അർജുൻ: ഭാഗം 74

arjun

രചന: കടലാസിന്റെ തൂലിക

അവൾ റോഡിലേക്ക് ഇറങ്ങി.വണ്ടികൾ ചീറി പാഞ്ഞു വരുന്ന റോഡിനെ അവൾ വാശിയോടെ മുറിച്ചു കടന്നു. "ഐഷു....... "പെട്ടന്ന് ആരുടെയോ വിളി കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി. അവളുടെ നേർക്ക് ചീറി വരുന്ന ലോറിയെ അവൾ അപ്പോഴാണ് കണ്ടത്.അവരെല്ലാം ഒത്തിരി ദൂരെയാണെന്ന് മനസ്സിലായപ്പോൾ അവൾ മരണം അടുത്ത് കണ്ടു. ചുറ്റും വണ്ടികൾ ആയതിനാൽ അവൾക്ക് എങ്ങോട്ടും നീങ്ങാൻ പറ്റിയില്ല. ലോറി അവളെ ഇടിക്കാനായി വന്നു.അവൾ കണ്ണടച്ചു നിന്നു. പെട്ടന്ന് ഒരു കൈ അവളെ ആഞ്ഞു വലിച്ചു.വലിച്ച ഉടനെ ലോറി അവൾ നിന്നിരുന്ന സ്ഥലത്ത് കൂടി വേഗതയിൽ പോകുന്നത് അവളുടെ നെഞ്ചിടിപ്പ് കൂട്ടി.റോഡിൽ നിന്നവളെ മാറ്റിയ ആളുടെ നെഞ്ചിൽ അവൾ ആണ് അവൾ പറ്റിച്ചേർന്ന് കിടക്കുന്നതെന്ന് അവൾക്ക് മനസ്സിലായി.അയാളുടെ നെഞ്ചിടിപ്പ് അവളുടെ കാതിൽ തുളച്ചു കയറി.അവളുടെ നെഞ്ചും അപ്പോൾ പതിന്മടങ് വേഗതയിൽ മിടിക്കുന്നുണ്ടായിരുന്നു. നടന്ന സംഭവത്തിന്റെ ഷോക്ക് അവളെ വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല. പെട്ടന്ന് അയാളവളെ ഇറുക്കെ പുണർന്നു.അവൾ വീണ്ടും ഞെട്ടി തരിച്ചു.ഓരോ നിമിഷം ചെല്ലും തോറും ഇറുക്കലിന്റെ അളവ് കൂടി കൊണ്ടിരിക്കുന്നു.

എന്തു കൊണ്ടോ അവൾക്കായാളെ അടർത്തി മാറ്റാൻ കഴിഞ്ഞില്ല.നിമിഷങ്ങൾ കഴിഞ്ഞതും ഇറുക്കെയുള്ള കേട്ടി പിടിത്തതിന്റെ ഫലമായി അവൾക്ക് ശ്വാസം മുട്ടി.അവൾ ചുമക്കാൻ തുടങ്ങിയതും അയാൾ പിടി വിട്ടു. അപ്പോൾ അവൾ അയാളുടെ മുഖത്തേക്ക് നോക്കി. "ആഷി!!!!" അവളിൽ ഒരേ സമയം സന്തോഷവും ദുഖവും ചമ്മലും അനുഭവപ്പെട്ടു. അവൾ എന്ധെങ്കിലും ചിന്തിക്കുന്നതിന് മുൻബ് അവൻ അവളുടെ മുഖം കയ്യിലെടുത്ത് മുഖം മുഴുവൻ ചുംബങ്ങൾ കൊണ്ട് മൂടാൻ തുടങ്ങി.വീണ്ടും വീണ്ടും ആവേശത്തോടെ മുഖം മുഴുവൻ ചുംബിക്കുന്ന അവനെ അവൾ മനസ്സിലാവാതെ നോക്കി. പെട്ടന്ന് അവളുടെ കണ്ണ് സൈഡിലേക്ക് തിരിഞ്ഞപ്പോൾ അവരുടെ ഗാങ് മുഴുവൻ ഒരു പുഞ്ചിയോടെ നിൽക്കുന്നത് കണ്ട് അവൾക്ക് ചമ്മൽ അനുഭവപ്പെട്ടു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം എന്തോ ഓർമ വന്നത് പോലെ അവളെ വിട്ടു നിന്നു. അപ്പോഴാണ് അവൾ അവന്റെ മുഖം ശ്രദ്ധിച്ചത്.അവന്റെ മുഖം മുഴുവൻ ചുവന്നിരുന്നു.കണ്ണുകൾ നിറഞ്ഞിരുന്നു.അത് കണ്ട് അവളുടെ കണ്ണുകളും നിറഞ്ഞു. വീണ്ടും അവൻ അവളുടെ മുഖം കയ്യിലെടുത്തു. "ഐഷു... നീയും എന്നെ വിട്ടു പോവല്ലെടി. എനിക്ക് എനിക്ക് സഹിക്കാൻ പറ്റില്ല. "അവളുടെ നെറ്റിയിൽ ഒരു ചുംബനം കൂടി കൊടുത്ത് അവൻ അവിടെ നിന്ന് പോയി.

"വിളിക്കണ്ട.അവൻ പൊയ്ക്കോട്ടേ.. "അവന്റെ പിന്നിൽ നിന്ന് വിളിക്കാൻ പോയ ഐഷുവിനെ അജു തടഞ്ഞു. "ഞാൻ... എനിക്ക് ഒന്നും മനസ്സിലാവുന്നില്ല."ഐഷു സങ്കത്തോടെ പറഞ്ഞു. "മ്മ്.. മനസ്സിലാവാൻ വഴി ഇല്ല. അവനെ അങ്ങനെ പെട്ടന്ന് മനസ്സിലാക്കാൻ കഴിയില്ല. അവനെ മനസ്സിലാക്കാൻ അവൻ ആരെയും അനുവദിക്കില്ല എന്നതാണ് സത്യം. അവൻ പൊയ്ക്കോട്ടേ.. അവന്റെ മനസ്സാകെ കലങ്ങി മറിയുകയാണ്. അവന്റെ ഭൂത കാലം ഞാൻ നിനക്ക് പറഞ്ഞു തരാം..നീ വാ. അജു അവളുടെ കൈ പിടിച്ചു സിറ്റിംഗ് ബെഞ്ചിലിരുത്തി. ഒപ്പം ബാക്കി ഉള്ളവരും". കുടിക്കാൻ അവൾക്ക് വെള്ളം കൊടുത്തപ്പോൾ അവൾ അത് ആവേശത്തോടെ കുടിച്ചിറക്കി. കുറച്ചു നേരം അജു മൂകാനായി. ഒപ്പം ബാക്കിയുള്ളവരും. പക്ഷെ അവരെല്ലാം ആഷിയുടെ ഭൂത കാലം അറിയാൻ ഉള്ള ആകാംഷയിൽ കൂടി ആയിരുന്നു. കുറച്ചു ദിവസങ്ങൾ ആയുള്ള പതിവിന് വിപരീതം ആയി അമ്മു അവരുടെ അടുത്ത് വന്നിരുന്നു. അമ്മു വന്നപ്പോഴും ആരും അവളോട് മിണ്ടാനോ ഒന്നും ചോദിക്കനോ പോയില്ല. അവർ അപ്പോഴും മൂകതയിൽ തുടർന്നു.

'നീ വിചാരിക്കുന്നത് പോലെ ആഷി ആരെയും പ്രണയിച്ചിട്ടില്ല. നിന്നെയല്ലാതെ." "പക്ഷെ... ആ പെൺകുട്ടി. പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട്." "മ്മ്..അതിനെ കുറിച്ച് ഞാൻ പറയാം.. ആബിദ് മാഷിനും അസീനുമ്മക്കും ആഷി ഒറ്റ മകൻ അല്ല. അവർ രണ്ട് മക്കൾ ആണ്. ആഷിക്കും ആമിറയും.ആമിറ... ഞങ്ങളുടെ ആമി❤️ഞങ്ങളുടെ കുഞ്ഞനിയത്തി. ആഷിയും ആമിയും വെറുമൊരു സഹോദരനും സഹോദരിയും അല്ല. അവർക്ക് പരസ്പരം ജീവനായിരുന്നു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ആത്മബന്ധം അവരിൽ ആയിരുന്നു. അവർ സഹോദരങ്ങളിൽ ഉപരി നല്ല സുഹൃത്തുക്കൾ ആണ്. അവന്റെ ഹൃദയത്തിലും അവളുടെ ഹൃദയത്തിലും പരസ്പരം പങ്കു വെക്കാത്ത ഒന്നും തന്നെയില്ല. ചുരുക്കി ആഷിക്ക് എല്ലാം അവൾ ആയിരുന്നു. ഞങ്ങൾക്കും അവളെ ഏറെ ഇഷ്ടം ആയിരുന്നു.ഞങ്ങളുടെ ഒക്കെ വായാടി അനിയത്തി കുട്ടി. കൂട്ടുകാരന്റെ അനിയത്തി എന്നതിൽ ഉപരി ഞങ്ങളുടെയും അനിയത്തി കുട്ടി ആയിരുന്നു അവൾ. ഞങ്ങളുടെ വീട്ടുകാർക്കും അവളെ വലിയ കാര്യമായിരുന്നു. അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു.

ആരെയും ആകർഷിക്കുന്ന വായാടിത്തരവും. അവൾ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുമ്പോ ഒരുദിവസം അവൾ വരാൻ നേരം വൈകി.ആദ്യം ഒക്കെ അവൾ വരും എന്ന് വിചാരിച്ചു വെങ്കിലും പിന്നീട് നേരം വൈകും തോറും അവളെ കാണാതെ വന്നപ്പോൾ ഞങ്ങൾ ആ രാത്രി തന്നെ അവളെ അനേഷിച്ചിറങ്ങി.ഒരുപാട് അനേഷിച്ചിട്ടും കാണാതെയായപ്പോൾ പോലീസിൽ പരാതി പെട്ടു.അവൾ ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയതായിരിക്കും എന്ന പോലീസ് കാർ ലാഘവം കൂടാതെ പറഞ്ഞപ്പോൾ അവരെ കൊല്ലാൻ ആണ് ഞങ്ങൾക്ക് തോന്നിയത്. അവളെ കാണാതെ തളർന്ന് കിടക്കുന്ന മാതാ പിതാക്കൾക്ക് മുമ്പിൽ ഒരു ഞെട്ടിക്കുന്ന വാർത്തയാണ് അറിയാൻ കഴിഞ്ഞത്. പോലീസ്കാർ കൊണ്ട് പോയ ഇടത്തേക്ക് ഞങ്ങൾ അവരെയും കൊണ്ട് പോയി.നൂലിഴ ബന്ധം ഇല്ലാതെ ഒരു കുറ്റി കാട്ടിൽ ചത്തു മലർന്നു കിടക്കുന്ന മകളെ കാണുന്ന മാതാപിതാക്കളുടെയും അവളെ ജീവനായി കണ്ടിരുന്ന ഒരു ഇക്കയുടെയും അവസ്ഥ ആലോചിച്ചു നോക്കിയേ നിങ്ങൾ." അജു പറയുന്നതൊക്കെ അവരെല്ലാം ഞെട്ടലോടെ ആണ് കേട്ടത്.പതിയെ അവരുടെ കണ്ണിൽ നിന്ന് കണ്ണ് നീർ തുള്ളികൾ ഒഴുകി. "പോസ്റ്റ്‌ മോർറ്റം റിപ്പോർട്ട്‌ കിട്ടിയപ്പോൾ ആണ് മൂന്ന് പേർ കാരണം അവൾ മൃഗയമായി പീഡിപ്പിക്കപ്പെട്ടാണെന്ന് ഞങ്ങൾക്ക് മനസ്സിലായത്.

എല്ലാവർക്കും അതൊരു ഷോക്ക് ആയിരുന്നു.പ്രേത്യേകിച്ചു ആഷിക്ക്.അവന്റെ അവസ്ഥ കണ്ട് ഞങ്ങൾക്ക് തന്നെ പേടിയായി.മകളുടെ മരണം അറിഞ്ഞു അസീനുമ്മ ആ സമയം ഹോസ്പിറ്റലിൽ ആയിരുന്നു.ഏത് അമ്മക്കാണല്ലേ സ്വന്തം മകൾ പീഡിപ്പിക്ക പെട്ട് മരിക്കുമ്പോൾ സഹിക്കുന്നത്. ആഷി ഒരു ഡിപ്രെഷൻ അവസ്ഥയിലേക്ക് പോയിരുന്നു.അതിനെ മറികടന്നു വന്നപ്പോഴേക്കും അവന്റെ മനസ്സിൽ ഒരൊറ്റ ചിന്തയായിരുന്നു. 🔥🔥പ്രതികാരം 🔥🔥 ഞങ്ങൾ ആരും അവനെ തടയാൻ നിന്നില്ല.കാരണം ഞങ്ങൾക്കറിയായമായിരുന്നു ശിക്ഷിക്കാൻ അവനെക്കാൾ അർഹത വേറെ ആർക്കും ഇല്ലെന്ന്. അവസാനം അത് തന്നെ സംഭവിച്ചു.ഒരു നിയമത്തിനും വിട്ടു കൊടുക്കാതെ ആ മൂന്ന് പേരെയും അവൻ തന്നെ കൊന്നു.!!!!!!" ഐഷുവിന്റെ മനസ്സിൽ അപ്പോൾ ഇന്ന് നടന്ന സംഭവങ്ങൾ ഒക്കെ മിന്നി മറഞ്ഞു. "എന്നിട്ട് അവർക്ക് തെളിവ് കിട്ടിയോ.." "തെളിവ് കിട്ടാൻ ഒന്നും അവൻ അനുവദിച്ചില്ല.അവരെ മൂന്ന് പേരെയും കൊന്നതിനു ശേഷം അവൻ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആണ്. ""എന്നെ പെങ്ങളെ കൊന്നവനെ ഞാനും കൊന്നു"" എന്നവൻ ഉറക്കെ വിളിച്ചു പറയുമ്പോൾ അവനിൽ അഭിമാനം ആയിരുന്നു. മാളു ഒരിക്കൽ ചോദിച്ചില്ലേ..

ഞാനും മനുവും ജിജോയും എന്റെ കമ്പനിയിൽ പോയപ്പോൾ അവനെന്താ വേറെ കമ്പനിയിൽ പോയതെന്ന് .അവൻ അപ്പോൾ കമ്പനിയിൽ ആയിരുന്നില്ല.ജയിലിൽ ആയിരുന്നു.പണവും പിടിപാടും ഉള്ളത് കൊണ്ട് തന്നെ 3 കൊല്ലം മാത്രമേ അവന് അകത്തു കിടക്കേണ്ടി വന്നുള്ളൂ.. അതും അവന്റെ നിർബന്ധത്തിന്.പക്ഷെ അവന് എവിടെയും ബാഡ് മാർക്ക് വീണില്ല. ഇമ്പ്രൂവ്മെന്റിന് വേണ്ടി പിജി ചെയ്യാൻ എന്നതിൽ ഉപരി ജയിലിൽ നിന്ന് ഇറങ്ങിയ അവന്റെ മനസ്സിനെ ഓക്കേ ആക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.അത് ഞങ്ങൾ ഭംഗിയായി നിറവേറ്റുകയും ചെയ്തു. അവനും വീട്ടുകാർക്കും ഇപ്പോഴും അതൊക്കെ ഓർത്ത് വിഷമം ഉണ്ട്.ആമിയെ പറ്റി അവർ പറഞ്ഞതായിരിക്കാം നീ അവന്റെ മുൻ കാമുകി എന്ന് തെറ്റിദ്ധരിച്ചത്.ഇന്ന് നിന്നെ ഇങ്ങനെ ഒരു അവസ്ഥയിൽ കണ്ടപ്പോൾ അവനുണ്ടായ മാനസികാവസ്ഥ നിനക്ക് ഊഹിക്കാവുന്നതല്ലേ ഐഷു..

എനിക്കറിയാം അവന് നിന്നെ ഇഷ്ടമാണ്. അവൻ ഒരു ജയിൽ വാസി ആണെന്നുള്ള കാര്യം ഓർത്താണ് അവൻ അവന്റെ ഇഷ്ടം പറയാതെ ഇരിക്കുന്നത്. ഇപ്പോൾ നീ എല്ലാം അറിഞ്ഞു. എന്തു വേണം എന്ന് നിനക്ക് തീരുമാനിക്കാം." അജു പറഞ്ഞു മുഴുവൻ ആക്കിയപ്പോൾ ഐഷുവിന്റെ തീരുമാനം അറിയാൻ എല്ലാവരും അവളെ നോക്കി. "സ്നേഹിക്കുന്ന, നമ്മളെ മനസ്സിലാക്കുന്ന ആളെ കിട്ടുക എന്നൊക്കെ പറഞ്ഞാൽ വലിയ ഭാഗ്യം ആണ് മോളെ..നിനക്ക് ആ ഭാഗ്യം കിട്ടിയിട്ടുണ്ട്.അതിനെ തട്ടി കളയരുത്. "അമ്മു അവളുടെ നെറ്റിയിൽ തലോടി കൊണ്ട് എഴുന്നേറ്റ് പോയി. ഐഷുവിനന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story