അർജുൻ: ഭാഗം 65

arjun

രചന: കടലാസിന്റെ തൂലിക

ഡാൻസ് കഴിഞ്ഞു എല്ലാവരും ഫ്രഷ് ആയി കിടക്കാൻ വന്നു. "വല്ലാതെ ക്ഷീണിച്ചു അല്ലെ.."ഐഷു തളർച്ചയോടെ ബെഡിലേക്ക് മറിഞ്ഞു. "തളർന്നെങ്കിൽ എന്താ.. ഇത് പോലെ സന്തോഷിച്ച ദിവസം ഏതാ..?"ഐഷുവിന്റെ അടുത്ത് കിടന്ന് കൊണ്ട് അച്ചു ചോദിച്ചു. "ഞങ്ങൾ ഇന്ന് ഇവിടെ കിടന്നോട്ടെ.."അശരീരി കെട്ട് അവർ എഴുന്നേറ്റ് നോക്കിയപ്പോൾ ഇളിച്ചു കൊണ്ട് നിൽക്കുന്നു ജെസിയും അനുവും. "ഞങ്ങളും.. "അമ്മുവും മാളുവും തലയിണയും പിടിച്ചു വന്നു. അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവർ എല്ലാവരും വേഗം ബെഡിൽ കയറി. "ഇവിടെ നമ്മൾ ആറ് പേർക്കും കിടക്കാൻ ഉള്ള സ്ഥലം ഉണ്ടാവുമോ.." "അതൊക്കെ എങ്ങനെ എങ്കിലും കിടക്കാം...ഒരുമ ഉണ്ടെങ്കിൽ ഉലക്ക മേലും കിടക്കാം എന്ന.." "ആഹ്.. അത് ശരിയാ.. എന്നാൽ എല്ലാവരും വേഗം കിടന്നോ.. ഇപ്പോൾ തന്നെ ഒരു മണി ആവാനായി. നാല് മണിക്ക് എഴുന്നേൽക്കേണ്ടതാ.." "നാല് മണിക്കോ.. ഒരു അഞ്ചു മണി എങ്കിലും..." "നമുക്ക് ഓക്കേ. പക്ഷെ ഐഷു നാല് മണിക്ക് എങ്കിലും എഴുന്നേൽക്കണം." "ഐഷുവിന് പിന്നെ ഉറക്കം ഒരു വിഷയമേ അല്ല. ക്യാമ്പിന് നമ്മൾ കണ്ടതാണല്ലോ.. "മാളു പറഞ്ഞതിന് ഐഷു ഒന്ന് ചിരിച്ചു കൊടുത്തു. "മതി പറച്ചിൽ ഒക്കെ.. എല്ലാവരും വേഗം കിടന്നേ.."

അമ്മു പറഞ്ഞപ്പോൾ തന്നെ എല്ലാവരും കിടന്നെങ്കിൽ കൂടി ആരും ഉറങ്ങിയിരുന്നില്ല. ഇന്നത്തെ ഓരോ കാര്യങ്ങൾ ആലോചിച്ചു കിടക്കുകയായിരുന്നു എല്ലാവരും.. അപ്പു ഓരോ ഉരുളകളായി വാരി കൊടുത്ത കാര്യം ആലോചിക്കുവായിരുന്നു അച്ചു.. അവളുടെ ചുണ്ടിൽ ഞൊടിയിട പുഞ്ചിരി വിടർന്നു.ഐഷു അവളെ കെട്ടി പിടിച്ചു കിടന്നപ്പോൾ അവളും തിരിച്ചു കെട്ടി പിടിച്ചു.അച്ചുവിന്റെ തോൾ നനയുന്നതിനോടൊപ്പം നേർത്ത തേങ്ങൽ കൂടി അനുഭവപ്പെട്ടപ്പോൾ അവൾ ഞെട്ടി. "അമ്മുവേച്ചി ഐഷു കരയുന്നു.. "അവൾ ഉറക്കെ വിളിച്ചു പറഞ്ഞപ്പോഴേക്കും ഐഷു അവളുടെ വാ പൊത്തിയിരുന്നു. "അമ്മുവേച്ചി വേഗം ലൈറ്റ് ഇട്ടേ.."ഐഷുവിന്റെ കൈ മാറ്റി അവൾ വീണ്ടും പറഞ്ഞു. ഉടനെ തന്നെ മുറിയിൽ വെളിച്ചം പടർന്നു. "എന്താടാ എന്താ കാര്യം. "അമ്മു വേവലാതിയോടെ ചോദിച്ചു. "അറിയില്ല അമ്മുവേച്ചി. ഒരു നനവ് തട്ടിയപ്പോഴാ മനസ്സിലായത് ഐഷു കരയുവാണെന്ന്." എല്ലാവരും എഴുന്നേറ്റിട്ടും ഐഷു അപ്പോഴും കിടക്കുകയായിരുന്നു. "എന്താ പറ്റിയത് ഐഷു... "അവരുടെ വേവലാതിയോടെയുള്ള ചോദ്യം കെട്ട് ഐഷു പതിയെ എഴുന്നേറ്റു.കണ്ണ് അമർത്തി തുടച്ചു. "ഒന്നുല്ല നിങ്ങൾ എല്ലാവരും കിടന്നോളു.. നാളെ നേരത്തെ എഴുന്നേൽക്കേണ്ടതല്ലേ.."

"ഐഷു നീയെന്തിനാ കരഞ്ഞത് എന്ന് പറ." "ഒന്നും ഇല്ല ജെസി.." "വെറുതെ ഒരാൾ കരയില്ലല്ലോ.. എന്ധെങ്കിലും കാരണം കാണും അതിന്.നീ കാരണം പറയുന്നത് വരെ ഞങൾ ആരും ഇവിടെ നിന്ന് അനങ്ങില്ല." "അതെ'.മാളു പറഞ്ഞതിനോട് എല്ലാവരും ശരി വെച്ചു. ഐഷുവിന്റെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി. "എനിക്ക്... എനിക്ക് പേടിയാ ചേച്ചി.. അവൻ..അവൻ എന്നോട് പ്രതികാരം ചെയ്യുകയാ.." "ആരുടെ കാര്യം ആണ് നീ പറയുന്നേ.." "ആഷി.. അവൻ എന്നോട് പ്രതികാരം തീർക്കാൻ ആണ് കല്യാണം കഴിക്കുന്നേ.. ഐഷുവിന്റെ പറച്ചിൽ അവരിൽ ഉറക്കെ ഉള്ള പൊട്ടി ചിരിയാണ് വരുത്തിയത്.അത് കണ്ടു ഐഷുവിന്റെ കരച്ചിലിന് ശക്തി കൂടി. കാര്യം വളരെ സീരിയസ് ആണെന്ന് അവർക്ക് മനസ്സിലായി. "ഏയ്.. ഐഷു നീ കരയാതെ.നിനക്ക് ഇങ്ങനെ തോന്നാൻ എന്താ കാരണം." ഐഷു കണ്ണീർ തുടച്ചു കൊണ്ട് പെണ്ണ് കാണലിന്റെ അന്ന് നടന്ന സംഭവങ്ങൾ എല്ലം അവർക്ക് മുമ്പിൽ പറഞ്ഞു. "ഐഷു... അവൻ വെറുതെ പറഞ്ഞതായിരിക്കും എന്ന എനിക്ക് തോന്നുന്നത്.ഈ സിനിമയിയിലും സീരിയലുകളിലും കാണുന്നതല്ലാതെ യഥാർത്തിൽ ഇങ്ങനെ ആരെങ്കിലും കല്യാണത്തിലൂടെ പ്രതികാരം ചെയ്യുമോ.. അങ്ങനെ ചെയ്യുന്നവർ ഒന്നുകിൽ മണ്ടന്മാർ ആയിരിക്കണം.

അല്ലെങ്കിൽ ഉള്ളിലെ സ്നേഹം ഒളിപ്പിക്കുന്നവർ ആയിരിക്കും.ആഷി ഒരിക്കലും മണ്ടൻ അല്ല.അത് കൊണ്ട് തന്നെ അവൻ നിന്നോട് വെറുതെ പറഞ്ഞതാണെന്ന് വിശ്വസിക്കാം.. അല്ലെങ്കിൽ തന്നെ പ്രതികാരം ചെയ്യുവാനും മാത്രം എന്താണ് ഉള്ളത്.അവൻ നിന്നെ കളിപ്പിക്കാൻ വേണ്ടി വെറുതെ ഓരോന്ന് ഒപ്പിക്കുന്നതാണ്." "അതെ ഐഷു... നമുക്ക് അറിയാവുന്നതല്ലേ ആശിയെ.. അവൻ നിന്നോട് കല്യാണത്തിലൂടെ പക പോക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ..നിന്റെ കൂടെ എന്തിനും ഞങ്ങൾ ഇല്ലേ..ഞങ്ങൾ നിന്നെ ഒരു ആപത്തിലേക്ക് തള്ളി വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ..." അവർ ഓരോന്ന് പറയുമ്പോഴും ഐഷു നിർവികാരതയോടെ ഇരിക്കുക മാത്രം ആണ് ചെയ്തത്. "ഒരു കുഴപ്പവും ഇല്ലാട്ടോ.. ഞങൾ ഉണ്ട് നിന്റെ കൂടെ എന്തിനും ഏതിനും.സമയം ഒരുപാട് ആയി.നീ കിടന്നേ ഐഷു..." അവർ ഐഷിവിനെ നടുവിൽ കിടത്തിയതിനു പിന്നാലെ അഞ്ചു കൈകളും അവളെ പൊതിയുന്നത് കണ്ടു അവൾക്ക് ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു.ഒപ്പം ചെറിയൊരു ഭയവും.. **** രാവിലെ എല്ലാവർക്കും മുൻപ് എഴുന്നേറ്റ് പടച്ചവനോടുള്ള പ്രാർത്ഥനയിൽ അവൾ ഏർപ്പെട്ടു.സുജൂതിൽ ആയിരിക്കുമ്പോഴും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകി കൊണ്ടിരുന്നു..

ഒരുപാട് നേരം സുജൂതിൽ കിടന്ന് അവളുടെ ദീർഘ മായ നിസ്കാരം കഴിഞ്ഞവൾ കൈ ആകാശത്തേക്ക് ഉയർത്തി. 'പടച്ചവനെ.. ഇന്നെന്റെ കല്യാണം ആണ്.ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് നിനച്ചിരിക്കാത്ത ആളുമായുള്ള കല്യാണം.എന്റെ അവസ്ഥയിൽ എനിക്കൊരു കല്യാണം ഇനി ഉണ്ടാകുമെന്ന് ഞാൻ ചിന്തിച്ചതല്ല.എന്നെകിലും ആരെങ്കിലും വരുമെന്ന് തോന്നിയെങ്കിലും ഇത്ര പെട്ടന്ന്.... റബ്ബേ.. നിനക്ക് അറിയുന്നതാണല്ലോ എല്ലാം.ആഷിക്ക എന്താർത്ഥത്തിൽ ആണ് അന്നങ്ങനെ എന്നോട് പറഞ്ഞത് എന്നറിയില്ല.ഒരുപാട് ആലോചിച്ചു.കാര്യമായ തെറ്റൊന്നും ഞാൻ ചെയ്തതായി ഓർക്കുന്നില്ല.ഇത് വരെ ഒരുപാട് അനുഭവിച്ചു ഞാൻ. ആരോടും ഒന്നും പറഞ്ഞിട്ടില്ല.പറയാനായിട്ട് തോന്നിയിട്ടുമില്ല.ആകെ നിന്നോട് മാത്രം.ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട്.അതിനേക്കാൾ ഉപരി പലരും എന്റെ ഹൃദയം മുറിപ്പെടുത്തിയിട്ടുണ്ട്.ലോകത്തു ഒരാളെയും നീ അനാഥർ ആയി സൃഷ്‌ടിക്കല്ലേ തമ്പുരാനെ..എന്റെ എല്ലാ വേദനകളും കഴിഞ്ഞ് ഇനിയെങ്കിലും നല്ലതാവും എന്ന് ഞാൻ വിശ്വസിച്ചു കൊള്ളട്ടെ അല്ലാഹ്.. ആഷിക്കയുടെയും അവരുടെ വീട്ടുകാരുടെയും ഒത്തുള്ള ജീവിതം നീ സന്തോഷത്തിൽ ആക്കി തരേണമേ അല്ലഹ്.അവരെ ആരെയും എനിക്കറിയില്ല.അവർക്ക് എന്നെയും..

അവർക്ക് എന്നോട് സ്നേഹം ആണെങ്കിലും അവരുടെ വീട്ടുകാരിൽ പലരും പുച്ഛത്തോടെ കാണുന്നവർ ഉണ്ടാകും.പുച്ഛം അനുഭവിച്ചു തഴമ്പിച്ചത്താണ്.എന്നാലും റബ്ബേ... നീ ഇനിയും എന്നെ പരീക്ഷിക്കല്ലേ... നിന്റെ എല്ലാ പരീക്ഷണത്തിലും എനിക്ക് പിടിച്ചു നിൽക്കാൻ സാധിക്കേണമേ..'അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടേ ഇരുന്നു. ഐഷു എന്തിയെ..ബ്യൂട്ടീഷൻ വരാനായല്ലോ.. അവൾ നിസ്കാരത്തിൽ ആണ്.ഒരുപാട് നേരം ആയി തുടങ്ങിയിട്ട്. അമ്മുവും ജെസിയും നിസ്കാരത്തിൽ ഇരിക്കുന്ന ഐഷുവിനെ നോക്കുവാൻ തുടങ്ങി.സൂക്ഷിച്ചു നോക്കിയപ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റി വീഴുന്നത് കണ്ടു അവർക്ക് നന്ദേ പേടിയായി. "എന്താടാ.. എന്തു പറ്റി."അവൾ അവിടെ നിന്ന് എഴുന്നേറ്റ് വന്നപ്പോൾ തന്നെ എല്ലാവരും ചുറ്റും കൂടി. 'ഞാൻ... എനിക്ക്.. എനിക്ക് പേടിയാ ചേച്ചി.... "ഐഷു പൊട്ടി കരഞ്ഞു കൊണ്ട് അമ്മുവിന്റെ മാറിലേക്ക് ചാഞ്ഞു. "ഒന്നും ഇല്ലടാ.. പേടിക്കണ്ടാട്ടൊ.. "അവർ അവളുടെ ചുറ്റും നിന്ന് ആശ്വസിപ്പിച്ചുവെങ്കിലും അവളുടെ കരച്ചിൽ അവരിലും കണ്ണുനീർ വരുത്തിയിരുന്നു.. 'ആഹാ.. നിങ്ങൾ എല്ലവരും അവളെ പൊതിഞ്ഞിരിക്കുവാണോ.. ഇതാണ് ബ്യൂട്ടീഷൻ. അവളൊന്ന് ഒരുങ്ങി ക്കോട്ടേ.. "ജിജോ പറഞ്ഞപ്പോൾ അവരെല്ലാം പരസ്പരം അകന്നു മാറി.

ബ്യൂട്ടീഷൻ അവളെ ഒരുക്കുവാൻ ആയി കൊണ്ട് പോയി.അവരും ഒരുങ്ങാൻ ആയി പോയി. ഡ്രസ്സ്‌ കോഡ് ആയി സാരി ആയിരുന്നു അവർ എടുത്തത്.ആൺകുട്ടികൾ അവരുടെ കളറിന് മാച്ച് ആയ മുണ്ടും ഷർട്ടും.അവർ രണ്ട് പേരും പഠിക്കുകയായത് കൊണ്ട് തന്നെ കോളേജിലെയും കമ്പനിയിലെയും ഒഴിവാക്കാൻ പറ്റാത്ത ആളുകളെ മാത്രമേ വിളിച്ചിരുന്നുള്ളു... അത് കൊണ്ട് തന്നെ വീട്ടിൽ വെച്ച് കല്യാണം മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.നിക്കാഹ് പള്ളിയിൽ വെച്ചും. കല്യാണം വീട്ടിൽ ആയത് കൊണ്ട് തന്നെ എല്ലാവരും ആളുകളെ സ്വീകരിക്കുന്നതിലും മറ്റു തിരക്കുകളിലും ഓടി നടന്നു.. "എന്താ അമ്മു.. ആരെയോ കാര്യമായി വിളിക്കുന്നുണ്ടല്ലോ.. അല്ല നിന്റെ അമ്മയെ ഇത് വരെ കണ്ടില്ലല്ലോ.." അജു അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു. 'അമ്മയെ തന്നെയാ ഞാനും വിളിക്കുന്നെ.. അവിടെ എന്തോ ഹർത്താൽ ആണെന്ന്. ഒരു വണ്ടിയും പുറത്ത് ഇറക്കുന്നില്ല.ഇറക്കാൻ ആരും സമ്മതിക്കുന്നില്ല.അത് കൊണ്ട് കല്യാണത്തിന് അവർക്ക് വരാൻ പറ്റില്ല എന്ന് ..

"അമ്മു നിരാശയോടെ പറഞ്ഞു. "ഹോ.. ഭാഗ്യം.അല്ലെങ്കിൽ എന്റെ പ്ലാൻ പൊളിഞ്ഞേനെ.."അജു പുഞ്ചിരിയോടെ നെഞ്ചിൽ കൈ വെച്ചു. "നീ എന്ധെങ്കിലും പറഞ്ഞോ.." "ഏയ്.. ഒന്നും ഇല്ല.ഐഷു ഒന്നും കഴിച്ചില്ലല്ലോ.. നീ അവൾക്ക് വല്ലതും കൊടുക്ക്." "അതൊക്കെ ഞാൻ കൊടുത്തോളം.. മോന്റെ വേഷം എന്താ ഈ കാണുന്നെ.. വിയർത്തു കുളിച്ചല്ലോ.." "ആകെ വിയർത്തോടി.." "പിന്നെ അല്ലാതെ.ഇപ്പോൾ ഒരു ആങ്ങളയുടെ പവർ ഒക്കെ വന്നിട്ടുണ്ട്.അജു ഒന്ന് ചിരിച്ചു അപ്പോൾ." "ആ.. എന്തായാലും ഒന്ന് കൂടെ കുളിക്കണം.നീ അവൾക്ക് വല്ലതും കൊടുക്ക് ട്ടോ.. ഈ നേരം ആയിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടില്ല പെണ്ണ്.ഇനി എന്തായാലും 2 മണി എങ്കിലും ആവും വല്ലതും കഴിക്കാൻ.." "ആ ഞാൻ കൊടുത്തോളം." അമ്മു ചിരിച്ചു കൊണ്ട് അടുക്കളയിൽ പോയി അപ്പവും മുറ്റക്കറിയും എടുത്ത് ഒരുക്കുന്ന സ്ഥലത്തേക്ക് പോയി.അപ്പോഴേക്കും അവളുടെ ഒരുക്കം പൂർത്തിയായിരുന്നു. കല്യാണ പെണ്ണിനെ കാണാൻ എല്ലാവരും അങ്ങോട്ടേക്ക് ഇടിച്ചു കയറി. എല്ലാവരും അവളെ കണ്ടു അന്തം വിട്ടു നിന്നു. ഗോൾഡൻ കളർ എംബ്ലിഷ്ഡ് ദുപ്പട്ടയുടെ കൂടെ ലൈറ്റ് പീച് വെയിൽ ഉൾപ്പെട്ട ലഹങ്കയിൽ അവൾ രാജകുമാരിയെ പോലെ തോന്നിച്ചു. "എടി... നിനക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ.."

മാളുവിന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി നിന്നു. "ഐഷുവിന് ഇപ്പോൾ പണ്ടത്തെക്കാൾ പക്വത തോന്നിക്കുന്നുണ്ട് ഈ ഡ്രെസ്സിൽ." ശരിയാ.. ഓരോരുത്തർ ഓരോ അഭിപ്രായം പറഞ്ഞു. ഐഷു കണ്ണാടിയിൽ തന്നെ നോക്കിയിരിക്കുവായിരുന്നു. എവിടെ നിന്നോ പാത്തു ഓടി അവളുടെ അടുത്തേക്ക് വന്നു. "ഐഷുത്ത... എന്തു ഭംഗിയാ കാണാൻ. ഒരുപാട് വളകൾ ഉണ്ടല്ലോ ഇത്തടെ കയ്യിൽ.എന്നെയും ഇത് പോലെ ഒരുക്കുമോ.."അവൾ ഓരോ വളകളിലും മാലകളിലും തൊട്ട് നോക്കി ചോദിച്ചു. "ഇത്തടെ മോള് എന്റെ അത്രേം ആവുമ്പോൾ ഞാൻ ഇതിലും നന്നായി ഒരുക്കി തരാട്ടോ.. "പാത്തുവിന്റെ മൂക്കിൽ വലിച്ചു കൊണ്ട് ഐഷുപറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ തലയാട്ടി. അത് കണ്ടു എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നു. "സൈനുമ്മ എന്തിയെ.." "സൈനുമ്മ അവിടെ ഉണ്ട്. നീ ഇത് കഴിക്ക് ഐഷു.." "കഴിക്കണം എന്നുണ്ട് ചേച്ചി... പക്ഷെ വിശപ്പില്ല. ഒന്നും ഇറങ്ങുന്നുമില്ല.വല്ലാത്ത ഒരു വെപ്രാളം." "നീ ആദ്യം ഒന്ന് കഴിക്ക്.ദേ ഇപ്പോൾ നിക്കാഹ് കഴിഞ്ഞു അവരെത്തും." അമ്മു അവളെ കൊണ്ട് നിർബന്ധിച്ചു തീറ്റിച്ചു.കുറച്ചു കഴിച്ചപ്പോഴേക്കും അവൾക്ക് മതിയായി.അമ്മു കൂടുതൽ അവളെ നിർബന്ധിച്ചില്ല.

"ബീത്തുമ്മക്ക് വയ്യ. അത് കൊണ്ട് ആമിനുമ്മയും അവരുടെ കൂടെ ഇരുന്നു. കുഞ്ഞുണ്ണികളും ഉണ്ട്." അവൾ പുറത്ത് ഇറങ്ങിയപ്പോൾ ഉസ്താദ് വന്നു പറഞ്ഞു. "അയ്യോ... എനിക്ക് അവരെ കാണണം.എന്റെ കല്യാണത്തിന് ആരില്ലെങ്കിലും എന്നെ വളർത്തിയ അവർ വേണ്ടേ.. എനിക് ഇപ്പോൾ അവരെ കാണണം." "നീ ഇങ്ങനെ വാശി പിടിക്കല്ലേ ഐഷു... നിന്റെ കല്യാണം കാണാൻ അവർക്ക് നല്ല ആഗ്രഹം ഉണ്ട്. നിന്റെ കല്യാണം നല്ല ഒരാളുമായി കഴിയുന്നത് കണ്ടാൽ മതി അവർക്ക്.വേറെ ഒന്നും വേണ്ട.കല്യാണം ഒക്കെ കഴിഞ്ഞു ഒരു ദിവസം അവരെ മോള് പോയി കണ്ടാൽ മതി ട്ടോ.. "ഉസ്താദ് പറഞ്ഞപ്പോൾ അവൾ വെറുതെ മൂളി. "ചെറുക്കനും കൂട്ടരും എത്തി" .ആരോ വിളിച്ചു പറയുന്നത് കെട്ട് അ ഐഷു വിന്റെ നെഞ്ച് പതിന്മടങ്ങ് ഇടിക്കാൻ തുടങ്ങി. നെറ്റിയിൽ വിയർപ്പുകണങ്ങൾ രൂപംകൊണ്ടു. ദീർഘനിശ്വാസം എടുത്ത് പരമാവധി ധൈര്യം കൊണ്ടുവന്നു. ദൂരെനിന്ന് ആഷി വരുന്നതിനനുസരിച്ച് സ്വരുക്കൂട്ടി വെച്ച ധൈര്യം മുഴുവൻ ചോർന്നു പോകുന്നത് അവളറിഞ്ഞു. അജു അവന് ബൊക്ക കൊടുത്ത് സ്വീകരിച്ചു.എല്ലാവരും അവനെ സ്റ്റേജിൽ കൊണ്ടുവന്ന ഇരുത്തി. പിന്നാലെ അയിശുവിനെയും കൊണ്ടുവന്നു .

ആഷി അപ്പോൾ എഴുന്നേറ്റുനിന്നു.അയ്ശുവിനെ കണ്ട ആഷിഖ് ഞെട്ടി . അവൾ അവന്റെ അടുത്തെത്തിയപ്പോൾ അവൻ മുട്ടിൽ ഇരുന്ന അവൾക്ക് നേരെ റോസാപ്പു നീട്ടി. അവന്റെ കണ്ണുകളിൽ അപ്പോൾ പ്രണയം അലയടിക്കുന്നത് അവൾ കണ്ടു. എല്ലാവരും തങ്ങളെ ആണ് നോക്കുന്നത് അറിഞ്ഞ അവൾ പതിയെ റോസാപ്പൂ വാങ്ങിച്ചു. എല്ലാവരും കയ്യടിച്ചു. ആശയുടെ അടുത്തു നിൽക്കുമ്പോൾ ഐശ്വര്യ പേടിയാകുന്നു ഉണ്ടെങ്കിലും അവൾ അത് മറച്ചു വെച്ച് അവന്റെ അടുത്ത് കൂളായി നിൽക്കുന്നത് പോലെ അഭിനയിച്ചു. അവരുടെ മുഴുവൻ സ്റ്റേജിലേക്ക് കയറി. ക്യാമറാമാൻ മാലയിടാൻ പറഞ്ഞപ്പോൾ അവർ പരസ്പരം പൂമാല ചാർത്തി. അപ്പോഴൊന്നും ഐശു അവന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല. ആഷി അവളുടെ മുഖത്ത് നിന്ന് കണ്ണും എടുത്തിരുന്നില്ല. "മോൻ മാല ഇട്ടോളൂ. " ഉസ്താദ് പറഞ്ഞപ്പോൾ അവൻ ചിരിയോടെ അവളെ നോക്കി. അവൾ ഉടനെ കണ്ണടച്ചു നിന്നു. അവൻ പതിയെ ചിരിച്ചുകൊണ്ട് അവളുടെ കഴുത്തിൽ താലി ചാർത്തി. അവൾ കണ്ണടച്ചുകൊണ്ട് അത് ഏറ്റുവാങ്ങി.താലി മുറുക്കി കഴിഞ്ഞപ്പോൾ അവൻ അവളുടെ കവിളിൽ ചെറുതായി ചുമ്പിച്ചു. അവൾ ഞെട്ടി അവനെ നോക്കി. ബാക്കി ഉള്ളവരെല്ലാം അടക്കി പിടിച്ച ചിരിയോടെ വാ പൊത്തി.

താലികെട്ട് കഴിഞ്ഞ് ഓരോരുത്തരായി ഫോട്ടോ എടുക്കാൻ വന്നു. ആശിയുടെ യുടെ ബന്ധുക്കൾ ആരൊക്കെയോ അവളുടെ നേരെ വന്ന് ഓരോന്ന് ചോദിക്കുകയും പറയുകയും ചെയ്തു. അവൾ അതിനെല്ലാം ചിരിയോടെ മറുപടി നൽകി. എല്ലാവരും ഫോട്ടോയെടുത്ത് കഴിഞ്ഞതിനുശേഷം അവരുടെ ഗാങ് ഇറങ്ങി. എല്ലാവരും പല പല പോസ്റ്റ് ഫോട്ടോ എടുക്കാൻ തുടങ്ങി.കപ്പിൾസ് ആയും അല്ലാതെയും നിരവധി ഫോട്ടോയെടുത്തു കൂട്ടി. അവസാനം ക്യാമറാമാൻ മതി എന്ന് ദയനീയമായി പറഞ്ഞതു കൊണ്ട് മാത്രമാണ് അവിടെ നിർത്തിയത്. സ്റ്റേജിൽ നിന്ന് എല്ലാവരും ഇറങ്ങി ഭക്ഷണം കഴിക്കാൻ ആയി പോയി. ആഷി യുടെയും ഐശുവിന്റെയും കൂടെ അവരുടെ ഗ്യാങ് മാത്രം ഇരുന്നു. എല്ലാവരും ആസ്വദിച്ചു തമാശ പറഞ്ഞ് കഴിക്കുന്നതിനിടയിൽ ആഷി യുടെ കണ്ണ് പലവട്ടം മുഖത്തേക്ക് പോയി. " സ്വന്തം പ്രോപ്പർട്ടി തന്നെയാടാ എങ്ങനെ ചോര ഊറ്റി കുടിക്കല്ലേ". അജു പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. ആയിഷ ചമ്മൽ മറച്ചുവെച്ച് ആഷിയെ തുറിച്ചുനോക്കി. അവൻ എല്ലാവർക്കും ഇ ളിച്ചു കൊടുത്തു.

എല്ലാം കഴിഞ്ഞ് ഇറങ്ങാൻ നേരം ഐഷു എല്ലാവരെയും നോക്കി. കണ്ണുകൾ നിറയുന്നു ഉണ്ടെങ്കിലും ചെറുപുഞ്ചിരി എല്ലാവർക്കും സമ്മാനിച്ചു. ഓരോരുത്തരോടായി യാത്ര പറഞ്ഞു തുടങ്ങി. അവസാനം ഫൈസാന്റെ അടുത്തെത്തി. അവൾ അവന്റെ അടുത്ത് കുനിഞ്ഞിരുന്നു. "ഡാ എന്റെ പാത്തുവിനെ നന്നായി നോക്കണേ.. ഞാനില്ലാതെ വെച്ച് അവിടെ കുറുമ്പ് ഒന്നും എടുക്കരുത് . ഇനി പാത്തുവിനെ ഡ്യൂട്ടി നിന്റെ കയ്യിലാ. എന്നേക്കാൾ നന്നായി നീ നോക്കും എന്ന് എനിക്കറിയാം " അവന്റെ മുടിയിൽ തലോടിക്കൊണ്ട് അത് പറഞ്ഞപ്പോൾ അവൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി. ഐഷുമ്മ എങ്ങോട്ട് പോകുവാ.."ഫൈസൻ " "ഞാൻ ഒരു സ്ഥലത്തേക്ക് പോകുവാ.." "എന്ന് വരും. "പാത്തു "എന്നെകിലും വരാം..നിങ്ങൾ ഒക്കെ നല്ല കുട്ടി ആയി ഇരിക്കണം ട്ടോ.." "ഐഷുത്ത പോണ്ട.. ഞാൻ ഇനി കുറുമ്പ് എടുക്കില്ല. "അവർ രണ്ട് പേരും അവളെ വട്ടം കെട്ടി പിടിച് വലിയ വായിൽ കരയാൻ തുടങ്ങി. അവൾ നിസഹായതയോടെ അവരെ നോക്കി. "ഞാനും മോനോട് അത് പറയാൻ വരുകയായിരുന്നു. ഐഷു ഇല്ലാതെ ഇവർക്ക് പറ്റില്ല. പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു സമയം വേണ്ടി വരും. അത് മാത്രം അല്ല.. നിങ്ങൾ രണ്ട് പേരും പഠിക്കുകയല്ലേ.. ആറ് മാസം കഴിഞ്ഞു കോഴ്സ് കംപ്ലീറ്റ് ആവുമ്പോൾ അവളെ അയച്ചാൽ മതിയോ അങ്ങോട്ട്‌." ഉസ്താദ് ആഷിയോട് പറഞ്ഞട്ജ് ഐഷുവിൽ പ്രതീക്ഷ ജനിപ്പിച്ചു. അവൾ പ്രതീക്ഷയോടെ അവനെ നോക്കി .... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story