അർജുൻ: ഭാഗം 71

arjun

രചന: കടലാസിന്റെ തൂലിക

രാവിലെ തന്നെ ഉള്ള കാളിങ് ബെൽ കെട്ട് യത്തീം ഖാനയുടെ വാതിൽ തുറന്നു. . "എന്താ മോനെ ഇത്ര കാലത്ത്. മുന്നിൽ ആശിയെ കണ്ട് ഉസ്താദ് അത്ഭുതത്തോടെ ചോദിച്ചു. "അത് പിന്നെ.." "ഹ.. മോൻ ആയിരുന്നോ..കയറി വാ. "സൈനുമ്മ പറഞ്ഞപ്പോൾ ആഷി അകത്തു കയറി ഇരുന്നു. "മോൻ ഐഷുവിനെ കൊണ്ട് പോവാൻ വന്നതാണോ. "അപ്രതീക്ഷിതമായി ബീത്തുമ്മ ചോദിച്ചപ്പോൾ ആഷിക്ക് എന്തു പറയണം എന്നുണ്ടായിരുന്നില്ല.അപ്പോഴേക്കും ഐഷുവും അച്ചുവും എത്തിയിരുന്നു. "അത് പിന്നെ ഞാൻ... ഇന്നലെ തന്നെ അവൾ ക്ലാസ്സിൽ പോയില്ലല്ലോ.. ഇന്ന് കൂടി ക്ലാസ്സ്‌ മിസ്സ്‌ ആക്കണ്ട എന്ന് വിചാരിച്ചു".ആദ്യം ഒന്ന് പതറി എങ്കിലും പിന്നെ അവൻ വളരെ സ്വാഭാവികതയോടെ പറഞ്ഞു. "അതെന്തായാലും നന്നായി മോനെ.. ഇവൾ ഇന്നലെ ശരിക്ക് ഉറങ്ങിയിട്ടില്ല.പാതി രാത്രി തെക്കോട്ടും വടക്കോട്ടും നടക്കലായിരുന്നു പണി."ബീത്തുമ്മ പറയുന്നത് കെട്ട് ആഷി അത്ഭുതത്തോടെ അവളെ നോക്കി.അവൾക്ക് അവന്റെ മുമ്പിൽ നിൽക്കാൻ ചടപ്പ് തോന്നി. "ഐഷു എന്നാൽ വേഗം പോയി ഒരുങ്ങിക്കോ.. വെറുതെ ക്ലാസ്സ്‌ കളയണ്ട."സൈനുമ്മക്ക് അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു റൂമിലേക്ക് പോയി. "ഇപ്പോൾ എന്തായി കാര്യങ്ങൾ.നിന്റെ ഉറക്കമില്ലായ്മക്ക് ഫലം കണ്ടില്ലേ..

"അവളുടെ പിന്നാലെ വന്നു കൊണ്ട് അച്ചു ചോദിച്ചപ്പോൾ അവൾ സംശയത്തോടെ അവളെ നോക്കി. "എടി പൊട്ടി കാളി... ആഷിക്ക ഇത്ര നേരത്തെ നിന്നെ കൊണ്ട് പോവാൻ വന്നിരിക്കുന്നത് എന്തിനാണെന്ന നിന്റെ വിചാരം." "അത്...ക്ലാസ്സ്‌ കട്ടാവുന്നത് കൊണ്ടല്ലേ.." "ഉണ്ട. ഡീ അയാൾക്ക് നിന്നെ പെരുത്ത് ഇഷ്ടാടി. നിനക്ക് ഇത് വരെ അത് മനസ്സിലായില്ലേ.. അല്ലെങ്കിൽ ഇപ്പോൾ എന്തിനാ ഇത്ര രാവിലെ തന്നെ നിന്നെ കൊണ്ട് പോകുന്നത്. നിന്നെ കാണാതെ ഇരിക്കാൻ പറ്റാത്തത് കൊണ്ടല്ലേ.. ആഷിക്കാടെ കൺപോളകൾ കണ്ടാൽ അറിയാം ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല എന്ന്. നീ ഇവിടെ ഉറങ്ങാതിരുന്നത് പോലെ ആഷിക്ക അവിടെയും ഉറങ്ങാതിരിന്നിട്ടുണ്ടാവും.രണ്ടാൾക്കും പരസ്പരം ഇഷ്ടം ആണ്. പക്ഷെ അത് സമ്മതിച്ചു കൊടുക്കാൻ ഈഗോ.. അത് നിന്റെ കെട്ടിയോൻ തന്നെയല്ലെടി.." "അച്ചു.. നീ പറയുന്നത് പോലെ ഒന്നും അല്ലെങ്കിലോ കാര്യങ്ങൾ. നീ ചിന്തിച്ചു കൂട്ടുന്നതൊക്കെ വെറുതെ ആവില്ലേടാ..ഒപ്പം എന്റെ പ്രണയവും." "ഐഷുട്ടി.. നീ അങ്ങനെ ഒന്നും ചിന്തിക്കാതെ. ഈ ഉദാഹരണങ്ങൾക്കൊക്കെ അപ്പുറം ആഷിക്കയുടെ കണ്ണിൽ നിന്നോടുള്ള പ്രണയം കാണാം.. അതല്ലേ ഏറ്റവും വലുത്. നിനക്കും ഉണ്ട് പ്രണയം നിന്റെ പാതിയോട്. അത് തുറന്ന് കാണിക്ക്.

പ്രണയം എന്ന് പറയുന്നത് വെറുതെ ഒളിപ്പിച്ചു വെക്കാനുള്ളതല്ല".അച്ചു പറയുന്നതൊക്കെ ആലോചിച്ചപ്പോൾ അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു. അവൾ വേഗത്തിൽ കൊണ്ട് പോകുവാനുള്ള സാധങ്ങൾ എടുത്തു വെച്ചു. "അല്ല.. നീ വരുമ്പോൾ ഇതൊന്നും കയ്യിൽ ഉണ്ടായിരുന്നില്ലല്ലോ.." "ഇത് കുറച്ചു ബുക്ക്‌ ഒക്കെയാടി.. ഡയറിയും പിന്നെ കോളേജിലെ നോട്സും ഒക്കെ." "മ്മ്.. എന്നാൽ വേഗം ചെല്ല്. പ്രാണപ്രിയൻ അവിടെ കാത്തിരിക്കുന്നുണ്ടാവും." അച്ചു കളിയാക്കി പറഞ്ഞപ്പോൾ അവൾ ഒരു ചിരിയോടെ റൂമിന് വെളിയിലേക്ക് കടന്നു. പോകുന്നതിന് മുൻബ് അവൾ തിരിഞ്ഞു. "'നീ പറഞ്ഞില്ലേ പ്രണയം അങ്ങനെ ഒളിപ്പിച്ചു വെക്കാനുള്ളതല്ല എന്ന്. നീ നിന്റെ പ്രണയവും ഒളിപ്പിച്ചു വെക്കാതെ അപ്പുവിനോട് തുറന്നു പറ. "ഐഷു ചിരിയോടെ പുറത്തേക്ക് ഇറങ്ങിയപ്പോഴും അച്ചു ഞെട്ടലിൽ നിന്ന് മുക്തയായിരുന്നില്ല. "വാ കയറ്. "അവൻ കാറിൽ കയറി ഇരുന്നു. "അയ്യേ.. ഇതെന്താ കാർ ആയിരുന്നോ.. ബുള്ളറ്റ് എടുക്കമായിരുന്നില്ലേ.." "പിന്നെടി. നിന്നെ കൊണ്ട് പോവാൻ ഞാൻ വേണമെങ്കിൽ ഡ്യൂക്ക് കൊണ്ട് വരാമെഡി".ആഷി ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവൾ വേഗം കാറിൽ കയറിയിരുന്നു. "ഇതൊരു നടക്ക് പോകുമെന്ന് തോന്നുന്നില്ല."അവൾ ശബ്ദം താഴ്ത്തി പറഞ്ഞതാണെങ്കിലും അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി മൊട്ടിട്ടിരുന്നു. ***** അജു ലൈബ്രറിയിലേക്ക് വന്നു നോക്കിയപ്പോൾ ഒരു മൂലയിൽ ആയി ഒറ്റക്ക് ഇരിക്കുന്ന അമ്മുവിനെ ആണ് കണ്ടത്.

തല ചുമരിനോട് ചാരി വെച്ച് ഹെഡ് സെറ്റിൽ നിന്ന് പാട്ടും ആസ്വദിച്ചു കിടക്കുകയായിരുന്നു അവൾ. അജു അവളുടെ അരികിലായി ഇരുന്നിട്ടും അവൾ അതൊന്നും അറിഞ്ഞില്ല. അവളുടെ ശ്രദ്ധ മുഴുവൻ ഹെഡ് സെറ്റിൽ നിന്ന് ഒഴുകിയെത്തുന്ന പാട്ടുകളിൽ ആയിരുന്നു.അവൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു... "ഹെലോ.. എത്രനേരമായി ഞാൻ വന്നിട്ടെന്ന് അറിയുമോ.."അജു തട്ടി വിളിച്ചപ്പോൾ അവൾ പെട്ടന്ന് ഞെട്ടി നേരെയിരുന്നു. "ഹ.. അജുവോ എപ്പോൾ വന്നു. "അവളുടെ ശബ്ദത്തിൽ ഇടർച്ച തോന്നിയപ്പോൾ ആണ് അവൻ അവളുടെ കണ്ണിലേക്കു നോക്കിയത്. അവളുടെ കണ്ണിനെ കണ്ണുനീർ പൊതിഞ്ഞത് കണ്ട് അവന് വേവലാതിയായി. "എന്താ അമ്മു.. എന്താ പറ്റിയെ.. എന്തിനാ കരയുന്നെ.." "ഒന്നും ഇല്ല അജു.. ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്...." "എന്താലോചിച്." "ഉം.. ഞാൻ പറയാം.. അവൾ ഒരു ദീർഘ നിശ്വാസം വിട്ടു".അവൾ പറയുന്നത് എന്താണെന്നറിയാൻ അവന് ആകാംഷയായി. "ഞാൻ പറയുന്നത് കെട്ട് അജുവിന് എന്നോട് വെറുപ്പ് തോന്നുമോ.." "നിന്നോട് വെറുപ്പ് തോന്നാൻ എനിക്ക് കഴിയുമോ പെണ്ണെ.." അവന്റെ ചോദ്യം കെട്ട് അവളുടെ കണ്ണിൽ വീണ്ടും കണ്ണുനീർ ഉരുണ്ടു കൂടിയെങ്കിലും അതവൾ തുടച്ചു കളഞ്ഞു. "ഞാൻ ആദ്യമായി അജുവിനെ അല്ല പ്രണയിച്ചത്.

എന്റെ പ്രാണൻ ആണെന്ന് ആദ്യം കരുതിയത് നിന്നെയല്ല. ഒരിക്കലും പിരിയില്ലെന്ന് വിചാരിച്ച എന്റെ ഉണ്ണിയേട്ടനെ ആയിരുന്നു. ഉണ്ണിയേട്ടൻ... എനിക്ക് ആരൊക്കെയോ ആയിരുന്നു. അത് ഒരു കോളേജ് പ്രണയമോ.. ഇടവഴിയിലെ പ്രണയമോ ഒന്നും അല്ല. എന്റെ ബല്യ കാല പ്രണയം. എന്ന് മുതലാണ് ഉണ്ണിയേട്ടനെ ഞാൻ കണ്ട് തുടങ്ങിയതെന്നൊന്നും എനിക്കറിയില്ല.എനിക്ക് ഓർമ വെച്ച കാലം മുതൽ ഞാൻ ഉണ്ണിയേട്ടനൊപ്പം ആയിരുന്നു. എന്തിനും ഏതിനും. ശരിക്ക് പറഞ്ഞാൽ ഒരു കളിക്കൂട്ടുകാരൻ. സാധാരണ കളി കൂട്ടുകാരിൽ നിന്ന് വ്യത്യസ്തമായി അന്നത്തെ രണ്ടാം ക്ലാസ്സ്‌ കാരിക്ക് നാലാം ക്ലാസ്സ്‌ കാരനോട് തോന്നിയ കൗതുകം. അത് പിന്നെ എപ്പോഴോ പ്രണയം ആയി മാറി. അന്നത്തെ ആ ഇടപെടലിനെ പ്രണയം എന്നൊന്നും വിളിക്കാൻ കഴിയുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ അങ്ങനെ വിളിക്കാൻ ആണെന്നിക്കിഷ്ടം ഏറെയും. പണ്ട് എല്ലാവരും ഒത്തു കളിക്കുമ്പോൾ ഉണ്ണിയേട്ടനുമായി ആരും അടുത്തിടപഴകുന്നത് എനിക്ക് ഇഷ്ടം അല്ലായിരുന്നു.അത് അറിയാവുന്നത് കൊണ്ട് ഉണ്ണിയേട്ടൻ ആരെയും കൂടുതൽ അടുപ്പിക്കില്ല.

ആരെയും അടുപ്പിക്കാൻ ഞാൻ സമ്മതിക്കില്ല എന്ന് വേണം പറയാൻ. ഒരു ദിവസം കളിക്കുന്നതിനിടയിൽ എന്റെ കൈ മുട്ട് പൊട്ടി ചോര വന്നപ്പോൾ ആണ് എന്നേക്കാൾ കൂടുതൽ അവന്റെ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ ആണ് അന്നാ 8 വയസ്സുകാരന് എന്നോടും ഇഷ്ടം ആയിരുന്നു എന്ന് തിരിച്ചറിയിച്ചു തന്നത്. ഞങ്ങളുടെ വീട്ടുകാർ തമ്മിൽ ഒരുപാട് അടുത്തവർ ആയിരുന്നു. തൊട്ടടുത്ത അയൽക്കാർ. ഇന്നും അമ്മക്ക് അത്രക്ക് അടുപ്പം ഉള്ള ആളുകൾ ഉണ്ടായിട്ടില്ല.ഉണ്ണിയേട്ടന്റെ അമ്മക്ക് എന്നെ ഒത്തിരി ഇഷ്ടം ആയിരുന്നു. വലുതാകുമ്പോൾ അമ്മുവിനെ ഞങ്ങൾക്ക് തരുമോ എന്ന് ചോദിക്കുമ്പോഴും അവരിൽ സന്തോഷം ആയിരുന്നു. പക്ഷെ അന്നത്തെ ആ കളികൂട്ടുകാർ പിരിഞ്ഞത് എന്തിനാണെന്ന് ഇപ്പോഴും കൃത്യമായി എനിക്ക് അറിയില്ല. അന്നെനിക്ക് 8 വയസ്സായിരുന്നു. ഉണ്ണിയേട്ടന് പത്തും. അവിടെ നിന്ന് മറ്റൊരു വീട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിനിടയിൽ ഉണ്ണിയേട്ടൻ എനിക്ക് തന്ന വാക്കായിരുന്നു അന്നത്തെ മൂന്നാം ക്ലാസ്സ്‌ കാരിയെ ജീവിക്കാൻ പ്രേരിപ്പിച്ചതെന്ന് വേണമെങ്കിൽ പറയാം.കണ്ണുനീർ കൊണ്ട് യാത്ര ആക്കുമ്പോൾ പുഞ്ചിരിക്കാൻ കഴിഞ്ഞത് ആ വാക്കിന്റെ മേലായിരുന്നു. പിന്നീട് ബാല്യം കഴിഞ്ഞ് കൗമാരത്തിലേക്ക് കടക്കുമ്പോഴും എന്റെ മനസ്സിൽ എന്റെ ബല്യ കാല പ്രണയം തന്നെയായിരുന്നു.

ഞാൻ കാണുന്ന ഓരോ മുഖങ്ങളിലും ഞാൻ തേടുന്നത് അവനെ തന്നെയായിരുന്നു. ഒരു പ്രലോഭനങ്ങളിലും വീണ് പോവാതെ പിടിച്ചു നിന്നത് അവൻ തിരിച്ചു വരുമെന്ന ഉറച്ച വിശ്വാസത്തിൽ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും അവന്റെ ആ മുഖം മനസ്സിൽ ഓർക്കുമ്പോൾ എന്റെ എല്ലാ വിഷമങ്ങളും മാഞ്ഞു തുടങ്ങുന്നത് എനിക്ക് അറിയാമായിരുന്നു. പക്ഷെ....നിന്നെ കണ്ടത് മുതലാണ് അത് മാറി തുടങ്ങിയത്.നിന്നെ കണ്ട നാൾ മുതൽ ഇന്ന് വരെ ഉണ്ണിയേട്ടനെ കുറിച്ചോർക്കുമ്പോൾ അറിയാതെ നിന്റെ മുഖം മനസ്സിലേക്ക് ഓടി വരുന്നു.നിന്നെ ഇഷ്ടം അല്ല എന്ന് വീണ്ടും വീണ്ടും ഞാൻ പറഞ്ഞത് ഉണ്ണിയേട്ടനെ മറക്കാതിരിക്കാൻ വേണ്ടി മാത്രം ആയിരുന്നു. പക്ഷെ ഉണ്ണിയേട്ടനെക്കൾ കൂടുതൽ ഇന്നെന്റെ മനസ്സിൽ വെരുറച്ചത് നീയാണ്. പക്ഷെ.. ചില നേരത്ത് പഴയ ഓർമകൾ എന്നെ വേട്ടയാടുന്നു. അപ്പോഴൊക്കെ ഞാൻ കുറ്റ ബോധത്തിൽ നീറുന്നു. ഇന്ന് ഈ പാട്ട് കേട്ടപ്പോൾ എനിക്ക് ഉണ്ണിയേട്ടനെ ആണ് ഓർമ വന്നത്. ഓർമ്മകൾ സഞ്ചരിച് അവസാനം നിന്നിലും." "ഞാനൊരു തെറ്റായിരുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ..

"അജുവിന്റെ ചോദ്യം ഒരു നിമിഷം അവളെ ഞെട്ടിച്ചു. "അത് എനിക്ക്... നീ എനിക്ക്... എനിക്ക് ഒന്നും അറിയില്ല. അവൾ പൊട്ടി കരഞ്ഞു കൊണ്ട് അജുവിന്റെ നെഞ്ചിലേക്ക് വീണു". അവൻ ഒരു കൈ കൊണ്ട് അവളെ തലോടി. "ഇത്ര വര്ഷങ്ങളായി വരാത്ത ആൾ ഇനി വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.." "അറിയില്ല വരുമോ എന്ന്.. പക്ഷെ എന്തിനോ ഞാൻ ഇപ്പോഴും ഞാൻ കാത്തിരിക്കുന്നു. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നെനിക് തിരിച്ചറിയാൻ സാധിക്കുന്നില്ല." അവന്റെ കൈകൾ അവളെ സാദ്വനിപ്പിക്കുന്നതിനനുസരിച് അവളുടെ കരച്ചിലിന്റെ അളവ് കുറയാൻ തുടങ്ങി. "നമ്മുടെ പ്രണയം വിജയിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ അജു.." മുഖമെല്ലാം ചുവന്ന് തുടുത്തിരിക്കുന്നതിനോടൊപ്പം ഇടർച്ചയെറിയ ശബ്ദത്തോടെ അവൾ ചോദിച്ചപ്പോൾ അവന്റെ ഉള്ള് പിടഞ്ഞു. "പ്രണയത്തിന്റെ അവസാനം വിവാഹമല്ല. അത് പ്രണയം തന്നെയാണ്. പക്ഷെ എനിക്കുറപ്പുണ്ട്. വിധി നിന്നെ എനിക്കായ് തന്നെ കാത്ത് വച്ചതാണെന്ന്.ഈ ലോകം മുഴുവൻ എതിർത്താലും എന്റെ അവസാന ശ്വാസം വരെ നിനക്കായ് ഞാൻ പൊരുതുക തന്നെ ചെയ്യും ❤️" അവന്റെ വാക്കുകൾ അവളിൽ പേരറിയാത്ത വികാരങ്ങളെ ഉണർത്തി. അവൾ ശാന്തമായ് അവന്റെ തോളിലേക്ക് ചാഞ്ഞു...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story