അർജുൻ: ഭാഗം 70

arjun

രചന: കടലാസിന്റെ തൂലിക

"ആഷി.. നീയിന്ന് കോളേജിൽ പോവേണ്ട.ഐഷുവിനെ കൂട്ടി യത്തീം ഖാന വരെ പോണം".പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ ആബിദ് മാഷ് പറഞ്ഞു. "അതിനെന്തിനാ അവളെ കൂട്ടുന്നെ ഞാൻ പോയാൽ പോരെ.."ആഷി "അവർക്ക് നിന്നെയല്ല അവളെ ആണ് കാണേണ്ടത്." "അങ്ങനെ ആണെങ്കിൽ അവൾക്ക് പോയാൽ പോരെ.." "നിങ്ങൾ ഭാര്യയും ഭർത്താവും തന്നെ അല്ലെ.. കെട്ടി ഒരു മാസം കഴിഞ്ഞിട്ടും അവന് ഇത് വരെ ഒരു ഭർത്താവ് ആണെന്ന ബോധം ഉദിച്ചിട്ടില്ല.നീയെന്ത ഇങ്ങനെ.പെണ്ണിന്റെ വീട്ടിലേക്ക് ആദ്യമായി വിരുന്ന് പോവുമ്പോൾ രണ്ട് പേരും ഒന്നിച്ചല്ലേ പോവേണ്ടത്." "ഉപ്പ... അത് പിന്നെ." "ഒന്നും ഇങ്ങോട്ട് പറയണ്ട.കല്യാണം കഴിഞ്ഞിട്ട് രണ്ട് പേരും അവളുടെ വീട്ടിലോട്ട് പോയില്ല.ഇതിപ്പോൾ അവർ വിരുന്ന് വിളിച്ചിരിക്കുകയാ..പോവാതെ നീ അവളെയും കൊണ്ട് പോകുന്നോ അതോ ഞാൻ പോകണോ.." "ഞാൻ തന്നെ പൊയ്ക്കോളാം "ആഷി ദേഷ്യത്തിൽ പ്ളേറ്റുമെടുത്തു എഴുന്നേറ്റ് പോയി. അവൻ പോകുന്നത് കണ്ട് അവൾ എല്ലാവർക്കും ഇളിച്ചു കൊടുത്തു. 'അവൻ ഇങ്ങനെ ഒക്കെ കാണിക്കുന്നത് മോള് കാര്യമാക്കണ്ട ട്ടോ.. "അസീന അവളുടെ നെറുകയിൽ തലോടി. "ഏയ്.. അങ്ങനെ ഒന്നും ഇല്ല ഉമ്മ.. എനിക്കിതെല്ലാം ശീലം ആയി." അവളും എഴുനേറ്റ് പോകുന്നത് അവർ വേദനയോടെ നോക്കി.

"അവൻ ഇപ്പോഴും അവളോട് ഇഷ്ടം തുറന്നു കാണിക്കുന്നില്ലല്ലേ ഇക്ക.. അവന്റെ മനസ്സിൽ ഇപ്പോഴും അവളുടെ ഓർമകൾ ആണെന്ന് തോന്നുന്നു."അസീനയുടെ കണ്ണുകൾ നിറഞ്ഞു വന്നു. "സാരമില്ലടോ എല്ലാം ഒരുനാൾ ശരിയാവും".ആബിദ് അവളെ ആശ്വസിപ്പിച്ചുവെങ്കിലും അയാളുടെ കണ്ണുകളും ഈറൻ അണിഞ്ഞിരുന്നു. ********* "പൂജ.. നമ്മുടെ ദേവിഡിന്റെയും അന്നയുടെയും മനസമ്മതം ആണ് അടുത്ത ഞായറാഴ്ച."ബുക്ക്‌ വായിക്കുന്നതിടയിൽ വരുൺ പറയുന്നത് കെട്ട് അമ്മു ആശ്ചര്യത്തോടെ അവനെ നോക്കി. "ഇത്ര പെട്ടന്നോ.." "ഇത് അത്ര പെട്ടന്ന് ഒന്നും അല്ല.ആറ് കൊല്ലം ആയി അവർ പ്രേമിക്കാൻ തുടങ്ങിയിട്ട്.അവനും അവളും നല്ല ഒരു നിലയിൽ എത്തിയിട്ട് കെട്ടിക്കാമെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. അവന് ബാങ്കിൽ ജോലി ആയിട്ട് രണ്ട് വർഷം ആയി.അവൾക്കിപ്പോൾ ഒരു കമ്പനിയിലും ജോബ് ഒക്കെ ആയി.തെൻ അവരെ പെട്ടന്ന് കെട്ടിക്കാമെന്നാണ് വീട്ടുകാർ പറയുന്നത്.അത് കൊണ്ട് ഡേറ്റ് ഫിക്സ്ങ് ഒക്കെ പെട്ടന്ന് ആയിരുന്നു.മനസമ്മതത്തിന്റെ അന്ന് കല്യാണത്തിന്റെ ഡേറ്റ് തീരുമാനിക്കും." "ഓഹ്.. അത്രക്കും ഒക്കെ ആയി അല്ലെ.. അന്നയുമായി ഇപ്പോൾ അത്ര കോൺടാക്ട് ഒന്നും ഇല്ല.പക്ഷെ വിവരങ്ങൾ എല്ലാം അറിയാമായിരുന്നു."

"ഹാ.. ഡെവിഡിനെ ആയും എനിക്ക് അങ്ങനെ തന്നെയാണ്.മനസമ്മതം ഒക്കെ ആയപ്പോൾ നമ്മളെ ആണത്രേ ആദ്യം ഓർമ വന്നത്.അത് കൊണ്ട് വിളിച്ചത് ആണ്." "ആ." "അവർ പ്രേമത്തിൽ ആവാൻ വേണ്ടി സഹായിച്ചതൊക്കെ നിനക്ക് ഓർമ ഉണ്ടോ.." "പിന്നേ.. അതൊക്കെ മറക്കാൻ സാധിക്കുമോ.അവരുടെ ഇടയിൽ ഒരുപാട് കാലം ഹംസമായി നിന്നതല്ലേ ഞാൻ.അവർ സെറ്റ് ആയതിനു ശേഷവും അങ്ങനെ തന്നെ." "മ്മ്.. കൂട്ടത്തിൽ എല്ലാവരുടെയും കല്യാണം കഴിഞ്ഞു തുടങ്ങി.നിന്റെ പ്രായം തന്നെയല്ലേ അന്ന.ഇപ്പോൾ ഇതാ അവളുടെയും കല്യാണം.നീ കല്യാണത്തിനെ പറ്റിയൊന്നും ചിന്തിക്കുന്നില്ലേ.." "അതെ മോളെ നീ എന്താ കല്യാണത്തെ പറ്റി ചിന്തിക്കാത്തത്.ജാനകി ടീച്ചർ പറയുന്നത് കേട്ടപ്പോൾ ആണ് എല്ലാവരും അവർ സംസാരിക്കുന്നത് കേട്ട കാര്യം അവൾക്ക് മനസ്സിലായത്."അവൾ അവർക്ക് നേരെ ചമ്മിയ ഒരു ചിരി കൊടുത്തു. "പൂജ ടീച്ചർ എന്താ കല്യാണം കഴിക്കാത്തത്.ഇത്രയും വയസ്സായില്ലേ.. "മീര ടീച്ചർ അവളോട് ചോദിക്കുന്നത് കെട്ട് അവൾക്ക് ദേഷ്യം വന്നു. 'തള്ളച്ചി പറയുന്നത് കേട്ടില്ലേ... വയസായില്ലേ എന്ന്.23 വയസ്സ് അത്ര വലുതൊന്നും അല്ല. അവൾക്ക് 25 ആയി.എന്നിട്ട് ഇവർ കേട്ടുന്നില്ലല്ലോ.. ചോദിച്ചാലോ.. അല്ലെങ്കിൽ വേണ്ട.വിട്ടു കളയാം.: "മീര മിസ്സിന് കല്യാണം നോക്കുന്നില്ലേ.. "വരുൺ ചോദിച്ചപ്പോൾ അമ്മു ആകാംഷയോടെ അവളുടെ മറുപടിക്ക് ആയി ചെവിയോർത്തു.മീരയിൽ നാണം വിരിയുന്നത് അമ്മു നെറ്റി ചുളിച്ചു നോക്കി.

"എനിക്ക് ഒരാളെ ഇഷ്ടം ആണ്.ഇത് വരെ ആളോട് ഞാൻ പറഞ്ഞിട്ടില്ല.ഉടനെ പറയണം." "ആരാ ആള്."ഭാമ ടീച്ചർ 'നിങ്ങൾക്ക് ഒക്കെ അറിയുന്ന ആള് തന്നെയാ.. അയാളുടെ മറുപടി അറിഞ്ഞിട്ട് നിങ്ങളോട് പറയാം.. ചിലപ്പോൾ പെട്ടന്ന് സമ്മതിക്കാൻ സാധ്യതയില്ല.എന്തായാലും അടുത്തൊന്നും എന്റെ കല്യാണം ഉണ്ടാവില്ല." മീര പറയുന്നതൊക്കെ കെട്ട് അമ്മു കലി പൂണ്ട് ഇരിക്കുകയായിരുന്നു. 'ഹും.തള്ളച്ചി എന്റെ അജുവിനെ കുറിച്ചാണ് പറയുന്നത്.എനിക്ക് എല്ലാം അറിയാമടി.ചത്താലും ഞാൻ നിനക്ക് എന്റെ അജുവിനെ തരില്ലടി'.അമ്മു മനസ്സിൽ അവളെ നന്നായി ചീത്ത പറഞ്ഞു കൊണ്ടിരിക്കുന്നു. "ഇനി വരുൺ സാർ എന്നാണ് കെട്ടുന്നത്."ഭാമ ടീച്ചറുടെ ചോദ്യം കെട്ട് അവൾ ചീത്ത വിളിക്ക് തത്കാലം വിരാമം ഇട്ടു. "ഞാനും ഒരാളെ പ്രണയിക്കുന്നുണ്ട്.വർഷങ്ങൾ നീണ്ട പ്രണയം.പക്ഷെ ആൾക്ക് ഇത് വരെ അതിനെ കുറിച്ച് അറിയില്ല.അവരറിയാതെ അവരെ പ്രേമിക്കുന്നതിലും ഒരു സുഖം ഇല്ലേ.. "വരുൺ പറയുന്നതിന് ശരിയെന്നോണം മീരയും മൂളുന്നുണ്ടായിരുന്നു. ***** ഐഷുവിനും ആഷിയ്ക്കും അവരെല്ലാം ചേർന്ന് ഗംഭീര വിരുന്ന് ഒരുക്കി.എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. വൈകുന്നേരം എല്ലാവരും കൂടെ വർത്താനം പറഞ്ഞിരിക്കുവായിരുന്നു.ഐഷുവിന്റെ മടിയിലായി പാത്തു ഇരുന്ന് എന്ധോക്കെയോ പറയുന്നുണ്ടായിരുന്നു. "ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ..പിന്നെ ഒരു ദിവസം വരാം".ആഷി എല്ലാവരോടും ആയി പറഞ്ഞു. "ഇത്ര പെട്ടന്ന് പോവുകയാണോ.."

"ആ പോണം.എനിക്ക് ഒരിടം വരെ പോകുവാനുണ്ട്.ഇവളെ വീട്ടിൽ ആക്കിയിട്ട് വേണം പോകാൻ." "എന്നാൽ ആഷിക്ക പൊയ്ക്കോളൂ.. ഞാൻ ഇവിടെ നിന്നോളാം."ഐഷു പാത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. "അതൊന്നും വേണ്ട.നീ വാ.നമുക്ക് പോവാം.."അവൻ പോകുവാനായി ധൃതി കൂട്ടി. "ആഷി.. ഞാൻ അത് പറയാൻ വരുകയായിരുന്നു.ഐഷുവിനെ രണ്ട് ദിവസം ഇവിടെ നിർത്തുമോ.. ഒരു മാസം ആയിട്ടുള്ളു അവൾ ഇവിടെ നിന്ന് പോയിട്ടുള്ളൂ എങ്കിലും അവളില്ലാതെ ഞങ്ങൾക്ക് വല്ലാത്ത മിസ്സിംഗ്‌ ആണ് അനുഭവപ്പെടുന്നത്. എന്താ നിന്റെ അഭിപ്രായം.ഐഷുവിനെ ഇവിടെ നിർത്തുമോ.." ഉസ്താദ് പറയുന്നത് കെട്ട് ആഷി ഐഷുവിനെ നോക്കി.അവൾ ആണെങ്കിൽ ഞാൻ ഈ നാട്ടുകാരിയെ അല്ല എന്നുള്ള പോലെ വേറെ സ്ഥലത്തു നോക്കി നിൽക്കുകയാണ്. "അതെ മോനെ.. ഞങ്ങൾക്ക് അവളെ കാണാതെ വിഷമം ആയിരുന്നു. ഇപ്പോഴാ സമാധാനം ആയത്. അവൾ രണ്ട് ദിവസം കഴിഞ്ഞു വരും." സൈനുമ്മ കൂടി പറഞ്ഞതോടെ അവന് വേറെ വഴിയില്ലാതെയായി. അവൻ അവരോട് ഒക്കെ പറഞ്ഞു. പോകുന്നതിന് മുൻബ് അവളെ നോക്കി പേടിപ്പിച് അവൻ കാറിൽ കയറി പോയി. ****** "അവൾ എവിടെടാ.. "വീട്ടിൽ കയറിയപ്പോൾ തന്നെ അസീന ചോദിച്ചു.

"അത് പിന്നെ...അവൾ അവിടെ നിന്നോട്ടെ എന്ന് ചോദിച്ചപ്പോൾ ഞാൻ ഓക്കേ പറഞ്ഞു" "ആ.. അത് നന്നായി. ഒരു മാസത്തിൽ കൂടുതൽ ആയില്ലേ കല്യാണം കഴിഞ്ഞിട്ട്.അവൾക്കും ഉണ്ടാവില്ലേ അവിടെ നിൽക്കണം എന്ന് ആഗ്രഹം.ഞാൻ നിന്നോട് അത് പറയണം എന്ന് വിചാരിച്ചത് ആണ്." "മ്മ്.. "അവൻ ഒന്ന് മൂളി കൊണ്ട് മുറിയിലേക്ക് പോയി. ****** "വന്നപ്പോൾ തൊട്ടുള്ള സന്തോഷം ആണല്ലോ പെണ്ണെ.. നീ ഇപ്പോൾ നിലത്തൊന്നും അല്ല."അച്ചു ഐഷുവിനെ നോക്കി കൊണ്ട് പറഞ്ഞു. "പിന്നെ സന്തോഷിക്കാതിരിക്കോ.. ഒരു മാസം കൂടിയിട്ട എന്റെ വീട്ടിലേക്ക് വരുന്നത്.അതിന്റെ സന്തോഷം മനസ്സിൽ ആവണമെങ്കിൽ നീയും കല്യാണം കഴിച്ചു പോണം.എന്നിട്ട് ഒരു മാസം കൂടുമ്പോൾ ഇങ്ങോട്ട് വരണം." "എനിക്ക് ആ സന്തോഷം വേണ്ടേ... "ഞാൻ ഇവിടെ ഒക്കെ അഡ്ജസ്റ്റ് ചെയ്തോളാം.അച്ചു ചിരിച്ചു കൊണ്ട് പോയപ്പോൾ അവൾ വീണ്ടും അവിടെ എല്ലാം ഓടി നടക്കാൻ തുടങ്ങി. രാത്രി ആകും തോറും അവൾക്ക് അവിടെ നിന്നിട്ട് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെടാൻ തുടങ്ങി.പാത്തു വിന്റെ അടുത്ത് കളിക്കാൻ പോവാതെ അവൾ വെറുതെ റൂമിൽ ചെന്നിരുന്നു.പാത്തു അടക്കം എല്ലാവരും ഭക്ഷണം കഴിക്കാൻ അവളെ ചെന്നു വിളിച്ചെങ്കിലും അവൾ തല വേദന ആണെന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറി. വീർപ്പുമുട്ടൽ അധികം ആയപ്പോൾ അവൾ അസീനയെയും ആബിദിനെയും വിളിച് സംസാരിച്ചു.അത് കഴിഞ്ഞു കുറച്ചു നേരം ആശ്വാസം തോന്നിയെങ്കിലും വീണ്ടും അതെ വീർപ്പുമുട്ടൽ അവളിൽ വരാൻ തുടങ്ങി.

അവൾ ഫോണെടുത്തു ആഷിയുടെ നമ്പറിൽ കാൾ ചെയ്തു.റിങ് പോകുന്നതിന് മുൻബ് തന്നെ കാൾ കട്ട്‌ ചെയ്തു. 'ഹും.. അവന് എന്നെ ഒന്ന് വിളിച്ചാൽ എന്താ.. അവനല്ലേ എന്നെ ഇവിടെ കൊണ്ട് വന്നിട്ടത്.ഞാൻ തന്നെ അവന് വിളിക്കണം എന്നുണ്ടോ.. അവനും വിളിക്കാമല്ലോ.. അതെങ്ങനെയാ.. ഇപ്പോൾ മൂക്ക് മുട്ടെ തിന്ന് പോത്ത് പോലെ കിടന്നു ഉറങ്ങുവായിരിക്കും.' അവൾ നേരെ ക്ലോക്കിലേക്ക് നോക്കി.അവിടെ രണ്ട് മണി എന്ന് കണ്ട് അവൾ അന്തളിച്ചു. അതെ സമയം അവനും ഒറ്റക്കിരിക്കുകയായിരുന്നു.ക്ലോക്കിൽ രണ്ട് മാണിയുടെ ബെല്ലടിച്ചപ്പോൾ അവൻ അത്ഭുതത്തോടെ അങ്ങോട്ടേക്ക് നോക്കി.പിന്നെ അവളില്ലാത്ത ബെഡിലേക്കും. 'കണ്ട് കണ്ട് കാണാതായപ്പോൾ ഇവിടെ എല്ലായിടത്തും അവൾ ഉള്ളത് പോലെ തോന്നുവാ.. അവൾക്ക് എന്നെ ഒന്ന് വിളിച്ചൂടെ.. ഒന്നില്ലെങ്കിലും ഞാൻ ഫുഡ്‌ കഴിച്ചോ എന്നെങ്കിലും അനേഷിക്കമായിരുന്നില്ലേ.. അതെങ്ങനെയാ.. അവരെ കിട്ടിയപ്പോൾ എന്നെ വേണ്ടാതായി കാണും.അല്ലെങ്കിലും എന്നെ വേണമെന്ന് അവൾക്ക് തോന്നിയിട്ടുണ്ടാകുമോ.. ഭ്രാന്തു പിടിക്കുന്നുണ്ടല്ലോ.. അവൾക്ക് ഒന്ന് വിളിച്ചു നോക്കിയാലോ..' അവൻ ഫോൺ എടുത്തിട്ട് അവിടെ തന്നെ വെച്ചു.എന്ധോ ആലോചിച്ചു അവൻ തലയിൽ കൈ അമർത്തി പിടിച്ചു കുമ്പിട്ടിരുന്നു.പതിയെ അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.

അവന്റെ കാലുകൾ അടച്ചിട്ടു കിടക്കുന്ന മുറിയെ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.... ***** രാത്രി ഉറങ്ങാതെ കിടക്കുകയായിരുന്നു അമ്മു. അവളുടെ മനസ്സിൽ മുഴുവൻ അജുവും ഒത്തുള്ള നിമിഷങ്ങൾ മാത്രമായിരുന്നു. ഒരു പുഞ്ചിരിയോടെ അവൾ തിരിഞ്ഞ് കിടന്നു. പെട്ടന്ന് ജനലിൽ ആരോ തട്ടുന്ന ശബ്ദം കെട്ട് അവൾ പുഞ്ചിരിയോടെ ജനൽ തുറന്നു. "എന്താ ഇപ്രാവശ്യം ജനലിൽ തട്ട് കേട്ടപ്പോൾ പേടിചില്ലേ.."അജു ജനൽ കമ്പിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു. "എന്തിന്. എനിക്കറിയാമായിരുന്നു ജനലിൽ ഈ നേരത്ത് മുട്ടുന്നത് നീ ആയിരിക്കും എന്ന്."അമ്മുവിന്റെ പുഞ്ചിരിയോടെ ഉള്ള മറുപടി കെട്ട് അവനിലും ഒരു പുഞ്ചിരി വിടർന്നു. "എന്താ കയ്യിൽ "അവന്റെ കയ്യിലേക്ക് നോക്കി കൊണ്ട് അവൾ ചോദിച്ചു. "ഇതോ.. ഇത് പേരക്ക ആണ് പെണ്ണെ.. വരുന്ന വഴിയിൽ കായ്ച്ചു നിൽക്കുന്നത് കണ്ടു.അപ്പോൾ ഒരണ്ണം പൊട്ടിച്ചെടുത്തു." "ഓ.. അപ്പോൾ മോഷണവും ആണല്ലേ പരിപാടി." "അയ്യേ.. ഇതിനെ മോഷണം എന്നൊക്കെ പറയോ.. ചെറുപ്പത്തിൽ ഒരുപാട് മാവിനെ കല്ലെറിഞ്ഞ എനിക്കിത് നിസാരം" "അപ്പോൾ ചെറുപ്പം മുതലേ ഈ മോഷണം ഉണ്ടല്ലേ.." അവൾ അൽപ്പം കുസൃതിയോടെ പറഞ്ഞു. "ദേ പെണ്ണെ.. വേണ്ടാട്ടോ.. നിനക്ക് വേണോ ഇത്." "എനിക്കെങ്ങും വേണ്ട മോഷ്ടിച്ച മുതൽ."

"ഓഹോ.. അല്ലെങ്കിൽ തന്നെ നിനക്ക് ആര് തരുന്നു.ഞാൻ കഴിക്കട്ടെ."അവൻ പഴുത്ത പേരക്കയിൽ നിന്ന് ഒരു ഭാഗം കടിച്ചെടുത്തു. "ഉഫ്.. എന്താ ടേസ്റ്റ്."അവൻ അവളെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു. അത് കെട്ട് അവളുടെ വായിൽ വെള്ളമൂറാൻ തുടങ്ങി. "നിനക്ക് വേണോടി... അയ്യോ സോറി.നീ മോഷ്ടിച്ച മുതൽ കഴിക്കില്ലല്ലോ.. "അവൻ അവളെ നോക്കി ആക്കി പറഞ്ഞു. "ഇങ് തന്നേ.. എന്റെ മുമ്പിൽ വെച്ച് കഴിക്കുന്നോ.." അവന്റെ കയ്യിൽ നിന്ന് അവൾ പേരക്ക തട്ടി പറിച് വാങ്ങി കഴിച്ചപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. "അല്ല.. എന്താ ഈ നേരത്ത് പതിവില്ലാതെ."കഴിക്കുന്നതിനിടയിൽ അവൾ ചോദിച്ചു. "അതോ... മാളു ഉറങ്ങിയോ എന്ന് നോക്കിക്കേ.." അമ്മു മാളുവിന് നേരെ തല എത്തിച്ചു നോക്കി. "മ്മ്.. ഉറങ്ങി ഉറങ്ങി.ഇപ്പോഴാ ഒന്ന് കിടന്നത്.ഈ നേരം വരെ മനുവുമായി കാളിങ്ങിൽ ആയിരുന്നു." "ബെസ്റ്റ്.രണ്ടും കണക്കാ..എക്സാമിൽ പൊട്ടാതിരുന്നാൽ മതി" "അതൊക്കെ അപ്പോൾ ഞാൻ റെഡി ആക്കി കോളാം.അത് അവിടെ നിൽക്കട്ടെ എന്താ വന്നതെന്ന് പറഞ്ഞില്ലല്ലോ.." "നീ പുറത്തേക്ക് ഒന്ന് നോക്കിയേ.." "എന്താ പുറത്ത്." "നല്ല നിലാവുള്ള രാത്രി.വിജനമായ റോഡ്.എല്ലാവരും ഉറങ്ങുന്ന നേരം. ചുറ്റിനും പൂക്കൾ വിരിയുന്നതിന്റെ ഗന്ധം.നമുക്കൊന്ന് വെറുതെ നടന്നാലോ..നമ്മൾ മാത്രം.നിന്റെ വലം കയ്യിൽ എന്റെ ഇടം കൈ ചേർത്ത് ഒരുപാട് ദൂരം....❤️" "അതിപ്പോൾ... ഇങ്ങനെ പറഞ്ഞു കൊതിപ്പിക്കാതെ.. എനിക്കും പോകാൻ തോന്നുന്നു.

പക്ഷെ എങ്ങനെ.ഇവിടെ നിന്ന് എങ്ങനെ ഇറങ്ങും. ഇറങ്ങിയാൽ തന്നെ റോഡിൽ വെച്ച് ആരെങ്കിലും കണ്ടാലോ.. ഒരു ആണും പെണ്ണും ഈ രണ്ടര നേരത്ത് പുറത്ത് കണ്ടാൽ എന്താ ആളുകൾ കരുതുക." "ആരും കാണില്ല. നീ ധൈര്യം ആയി വാ.. ആരെങ്കിലും വരുന്നതിന് മുന്പേ നമുക്ക് തിരിച്ചു വരാം.. ഒരു മൂന്നര ഒക്കെ ആവും പേപ്പർ ഇടാനുള്ള ആളുകൾ വരുമ്പോൾ. നീ വാ നമുക്ക് പോകാം.. ടെറസ് വഴി താഴേക്ക് ഇറങ്ങിയാൽ മതി. ഞാൻ അവിടെ കോണി വെച്ചിട്ടുണ്ട്." അവൾ പതിയെ ചിരിച്ചു കൊണ്ട് ജനൽ അടച്ചു. അൽപ നേരത്തിനുള്ളിൽ താഴെ ഇറങ്ങി. വിജനമായ റോഡിൽ അവനോടൊപ്പം അവളും നടക്കാൻ തുടങ്ങി. ആദ്യം ഉണ്ടായിരുന്ന പേടി പതിയെ അവളിൽ നിന്ന് മാറാൻ തുടങ്ങി. മെല്ലെ അവന്റെ കയ്യിൽ കൈ ചേർത്ത് ചെറു ചിരിയോടെ അവൾ നടന്നു. ചെറിയ തോതിൽ തണുപ്പ് അവരുടെ ശരീരത്തിലേക്ക് അരിച്ചു കയറാൻ തുടങ്ങിയപ്പോൾ അവൾ ഷാൾ കൊണ്ട് സ്വയം മൂടി. അവന്റെ നോട്ടം കണ്ടപ്പോൾ വേണോ എന്നവൾ ചോദിച്ചെങ്കിലും ചിരിയോടെ അവൻ വേണ്ട എന്ന് പറഞ്ഞു. അവന്റെ കൈ പതിയെ വിട്ട് സ്വയം ഉറുകെ പുണർന്നവൾ പൂർണ്ണ ചന്ദ്രനെ നോക്കി അനങ്ങാതെ നിന്നു. അങ്ങോട്ട് നോക്കും തോറും അവളിൽ ഒരു തരം സന്തോഷം വന്നു നിറയാൻ തുടങ്ങി.

കണ്ണിൽ നിന്ന് ചെറുതായി കണ്ണുനീർ പൊടിഞ്ഞപ്പോൾ അവൾ കണ്ണുനീർ തുടച്ചു അവന്റെ കൈകളിൽ കൈ ചേർത്തു. അവൻ പുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു നടന്നു. ചെറിയൊരു ചായ കടയുടെ മുമ്പിൽ ആണ് അവരുടെ നടത്തം ചെന്നവസാനിച്ചത്. "ഈ നേരത്ത് ചായ കട ഉണ്ടാകുമോ.." അവൾ അത്ഭുതത്തോടെ ചോദിച്ചു. "മ്മ്.. ഉണ്ടാകും. കുറച്ചു കഴിയുമ്പോഴേക്കും പത്രകെട്ട് വാങ്ങാൻ ആളുകൾ വന്നു തുടങ്ങും. അവർ ഇവിടെ നിന്നാണ് ചായ കുടിക്കാറ്. പിന്നെ..... നമ്മളെ പോലെ ഉള്ളവരും. "അവൻ ചായ അവളുടെ കയ്യിൽ വെച്ച് കൊണ്ട് പറഞ്ഞപ്പോൾ അവൾ ചിരിയോടെ ആ കട്ടൻ കുടിക്കാൻ തുടങ്ങി. ചായ കുടി എല്ലാം കഴിഞ്ഞ് അവർ തിരിച്ചു നടന്നു. അവളെ ഹോസ്റ്റൽ വരെ അവൻ അനുഗമിച്ചു. "എങ്ങനെയാ വന്നത്. "അവന്റെ നേരെ തിരിഞ്ഞു കൊണ്ട് അവൾ ചോദിച്ചു. "ബൈക്ക് ഉണ്ട്. കുറച്ചു മാറി പാർക്ക്‌ ചെയ്തിരിക്കുകയാണ്. പോയി കിടന്നോളു... നാളെ നേരത്തെ എഴുന്നേൽക്കേണ്ടതല്ലേ.. നീ അവിടെ എത്തുന്നത് വരെ ഞാൻ ഇവിടെ ഉണ്ടാകും " അവൾ ചിരിയോടെ തിരിഞ്ഞു നടന്നു.

പിന്നെ നടത്തം നിർത്തി അവന്റെ നേരെ നോക്കി. "താങ്ക്സ് അജു.." "എന്തിന്" "ഈ രാത്രിയെ ഇത്രയും ഭംഗി ആക്കി മാറ്റിയതിന്. ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച എന്റെ ഈ ആഗ്രഹം നടത്തി തന്നതിന്. പെൺകുട്ടികൾക്ക് വിധിച്ചിട്ടില്ലാത്ത രാത്രി യാത്ര നൽകിയതിന്. അതിനേക്കാൾ ഒക്കെ ഉപരി ഈ രാത്രിയിലും എന്നെ മറ്റൊരു കണ്ണ് കൊണ്ട് നോക്കാത്തതിന്... പ്രണയം എന്നതിന് ഞാൻ കണ്ട നിർവചനത്തെ മാറ്റി മറിച്ചതിന്.. എല്ലാം ഒത്തിരി നന്ദി." അത് പറയുമ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണ് നീർ പൊടിഞ്ഞിരിന്നു.അത് ദുഖത്തിന്റെതല്ല മറിച്ചു സന്തോഷത്തിന്റെതാണെന്ന് മനസ്സിലാക്കാൻ അവന് അധികം സമയം ഒന്നും വേണ്ടായിരുന്നു.അവൾ വീണ്ടും പുഞ്ചിരിയോടെ തിരിഞ്ഞു നടന്നപ്പോൾ അവന്റെ കണ്ണുകൾ അവളെ അനുഗമിക്കുകയായിരുന്നു...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story