അർജുൻ: ഭാഗം 7

arjun

രചന: കടലാസിന്റെ തൂലിക

(പൂജ ) എന്റെ ദൈവമേ... അവൻ എന്തൊക്കെയാ പറഞ്ഞത്. ഞാനാരാണെന്ന് അറിയാതെ അല്ലെ ഇങ്ങനൊക്കെ പറഞ്ഞത്. ഞാനാരാണെന്ന് അറിയുമ്പോഴുള്ള അവന്റെ അവസ്ഥ ആലോചിക്കുമ്പോൾ ഇപ്പോൾ എനിക്ക് വിഷമം ആണ് തോന്നുന്നത്. ഇനി എന്തായാലും ഇത് ഇങ്ങനെ കൊണ്ട് പോയാൽ ശരി ആവില്ല. അവനോട് നാളെ തന്നെ പറയണം ഞാൻ അവന്റെ ടീച്ചർ ആണെന്ന്. ഇല്ലെങ്കിൽ അത് അവന് പ്രതീക്ഷ കൊടുക്കുന്നത് പോലെ ആകും. മനസ്സ് ആകെ അസ്വസ്ഥമാണ്. ഒന്ന് കിടന്നാൽ മതി എന്ന് തോന്നുന്നു. ഞാൻ കാരണമല്ലേ ഒരാൾ ഇനി വിഷമിക്കേണ്ടി വരുന്നത്. എന്നാലും ആകെ രണ്ട് വട്ടമല്ലേ അവനെന്നെ നേരിട്ട് കണ്ടുള്ളു.. ഇത്ര പെട്ടന്ന് ഒരാളോട് ഇഷ്ടം തോന്നുവോ. ഇനി അവന്റെ അഭിനയം ആണോ. ഏയ്...

അവനെന്റെ കണ്ണിൽ നോക്കിയല്ല പറഞ്ഞത്. അവന്റെ കണ്ണിൽ ഞാൻ കണ്ടതാ എന്നോടുള്ള പ്രണയം.. ഈശ്വരാ...... ഞാൻ ഈ ചെയ്യുന്നത് തെറ്റല്ലേ... ഞാൻ കാരണമല്ലേ ഒരാൾ ഇങ്ങനെ... ഞാൻ എന്താ തെറ്റ് ചെയ്തു.ഒരാൾക്കു എന്നോട് ഇഷ്ടം തോന്നിയത് എന്റെ കുഴപ്പം ആണോ...? എന്തായാലും അവന്റെ പ്രൊപോസൽ പൊളിച്ചു. ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ പ്രൊപ്പോസ് ചെയ്യുന്നത്. കുറെ പ്രൊപോസൽസ് കിട്ടിയിട്ടുണ്ടെങ്കിലും ഇത് അവൻ പറഞ്ഞപ്പോൾ endhoo... ഛെ... ഞാനെന്താ ഇങ്ങനെ... അവൻ എന്റെ സ്റ്റുഡന്റ് അല്ലെ.. സൊ കൂൾ പൂജ.. "അമ്മു ഞാൻ പറയുന്നതൊന്നും നീ കേൾക്കുന്നില്ലേ...

" ദൈവമേ വീട്ടിൽ എത്തിയോ (ആത്മ ) "അമ്മ എന്താ പറഞ്ഞെ "ഞാൻ നല്ല ക്ലോസ് അപ്പിൽ ഇളിച്ചു കൊടുത്തു. "ആ ബെസ്റ്റ്. ഞാനീ പറഞ്ഞത് മുഴുവൻ ആരോടാ. അമ്മു.... നിന്റെ ജാതകം ഞാനിന്ന് നോക്കിയിരുന്നു. 25 ന് ഉള്ളിൽ കെട്ട് നടത്തണമെന്ന്. ഇല്ലെങ്കിൽ 32 കഴിഞ്ഞേ ഉള്ളു.. നിന്നെ കാണിക്കാൻ ഒരു ചെറുക്കനേം കൂട്ടരേം കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്. " അമ്മ അത് പറഞ്ഞപ്പോൾ എനിക്ക് ആ കലിപ്പനെ ആണ് ഓർമ വന്നത്. "എന്റെ അമ്മേ 25ന് ഉള്ളിൽ അല്ലെ. ഇഷ്ടം പോലെ സമയം ഉണ്ടല്ലോ. ഇങ്ങനെ തിരക്ക് കൂട്ടല്ലേ "അമ്മയുടെ കവിളിൽ പിച്ചി കൊണ്ട് ഞാൻ പറഞ്ഞു. "എടീ അമ്മു., നിന്റെ വിചാരം എന്താ. നിന്റെ ഒപ്പം പഠിച്ചവർ ഒക്കെ കെട്ടി കുട്ടികൾ ആയി. ഇവിടൊരുത്തി ഇപ്പോഴും സമയം ഉണ്ട് എന്ന് പറയുന്നു.

ഒന്ന് ഉള്ളു എങ്കിലും ഉലക്ക കൊണ്ട് അടിച്ചു വളർത്തണം എന്നാണ്.നിനക്ക് വല്ല വിചാരവും ഉണ്ടോ. 2മാസം കഴിഞ്ഞാൽ നിനക്ക് 24ആവും."അമ്മ കലിപ്പിലാണ് " 24അല്ലെ ആവുള്ളു. അപ്പോൾ ആലോചിക്കാം " അപ്പോഴേക്കും അച്ഛനും എത്തി. "അതെങ്ങനെയാ അച്ഛനെ കണ്ടിട്ടല്ലേ പഠിപ്പ്. അമ്മയെ ഒന്നും വേണ്ടല്ലോ. അമ്മ പറഞ്ഞത് അനുസരിക്കേം ഇല്ല " "അതിന് ഞാനൊന്ത ചെയ്തൂന്നാണ് നീ പറഞ്ഞത് "പ്രസാദ് ചോദിച്ചു. "ഞാനൊന്നും പറയുന്നില്ല. അടുത്താഴ്ച അവർ പെണ്ണ് കാണാൻ വരികയും ചെയ്യും. അത് നടക്കുകയും ചെയ്യും. നീയായിട്ട് മുടക്കാതിരുന്നാൽ മതി. "ജലജ അതും പറഞ്ഞ പോയി.

"അമ്മു... അമ്മ പറയുന്നതിലും കാര്യം ഉണ്ട്. ഇപ്പോൾ തന്നെ നാട്ട്കാരോക്കെ ചോദിച്ചു തുടങ്ങി. അമ്മക്ക് പുറത്തിറഞ്ഞാൻ പറ്റുന്നില്ല. എന്നോടും ചോദിക്കുന്നുണ്ട് കുറെ പേര്. അവർ എന്തായാലും വന്നു പോട്ടെ. നിനക്ക് ഇഷ്ടപ്പെട്ടാൽ മാത്രം നടത്തുള്ളു... ഓക്കേ " അച്ഛൻ അത് പറഞ്ഞപ്പോൾ ഞാനൊന്ന് മൂളുക മാത്രമേ ചെയ്തുള്ളു.. അല്ലെങ്കിലും നമുക്കും നമ്മുടെ വീട്ടുകാർക്കും ഇല്ലാത്ത പ്രശ്നം ആണ് നാട്ട്കാർക്ക്. ബ്രോക്കർമാർക് പിന്നെ അത് അവരുടെ തൊഴിൽ ആണെന്ന് വിചാരിക്കാം. നാട്ടുകാർക്ക് എന്താ കാര്യം. മനുഷ്യനെ ഒന്ന് ഫ്രീ ബേർഡ് ആയി നടക്കാൻ സമ്മതിക്കില്ല.

എല്ലാ പെൺകുട്ടികൾക്കും ഉണ്ട് അവരുടേതായ സ്വപ്‌നങ്ങൾ. അതൊന്നും സാധിക്കാൻ കഴിയാതെ അവരെ ഇങ്ങനെ നരകിപ്പിച്ചിട്ട് ഇവർക്ക് എന്താ കിട്ടുന്നത്. ഞാൻ പിന്നെ ഇത്രേം ആയി എന്ന് വിചാരിക്കാം. ചില കുട്ടികളെ 18 ആവുമ്പോഴേക്കും കെട്ടിച്ചു വിടും. നല്ലോണം പഠിക്കാൻ ആഗ്രഹം ഉണ്ടായാലും ചിലപ്പോൾ അവരുടെ ഭാവി പിന്നെ അടുക്കളയിൽ മാത്രം ആവും. ഇനിയിപ്പോൾ കെട്ട് കഴിഞ്ഞാലോ കുട്ടികൾ ആയില്ലേ എന്ന ചോദ്യം. അൺ സഹിക്കബിൾ. ആ പാവം കുട്ടികളുടെ ശാപം ഇവർ എവിടെ കൊണ്ട് പോയി കളയുമോ ആവോ ഓരോന്നലോജിച് ഞാൻ ഫ്രഷ് ആവാൻ കയറി.... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story