അർജുൻ: ഭാഗം 68

arjun

രചന: കടലാസിന്റെ തൂലിക

പെൺപടകൾ മുഴുവൻ കോളേജ് ക്യാമ്പസിൽ വെറുതെ നടക്കുകയായിരുന്നു. "ഐഷു... നീ ഇങ്ങോട്ട് വന്നേ.. എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്."ജെസി ഐഷുവിനെ വലിച്ചു അവിടെ ഉള്ള സിറ്റിംഗ് ബെഞ്ചിൽ ഇരുത്തി.പിന്നാലെ ബാക്കി ഉള്ളവരും വന്നു. "ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യ സദ്ധം ആയി ഉത്തരം പറയണം.ഒന്നും ഒളിക്കാതെ." "നിങ്ങളോട് ഞാൻ എന്ധോളിയ്ക്കാൻ ആണ്.ആഷിയുടെ കാര്യം ആണോ ചോദിക്കാൻ വന്നത് " "മ്മ്.. അതെ ഞാൻ നിന്നോട് ഇന്നലെ തന്നെ ചോദിക്കണം എന്ന് വിചാരിച്ചതാ.. കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് അഞ്ചു ദിവസം ആയില്ലേ.. ഇപ്പോൾ എങ്ങനെ ആണ് ആഷിക്ക് നിന്നോട് ഉള്ള പെരുമാറ്റം" "പെരുമാറ്റത്തിൽ വ്യത്യാസം ഒന്നും ഇല്ല. പഴയത് പോലെ തന്നെ. എല്ലാവരുടെയും മുമ്പിൽ നല്ല ഭാര്യ ഭർത്താക്കന്മാർ ഒറ്റക്ക് ആവുമ്പോൾ സ്ഥിരം അടി. ഒരു റൂമിൽ രണ്ടറ്റതായി കിടക്കുന്നു എന്നെ ഉള്ളു.." "ഇങ്ങനെ ആയാൽ ശരിയാവില്ലല്ലോ.. ഒരു മാറ്റം ഒക്കെ വേണ്ടേ ..എടി.. ഞാൻ എന്നാൽ ഒരു കാര്യം പറയട്ടെ.. നീ അത് പോലെ ചെയ്യോ..മാളു ഐഷുവിന്റെ കയ്യിൽ പിടിച്ചു. നീ അവനെ പ്രേമിക്ക്." "പ്രേമിക്കാനോ..!! ഞാനൊ..!!" "വഴിയിൽ പോണ ചെറുക്കനെ അല്ലല്ലോ നിന്റെ കെട്ടിയോനെ അല്ലെ." "ആ.. അതൊക്കെ ശരി തന്നെ..

പക്ഷെ എനിക്കൊന്ധോ അവനെ കാണുമ്പോൾ ഒരു സ്പർക്ക് ഒന്നും തോന്നുന്നില്ല." "അതൊക്കെ നമുക്ക് സെറ്റാക്കാം." "പക്ഷെ എങ്ങനെ.. എന്ധെങ്കിലും ഒരു വികാരം തോന്നണ്ടേ.." "ബെസ്റ്റ്.ഈ സമയത്ത് അമ്മുവേച്ചി വേണമായിരുന്നു.കുറെ ഫിലോസഫി പറഞ്ഞു പ്രേമം വരുത്തിയേനെ.. അത് വിട്.നീ ഒന്ന് ആലോചിച്ചു നോക്കിയേ.. ഈ കോളേജിൽ ആഷിയുടെ അത്രയും മൊഞ്ചുള്ള ഏതെങ്കിലും ചെറുക്കന്മാർ ഉണ്ടോ.." "അതില്ല." "പിന്നെ എന്താ താമസം...ഡീ പെണ്ണെ.. അത് നിന്റെ സ്വന്തം ആടി.. സ്വന്തം ചെക്കൻ.ഞങ്ങളുടെ ആങ്ങള ആയത് കൊണ്ട് പറയുകയല്ല.അവനെ പോലെ ഒരു ചെക്കനെ കിട്ടാൻ ആരാടി കൊതിക്കാത്തത്.നല്ല സ്വഭാവം,പെരുമാറ്റം,ജോബ് അങ്ങനെ തുടങ്ങി എല്ലാ ഗുണവും ഉണ്ട്.അവനെ നിനക്ക് ആടി കിട്ടിയത്.ഇവിടെ ആർക്കും കിട്ടാത്ത ഭാഗ്യം നിനക്ക് കിട്ടിയിട്ട് നീ അതിനെ തട്ടി തെറുപ്പിക്കുന്നോ.." മാളു ഐഷുവിനോട് പറഞ്ഞിട്ട് ഐഷു കാണാതെ ജെസിയെ നോക്കി പിരകം പൊക്കി.അവൾ കൈ കൊണ്ട് ഒക്കെ പറഞ്ഞു. "അത് മാത്രമോ..അവന്റെ ഉമ്മയും വാപ്പയും എത്ര പാവം ആണെന്ന് നിനക്ക് അറിയില്ലേ ..അവർക്ക് നിന്നെ എത്ര ഇഷ്ടം ആണെന്ന് അറിയോ.." "മ്മ്.. ഉമ്മക്കും ഉപ്പക്കും എന്നെ ജീവന.. ആഷി ഇല്ലെങ്കിലും എന്നെ മതി.

അഞ്ചു ദിവസം കൊണ്ട് അവരെന്റെ ഹൃദയത്തിൽ ഒരുപാട് പതിഞ്ഞു." "ആണല്ലോ.. അഞ്ചു ദിവസം കൊണ്ടല്ല.നിന്നെ പറ്റി അറിഞ്ഞപ്പോൾ തന്നെ നിന്നെ അവർക്ക് ഒരുപാട് ഇഷ്ടം ആയതാ.. പിന്നെ ആണോടി നിന്റെ കെട്ടിയോനെ വളക്കാൻ പാട്.ഒന്നില്ലെങ്കിലും നിന്റെ ലവ് ആഫ്റ്റർ മാര്യേജ് എന്ന ആഗ്രഹം സാധിച്ചില്ലേ.." "മ്മ്.. അവന്റെ മനസ്സിൽ എന്തോ ഉണ്ട്.അതറിയണം ആദ്യം.അവന്റെ ഓരോ നോട്ടത്തിലും പല പല അർഥങ്ങൾ ആണ്. ചിലപ്പോൾ അവന്റെ കണ്ണിൽ പ്രണയം കാണാം..ചിലപ്പോൾ ദേഷ്യം. ചിലപ്പോൾ വേദന.ചിലപ്പോൾ ഗാർഡനിൽ ഒറ്റക്ക് ഇരിക്കിന്നുന്നത് കാണാം.. എനിക്ക് അവനെ മനസ്സിലാക്കാൻ പറ്റുന്നില്ല." "നിന്റെ മനസ്സ് അവനെ മനസ്സിലാക്കാനായി തയ്യാറാണ്.അതിന്റെ കൂടെ അവനെ പ്രണയിക്കുക.ശിവപാർവതി പ്രണയം പോലെ സ്വന്തം പാതിയോടുള്ള പ്രണയം... അത്.. അത് നീ അനുഭവിച് നോക്ക്.അപ്പോഴേ അറിയാൻ സാധിക്കു.." മാളു പറയുന്നത് കെട്ട് ഐഷുവിന്റെ ചുണ്ടിൽ ഒരിളം പുഞ്ചിരി വിരിഞ്ഞു. ******** "തനിക്ക് ഇപ്പോൾ ക്ലാസ്സുണ്ടോ.. "സ്റ്റാഫ് റൂമിൽ ഇരുന്ന് വരുൺ അമ്മുവിനോട് ചോദിച്ചു. "ഏയ്.. ഇനി രണ്ട് പീരിയഡ് ഫ്രീ ആണ്. മാഷിനോ" "മാഷൊ.. വരുണേട്ടൻ മാറി മാഷ് ആയോ.."

"കോളേജിൽ വരുണേട്ട എന്നൊക്കെ വിളിച്ചാൽ ആൾക്കാർ എന്താ കരുതുക.പ്രത്യേകിച്ച് സ്റ്റുഡന്റസ്. ഇപ്പോൾ പഴയത് പോലെ അല്ല. ടീച്ചേർസ് ആയി". "നമ്മൾ തമ്മിൽ പ്രേമം ആണെന്ന് പണ്ട് സ്റ്റുഡന്റസ് മുഴുവൻ പറഞ്ഞപ്പോൾ അവരെന്തു വേണമെങ്കിലും പറഞ്ഞോട്ടെ വരുണേട്ട.. നമുക്ക് അറിയാലോ നമ്മളെ എന്ന് പറഞ്ഞ ആള് തന്നെയാണോ ഇത്." അവൻ ഒരു ആക്കി ചിരിയോടെ പറഞ്ഞപ്പോൾ അവളും ഒന്ന് ഇളിച്ചു കൊടുത്തു. "വന്നിട്ട് രണ്ട് ദിവസം ആയെങ്കിലും ഞാൻ ഈ കോളേജ് മുഴുവനായും കണ്ടില്ല.താൻ എന്നെ ഒന്ന് കാണിക്കുവോ.. പിന്നെ തന്റെ അനിയത്തിയെയും.." "ആ.. വാ ഞാൻ കാണിക്കം. നമുക്ക് ഇപ്പോൾ ഫ്രീ അല്ലെ.." അവൾ എഴുന്നേറ്റത്തിന്റെ കൂടെ അവനും എഴുന്നേറ്റു. അവൾ അവന് കോളേജിന്റെ ഓരോ ഇടവും കാണിച്ചു കൊടുത്തു. അവർ ഒന്നിച്ചു നടക്കുമ്പോൾ പലരും നോക്കുന്നുണ്ടായിരുന്നു എങ്കിലും അവൾ അതൊന്നും കാര്യമാക്കിയില്ല. അവസാനം അവർ ഗാങ്ങിന്റെ അടുത്തെത്തി. "വരുണേട്ട... ഇതാണ് എന്റെ ഗാങ്.." അവരെ ചൂണ്ടി കാണിച്ച് അമ്മു അവനോട് പറഞ്ഞു. അർജുൻ അപ്പോൾ അവളെ കണ്ണുരുട്ടി നോക്കുന്നത് അവൾ കാണാത്ത പോലെ അഭിനയിച്ചു. 'സ്റ്റുഡന്റസ് ആണോ നിന്റെ ഗാങ്.സാധാരണ ടീച്ചേർസ് ഒരു ഗംങിനോട് മാത്രം കൂട്ട് കൂടാൻ പാടില്ലല്ലത്തതാണ്. " അവൻ ചിരിയോടെ പറഞ്ഞപ്പോൾ അവൾ ഇളിച്ചു കൊടുത്തു. പക്ഷെ അവരിൽ അത് ദേഷ്യം ആണ് ഉണ്ടാക്കിയത്. "ഹ.. നിങ്ങൾ പരസ്പരം പരിചയപ്പെടു..

അജു.. കൈ കൊടുക്ക്."അമ്മു പറഞ്ഞത് കൊണ്ട് അജു വലിയ താല്പര്യം ഇല്ലാതെ അവന് കൈ കൊടുത്തു. "ഹെലോ.. ഐ ആം അർജുൻ." "ജിപിൻ ജോർജ്" "ആഷിക്ക്." അർജുന്റെ പിന്നാലെ എല്ലാവരും അവന് കൈ കൊടുത്തു. മാളു കൈ കൊടുക്കാൻ പോയപ്പോൾ മനു അവളെ നോക്കി പേടിപ്പിച്ചു. അത് കണ്ടപ്പോൾ മാളു പേര് മാത്രം പറഞ്ഞു. ഒപ്പം ബാക്കി രണ്ട് പേരും. "ഓഹ്.. നിങ്ങൾ എല്ലാ മദങ്ങളും ഉണ്ടല്ലോ.. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം..." "ഞങ്ങൾ മതങ്ങൾ നോക്കിയല്ല ഫ്രണ്ട്‌സ് ആവുന്നത്..." "ഏയ്.. ഞാൻ അതല്ല ഉദ്ദേശിച്ചത്.അങ്ങനെ നോക്കുന്നില്ല. നല്ല മൈൻഡ് ആണ്. അങ്ങനെ വേണം. കൂട്ട് കൂടലിൽ ജാതിയും മതവും നോക്കരുത്. നിങ്ങൾ നല്ല സൗഹാർദ്ധം ആണെന്നാണ് ഞാൻ ഉദ്ദേശിച്ചത്." "മ്മ്... "അയാളുടെ മറുപടി അവർക്ക് അത്ര തൃപ്തി ആയില്ല. "വരുണേട്ടൻ അങ്ങനെ ഉള്ള ആളൊന്നും അല്ല.പഴയ പോരാളിയ.. "അമ്മു പറഞ്ഞപ്പോൾ അവനും ഒന്ന് ചിരിച്ചു. "അല്ല പൂജ..ഇതിൽ ആരാ നമ്മുടെ നായിക". പെൺപടകളെ നോക്കി ചിരിച്ചു കൊണ്ട് അമ്മുവിനോട് വരുൺ ചോദിച്ചു.അവന്റെ ചോദ്യം കെട്ട് അവർ നെറ്റി ചുളിച്ചു. "ദേ ഇതാണ് എന്റെ കുഞ്ഞനുജത്തി.മാളു എന്ന മാളവിക." '" മാളവിക.നൈസ് നെയിം.എന്നാൽ നമുക്കങ് വിട്ടാലോ പൂജ.. ബെല്ലടിക്കാനായി." "ആ.. പോവാം.."

"അപ്പോൾ ശരി ഗായ്‌സ്, പിന്നെ കാണാം." അവൻ അവരോട് യാത്ര പറഞ്ഞു പോയി.അവരോട് വരാം എന്ന് ആഗ്യഭാഷയിൽ കാണിച്ച് അമ്മുവും.. "ഡാ... ആ പോയത് നിനക്കൊരു പാര ആവുമോ..മാളുവിനെ നായിക എന്നൊക്കെ പറയുന്നുണ്ടായല്ലോ.."ആഷി മനുവിന്റെ തോളിൽ കൈ ഇട്ടു. "അത് എന്താണെന്ന് എനിക്കും മനസ്സിലായില്ല."അജു "എനിക്ക് തോന്നുന്നത് ആ പോയത് ജിജോക്കുള്ള പാര ആവുമെന്ന.അയാൾ അവളെ നന്നായി നോക്കുന്നുണ്ടായിരുന്നു.പിന്നെ നിനക്ക് മാത്രം അല്ലെ പാര കിട്ടാത്തത്.അത് കൊണ്ട് ഇത് നിനക്ക് തന്നെയാവും." "അവൾ എന്റെ പെണ്ണാണെന്ന് ഈ കോളേജിലെ എല്ലാവർക്കും അറിയാം.അത് കൊണ്ട് ഒരാളും ഇങ്ങോട്ട് പാര ആയി വരില്ല.നിന്റെയും അജുവിന്റെയും ആഷിയുടെയും അതല്ല.അത് കൊണ്ടാണ് ഇടക്കിടക്ക് ഓരോ പണി വരുന്നത്.മനുവിന്റെ പിന്നെ ഇപ്പോൾ സെറ്റ് ആയുള്ളൂ എന്ന് വിചാരിക്കാം.. എന്തായാലും രണ്ടും സൂക്ഷിക്കുന്നത് കൊള്ളാം.. പിന്നെ ആഷി നീയും ഒന്ന് സൂക്ഷിച്ചോ.. ഫിസിക്സ്‌ ലെ അനസ് അവളുടെ പിറകെ വട്ടമിട്ടു പറക്കുന്നുണ്ട്.നിനക്കറിയാലോ അവനെ.ഇഷ്ടം അല്ല എന്ന് പറഞ്ഞാൽ പോകുന്ന മൊതല് അല്ല.കഞ്ചാവ് ടീം ആണ്.ഒറ്റക്ക് കിട്ടിയാൽ ഒന്നും ചെയ്യാൻ മടിക്കില്ല.അവൾ നിന്റെ കെട്ടിയോൾ ആണെന്ന് നമുക്കും പ്രിൻസിക്കും ഒഴിച്ച് വേറെ ഒരാൾക്കും ഇവിടെ അറിയില്ല.അവളെ നിന്റെ മാത്രം ആയിട്ട് വേഗം അംഗീകരിക്കുന്നതാണ് നിനക്ക് നല്ലത്." ജിജോ പറയുന്നത് കെട്ട് ആഷി ഐഷുവിനെ നോക്കി.മാളുവിന്റെ കൂടെ എല്ലാം മറന്നു പൊട്ടി ചിരിക്കുന്ന അവളെ കണ്ട് അവന്റെ ചുണ്ടിലും ചെറു പുഞ്ചിരി വിടർന്നു...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story