അർജുൻ: ഭാഗം 76

arjun

രചന: കടലാസിന്റെ തൂലിക

ജനൽ പാളി തുറന്നിട്ട് വിദൂരതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു അമ്മു. "ചേച്ചി... ഞാൻ കേട്ടതൊക്കെ സത്യം ആണോ.. വരുൺ സാർ ചേച്ചിയെ പെണ്ണ് കാണാൻ വന്നതാണോ.."മാളു ഓടി കിതച്ചു കൊണ്ട് വന്നു. "മ്മ് "അവൾ വെറുതെ മൂളിയതെ ഉള്ളു. "എന്നിട്ടെന്താ ഇങ്ങനെ ഇരിക്കുന്നത്.എന്ധെങ്കിലും ചെയ്യ്.അല്ലെങ്കിൽ ചേച്ചിയെ സാറിന്റെ കൂടെ കെട്ടിച് വിടും.അതോ ഇതും അവർ തീരുമാനിക്കുന്നത് നടക്കട്ടെ എന്നാണോ.." "ഞാൻ എന്താ മാളു ചെയ്യേണ്ടത്.നീ അത് കൂടി പറഞ്ഞു താ.. എനിക്കറിയില്ല.ഞാൻ എന്താണ് ചെയ്യേണ്ടതെന്ന്.വരുണേട്ടൻ ഇത്രയും കാലം എന്നെയാണ് സ്നേഹിച്ചിരുന്നതെന്ന് പോലും എനിക്ക് വിശ്വസിക്കാനാവുന്നില്ല.എന്താ ഞാൻ ഇനി ചെയ്യേണ്ടതെന്ന് ഒരു പിടിയും ഇല്ല."അമ്മുവിൽ നിസഹായതയോടൊപ്പം കണ്ണുനീരും പടർന്നിരുന്നു. "ചേച്ചി ഇങ്ങനെ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല.പെട്ടന്ന് ഇങ്ങനെ കേട്ടപ്പോൾ എനിക്കും വിഷമം ആയി.ഇനി എന്താ നമ്മൾ ചെയ്യേണ്ടത്." "ഞാൻ സമ്മതിക്കാതെ എന്റെ കല്യാണം എന്തായാലും അച്ഛൻ നടത്തില്ല.അതെനിക്ക് ഉറപ്പുണ്ട്.സാറിനോട് പറയണം.. എനിക്ക് സാറിനെ അങ്ങനെ കാണാൻ പറ്റില്ല എന്ന്.വേണ്ടി വന്നാൽ അതിന്റെ കാരണവും പറയണം.സാറിന് എന്നെ മനസ്സിലാക്കാൻ പറ്റും."

"മോളെ അമ്മുസേ..."അവർ സംസാരിച്ചിരിക്കുമ്പോൾ അമ്മയും അമ്മായിയും വന്നു. "അമ്പടി കള്ളി.. നീയും അവനും തമ്മിൽ പ്രേമം ആയിരുന്നല്ലേ... എന്നിട്ട് ഇവിടെ വന്ന് ഞങളുടെ മുമ്പിൽ ഒരു നാടകം" "അമ്മായി എന്തോക്കെയാ ഈ പറയുന്നത്.വരുണേട്ടൻ ഇവിടെ വന്ന് കല്യാണം ആലോചിക്കുന്നതും എന്നെ ഇഷ്ടം ആണെന്ന് അറിഞ്ഞതും ഇപ്പോൾ ആണ്.അവിടെ നിന്ന് പോന്നപ്പോൾ വരെ ഇതിനെ കുറിച്ച് ഞാൻ അറിഞ്ഞിരുന്നില്ല." "അങ്ങനെ ആണോ.. എന്തായാലും വേണ്ടില്ല.നീയും അവനും നല്ല ചേർച്ച ആണ്.നമുക്ക് ഈ കല്യാണം ഉറപ്പിക്കാമല്ലേ.. അച്ഛനും കൂടി വരട്ടെ.." "എനിക്ക് ഈ കല്യാണത്തോട് താല്പര്യം ഇല്ല.വരുണേട്ടനെ ഞാൻ അങ്ങനെ ചിന്തിച്ചിട്ട് കൂടിയില്ല. എനിക്ക് ഒരിക്കലും വരുണേട്ടനെ ആസപ്റ്റ് ചെയ്യാൻ പറ്റില്ല." "മോളെ..നിന്റെ ഭാഗ്യം ആണ് വരുൺ.നിനക്ക് എന്തു കൊണ്ടും ചേർച്ച.നല്ല വീട്ടുകാർ. നല്ല കുടുംബം. അങ്ങനെ എല്ലാം.. പിന്നെ നിങ്ങൾ തമ്മിൽ പരസ്പരം വർഷങ്ങൾ ആയി അറിയുന്നതല്ലേ.. അവന് നിന്നെ ഇഷ്ടം ആയിരുന്നു എന്ന് കേട്ടത്തിന്റെ ഞെട്ടൽ മാത്രം ആണ് ഇത്. അതെല്ലാം കുറച്ചു കഴിയുമ്പോൾ മാറി കോളും. കുറച്ചു കഴിയുമ്പോൾ നീ തന്നെ അത് സമ്മതിക്കും. അച്ഛനും കൂടി സമ്മതം ആണെങ്കിൽ ഞങ്ങൾ ഇത് ഉറപ്പിക്കും. നിന്റെ സമ്മതവും നോക്കിയിരുന്നാൽ ഒരു കാര്യവും നടക്കില്ല. ഒരുപാട് നാളായില്ലേ നിന്റെ സമ്മതവും നോക്കി നടക്കാൻ തുടങ്ങിയിട്ട്."

"അമ്മ... ഈ കല്യാണം എന്തായാലും വേണ്ട. അമ്മ അവരോട് വിളിച്ചു പറ." "നടക്കില്ല. ഞാൻ അവരോട് എന്തായാലും വിളിച്ചു പറയില്ല സമ്മതമല്ല എന്ന്. ചെറിയ കുട്ടി ഒന്നും അല്ല നീ. പത്തിരുപതിനാല് വയസ്സ് ആയി. നിന്റെ കല്യാണം ഒന്ന് കഴിഞ്ഞിട്ട് വേണം മാളുവിന്റെ കൂടി നോക്കാൻ. നീ കാരണം അവൾ കൂടി കല്യാണം കഴിക്കാൻ നേരം വൈകുവാണ്. അത് മറക്കരുത് നീ". അമ്മ പറയുന്നത് കേട്ടപ്പോൾ അമ്മു ദയനീയമായി മാളുവിനെ നോക്കി. പിന്നെ തല താഴ്ത്തി. "ശരിയാണ്. ഞാൻ കാരണം അവളുടെ ജീവിതം കൂടി ഇല്ലാതെയാവുന്നു.പക്ഷെ...." "എന്റെ കാര്യം ആലോചിച്ചു നിങ്ങൾ ആരും പേടിക്കണ്ട.എന്നെ ഇപ്പോഴൊന്നും കെട്ടിക്കേണ്ട".മാളു "അത് നീ പറയുന്നതല്ലേ.. നാട്ടുകാർ എന്തെല്ലാം പറയും." "ഓഹ്... ഒരു ഒടുക്കത്തെ ഒരു നാട്ടുകാർ.നാട്ടുകാർ ആണോ എന്റെ ജീവിതം തീരുമാനിക്കുന്നത്.അവരാണോ എനിക്ക് ചിലവിന് തരുന്നത്.ഈ നാട്ടുകാരെ കൊണ്ട് ദോഷം അല്ലാതെ എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ.. കുറ്റവും കുറവും പറയാൻ അല്ലാതെ വേറെ ഒന്നിനും ഈ നാട്ടുകാരെ കണ്ടിട്ടില്ലല്ലോ..അങ്ങോട്ടും ഇങ്ങോട്ടും തിരിയണമെങ്കിൽ നാട്ടുകാരുടെ പെർമിഷൻ വാങ്ങണം എങ്കിൽ ഞാൻ എന്താ ചെയ്യുക.അവളുടെ ആ മറുപടിയിൽ തരിച്ചു നിൽക്കുകയായിരുന്നു എല്ലാവരും.ഇത് വരെ അങ്ങനെ പറയാത്ത അമ്മു അത് പറഞ്ഞപ്പോൾ അവളുടെ മനസ്സിന് അത്രത്തോളം വിഷമം ഉണ്ടെന്ന് അവർക്ക് മനസ്സിലായി."

"മോളെ.. നീ ഇങ്ങനെ വേറിഡ് ആവേണ്ട കാര്യം ഇല്ല.ഇതൊക്കെ ആണ് പെൺകുട്ടികളുടെ ജീവിതം.നമ്മൾ എല്ലാം സഹിച്ചേ പറ്റു.. പക്ഷെ അതിന്റെ ഗുണം അവസാനത്തിൽ നമുക്ക് തന്നെ കിട്ടും."അമ്മ അവളുടെ തലയിൽ തലോടി കൊണ്ട് പോയി. അവർ മുറിയിൽ നിന്ന് പോയപ്പോൾ നേരെ പോയത് മുത്തശ്ശിയുടെ അടുത്തേക്ക് ആയിരുന്നു. "വാ.. എന്തിനാ എന്റെ കുട്ടി അവിടെ തന്നെ നിൽക്കുന്നത്."മുത്തശ്ശി അവളെ മാടി വിളിച്ചപ്പോൾ അവൾ ഓടി മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു. "എന്തിനാ മുത്തശ്ശി എന്നോട് ഇങ്ങനെ.മുത്തശ്ശിക്ക് അറിയാവുന്നതല്ലേ എല്ലാം... എനിക്ക്.. എനിക്ക് അജു ഇല്ലാതെ പറ്റില്ല.രണ്ടാഴ്ച കാലം ആയിരുന്നു എങ്കിലും ആ കാലയളവിൽ ഞാൻ അനുഭവിച്ച വിഷമം എത്ര മാത്രം ഉണ്ടെന്ന് അറിയാമോ.. അമ്മ എന്നോട് കല്യാണം കഴിഞ്ഞ ആളെ മാത്രമേ പ്രേമിക്കു എന്ന് സത്യം ചെയ്തു വാങ്ങിച്ചപ്പോഴും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു അജുവിൽ.അവനെ കല്യാണം കഴിക്കും എന്നൊക്കെ.. ഇപ്പോൾ... എനിക്ക്.." അവൾ കരഞ്ഞു കൊണ്ട് മുത്തിയുടെ മടിയിൽ തല താഴ്ത്തി. "എനിക്കറിയാം കുട്ടി എല്ലാം.. നിനക്ക് അജുവിനെ മറക്കാൻ ആവില്ലെന്ന്.നിന്നോട് ഞാൻ അവനെ മറക്കാനും പറയില്ല.നീ ഇങ്ങനെ കരയാതെ മോളെ.. നീ എത്ര കരഞ്ഞാലും ഈ കിളവിക്ക് എന്തു ചെയ്യാനാകും." അത് പറയുമ്പോൾ അവരുടെ ഖണ്ഡവും ഇടറിയിരുന്നു. "നിനക്ക് രണ്ട് മാസത്തെ സമയം വേണം എന്നല്ലേ പറഞ്ഞത്." "മ്മ്"

"അത് ഞാൻ ശരിയാക്കാം.നീ ധൈര്യം ആയി പൊയ്ക്കോളൂ.. അതിൽ കൂടുതൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല." മുത്തി പറയുന്നത് കെട്ട് അവളുടെ കണ്ണ് അത്ഭുതം കൊണ്ട് നിറഞ്ഞു.അവൾ മുത്തിയെ ചുറ്റി പിടിച്ചു കവിളിൽ മുത്തം കൊടുത്തു ഓടി പോയി. "എന്റെ ദേവി... അവൾ ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടക്കേണമേ.."മുത്തി ഉള്ളുരുകി പ്രാർത്ഥിച്ചു. അമ്മു ഓടി വരുന്നത് കണ്ട് മാളു അവിടെ നിന്ന് മാറി നിന്നു. "ഓ.. അപ്പൊൾ ഇങ്ങനെ ആണ് കാര്യങ്ങൾ".അവൾ ഒരാളുടെ നമ്പർ ഡയൽ ചെയ്തു. "ഹെലോ." ******* "എന്റെ ഭഗവാനെ.. കൃഷ്ണ.. നിനക്കറിയാലോ എന്റെ പ്രശ്നങ്ങൾ.പ്രാർത്ഥിക്കാൻ മാത്രം ഒന്നും ഇല്ല എന്റെ ഉള്ളിൽ.ഉള്ള് മുഴുവൻ ശൂന്യം ആണ്.അടുത്ത നിമിഷം എന്തു നടക്കും എന്ന കേവല ധാരണ പോലുമില്ല എനിക്ക്. മുത്തി പറഞ്ഞത് കൊണ്ട് മാത്രം ആണ് ഇത്ര രാവിലെ ഈ അകലെയുള്ള അമ്പലത്തിൽ നിന്നെ കാണുവാനായി ഞാൻ വന്നത്.ഇവിടെ പ്രാർത്ഥിച്ചാൽ എല്ലാം ശരിയാവുമത്രേ.. മുത്തിക്കറിയില്ലലോ എനിക്ക് ഇപ്പോൾ എല്ലാത്തിലും ഉള്ള വിശ്വാസം പോയി എന്ന്.ഇന്നലെ മുത്തി പറഞ്ഞത് കൊണ്ട് കല്യാണകാര്യം നീട്ടി വെച്ചു.പക്ഷെ... അജു.. വരുണേട്ടൻ.ഇത് വരെ തീരുമാനം ആയില്ല. എനിക്ക് എന്റെ അജുവിനെ മറക്കാൻ പറ്റില്ല.എത്ര കാലം എന്ന് വെച്ച ഞാൻ.ഞങ്ങളെ ഇങ്ങനെ പിരിക്കാനും മാത്രം എന്തു തെറ്റാണ് ഞാൻ ചെയ്തത്.ഉള്ള് തുറന്നു സംസാരിക്കാൻ അജു എന്റെ കൂടെയില്ലല്ലോ..

അവൻ എന്റെ അടുത്ത് ഉണ്ടായിരുന്നു എങ്കിൽ..." "ഞാൻ ഇവിടെ തന്നെ അമ്മുട്ടി.. "ആരുടെയോ നിശ്വാസം കാതിൽ പതിഞ്ഞപ്പോൾ അവൾ ഞെട്ടി കണ്ണ് വലിച്ചു തുറന്നു. "അജു.... "അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി.ആഗ്രഹിച്ച ആള് മുന്നിൽ വന്നപ്പോൾ ഒരു നിമിഷം അവൾ പരിസരം മറന്നു.പെട്ടന്ന് അവൾക്ക് അമ്മക്ക് കൊടുത്ത വാക്ക് ഓർമ വന്നു. "അർജുൻ... നീയെന്ത ഇവിടെ.."അവൾ അവനെ രൂക്ഷമായി നോക്കി. "ഹ ഹ.. അത് നല്ല ചോദ്യം. ഈ അമ്പലത്തിൽ നിനക്ക് മാത്രമേ വരവു എന്നൊന്നും ഇല്ലല്ലോ.." അവൻ വീണ്ടും ചിരിച്ചപ്പോൾ പൊട്ടി ചിരിച്ചപ്പോൾ അവൾ ആകെ ചമ്മി നാറി. "ഞാൻ പോകുവാ.." "നിൽക്ക്." അവൻ അവളുടെ കയ്യിൽ പിടിച്ചു. "നിനക്കന്നെ ഇഷ്ടം അല്ലേ.." "അല്ല. "അവൾ മറ്റെവിടെയോ നോക്കി പറഞ്ഞു. "ആ പറഞ്ഞത് ഒന്ന് കണ്ണിൽ നോക്കി പറഞ്ഞെ.. "അവൻ അവളുടെ കണ്ണിൽ തന്നെ നോക്കി. പ്രണയത്തൽ ഉള്ള അവന്റെ കണ്ണിൽ നോക്കിയപ്പോൾ എന്തു കൊണ്ടോ അവൾക്ക് വല്ലായ്മ തോന്നി. അവൾ വേഗം കണ്ണെടുത്തു. "ഓക്കേ. ശരി.നിനക്ക് കല്യാണം കഴിഞ്ഞ ആളെ തന്നെ പ്രേമിക്കണം എന്നല്ലേ ഉള്ളു.. എന്നാൽ ഇപ്പോൾ തന്നെ പ്രേമിച്ചോളൂ..ഞാൻ നിന്നെ ഇപ്പോൾ തന്നെ കെട്ടാം. "അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു. "എന്ത്???"

അവൾ ഞെട്ടി. പെട്ടന്ന് അവന്റെ കയ്യിൽ തൂങ്ങിയാടുന്ന താലി കണ്ട് അവൾ അന്തളിച്ചു നിന്നു. പൂജാരി അങ്ങോട്ടേക്ക് വന്നു ഇലച്ചീന്തിൽ നിന്നവർക്ക് ചന്ദനം കൊടുത്തു. അവൻ ചിരിയോടെ ചന്ദനം തോട്ടു. അവളുടെ അന്തം വിട്ടുള്ള നിൽപ്പ് കണ്ട് അവൾക്കും തൊട്ട് കൊടുത്തു. പതിയെ താലി കയ്യിൽ എടുത്തു. അവളുടെ കഴുത്തിൽ അത് ചാർത്തി. കുങ്കുമം കൊണ്ട് സീമന്ത ചുവപ്പിച്ചു. അവളുടെ കണ്ണിൽ നിന്ന് കണ്ണ് നീർ ഒഴുകി കൊണ്ടെ ഇരുന്നു.അത് കണ്ടപ്പോൾ അജുവിന് വല്ലാതെയായി.ചെയ്തത് തെറ്റായി പോയോ എന്നൊരു നിമിഷം തോന്നി.അവൻ അവളെയും കൊണ്ട് കുളക്കടവിലേക്ക് പോയി. "അമ്മു.... ഡീ.. കരയല്ലേ പെണ്ണെ.. നിനക്ക്.. നിനക്ക് ശരിക്കും എന്നെ ഇഷ്ടം അല്ലെ.."അവൻ ഇടർച്ചയോടെ ചോദിച്ചു. ഇറുക്കിയുള്ള കെട്ടിപിടിത്തം ആയിരുന്നു അവളുടെ മറുപടി.അവനും പുഞ്ചിരിച്ചു കൊണ്ട് അവളെ പുണർന്നു.ആരും ഇല്ലാത്ത കുളക്കടവിൽ അൽപ്പ നേരം അവർ ചില വഴിച്ചു. "പേടിയാകുന്നുണ്ടോ തനിക്ക്." "മ്മ്.." "ഞാൻ വരും.നിന്നെ കൊണ്ട് പോവാൻ. എല്ലാവരുടെയും സമ്മതത്തോടെ... ഇത് ഞാൻ നിനക്ക് തരുന്ന വാക്കാണ്".അവൻ പറയുന്നത് കെട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.അപ്പോഴും അവളുടെ ഉള്ളിൽ വല്ലാത്തൊരു ഭയം വന്നു നിറഞ്ഞിരുന്നു .... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story