അർജുൻ: ഭാഗം 73

arjun

രചന: കടലാസിന്റെ തൂലിക

"ആ റൂമിലെന്താ.. "അടച്ചിട്ട മുറി ചൂണ്ടി കാണിച്ച് ഐഷു ആഷിയോട് ചോദിച്ചു. കൂർപ്പിച്ചൊരു നോട്ടം ആയിരുന്നു അവന്റെ മറുപടി. "അതറിഞ്ഞിട്ട് നിനക്കെന്താ..ഈ വീട്ടിൽ അങ്ങനെ പലതും ഉണ്ടാകും.അതൊന്നും നീ അനേഷിക്കേണ്ട കാര്യം ഇല്ല." "ഇയാളെ ഇന്ന് ഞാൻ.... കുറെ ആയി ക്ഷമിക്കുന്നു.ഡോ ആഷി കൊരങ്ങാ.. എനിക്കും ഇവിടെ അവകാശം ഉണ്ട്.ഞാൻ ഇവിടുത്തെ മരുമകളാണ്." "ഓ.. അവകാശം ഒക്കെ പറഞ്ഞു തുടങ്ങി അല്ലെ.." "എന്താ ഇവിടെ."അസീന അങ്ങോട്ടേക്ക് വന്നു. "വന്നു കയറിയില്ല. അപ്പോഴേക്കും മരുമകൾ അവകാശം ചോദിക്കുന്നു. എല്ലാം കണക്കാ.. "അവൻ അവിടെ നിന്ന് പോയി. "ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല ഉമ്മ.." "എനിക്കറിയാം മോളെ.. അവൻ അങ്ങനെ പറഞ്ഞെങ്കിൽ അത് വല്ലതും മറക്കാൻ വേണ്ടിയാവും.മോള് അതൊന്നും ആലോചിച്ചു വിഷമിക്കേണ്ട.. കോളേജിൽ പോവാൻ നോക്ക്. "അസീന അവളുടെ നെറുകയിൽ തലോടി കൊണ്ട് പോയി. അവർ പോയതും അവൾ ആ മുറിയിലേക്ക് സൂക്ഷിച്ചു നോക്കി. "എന്റെ അല്ലഹ്.. ഈ മുറിക്കുള്ളിൽ എനിക്കുള്ള പാര ആയിരിക്കുമോ..

അത് കൊണ്ടാണോ അവൻ എന്നോട് അടുക്കാത്തത്. ഫഹദിന്റെ പിന്നാലെ നസ്രിയ നടന്ന പോലെ ഇവന്റെ പിന്നാലെ ഞാനും നടക്കേണ്ടി വരുമെന്ന തോന്നുന്നത്. "അവൾ ആത്മാഗതം പോലെ പറഞ്ഞു. ***** "അവിടെ എത്തിയിട്ട് അമ്മു നിന്നെ വിളിച്ചിരുന്നോടാ..ഞാൻ വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ്‌ ആണെന്നാണ് പറഞ്ഞത്."അജു "അമ്മുവേച്ചി എന്നെ വിളിച്ചിട്ടില്ല. ഞാൻ കുറെ ട്രൈ ചെയ്‍തപ്പോഴും സ്വിച്ച് ഓഫ്‌ എന്നാണ് പറഞ്ഞത്.എന്നിട്ട് ഞാൻ അമ്മായിയെ വിളിച്ചു. അമ്മായി പറഞ്ഞത് അമ്മുവെച്ചിക്ക് തല വേദന ആയിട്ട് കിടക്കുക ആണെന്ന " "എന്നിട്ട് ഇപ്പോൾ എങ്ങനെ ഉണ്ട് തലവേദനക്ക്."ജെസി "പിന്നെ ഒന്നും അറിഞ്ഞില്ല. അമ്മുവെച്ചിയുടെ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ്‌ ആണ്. കുറച്ചു കഴിഞ്ഞിട്ട് ഒന്ന് ക്കൂടി ട്രൈ ചെയ്തു നോക്കാം.. ഇന്ന് ഇപ്പോൾ വ്യാഴം ആയില്ലേ.. ഇനി എന്തായാലും ചേച്ചി ഞായറാഴ്ച രാത്രി വരുകയുള്ളു.." "ഞായറോ.. അത് വരെ എങ്ങനെയാ ഞാൻ..."അജു പറയുന്നത് കെട്ട് എല്ലാവരും പൊട്ടി ചിരിച്ചു. "എങ്ങനെ നടന്നിരുന്ന അജുവാ.. പ്രേമം വേണ്ട.പെണ്ണും വേണ്ട.എന്നിട്ടിപ്പോ അമ്മുവിനെ കണ്ടപ്പോൾ മൂക്കും കുത്തി വീണു അല്ലെ.." "ശരിയാ.. എന്തൊക്കെ ആയിരുന്നു വീര വാദം പറച്ചിൽ.ജിജോയും അജുവിനെ കളിയാക്കാൻ തുടങ്ങി."

"ഡേയ്.. മതി മതി.ഇന്ന് അമ്മുവിന്റെ പീരിയഡ് ഇല്ല എന്ന് കരുതി ബാക്കി ഉള്ളതിനൊന്നും ഒരു കുഴപ്പവും ഇല്ല.നട നട." "അതും ശരിയാ..."അവരെല്ലാവരും കൂടെ ക്ലാസ്സിലേക്ക് പോയി. ***** ഞായറാഴ്ചയും അമ്മു വന്നില്ല. എല്ലാവരും അവളുടെ ഒരു ഫോൺ കാളിന് ആയി കാത്തിരുന്നെങ്കിലും അത് ഉണ്ടായില്ല. മാളു ഇടക്ക് ജലജയുടെ ഫോണിലേക്ക് വിളിക്കുമെങ്കിലും കൂടുതലൊന്നും പറയാൻ അമ്മു തയ്യാറായിരുന്നില്ല. തിങ്കളാഴ്ച കാലത്ത് പ്രസാദ് ആണ് പൂജയെ കൊണ്ട് വന്നാക്കിയത്.അവൾ കാറിൽ വന്നിറങ്ങുമ്പോൾ എല്ലാവരും ആൽമരചുവട്ടിൽ ഉണ്ടായിരുന്നു. അമ്മുവിന്റെ പഴയ പ്രസരിപ്പ് പാടെ നഷ്ടപ്പെട്ടിരുന്നു.മുഖം മുഴുവൻ കരിവാളിപ്പ് പടർന്നു.മുടി സാധരണ പോലെ ഇഴയെടുത്ത് മുടഞ്ഞിട്ടുണ്ട്.പക്ഷെ അതിലും എന്തോ വലിയ കുറവ് പോലെ തോന്നി.പതിവിന് വിപരീതമായി അവൾ ഒരു നിറം മങ്ങിയ കോട്ടൺ സാരി ആയിരുന്നു ധരിച്ചിരുന്നത്. അവളുടെ കോലം അവരെല്ലാവരെയും അതിശയിപ്പിച്ചു. മാളു വേഗം അവരുടെ അടുത്തേക്ക് ഓടി. "മോളെ ടാബ്ലറ്റ് ഒക്കെ കഴിക്കണേ.. "പ്രസാദ് മാളുവിനെ ഉപദേശിക്കുന്നത് കണ്ട് മാളു അവരെ മാറി മാറി നോക്കി. "എന്തു പറ്റി ചേച്ചി... ആകെ കോലം കെട്ടിരുക്കുന്നല്ലോ." "അവൾക്ക് ഒരു പനി പിടിച്ചത മാളുവെ.."പ്രസാദ് ചിരിച്ചു കൊണ്ട് പറഞ്ഞു.

"പനിയോ.. എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ..എന്നിട്ട് ഇപ്പോൾ എങ്ങനെ ഉണ്ട്. "മാളുവിന് വേവലാതി ആയി. "ആരോടും പറയണ്ട എന്ന് അവൾ തന്നെയാ പറഞ്ഞത്. ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല. നീയൊന്ന് ശ്രദ്ധിക്കണേ മാളു.. "നിനക്കറിയാലോ മരുന്ന് കഴിക്കാൻ അവൾക്ക് പണ്ടേ മടിയ. "അതൊക്കെ നമുക്ക് ശരിയാക്കന്നെ." "എന്നാൽ ഞാൻ പോട്ടെട്ടോ.. ലേറ്റ് ആയി." പ്രസാദ് പോയതിന് പിന്നാലെ മാളു അമ്മുവിന്റെ നേരെ തിരിഞ്ഞു. "ഞങ്ങൾ ആരും വിളിച്ചിട്ടേന്ധേ ഫോൺ എടുക്കാഞ്ഞത്. ജസ്റ്റ്‌ അജുവേട്ടന്റെ മെസ്സേജിനെങ്കിലും റിപ്ലൈ കൊടുക്കമായിരുന്നില്ലേ.." "എനിക്ക് വയ്യയിരുന്നു മാളു..സോറി." മാളു തിരിച്ചു പറയാൻ വന്നതൊന്നും കേൾക്കാതെ അമ്മു വേഗം ഓഫീസ് ലക്ഷ്യം വെച്ച് നടന്നു.വഴിയിൽ അജുവും മറ്റുള്ളവരും അവളെ നോക്കുന്നത് അവൾ കണ്ടതായി ഭാവിച്ചില്ല. എന്താ മാളു അമ്മു ഒന്നും മിണ്ടാതെ പോയത്. മനു സംശയത്തോടെ ചോദിച്ചു. "ചേച്ചിക്ക് വയ്യ. പനി ആയിരുന്നു എന്ന്." "അയ്യോ..എന്നിട്ട് ഇപ്പോൾ എങ്ങനെ ഉണ്ട്" "ഇപ്പോൾ വന്നതാ കണ്ടത്." "നിങ്ങൾ എന്നാൽ ക്ലാസ്സിലേക്ക് വിട്ടോ.. ഞാൻ അവളെ കണ്ടിട്ട് വരാം.." അജു പറഞ്ഞപ്പോൾ എല്ലാവരും തലയാട്ടി ആക്കി ചിരിച്ചു കൊണ്ട് പോയി. ***** "നീ ഇവിടെ ഇരിക്കുകയായിരുന്നോ.. എന്താ ഒറ്റക്ക് ഈ ലൈബ്രറിയിൽ".

അജു ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ഇരുന്നു. "വാട്ട്സ് തെ മാറ്റർ അർജുൻ? "അമ്മുവിന്റെ ചോദ്യം കെട്ട് അജു ആദ്യം ഒന്ന് ഞെട്ടി. പിന്നെ പൊട്ടി ചിരിക്കാൻ തുടങ്ങി. അവളിൽ അപ്പോഴും യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. "ലുക്ക്‌ അർജുൻ.. ഇത് ഒരു പബ്ലിക് ലൈബ്രറി ആണ്. ഇവിടെ ഇങ്ങനെ ഒച്ചയെടുക്കാൻ പാടില്ല. ആൻഡ് ഞാൻ കുറച്ചു തിരക്കിൽ ആണ്. സൊ ഡോണ്ട് ഡിസ്റ്റർബ് മി. ക്ലാസ്സിലെ വല്ല കാര്യം ആണെങ്കിൽ അവിടെ വെച്ച് പറഞ്ഞാൽ മതി. ഓക്കേ." അവൾ അവനോട് ഷൗട്ട് ചെയ്തപ്പോൾ അവന് ഒന്നും മനസ്സിലായില്ല. "എന്താ അമ്മു നീ ഇങ്ങനെ. നീ തമാശ പറയുവാണോ.." "നോ അർജുൻ ഇട്സ് സീരിയസ്." "ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ്. നിനക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ട്. മനസ്സിനെ ബാധിച്ച ആ കാര്യം പതിയെ ശരീരത്തിനെയും ബാധിച്ചത് കൊണ്ടായിരിക്കും നിനക്ക് പനി വന്നത് . എന്താ കാര്യം അമ്മു.. എന്നോട് പറ. അവന്റെ ആർദ്രമായ ശബ്ദം കെട്ട് അവൾക്ക് അവന്റെ നെഞ്ചിൽ വീണ് പൊട്ടി കരയാൻ തോന്നി". അടുത്ത നിമിഷം താൻ അങ്ങനെ ചെയ്ത് പോകും എന്ന് തോന്നിയപ്പോൾ അവൾ ഇറുക്കെ കണ്ണടച്ചു. "അർജുൻ..അതെല്ലാം എന്റെ പേർസണൽ കാര്യങ്ങൾ ആണ്.ഇനി എന്റെ പേർസണൽ കാര്യത്തിൽ ഇടപെടരുത്.

ആൻഡ് കാൾ മി മിസ്സ്‌ ഓർ ടീച്ചർ. ആം തെ ടീച്ചർ ഓഫ് യു. പ്ലീസ് റെസ്‌പെക്ട്. ആൻഡ് ലീവ് മി അലോൺ." അവൾ രണ്ട് കയ്യും തലക്ക് കൊടുത്തു. അവൻ അപ്പോഴും ഒന്നും മനസ്സിലാവാതെ നിൽക്കുകയായിരുന്നു. "അമ്മു... എനിക്കറിയാം നീ എന്തോ ഒരു പ്രശ്നത്തിൽ ആണെന്ന്. അത് നിനക്കെന്നോട് പറയാൻ തോന്നുമ്പോൾ പറയാം.ഞാൻ ഇവിടെ ഒക്കെ തന്നെ കാണും. എന്നും നിന്റെ കൂടെ ഉണ്ടാവുകയും ചെയ്യും". അജു ദൂരേക്ക് നടന്നു പോകുന്നത് അവൾ നോക്കി നിന്നു.അവളുടെ കണ്ണിൽ നിന്ന് നീർ തുള്ളികൾ ധാരയായി പുസ്തകത്തിലേക്ക് വീണു. "എനിക്ക് വയ്യ അജു എന്റെ അമ്മയെ ചതിക്കാൻ.. അതിന് നിന്റെ മുമ്പിൽ ഇങ്ങനെ ഒരു മുഖം മൂടി അണിഞ്ഞേ പറ്റു... എനിക്കറിയാം നീ എന്റെ കൂടെ നിൽക്കും എന്ന്. എന്നെ ആർക്കും വിട്ടു കൊടുക്കുകയും ഇല്ലെന്ന്. പക്ഷെ... ഇനിയും നിന്റെ കൂടെ നിന്നാൽ ഞാൻ നിന്നെ ചതിക്കുന്നത് പോലെയാണ്. എന്തിനാ ദൈവമേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്. അതിന് മാത്രം തെറ്റ് ഞാൻ ചെയ്തിരുന്നോ.." അവളുടെ കണ്ണിൽ നിന്ന് നീരോഴുകുന്നതിനോടൊപ്പം അവൾ പതിയെ ഡെസ്കിലേക്ക് തല ചായ്ച്ചു. **** ദിവസങ്ങൾ കടന്നു പോയ്‌ കൊണ്ടിരിക്കുന്നു... ഒരാഴ്ച കഴിഞ്ഞിട്ടും അമ്മു ആരോടും അടുപ്പത്തിന് പോയില്ല.

അവൾ എപ്പോഴും സ്റ്റാഫ് റൂമിൽ ഒതുങ്ങി കൂടി.വരുണിനോട് മാത്രം അവൾ തുറന്നു സംസാരിച്ചു.അപ്പോൾ അവനോട് പ്രശ്നങ്ങളെ പറ്റി പറഞ്ഞിരുന്നില്ല.അജുവിനെ കണ്ടിട്ടും കാണാതെ നടിക്കുന്നത് അവൾക്ക് ഹൃദയം പിളർത്തുന്നത് പോലെ തോന്നിയെങ്കിലും അമ്മയുടെ വാക്കുകൾ അവളിൽ അലയടിച്ചു കൊണ്ടിരിക്കുന്നു. അമ്മു ആരോടും മിണ്ടാതിരുന്നത് അവരുടെ ഉള്ളിൽ വിഷമത്തിലേറെ ദുരൂഹത നിറച്ചു.പലവഴിക്കും അവർ കാരണം അനേഷിച്ചെങ്കിലും കണ്ട് പിടിക്കാൻ ആയില്ല. മാളുവിനോടും അവൾ കാര്യമായി സംസാരിക്കാത്തതിനാൽ അവൾക്കും കൂടുതലായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.എല്ലാത്തിനും ഉപരി അവരെ വിഷമിപ്പിച്ചത് അജുവിന്റെ അവസ്ഥ തന്നെയായിരുന്നു. അജുവും ആരോടും ഒന്നും മിണ്ടാതെ എല്ലാത്തിൽ നിന്നും ഒതുങ്ങി കൂടി.അനുവിനോട് പോലും അവൻ ശരിക്ക് മിണ്ടാതെയായി. അവന്റെ അവസ്ഥക്ക് കാരണം വീട്ടുകാർ വീട്ടുകാർ അനേഷിച്ചുവെങ്കിലും അവർ കാര്യമാകാനില്ല എന്ന് മാത്രം പറഞ്ഞോഴിവായി. ചില നേരത്തെ അവന്റെ മൂകത എല്ലാവരെയും പേടി പെടുത്തുന്നതായിരുന്നു.അത് കൊണ്ട് തന്നെ അവനെ ചിരിപ്പിക്കാൻ പരമാവധി അവരെല്ലാം ശ്രമിച്ചിരുന്നു ***** എന്തോക്കെയോ ആലോചിച്ചു കൊണ്ട് നടക്കുകയായിരുന്നു ഐഷു...

അവളുടെ ജീവിതത്തേക്കാൾ ഉപരി ഇപ്പോൾ അവൾ വേദനിച്ചിരുന്നത് അവൾക്ക് ജീവിതം കൊടുത്തവരുടെ അവസ്ഥയെ ആലോചിച്ചായിരുന്നു. പെട്ടന്ന് രണ്ട് കൈകൾ അവളുടെ വാ പൊത്തി കൊണ്ട് ഒരു ക്ലാസ്സ്‌ റൂമിലേക്ക് വലിച്ചു കേറ്റി. അവൾ ഞെട്ടി തരിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ അവിടെ നിൽക്കുന്ന ആളെ കണ്ടവൾ ഞെട്ടി. ""അനസ്!!!!"" അവളുടെ ചുണ്ടുകൾ മന്ദ്രിച്ചു. "അതേടി.. അനസ് തന്നെയാ.. നിന്റെ കഥ ഒക്കെ ഞങ്ങൾ അറിഞ്ഞു കഴിഞ്ഞു.നീ ഒരു തെണ്ടി പെണ്ണാണെന്ന് ഞങ്ങൾക്ക് എല്ലാം അറിയാം.. നീ എപ്പോഴും ആ 4 പേരുടെ കൂടെയാണല്ലോടി.. അവരെ അങ്ങ് നന്നായി സുഖിച്ചിട്ടുണ്ടാവും അല്ലെ.." "അത് മാത്രമായിരിക്കില്ല അനസേ.. അവർ നല്ല കൈ മടക്കും കൊടുക്കുന്നുണ്ടാവും".അവന്റെ കൂടെ ഉള്ള് ഒരുത്തൻ പറഞ്ഞു. "ചെ.. "അവൾ മുഖം തിരിച്ചു. "അയ് നീ അങ്ങനെ ആക്കാതെടി.. അവരുടെ അത്രയും ഇല്ലെങ്കിലും കാര്യം കഴിയുമ്പോൾ ഞങ്ങളും തരാം കൈ മടക്ക്." അവൻ പറയുന്നതൊക്കെ കെട്ട് അവൾക്ക് അവരോട് വെറുപ്പ് തോന്നി.ഒപ്പം തന്റെ നിസ്സഹായത ആലോചിച്ചു പേടിയും.ഒരു പെണ്ണായ് പിറന്നതിൽ അവൾക്ക് ആദ്യമായി അവളോട് തന്നെ പുച്ഛം തോന്നി. "ഡാ.. ആദ്യം ഞാൻ കൈ കാര്യം ചെയ്യട്ടെ.. അത് കഴിഞ്ഞു നിങ്ങൾക്ക് തരാം.."

അവനൊരു വഷളൻ ചിരിയോടെ പറഞ്ഞപ്പോൾ ബാക്കി 2 പേരും പുറത്തു പോയി. അവൻ വാതിൽ കുറ്റി ഇട്ട് അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി. അവൾ പടച്ചവനോട് ആ സമയം ഉള്ളുരുകി പ്രാർത്ഥിച്ചു.അവൻ അടുത്തേക്ക് വരും തോറും അവനിൽ നിന്ന് കള്ളിന്റെയും മയക്കു മരുന്നുന്റെയും ഗന്ധം പുറപ്പെട്ടു.അവൾക്ക് അറപ്പ് തോന്നി. അവൾ പെട്ടന്ന് കയ്യിൽ കിട്ടിയ വടി എടുത്ത് അവനെ അടിച്ചു. അവന് അപ്പോൾ ഒരു കുഴപ്പവും പറ്റിയില്ലെന്ന് മാത്രമല്ല അത് അവനിൽ ദേഷ്യം വർധിച്ചു.അവൻ അവളെ തള്ളി താഴെക്കിട്ടു. അവളുടെ തെറ്റി അടുത്തുള്ള ചുമരിൽ തട്ടി ചോര പൊടിയൻ തുടങ്ങി. അവൻ അപ്പോഴേക്കും ഓടി വന്നു അവളുടെ സ്കാഫ് വലിച്ചൂരി.അത് കൂടെ ആയപ്പോൾ അവളുടെ ധൈര്യം ചോരൻ തുടങ്ങി. അവളുടെ കണ്ണുകൾ അടഞ്ഞു. അവൻ ഒരു വഷളൻ ചിരിയോടെ അവൾക്ക് മുമ്പിൽ മുട്ടു കുത്തി നിന്നു. പെട്ടന്ന് അവളുടെ മനസ്സിൽ ഒരു പെൺകുട്ടിയുടെ മുഖം തെളിഞ്ഞു വന്നു. "🔥🔥🔥പെണ്ണിനെ തോറ്റവന്റെ കൈ അറുക്കുക 🔥🔥🔥" ആരോ അവളുടെ ഉള്ളിൽ നിന്ന് പറഞ്ഞപ്പോൾ അവൾ കണ്ണുകൾ ഇറുക്കെ തുറന്നു.അവളുടെ കണ്ണുകളിൽ അഗ്നി പടർന്നു.ആ അഗ്നിയിൽ അവനെ ചുട്ടരിക്കാനുള്ള ശക്തി ഉണ്ടായിരുന്നു.അവൾ അവനെ ആഞ്ഞു തള്ളി.അവൻ ഉക്കൂടെ തെറിച്ചു വീണു.അടുത്ത് കിടന്ന മരക്കഷ്ണം അവന്റെ തലയിൽ ആഞ്ഞടിച്ചു.അപ്പോഴേക്കും അവളുടെ ശക്തി കുറഞ്ഞിരുന്നു. അവൾ അവിടെ നിന്നും വാതിൽ തുറന്ന് ഓടി രക്ഷപ്പെട്ടു.

ഓടുന്നതിനിടയിൽ അവൾ ആരെയോ കൂട്ടിയിടിച്ചു.തളർച്ചയോടെ അയാളുടെ കയ്യിലേക്ക് വീണു.മുഖമുയർത്തി നോക്കിയപ്പോൾ ആഷി അവളെ വേവലാതിയോടെ നോക്കുന്നത് കണ്ടു.എന്ധെങ്കിലും പറയാൻ പോകുന്നതിന് മുൻബ് പിന്നിൽ നിന്ന് ശബ്ദം കേട്ടിരുന്നു. അനസ് എഴുന്നേറ്റ് വന്നിരിക്കുന്നു!!!!ഒപ്പം അവന്റെ ആ രണ്ട് കൂട്ടുകാരും. അവളുടെ അടി അവനെ കൊല്ലാൻ പാകത്തിന് ഉണ്ടായിരുന്നില്ല എന്നവൾക്ക് മനസ്സിലായി. അവൾ വേഗം ആശിയെ നോക്കി. അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു. ആദ്യമായി ആണ് അവൾ അവനെ അത്രയും ദേഷ്യത്തിൽ കണ്ടത്. "ഡാ..എന്റെ പെണ്ണിനെ നീ....... "അവൻ അനസിനെ ചവിട്ടി വീഴ്ത്തി. പിന്നെ അവിടെ ഒരു വലിയ ഫൈറ്റ് തന്നെ നടന്നു. അപ്പോഴേക്കും ബാക്കിയുള്ളവർ എത്തി. അവരുടെ അവന്റെ കൂടെ ചേർന്നു. മാളുവും ജെസിയും കൂടെ അവൾക്ക് ഷാൾ ഇട്ട് കൊടുത്തു. അവളുടെ നെറ്റിയിലെ ചോര തുടച്ചു കൊടുത്തു. അവർ നാല് പേരും കൂടെ അവർക്ക് അടി കൊടുത്ത് തളർത്തിയിരുന്നു. അപ്പോഴും ആഷി മാത്രം അനസിനെ വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരിക്കുന്നു.അവനെ മൂക്കിനെ വീണ്ടും ശക്തിയിൽ ആഞ്ഞടിച്ചു. "ഡാ ആഷി നിർത്തു.. ഇനി അടിച്ചാൽ അവൻ ചത്തു പോവും."

"ചാവട്ടെ.. പെണ്ണിനെ തൊട്ട ഇവനെല്ലാം ചാവണം."അവനൊരു ഭ്രാന്തിന്റെ അവസ്ഥയിൽ എത്തിയിരുന്നു അത് കണ്ടു അജുവും ജിജോയും കൂടെ അവനെ പിടിച്ചു മാറ്റി. ആഷി അവരുടെ കൈ വിടുവിച്ചു ഐഷുവിന്റെ നേരെ ചെന്നു. "നിന്നോട് ഞങളുടെ കൂടെ തന്നെ നിൽക്കണം എന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്."അവൻ ദേഷ്യം കൊണ്ട് ജ്വലിക്കുകയായിരുന്നു. അവൻ പറയുന്നത് കേട്ടപ്പോൾ അവളുടെ മുഖവും ദേഷ്യം കൊണ്ട് ചുവന്നു. "ഞാൻ എവിടെ നിന്നാലും നിങ്ങൾക്ക് എന്താ.. ഇനി ഭാര്യ എന്ന അധികാരത്തിൽ ആണെങ്കിൽ നിങ്ങൾ എന്നെ എപ്പോഴാണ് ഭാര്യ ആയി കണ്ടിട്ടുള്ളത്.ഞാൻ എന്ന ആൾ ഇവിടെ ജീവിച്ചിരിപ്പുള്ള കാര്യം നിങ്ങൾക്ക് അറിയുമോ.. ചത്തു മണ്ണായി പോയ കാമുകിക്ക് വേണ്ടി ഭാര്യയെ വേണ്ട എന്ന് വെച്ച നിങ്ങളും ഇവരെ പോലെ അല്ലെ.." മുഖം നോക്കിയൊരു അടി ആയിരുന്നു അവന്റെ മറുപടി.

"ഇനിയൊരു അക്ഷരം മിണ്ടിയാൽ."അവൻ അവളുടെ നേരെ വിരൽ ചൂണ്ടി. "നിങ്ങൾ എന്നെ അടിച്ചല്ലേ.. എന്നെ അടിക്കാൻ നിങ്ങൾക്കെന്ത അധികാരം.എനിക്ക് ആരും ഇല്ല.. ആരും.... ഇനി ഒരാളും വേണ്ട.ഞാൻ ഇനി ജീവിക്കുന്നും ഇല്ല." "എന്നാൽ പോയി ചത്തു തുലയടി.." "ചാവാൻ തന്നെ പോകുവാ.." അവൾ വാശിയോട് റോഡിലേക്ക് ഇറങ്ങി.വണ്ടികൾ ചീറി പാഞ്ഞു വരുന്ന റോഡിനെ അവൾ വാശിയോടെ മുറിച്ചു കടന്നു. "ഐഷു....... "പെട്ടന്ന് ആരുടെയോ വിളി കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി. അവളുടെ നേർക്ക് ചീറി വരുന്ന ലോറിയെ അവൾ അപ്പോഴാണ് കണ്ടത്.അവരെല്ലാം ഒത്തിരി ദൂരെയാണെന്ന് കണ്ടപ്പോൾ അവൾ മരണം അടുത്ത് കണ്ടു. ചുറ്റും വണ്ടികൾ ആയതിനാൽ അവൾക്ക് എങ്ങോട്ടും നീങ്ങാൻ പറ്റിയില്ല.അപ്പോഴേക്കും ലോറി അവളെ ഇടിച്ചിട്ടിരുന്നു..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story