അർജുൻ: ഭാഗം 72

arjun

രചന: കടലാസിന്റെ തൂലിക

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അമ്മു ഉണർന്നത്. ഡിസ്പ്ലേയിൽ അജു ആണെന്ന് കണ്ടതും അവൾ ക്ലോക്കിലേക്ക് നോക്കി.അവിടെ 11.30 ആയിരുന്നു കാണിച്ചിരുന്നത്.അവൾ ഉറക്ക ചടവോടെ ഫോണെടുത്തു. "എന്താ അജു ഈ പാതിരാത്രിക്ക്."കോട്ടുവാ ഇട്ട് കൊണ്ടവൾ ചോദിച്ചു. "നീ ഇറങ്ങി വാ.. നമുക്കൊരിടം വരെ പോകാനുണ്ട്. കഴിഞ്ഞ പ്രാവശ്യം ഇറങ്ങിയ വഴിയിലൂടെ ഇറങ്ങിയാൽ മതി." "എന്റെ പൊന്ന് അജു.. ഉറക്കം വന്നിട്ട് വയ്യ.ഇപ്പോൾ നടക്കാൻ ഇറങ്ങിയാൽ ഞാൻ നടന്നു കൊണ്ടുറങ്ങും." "നമുക്ക് വേഗം പോയി വേഗം വരാം.. എന്നിട്ട് നീ പോയി കിടന്നോ" "ഈ സമയത്ത് എല്ലാവരും ഉറങ്ങിയിട്ടുണ്ടാവില്ല.നീ പോയിട്ട് പിന്നെ വാ.." അവൾ വീണ്ടുമൊരു കൊട്ടുവാ ഇട്ട് കൊണ്ട് ഫോൺ കട്ട്‌ ചെയ്യാൻ പോയി. "പിന്നെ വരാൻ ഞാൻ വല്ല പിച്ച ക്കാരനും ആണോ..10 മിനിറ്റ് തരും. അതിനുള്ളിൽ നീ ഇറങ്ങി വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് കയറി വരും."പറഞ്ഞു തീരലും ഫോൺ കട്ട്‌ ചെയ്യലും ഒരുമിച്ചു ആയിരുന്നു. "ഹലോ ഹെലോ..വെച്ചോ.അവൻ കയറി വരും എന്ന് പറഞ്ഞാൽ വന്നിരിക്കും. അവൻ വന്നാൽ എന്റെ അവസ്ഥ." അവൾ ഒന്ന് മേൽപ്പോട്ട് നോക്കി. "എന്താ ചേച്ചി.. ആരാ വിളിച്ചത്. "മാളു ബുക്ക്‌ മടക്കി വെച്ച് കൊണ്ട് ചോദിച്ചു. "നീയിത് വരെ ഉറങ്ങിയില്ലേ.."

"അത് ശരി.12 മണി വരെ പഠിക്കണം എന്ന് ഓർഡർ ഇട്ടത് ആരാ.."മാളു ദേഷ്യത്തോടെ ചോദിച്ചു. അമ്മു ഒന്ന് ഇളിച്ചു കൊടുത്തു "അജുവാ വിളിച്ചത്.താഴേക്ക് ഇറങ്ങി ചെല്ലാൻ". "എവിടേക്കെങ്കിലും കറങ്ങാൻ ആയിരിക്കും. ചേച്ചി ധൈര്യം ആയിട്ട് പൊയ്ക്കോ.ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം.." "ഉറപ്പാണോ.." "ആണെന്നെ.. പിന്നെ ഈ ഡ്രസ്സ്‌ ഇടേണ്ട. ഇത് മാറ്റ്. വല്ല സാരിയോ മറ്റോ എടുത്താൽ മതി". "സാരിയോ.. ഈ പാതിരാക്കോ.." "ചേച്ചി ഞാൻ പറയുന്നത് കേട്ടാൽ മതി. ഈ ബ്ലാക്ക് സാരി എടുത്തോ.." "ഇതോ.." "കണസ കുണ്ണസ പറയാത്തെ വേഗം റെഡി ആയി പോവാൻ നോക്ക് എന്റെ ചേച്ചി...." "എങ്കിൽ ശരി.ഞാൻ പോട്ടെട്ടോ.. ഒരു കുഴപ്പവും ഇല്ലാതെ പോയ്‌വരാൻ പ്രാർത്ഥിക്ക്. എല്ലാവരും ഉറങ്ങി കാണില്ല." റെഡി ആയി വന്നു അമ്മു പറഞ്ഞപ്പോൾ മാളു തലയാട്ടി. അമ്മു റൂമിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ മാളു ഒരാളെ വിളിച്ചു. "മിഷൻ സ്റ്റാർട്ടഡ്" അമ്മു മുകളിൽനിന്ന് ഏന്തി വലിഞ്ഞു താഴേക്ക് എത്തിയപ്പോൾ ബൈക്കും ചാരി നിൽക്കുന്ന അജുവിനെ ആണ് കണ്ടത്. അവൾ വേഗത്തിൽ അവന്റെ അടുത്തേക്ക് ചെന്നു. "എന്തിനാ വരാൻ പറഞ്ഞത്." "കയറ് "അവൻ വണ്ടി സ്റ്റാർട്ട് ആക്കി. അവൾ ഒരു വശം തിരിഞ്ഞു ബുള്ളറ്റിൽ കയറിയിരുന്നു. അവൻ അപ്പോൾ തന്നെ വണ്ടി വേഗം ഓടിച്ചു പോയി.

മകര മാസലെ രാത്രി മഞ്ഞിന്റെ കൂടെ തണുത്ത കാറ്റ് കൂടി ആയപ്പോൾ അവളുടെ ശരീരം മുഴുവൻ തണുക്കാൻ തുടങ്ങി. അവൾ പതിയെ സാരി കൊണ്ട് പുതച്ചു മൂടി അവന്റെ പുറത്തേക്ക് തല ചായ്ച്ചു. അവളുടെ ഒരു കൈ അവന്റെ വയറിനെയും ചുറ്റി പിടിച്ചു. അവൻ അതെല്ലാം ഒരു ചിരിയോടെ ആസ്വദിച്ചു. ഏറെ ദൂരം പോയപ്പോൾ അവർ ഒരു കായൽ കരയിൽ എത്തി ചേർന്നു. അവിടെ നിറഞ്ഞു നിൽക്കുന്ന മിന്നാമിന്നി കൂട്ടം കണ്ട് അവൾ അത്ഭുതത്തോടെ അങ്ങോട്ടേക്ക് പോയി. അവൾ അങ്ങോട്ടേക്ക് പോയത് കണ്ട് അവൻ മാറി നിന്നു.ആരെയോ ഫോൺ വിളിച്ചു.വീണ്ടും അവളുടെ അടുത്തേക്ക് പോയി നിന്നു. "അജു... ഇത് കാണിക്കാനാണോ എന്നേ കൊണ്ട് വന്നത്." അവളുടെ കണ്ണിൽ അത്ഭുതത്തിനുമപ്പുറം സന്തോഷം ആയിരുന്നു. "അമ്മു.." "മ്മ്.." "നിനക്ക് ഒരിക്കൽ പാതിരാത്രി ഉറക്കെ കൂവണമെന്ന് പറഞ്ഞില്ലേ.. കൂവിക്കൊ.." "ശരിക്കും. അവളുടെ കണ്ണിൽ അപ്പോൾ ആശ്ചര്യം ആയിരുന്നു." "നീ കൂവടി." """"ക്കൂൂൂയ്........... """"അവന്റെ ഉറപ്പിൻ മേൽ അവൾ ഉറക്കെ കൂവി. പെട്ടന്ന് ആകാശത്തേക്ക് എന്തോ ഒന്ന് പോയി.അവൾ പേടിച്ചു അജുവിന്റെ കയ്യിൽ പിടിച്ചു. അത് അവിടെ എത്തി അമിട്ട് ആയി മാറി. അവൾ സംശയത്തോടെ അവനെ നോക്കി.

അവൻ ചിരിച്ചു കൊണ്ട് അങ്ങോട്ടേക്ക് നോക്കാൻ ആംഗ്യം കാണിച്ചു. അവൾ അവിടേക്ക് നോക്കിയതും ഒരുപാട് അമിട്ടുകൾ ഒരുമിച്ചു പൊട്ടി. അതിലെല്ലാം ഓരോ അക്ഷരങ്ങളും തെളിഞ്ഞു. അതെല്ലാം അവൾ ഒത്തിണക്കി വായിക്കാൻ തുടങ്ങി. 🎉🎉HAPPY BIRTHDAY AMMU🎉🎉 ആകാശത്തു തെളിയുന്നത് കണ്ട് അവൾ അത്ഭുതത്തോടെ അവനെ നോക്കി. അവൻ ചിരിച്ചു കൊണ്ട് ഒരു കെട്ട് പൂ അവൾക്ക് നേരെ നീട്ടി. "happy birthday അമ്മുട്ടി... "അവൾ ഉടനെ തന്നെ അവന്റെ കയ്യിലെ വാചിലേക്ക് നോക്കി. അതിൽ 12.02 ആയിരിക്കുന്നു. അവൾ അത്ഭുതത്തോടെ അവനെയും പൂവിനെയും മാറി മാറി നോക്കി. "വാങ്ങിക്ക് അമ്മുസേ.. "ഞെട്ടൽ വിട്ടു മാറിയപ്പോൾ അവൾ പുഞ്ചിരിച്ചു കൊണ്ട് അത് വാങ്ങി. "എങ്ങനെ...എങ്ങനെ എന്റെ ബിർത്തഡേ അറിയാം..ഞാൻ ആരോടും പറഞ്ഞില്ലല്ലോ.. "അവളുടെ അടക്കി പിടിച്ച സന്തോഷം വാക്കുകളിലൂടെ അറിയാമായിരുന്നു. "അതൊക്കെ അറിയാന്നെ.. എന്റെ പെണ്ണിന്റെ ബര്ത്ഡേ അറിയാൻ എനിക്ക് എന്തിനാ മറ്റൊരാളുടെ സഹായം." അവളുടെ മുഖത്തപ്പോൾ നിലാവുദിച്ചത് പോലെ ഉണ്ടായിരുന്നു സന്തോഷം. "എന്നാലും എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല." "ഇനി എന്ധെല്ലാം കിടക്കുന്നു.നീ വാ.. "അവൻ അവളുടെ കൈ പിടിച്ചു ബുള്ളറ്റിന് അടുത്തേക്ക് കൊണ്ട് പോയി.അവർ അതിൽ കയറി.ബുള്ളറ്റ് നേരെ ഒരു വലിയ മലമുകളിലേക്ക് ലക്ഷ്യം വെച്ചു .പകുതി വരെ ബുള്ളറ്റ് കൊണ്ട് പോയി .

പിന്നെ അവർ രണ്ട് പേരും കൈ പിടിച്ചു നടക്കാൻ തുടങ്ങി. മലമുകളിൽ എത്തിയപ്പോൾ അവൾ വീണ്ടും ഉറക്കെ കൂവി.അവിടെ ആകമാനം അതിന്റെ ശബ്ദം പ്രതിദ്വാനിച്ചു കേൾക്കാൻ തുടങ്ങി. "അവൻ ഒരിടത്തു ഇരുന്നു.അവളും അവന്റെ അടുത്ത് വന്നിരുന്നു.." "ഇനി നിന്റെ ആഗ്രഹം പറ.എന്തു തന്നെ പറഞ്ഞാലും ഞാൻ നിനക്ക് സാധിച്ചു തരും". "ഈ ചെക്കന്റെ പെണ്ണായി സുഖദുഃഖങ്ങൾ ഒക്കെ പങ്കു വെച്ച് ഒരുപാട് ഒരുപാട് കാലം എനിക്ക് ജീവിക്കണം."അവന്റെ നെഞ്ചിൽ കുത്തി അവൾ പറയുന്നത് കെട്ട് അവൻ പൊട്ടി ചിരിച്ചു പോയി. ****** സൂരോദയം കണ്ട് കഴിഞ്ഞാണ് അവർ അവിടെ നിന്നും പോയത്.ബാൽക്കണിയിലെ വാതിൽ വെറുതെ ചാരി മാത്രം ഇട്ടിട്ടിരുന്നുള്ളു എന്നതിനാൽ അവൾ തടസമില്ലാതെ ഹോസ്റ്റലിനുള്ളിൽ കയറി. റൂമിന്റെ വാതിൽ തുറന്നപ്പോൾ തന്നെ മാളു അവളെ വന്നു കെട്ടിപിടിച്ചു. "ഹാപ്പി ബര്ത്ഡേ ചേച്ചി കുട്ടി..." "താങ്ക്യൂ.. "അമ്മു അവളെ തിരിച്ചു കെട്ടിപിടിച്ചു ഉമ്മ കൊടുത്തു. "നിനക്കും ഓർമ ഉണ്ടായല്ലേ എന്റെ പിറന്നാൾ." "പിന്നേ... പിറന്നാൾ മാത്രം അല്ല.ഇന്നലെ അജുവേട്ടൻ കൊണ്ട് പോയതും അതിനാണെന്ന് അറിയാം." "അമ്പടി കള്ളി.. നിന്നെ ഞാൻ.... "അമ്മു അവളെ ചുറ്റിനും ഇട്ട് ഓടിക്കാൻ തുടങ്ങി.അപ്പോഴാണ് അമ്മുവിന്റെ ഫോൺ ബെല്ലടിച്ചത്.അവൾ അതെടുക്കാൻ പോയ തക്കം നോക്കി മാളു ഓടി ബാത്‌റൂമിൽ കയറി. "ഹാപ്പി ബര്ത്ഡേ അമ്മുസേ.."

"താങ്ക്യൂ അച്ഛാ..എന്നെ ഇപ്പോൾ വിളിക്കാറോന്നും ഇല്ലല്ലോ.. എന്നെ വേണ്ടേ അച്ഛന്." "നിന്നെ എങ്ങനെ ആടി വേണ്ടാതെ ആവുന്നത്.നീ ഞങ്ങളുടെ ഒരേ ഒരു മകളല്ലേ.." "നിങ്ങൾ ഇങ്ങോട്ട് മാറിയേ മനുഷ്യ.."അമ്മയുടെ ശബ്ദം അതിലൂടെ കേട്ടപ്പോൾ അവൾ ചെറുതായി ഒന്ന് ചിരിച്ചു. "ഹാപ്പി ബര്ത്ഡേ മോളെ.." "ഇതെന്താ മോളെ മാത്രം ഉള്ളു.. അമ്മു കുട്ടി ഇല്ലേ.." "പിന്നെടി.. അമ്മുക്കുട്ടി എന്ന് വിളിക്കാൻ പറ്റിയ പ്രായം.24 വയസ്സായി ഇന്നേക്ക്. കെട്ടിച്ചു വിടേണ്ട പ്രായം കഴിഞ്ഞു." "ഓ.. എന്റെ അമ്മേ.. എപ്പോഴും ഇങ്ങനെ കെട്ടിക്കുന്ന കാര്യം മാത്രം പറയല്ലേ..നല്ലൊരു ദിവസം ആയിട്ട്..." "ഞാൻ ഒന്നും പായുന്നില്ലേ.. അല്ലാടി.നീ എപ്പോഴാ വരുന്നേ.." "ഞാൻ വരണോ.." "പിന്നെ വരേണ്ടേ.. വേഗം പുറപ്പെട്ടോ.." "മോള് വാ.. ഞങൾ ഇവിടെ മോൾക്ക് കുറച്ചു കാര്യങ്ങൾ ഒക്കെ ഒരുക്കിയിട്ടുണ്ട്."അച്ഛൻ കൂടി പറഞ്ഞപ്പോൾ അമ്മു നിസഹായതയോടെ മാളുവിനെ നോക്കി. മാളു അവിടെ നിന്ന് വേണ്ട എന്നെല്ലാം ആഗ്യം കാണിക്കുന്നുണ്ടായിരുന്നു. "ഞാൻ മുൻകൂട്ടി ലീവ് പറഞ്ഞിരുന്നില്ലല്ലോ.. അത് കൊണ്ട് ഞാൻ ഉച്ചക്ക് വരാം.. വേണമെങ്കിൽ രണ്ട് ദിവസത്തെ ലീവും പറയാം.." "എന്നാൽ അങ്ങനെ മതി.എന്റെ മോള് ലീവ് എടുത്ത് വേഗം വാ.. "അച്ഛൻ ഇവിടെ കാത്തിരിക്കും.അച്ഛൻ പറയുന്നതൊക്കെ കെട്ട് അവൾ പുഞ്ചിരിയോടെ ഫോൺ വെച്ചു . ******

കോളേജ് ഗേറ്റ് കടന്നപ്പോൾ തന്നെ അമ്മു അന്തം വിട്ടു പോയി. വാക മരത്തിനു കീഴെയായി ഒരു മേശ ഇട്ടിരിക്കുന്നു.അതിൽ ഒരു വലിയ കേക്ക് .മരത്തിലും മേശക്ക് ചുറ്റുമായും ആകെ മൊത്തം ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.എല്ലാവരും അവളുടെ വരവും പ്രതീക്ഷച്ചെന്ന പോൽ അതിനു ചുറ്റുമായി നിൽക്കുന്നു.അതൊക്കെ കണ്ട് അവളുടെ കണ്ണ് തള്ളി. അകത്തേക്ക് കടന്നതും ഡിഗ്രി സ്റ്റുഡന്റസ് അടക്കം ഒരുപാട് പേർ അവൾക്ക് വിഷ് ചെയ്തു.ചിലർ വിഷ് ചെയ്യുന്നതിനോടൊപ്പം റോസ്പൂ കൂടി നൽകി.അതെല്ലാം അവളൊരു പുഞ്ചിരി യോടെ ഏറ്റു വാങ്ങി. "ഇതെല്ലാം ആരുടെ പണിയ.. "അമ്മു കേക്ക് മുറിക്കാനുള്ള കത്തി കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.അപ്പോൾ തന്നെ എല്ലാവരും ഒന്നിച്ചു കൈ മലർത്തി. "നോക്കി നിൽക്കാതെ കേക്ക് മുറിക്ക് അമ്മു..." വരുൺ അമ്മുവിന്റെ തൊട്ടടുത്തു വന്നു നിന്നു. മറ്റൊരു വശത്തായി പ്രിൻസിയും. അവൾ നേരെ അജുവിനെ നോക്കി. അവൻ കണ്ണ് കൊണ്ട് മുറിക്കാൻ പറഞ്ഞപ്പോൾ അവൾ കേക്ക് മുറിച്ചു. എല്ലാവരും വിഷ് സോങ് പാടി. ആദ്യത്തെ പീസ് പിടിച്ചവൾ നിൽക്കാൻ തുടങ്ങി. അജുവിന് ആദ്യം കൊടുക്കണം എന്നവൾക്ക് ഉണ്ടായെങ്കിലും എല്ലവരും ചുറ്റും ഉള്ളതിനാൽ അവൾക്കത് സാധിച്ചില്ല. അവർ നിസഹായതയോടെ എല്ലവരെയും നോക്കി.

"കുറെ നേരായല്ലോ അതും പിടിച്ചു നിൽക്കാൻ തുടങ്ങിയിട്ട്. ഇങ്ങു തന്നെ.. "വരുൺ അവളുടെ കയ്യിൽ നിന്ന് കേക്ക് വാങ്ങി കഴിക്കുമ്പോൾ എല്ലാവർക്കും അവനെ ചുട്ട് കൊല്ലാൻ തോന്നി. അവൾ അതെല്ലാം ഒരു പുഞ്ചിരിയോടെ എടുത്തു. എല്ലാവരും കേക്ക് കഴിച്ചതിനു ശേഷം അമ്മുവിനെ അവരെല്ലാം ചേർന്ന് ക്ലാസ്സിലേക്ക് കൊണ്ട് പോയി. ക്ലാസ്സ്‌ മുഴുവൻ അലങ്കരിച്ചു വെച്ചേക്കുന്നത് കണ്ട് അവൾ അന്തം വിട്ടു നിന്നു. പിന്നെ ക്ലാസ്സിലുള്ള എല്ലാവരും പ്രത്യേകം വിഷ് പറയലും ഫോട്ടോ എടുപ്പും ഒക്കെയായി സമയം പോയി. അന്നത്തെ ദിവസം പ്രത്യേകിച്ച് ക്ലാസ്സ്‌ ഒന്നും എടുത്തില്ല. എല്ലാവരും അമ്മുവിനെ പറ്റി ഓരോന്നൊക്കെ പറഞ്ഞു.അവസാനം അമ്മുവിന്റെ ഒരു പാട്ടും കൂടി ആയപ്പോൾ സംഗതി കളർ ആയി. സ്റ്റാഫ് റൂമിലും ഉണ്ടായിരുന്നു ചെറിയൊരു പരിപാടി.എല്ലാവരും അവൾക്ക് ഗിഫ്റ്റ് നൽകി. "ജാനകി ടീച്ചർ അടക്കം ഗിഫ്റ്റ് തന്നു.വരുണേട്ടൻ എനിക്ക് ഒന്നും തരുന്നില്ലേ.."അമ്മു ചോദിച്ചപ്പോൾ അവൻ അവൾക്ക് നേരെ ഒരു സമ്മാനപൊതി നീട്ടി. അത് അവൾ ആകാംഷയോടെ അഴിച്ചു നോക്കുവാൻ പോയപ്പോൾ അവൻ അവളെ തടഞ്ഞു. "ഇത് വീട്ടിൽ ചെന്നിട്ട് നോക്കിയാൽ മതി. "അവന്റെ പറച്ചിൽ കെട്ട് അവൻ ആദ്യം അവളെ സംശയത്തോടെ നോക്കിയെങ്കിലും പിന്നെ അവന് നേരെ ചെറു പുഞ്ചിരി സമ്മാനിച്ചു.

ഉച്ചക്ക് അവരുടെ ഗാങ് എല്ലാം കൂടെ ഒരു ഫേമസ് ബിരിയാണി കടയിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചു. കഴിച്ചു കഴിഞ്ഞ ഉടനെ അമ്മു പോകുവാനായി നിന്നു. "മാളു വരുന്നുണ്ടോ വീട്ടിലേക്ക്." "അവളെ കൊണ്ട് പോണ്ട. അവൾ ഇവിടെ നിന്നോട്ടെ.. അവൾക്ക് ഞങ്ങൾ ഒക്കെ ഉണ്ടല്ലോ.." മനു പറയുന്നത് കെട്ട് എല്ലാവരും അവന് നേരെ അർത്ഥം വെച്ച് മൂളി. ബസ് സ്റ്റോപ്പ്‌ വരെ അജുവാണ് അവളെ കൊണ്ട് പോയത്. "നിനക്ക് എല്ലാവരും ഗിഫ്റ്റ് തന്നില്ലേ.. എന്റെ ഗിഫ്റ്റ് വേണ്ടേ നിനക്ക്." "അതിപ്പോൾ വേണ്ട അജു... ഞാനൊരു ആഗ്രഹം പറഞ്ഞിരുന്നില്ലേ... അത് നടക്കുന്ന അന്ന് എനിക്ക് അത് തന്നാൽ മതി". അവൾ ചിരിയോടെ പറഞ്ഞപ്പോൾ അവനും ഒന്ന് ചിരിച്ചു കൊടുത്തു. "പിന്നെ അജു... ഇന്ന് എനിക്ക് ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട്. എനിക്ക് ആൾക്കാർ ഇത്രയും പ്രാധാന്യം നൽകിയ ഒരു ബര്ത്ഡേ എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല. ഇന്നത്തെ ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല. എല്ലാം നീ വന്നതിന് ശേഷം ആണ്. ഇനിയും എനിക്ക് നിന്റെ കൂടെ ഒരുപാട് കാലം ജീവിക്കണം." "അവൾ പറയുന്നതൊക്കെ കെട്ട് അവൻ വെറുതെ പുഞ്ചിരിച്ചതെ ഉള്ളു.." *******

അമ്മു വീട്ടിൽ എത്തിയപ്പോൾ വീട് മുഴുവൻ അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് പ്രാവശ്യം ബെല്ലടിച്ചിട്ടും ആരും വാതിൽ തുറക്കാതെയായപ്പോൾ അവൾ അമ്മയെ ഫോണിൽ വിളിച്ചു. "അമ്മ ഇത് എവിടെയാ.. ഞാൻ വന്നിട്ട് ഒത്തിരി നേരം ആയി." "ഞാൻ പറയുന്നത് കേൾക്ക്. നീ വേഗം വിസ്മയ ആന്റിയുടെ വീട് വരെ വാ.. അത്രയും പറഞ്ഞു അമ്മ ഫോൺ വെച്ചു. "അമ്മയുടെ വാക്കിൽ നിറഞ്ഞ ടെൻഷനും പരാക്രമവും അവളിലും ഭീതി പടർത്തി. അവൾ വേഗം വിസ്മയയുടെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. വീടിന് മുമ്പിൽ ഒരുപാട് ആളുകളെ കണ്ട് അവൾ അമ്പരന്നു. അവളുടെ ഉള്ളിലൂടെ പല വിധ ചിന്തകൾ കടന്നു പോയി. "അകത്തേക്ക് കടക്കും തോറും ആളുകളുടെ കരച്ചിൽ കെട്ട് അവൾ അമ്പരന്നു.വിസ്മയ ആന്റി ഉച്ചത്തിൽ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു.അവൾ ചുറ്റും അമ്മയെ നോക്കി.അമ്മയുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.അമ്മ അവളെയും കണ്ട നിമിഷം അവളുടെ കൈ പിടിച്ചു അമ്മ ദൂരേക്ക് കൊണ്ട് പോയി." "എന്താ അമ്മേ കാര്യം.എന്തിനാ എല്ലാവരും കൂടി നിൽക്കുന്നെ.." "നീ ആരോടും ഒന്നും ചോദിക്കണോ പറയനോ നിൽക്കണ്ട.ഇന്ന് രാവിലെയാ സംഭവം.അമ്പലത്തിൽ പോയ പെണ്ണ് തിരിച്ചു വരാതെ ആയപ്പോൾ ആണ് അവരൊക്കെ അനേഷിച്ചത്.ആന്റിയുടെ മകളില്ലേ വൈഷ്ണവ..

അവൾ അവളുടെ മുറിയിൽ കത്ത് എഴുതി വെച്ച് ഒരു ചെക്കന്റെ കൂടി ഒളിച്ചോടി!!" 'ദൈവമേ... വൈഷ്ണവയോ.. എന്നെ പോലെ തന്നെ വിസ്മയ ആന്റിയുടെ ഒരേ ഒരു മകൾ ആണ് വൈഷ്ണവ. വേറെ മക്കൾ ഒന്നും ഇല്ലാത്തത് കൊണ്ട് അവളെ നന്നായി കൊഞ്ചിച്ചയിരുന്നു വളർത്തിയത്. പക്ഷെ.... ഇത് വരെ അവൾ ഒരു തെറ്റായ രീതിയിലൂടെ പോയിട്ടില്ലായിരുന്നു. പക്ഷെ... ഇത് എങ്ങനെ.'അമ്മു ചിന്തിക്കാതിരുന്നില്ല. "ചെക്കന് ജോലിയും കൂലിയും ഒന്നും ഇല്ലെന്ന കേട്ടത്. അവൾ എങ്ങനെ വളർത്തിയതാ ആ കൊച്ചിനെ. എന്നിട്ട് അവൾക്ക് എങ്ങനെ ഇത് ചെയ്യാൻ തോന്നി." കൂടി നിൽക്കുന്ന ആളുകളിൽ നിന്ന് മുറുമുറുപ്പ് കേൾക്കാൻ തുടങ്ങി. അപ്പോഴേക്കും ആന്റി തളർന്നു പോയിരുന്നു. "ഒറ്റ മകലായത് കൊണ്ട് താഴെയും തലയിലും വെക്കാതെ വളർത്തിയതല്ലേ.. എന്തായിരുന്നു അവളുടെ അഹങ്കാരം. ഇവൾക്ക് ഇങ്ങനെ തന്നെ വേണം." അയൽക്കാർ പറയുന്നത് കെട്ട് വിസ്മയ ഉറക്കെ ഉറക്കെ നിലവിളിക്കാൻ തുടങ്ങി. ഒരുപാട് അകലെ നിന്നാലും ആ ശബ്ദം കേൾക്കാമായിരുന്നു. ഒറ്റക്ക് ഉറക്കെ എന്തോക്കെയോ പുലമ്പുന്നത് കണ്ടപ്പോൾ മനസ്സിലായി വിഷാദത്തിലേക്ക് ആന്റി പോകുന്നതെന്ന്. കുറച്ചു ആളുകൾ വന്നു ആന്റിയെ എടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി.

അപ്പോഴും ഉറക്കെ എന്ധോക്കെയോ ആന്റി പുലമ്പിയിരുന്നു. അതൊക്കെ കണ്ട് ഇത്ര നേരം കുറ്റം പറഞ്ഞിരുന്നവർ വരെ കരഞ്ഞു പോയി. ഒരു നിമിഷം നാട്ടുകാരോട് തോന്നിയതിനേക്കാൾ ഉപരി പുച്ഛം വൈഷ്ണവയോട് തോന്നി പോയി അമ്മുവിന്. വിസ്മയ ആന്റിയും വൈഷ്ണയും നല്ല കൂട്ടായിരുന്നു.അവൾ ഒന്ന് കാര്യം പറഞ്ഞിരുന്നെങ്കിൽ ആന്റി ഉറപ്പായും അവളുടെ ആഗ്രഹം നടത്തി കൊടുത്തേനെ..അവളുടെ അച്ഛൻ അവരെ ഉപേക്ഷിച്ചതിന് ശേഷം ആ അമ്മ അവൾക്ക് വേണ്ടി മാത്രം ആണ് ജീവിച്ചത്. ഓരോന്നൊക്കെ ഓർത്തപ്പോൾ അവൾക്ക് അവിടെ കൂടുതൽ നേരം നിൽക്കാൻ തോന്നിയില്ല. അച്ഛനോട് താക്കോൽ വാങ്ങി വീട് തുറന്ന ഉടനെ അവൾ റൂമിൽ പോയി കണ്ണടച്ചു കിടന്നു.അവളുടെ മനസ്സിൽ അപ്പോൾ കരയുന്ന രംഗങ്ങൾ മാത്രമായിരുന്നു. അടുത്ത് ആരുടെയോ സാമിപ്യം തോന്നിയപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്. അമ്മ കരഞ്ഞു കൊണ്ട് അടുത്തിരിക്കുന്നത് കണ്ട് അവൾ വേഗം എഴുന്നേറ്റ് ഇരുന്നു. "അമ്മ എന്തിനാ കരയുന്നെ.. "അവൾ വേവലാതി യോടെ ചോദിച്ചു. "മോളെ അമ്മ ഒരു കാര്യം പറഞ്ഞാൽ എന്റെ മോള് കേൾക്കുമോ.. "അവർ കരഞ്ഞു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു. അമ്മയുടെ കരച്ചിൽ കണ്ട് അവളുടെ കണ്ണുകളും നിറഞ്ഞു തുടങ്ങിയിരുന്നു.

"എന്താ അമ്മേ ഇങ്ങനെ ഒക്കെ പറയുന്നേ.. അമ്മ പറയുന്നതെന്തും ഞാൻ അനുസരിക്കാം.." "അമ്മു നീയും ഇന്ന് കണ്ടതല്ലേ വൈഷ്ണവ പോയപ്പോൾ ഉള്ള വിസ്മയയുടെ അവസ്ഥ. അവളെ മെന്റൽ ഹോസ്പിറ്റലിൽ ആണ് കൊണ്ട് പോയത്. നീ എങ്ങാനും അങ്ങനെ പോയാൽ അതിനൊന്നും കാത്ത് നിൽക്കാതെ ആരെയും നോക്കാതെ ഞാൻ പരലോകത്തേക്ക് പോവും. "അമ്മ പറയുന്നത് കെട്ട് അവളുടെ മനസ്സിൽ വെള്ളിടി വെട്ടി. "എന്തിനാ അമ്മ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്." "എന്റെ മോള് എന്റെ തലയിൽ കൈ വെക്ക്." "എന്തിനാ അമ്മേ ഇതൊക്കെ." "വെക്ക് മോളെ..അമ്മ പറഞ്ഞാൽ നീ കേൾക്കില്ലേ...."അമ്മയുടെ മുഖമെല്ലാം ചുവന്ന് തുടുത്തിരുന്നു. അമ്മയുടെ നോട്ടം കണ്ടപ്പോൾ അവൾ വേഗം അമ്മയുടെ തലയിൽ കൈ വെച്ചു. "എന്റെ മോള് കല്യാണം കഴിഞ്ഞ ചെക്കനെ അല്ലാതെ മറ്റൊരാളെയും സ്നേഹിക്കുകയില്ലെന്നോ ഒളിച്ചോടി പോവുകയില്ലെന്നോ എനിക്ക് വാക്ക് താ.."അവൾ ഉടനെ തന്നെ തലയിൽ നിന്ന് കയ്യെടുത്തു. അവളുടെ മനസ്സിൽ അജുവിന്റെ ഓർമകൾ നിറയാൻ തുടങ്ങി.

അമ്മയുടെ വാക്കുകളും ഒപ്പം ഇന്ന് കണ്ട കാര്യങ്ങളും. എല്ലാം കൂടി അവളെ ഒരു നിമിഷം ഭ്രാന്ത് പിടിപ്പിച്ചു. "എന്താ മോളെ താമസിക്കുന്നെ.. അമ്മക്ക് വാക്ക് താ.. "അവർ അവളുടെ നേരെ കൈ നീട്ടി. """"എനിക്കെന്നും അജുവിന്റെ കൂടെ അജുവിന്റെ ഭാര്യ ആയി ജീവിച്ചാൽ മതി '"""" അവരുടെ സംഭാഷണങ്ങൾ പോലും ആ ഒരു നിമിഷത്തിൽ അവളെ വീർപ്പു മുട്ടിക്കാൻ തുടങ്ങി. അമ്മയുടെ നിസഹായമായ നോട്ടം അപ്പോൾ അവളിൽ തങ്ങി നിന്നു. അമ്മ വീണ്ടും കരയുന്നത് കണ്ട് അവളുടെ കൈകൾ യാന്ദ്രികമായി അമ്മയുടെ കൈകൾക്ക് മുകളിലേക്ക് നീണ്ടു. "ഇപ്പോഴാ മോളെ അമ്മക്ക് സമാധാനം ആയത്. പക്ഷെ നീ ഈ വാക്ക് തെറ്റിച്ചാൽ അമ്മ ജീവനോടെ കാണില്ല." അമ്മ അവിടെ നിന്ന് എഴുന്നേറ്റ് പോയപ്പോൾ അവളുടെ തലക്ക് ഭാരം അനുഭവപ്പെട്ടു. കണ്ണുകൾ അടഞ്ഞു വന്നു.പതിയെ ബെഡിലേക്ക് വീണു. """"വരും ജന്മമുണ്ടെങ്കിലി പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും ❤️""" മനസ്സിൽ അപ്പോൾ ആരോ മന്ദ്രിച്ചിരുന്നു..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story