അർജുൻ: ഭാഗം 67

arjun

രചന: കടലാസിന്റെ തൂലിക

ഉച്ചക്ക് ഉള്ള ബ്രേക്ക്‌ സമയത്ത് വാക മര ചുവട്ടിൽ ഇരിക്കുകയായിരുന്നു അവർ എട്ട് ആളുകളും. പെട്ടന്ന് കോളേജ് കോമ്പൗണ്ട് കടന്ന് ഒരു ബ്ലാക്ക് കാർ ഗ്രൗണ്ടിൽ വന്നു നിന്നു.എല്ലവരുടെയും ശ്രദ്ധ അവിടെക്കായി. അതിൽ നിന്ന് സുമുകനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി. """വരുണേട്ടൻ....!!!!"" അമ്മുവിന്റെ ചുണ്ടുകൾ മന്ത്രിക്കുന്നതും കണ്ണുകളിൽ അത്ഭുതം വിടരുന്നതും എല്ലാവരും കൗതഖത്തോടെ നോക്കി. പെട്ടന്ന് തന്നെ അവൾ ഓടി അയാളുടെ അടുത്തേക്ക് ചെന്നു. "വരുണേട്ട....... "അവൾ കിതച്ചു കൊണ്ട് ഉറക്കെ വിളിച്ചു. അത് കെട്ട് അവൻ തിരിഞ്ഞു നോക്കി.അവന്റെ കണ്ണിലും പ്രതീക്ഷക്കാതെ കണ്ടതിൽ ഉള്ള ആശ്ചര്യം ഉണ്ടായിരുന്നു. "വാട്ട്‌ എ സർപ്രൈസ് പൂജ .. നീ എന്താ ഇവിടെ." "ഞാൻ ഇവിടേയാ പഠിപ്പിക്കുന്നെ.." "ആ.. ആരോ പറഞ്ഞിരുന്നു നീ ഇപ്പോൾ ഏതോ കോളേജിലെ ലക്ചർ ആണെന്ന്. ഈ കോളേജിൽ ആണെന്ന് അറിഞ്ഞില്ല." അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. "അല്ല... വരുണേട്ടൻ എന്താ ഇവിടെ?" "ഞാൻ ഇപ്പോൾ ഇവിടെ കേറി. ഏതോ ഒരു സാറിന്റെ പകരം കേറിയത് ആണ്. ഗസ്റ്റ് ലെക്ചർ ആയിട്ട്. ഇന്നാണ് ജോയിൻ ചെയ്യാൻ വന്നത്." "ഓഹ്.. സൂരജ് സാറിന്റെ പകരം വന്നതായിരിക്കും അല്ലെ.."

"ആ... ഞാൻ എന്നാൽ പോയി ജോയിൻ ചെയ്യട്ടെ.. താൻ എന്നിട്ട് സ്റ്റാഫ് റൂമിലേക്ക് വരില്ലേ.. എനിക്ക് അവിടെ ആരെയും പരിജയം ഇല്ല." "അതൊക്കെ നമുക്ക് ശരിയാക്കാം..മാഷ് പോയി ജോയിൻ ചെയ്യ്. അപ്പോഴേക്കും ഞാൻ അങ്ങോട്ട് വരാം." "ആ.. ശരിയടി കാണാം.." അയാൾ ചിരിച്ചു കൊണ്ട് പോയി. അവളും ചിരിച്ചു കൊണ്ട് തിരിഞ്ഞപ്പോൾ അവിടെ അവളെ സൂക്ഷിച്ചു നോക്കുന്ന ഏഴ് പേരെ കണ്ടു അവൾ ഇളിച്ചു കൊടുത്തു. "ആരാടി അത്. "അജു ഒറ്റ പിരികം പൊക്കി ചോദിച്ചു. "അതോ.. അത് എന്റെ ഏട്ടനാ.."അവൾ കാല് കളം വരച്ചു പറയുന്നത് കണ്ടു എല്ലാവരും അന്തം വിട്ടു അവളെ നോക്കി. "ഏ.. ഏട്ടനോ.."അജു ഇടർച്ചയോടെ ചോദിച്ചു. "ആ.. വരുണേട്ടൻ.കോളേജിൽ എന്റെ സീനിയർ ആയിരുന്നു.ഞാൻ ഫസ്റ്റ് ഇയറിൽ പഠിക്കുമ്പോൾ വരുണേട്ടൻ അവിടെ തേർഡ് ഇയറിൽ പഠിച്ചിരുന്നു.സീനിയർ ആണെങ്കിലും ഞങൾ നല്ല ഫ്രണ്ട്സ് ആണ്." "പ്രേമം ആണോ ചേച്ചി.." മാളു "ഒന്ന് പോടീ.. വരുണേട്ടൻ എന്റെ സ്വന്തം ബ്രദറിനെ പോലെയാ.." അമ്മു പറയുന്നത് കെട്ട് അജു ആശ്വാസത്തോടെ നിന്നു. "അല്ല ചേച്ചി.. ആ ചേട്ടൻ സിംഗിൾ ആണോ.." "ചേട്ടനോ.. നിങ്ങളുടെ മാഷ് ആടി.. സിംഗിൾ ആണെന്ന എന്റെ ഇത് വരെ ഉള്ള അറിവ്.എന്താ ചോദിക്കാൻ കാരണം."

"എന്നാ ലുക്ക്‌ ആണ് കാണാൻ.ഒരു കൈ നോക്കാമായിരുന്നു."മാളു ഇളിച്ചു കൊണ്ട് പറഞ്ഞപ്പോൾ മനുവിന്റെ മുഖം ദേഷ്യം കൊണ്ട് മുറുകി. "ഡീ.. നീ ഇങ്ങോട്ട് വന്നേ.. നിന്നെ കൊണ്ട് കുറച്ചു ആവിശ്യം ഉണ്ട്".മനു മാളുവിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത് കണ്ടു എല്ലാവരും ചിരിച്ചു. "ഞാൻ എന്നാൽ അങ്ങോട്ട് ചെല്ലട്ടെ.പുതിയ ആള് വന്ന സ്ഥിതിക്ക് സ്റ്റാഫ് റൂമിൽ പോയി തല കാണിക്കണം.അതും പറഞ്ഞു അമ്മു അവിടെ നിന്നും പോയി." ******* അമ്മു സ്റ്റാഫ് റൂമിലേക്ക് ചെന്നപ്പോൾ തന്നെയായിരുന്നു പ്രിൻസി എല്ലാവരെയും വരുണിന് പരിചയപ്പെടുത്തി കൊടുക്കുന്നത് അവൾ കണ്ടത്. "ഹ.. ഇതാണ് പൂജ".പ്രിൻസി അവളുടെ നേരെ ചൂണ്ടി പറഞ്ഞു. "പൂജയെ എനിക്ക് അറിയാം.." "പൂജയെ എങ്ങനെ അറിയാം.. "ഭാമ ടീച്ചർ എന്ധോക്കെയോ ചോദിക്കുന്നുണ്ടെങ്കിലും അമ്മു അത് മൈൻഡ് ചെയ്യാതെ അവളുടെ ഇരിപ്പീടത്തിൽ പോയി ഇരുന്നു. ഫോൺ എടുത്ത് നോക്കിയപ്പോൾ അജുവിന്റെ മെസ്സേജ് വന്നത് കണ്ടു അവൾ ആവേശത്തോടെ അത് തുറന്നു. അപ്പോഴേക്കും ബെല്ലടിച്ചു. "പൂജ... എനിക്കിപ്പോൾ ക്ലാസ്സ്‌ ഉണ്ട്.ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ.. എല്ലാവരെയും പിന്നെ പരിചയെപ്പെടാം.."സൂരജ് സാർ അമ്മുവിനോടായി പറഞ്ഞു. "ആ.. അങ്ങനെ ആയിക്കോട്ടെ.. എനിക്ക് ഇപ്പോൾ ക്ലാസ്സ്‌ ഇല്ല.ആദ്യത്തെ ക്ലാസ്സ്‌ അല്ലെ.. ബെസ്റ്റ് ഓഫ് ലക്ക്." "താങ്ക്സ്.തന്റെ ബെസ്റ്റ് ഓഫ് ലക്ക് കിട്ടിയ ദിവസം എന്തായാലും വിജയിക്കാതെയിരുന്നിട്ടില്ല".അവൻ ചിരിയോടെ പറഞ്ഞപ്പോൾ അവളും തിരിച്ചു പുഞ്ചിരിച്ചു.

"പൂജയുടെ സീനിയർ ആയിരുന്നല്ലേ വരുൺ സാർ.." മീര "ആ അതെ".അമ്മു ഫോണിൽ നിന്ന് തലയുയർത്തി കൊണ്ട് പറഞ്ഞു. വീണ്ടും അവരെന്ധോ ചോദിക്കാൻ പോയപ്പോഴേക്കും അവൾ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു. "ടീച്ചർ എങ്ങോട്ട് പോവുകയാ.. ഈ പീരിയഡ് ടീച്ചർക്ക് ക്ലാസ്സ്‌ ഇല്ലല്ലോ.." "ഇല്ല.ഞാൻ ലൈബ്രറി വരെ ഒന്ന് പോവുകയാ.. "അമ്മു തിരിഞ്ഞു നിന്ന് പറഞ്ഞു വേഗം പുറത്തേക്ക് പോയി. ******* അമ്മു നേരെ കോളേജിന് പിന്നിലേക്ക് പോയി.പ്രതീക്ഷിച്ച ആളെ അവിടെ കണ്ടപ്പോൾ അവൾ പുഞ്ചിരി തൂകി കൊണ്ട് അവന്റെ അടുത്തേക്ക് പോയി. "ഇന്നെന്താ ഇവിടെക്ക് വരാൻ പറഞ്ഞത്.സാധാരണ ലൈബ്രറി ആണല്ലോ.. "അമ്മു അജു ഇരിക്കുന്ന മരത്തിന്റെ തടിയുടെ മേൽ അവനോട് ചേർന്നിരുന്നു.. "ഒരു ചേഞ്ച്‌ ആയിക്കോട്ടെ എന്ന് വിചാരിച്ചു." "ഈ കോളേജിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ടായോ.. ഞാൻ കണ്ടിട്ടില്ലലോ.." "ഇനി നീ എന്ധെല്ലാം കാണാൻ കിടക്കുന്നു. നീ വാ.. "അവൻ അവളുടെ കൈ പിടിച്ചു നടന്നു. "എങ്ങോട്ടേക്ക.. ആരെങ്കിലും നമ്മളെ അനേഷിച്ചാലോ.." "ആരും അനേഷിക്കില്ല. ഞാൻ അവന്മാരോട് പറഞ്ഞിട്ടുണ്ട്. അവർ സെറ്റ് ആക്കിക്കോളും. നീ അതൊന്നും ആലോചിക്കാതെ വന്നോ.." അവൾ പുഞ്ചിരിയോടെ അവന്റെ കൂടെ നടന്നു.

പുല്ല് കാട് പോലെ പിടിച്ചു കിടക്കുന്നതിനിടയിലൂടെ നടക്കുമ്പോൾ അവൾക്ക് പേടി ഉണ്ടായിരുന്നുവെങ്കിലും അവന്റെ കൈകളിൽ അവളുടെ കൈ പൂർണ്ണ സുരക്ഷിതമാണെന്ന ബോധ്യം അവൾക്കുണ്ടായിരുന്നു. ആ വഴി കഴിഞ്ഞപ്പോൾ ഒരു തെളിച്ചമേറിയ സ്ഥലത്ത് എത്തി.ചുറ്റും വിജനമായ പ്രദേശം.. പക്ഷെ ചുറ്റിനും ഒരുപാട് മരങ്ങൾ ഉണ്ടായിരുന്നു.കാട് പോലെയും..അവൾ സംശയത്തോടെ അവനെ നോക്കി.അവൻ ചിരിച്ചു കൊണ്ട് അവളുടെ പിന്നിൽ വന്നു കണ്ണ് പൊത്തി. "എന്താ അജു.. എന്തിനാ കണ്ണ് പോത്തുന്നെ.. "അവന്റെ കൈകൾക്ക് മേലെ കൈ ചേർത്തവൾ പറഞ്ഞു. അവൻ ഒന്നും പറയാതെ അവളെയും കൊണ്ട് നടന്നു. കുറച്ചു നടന്നപ്പോൾ അവൻ അവളുടെ കണ്ണിൽ നിന്നും കൈ മാറ്റി. "ഓപ്പൺ യുവർ അയ്സ്."അവൾ പതിയെ കണ്ണ് തുറന്നു. കണക്കില്ലാത്ത അത്രയും തുമ്പികൾ അവരുടെ ചുറ്റും വട്ടമിട്ടു പറക്കുന്നത് കണ്ടു അവൾ അത്ഭുതത്തോടെ അവനെ നോക്കി.അവൻ അപ്പോൾ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവളുടെ കണ്ണുകൾ വിടരുന്നതും അവളുടെ ചുറ്റും പാറി കളിക്കുന്ന പൂമ്പാറ്റകളെ തൊടാൻ നോക്കുന്നതും എല്ലാം അവൻ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു. "ഉഫ്.. എന്തു ഭംഗിയാ കാണാൻ.. ലോകം എത്ര മനോഹരം ആണെന്ന് ഇത് പോലെ ഉള്ളത് കാണുമ്പോഴാ മനസ്സിലാവുന്നത്.

എ വന്റെർഫുൾ പ്ലേസ്. ഇതിനെ വിവരിച്ചാൽ ഒന്നും മതി വരില്ല.എന്റെ അമ്മേ.. നോക്കിയേ നോക്കിയേ ഇത്രയും പൂമ്പാറ്റകളെ ഒരുമിച്ചു എന്റെ ലൈഫിൽ ആദ്യം ആയിട്ടാ ഞാൻ കാണുന്നത്.റിയലി അമേസിങ്".അവളുടെ മുഖം സന്തോഷം കൊണ്ട് ചുവക്കുന്നതിലൂടെ അവൾ എത്ര മാത്രം സന്തോഷ വതി ആണെന്ന് മനസ്സിലാക്കാം ആയിരുന്നു. പൂമ്പാറ്റകൾ കൂട്ടമായി പറക്കുന്നിടത്തേക്ക് അവൾ വെറുതെ കൈ വെച്ചു.ഒരുപാട് തുമ്പികൾ അവളുടെ കയ്യിനെ മുത്തം വെച്ച് പറന്നു നടന്നു.അതെല്ലാം അവൾ തികഞ്ഞ ആഹ്ലാതത്തോടെ കണ്ടു.അവൾക്കപ്പോൾ സന്തോഷം അടക്കാൻ കഴിഞ്ഞില്ല. പെട്ടന്ന് അവൻ അവളുടെ കൈ പിടിച്ചു.വീണ്ടും അവളെയും കൊണ്ട് നടന്നു.അവളെ ഒരു വലിയ പൂന്തോട്ടത്തിന്റെ മുമ്പിൽ കൊണ്ട് നിർത്തി.

ഒരുപാട് മരങ്ങളും ചെടികളും ഉള്ള ഒരു വലിയ പൂന്തോട്ടം. പൂത്തുലഞ്ഞു നിൽക്കുന്ന ലാങ്കി ലാങ്കിയുടെയും മുല്ല പൂക്കളുടെയും മണം അവളുടെ നാസികയിലേക്ക് തുളച്ചു കയറി.അവൾ കണ്ണടച്ച് നിന്ന് കൈകൾ വിടർത്തി അതിന്റെ മണം ആസ്വദിച്ചു. ചുവന്നു തുടുത്തു നിൽക്കുന്ന റോസാപ്പൂക്കളെയും ഭ്രാന്തമായി വളരുന്ന തെച്ചി പൂവിനെയും ഭ്രാന്തി എന്ന് മുദ്ര കുത്തപ്പെട്ട ചെമ്പരത്തിയെയും വിടർന്നു നിൽക്കുന്ന മഞ്ഞ മന്ദാരത്തെയും അവളൊരു പുഞ്ചിരിയോടെ തലോടി.നാണിച്ചു മാറി നിൽക്കുന്ന മുക്കുട്ടിയുടെയും വെള്ള പുതച്ചു നിൽക്കുന്ന തുമ്പയുടെയും മുമ്പിൽ അവൾ മുട്ട് കുത്തി നിന്നു.മെല്ലെ ചുംബിച്ചു.പതിയെ തലോടി. ഇതെല്ലാം മാറി നിന്ന് ഒരു പുഞ്ചിരിയോടെ കാണുവായിരുന്നു അജു... അവന്റെ മനസ്സിൽ അപ്പോൾ ഒരു ആറ് വയസ്സ് കാരി എട്ട് വയസ്സ് കാരനോടൊപ്പം പാടത്ത് ഓടി ക്കളിക്കുന്നത് തെളിഞ്ഞു വന്നു....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story