അർജുൻ: ഭാഗം 61

arjun

രചന: കടലാസിന്റെ തൂലിക

അവർ എന്ധോക്കെയോ ഉസ്താദിനോടും ഉസ്താദ് അവരോടും പറയുന്നുണ്ടായിരുന്നു.ഇടയ്ക്കവർ അവളെയും നോക്കി.പക്ഷെ അവളുടെ ശ്രദ്ധ അവിടെ ഒന്നും അല്ലായിരുന്നു. "മോള് എന്നാൽ അങ്ങോട്ട് പൊയ്ക്കോളൂ... അവിടെ ആണ് ചെക്കൻ നിൽക്കുന്നത്.നിങ്ങൾ സംസാരിച്ചു കഴിഞ്ഞിട്ട് ആവാം ബാക്കി."അവർ പറയുന്നത് കേട്ട് അവളുടെ നെഞ്ച് വീണ്ടും മിടിക്കാൻ തുടങ്ങി.അവർ വിറക്കുന്ന കാലടിയോടെ അവർ ചൂണ്ടിയ മുറിയിലേക്ക് പോയി. ആരോ ആ മുറിയിൽ തിരിഞ്ഞു നിൽക്കുന്നതവൾ കണ്ടു.അതായിരിക്കും കാണാൻ വന്ന ചെറുക്കൻ എന്നവൾ ഊഹിച്ചു. ഇനി എന്തു ചെയ്യും എന്നാലോചിക്കുന്നതിനോടൊപ്പം അവളുടെ കൈകൾ ഷാളിന്റെ അഗ്ര ഭാഗത്തിൽ ചുറ്റി വലിഞ്ഞു കൊണ്ടിരിക്കുന്നു.കാണാൻ വന്നിരിക്കുന്ന ചെക്കന്റെ കാലടി ശബ്ദം കേട്ടപ്പോൾ തന്നെ അവൾ തല കുമ്പിട്ടു.താഴെ ഒരു ഷൂവിട്ട കാല് കണ്ടപ്പോൾ അവൾ തല ഉയർത്തി. അവളുടെ തൊട്ട് മുമ്പിലായി നിൽക്കുന്നു ആഷി!!!!! അവൾക്ക് ആകെ ഷോക്ക് ആയി.പിന്നെ സന്തോഷം കൊണ്ട് അവളുടെ കവിൾ തടങ്ങൾ ചുവക്കാൻ തുടങ്ങി.അത്യാധികം സന്തോഷം വരുമ്പോൾ സംഭവിക്കാറുള്ളത് പോലെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. "ആഹ.. ഇപ്പോഴേ കരയാൻ തുടങ്ങിയോ..

അപ്പോൾ നമ്മുടെ കല്യാണം കഴിയുമ്പോൾ എന്തായിരിക്കും കരച്ചിൽ."അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. "നീ എന്തു വിചാരിച്ചു.കെട്ടി റാണിയാക്കി നിന്നെ എന്റെ വീട്ടിലേക്ക് കൊണ്ട് പോകാമെന്നോ.. ആ പൂതി നിന്റെ മനസ്സിൽ തന്നെ വെച്ചേക്ക്.നിന്നെ ഞാൻ തന്നെ കെട്ടും.പക്ഷെ കല്യാണം കഴിഞ്ഞാലും നീ നിൽക്കുന്നത് ഇവിടെ തന്നെയായിരിക്കും.നിന്നെ വേറെ ഒരുത്തനും വന്ന് കെട്ടി കൊണ്ട് പോവില്ല....ഞാൻ തന്നെ. നിന്നെ കൊണ്ട് നരകിപ്പിക്കാൻ.. ഇതെന്റെ പ്രതികാരം ആയി കൂട്ടിക്കോ...ഈ ആഷിക്ക് അബ്‌ദുൾ റഹ്മാനെ ഇവിടെ ഉള്ള നാട്ടുകാരുടെ മുമ്പിൽ ഇട്ട് നാണം കെടുത്തിയതിന് എന്റെ വക ആയിഷക്ക് ശിക്ഷ.ജീവിത കാലം മുഴുവൻ എന്റെ ഭാര്യയായി നരകിച്ചു തീർക്കാൻ നീ തയ്യാറായിക്കോളു..."അവളുടെ മുഖത്തു നോക്കി ഇത്രയും പറഞവൻ അവിടെ നിന്നും പോയി. ആ സമയം ഭൂമി പിളർന്നു നിലത്തേക്ക് പോയിരുന്നെങ്കിൽ എന്നവൾക്ക് തോന്നി പോയി.ഒരു നിമിഷം ഒരുപാട് ആഗ്രഹങ്ങളിൽ ഊഴിയ അവൾക്ക് ഇപ്പോൾ ഒന്നുമില്ലായ്മയുടെ ഭാര കുറവ് അനുഭവ പ്പെട്ടു. 'ഒരു നിമിഷം കൊണ്ട് ഞാനെന്തിനാ ഇത്രയും അധികം സന്തോഷിച്ചത്.ഒരിക്കലും അവനെ പ്രണയിച്ചിരുന്നില്ലയെങ്കിലും ഈ നാല് വർഷമായി കല്യാണത്തിന്റെ കാര്യം പറയുമ്പോൾ അവനെ ആണ് ഓർമ വന്നിരുന്നത്.

ഇന്നലെ ഞാൻ അവരോട് കല്യാണ കാര്യം പറഞ്ഞപ്പോഴും നോക്കിയത് അവനെ ആണ്.അവൻ ഇങ്ങോട്ട് ശ്രദ്ധിക്കുന്നു പോലും ഇല്ലന്ന് മനസ്സിലായപ്പോൾ നെഞ്ചിൽ ഒരു ഭാരം കയറ്റി വെച്ചത് പോലെയായിരുന്നു. കൂടെ പിറക്കാതെ പോയ കൂട്ടുകാരുടെ ആശ്വാസ വാക്കുകളിൽ സമാധാനിക്കുമ്പിഴും അവനാണ് വരുന്നതെന്ന സൂചന പോലും അവർ തന്നിരുന്നില്ല. തരാഞ്ഞത് നന്നായി.അല്ലെങ്കിൽ താൻ ഏറെ സന്തോഷിച്ചു പോയേനെ.. ഈ കല്യാണം നടക്കും എന്ന് തന്നെയാണ് അവരുടെ ഒക്കെ പ്രതീക്ഷ.മ്മ്മ്.. വരുന്നിടത്തു വെച്ചു കാണാം'. അവൾ ഓരോന്നാലോചിച് അവിടെ നിന്നും പോയി.. ഇറങ്ങിയപ്പോൾ തന്നെ കണ്ടു അവരെ നോക്കി ഇളിക്കുന്ന അജുവിനെയും മനുവിനെയും ജിജോയെയും. "ഓഹോ.. അപ്പോൾ എല്ലാം എല്ലാവർക്കും അറിയാമായിരുന്നു അല്ലെ... എന്നെ മണ്ടി ആക്കി എല്ലാവരും അഭിനയിക്കുകയായിരുന്നോ.. %അവൾ കപട ദേഷ്യത്തിൽ പറഞ്ഞു. അവർ അപ്പോഴും ചിരിച്ചു നിൽക്കുകയാരുന്നു. "നീയും കൂടി അറിഞ്ഞിട്ടാണോ ജെസി".അവൾ ജെസിയുടെ നേരെ തിരിഞ്ഞു. "ഏയ്... ഇല്ലില്ല.ഞാൻ ഇപ്പോഴാടി അറിയുന്നേ... ഇവർ നമ്മളെ പറ്റിച്ചു." "മ്മ്.. ഞങ്ങൾ ഇനി മിണ്ടില്ല.അവർ പിണങ്ങി നിന്നു." "ഏയ്... ചതിക്കല്ലേ മക്കളെ...നിങ്ങൾ പിണങ്ങിയാൽ ഞങ്ങൾക്ക് സഹിക്കില്ലടി...

നിങ്ങൾ മാത്രം അല്ല.ഞങ്ങളും അറിഞ്ഞിരുന്നില്ല.അറിയിച്ചില്ല ഇവൻ."ആഷിയുടെ നേരെ വിരൽ ചൂണ്ടി അജു പറഞ്ഞു. ആഷി അപ്പോൾ അവൾക്കൊന്ന് ചിരിച്ചു കൊടുത്തു. അവന്റെ ചിരി കണ്ട് അവൾക്ക് അത്ഭുതം ആയി. 'കുറച്ചു നേരം മുൻപ് എന്നോട് പ്രതികാരം വീട്ടും എന്ന് പറഞ്ഞയാൾ ഇപ്പോൾ തന്നെ നോക്കി ചിരിക്കുന്നു!!!' "പിന്നെ എങ്ങനെയാ നിങ്ങൾ അറിഞ്ഞത്." ജെസിയുടെ ചോദ്യം ആണ് അവളെ ചിന്തയിൽ നിന്നുണർത്തിയത്. "അത് നമ്മുടെ ആബിദ് മാഷ് പറഞ്ഞു." മനു ചിരിയോടെ പറഞ്ഞു. ജെസിക്കും ഐഷുവിനും അപ്പോഴും ഒന്നും മനസ്സിലായില്ല. "അയ്യോ... അത് പറഞ്ഞപ്പോഴാ ഞങ്ങളെ ഒന്നും മോൾക്ക് അറിയില്ലല്ലോ.. ഞാൻ അവന്റെ വാപ്പ ആബിദ് അബ്‌ദുൾ റഹ്മാൻ. ഇത് അവന്റെ ഉമ്മ അസീന.ഇനി മോളുടെ കൂടി.ഇവർ ഒക്കെ എന്നെ ആബിദ് മാഷ് എന്ന വിളിക്കുന്നത്.എന്ന് വെച് ഞാൻ മാഷ് ഒന്നും അല്ലാട്ടോ... പണ്ട് ഇവരെ എന്തോ പഠിപ്പിച്ചിട്ടുണ്ട്.അത് വെച്ച വിളിക്കുന്നെ... പിന്നേ... ആഷി കുറച്ചു ദിവസം മുൻപ് ആണ് മോളുടെ കാര്യം വീട്ടിൽ പറയുന്നത്.കേട്ടപ്പോൾ ഞങ്ങൾക്ക് 100% സമ്മതം.ഞങ്ങൾ ഒരുപാട് നിർബന്ധിക്കും എന്നല്ലാതെ അവൻ ഇത് വരെ ഒരു പെണ്ണ് കെട്ടാൻ തയ്യാറായിരുന്നില്ല.ആ അവൻ ആണ് എനിക്ക് ഒരു കുട്ടിയെ ഇഷ്ടം ആണെന്ന് പറയുന്നത്.

"അയാൾ പറയുന്നത് കേട്ട് എല്ലാവരും അവനെ അത്ഭുതത്തോടെ നോക്കി.ആഷിക്ക് അയിശുവിനോട് പ്രണയമായിരുന്നു എന്ന് കരുതി എല്ലാവരിലും അത് സന്തോഷം ജനിപ്പിച്ചു. 'ഓഹ്... എന്തോരഭിനയം.നേരത്തെ എന്തായിരുന്നു എന്റെ മുമ്പിൽ.കള്ള കടുവ.' "മോളാണ് ആള് എന്നറിഞ്ഞപ്പോൾ പിന്നെ ഞങൾ ഒന്നും ആലോചിച്ചില്ല.ഇവിടെ പലപ്പോഴും വരുമ്പോഴും ഞാൻ മോളെ കണ്ടിരുന്നു.മോളെയും മോളുടെ പെരുമാറ്റത്തെയും എനിക്ക് അന്നേ ഇഷ്ടപ്പെട്ടതാണ്.അദ്ദേഹം അത് പറഞ്ഞപ്പോൾ ഐഷു അഭിമാനത്തോടെ ആശിയെ നോക്കി".ആഷി അപ്പോൾ തന്നെ അവളെ നോക്കി പുച്ഛിച്ചു. "നിശ്ചയം ഒന്നും ഇല്ലാതെ നേരിട്ട് കല്യാണം നടത്താം എന്നാണ് ഞങ്ങളുടെ അഭിപ്രായം.നിങ്ങൾ എന്തു പറയുന്നു". "ഞങ്ങൾക്ക് സമ്മതം.ഞങളുടെ കുട്ടിയെ നിങ്ങൾക്ക് തരുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളു... "ബീത്തുമ്മ പറയുമ്പോൾ അവരുടെ കണ്ണിലെ തിളക്കം അവരിൽ എത്രയും സന്തോഷം ഉണ്ടെന്ന് പറഞ്ഞറിയിക്കുന്നതായിരുന്നു.അതൊക്കെ കണ്ടപ്പോൾ ഐഷുവിന് ഒന്നും പറയാൻ പറ്റാതെയായി. "എത്രയും പെട്ടന്ന് കല്യാണം നടത്തണം എന്നാണ് ആഷിയുടെയും തീരുമാനം.അത് കൊണ്ട് ഇന്നിപ്പോൾ ശനി ആയില്ലേ... അടുത്ത ശനി നിക്കാഹ്.ഇനി കൃത്യം ഒരാഴ്ച."

""ഒരാഴ്ചയോ..!!!!!""ഐഷു ഞെട്ടി ഉറക്കെ ചോദിച്ചു.അവളുടെ ശബ്ദം ആ കെട്ടിടം മുഴുവൻ പ്രതിദ്വനിച്ചു. "ആ... ഒരാഴ്ച.നമുക്കത് എത്രയും പെട്ടന്ന് നടത്താം മോളെ... ചൊവ്വാഴ്ച നിങ്ങളുടെ കോളേജും തുറക്കുവല്ലേ.. അതിന് മുൻപ്.എന്താ മോളെ... മോൾക്ക് സമ്മതം അല്ലെ..." "അത് പിന്നെ എനിക്..." "അവൾക്ക് ഇവിടെ വിട്ട് പോകുന്നതിന് ഉള്ള വിഷമം ആണ് ഉമ്മ..."അവൾ എന്ധെങ്കിലും പറയുന്നതിന് മുൻപ് ആഷി ഇടയിൽ കയറി പറയുന്നത് കണ്ട് ഐഷു അവനെ നോക്കി പല്ല് കടിച്ചു.അവൻ അപ്പോൾ വിജയി ഭാവത്തിൽ അവളെ നോക്കി. "മോള് ഒന്ന് കൊണ്ടും വിഷമിക്കണ്ട.നീ ഞങ്ങളുടെ സ്വന്തം മോളെ പോലെയാ.. അല്ല മോള് തന്നെയാ.." ആഷിയുടെ ഉമ്മ അവളുടെ കവിളിൽ തലോടി കൊണ്ട് പറയുന്നത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞു. "അയ്യേ... കരയുവാ.. ഐഷു ഇത്തിരി ബോൾഡ് ആണെന്നാണല്ലോ ആഷി പറഞ്ഞത്.എന്നിട്ട് ഇപ്പോൾ കരയുവാനോ... "ആബിദ് മാഷ് അവളുടെ അടുത്ത് വന്ന് ചോദിച്ചു.അദ്ദേഹം പറയുന്നത് കേട്ട് അവൾ ഒന്ന് ചിരിച്ചു. "ഞങൾക്ക് ആകെ ഇവൻ മാത്രമേ ഉള്ളു... ഇവന് ആണെകിൽ അങ്ങനെ ഒന്നും ഇല്ല.തെറി ഒഴികെ ഞങ്ങളെ എല്ലാം വിളിക്കും.തെറി എന്നാണോ വിളിക്കുന്നത്."ആബിദ് മാഷ് മുകളിലേക്ക് കൈ ഉയർത്തി പറയുന്നത് കേട്ട് അവൾ ചിരിച്ചു.

ആഷി അപ്പോൾ തന്നെ അവരെ നോക്കി പേടിപ്പിച്ചു. എന്നാൽ പിന്നെ വേഗം ഉമ്മ വാപ്പ എന്ന് "വിളിക്ക്. ഇനി നീയാണ് ഞങ്ങളെ അങ്ങനെ വിളിക്കേണ്ടത്.അപ്പോൾ പ്രാക്ടീസ് ആവാൻ ഇപ്പോൾ തന്നെ വിളിച്ചേ... കേൾക്കട്ടെ." ആബിദ് മാഷ് പറയുന്നത് കേട്ടപ്പോൾ ഐഷുവിന് വീണ്ടും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.ഇത് വരെ സ്വന്തം എന്ന പേരിൽ ഉമ്മ വാപ്പ എന്ന് അവൾക്ക് ആരെയും അങ്ങനെ വിളിക്കാൻ പറ്റിയിരുന്നില്ല.നാവ് ഉയർത്താൻ ശ്രമിക്കുമ്പോൾ ശബ്ദം തൊണ്ടയിൽ കുരുങ്ങുന്നത് പോലെ അവൾക്ക് തോന്നി. "ഉമ്മ.... ഉപ്പ... " അവൾ ഇടർച്ചയോടെ വിളിക്കുന്നത് കേട്ടപ്പോൾ എല്ലാവരുടെയും കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.ആഷി അപ്പോൾ തന്നെ അവിടെ നിന്ന് പുറത്തേക്കിറങ്ങി പോയി. "ആഹാ... എന്താ രസം.എന്താ സുഖം".അവന്റെ ഉപ്പ കണ്ണടച്ച് കൊണ്ട് പറഞ്ഞു. "എടി ഐഷു... ഇതിനേക്കാൾ നല്ല തങ്ക് അമ്മായിഅപ്പനെ നിനക്ക് മഷി ഇട്ട് നോക്കിയാലും കിട്ടൂല അത് പോലെ ഒരു ഐറ്റം ആണ് മോളെ ഇത്."അജു ആബിദ് മാഷിന്റെ പുറത്ത് തട്ടി കൊണ്ട് പറഞ്ഞു. "എടാ... നീ എനിക്കിട്ട് താങ്ങിയതാണോ.. "ആബിദ് മാഷിന് സംശയം ആയി "ഏയ്... ഞാൻ അങ്ങനെ ഒക്കെ ചെയ്യോ..." "ഇല്ലല്ലേ..ആഹ്.എനിക്കും തോന്നി."അയാൾ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു.

"ആ... പിന്നെ, കല്യാണത്തിന് മൂന്ന് ദിവസം മുൻപ് ഞങ്ങൾ ഇവളെ എന്റെ വീട്ടിലേക്ക് കൊണ്ട് പോവും.മഞ്ഞൾ കല്യാണം,മൈലാഞ്ചി കല്യാണം ഉൾപ്പെടെ എല്ലാം നല്ല ഗ്രാൻഡ് ആയിട്ട് നടത്തണം."അജു "അത് വേണോടാ.. ഉ"സ്താദ് സംശയത്തോടെ ചോദിച്ചു. "വേണം.എന്റെ വീട്ടിൽ വെച്ചാണ് നടത്താം എന്ന് പറഞ്ഞത്.അപ്പോൾ അജുവിന് ഒരേ നിർബന്ധം അവളുടെ പെങ്ങളുടെ നിക്കാഹ് അവന്റെ വീട്ടിൽ വെച്ച് വേണം എന്ന്.അവർ മാത്രം അല്ലാട്ടോ.. മനുവും ജിജോയും ഒക്കെ ഉണ്ടാവും അവിടെ.അവരുടെ പെങ്ങളുടെ നിക്കാഹ് നല്ല ഗ്രാൻഡ് ആയിട്ട് തന്നെ നടത്തണം എന്ന് അവർക്ക് നിർബന്ധം." ആബിദ് മാഷ് പറയുന്നത് കേട്ട് ഐഷു അത്ഭുതത്തോടെ അവരെ നോക്കി. "ഞങ്ങൾ പിന്നെ നിന്റെ ആങ്ങള മാർ ആണെന്ന് പറഞ്ഞിട്ട് എന്തിനാടി.. " അവളുടെ കണ്ണ് വീണ്ടും നിറഞ്ഞുവെങ്കിലും അവർ കാണാതെയവൾ അത് തുടച്ചു. "എന്നാൽ ഞങ്ങൾ അങ്ങോട്ട് ഇറങ്ങട്ടെ..നിക്കാഹിന്റെ കാര്യങ്ങൾ ഒക്കെ തീരുമാനിക്കാൻ ഒരിക്കൽ കൂടി വരാം."അത് പറഞ് അവർ ഇറങ്ങി. പോവുന്നത് മുൻപ് അസീന അവളുടെ ഐഷുവിന്റെ അടുത്ത് വന്ന് അവളുടെ കയ്യിൽ പിടിച്ചു. "മോൾക്കറിയുമായിരിക്കും.എന്നാലും പറയുവാ..അവൻ ഇടക്ക് ചില കുസൃതികൾ ഒപ്പിക്കും. അപ്പോൾ വിട്ട് കളയരുത് ട്ടോ എന്റെ കുഞ്ഞിനെ..പാവമാ അവൻ."അവർ കണ്ണ് തുടച്ചു പോകുന്നത് കണ്ട് അവൾ ഒന്നും മനസ്സിലാവാതെ അവരെ നോക്കി...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story