അർജുൻ: ഭാഗം 63

arjun

രചന: കടലാസിന്റെ തൂലിക

വൈകാതെ അവർ അജുവിന്റെ വീട്ടിൽ എത്തി. വാതിൽ തുറന്നപ്പോൾ തന്നെ ഐഷുവിന്റെ മേലേക്ക് ഒരു രൂപം ചാടി വീണു... "ആരാടാ നീ ഐഷു അവനെ നോക്കി കണ്ണുരുട്ടി." "അയ്യോ.. ഞങ്ങളെ ചേച്ചിമാർക്ക് അറിയില്ലേ.. നമ്മൾ ഫോണിലൂടെ ഒത്തിരി സംസാരിച്ചിരുന്നല്ലോ.. ഞാനാണ് അനു. അനുപമ.അജു ഏട്ടന്റെ അനിയത്തി. ഞാൻ പ്ലസ് ടു വിൽ പഠിക്കുന്നു.ഇതെന്റെ മറ്റൊരു ചേട്ടൻ.. പേര്.." "എന്നെ ഞാൻ പരിചയപ്പെടുത്തിക്കോളാം.. നീ മാറിയേ.. ഐ ആം അഭിജിത്ത്.നിങ്ങൾക്ക് അഭി എന്ന് വിളിക്കാം.. എല്ലാവരും എന്നെ അങ്ങനെയാ വിളിക്കുന്നത്." "ഏ.. അതൊക്കെ എപ്പോൾ".അനു മനസ്സിലാവാതെ ചോദിച്ചു. "അതൊക്കെ ഉണ്ട്".അവൻ അവളുടെ നേരെ കണ്ണ് കൊണ്ട് മിണ്ടല്ലേ എന്ന് ആഗ്യം കാണിച്ചു. "പക്ഷെ ഞാൻ കേട്ടത് വേറെ എന്തോ പേര് ആയിരുന്നല്ലോ... "ഐഷു ആലോചനയിലായി. അവൻ അപ്പോൾ നോക്കിയത് അച്ചുവിനെ ആണ്. അവനെ കണ്ട് അവൾ കൺമിഴിച്ചു നിൽക്കുവായിരുന്നു. അവന്റെ ചുണ്ടിൽ അപ്പോൾ ഒരു കള്ള ചിരി വിരിഞ്ഞു. "അപ്പു മോനെ..."ദേവകി നീട്ടി വിളിച്ചു കൊണ്ട് അങ്ങോട്ട് വന്നു. 'ആ.. അതെ. അപ്പു മോൻ. അപ്പു എന്നാണല്ലേ പേര്." ഐഷു അവനെ നോക്കി വാ പൊത്തി ചിരിച്ചു. അത് കണ്ട് അവൻ അമ്മയെ നോക്കി പേടിപ്പിച്ചു.

"അമ്മയോട് ഞാനൊരു നൂർ പ്രാവശ്യം പറഞ്ഞിട്ടുണ്ട്.ആൾക്കാരുടെ ഇടയിൽ വെച്ച് എന്നെ അപ്പു എന്നെ വിളിക്കരുത് എന്ന്.ഒരുമാതിരി രണ്ടാം ക്ലാസ്സ്‌ പിള്ളേരുടെ പോലെ.." "നീയും ഒരു രണ്ടാം ക്ലാസ്സ്‌ കാരൻ ആയിരുന്നു. ഇപ്പോഴ വലുതായത്." "ഇവർ ആയത് കൊണ്ട് കുഴപ്പം ഇല്ല. ഇവർ നമ്മുടെ സ്വന്തം അല്ലെ.. "അവൻ അച്ചുവിനെ നോക്കി കൊണ്ട് പറഞ്ഞപ്പോൾ അവൾ വേഗം തല തിരിച്ചു. "ആ.. അപ്പുവിന് എന്നെ മാത്രം അല്ലെ പരിജയം ഉള്ളു.. ഇവളെ പരിജയം കാണില്ലല്ലോ.. ഇതാണ് അശ്വതി.അച്ചു എന്ന് വിളിക്കും.." "ഹായ് അശ്വതി. നൈസ് ടു മീറ്റ് യു. "അവൻ അവളുടെ നേരെ കൈ നീട്ടി പറയുന്നത് കേട്ട് അവൾ അന്തം വിട്ട് അവനെ നോക്കി. പിന്നെ പതിയെ അവന് കൈ കൊടുത്തു. അവൻ അവളുടെ കൈ പിടിച്ചു കുലുക്കി കൊണ്ടേ ഇരുന്നു. അവൾ വിടുവിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. അപ്പോൾ തന്നെ അവൾ അവന്റെ ഉള്ളം കയ്യിൽ നല്ല പിച് കൊടുത്തു. അതോടെ അവൻ വിട്ടു. "അപ്പു എന്താ ചെയ്യുന്നേ.." "ഞാൻ ഡിഗ്രി തേർഡ് ഇയർ പഠിക്കുവാ..." "ഏത് കോളേജിൽ." "മഹാ രാജാസിൽ" "ആഹാ മഹാ രാജാസിൽ ആണോ.. അച്ചുവും അവിടെ തന്നെയാ പഠിക്കുന്നെ.. ഫസ്റ്റ് ഇയർ ആണ് അവൾ.ചിലപ്പോൾ നിങ്ങൾ കണ്ടിട്ടുണ്ടാവുന്നല്ലോ.."

"ആ.. ചിലപ്പോൾ കണ്ടിട്ടുണ്ടാവും. ആരാണെന്ന് അറിയില്ലല്ലോ.. "അച്ചു അവനെ നോക്കി പല്ല് കടിച്ചു പിടിച്ചു പറഞ്ഞു. "എന്നാൽ മക്കൾ പോയി ഫുഡ്‌ ഒക്കെ കഴിച്ചിട്ട് കിടക്കാൻ നോക്ക്. നാളെയെ എല്ലാവരും വരുകയുള്ളു.. അനു... നീ അവർക്ക് കിടക്കാൻ ഉള്ള മുറി കാണിച്ചു കൊടുക്കണം ട്ടോ.." "ആ.. ശരി അമ്മേ.." "വാ ചേച്ചി.. "അനു അവരുടെ കൈ പിടിച്ചു നടന്നു. പോകുന്നതിന് മുൻപ് അവൾ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. അപ്പു അപ്പോഴും അവളെ നോക്കി ചിരിക്കുന്നത് കണ്ടു അവൾ പെട്ടന്ന് തല തിരിച്ചു. എന്നിട്ട് തലക്കിട്ടു സ്വയം ഒരു കിഴുക്ക് കൊടുത്തു. അന്നത്തെ ദിവസം മുഴുവൻ അനു അവരുടെ ഒപ്പം ആയിരുന്നു. ചേച്ചിമാർ ഇല്ലാത്തതിന്റെ കുറവ് അവൾ അവരിലൂടെ തീർത്തു. ബാക്കി ഉള്ളവർ മുഴുവൻ ഹൽദിക്ക് വേണ്ടി വീട് അലങ്കരിക്കുകയായിരുന്നു. "ചേച്ചിമാരെ ഞാൻ നിങ്ങളുടെ കൂടെ കിടന്നോട്ടെ.."അനു ഒരു തലയിണയും പിടിച് ഐഷുവിന്റെ മുറിയിൽ വന്നു. "അതിനെന്താ നീ ഇവിടെ കിടന്നോ.. ഇവിടെ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ..." അച്ചു ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ വേഗം പോയികിടന്നു. "മ്മ്.. നാത്തൂന് സ്നേഹം ഉണ്ട്".അനു വളരെ പതുക്കെ പറഞ്ഞു. "നീയെന്ധെങ്കിലും പറഞ്ഞോ.." "ഏയ്.. ഇല്ലല്ലോ.. വാ നമുക്ക് കിടക്കാം.."

"ആ. ഓക്കേ". അവർ മൂന്ന് പേരും കെട്ടി പിടിച്ചു കിടക്കുന്നു. ******* പൂജമുറിയിൽ കയറി അച്ചു നല്ലത് പോലെ പ്രാർത്ഥിച്ചു തിരിഞ്ഞപ്പോൾ ആണ് അപ്പു കൈ കെട്ടി നിൽക്കുന്നത് കണ്ടത്. "എന്നാലും എന്റെ പെണ്ണെ.. നീ അപ്പോഴേക്കും പൂജമുറിയിൽ കയറിയോ.. നിന്നെ കെട്ടി കൊണ്ട് വന്ന് വലതു കാല് വെച്ച് കയറി ഐശ്വര്യ മായി പൂജ മുറിയിൽ കയറി വിളിക്ക് വെപ്പിക്കാം എന്ന ഞാൻ വിചാരിച്ചത്. ആ പ്ലാൻ ചീറ്റി യല്ലോ.. സാരമില്ല. എന്നാലും നീയെന്നെ എത്ര ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും നിനക്ക് എന്റെ വീട്ടിലേക്ക് തന്നെ വരേണ്ടി വന്നില്ലേ..." "അഭിനവ്.. പ്ലീസ്.വെറുതെ ഒരു സീൻ ക്രീയേറ്റ് ചെയ്യരുത്.ഐഷു ഒരുപാട് നിർബന്ധിച്ചത് കൊണ്ട് മാത്രം ആണ് നിന്റെ വീടാണെന്ന് അറിഞ്ഞിട്ടും ഞാൻ ഇങ്ങോട്ട് വന്നത്.കല്യാണം കഴിഞ്ഞാൽ ഞാൻ ഉടനെ പോയ്കോളാം.." "നീ പോയില്ലെങ്കിലും എനിക്ക് കുഴപ്പം ഇല്ല."അപ്പു കുസൃതിയോടെ പറഞ്ഞു. "എന്നെയും എന്റെ അവസ്ഥയെയും നിനക്ക് മനസ്സിലായതല്ലേ അഭിനവ്.. പിന്നെ എന്തിനാ വെറുതെ എന്റെ പിറകെ നടക്കുന്നത്.നിനക്ക് എന്നേക്കാൾ നല്ല ഒരുപാട് പെൺകുട്ടികളെ കിട്ടും.എന്നെ വെറുതെ വിട്ടൂടെ.."അവൾ വളരെ താഴ്മയായി പറഞ്ഞു. "ഇല്ല മോളെ... ഞാൻ നിന്നെയും കൊണ്ടേ പോവു..".

അവൻ ചിരിയോടെ പറഞ്ഞപ്പോൾ അവൾ അവനെ കലിപ്പിൽ നോക്കി. "ആഹാ.. മോള് പൂജമുറിയിൽ ഒക്കെ കയറിയോ.. ഇങ്ങനെ വേണം പെൺകുട്ടികൾ ആയാൽ..മ്മ് ഇവിടെയും ഉണ്ട് രണ്ടെണ്ണം.ഇതിന്റെ ഭാഗത്തേക്കേ വരില്ല.ആകെ ഞാൻ മാത്രമേ ഇങ്ങനെ ഒരു മുറി ഇവിടെ ഉപയോഗിക്കുകയുള്ളു.." "അമ്മ... ഒരു കോഫി.. "അനു ഉറക്ക ചടവോടെ വന്ന് പറഞ്ഞു. "ഓ.. പോത്ത് പോലെ വളർന്നല്ലോ.. ഒരു കോഫി ഇട്ട് കുടിക്കാൻ പോലും അറിയില്ല. നിന്നെക്കാൾ ഒരു വയസ്സ് മൂപ്പല്ലെടി ഇവൾക്കുള്ളു.. കണ്ട് പടിക്ക് അച്ചുവിനെ.. അത് പോലെ തന്നെ പൂജ മോളെയും." "മ്മ്.. രണ്ടും നാത്തൂൻ മാർ ആണല്ലോല്ലേ.." "എന്താ" "ഒന്നുല്ല എന്റെ അമ്മേ.." "മോള് വാ മോളെ ഇവളോട് പറഞ്ഞിട്ട് കാര്യമില്ല. "ദേവകി അച്ചുവിന്റെ കൈ പിടിച്ചു പോയി. അപ്പുവും അവരുടെ പിന്നാലെ പോവാൻ പോയി. "നീ അങ്ങനെ പോവേണ്ട. അവിടെ നിക്ക്". അനു അപ്പുവിനെ പിടിച്ചു നിർത്തി. "അതാണല്ലേ അപ്പൊൾ അച്ചു.".അനു "ഏയ്.. അതൊന്നും അല്ല. "അപ്പു "ദേ.. എന്നോട് നുണ പറയാൻ നിൽക്കണ്ട. എനിക്ക് മനസ്സിലായി. എന്റെ ദൈവമേ രണ്ട് ഏട്ടന്മാർക്കും പ്രേമം. എനിക്ക് ആണെങ്കിൽ പേരിന് പോലും ഒരാളില്ല. എന്റെ രോദനം ഞാൻ ആരോട് പറയാൻ ആര് കേൾക്കാൻ.." "ഞങ്ങൾ കേട്ടാൽ മതിയോ.."

ആ പറഞ്ഞത് ആരാണെന്ന് അറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ഇളിച്ചു കൊണ്ട് നിൽക്കുന്നു അമ്മുവും മാളുവും. "ഏട്ടത്തി... "അവൾ ഓടി പോയി അമ്മുവിനെ കെട്ടി പിടിച്ചു. "ഓ... നമ്മളെ ആർക്കും വേണ്ടല്ലോ.. "മാളു പരിഭവിക്കുന്നത് കണ്ടപ്പോൾ അനു അവളെയും കെട്ടിപിടിച്ചു. "അയ്യേ.. പോയി കുളിക്കടി ശവമേ.. നാറിയിട്ട് പാടില്ല."അപ്പു അനുവിനെ നോക്കി മൂക്ക് പൊത്തി. "ടാ.. നിന്നെ ഞാൻ......" അനു അപ്പുവിനെ ഇട്ട് ഓടിച്ചു. "ഇവിടെ വന്നാൽ ചേച്ചിക്ക് എന്തായാലും എന്നെ മിസ്സ്‌ ചെയ്യില്ല.അതിന് പകരം രണ്ട് കുരിപ്പുകൾ ഉണ്ട്" മാളു പറയുന്നത് കേട്ട് അമ്മു ചിരിച്ചു.എന്നിട്ട് അവർ രണ്ടാളും കൂടി ഐഷുവിനെ ഒരുക്കാൻ ആയി പോയി. ******* "അജു.... നോക്കിയേ ഒരു പൂക്കട അല്ലെ ആ ഇളകി വരുന്നത്".ഒരുങ്ങി വന്ന ഐഷുവിനെ കണ്ട് അവരെല്ലാം അന്തം വിട്ടു നോക്കി. "ഡീ.. നിങ്ങളെല്ലാം അതിന്റെ കയ്യിലും കഴുത്തിലും മേലും മുഴുവൻ ജമന്തി കട തുടങ്ങുവോടി... ഇതിനാണോ ഒരു കോട്ട പൂ നിങ്ങൾ വാങ്ങിപ്പിച്ചത്".ജിജോ ജെസിയോട് കലിപ്പിൽ ചോദിച്ചു. "എന്റെ പൊന്ന് മനുഷ്യ... ഇത് ബ്രൈഡൽ ഷോവർ ആണ്." "എന്ധോന്ന്..!!" "ബ്രൈഡൽ ഷോവർ. നിങ്ങൾ രണ്ട് ഏട്ടന്മാർ ആയത് കൊണ്ട് ആണ് ഇത് അറിയാത്തത്. ഇതിന് വേണ്ടിയാ ഇവിടെ മുഴുവൻ അലങ്കരിച്ചേക്കുന്നത്. നിങ്ങൾ അല്ലെ അലങ്കരിച്ചത്. എന്തായാലും സൂപ്പർ ആയി". "ഹോ.. താങ്ക് യു താങ്ക്യു." "വല്ലാതെ പൊങ്ങാണ്ടാട്ടാ.." "പിന്നേ.." *******

ഐഷുവിന്റെ സിംഗിൾ ഫോട്ടോ ഷൂട്ട് കാണുവായിരുന്നു അമ്മു. അപ്പോൾ അജു അവളുടെ അടുത്ത് വന്നു നിന്നു. "നിങ്ങൾ ശരിക്കും ഒരുപാട് ഗ്രേറ്റ്‌ ആണ്". അമ്മു അവനെ നോക്കാതെ ഐഷുവിനെ മാത്രം നോക്കി പറഞ്ഞു. "എന്താ നീ അങ്ങനെ പറഞ്ഞത്." "അജു ഐഷുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയേ.. ഇപ്പോൾ അവളിൽ സന്തോഷം മാത്രം ആണ് നിറഞ്ഞു നിൽക്കുന്നത്. അവളിപ്പോൾ പൂർണ സന്തോഷ വതിയാണ്. അനാഥ ആണെന്നുള്ള അവളുടെ തോന്നലൊക്കെ പാടെ മാറി. എല്ലാത്തിനും കാരണം നിങ്ങൾ ഒക്കെയാണ്. നിങ്ങൾ ഒക്കെ അവളെ പെങ്ങൾ ആയി കണ്ടത് കൊണ്ടാണ്. യു ആർ സൊ ഗ്രേറ്റ്‌. "അമ്മു പറയുന്നത് കേട്ട് അവൻ വെറുതെ ഒന്ന് ചിരിച്ചു. "ഇന്ന് ദാവാണിയിൽ നിന്നെ കാണാൻ നല്ല ഭംഗി ഉണ്ട്". അവൻ പറയുന്നത് കേട്ട് അവൾ നാണത്തോടെ പുഞ്ചിരിച്ചു. 'സിംഗിൾ ഫോട്ടോ ഷൂട്ട്‌ കഴിഞ്ഞു. ഇനി കേക്ക് മുറിക്കാം..ക്യാമറ മാൻ പറഞ്ഞപ്പോൾ ഐഷു വേഗം അങ്ങോട്ട് പോയി. "ഒപ്പം മാളുവും ഓടി. "എടി. ഞാൻ കേക്ക് മുറിക്കാം.. എനിക്ക് കേക്ക് മുറിക്കാൻ ഭയങ്കര ഇഷ്ട.." മാളു ആവേശത്തോടെ പറഞ്ഞു "അയ്യടി.. എനിക്കും കേക്ക് മുറിക്കാൻ ഇഷ്ടമാ..ഞാൻ മുറിക്കും. ഇതേ എന്റെ കല്യാണം ആണ്." "അപ്പൊൾ നീ എനിക്ക് കേക്ക് മുറിക്കാൻ തരില്ലേ.." "ഇല്ലല്ലോ".

ഐഷു അതും പറഞ്ഞു കത്തി കയ്യിലെടുത്തു. "ചേട്ടായി... എനിക്ക് ഇവൾ കേക്ക് മുറിക്കാൻ തരില്ലെന്ന്.."മാളു മോങ്ങാൻ തുടങ്ങിയപ്പോൾ അജു മനുവിനെ നിസ്സഹായതയോടെ നോക്കി. അപ്പൊൾ തന്നെ മനു അവളെയും പിടിച്ചു മാറി നിന്നു. "എന്റെ പൊന്ന് മാളു... ഇന്ന് അവളുടെ ബ്രൈഡൽ ഷോവർ അല്ലെ.. അതൊന്ന് കഴിയട്ടെ... അത് കഴിഞ്ഞ് നമുക്ക് എത്ര വേണമെങ്കിലും കേക്ക് തിന്നാലോ..." "വാങ്ങി തരുവോ.." മാളു നിഷ്കു ആയി ചോദിച്ചു. "പിന്നേ... ഈ ഞാൻ വാങ്ങി തരാം. ഇപ്പോൾ അവൾ കേക്ക് മുറിക്കട്ടെ ട്ടോ.." "മ്മ്.. അവൾ കേക്ക് മുറിച്ചാലും ഞാൻ ആണ് തിന്നാൻ പോകുന്നത്. "മാളു ചാടി തുള്ളി പോകുന്നത് കണ്ട് മനു നെഞ്ചിൽ കൈ വെച്ചു. കേക്ക് മുറിക്ക് ശേഷം എല്ലാവരും അവൾക്ക് ഗിഫ്റ്റ് കൊടുത്തു. "എനിക്കെന്തിനാ ഈ ഗിഫ്റ്റ് ഒക്കെ." "ഇതൊക്കെ ഒരു ആചാരം ആണ് മോളുസേ.. "മനു പറയുന്നത് കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.പിന്നെ എല്ലാവരും ചേർന്ന് നിരത്തി ഫോട്ടോ എടുപ്പ് തുടങ്ങി. ****** "നീയെന്ത ഇവിടെ? നീ ഇങ്ങോട്ട് വരാൻ പാടില്ല."അജുവിന്റെ വീട്ടിലേക്ക് ആഷി കയറി വരുന്നത് കണ്ടപ്പോൾ ജിജോ ചോദിച്ചു. "ഒന്ന് പോടാപ്പാ.. ഞാൻ വരും. നീ വേണമെങ്കിൽ കേസ് കൊടുക്ക്". ആഷി പറഞ്ഞു തിരിഞ്ഞതും കണ്ടത് ശേഖറിനെ ആയിരുന്നു.

"ഹെലോ.. പ്രിൻസി അങ്കിൾ.എന്ധോക്കെ ഉണ്ട് വിശേഷം." "എന്റെ വിശേഷം തിരക്കൽ അവിടെ നിൽക്കട്ടെ.. നീ എന്താ ഇവിടെ. "ശേഖർ ഗൗരവത്തോടെ ചോദിച്ചു. "അത് പിന്നെ... ഞാൻ.. ഇത്.. അവിടെ...ഇത് എന്റെ കല്യാണം അല്ലെ..."ആഷി വിക്കി വിക്കി ഒപ്പിച്ചു. "അയിന്".മനു രംഗത്തേക്ക് ഇറങ്ങി. "എടാ... കല്യാണം വരെ ചെക്കൻ പെണ്ണിന്റെ വീട്ടിലേക്ക് വരാൻ പാടില്ല,പെണ്ണിനെ കാണാൻ പാടില്ല.പ്രത്യേകിച്ച് ഹൽദിക്കും മെഹന്ദിക്കും."അജു "ഡാ.. ഞാൻ എന്റെ ഫ്രണ്ടിന്റെ വീട്ടിലേക്ക് അല്ലെ വരുന്നത്." "അത് പറഞ്ഞിട്ട് കാര്യം ഇല്ല ആഷി.നിന്റെ ഫ്രണ്ട് ആണെന്ന് കരുതി അവൾ ഞങളുടെ പെങ്ങൾ അല്ലെ.." "അവിടെ എന്താ... "പുറത്തേക്ക് തല ഇട്ട് നോക്കിയിട്ട് ഐഷു അമ്മുവിനോട് ചോദിച്ചു. "ആഷി വന്നിട്ടുണ്ട്. അവന് ഇങ്ങോട്ട് കേറാൻ പാടില്ലല്ലോ.. എല്ലാവരും കൂടെ അതിനെ ഓടിച്ചു വിടുകയാ.. പാവം." "ഓഹ്.. അപ്പോൾ കുരങ്ങൻ വന്നു. അപ്പോൾ ഒരു പണി കൊടുക്കണം. "ഐഷു വലിയ ഒരു പീസ് കേക്ക് മുറിച്ചെടുത് ആരും കാണാതെ അടുക്കളയിൽ കയറി. സോപ്പ് പൊടിക്ക് ആയി കുറെ തിരഞ്ഞെങ്കിലും ഉപ്പ് പൊടി ആണ് കിട്ടിയത്.അവൾ കേക്കിൽ മുഴുവൻ ഒരുപാട് ഉപ്പ് പൊടി തൂവി. എന്നിട്ട് ഒന്നും അറിയാത്തത് പോലെ പുറത്തേക്ക് പോയി. "എന്തായാലും വന്നതല്ലേ.. കേക്ക് കഴിച്ചിട്ട് പോവാം.."ഐഷു അങ്ങോട്ട് വന്ന് പറയുന്നത് കേട്ട് എല്ലാവരും അന്തം വിട്ടു അവളെ നോക്കി. "കണ്ടോട... ഇതാണ് സ്നേഹം.എന്തായാലും നീ വാ..

"അവനെയും വിളിച്ചു എല്ലാവരും അകത്തേക്ക് പോയപ്പോഴും ഐഷുവിന്റെ സ്നേഹത്തെ പറ്റി ആഷിക്ക് അത്ര വിശ്വാസം പോരായിരുന്നു. "ഇതാണല്ലേ കല്യാണ ചെറുക്കൻ.അപ്പോൾ പെണ്ണ് ചെക്കന് കേക്ക് വായിൽ വെച്ച് കൊടുത്തൊള്ളൂ.. "ക്യാമറ പറഞ്ഞപ്പോൾ എല്ലാവരും അതിന് സപ്പോർട്ട് ചെയ്തു ഐഷു കേക്ക് പതിയെ അവന്റെ വായിൽ വെച്ച് കൊടുത്തു.എന്തോ ഒരു പണി വരുന്നുണ്ടെന്ന് തോന്നിയത് കൊണ്ട് അവൻ അതിൽ നിന്ന് കുറച്ചു മാത്രം കഴിച്ചു.ഇത്തിരി കഴിച്ചപ്പോഴേക്കും അവന്റെ വായിൽ ഉപ്പ് കയ്ച്ചു.അവന്റെ ഭാവം കണ്ട് അവൾ വാ പൊത്തി ചിരിക്കാൻ തുടങ്ങി. പെട്ടന്ന് അവൻ കയ്യിൽ ഇരുന്ന കേക്ക് മുഴുവൻ അവളുടെ മുഖത്തു തേച്ചു.കണ്ണിന്റെ പുറത്തുള്ള കേക്ക് തുടച്ചു നീക്കിയപ്പോൾ എല്ലാവരും കൂടി ചിരിക്കുന്നതാണ് ഐഷു കണ്ടത്.ഏറ്റവും കൂടുതൽ ചിരിച്ചത് ആഷി തന്നെയായിരുന്നു.അവൾ അവിടെ ഉള്ള കേക്ക് കയ്യിൽ എടുത്തു അവനന്റെ മുഖത്ത് തേച്ചു.പെട്ടന്നുള്ള അറ്റാക്ക് ആയത് കൊണ്ട് അവന് ഒന്നും ചെയ്യാൻ പറ്റിയില്ല.അവൻ അവളുടെ മുടി പിടിച്ചു വലിച്ചു.അവൾ അവന്റെയും. "എടി എന്റെ മുടിയിൽ നിന്ന് വിടടി.." "താൻ ആദ്യം എന്റെ മുടിയിൽ നിന്ന് വിട് കുരങ്ങാ..."

അവർ നല്ല അന്തസ് ആയി മുടിയിൽ വലിച്ചു കളിക്കാൻ തുടങ്ങി.അതെല്ലാം കൃത്യമായി പകർത്തി കൊണ്ട് ക്യാമറ മാനും. "എന്താ ഇവിടെ... "അജുവിന്റെ ശബ്ദം ഉയർന്നപ്പോൾ രണ്ട് പേരും പരസ്പരം മുടിയിൽ നിന്ന് വിട്ടു. "ആഷി... നീ വീട്ടിൽ പോയെ.. ഐഷു വേഗം മുഖം കഴുകി പൂ ഒക്കെ മാറ്റിയിട്ടു വാ.. ഹൽദി തുടങ്ങാൻ സമയം ആയി." രണ്ടും പരസ്പരം പുച്ഛിച്ചു രണ്ട് വഴിക്ക് പോയപ്പോൾ എല്ലാവരും ആശ്വാസത്തോടെ നെടുവീർപ്പിട്ടു. "അല്ല മക്കളെ.. ഇവർ ശരിക്കും പ്രേമിച്ചിരുന്നത് തന്നെയാണോ.." "ആാാാ..." ****** ഒരു വലിയ പാത്രത്തിൽ മഞ്ഞൾ കലക്കി വെച്ച് അതിന് മുമ്പിലായി ഐഷുവിനെ ഇരുത്തി. ഒരു കമ്മൽ മാത്രം അപ്പൊൾ അവൾ ഇട്ടിരുന്നുള്ളു.. ആദ്യം മഞ്ഞൾ തേക്കാൻ ആയി അമ്മു തന്നെ വന്നു. "അയ്യേ തെക്കല്ലേ തെക്കല്ലേ എനിക്ക് മഞ്ഞൾ ഇഷ്ടം അല്ല.വെറുതെ തേക്കുന്നത് പോലെ അഭിനയിച്ചാൽ മതി." "ആഹാ.. അങ്ങനെ ആണോ.അപ്പോൾ പിന്നെ തേച്ചിട്ട് തന്നെ കാര്യം".മനു കുറെ മഞ്ഞൾ കയ്യിൽ എടുത്തു അവളുടെ മുഖത്തു പൊത്തിയപ്പോൾ അവൾ മുഖം ചുളിച്ചു. മനുവിന് പിറകെ ഓരോരുത്തർ ആയി അവൾക്ക് മഞ്ഞൾ തേച്ചു കൊടുക്കാൻ തുടങ്ങി. കാലിലും കയ്യിലും ഒക്കെ മഞ്ഞൾ ആക്കിയതിന് ശേഷം പിന്നെ ഫോട്ടോ എടുപ്പ് തുടങ്ങി. "മതി മതി എനിക്ക് വിശക്കുന്നു. "മാളു നിന്ന് ചിണുങ്ങുയപ്പോൾ എല്ലാവരും ഒന്ന് ചിരിച്ചു കൊണ്ട് അവളെയും കൊണ്ട് ടൈനിംഗ് ടേബിളിന്റെ അടുത്തേക്ക് പോയി...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story