത്.നിങ്ങൾ സംസാരിച്ചു കഴിഞ്ഞിട്ട് ആവാം ബാക്കി."അവർ പറയുന്നത് കേട്ട് അവളുടെ നെഞ്ച് വീണ്ടും മിടിക്കാൻ തുടങ്ങി.അവർ വിറക്കുന്ന കാലടിയോടെ അവർ ചൂണ്ടിയ മുറിയിലേക്ക് പോയി....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story