അർജുൻ: ഭാഗം 69

arjun

രചന: കടലാസിന്റെ തൂലിക

രാവിലെ ആഷി കണ്ണ് തുറക്കുമ്പോൾ തന്നെ കണ്ടത് കുളിച്ചു ഈറനോടെ വന്നു തല തുവർത്തുന്ന ഐഷുവിനെ ആണ്. അവളെ കണ്ടു അവന്റെ ഞെട്ടി എഴുന്നേറ്റിരുന്നു. 'എന്റെ അല്ലാഹ്.. ഇവൾക്ക് ഇത്രയും മുടി ഉണ്ടായിരുന്നോ.. 'മുട്ടോളം കിടക്കുന്ന അവളുടെ മുടി കണ്ടു അവൻ വാ തുറന്ന് പോയി. 'ഈ പെണ്ണ് ഈ മുടിയൊക്കെ എങ്ങനെ ആ ഹിജാബ് ന്റെ ഉള്ളിൽ കുത്തി കയറ്റി വെക്കുന്നു.'അവൻ അറിയാതെ പറഞ്ഞു പോയി. അവൾ പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വാ പൊളിച്ചു നിൽക്കുന്ന ആശിയെ ആണ്. "അയ്യേ.. വാ അടച്ചു വെക്ക്.ഈച്ച പോവും.നാറിയിട്ട് പാടില്ല.പോയി പല്ല് തേച് കുളിക്കാൻ നോക്ക്." "ഡി ഡി ഡി.. പല്ല് തേച് എന്ന് വെച്ച് അതികം ജാഡ ഇറക്കണ്ടാട്ടാ.. ഞാൻ പത്തു മിനിറ്റിനുള്ളിൽ എല്ലാം കഴിഞ്ഞിറഞ്ഞിയിരിക്കും." "ആ.. എന്നാൽ അത് കാക്ക കുളി ആയിരിക്കും.എങ്ങനെ ആയാലും നിനക്ക് എന്താടി.." "എനിക്ക് ഒന്നുല്ലേ... മോൻ പോയി കുളിക്ക്". അവൻ അവളെ കടുപ്പിച്ചോന്ന് നോക്കി കുളിക്കാൻ കയറി. കുളി കഴിഞ്ഞു വന്നപ്പോൾ അവൾ ചായയുമായി മുമ്പിൽ ഉണ്ടായിരുന്നു.അവൾ അത് അവന്റെ നേരെ നീട്ടിയപ്പോൾ അവൻ ഓരോ സിപ്പ് ആയി കുടിക്കാൻ തുടങ്ങി. '"അല്ല.. നേരത്തെ എന്ത് കണ്ടിട്ടാ വാ പൊളിച്ചു ഇരുന്നത്."അവൾ പറഞ്ഞു തീർന്നതും അവൻ കിടന്നു ചുമക്കാൻ തുടങ്ങി.

അവൾ അവളെ കൊണ്ട് ആവുന്നത് പോലെ അവന്റെ തലയിൽ തട്ടി കൊടുത്തു. "എന്താ കാര്യം എന്ന് പറഞ്ഞില്ല" "ഒന്നുല്ല.." അവൻ ദേഷ്യത്തോടെ അവളുടെ കയ്യിലേക്ക് കപ്പ് വെച്ച് കൊടുത്തു പുറത്തേക്കിറങ്ങി. "ഇതെന്തു കൂത്ത്."അവൻ പോയ വഴിയേ നോക്കി അവൾ പറഞ്ഞു. ***** സ്റ്റാഫ് റൂമിൽ വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു വരുണും അമ്മുവും. "മ്മ്മ്... പൂജ മിസ്സിന് വരുൺ സാർ വന്നതിൽ പിന്നെ ആരെയും വേണ്ട.ഞങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട്."മീര മിസ്സ്‌ അവരെ നോക്കി ആക്കി പറഞ്ഞു. "ടീച്ചർ എന്താ ഉദ്ദേശിക്കുന്നത്".അമ്മു മീരയെ നോക്കി നെറ്റി ചുളിച്ചു. "പൂച്ച കണ്ണടച്ചു പാല് കുടിച്ചാൽ അറിയില്ല എന്ന് വിചാരിച്ചോ.. നിങ്ങൾ രണ്ട് പേരും ഒരേ കോളേജിൽ പഠിച്ചവരല്ലേ.. ഐ തിങ്ക് ബോത്ത്‌ ഓഫ് യുവർ ഇൻ ലവ്." മീര ടീച്ചർ പറയുന്നത് കെട്ട് അമ്മു ഞെട്ടി. "ടീച്ചർ എന്ധോക്കെയാ ഈ പറയുന്നേ.. ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല.ഞങ്ങൾ ആദ്യം മുതലേ ഫ്രണ്ട്‌സ് ആണ്." "അതെ ടീച്ചറെ.. ഒരു റാഗിംഗ് ന് ഇടയിൽ ആണ് ഇവളെ എനിക്ക് കിട്ടിയത്.അന്ന് മുതൽ ഇന്ന് വരെ ഇവൾ എന്റെ ബെസ്റ്റി ആണ്.ഇവളുടെ വീട്ടുകാർക്ക് ഒക്കെ എന്നെ നല്ല പോലെ അറിയാം..കുറച്ചു നാള് കോൺടാക്ട് ഉണ്ടായിരുന്നില്ല എന്നെ ഉള്ളു.. ഞങ്ങൾ ഇപ്പോഴും നല്ല ഫ്രണ്ട്‌സ് തന്നെയാണ്."

"ഹ.ഓക്കേ ഞാൻ പറഞ്ഞു എന്നെ ഉള്ളു.." "സാരമില്ല ഒരുപാട് പേര് ഇങ്ങനെ പറയാറുണ്ട്.അതൊന്നും ഞങ്ങൾ കാര്യമാക്കാറില്ല.പിന്നെ ഇന്ന് ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ് നാളെ ഞങ്ങൾ നല്ല ലോവേഴ്‌സും ആവട്ടോ.. "അവൻ ചിരിയോടെ പറഞ്ഞപ്പോൾ മീര തിരിഞ്ഞിരുന്നു. "എന്തിനാ അങ്ങനെ പറഞ്ഞത്.നമ്മൾ ലോവേർസ് ഒന്നും ആവില്ലല്ലോ.." "ചുമ്മാ കിടക്കട്ടെടി.ഒരു വെയ്റ്റിന്." 'മ്മ്.വെയിറ്റ് കൂടാതെ ഇരുന്നാൽ മതി.അല്ല എത്ര വർഷങ്ങൾ ആയി മാഷിന്റെ ഹൃദയത്തിൽ കയറി കൂടിയ മാലാഖയെ പറ്റി പറയുന്നത് .ഇത് വരെ എന്നോട് ആ പെണ്ണിന്റെ പേര് പോലും പറഞ്ഞില്ലല്ലോ.." "അതൊക്കെ നീ സമയം ആവുമ്പോൾ അറിയും." "എന്നാലും ഒരു ക്ലൂ..." "മ്മ്,നിനക്ക് ഏറ്റവും വേണ്ട പെട്ട ഒരാൾ ആണ്." "അതാരാ.. എനിക്ക് വേണ്ട പെട്ട ആള്." "അതൊക്കെ ഉണ്ട്.ഞാൻ പറഞ്ഞില്ലേ സമയം ആവുമ്പോൾ അത് അതിന്റെതായ വഴിയിലൂടെ അറിയും ട്ടോ.. "അവൻ കുസൃതിയോടെ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു കൊടുത്തു. ******** കോളേജിന്റെ ഒരു മൂലയിൽ ആയി ആരും കടന്നു ചെല്ലാത്തിടത്തു ഒറ്റക്കിരിക്കുകയായിരുന്നു അജു. ദൂരെ നിന്ന് അവനെ കണ്ടപ്പോൾ അമ്മു ചിരിച്ചു കൊണ്ട് അങ്ങോട്ടേക്ക് പോയി. "എന്താണ് ഇങ്ങനെ ഒറ്റക്കിരിക്കുന്നത്. "അവൾ അവന്റെ അടുത്തേക്ക് ഇരുന്നു.

"ഞാൻ ഇങ്ങനെ ഒറ്റക്ക് ഒക്കെ ഇരുന്നോളാം.. മോള് ചെല്ല്. പുതിയ ആൾക്കാരൊക്കെ വന്നിരിക്കുവല്ലേ..അവരുടെ കൂടെ തന്നെ നിന്നില്ലെങ്കിൽ അവർക്ക് വിഷമം ആവും."അവൻ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു. "മ്മ്.. അപ്പോൾ അതാണ് കാര്യം." "എന്ത്?" "ഒട്ടും കുശുമ്പ് ഇല്ലല്ലേ.. "അവൾ കുസൃതിയോടെ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവന്റെ ചുണ്ടിലും ചിരി വന്നു.എന്നലതവൻ സമർത്ഥമായി മറച്ചു വെച്ചു. "ഞാൻ എന്തിനാ കുശുമ്പിക്കുന്നെ.. എന്തു കണ്ടിട്ട്. അല്ലെങ്കിലും നീ അവനോട് മിണ്ടിയാൽ എനിക്കെന്താ.. "അവൻ കപട ദേഷ്യം എടുത്തിട്ടു. "ആ.. ഇതിനെ ആണ് കുശുമ്പ് കുശുമ്പ് എന്ന് പറയുന്നത്. ഞാൻ വരുണേട്ടനോട് മിണ്ടിയാൽ ഇയാൾക്ക് എന്താ.. ഇയാൾ എന്റെ ആരുവാ.. "അവൾ അൽപ്പം കുസൃതിയോടെ പറഞ്ഞൊപ്പിച്ചു. "ദേ.. കളിക്കല്ലേ പെണ്ണെ..അവനോട് മിണ്ടുന്നതു കൊണ്ട് എനിക്ക് കുഴപ്പം ഒന്നും ഇല്ല. നിനക്ക് മിണ്ടാം മിണ്ടാതെയിരിക്കാം. അതൊക്കെ നിന്റെ സ്വാതന്ത്ര്യം ആണ്. എനിക്ക് നിന്നെ പൂർണ വിശ്വാസവും ആണ്. പക്ഷെ ഇതിപ്പോൾ എത്ര ദിവസം ആയി നമ്മൾ ഒന്ന് ശരിക്ക് സംസാരിച്ചിട്ട്.അവൻ ഒരു മാസത്തോളം ആയി വന്നിട്ട്.

അവൻ ആണെങ്കിൽ ഞങ്ങളുടെ കൂടെ ചിലവഴിക്കുന്നതിനേക്കാൾ ഒരുപാട് കൂടുതൽ അവൻ നിന്റെ കൂടെയ ചിലവഴിക്കുന്നത്.നീയും അതിനനുസരിച് ഫുൾ ടൈം അവന്റെ കൂടെ.നീ ഇങ്ങനെ എന്നെ വിട്ടു അവന്റെ കൂടെ ചിലവഴിക്കുമ്പോൾ എനിക്കെന്ധോ ഒരു ഒരു..." "ആ.. ആ ഒരുവിന്റെ പേരാണ് കുശുമ്പ്.നമ്മൾ എന്നും രാത്രി ഫോണിൽ സംസാരിക്കാറുണ്ടല്ലോ.." "ഫോണിൽ സംസാരിക്കുന്നത് പോലെ ആണോ നേരിൽ സംസാരിക്കുന്നത്.അതിന് അതിന്ടെതായ വ്യത്യാസം ഇല്ലേ.. അല്ല നിനക്ക് ഇങ്ങനെ ഒന്നും തോന്നുന്നില്ലേ.." "മ്മ്.. തോന്നാറുണ്ട്.. എപ്പോഴും.. പക്ഷെ നമ്മൾ തമ്മിലുള്ള വ്യത്യാസം.. ഒരു ടീച്ചറും സ്റ്റുഡന്റ്റും ഇങ്ങനെ എപ്പോഴും ഒരുമിച്ചു ആയാൽ ഉള്ള പ്രശ്നം നിനക്ക് മനസ്സിലാവുമല്ലോ.. ഇത് കഥയോ സിനിമയോ ഒന്നും അല്ല.ജീവിതം ആണ്.നമ്മൾ പരസ്പരം കണ്ടു മുട്ടുന്നതിൽ തന്നെ ഒരുപാട് കഷ്ടപ്പാട് ഉണ്ട്.കോളേജ് ആയത് കൊണ്ട് തന്നെ മൂക്കിനും മൂലയിലും സ്റ്റുഡന്റസ് ആണ്. ക്ലാസ്സ്‌ ടൈം ആയാലും കാണാം ഈ പറഞ്ഞ സ്റുഡന്റ്സിനെ.നിന്നെ കാണാനും ഒന്ന് അടുത്തിരിക്കാനും ഒക്കെ ഒരുപാട് ഇഷ്ടം ആണെനിക്ക്.ഒരുപാട് കൊതിയുണ്ട് അതിന്.. പക്ഷെ.. പക്ഷെ എങ്ങനെയാ.. ഇതൊരു സാധാരണ പ്രണയം അല്ല.ഒരു വിപ്ലവം ആണ്❤️."

"എനിക്ക് അറിയാം നിന്റെ അവസ്ഥ.ചുറ്റിനും ഉള്ള ക്യാമറ കണ്ണുകളെയും സ്റുഡന്റ്സിനെയും നീ ഭയക്കുന്നു.ഒപ്പം ഇപ്പോൾ വന്ന ആ വരുണിനേയും.." "മ്മ്.. ശരിയാണ്.വരുണേട്ടനേയും ഞാൻ ഭയക്കുന്നുണ്ട്.കാരണം..ഒരുപാട് കാലം പിന്നാലെ നടന്നിരുന്ന ആളുകളെ പോലും വേണ്ട എന്ന് വെച്ച ഞാൻ എന്റെ തന്നെ സ്റ്റുഡന്റിനെ പ്രേമിക്കുക എന്ന് അറിഞ്ഞാൽ വരുണേട്ടൻ ചിലപ്പോൾ കാർക്കിച്ചു തുപ്പും.വിധി പ്രതികൂലം ആണെങ്കിൽ ആളുകൾക്ക് കല്ലെറിയാൻ ഉള്ള ഒരു ഉപകരണം മാത്രം ആവും ഞാൻ.." "അങ്ങനെ ഒരു വിധിക്കും വിട്ടു കൊടുക്കാൻ അല്ല ഞാൻ നിന്നെ സ്നേഹിച്ചത്.എത്ര വലിയ പ്രതിസന്ധി മറികടക്കേണ്ടി വന്നാലും പാതി വഴിയിൽ നിന്നെ ഞാൻ ഇട്ടിട്ട് പോവില്ല.ഉറപ്പാണ് ആ കാര്യം.എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീ മാത്രം ആയിരിക്കും. ഇത് ഞാൻ തരുന്ന വാക്കാണ്." അവന്റെ ഉറച്ച വാക്കുകൾ കെട്ട് അവൾ പതിയെ അവന്റെ തോളിലേക്ക് ചാഞ്ഞു...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story