അർജുൻ: ഭാഗം 62

arjun

രചന: കടലാസിന്റെ തൂലിക

പോവുന്നത് മുൻപ് അസീന അവളുടെ ഐഷുവിന്റെ അടുത്ത് വന്ന് അവളുടെ കയ്യിൽ പിടിച്ചു. "മോൾക്കറിയുമായിരിക്കും.എന്നാലും പറയുവാ..അവൻ ഇടക്ക് ചില കുസൃതികൾ ഒപ്പിക്കും. അപ്പോൾ വിട്ട് കളയരുത് ട്ടോ എന്റെ കുഞ്ഞിനെ..പാവമാ അവൻ."അവർ കണ്ണ് തുടച്ചു പോകുന്നത് കണ്ട് അവൾ ഒന്നും മനസ്സിലാവാതെ അവരെ നോക്കി. "ഐഷു വേഗം വാ.. മാളു ഓൺലൈനിൽ ഉണ്ട്. നമുക്കവരെ വീഡിയോ കാൾ ചെയ്യാം.. "ജെസി പറയുന്നത് കേട്ട് എല്ലാവരും അങ്ങോട്ട് പോയി. വീഡിയോ കാൾ കണക്ട് ആയപ്പോൾ തന്നെ ആഷി വന്ന് ഐഷുവിന്റെ അടുത്ത് ഇരുന്നു. അവൾ അപ്പോൾ തന്നെ അവനെ നോക്കി പേടിപ്പിച്ചു. അവൻ അവൾക്ക് ഒന്ന് ഇളിച്ചു കൊടുത്തു. "എന്റെ ഐഷു... ഇനിയെങ്കിലും ആ ചെക്കനെ നീ പേടിപ്പിക്കല്ലേ.. അവൻ നിന്റെ അടുത്ത് ഇരുന്നോട്ടെ... ഒന്നില്ലെങ്കിലും ഒരാഴ്ച കഴിഞ്ഞാൽ നിങ്ങളുടെ കല്യാണം അല്ലെ.. "ജിജോ ചിരിയോടെ പറഞ്ഞപ്പോൾ അവൾ അത്ഭുതത്തോടെ എല്ലാവരെയും നോക്കി. പിന്നെ ആശിയെ കണ്ണുരുട്ടി കാണിച്ചു. ആഷി അവളെ നോക്കി പുച്ഛിച്ചു. അപ്പോഴേക്കും അമ്മുവും മാളുവും ലൈനിൽ വന്നിരുന്നു.അമ്മുവിനോടും മാളുവിനോടും ജെസി ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു.

എല്ലാം കേട്ട് അവർ അത്ഭുതത്തോടെ ആശിയെയും ഐഷുവിനെയും മാറി മാറി നോക്കി "എന്നാലും എന്റെ ആഷിക്ക... നിങ്ങളുടെ ഉള്ളിൽ ഇങ്ങനെ ഒരു കാമുകൻ ഉറങ്ങി കെടുക്കുന്ന വിവരം ഞങ്ങൾ ആരും അറിഞ്ഞില്ലല്ലോ.. "മാളു പറയുന്നത് കേട്ട് ആഷി മാളുവിന് ഒന്ന് ഇളിച്ചു കൊടുത്തു. "നിങ്ങൾ ഇനി എന്ന വരുന്നത്.." "ഞങ്ങൾ ഓണം ഒക്കെ കഴിഞ്ഞു ഈ പത്തു ദിവസം അടിച്ചു പൊളിച്ചിട്ട് വരാം എന്ന വിചാരിച്ചേ... പക്ഷെ നിന്റെ മാരേജ് സർപ്രൈസ് ആയി പ്പോയി.ഇങ്ങനെ ഒന്നും ഉണ്ടാവും എന്ന് വിചാരിച്ചില്ലല്ലോ... അത് കൊണ്ട് ഓണം കഴിഞ്ഞാൽ ഉടനെ ഞങ്ങൾ അങ്ങോട്ട് വരാം.."അമ്മു "അമ്മായി വീട്ടില്ലെങ്കിൽ ഞങ്ങൾ മതിൽ ചാടി ആയാലും വരും അല്ലേ അമ്മുവേച്ചി.." "അമ്മ ഒക്കെ വിടും.അമ്മയെ എങ്ങനെ എങ്കിലും സമ്മതിപ്പിക്കാം.. എന്തായാലും നിന്റെ ഹൽദിക്ക് ഞങ്ങൾ അവിടെ ഉണ്ടാവും.ഉറപ്പ്." "പിന്നേ... ഫങ്ക്ഷൻ നടക്കുന്നത് അജുവിന്റെ വീട്ടില.. അപ്പോൾ അവരെ കുപ്പിയിലാക്കുകയും ചെയ്യാം... അല്ലെ അമ്മു.. "മനു പറഞ്ഞപ്പോൾ അവൾക്ക് ആകെ ചടപ്പ് തോന്നി. "അല്ല... ഐഷുവിന് എന്താ ഒരു സന്തോഷം കാണാത്തെ.. എന്തു പറ്റി ഐഷുട്ടി..." "അത് അവൾക്ക് ഇവിടെ ഒക്കെ വിട്ട് പോകുന്നത് കൊണ്ടാണ്."ജെസി "നീ ആഷിയുടെ കൂടെ അല്ലെ പോകുന്നെ...

അവിടെ നിനക്ക് ഒരു കുറവും ഉണ്ടാവില്ല.പിന്നെ എപ്പോ വേണമെങ്കിലും നിനക്ക് വീട്ടിലേക്ക് വരുമല്ലോ... ആ കാര്യം ആലോചിച്ചു നീ പേടിക്കണ്ടാട്ടൊ..." "മ്മ്... ഞാനൊന്ന് കിടക്കട്ടെട്ടോ..". ഐഷു അവിടെ നിന്ന് എഴുന്നേറ്റ് പോയി. അവളുടെ പോക്ക് കണ്ട് ആഷിയുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു. ***** രാത്രി കിടക്കാൻ നേരം ആണ് ഐഷുവിന്റെ ഫോണിലേക്ക് പരിജയം ഇല്ലാത്ത നമ്പറിൽ നിന്നും കാൾ വരുന്നത്.അവൾ സംശയത്തോടെ കാൾ അറ്റൻഡ് ചെയ്തു. "ഹെലോ ആരാ..." "ഞാൻ തന്നെയാടി.. നിന്റെ ഭാവി കെട്ടിയോൻ.." "ദേ... എന്റെ കെട്ടിയോനെ പറഞ്ഞാൽ ഉണ്ടല്ലോ.." "ആഹാ.. അപ്പോൾ എന്നെ പറഞ്ഞാൽ എന്റെ മോൾക്ക് പൊള്ളുന്നുണ്ടല്ലേ.... ഞാൻ ആഷിക്കയാടി.." "അയ്യേ... ഒരു ആഷിക്ക വന്നിരിക്കുന്നു.വിളിച്ച കാര്യം എന്താണെന്ന് പറഞ്ഞു വെച്ചിട്ട് പോടോ..." "ആഹാ... എന്നാൽ എന്റെ മോള് ആഷിക്ക എന്ന് നീട്ടി വിളിച്ചേ..." "പിന്നേ... എനിക്കതല്ലേ പണി... ആഷിക്ക അല്ല.പിശാച് ആണ് നീ പിശാച്." "ഡീ.. നീ അവിടെ ആയി പോയി.അല്ലായിരുന്നു എങ്കിൽ കാണമായിരുന്നു." "താൻ എന്താ എന്നെ മൂക്കിൽ വലിച്ചു കേറ്റൊ.." "എടീ... നിന്റെ അഹങ്കാരത്തിനുള്ളത് ഞാൻ തരാം.. കല്യാണം ഒന്ന് കഴിഞ്ഞോട്ടെ.." "അതിന് കല്യാണം കഴിഞ്ഞിട്ട് വേണ്ടേ..

നാളെ തന്നെ ഞാൻ അത് മുടക്കും.നാളെ നേരം ഒന്ന് വെളുത്തോട്ടെ.." "ആഹാ.. മോള് എന്തു പറഞ്ഞാ ഈ കല്യാണം മുടക്കാൻ പോകുന്നത്." "അത് താൻ അറിയണ്ട." "എന്നാൽ നീ കേട്ടോ.. നീ അവരുടെ അടുത്ത് എന്ധോക്കെ പറഞ്ഞാലും അവർ കല്യാണത്തിൽ നിന്ന് പിന്മാറില്ല.കാരണം നമ്മൾ തമ്മിൽ നല്ല കടുത്ത പ്രേമം ആണെന്നണ് ഞാൻ അവരോട് പറഞ്ഞിട്ടുള്ളത്." ""പ്രേമമോ.. ""അവൾ ഞെട്ടി കൊണ്ട് ചോദിച്ചു. "അതെ... പ്രേമം.അത് കൊണ്ട് എന്റെ മോള് എന്തടവ് പയറ്റിയിട്ടും കാര്യം ഇല്ല.കൂടുതൽ തല പുണ്ണക്കാതെ എന്റെ മോള് കിടക്കാൻ നോക്ക്.ഗുഡ് നൈറ്റ്‌." "ഡോ പട്ടി.. ഡോ.. വെച്ചോ.. വെച്ചത് നന്നായി.പടച്ചോനെ... എങ്ങനെ എങ്കിലും ഈ കല്യാണം മുടങ്ങണെ..." **** ദിവസങ്ങൾ കൊഴിഞ്ഞു പോയ്കൊണ്ടേ ഇരുന്നു.ഓണം എല്ലാം അവരുടെ വീടുകളിൽ അവരവരുടെ വീടുകളിൽ അവർ നന്നായി ആഘോഷിച്ചു.. കല്യാണത്തിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ അജുവിന്റെ വീട്ടുകാർ അവളെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോവ്വാൻ വന്നു.പോവാൻ അവൾക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു എങ്കിലും എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി അവൾ റെഡി ആയി. "ആഹാ.. ഇപ്പോൾ എന്റെ ഐഷുമ്മ സുന്ദരി ആയിട്ടുണ്ട്.മാഷാ അല്ലാഹ്."ആമിനുമ്മ അവളെ നോക്കി പറഞ്ഞു "ഐഷുത്ത എങ്ങോട്ട് പോവാ... "പാത്തു അവളുടെ അടുത്തേക്ക് വന്ന് ചോദിച്ചു. "ഞാനെ... ഒരു സ്ഥലം വരെ പോവുകയാ.. നീ ഉണ്ടോ അങ്ങോട്ട്."

"ഞാനും വരാം.. എപ്പോഴാ തിരിച്ചു വരുന്നത് .അത് പിന്നെ... "ഇപ്പോഴൊന്നും വരില്ല. "എന്തിനാ ഐഷുത്ത അപ്പോൾ പോകുന്നെ.. ഇപ്പോൾ ഒന്നും വരില്ലെകിൽ ഐഷുത്ത പോണ്ട.. "അവൾ ചിണുങ്ങാൻ തുടങ്ങി. "അയ്യേ... എന്റെ പാത്തുട്ടി കരയുവാനോ.. പാത്തുട്ടി ബോൾഡ് അല്ലെ... ബോൾഡ് ആയ കുട്ടികൾ കരയാൻ പാടില്ല." "ആണോ" "പിന്നെ അല്ലാതെ.." "മോളെ... പാത്തുവിനെ കൊണ്ട് പോവണ്ട.അത് അവർക്ക് ഒരു ബുദ്ധിമുട്ട് ആവില്ലേ..".സൈനുമ്മ ഐഷുവിനോട് പറഞ്ഞു. "ഞങ്ങൾക്ക് ഒരു ബുദ്ധി മുട്ടും ഇല്ല.നിങ്ങൾ എല്ലാവരെയും അങ്ങോട്ട് കൊണ്ട് പോവാൻ ഞങ്ങൾ തയ്യാറാണ്".അജുവിന്റെ അമ്മ അങ്ങോട്ട് വന്നു പറഞ്ഞു. "ഇവിടെ അങ്ങനെ എല്ലാം ഉപേക്ഷിച്ചു വരാൻ പറ്റില്ലല്ലോ... പിന്നെ ഞങ്ങളുടെ കുട്ടിയുടെ കല്യാണത്തിന് എന്തായലും ഞങ്ങൾ എത്തും.അത് മാത്രം അല്ല.. പാത്തു പോയാൽ ശരിയാവില്ല.പാത്തു കൂടി പോയാൽ ഇവിടെ ആകെ മൂകം ആയി പോവും."സൈനുമ്മ പറഞ്ഞപ്പോൾ അവർ എതിർത്തൊന്നും പറഞ്ഞില്ല. "അല്ലാടി അച്ചു... നീ ഇത് വരെ റെഡി ആയില്ലേ..."ഐഷുവിന്റെ അടുത്ത് നിൽക്കുന്ന അച്ചുവിനോട് ആയി അവൾ ചോദിച്ചു. "ഞാനൊ...ഞാനെന്തിനാ .നീ പോയാൽ മതി.അവൾ അപ്പോൾ തന്നെ കയ്യൊഴിഞ്ഞു "

"അല്ലല്ല.. അത് പറ്റില്ല.നീയും വേണം.നീ ഉണ്ടെങ്കിൽ എനിക്ക് ഒരു ധൈര്യം ആടി.. നീ വായോ..പ്ലീസ്..." "എന്റെ ഐഷുമ്മ... നിനക്ക് ധൈര്യത്തിന് അല്ലെ നിന്റെ ഫ്രണ്ട്‌സ് അവിടെ ഉള്ളത്. പിന്നെ ഞാൻ എന്തിനാ അവിടെ.ഞാൻ വന്നാൽ ശരിയാവില്ല.അത് കൊണ്ടാണ്." "എന്താ ശരിയാവത്തെ.നീ വരണം."ഐഷു ഉറപ്പിച്ചു പറഞ്ഞു. "എന്താ ഇവിടെ..." അജു അങ്ങോട്ട്‌ വന്നു ചോദിച്ചു. "ഇവൾക്ക് അങ്ങോട്ട് വരാൻ പറ്റില്ല അത്രേ..."ഐഷു എന്താ അച്ചു ഇത്... ഇത്ര ദിവസം കൊണ്ട് "ഞങ്ങളെ ആയി കമ്പനി ആയതല്ലേ നീ... നീ വരണം.വന്നേ പറ്റു..വന്നിരിക്കും.." "അതല്ല അജുവേട്ട... ഞാൻ വന്നാൽ ശരിയാവില്ല.. ഞാൻ വന്നാൽ പിന്നെ....." "ഒരു പിന്നെയും ഇല്ല.നീ വരുന്നു." അജു പറഞ്ഞപ്പോൾ അവൾ മനസ്സില്ലാ മനസ്സോടെ ഒരുങ്ങി ഇറങ്ങി.അവിടെ എത്തിയാൽ അവനെ കാണുന്ന കാര്യം ആലോചിച്ചു അച്ചുവിന് ടെൻഷൻ ആയി. വൈകാതെ അവർ അജുവിന്റെ വീട്ടിൽ എത്തി. വാതിൽ തുറന്നപ്പോൾ തന്നെ ഐഷുവിന്റെ മേലേക്ക് ഒരു രൂപം ചാടി വീണു....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story