അർജുൻ: ഭാഗം 66

arjun

രചന: കടലാസിന്റെ തൂലിക

"ഞാനും മോനോട് അത് പറയാൻ വരുകയായിരുന്നു. ഐഷു ഇല്ലാതെ ഇവർക്ക് പറ്റില്ല. പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു സമയം വേണ്ടി വരും. അത് മാത്രം അല്ല.. നിങ്ങൾ രണ്ട് പേരും പഠിക്കുകയല്ലേ.. ആറ് മാസം കഴിഞ്ഞു കോഴ്സ് കംപ്ലീറ്റ് ആവുമ്പോൾ അവളെ അയച്ചാൽ മതിയോ അങ്ങോട്ട്‌." ഉസ്താദ് ആഷിയോട് പറഞ്ഞത് ഐഷുവിൽ പ്രതീക്ഷ ജനിപ്പിച്ചു. അവൾ പ്രതീക്ഷയോടെ അവനെ നോക്കി അവൻ ഉടനെ ആബിദ് മാഷിന്റെ നേരെ തിരിഞ്ഞു കണ്ണുരുട്ടി. "അത് പിന്നെ ഉസ്താദെ.. നിങ്ങളുടെ വിഷമം ഞങ്ങൾക്ക് മനസ്സിലാവും. ഇന്ന് മോള് ഞങളുടെ വീട്ടിലേക്ക് വരുമെന്ന് ഞങ്ങളും കുറെ പ്രതീക്ഷിച്ചതാ.. അത് കൊണ്ടാണ്. അവിടെ പെൺകുട്ടികൾ ഒന്നും ഇല്ലല്ലോ.. ഐഷുവിനെ ഞങ്ങളുടെ കയ്യിൽ ഭദ്രം ആയിരിക്കും.പിന്നെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അവളെ വന്നു കാണാമല്ലോ.. "ആബിദ് മാഷ് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഉസ്താദ് പുഞ്ചിരിച്ചു പൊയ്ക്കോളാൻ പറഞ്ഞു. ഐഷുവിന്റെ അവസാന പ്രതീക്ഷയും നശിച്ചു എന്ന് മനസ്സുലായപ്പോൾ അവൾ എല്ലാവരോടും കണ്ണ് കൊണ്ട് യാത്ര പറഞ്ഞു കാറിൽ കയറി. ആഷിയും ഐഷുവും ഡ്രൈവറും മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്.പതിയെ നിറഞ്ഞു വന്ന കണ്ണുകൾ ആഷിയെ കാണിക്കരുതെന്ന വാശിയിൽ അവൾ പുറത്തേക്ക് കണ്ണും നട്ടിരുന്നു.

അത് കണ്ടു അവന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു. കാർ കുറച്ചു ദൂരം സഞ്ചാരിച്ചപ്പോഴേക്കും അവൾക്ക് പരിചിതമായ വഴികൾ പിന്നിടുന്നത് കണ്ടു അവൾ ആകാംഷയോടെ പുറത്തേക്ക് നോക്കി. കാർ യത്തീം ഖാന എന്നെഴുതിയ ബോർഡ് കടന്നപ്പോൾ അവൾ അവനെ നന്ദിയോടെ നോക്കി. "ഇനി ഇതിന്റെ കുറവ് വേണ്ട. ഇറങ്." ഒട്ടും വികാര മില്ലാതെ പറയുന്ന അവനെ കൂടുതൽ നോക്കാതെ അവൾ ഓടി അകത്തേക്ക് കയറി. അവളെ കാത്തെന്ന പോൽ ബീത്തുമ്മയും ആമിനുമ്മയും ഒക്കെ അവിടെ ഉണ്ടായിരുന്നു. അവൾ ഓടി പോയി അവരെ കേട്ടി പിടിച്ചു. അവർ തിരിച്ചും. എല്ലാവരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞിരുന്നു. "എന്റെ മോള് ഇപ്പോൾ ആകെ മാറി. വല്ലാത്ത ഒരു പക്വത എന്റെ കുട്ടിക്ക് വന്നു." "ഓഹ്.. പണ്ട് എനിക്ക് പക്വത ഇല്ല എന്ന്. "അവൾ അവരോട് കപട ദേഷ്യം അഭിനയിച്ചു. അത് കണ്ടു അവർ അവളുടെ കവിളിൽ പിച്ചി. "സ്വഭാവത്തിന് മാത്രം ഒരു മാറ്റവും ഇല്ലല്ലേ..നീ ഞങ്ങടെ ചെറുക്കനെ ഇട്ട് വട്ട് കളിപ്പിക്കരുത്. ആ പാവം ആണ് ഇനി നിന്നെ അനുഭവിക്കേണ്ടത്." ₹പാവമോ.. അവനോ.. അവൻ ഭൂലോക...."" അവൾ തലയിൽ കൈ വെച്ച് എന്തോ പറയാൻ പോയപ്പോഴേക്കും തൊട്ടടുത്തു കൈ കെട്ടി ആഷി നിൽക്കുന്നത് കണ്ടു അവൾ അവന് ഇളിച്ചു കൊടുത്തു.

"ഞാനെ... മിന്നുവിനെ കണ്ടിട്ട് വരാം."അവൾ അവിടെ നിന്ന് പയ്യെ മുങ്ങി. "പാവം ആണ് എന്റെ കുട്ടി.ഒരുപാട് അനുഭവിച്ചു.ഇത്തിരി പൊട്ടത്തരം ഉണ്ടെന്നേ ഉള്ളു.. ആള് പാവം ആണ്.നോക്കി കോളണെ മോനെ.. "അവർ പറഞ്ഞതിന് അവൾ ചെറുതായി പുഞ്ചിരിച്ചു. ഒരുപാട് നേരം അവിടെ ചിലവഴിച്ചതിന് ശേഷം പൂർണ്ണ സന്തോഷ വധിയായി അവൾ കാറിൽ കയറി. 'എന്തോക്കെയോ ചീഞ്ഞു നാറുന്നുണ്ട്.അവൻ എന്നോട് പ്രതികാരം ചെയ്യുവാണെന്നും പറയുന്നുണ്ട് ഒപ്പം എന്റെ മനസ്സ് മനസ്സിലാക്കി വേണ്ടതെല്ലാം ചെയ്യുന്നുമുണ്ട്.എന്തോ അവന്റെ മനസ്സിൽ ഉണ്ടെന്ന് ഉറപ്പാണ്'.കാർ നീങ്ങുന്നതിനോടൊപ്പം അവൾ ചിലത് മനസ്സിൽ കണക്കു കൂട്ടി. ******* ആഷിയുടെ വീട്ടുകാർ ഒഴിച്ച് എല്ലാവരും അജുവിന്റെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. വീട്ടിൽ ഉള്ളവർക്കും പന്തൽ അഴിക്കാൻ വന്നവർക്കും ഉള്ള ചായ കുടിക്കുന്ന തിരക്കിൽ ആയിരുന്നു അച്ചു. അവളുടെ നിഴലായ് അപ്പുവിന്റെ കണ്ണുകളും അവളുടെ കൂടെ ഉണ്ടായിരുന്നു. പെട്ടന്ന് മാളുവും മനുവും അവന്റെ മുമ്പിൽ ചാടി വീണു. അവൻ എന്താണെന്നർത്ഥത്തിൽ അവരെ നോക്കി.അവർ അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് തുടങ്ങി... "എന്താടാ ഒരു നോട്ടം. ഇഷ്ടപ്പെട്ടോ അവളെ.."മനു അവൻ ഇല്ലെന്ന് കണ്ണ് ചിമ്മി.

"അപ്പൊ ഇഷ്ടപ്പെട്ടില്ലേ.."മാളു അവൻ വീണ്ടും കണ്ണ് ചിമ്മി. "അപ്പോൾ ഇഷ്ടപ്പെട്ടു." "എന്നാൽ നീ ഒരു കാര്യം ചെയ്യ്." "അവളെ പ്രോപ്പസ് ചെയ്യ്." "ഏഹ്.. നിങ്ങൾ എന്തോക്കെയാ ഈ പറയുന്നേ..നിങ്ങൾ എന്താ ആനന്ദം കളിക്കുവാണോ.." "ഞങ്ങളുടെ ആനന്ദം കളി അവിടെ നിൽക്കട്ടെ... ഞാനിപ്പോൾ കുറെ ആയി ശ്രദ്ധിക്കുന്നു. കല്യാണം ഒന്ന് കഴിഞ്ഞിട്ട് ചോദിക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. നിന്റെ കണ്ണ് എപ്പോഴും അവളുടെ പിന്നാലെ ആണല്ലോ.. ദേ.. കോഴി ത്തരം കൊണ്ട് അവളുടെ അടുത്ത് ഇറങ്ങിയാൽ ഉണ്ടല്ലോ.." "എന്റെ പൊന്ന് മനുവേട്ടാ.. കോഴിത്തരം ഒന്നും അല്ല. അവൾ എന്റെ കോളേജിൽ എന്റെ ജൂനിയർ ആയി ആണ് പഠിക്കുന്നെ.. എനിക്ക് അവളെ ആദ്യമേ ഇഷ്ടം ആണ്. അതവളോട് പറഞ്ഞപ്പോൾ ഒഴിഞ്ഞു മാറി. പിന്നെ ഉപദേശിച്ചു. എനിക്ക് പിന്നെ ഉപദേശം തീരെ ഇഷ്ടം അല്ലാത്തത് കൊണ്ട് അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ അവളുടെ പിന്നാലെ ഉള്ള നടത്തം തുടർന്നു. അവളും അപ്പോൾ ഉപദേശം നിർത്തി. എന്നിട്ട്..." "എന്നിട്ട്??"അവർ ആകാംഷയോടെ ചോദിച്ചു. "എന്നിട്ടെന്താ ഇപ്പോൾ എന്നെ മൈൻഡ് ചെയ്യറേ ഇല്ല. എന്റെ നിഴൽ വട്ടം കണ്ടാൽ ഒഴിഞ്ഞു മാറും. ഒരുപാട് നാളുകൾ കൂടി ഇവിടെ എന്റെ വീട്ടില ഒന്ന് അടുത്ത് കാണുന്നത്. അപ്പോൾ എനിക്ക് എന്തു സന്തോഷം ആയിരുന്നു എന്നോ..

കല്യാണത്തിനുള്ളിൽ സെറ്റ് ആക്കാമെന്ന് വിചാരിച്ചു. പക്ഷെ നടന്നില്ല. ഇനി നിങ്ങൾ ആയിട്ട് ഒരു വഴി പറഞ്ഞു താ.." "ഓ.. അപ്പോൾ ഇത്രയും നടന്നിട്ട് നീ നിന്റെ ചേട്ടനോട് പോലും പറഞ്ഞില്ലല്ലോ.." "ചേട്ടനോട് പറഞ്ഞില്ലെങ്കിൽ എന്താ അനുവിന് അറിയാമല്ലോ.. "അപ്പു "ഓ.. അനുവിന് അറിയാമല്ലേ.. വെറുതെ അല്ല അനു അച്ചുവിനെ ഇടക്കിടക്ക് ഏടത്തി എന്ന് വിളിക്കാറുള്ളതല്ലേ.. "മാളു പറഞ്ഞപ്പോൾ അവൻ ഒന്ന് ഇളിച്ചു കൊടുത്തു. "മ്മ്മ്.. നീ പറയുന്നതൊക്കെ എനിക്ക് മനസ്സിലാവും. പക്ഷെ നിനക്കറിയാല്ലോ.. അവളുടെ അവസ്ഥ. അവൾ അനാഥ ആണെന്നൊക്കെ. സമയം കളയാനായി ഉള്ള വെറുമൊരു ഉപാതി ആണെങ്കിൽ നീ വെറുതെ ഒരു അനാഥ പെണ്ണിന് ആശ കൊടുത്തു അതിന്റെ ശാപം വാങ്ങി വെക്കരുത്". "ഒരിക്കലും ഇല്ല മനുവേട്ടാ... അവൾ എനിക്ക് തമാശയല്ല. ഒരിക്കലും... "അവന്റെ ഉറച്ച മറുപടി അവരിൽ സന്തോഷം ഉളവാക്കി. ***** കല്യാണത്തിന് വന്നിരുന്ന ബന്ധുക്കളെ എല്ലം യാത്ര ആക്കിയപ്പോഴേക്കും രാത്രി ആയി. ആരോ കാണിച് കൊടുത്ത മുറിയിൽ പോയി ആയിരുന്നു അവൾ ഡ്രസ്സ്‌ മാറിയത്. അത്ര വലിയ പണക്കാർ ആയിട്ട് പോലും ഒരാളുടെയും മുഖത്ത് തന്നോട് പുച്ഛം ഇല്ല എന്നത് കണ്ടു അവൾക്ക് സന്തോഷത്തേക്കാൾ ഉപരി അത്ഭുതം ആയിരുന്നു.

എല്ലാവരും അവളോട് സ്നേഹത്തോടെയും വാത്സല്യത്തോടെയും സംസാരിക്കുമ്പോൾ നഷ്ടപ്പെട്ടതെന്ധോക്കെയോ തിരിച്ചു കിട്ടിയ പ്രതീതി ആയിരുന്നു ഐഷുവിന്. ഭക്ഷണം കഴിച്ചു കഴിഞ്ഞ് അസീന അവളുടെ കയ്യിൽ ഒരു പാൽ ഗ്ലാസ്‌ വെച്ച് കൊടുത്തു.അത് കണ്ടപ്പോൾ അവളുടെ ഉള്ളിൽ കൊള്ളിയാൻ മിന്നി. "ഇന്ന് നേരത്തെ എഴുന്നേതല്ലേ.. പിന്നെ ഒരുപാട് നേരം നിന്നതും അല്ലെ.. ക്ഷീണം ഉണ്ടാവും. മോള് പോയി കിടന്നോളു.. മുകളിലെ ആദ്യത്തെ മുറിയാണ് അവന്ടെത്." അസീന ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവളും തിരിച്ചു ഒരു വരണ്ട ചിരി കൈ മാറി. പേടിച്ചു പേടിച്ചു ഗോവണികൾ കയറിയപ്പോഴും കയ്യിലുള്ള ഗ്ലാസിൽ നിന്ന് പാൽ തുളുമ്പി പോവാതെ അവൾ ശ്രദ്ധച്ചു. അവന്ടെതാണെന്ന് തോന്നിയ മുറിയുടെ വാതിൽ പതുക്കെ തുറന്നപ്പോൾ അവിടെ ആരെയും കാണാത്തത് അവൾക്ക് ആശ്വാസം ആയി തോന്നി. അവൾ പതിയെ ബാൽക്കാണിയിലേക്ക് നടന്നു... ******* "നീ ഇവിടെ ഇരിക്കുവാണോ.. മോളെ ഞാൻ മുറിയിലേക്ക് പറഞ്ഞു വിട്ടു". ഫോണിൽ തല പൂഴ്ത്തി വെച്ചിരിക്കുന്ന ആഷിയോട് ആയി അസീന പറഞ്ഞപ്പോൾ അവൻ അവിടെ നിന്ന് എഴുന്നേറ്റു. "ആഷി... ഒന്നിങ്ങോട്ട് വന്നേ.. ഒരു കാര്യം പറയാനുണ്ട്. "ആബിദ് മാഷ് അവനെ വിളിച്ചു കൊണ്ട് പോയി. "എന്താ വാപ്പ.." "പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. നീ പറഞ്ഞത് കൊണ്ട് മാത്രം ആണ് ഞാൻ അവളെയും കൊണ്ട് ഇങ്ങോട്ട് വന്നത്. ഒരു ആറ് മാസക്കാലം, അത്രയും മതി.

അത് വരെയെങ്കിലും നീ ആ കൊച്ചിനെ ഒന്നും ചെയ്യരുത്. പ്ലീസ്. "അൽപ്പം ചിരിയോടെയും അൽപ്പം കാര്യത്തോടെയും പറയുന്ന ആബിദ് മാഷിനെ അവൻ അന്തം വിട്ടു നോക്കി. "അയ്യേ... ചെ ചെ. ഇങ്ങൾ ഇത്ര ക്കാരൻ ആണെന്ന് ഞാൻ വിചാരിച്ചില്ല വാപ്പ.... വിചാരിച്ചില്ല. "അവൻ അവിടെ നിന്ന് അത്രയും പറഞ്ഞു പോയി. "ഇവളെ ഒന്നും ചെയ്യരുത് അല്ലെ... ശരിയാക്കി തരാം.." ""ഡീ...... "" അവന്റെ ഒച്ച കെട്ട് അവൾ ഓടി റൂമിലേക്ക് വന്നു. അവനെ മൈൻഡ് ചെയ്യാതെ വേഗം പുതച്ചു മൂടി കിടന്നു. "ആരോട് ചോദിച്ചിട്ടടി നീ എന്റെ ബെഡിൽ കയറി കിടന്നത്. "അവൻ കലിപ്പായി. "അയ്യേ.. ഈ ചേട്ടന് ഒന്നും അറിയില്ല. ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലെ.. "അവൾ വിരൽ കടിച് നാണത്തോടെ പറയുന്നത് കെട്ട് അവൻ വാ പൊളിച്ചു നിന്നു. "ഡീ... നീ എന്തോക്കെയാ ഈ പറയുന്നേ.. ഞാൻ അത്തരക്കാരൻ അല്ല. ഓഹോ.. ഇതാണല്ലേ മോളുടെ പൂതി. മര്യാദക്ക് താഴെ ഇറങ്ങി കിടക്കാൻ നോക്ക്. ഇതെന്റെ കട്ടില." "അത് പണ്ട്... ഇതിപ്പോൾ എന്റെ കൂടി കട്ടിൽ ആണ്. ചേട്ടൻ വേണമെങ്കിൽ ഇവിടെ കിടന്നോ.." "അയ്യടി.. നിന്റെ കൂടെ കിടക്കാൻ എന്റെ പട്ടി വരും." "എന്താ ചേട്ടാ.. കണ്ട്രോൾ പോകും എന്നോർത്തിട്ടാണോ.." അവൾ നാണത്തോടെ പറയുന്നത് കെട്ട് അവൻ വീണ്ടും ഞെട്ടി. "ഡി.. കുരിപ്പേ..എന്റെ കൺട്രോളിനെ നീ പരീക്ഷിക്കുന്നോ.. നിന്നെ കണ്ടു കണ്ട്രോൾ പോവേണ്ട കാര്യം ഈ ആഷിക്കിന് ഇല്ല.ഞാൻ ഇവിടെ തന്നെ കിടക്കും

."അവൻ അവളുടെ കൂടെ അതെ ബെഡിൽ തിരിഞ്ഞു കിടന്നു. "മ്മ്... അങ്ങനെ പട്ടിക്ക് പകരം അവനെ കിടത്തിച്ചു.ഐഷുവിന്റെ തന്ത്രങ്ങൾ ആഷിക്ക് റഹ്മാൻ കാണാൻ പോകുന്നതേ ഉള്ളു.." അവൾ ചിരിച്ചു കൊണ്ട് തല വഴി പുതപ്പ് മൂടി. ******* മൂന്ന് ദിവസങ്ങൾക്കു ശേഷം കോളേജ് തുറന്നു.അതിനിടയിൽ അമ്മുവിന്റെ വീട്ടിൽ ഉൾപ്പെടെ എല്ലായിടത്തും അവർ വിരുന്നിനായി പോയി.മൂന്ന് ദിവസം കഴിഞ്ഞു കോളേജിന്റെ ഗേറ്റ് വരെ വന്നത് അവർ ഒരുമിച്ചു ആയിരുന്നു.അത് കഴിഞ്ഞു ഒറ്റക്കും.എല്ലാവരുടെ മുമ്പിലും അവർ പെർഫെക്ട് കപ്പിൾ ആയിരുന്നു എങ്കിലും ഒറ്റക്ക് വരുമ്പോൾ അവർ ടോം ആൻഡ് ജെറി ആയി. ഉച്ചക്ക് ഉള്ള ബ്രേക്ക്‌ സമയത്ത് വാക മര ചുവട്ടിൽ ഇരിക്കുകയായിരുന്നു അവർ എട്ട് ആളുകളും. പെട്ടന്ന് കോളേജ് കോമ്പൗണ്ട് കടന്ന് ഒരു ബ്ലാക്ക് കാർ ഗ്രൗണ്ടിൽ വന്നു നിന്നു.എല്ലവരുടെയും ശ്രദ്ധ അവിടെക്കായി. അതിൽ നിന്ന് സുമുകനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി. """വരുണേട്ടൻ....!!!!""അവരിൽ നിന്ന് ഒരുവളുടെ ചുണ്ടുകൾ മന്ദ്രിച്ചു..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story