അർജുൻ: ഭാഗം 75

arjun

രചന: കടലാസിന്റെ തൂലിക

"അങ്ങനെ നിങ്ങൾ സെറ്റ് ആയി അല്ലെ..ഇന്നലത്തെ ഇവന്റെ കെട്ടി പിടി കണ്ടപ്പോഴേ എനിക്ക് മനസ്സിലായതാണ് ഇവർ സെറ്റ് ആവും എന്ന്."മനു ആശിയെ കളിയാക്കി കൊണ്ട് ചിരിച്ചു. "ഡാ.. മതി നീ കുറെ നേരം ആയല്ലോ തുടങ്ങിയിട്ട്." "പിന്നെടാ ഞാൻ കളിയാക്കും.നീ എന്നെ എന്തു ചെയ്യും".മനു കൈ കയറ്റി വെച്ച് അവന്റെ അടുത്തേക്ക് പോയി.അത് കണ്ട് ആഷിയും കൈ കയറ്റി വെച്ചു. "മതിയട.നിർത്ത്."അജു ഓർഡർ ഇട്ടപ്പോൾ രണ്ടാളും പഴയ സ്ഥലത്ത് വന്നിരുന്നു. "ആഷി... ഇനി പഴയത് പോലെ നടന്നാൽ പറ്റില്ലാട്ടോ.ഒരു കുടുംബം ഓക്കേ ആയി." "എനിക്ക് അതിന് ആദ്യമേ കുടുംബം ഉണ്ടതായിരുന്നല്ലോ.." "എന്റെ പൊന്ന് ആഷി.. അതല്ല.ഒരു ഭാര്യ ഒക്കെ ആയി.ഇനി കുട്ടികൾ ഒക്കെ എപ്പോഴാ എന്നൊന്നും പറയാൻ പറ്റില്ല.അല്ലെങ്കിലും ഇവനോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കണം. ഇതിപ്പോൾ അജുവിന്റെയും അമ്മുവിന്റെയും കല്യാണം കഴിഞ്ഞിട്ടേ എനിക്ക് മാളുവിനെ കെട്ടാൻ പറ്റു.." "എനിക്ക് പിന്നെ ആ തടസങ്ങൾ ഒന്നും ഇല്ല."ജിജോ ഇളിച്ചു. "ഡാ.. അമ്മു കാരണം നിങ്ങളുടെ കല്യാണം വൈകും എന്ന് തോന്നുന്നുണ്ടോ.. അതിലുപരി അവളെ എനിക്ക് തന്നെ കിട്ടുമെന്ന് തോന്നുന്നുണ്ടോ.. "അജുവിന്റെ തല താഴ്ന്നു.

"എന്താ അജു നീ ഇങ്ങനെ.അമ്മു നിനക്കുള്ള പെണ്ണാണ്. അതിനി ആരൊക്കെ വന്നാലും പോയാലും അങ്ങനെ തന്നെയാണ്.ഞങ്ങളുണ്ടെടാ നിന്റെ കൂടെ.അമ്മു ഇങ്ങനെ ഒക്കെ പ്രവർത്തിക്കണമെങ്കിൽ എന്ധെങ്കിലും കാരണം കാണും. അത് ഞങ്ങൾ കണ്ടെത്തിയിരിക്കും. ഇത് ഞങ്ങൾ തരുന്ന വാക്കാണ്." "അതെ. "എല്ലാവരും ഒരുപോലെ പറഞ്ഞപ്പോഴും അജുവിന്റെ മനസ്സിലെ കനൽ അണഞ്ഞിരുന്നില്ല. ****** "എന്തിനാ അമ്മുവേച്ചി ബാഗ് ഒക്കെ പാക്ക് ചെയ്യുന്നത്." "അമ്മ അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു. ഇന്നിപ്പോൾ വെള്ളി ആയില്ലേ.. തിങ്കളാഴ്ച തിരിച്ചു വരാം എന്ന് വെച്ചു." "ഒരു പ്രാവശ്യം പോയതിന്റെ ബുദ്ധിമുട്ട് ഇത് വരെ മാറിയില്ല. ഇനി വീണ്ടും പോണോ..ചേച്ചിയെന്തിനാ അജുവേട്ടനോട് ഇങ്ങനെ ബീഹെവ് ചെയ്യുന്നത്. അത് മാത്രമല്ല. ഇപ്പോഴായെപ്പിന്നെ ചേച്ചി ഞങ്ങളുടെ ഇടയിലേക്ക് വരറെ ഇല്ലല്ലോ.." "മാളു.. ഞാൻ ഒരു ടീച്ചർ ആണ്. എനിക്ക് അതിന്ടെതായ പരിമിതികൾ ഉണ്ട്. ഒരു കൂട്ടരോട് മാത്രം കൂട്ടുകൂടൽ ഒരു നല്ല അധ്യാപികയുടെ ലക്ഷണം അല്ല. നിങ്ങളെ പോലെ തന്നെയല്ലേ മറ്റു കുട്ടികളും എനിക്ക്. അവരെ വേർതിരിച്ചു കാണാൻ പറ്റുമോ.. പിന്നെ അജുവിന്റെ കാര്യം. നിനക്കറിയാലോ ഞാൻ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിന് വ്യക്തമായ കാര്യം ഉണ്ടാകും."

"മ്മ്. ഞങ്ങളും അത് തന്നെയാണ് വിശ്വസിക്കുന്നത്. ആ കാരണം ഞങ്ങൾ കണ്ട് പിടിച്ചിരിക്കും.അത് പോട്ടെ.. ഇന്ന് തന്നെ പോണം എന്ന് നിർബന്ധം ഉണ്ടോ.. ഇന്ന് ഐഷുവിന്റെയും ആഷിക്കയുടെയും വക പാർട്ടി ഉണ്ട്." "ഞാനില്ല മാളു. അമ്മ എന്തായാലും ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഞാൻ അവരുടെ വീട്ടിൽ പിന്നെ പോയിക്കോളാം.." "എന്നാൽ ചേച്ചിയുടെ കൂടെ ഞാനും ഉണ്ട്. അങ്ങനെ ചേച്ചിയെ ഒറ്റക്ക് വിടാൻ പറ്റില്ല. എന്റെ ഡ്രെസ്സും ബുക്കും പാക്ക് ചെയ്തോളു.. ഒരു അഞ്ചു മിനിറ്റിനുള്ളിൽ ഞാൻ വരാം.." മാളു റെഡി ആവാൻ പോയപ്പോൾ അമ്മു അവളുടെ ഡ്രസ്സ്‌ പാക്ക് ചെയ്യാൻ തുടങ്ങി. ****** അവർ വീടിന് മുമ്പിൽ എത്തിയപ്പോൾ പരിജയം ഇല്ലാത്ത കാർ കണ്ട് അവർ നെറ്റി ചുളിച്ചു. "ചേച്ചി.. റിസ്ക് എടുക്കണ്ട.നമുക്ക് അടുക്കള വഴി പോവാം.." "വോകെ." അവർ അടുക്കള വഴി അകത്തേക്ക് കയറി.അടുക്കളയിൽ ജലജ ചായ ആറ്റുന്നുണ്ടായിരുന്നു.മാളുവിന്റെ അമ്മ പലഹാരങ്ങൾ എല്ലാം ഒരു പാത്രത്തിൽ നിറയ്ക്കുന്നു. "എന്താ അമ്മേ കാര്യം.എന്തിനാ ഇത്രയും പലഹാരങ്ങൾ." "ഹ അമ്മു നീ വന്നോ.. മാളുവും കൂടെ വന്നല്ലേ നന്നായി.നിനക്ക് വിളിക്കാൻ നിൽക്കുകയായിരുന്നു ഞങ്ങൾ.അമ്മു വേഗം ഡ്രസ്സ്‌ ഒക്കെ ഒന്ന് മാറ്." "അതിന്റെ ആവിശ്യം ഒന്നും ഇല്ല ഏട്ടത്തി..

അവർ അമ്മുവിനെ കാണാത്തത് ഒന്നും അല്ലല്ലോ.. അമ്മുവിനെ കാണാൻ ഇപ്പോഴും നല്ല ഭംഗി ഉണ്ട്." അവർ പറയുന്നത് മനസ്സിലാവാതെ അമ്മുവും മാളുവും പരസ്പരം നോക്കി. "എന്താ അമ്മേ.. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല".മാളു "അമ്മുവിനെ.... അല്ലെങ്കിൽ വേണ്ട. നീ ഹാളിലേക്ക് ചെന്നോളൂ അമ്മു.. ഞങ്ങൾ ആയിട്ട് സസ്പെൻസ് കളയുന്നില്ല." അമ്മു അപ്പോഴും ഒന്നും മനസ്സിലാവാതെ മാളുവിനെ ഒന്ന് നോക്കിയതിനു ശേഷം ഹാളിലേക്ക് പോയി. ഹാളിൽ എത്തുന്നതിനു മുന്പായി അവളുടെ അടുത്തേക്ക് വരുന്ന ആളെ കണ്ടവൾ അത്ഭുത പെട്ടു . ""ജാനകിയമ്മ. ""അവൾ സന്തോഷത്തോടെ ഓടി പോയി അവരെ കെട്ടിപിടിച്ചു. "ഇതാണോ അമ്മ പറഞ്ഞ സസ്പെൻസ്. ആട്ടെ വീട് എങ്ങനെ കണ്ട് പിടിച്ചു." "വീടൊക്കെ കണ്ട് പിടിച്ചു. പക്ഷെ നിന്റെ അമ്മ പറഞ്ഞ സസ്പെൻസ് അതല്ലാട്ടോ.." "പിന്നെ"അവൾ നെറ്റി ചുളിച്ചു "ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ നിന്റെ കല്യാണത്തിന് സമയം ആവുമ്പോൾ ഞാൻ തന്നെ പറയാം എന്ന്. അതിനുള്ള സമയം ആയി. ഇതിപ്പോൾ പെണ്ണ് കാണാൻ ഉള്ള സമയം ആണ്.നീ എന്നെ അമ്മ എന്നല്ലേ വിളിക്കുന്നത്. ആ വിളി അങ്ങ് എനിക്ക് ഇഷ്ടപ്പെട്ടു. അത് കൊണ്ട് അത് സ്ഥിരപ്പെടുത്താൻ ഞാൻ തീരുമാനിച്ചു." "എങ്ങനെ" "എന്റെ മോനെ കൊണ്ട് നിന്നെ കെട്ടിക്കാൻ"

""എന്ത്????"" "അതേടി.. ഞങ്ങൾ നിന്നെ പെണ്ണ് കാണാൻ വന്നതാണ്. എന്റെ മോന് നിന്നെക്കാൾ നല്ല പെണ്ണിനെ കിട്ടില്ല. എനിക്ക് നിന്നെക്കാൾ നല്ല മരുമകളെയും. അവൻ അവിടെ നിൽപ്പുണ്ട്. നീ ചെല്ല്." ജാനകി ടീച്ചർ പറയുന്നതൊക്കെ കെട്ട് അവൾ കൺ മിഴിച്ചു നിന്നു. അമ്മ എന്ന് വിളിക്കാറുണ്ടെങ്കിലും വേറെ ഒരു അർത്ഥത്തിൽ ഒരിക്കലും അതിനെ താൻ വ്യാഖ്യാനിച്ചിരുന്നില്ല. അവൾ യാന്ദ്രികമായി ഹാളിലേക്ക് നടന്നു.അവളുടെ മനസ്സ് പൊട്ടിയ പട്ടം പോലെ പാറി നടന്നു. ഹാളിലെത്തിയപ്പോൾ അവിടെ ഇരിക്കുന്ന ആളെ കണ്ടവൾ ഞെട്ടി.! ""വരുണേട്ടൻ!!!!!!!!"" അവൻ അപ്പോൾ ചെറു പുഞ്ചിരി യോടെ അവളുടെ അടുത്തേക്ക് നടന്നു. "എന്താടോ ഞെട്ടിയോ..ഞാൻ തന്നെയാണ് ജാനകിയമ്മയുടെ മകൻ.നിന്നെ പെണ്ണ് കാണാൻ വന്ന ആൾ." "സാർ എന്താ ഇവിടെ.എന്നെ...??" "തന്റെ ഈ ഞെട്ടൽ കാണാൻ വേണ്ടി തന്നെയാണ് ഞാൻ എല്ലാം മറച്ചു വെച്ചത്.തന്നെയാണ് ഞാൻ സ്നേഹിച്ചിരുന്നതെന്ന് ഉൾപ്പെടെ." "അപ്പൊ... അപ്പൊ സാർ സ്നേഹിച്ചിരുന്ന പെണ്ണ്???" "അതേടോ.. താൻ തന്നെയാണ് ഞാൻ സ്നേഹിച്ചിരുന്ന എന്റെ മാലാഖ." അവൻ പറയുന്നത് കേട്ടപ്പോൾ ഭൂമി തുരന്ന് താഴേക്ക് പോയാൽ മതിയെന്നവൾ ആശിച്ചു.അവൾക്ക് ഒരിക്കലും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല അത്. അവളുടെ ഭാഗത്ത്‌ നിന്ന് മറുപടി വരാതെയായപ്പോൾ അവൻ തുടർന്നു.

"തന്നെയെനിക്ക് ആദ്യമേ ഇഷ്ടം ആയിരുന്നു. ആദ്യമേ എന്ന് പറഞ്ഞാൽ റാഗിങ്ങിനിടയിൽ പരിചയപ്പെട്ടപ്പോൾ തന്നെ.തന്നെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ആണ് കമ്പനി ആയത്.താൻ അങ്ങനെ ഒന്നും വളയുന്ന പെൺകുട്ടി അല്ല എന്ന് മനസ്സിലായപ്പോൾ തന്നെ ഞാൻ വിചാരിച്ചതാണ്.ഇത് പോലെ ഒരു ദിവസം തന്നെ ഞെട്ടിക്കണം എന്ന്. അതിന് വേണ്ടി വാശിയോടെ പഠിച്ചു.തന്റെ കൂട്ട് വിടാതെ നോക്കി.കൂടെ പഠിക്കുന്നവർ ഒക്കെ നിങ്ങൾ തമ്മിൽ പ്രേമം ആണോ എന്ന് ചോദിക്കുമ്പോൾ ഞാൻ എത്ര മാത്രം സന്ദോഷിച്ചിരുന്നു എന്ന് നിനക്ക് അറിയുമോ.അമ്മയുടെ കോളേജിൽ തന്നെ നിനക്ക് ലച്ചർ ആയി ജോലി കിട്ടിയപ്പോൾ ഞാൻ ആയിരിക്കും കൂടുതൽ സന്ദോഷിച്ചിട്ടുണ്ടാവുക.ഒരു വിധത്തിൽ ഞാൻ അവിടെ തന്നെ ലച്ചർ ആയി കേറി എന്ന് പറഞ്ഞാൽ മതിയല്ലോ.. പക്ഷെ അതൊക്കെ ഒരു രസം ആണുട്ടോ..

ഓർക്കുമ്പോൾ ഇപ്പോഴും വളരെ സന്തോഷം. നിന്നോട് എന്റെ ഉള്ളിൽ ഒരു മാലാഖ ഉണ്ടെന്ന് പറഞ്ഞു പറ്റിച്ചതും അമ്മയെ അറിയിക്കാഞ്ഞതും എല്ലാം ഈ നിമിഷത്തിന് വേണ്ടി ആണ്. ഇനി നീ പറ." എല്ലാം കേട്ട് അവൾ തരിച്ചു നിൽക്കുകയായിരുന്നു. എന്തു ചെയ്യണം എന്നവൾക്ക് അറിയുന്നുണ്ടായിരുന്നില്ല. പലതും പറയണം എന്നവൾക്ക് ഉണ്ടെങ്കിലും തൊണ്ട മുഴുവൻ വരണ്ടു പോയിരുന്നു. "അത് സാർ... എനിക്ക്... എനിക്ക് ഇതൊന്നും എസപ്പ്റ്റ് ചെയ്യാൻ പറ്റുന്നില്ല. അത് മാത്രം അല്ല എനിക്ക് ഒരാളെ.." "എനിക്കറിയാം ഇപ്പോൾ താൻ എല്ലാം കെട്ട് ഞെട്ടിരിക്കുകയാണ്.. വിശ്വസിക്കാൻ സമയം വേണം എന്നൊക്കെ.സാരമില്ല. ഞാൻ വെയിറ്റ് ചെയ്തോളാം. നീ പതിയെ ഒരു മറുപടി പറഞ്ഞാൽ മതി.പിന്നേ... മറുപടി പോസിറ്റീവ് ആവണം ട്ടോ.." അവൻ ചിരിയോടെ പറഞ് അവിടെ നിന്നും പോയപ്പോൾ തരിച്ചു നിൽക്കുകയായിരുന്നു അവൾ...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story