അർജുൻ: ഭാഗം 64

arjun

രചന: കടലാസിന്റെ തൂലിക

രാവിലെ തന്നെ ആരെയോ ഫോണിൽ വിളിക്കുകയായിരുന്നു അജു. വിളിച്ച കാര്യം ശരിയായില്ല എന്ന് അവന്റെ മുഖം കണ്ടാൽ തന്നെ അറിയാമായിരുന്നു. "എന്താ അജുവേട്ട.. എന്താ കാര്യം. "അച്ചു അവന്റെ അടുത്ത് വന്ന് ചോദിച്ചു. "മൈലാഞ്ചി ഇടാൻ വരാം എന്ന് പറഞ്ഞ ആള് വരാൻ പറ്റില്ല എന്ന് പറയുന്നു. വേറെ ആളെ തിരഞ്ഞിട്ടാണെങ്കിൽ കിട്ടുന്നുമില്ല." "ഓഹ്.. അതാണോ കാര്യം. ഐഷുവിന് ഞാൻ മൈലാഞ്ചി ഇട്ട് കൊടുത്തോളം.." "നീ മൈലാഞ്ചി ഇടുവോ.. "അജു സംശയത്തോടെ ചോദിച്ചു. "പിന്നേ... ഇവൾ ഒരുപാട് കല്യാണപെൺകുട്ടികൾക്ക് മൈലാഞ്ചി ഇട്ട് കൊടുക്കാറുണ്ട്.എനിക്ക് ഇവൾ തന്നെ ഇട്ടാൽ മതി. "ഐഷു അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. "എല്ലാവർക്കും കൂടി മൈലാഞ്ചി ഇടാൻ ഇവൾക്ക് ഒറ്റക്ക് പറ്റില്ലല്ലോ.. വേറെ ഒരാളെയും കൂടി വിളിക്കാം.." "മാളു നന്നായി ഇടും. "അമ്മു "അതെ. "മാളു ഇളിച്ചു. "ഇവളോ... ഇവൾ ഒന്നും വേണ്ട. എന്നിട്ട് വേണം അവളുടെ കൈ കുളമാക്കാം.." മനു പറയുന്നത് കേട്ട് മാളു അവനെ നോക്കി പേടിപ്പിച്ചു. "അല്ലെങ്കിൽ അവൾ തന്നെ ഇട്ടോട്ടെടാ.. ഇനി പുറത്ത് നിന്ന് ഒരാളെ വിളിക്കണ്ട. "മനു മാളുവിനെ പേടിയോടെ നോക്കി അവിടെ നിന്നും പോയി. "എന്നാൽ നിങ്ങൾ പരിപാടി തുടങ്ങിക്കോ..

ഞങ്ങൾ സ്റ്റേജിന്റെ കാര്യം നോക്കിയിട്ട് വരാം.."അജുവും കൂടി പോയപ്പോൾ ഐഷു വേഗം അവിടെ പോയി ഇരുന്നു. ഐഷുവിന്റെ വലത് കയ്യിൽ അച്ചുവും ഇടത് കയ്യിൽ മാളുവും മെഹന്ദി ഇട്ട് കൊടുക്കാൻ തുടങ്ങി. " ഇനി ഇതൊക്കെ കഴിഞ്ഞ് ഞങ്ങൾക്ക് എപ്പോഴാ ഇട്ട് തരുന്നത്." ഐഷുവിന് മൈലാഞ്ചി ഇട്ട് കൊടുക്കുന്നത് നോക്കി ജെസി ചോദിച്ചു. "കൈ നാല് പുറവും ഇടണം. അത് കഴിഞ്ഞ് കാല്. അതൊക്കെ കഴിഞ്ഞിട്ടേ നിങ്ങൾക്ക് ഇടൂ..." "ആഹാ.. അങ്ങനെ ആണെങ്കിൽ നീ ഇവിടെ ഇരിക്ക്. ഞാൻ ഒന്ന് ചുറ്റിയിട്ട് വരാം. "അമ്മു ജെസിയെ പിടിച്ചു അവിടെ ഇരുത്തി അവിടെ നിന്നും പോയി. "നീ മൈലാഞ്ചി ഇടുന്നില്ലേ.. വെറുതെ കയ്യിൽ പിടിച്ചു ഇരിക്കുവാണോ.. അ"മ്മുവിന്റെ അടുത്തേക്ക് ഇരുന്ന് കൊണ്ട് അജു ചോദിച്ചു. "അവർക്ക് എല്ലാവർക്കും ഇടേണ്ടേ.. അതൊക്കെ കഴിയണം. ഇപ്പോൾ അനുവും വന്നിട്ടുണ്ട്. അവൾക്ക് ഐഷുവിന്റെ അതെ ഡിസൈൻ വേണം എന്നൊക്കെ പറയുന്നുണ്ട്. ഇനി ഞാൻ എപ്പോഴാണാവോ ഇടുന്നത്". "നിനക്ക് ഞാൻ ഇട്ട് തരട്ടെ.." "അജുവിന് മെഹന്ദി ഇടാൻ ഒക്കെ അറിയുമോ.." "അറിയില്ല.. നിന്റെ കയ്യിൽ പ്രാക്ടീസ് ചെയ്യാലോ.. നീ കൈ കാണിക്ക്." "ഏയ്.. വേണ്ട. എനിക് അവർ ഇട്ട് തന്നോളും. ദേ.. ആരേലും ഒക്കെ വരും." അവൻ അവൾ പറഞ്ഞതൊന്നും കാര്യം ആക്കാതെ അവളുടെ കൈയിൽ മൈലാഞ്ചി ഇടാൻ തുടങ്ങി. "അയ്യോ... എന്റെ കൈ കേടാക്കിയെ... ഇനി ഞാൻ എങ്ങനെ വേറെ മൈലാഞ്ചി ഇടും".

അവൾ കണ്ണടച്ചിരുന്നു. "ആ.. മൈലാഞ്ചി ഇട്ട് കഴിഞ്ഞിട്ടുണ്ട്. ഇനി കണ്ണ് തുറന്നോ.." അജു പറഞ്ഞപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു. വളരെ ഭംഗിയായി അവളുടെ കയ്യിൽ മെഹന്ദി ഇട്ടിരിക്കുന്നത് കണ്ട് അവൾ അത്ഭുതത്തോടെ അവനെ നോക്കി. "നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം..." "അപ്പം തിന്നാൽ മതി കുഴി എണ്ണണ്ടാട്ടോ..എക്സ്പീരിയൻസ് ഉണ്ടെന്ന് കൂട്ടിക്കോ."അവൻ ഒരു കണ്ണിറുക്കി കൊണ്ട് പറഞ്ഞു. "ഓഹോ.. അപ്പോൾ വേറെ പെൺകുട്ടികൾക്കും ഇട്ട് കൊടുക്കാറുണ്ടല്ലേ... നിങ്ങൾക്ക് ഇത് തന്നെയാണോ പണി മനുഷ്യ.." "ഡി.. അങ്ങനെ അല്ല. ഞാൻ വെറുതെ പറഞ്ഞതാ.. നീ മനസ്സിലാക്ക്." "ഒന്നും പറയണ്ട.. എല്ലാം എനിക്ക് മനസ്സിലായി." അവൾ കണ്ണ് തുടക്കുന്നത് പോലെ കാണിച്ചു. അപ്പോഴാണ് മൈലാഞ്ചി ഇട്ടിട്ടുണ്ടായ കാര്യം ഓർമ വന്നത്.ഇട്ടിരുന്ന മൈലാഞ്ചി മുഴുവൻ അവളുടെ കണ്ണിന്റെ വശത്തയി. "ഹഹഹ.. നന്നായി പോയി. എന്നെ കളിയാക്കിയതല്ലേ അങ്ങനെ തന്നെ വേണം". "അയ്യോ.. അജു... നീറുന്നു." മറ്റേ കൈ കൊണ്ട് അമ്മു കണ്ണ് പൊത്തി പിടിച്ചു. "എന്തു പറ്റി അമ്മു.." അവൻ വെപ്രാളത്തോടെ ചോദിച്ചു. "നീറുന്നു..അവൾ കണ്ണ് പൊത്തി കൊണ്ട് പറയുന്നത് കേട്ട് അവൻ വേഗം അവളെ പൈപ്പിന്റെ അടുത്തേക്ക് കൊണ്ട് പോയി. "കണ്ണ് കഴുകടി വേഗം."

അവൾ വേഗം തന്നെ കണ്ണ് കഴുകി. "ഹോ.. ഇപ്പോഴാ ഒരു ആശ്വാസം ആയത്. ഇതിൽ കെമിക്കൽസ് കൂടുതൽ ആണെന്ന് തോന്നുന്നു." "മ്മ്.. ഇനി ഇതൊന്നും ഇടേണ്ട." "അയ്യടാ.. അത് പറ്റില്ല. കഴുകിയപ്പോൾ എന്റെ മൈലാഞ്ചി എല്ലാം ഒലിച്ചു പോയി. ഒന്ന് കൂടി ഇട്ട് താ.." "പിന്നേ.. എനിക്കത്തല്ലേ പണി. നീ ഇടണ്ടട്ടോ.. അതിൽ ഫുൾ കെമിക്കൽസ് ആണ്." "ഇയാൾ ഇട്ട് തരുന്നില്ലെങ്കിൽ വേണ്ട. എനിക്ക് അച്ചുവോ മാളുവോ ആരെങ്കിലും ഒക്കെ ഇട്ട് തരും. എന്തായാലും ഇന്ന് ഇവിടെ നിന്ന് മൈലാഞ്ചി ഇട്ടാലെ എനിക്ക് സമാധാനം കിട്ടുള്ളു.."അമ്മു അതും പറഞ്ഞു അവിടെ നിന്നും പോയി. "മാളുവിന്റെ കൂടെ കൂടി ഇതിനും അസുഖം പകർന്നു എന്ന തോന്നുന്നേ.. "അജു ചിരിച്ചു കൊണ്ട് അവൾ പോയ വഴിയേ നോക്കി പറഞ്ഞു.. **** അച്ചു ജെസിക്കും മാളു അനുവിനും മെഹന്ദി ഇട്ട് കൊടുക്കുകയായിരുന്നു. അപ്പോഴാണ് അപ്പു അത് വഴി പോയത്.അച്ചുവിനെ കണ്ട് അപ്പുവിന്റെ കണ്ണുകൾ വിടർന്നു. "ഇപ്പോൾ വരാട്ടോ..മ"നുവിനോട്‌ പറഞ്ഞു അവൻ അവരുടെ അടുത്തേക്ക് പോയി. "ഇവനിത് എങ്ങോട്ടാ പോകുന്നെ.. മ"നുവും അപ്പുവിന്റെ പിന്നാലെ പോയി. മനുവിനെയും അപ്പുവിനെയും അനേഷിച്ചു ജിജോ അവസാനം മെഹന്ദി ഇടുന്ന സ്ഥലത്ത് തന്നെ എത്തി പെട്ടു. "ആഹാ... ഇവിടെ എല്ലാവരും ഉണ്ടല്ലോ.."

ജിജോ പറയുന്നത് കെട്ടാണ് മെഹന്ദി ഇടുന്നവർ തിരിഞ്ഞു നോക്കിയത്. "നിങ്ങൾ എന്താ ഇവിടെ." "അത് പിന്നേ.." "ഏത് പിന്നെ. "പിന്നിൽ നിന്ന് ആയിരുന്നു ആ ശബ്ദം കേട്ടത്. നോക്കിയപ്പോൾ ദേവകിയമ്മ!! "നിങ്ങൾക്കെന്താടാ ഇവർ മെഹന്ദി ഇടുന്ന സ്ഥലത്ത് കാര്യം." "അത് പിന്നേ... ഞാനുണ്ടല്ലോ.. ഞാൻ അനുവിനെ നോക്കാൻ വന്നതാ..%അപ്പു ഒപ്പിച്ചു. "അപ്പോൾ നിങ്ങളോ.".ദേവകിയമ്മ ബാക്കിയുള്ളവരുടെ നേരെ തിരിഞ്ഞു. "ഞങ്ങളും. "എല്ലാവരും കോറസ് ആയി പറഞ്ഞു കൊണ്ട് ഇളിച്ചു. "എല്ലാവരും അനുവിനെ കാണാൻ വന്നു.ബാക്കി രണ്ടെണ്ണത്തിനെ കാണാനും ഇല്ല.ദേ.. ഞാൻ ഒരു കാര്യം പറഞ്ഞേക്കാം. ഇനി മൈലാഞ്ചി ഇട്ട് കഴിയുന്നത് വരെ ഇവിടെ എങ്ങാനും വന്നിട്ടുണ്ടെങ്കിൽ മുട്ട് കാല് തല്ലി ഓടിക്കും എല്ലാത്തിൻടെയും. കെട്ട് പ്രായം ആയി എന്നൊന്നും നോക്കില്ല. ഓടടാ എല്ലാം." ദേവകി പറഞ്ഞതും എല്ലാവരും അവിടെ നിന്ന് ഓടി രക്ഷപെട്ടു. അത് കണ്ട് അവർ ചിരിച്ചു കൊണ്ട് വീണ്ടും പണി തുടർന്നു. എല്ലാവരും മെഹന്ദി ഇട്ട് കഴിഞ്ഞപ്പോഴേക്കും ഉച്ച ആയി. ഒരുവിധം എല്ലാവരും ഭക്ഷണം കഴിച്ചിരുന്നു. "അയ്യോ... എനിക്ക് വിശക്കുന്നെ....രാവിലെ വല്ലതും കഴിച്ചത് ആണ്.മൈലാഞ്ചി ഇട്ടത് കൊണ്ടാണെന്ന് ഭയങ്കര വിശപ്പ്".മാളു പറയുന്നത് കെട്ട് എല്ലാവരും അതിന് തലയാട്ടി സമ്മതിച്ചു.

"നിങ്ങളുടെ മെഹന്ദി ഇടൽ ഇത് വരെ കഴിഞ്ഞില്ലേ പിള്ളേരെ.. "ദേവകി അങ്ങോട്ടേക്ക് വന്നു. "കയ്യിൽ മെഹന്ദി അല്ലെ ആന്റി.എങ്ങനെയാ ഫുഡ്‌ കഴിക്കുന്നത്%.അച്ചു "മ്മ്.. അതെ.വീട്ടിൽ ആയിരുന്നെകിൽ ഇപ്പോൾ അമ്മ വാരി തന്നേനെ.. "മാളു നിഷ്കു ആയി പറഞ്ഞു. "ഈ സമയത്തു ഞങ്ങൾക്ക് സൈനുമ്മയോ ബീത്തുമ്മയോ എങ്ങാനും വാരി തരും."അവൾ പറയുന്നത് കെട്ട് എല്ലാവർക്കും വിഷമം ആയി. "എന്റെ മോൾക്ക് ഞാൻ വാരി തരാട്ടോ.."ദാസൻ ഐഷുവിന്റെ കവിളിൽ തലോടി. "അപ്പോൾ എനിക്കോ.."അനു "നിനക്ക് നിന്റെ ചേട്ടന്മാർ വാരി തന്നോളും. ഐഷുവിന് ഇന്ന് മാത്രമേ വാരി കൊടുക്കാൻ പറ്റുള്ളൂ.. അത് കഴിഞ്ഞാൽ നാളെ മറ്റൊരു വീട്ടിൽ ആണ്." ദേവകി പറയുന്നത് കെട്ട് ഐഷു ഒന്ന് ഞെട്ടി. പെട്ടന്ന് തന്നെ ആശിയെ ഓർമ വന്നു. അവളുടെ ഹൃദയം വല്ലാതെ മിടിച്ചു. "നീ പോയി എല്ലാവർക്കും ചോർ എടുത്തു വെക്ക് ദേവകി..." ദേവകി ചോർ എടുത്തു വെച്ചിട്ട് ഒരു പാത്രം എടുത്തു ഐഷുവിന്റെ അടുത്തേക്ക് പോയി. ദാസനും ഒരു പാത്രം എടുത്തു അവളുടെ അടുത്ത് ഇരുന്നു. അവളുടെ ഇരു വശവുമായി അവർ ഇരുന്ന് ഓരോ ഉരുള ആയി വാരി കൊടുക്കാൻ തുടങ്ങി. ഒരാൾ കൊടുത്തു കഴിയുമ്പോഴേക്കും മറ്റേ ആള് ഉരുള കൊടുക്കാൻ ആയി തയ്യാറായി ഇരിക്കുന്നത് കണ്ട് ഐഷുവിന്റെ കണ്ണുകൾ നിറഞ്ഞു. ആ കാഴ്ച കാണുന്നവരുടെയും... ബാക്കി ഉള്ളവർ എല്ലാം മെല്ലെ അവിടെ നിന്നും വലിഞ്ഞു. "ഞാൻ പോയി ചേട്ടന്മാരെ വിളിച്ചു കൊണ്ട് വരാം..

"അനു അതും പറഞ്ഞു അവിടെ നിന്നും പോയപ്പോൾ എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി. "അവളെന്തിനാ ചേട്ടന്മാരെ വിളിക്കുന്നത്.. അപ്പോൾ അവർ ആണോ നമുക്ക് വാരി തരുന്നത്." "അയ്യേ.. നാണക്കേട്. ആരെങ്കിലും അത് കണ്ട് കൊണ്ട് വന്നാൽ പിന്നെ എങ്ങനെ അവരെ ഫേസ് ചെയ്യും".മാളു പറഞ്ഞപ്പോൾ അവർ ശരിയാണെന്നൊണം തലയാട്ടി. "ഞങ്ങൾ എത്തി." മനുവും ജിജോയും അപ്പുവും നിരന്നു നിൽക്കുന്നത് കണ്ട് അവർ അന്താളിച്ചു. "എന്തിന്??" "നിങ്ങൾക്ക് എന്തായാലും ഈ കൈ കൊണ്ട് വാരി തിന്നാൻ പറ്റില്ല. അപ്പോൾ ഞങ്ങൾ വാരി തരാമെന്നേ." "അയ്യേ.. അത് വേണ്ട. ആരെങ്കിലും കാണും." "നീ ഇങ്ങോട്ട് വന്നേ മാളു.. "മനു അവളുടെ കൈ പിടിച്ചു വലിച്ചു. ""തൊട്ട് പോവരുത്. "" മാളുവിന്റെ ശബ്ദം ഉയർന്നപ്പോൾ അവൻ അവളുടെ കൈ വിട്ടു അവളെ നോക്കി. എല്ലാവരും ഒരു തരം ഞെട്ടലോടെ നോക്കുകയായിരുന്നു അവളെ.. "എന്താ മാളു.. എന്താ കാര്യം." "ഞാൻ കഷ്ടപ്പെട്ട് ഇട്ട മൈലാഞ്ചി ആണ്. അതെങ്ങാനും കളയാൻ ആയി കയ്യിൽ പിടിച്ചുട്ടുണ്ടെങ്കിൽ ഉണ്ടോ.. എന്റെ മൈലാഞ്ചി മുഴുവൻ പോവും. "അവൾ പറയുഞ്ഞപ്പോൾ എല്ലാവർക്കും ആശ്വാസം ആയി. "നീ ഇങ്ങോട്ട് വന്നെടി..അവൻ അവളുടെ കൈ വീണ്ടും പിടിക്കാൻ പോയപ്പോഴേക്കും അവൾ അവന് നേരെ ഒരു കൂർത്ത നോട്ടമെറിഞ്ഞു. അപ്പോൾ തന്നെ അവൻ അവളുടെ പിറകിൽ ചെന്നു നിന്ന് മുമ്പിലേക്ക് തള്ളി കൊണ്ട് പോയി. ജെസിയും ജിജോയും മറ്റുള്ളവർക്ക് ഒന്ന് ഇളിച്ചു കൊടുത്തു പോയി.

"അല്ല,നീ ആർക്ക് വാരി കൊടുക്കാനാ വന്നത്.അനുവിന് അല്ലെ.. "അമ്മു അപ്പുവിനോട് ചോദിച്ചു. "ഏഹ്.. ആ.. അതെ." "ആഹാ.. എന്നാൽ നടക്കട്ടെ.. "അമ്മു അതും പറഞ്ഞു അവിടെ നിന്നും പോയി. "അല്ല.. അച്ചുവേച്ചിക്ക് ആരാ വാരി തരുന്നേ.."അപ്പുവിനെ ഇടം കണ്ണിട്ടവൾ നോക്കി. "എനിക്ക് ആരും വാരി തരേണ്ട.. ഇത് ഒരു മണിക്കൂർ കഴിഞ്ഞാൽ കഴുകി കളയാം.. അപ്പോൾ തിന്നാൽ മതി." "അയ്യോ.. അത് വരെ വിശന്നു ഇരിക്കണ്ടേ.. അപ്പുവേട്ട എനിക്ക് വാരി തരുമ്പോൾ അച്ചുവേച്ചിക്കും കൂടി വാരി കൊടുക്കണേ..." "അത് ഞാൻ ഏറ്റു".അപ്പു ചിരിയോടെ പറഞ്ഞു. "ഏയ്.. അതൊന്നും വേണ്ട.ഞാൻ തന്നെ കഴിച്ചോളാം.." "വേണം. ...അല്ലെങ്കിൽ ഞാൻ കഴിക്കില്ല. അപ്പോവേട്ട വേഗം വാരി കൊടുക്ക് .." അവൻ ചെറു ചിരിയോടെ അവൾക്ക് ആഹാരം വായിൽ വെച്ചു കൊടുത്തു. അവൾ അപ്പോൾ അനുവിനെ നോക്കി.അവൾ കഴിക്കാൻ പറഞ്ഞപ്പോൾ അവൾ പതിയെ വാ തുറന്നു.ആദ്യത്തെ ഉരുള കൊടുത്തതിനു പിന്നാലെയായി മറ്റു ഉരുളകൾ കൊടുത്തു കൊണ്ടിരിക്കുന്നു... അപ്പുവും അച്ചുവും പരസ്പരം കണ്ണിൽ നോക്കി ലയിച്ചു നിന്നു.. "ഹെലോ....മതി മതി.ഞാൻ ഇവിടെ നിൽക്കുന്നുണ്ടെന്ന കാര്യം ഓർമ ഇല്ല രണ്ടിനും".അനുവിന്റെ ശബ്ദം കെട്ടാണ് അവർ നോട്ടം പിൻവലിച്ചത്. "എനിക്ക് വിശക്കുന്നു......"

അനു ചിണുങ്ങിയപ്പോൾ അപ്പു ചിരിയോടെ അവൾക്ക് ചോർ വായിൽ വെച്ച് കൊടുത്തു. ****** "ഹലോ.. മേടം എങ്ങോട്ടാ.. "അമ്മുവിന്റെ പോക്കിനെ തടഞ്ഞു വെച്ച് കൊണ്ട് അജു ചോദിച്ചു. "ഞാൻ ഇങ്ങനെ വെറുതെ..." "അങ്ങനെ വെറുതെ നടക്കേണ്ട. മോള് ഈ ഫുഡ്‌ കഴിച്ചേ.. "അവൻ കയ്യിൽ ആഹാരം കണ്ട് അവൾ അന്തളിച്ചു. "നിങ്ങൾക്ക് ഒക്കെ എന്തു പറ്റി.. എല്ലാവരും ചോറും കൊണ്ട് ഇറങ്ങിയേക്കുവാണല്ലോ.. എനിക്കെങ്ങും വേണ്ട. കുറച്ചു കഴിയുമ്പോൾ ഞാൻ കൈ കഴുകും. അപ്പോൾ കഴിച്ചോളം ട്ടോ.." "നീ എന്തു പറഞ്ഞിട്ടും കാര്യം ഇല്ല. അവിടെ ഇരിക്ക്." "ഞാൻ കൈ കഴുകിയിട്ടു കഴിച്ചോളാം.." "ഇരിക്കടി." അവൻ കലിപ്പായതും അവൾ പേടിച്ചു അവിടെ ഇരുന്നു. അവൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് വന്നിരുന്നു.പതിയെ ചോർ വായിൽ വെച്ച് കൊടുത്തു.അവൾ അതൊരു ചിരിയോടെ ഏറ്റു വാങ്ങി. കഴിക്കുന്നതിനിടയിൽ പെട്ടന്നവൾക്ക് ചുമ വന്നപ്പോൾ അവൻ വേഗം അവൾ വെള്ളം കൊടുത്തു.പതിയെ തലയിൽ തട്ടി.അവന്റെ ഓരോ നീക്കവും നോക്കി കാണുകയായിരുന്നു അവളപ്പോൾ.. അവന്റെ കേറിങ് എല്ലാം അവൾ ഒരു കൊച്ചു കുട്ടിയെ പോലെ നോക്കി കണ്ടു. "എങ്ങനെ ഉണ്ട് ഫുഡ്‌." "അടിപൊളി എന്നാൽ പറഞ്ഞാൽ പോരാ.. ഞാൻ എന്റെ ജീവിതത്തിൽ എന്റെ അമ്മ വാരി തന്ന ഫുഡിന് അല്ലാതെ ഇത്രയും ടേസ്റ്റ് എനിക്ക് തോന്നിയിട്ടില്ല." "ഹ ഹ ഹ..അത്രക്കൊക്കെ വേണോ.." "മ്മ്.. വേണം."

"ഈ ഫുഡ്‌ തന്നെയല്ലേ എല്ലാവരും കഴിച്ചത്.ഞാനും ഇപ്പോൾ ഇതിന്റെ കൂടെ കഴിച്ചു.എനിക്കൊന്നും അത്ര ടേസ്റ്റ് തോന്നിയില്ലല്ലോ.." "എന്റെ അജു എനിക്ക് വാരി തന്നതല്ലേ.. അത് കൊണ്ട് ടേസ്റ്റ് കുറയാൻ ഒട്ടും ചാൻസ് ഇല്ല."അവൾ പറഞ്ഞു തീർന്നതും രണ്ടാളും കൂടെ ഒരുമിച്ചു പൊട്ടി ചിരിച്ചു. ***** വൈകീട്ട് എല്ലാ ഒരുക്കങ്ങളോടെയും കൂടി ഐഷു അധീവ സുന്ദരി ആയി കാണപെട്ടു. ഒപ്പം മറ്റുള്ളവരും. ഇളം യെല്ലോയും പിങ്കും ചേർന്ന ഗൗൺ ആയിരുന്നു അവൾ ധരിച്ചിരുന്നത്.സിമ്പിൾ വർക്കോട് കൂടിയ ഡയമണ്ട് ന്റെ മാലയും അതിന്റെ തന്നെ കമ്മലും രണ്ട് സിംപിൾ വളകളും ആയിരുന്നു ആഭരങ്ങൾ ആയി ഉണ്ടായത്. മൈലാഞ്ചി കല്യാണത്തിനായി അവളെ ബംഗിയായി അലങ്കരിച്ചിട്ടുള്ള സ്റ്റേജിൽ കൊണ്ടിരുത്തി. അപ്പോൾ തന്നെ ഓരോരുത്തരായി അവളെ പരിചയപ്പെടാൻ വന്നു. മനുവിന്റെയും ജിജോയുടെയും വീട്ടുകാർ ആയിരുന്നു അവർ. അമ്മുവിന്റെയും മാളുവിന്റെയും വീട്ടുകാർ ഒഴിച്ച് ബാക്കി എല്ലാവരും അവിടെ വന്നിരുന്നു. എല്ലാവരോടും അവൾ ഹൃദയമായി പെരുമാറി. ചിരിച്ചു കൊണ്ടുള്ള അവളുടെ പെരുമാറ്റം എല്ലവരിലും വാത്സല്യം ഉണർത്തി. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും ഓരോരുത്തർ ആയി മൈലാഞ്ചി ഇടാൻ വന്നു. ബന്ധുക്കൾ ഒക്കെ കഴിഞ്ഞ് അവസാനം ആണ് ഫ്രണ്ട്‌സ് മൈലാഞ്ചി ഇടാൻ വന്നത്. അവർ വന്ന് മൈലാഞ്ചി ഇട്ട് കൊടുത്തു. മനു അവളുടെ വായിലേക്ക് ലഡു കുത്തി കേറ്റി.അത് കണ്ടു എല്ലാവരും അവളുടെ വായിലേക്ക് ചെറിയും കൽക്കണ്ടവും കുത്തി നിറക്കാൻ തുടങ്ങി.

ഒപ്പം അവരും തിന്നു. മതി എന്ന് പറഞ്ഞു ഉച്ചത്തിൽ നിലവിളിച്ചപ്പോൾ ആണ് എല്ലാവരും ഒന്ന് നിർത്തിയത്. അവളുടെ കളി ചിരികൾ എല്ലാവരിലും സന്തോഷം വിരിയിച്ചു.കല്യാണ തിന് മുമ്പുള്ള അവളുടെ നിമിഷങ്ങളെ അത്രയും സന്തോഷ ഭരിതമാക്കാൻ അവർ ഓരോരുത്തരും മത്സരിച്ചു കൊണ്ടേ ഇരുന്നു. "ഓൾ ആർ ലിസൻ പ്ലീസ്.. നമ്മുടെ കൊച്ചു കുറുമ്പി ഐഷുവിന്റെ മൈലാഞ്ചി കല്യാണം ആണ് ഇന്ന് .അപ്പോൾ ഇന്നത്തെ ദിവസം അവൾ മറക്കാൻ പാടുണ്ടോ...." ""നോ...... ""അജു മൈക്കിലൂടെ വിളിച്ചു പറയുന്നത് കെട്ട് എല്ലാവരും ഒരുമിച്ചു അലറി. എന്നാൽ പിന്നെ എല്ലാവരും ഇങ്ങോട്ട് കേറി പോര്.. നമുക്ക് ഡാൻസ് ഒക്കെ കളിച്ചു അടിച്ചു പൊളിക്കന്നെ.. അജു പറയുന്നത് കേൾക്കേണ്ട താമസം എല്ലാവരും കൂടി വേഗം സ്റ്റേജിലേക്ക് കയറി. സ്‌പീക്കറിൽ ഡിസ്കോ പാട്ടുകൾ മുഴങ്ങി.എല്ലാവരും പല രീതിയിൽ ചുവട് വെക്കാൻ തുടങ്ങി.സ്റ്റേജ് പൊളിച്ചടക്കുകയാണ് അവരെന്ന് വീഡിയോ കാർക്ക് വരെ തോന്നി. പെട്ടന്ന് ഐഷു അജുവിന്റെ കൈ പിടിച്ചു വലിച്ചു ഒരു മൂലേക്ക് കൊണ്ട് പോയി. "എന്താടി.. എല്ലാവരും ഡാൻസ് കളിക്കുവാ.. നീ എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്." "അതേയ്.. ഇവിടെ നടക്കുന്നത് എല്ലാം ഞാനുൾപ്പെടെ എല്ലവരും ഡാൻസ് കളിക്കുന്നത് മുഴുവൻ ഫോട്ടോ എടുത്ത് കൊരങ്ങന് അയച്ചു കൊടുക്ക്.കണ്ടു കൊതിക്കട്ടെ.. ഇപ്പോൾ തന്നെ അയച്ചു കൊടുക്ക്."ഐഷു പറയുന്നത് കെട്ട് അവൻ വാ പൊളിച്ചു പോയി. "എടി പെണ്ണെ... നാളെ നിങ്ങടെ അല്ലെ കല്യാണം.ഇപ്പോഴും നിങ്ങൾ ഇങ്ങനെ ടോം ആൻഡ് ജെറി കളിക്കുവാണോ.." അവന് ഇളിച്ചു കൊടുത്തിട്ട് അവൾ ഗൗണും പൊക്കി പിടിച്ചു ഡാൻസ് കളിക്കാൻ പോയി.അത് അജു ഒരു ചിരിയോടെ നോക്കി കണ്ടു....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story