അർജുൻ: ഭാഗം 77

arjun

രചന: കടലാസിന്റെ തൂലിക

"അല്ല.. ഇവിടെ ഇങ്ങനെ നിന്നാൽ മതിയോ.. പോവണ്ടേ.." "അജു..." "ശു..... "അവൻ അവളുടെ ചുണ്ടിൽ ചൂണ്ടു വിരൽ ചേർത്തു.അവൾ അവനെ സംശയത്തോടെ നോക്കി.. "ഞാൻ നിന്നെക്കാൾ രണ്ട് വയസ്സിനു മൂത്തതാണ്.ഇത് വരെ നീയെന്നെ അജു എന്നാണ് വിളിച്ചു കൊണ്ടിരുന്നത്.ഇപ്പോൾ കല്യാണം കഴിഞ്ഞു.ഇനി ആ വിളി നടക്കില്ല.ഐശ്വര്യം ആയിട്ട് ഏട്ട എന്ന് വിളിച്ചേ.." "അയ്യേ.. ഏട്ടന്നോ.." "അതിനെന്താ ഏട്ട എന്ന് വിളിച്ചാൽ.നീ വരുണിനെ വരുണേട്ട എന്നാണ് വിളിക്കുന്നത്.അത് പോലെ നിന്നെക്കാൾ മൂത്ത എല്ലവരെയും ഏട്ട എന്നല്ലേ വിളിക്കുന്നത്.പിന്നെ എന്നെ മാത്രം അജു എന്ന് വിളിക്കുന്നതെന്ത" "നീ സ്പെഷ്യൽ അല്ലെ.." "സോപ്പിങ് ആണോ.. മര്യാദക്ക് അജുവേട്ട എന്ന് വിളിച്ചേ.. ഞാൻ കേൾക്കട്ടെ.." അവൻ അവളുടെ വിളിക്കായി കാതോർത്തു.ഇത്ര നാളും ഇല്ലാതിരുന്ന ഒരു പ്രത്യേക നാണം അവളിൽ ഉടലെടുത്തു. "അജു .. അജു.. വേ.. ട്ട".അവളിൽ നിന്ന് വാക്കുകൾ മുറിഞ്ഞു. "നിനക്ക് ഇതിനിടക്ക് വിക്കും വന്നോ.. "അവൻ അവളെ കളിയാക്കി. "ഒന്ന് പോ അജു.. എനിക്ക് വിക്ക് ഒന്നും ഇല്ല.ഇത്ര നാളും അജു എന്ന് വിളിച്ചു വിളിച്ചു ഇപ്പോൾ അജുവേട്ട എന്ന് വിളിക്കുമ്പോൾ എന്തോ പോലെ.." "എന്ത് പോലെ.. "അവൻ ചുണ്ടിൽ ഒരു കള്ള ചിരി ഒളിപ്പിച്ചു.

"മതി മതി.. ആ മാറ്റർ വിട്.ഇപ്പോൾ വല്ലാത്ത ഒരു സന്തോഷം ഉണ്ട്.അടുത്ത നിമിഷം എന്താവും . ഈ താലി കെട്ട് എന്ന് പറഞ്ഞാൽ കുട്ടി കളി അല്ല." "അല്ല..." "വീട്ടിൽ അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല". "ഇല്ല..." "അജു......"അവൻ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു. "എന്റെ അമ്മുട്ടിയെ.. നീ ഇങ്ങനെ പേടിക്കാതെ. ഒന്നും കാണാതെ ഞാൻ ഇങ്ങനെ ചെയ്യില്ല എന്ന് അറിയില്ലേ..എന്തായാലും നീ വരുണിനെ കെട്ടേണ്ടി വരില്ല.വീട്ടുകാരെയും വിഷമിപ്പിക്കേണ്ടി വരില്ല.പിന്നെ.. നിന്റെ അമ്മ പറഞ്ഞത് കല്യാണം കഴിഞ്ഞ ആളെ പ്രേമിച്ചാൽ മതി എന്നല്ലേ.. ഇപ്പോൾ കല്യാണം കഴിഞ്ഞില്ലേ.. സൊ ആ പ്രശ്നവും തീർന്നു." "അജു..."അവൾ അവനെ കുറുമ്പോടെ വിളിച്ചു. "എന്താ പെണ്ണെ.. നീ വാ.ഇവിടെ അധികം നേരം നിൽക്കുന്നത് ശരിയില്ല." അവൻ അവളെയും വിളിച്ചു കാറിൽ കയറി.കാറിൽ ഇരിക്കുമ്പോൾ അവളുടെ മനസ്സ് ആകെ ആസ്വസ്ഥം ആയിരുന്നു. കാർ നേരെ കടൽ തീരത്ത് കൊണ്ട് പോയി നിർത്തി. "അവൻ ഇറങ്ങി.കൂടെ അവളും.വിജനമായിരുന്നു അപ്പൊൾ ആ കടൽ തീരം."അവർ പതിയെ കടലിലേക്ക് ഇറങ്ങി കാൽ നനച്ചു. "എന്തു തോന്നുന്നു ഇപ്പോൾ. വിദൂരതയിലേക്ക് മൗനമായി നോക്കിയിരിക്കുന്ന അവളോടവൻ ചോദിച്ചു."

"ആർത്തിരമ്പി വരുന്ന ഈ കടലും എന്റെ മനസ്സും ഒരു പോലെ ആണെന്ന് തോന്നുന്നു.ആകെ മൊത്തം കലങ്ങി മറിയുകയാണ്.എവിടെയും പിടിച്ചു നിർത്താൻ സാധിക്കുന്നില്ല." അവൻ ചെറുതായോന്ന് പുഞ്ചിരിച്ചു. "നിനക്കറിയാമോ കടലും കരയും തമ്മിലുള്ള പ്രണയം." "കടലും കരയുമോ.. "അവൾ സംശയത്തോടെ അവനെ നോക്കി. "മ്മ്.. 💞കടലും കരയും തന്നെ. കടൽ കരയെ എത്ര പ്രാവശ്യം ഇഷ്ടമാണെന്ന് പറഞ്ഞു ചെന്നാലും തിരിച് ഇഷ്ടമായിട്ട് കൂടി കര കടലിനെ മടക്കി അയക്കുന്നു.നീ എന്നെ മടക്കി അയക്കുന്ന പോലെ💞"അവൻ ചെറു ചിരിയോടെ പറഞ്ഞപ്പോൾ അവളിൽ ബാക്കി അറിയാനുള്ള ആകാംഷ നിറഞ്ഞു. "ഒരു ദിവസം കര കടലിന്റെ പ്രണയം സ്വീകരിക്കും.അന്ന് കടൽ കരയെ മുഴുവനായും എടുക്കും.അവരുടെ പ്രണയത്തിൽ ഈ ലോകം മുഴുവൻ കൂടെ നിൽക്കും❣️." അത് കേട്ടപ്പോൾ അവളിലും ചെറു ചിരി വിരിഞ്ഞു അതെ ചിരിയോടെ അവൾ വീണ്ടും കടലിനെ നോക്കി. "കടൽ കരയെ മുഴുവനായി എടുക്കുമ്പോൾ നമ്മൾ മനുഷ്യർ ഈ സുനാമി എന്നൊക്കെ പറയും.അവൻ നിസാര മട്ടിൽ പറയുന്നത് കെട്ട് അവൾ അത്ഭുതത്തോടെ അവനെ നോക്കി."അവനിൽ അപ്പോൾ കുസൃതി വിരിഞ്ഞു. "നീ എനിക്ക് സ്വന്തം ആകുന്ന ദിനം സുനാമി പോലെയാവും എന്നാണോ പറഞ്ഞത്.സുനാമിയിൽ എല്ലാവരും അകപ്പെടുന്ന പോലെ നമ്മുടെ കാര്യത്തിലും.."

"ഏയ്.. അങ്ങനെ അല്ല. അങ്ങനെ ഒന്നും ഉണ്ടാവില്ല.നീ എനിക്ക് ഇപ്പോൾ സ്വന്തം ആണ്.എല്ലാവരുടെ സമ്മതത്തോട് കൂടിയും കല്യാണം നടക്കാൻ കുറച്ചു സമയം വേണ്ടി വരും.ചിലപ്പോൾ കുറച്ചു കഷ്ടപ്പാടും.അതൊക്കെ നമുക്ക് ഒന്നിച്ചു നേരിടന്നേ.." അവൻ അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞപ്പോൾ അവളും ചിരിച്ചു.കുറച്ചു നേരം അവിടെ ചിലവഴിച്ചതിന് ശേഷം അവർ വീട്ടിലേക്ക് മടങ്ങി. അന്നവർ ഒന്നിച്ചെടുത്ത തീരുമാനത്തിന്റെ പുറത്ത് കല്യാണം അവർ രഹസ്യമാക്കി വെച്ചു. അവരുടെ ഇടയിൽ അല്ലാതെ മൂന്നാമതൊരാൾ അത് അറിഞ്ഞില്ല.എല്ലാവരുടെയും സമ്മതത്തോടെ ഒരു വിവാഹം കഴിക്കുന്നത് വരെ ഒന്നിച്ചു ജീവിക്കേണ്ട എന്നവർ തീരുമാനിച്ചു. വരുണിന്റെ വീട്ടുകാരോട് പെട്ടന്നൊരു കല്യാണത്തിന് താല്പര്യം ഇല്ല എന്നവൾ അറിയിച്ചു. വരുണിനെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല എന്നും ഇനി കാണുവാനും പറ്റില്ലെന്നും അവനെയും അറിയിച്ചു. പക്ഷെ പിന്മാറാൻ തയ്യാറാവാഞ്ഞത് അവളിൽ ഒരു ഭയം ആയി തന്നെ നിന്നു.വേറെ ഒരാളെ ഇഷ്ടമാണെന്ന് വരെ പറഞ്ഞപ്പോഴും ഒഴിയാൻ അവൾ ചമച്ച കള്ളമായാണവൻ കണ്ടത്. കോളേജിനെക്കാൾ കൂടുതൽ സമയം അജു കമ്പനിയിൽ ചിലവഴിച്ചു. അവനെ കാണാത്ത നിമിഷങ്ങളിൽ അവൾക്ക് വിഷമം തോന്നാറുണ്ടെങ്കിലും നല്ലതിന് വേണ്ടിയാണെന്ന് അറിയാവുന്നത് കൊണ്ട് അവൾ പിടിച്ചു നിന്നു. അർജുൻ തന്നെയായിരുന്നു

എല്ലാ പ്രതിസന്ധിയിലും അവളുടെ ആശ്വാസം. എത്ര വിഷമഘട്ടത്തിൽ ആയിരുന്നാലും അവന്റെ ശബ്ദം കേട്ടാൽ മായാത്ത വിഷമം ഇല്ലാത്തത് അവളിൽ അത്ഭുതം നിറയിച്ചു. ഡ്രെസ്സിനുള്ളിലേക്ക് താലിയിട്ടും വളരെ സൂക്ഷ്മതയോടെ നോക്കിയാൽ മാത്രം കാണാവുന്ന രീതിയിൽ സിന്ദൂരം ഇട്ടും അവൾ ആ വലിയ രഹസ്യത്തെ മറച്ചു പിടിച്ചു. എത്ര മറച്ചു പിടിച്ചാലും ചില സത്യങ്ങൾ മറ നീക്കി പുറത്ത് വരുമെന്ന് പറയുന്നത് പോലെ ആ സത്യവും പുറത്ത് വന്നു!!ഒരാൾ അറിഞ്ഞു.ഒരാൾ മാത്രം.!! മാളു.!! ഒരു ദിവസം അമ്മു സിന്ദൂരം തൊടുന്നതിനിടയിൽ കയ്യോടെ പിടിച്ചതാണവൾ.പിന്നെ വിത്തും കായും അടക്കം എല്ലാം പറഞ്ഞു കൊടുത്തു.അറിഞ്ഞു കഴിഞ്ഞപ്പോൾ ആദ്യത്തെ അര മണിക്കൂർ ഫുൾ കണ്ണും തള്ളി ഇരിപ്പായിരുന്നു.പിന്നെ അവരെ രണ്ടാളെയും വിളിച്ചു വരുത്തി നല്ല അടാർ ചീത്തയും പറഞ് കുറെ പണം മുക്കിയിട്ടും ആണ് അവൾ കോംപ്രമൈസിൽ എത്തിയത്. ****** ദിവസങ്ങൾ കടന്നു പോയ്കൊണ്ടിരുന്നു.. രണ്ട് മാസം അതിവേഗത്തിൽ പോയി.അജുവിന് അവസാന സെമെസ്റ്റർ എക്സാം തുടങ്ങി.ഒരുപാട് ക്ലാസുകൾ മിസ്സ്‌ ആയത് കൊണ്ട് കണ്ടാമിനേഷൻ ഫീ കെട്ടേണ്ടി വന്നു അവന്.ക്ലാസ്സിൽ എടുക്കുന്നതൊക്കെ ഫോണിലൂടെ അമ്മു പഠിപ്പിച്ചു കൊടുക്കാനും തുടങ്ങി.

എക്സാം കഴിയാനായ നേരം അജുവിനെ കാത്ത് ലൈബ്രറിയിൽ ഇരിക്കുകയായിരുന്നു അമ്മു.ആ നേരം അവിടെ ആരും ഉണ്ടായിരുന്നില്ല. രണ്ട് മാസത്തിനിടെ അവളിൽ സംഭവിച്ച കാര്യങ്ങൾ ഓർത്തപ്പോൾ അവളിൽ ഒരു പുഞ്ചിരി വിടർന്നു. "എന്താണ് ഭവതി ഒറ്റക്കിരുന്നു ചിരിക്കുന്നത്".അജു അവളുടെ അടുത്തേക്ക് വന്നിരുന്നു. "ഏയ്.. നമ്മുടെ ജീവിതത്തിൽ നടന്ന വഴി തിരിവുകളെ പറ്റി ആലോചിച്ചതാ.." "അതിപ്പോൾ എന്താ ഇത്ര മാത്രം ആലോചിക്കാൻ." "ആലോചിക്കാൻ ഒരുപാട് ഉണ്ടല്ലോ.. അത് പോട്ടെ. എക്സാം എങ്ങനെ ഉണ്ടായിരുന്നു. ലാസ്റ്റ് എക്സാം അല്ലെ..ഭയങ്കര സന്തോഷം ആണല്ലോ മുഖത്തു. എന്തു പറ്റി. എക്സാം സിമ്പിൾ ആയിരുന്നോ.." "എക്സാം ഒക്കെ സിമ്പിൾ ആയിരുന്നു. അതിനെക്കൾ ഒരുപാട് ഒരുപാട് സന്തോഷം ഉള്ള കാര്യം നടക്കാൻ പോകുവാ..' "എന്താ അത്." "അതൊക്കെ ഞാൻ പിന്നെ പറയാം.." "ഓ.. എന്നോട് ഒരു സ്നേഹവും ഇല്ല." അവൾ പിണക്കം അഭിനയിച്ചു അവിടെ നിന്നും എഴുന്നേറ്റു നടന്നു. അവൻ പുറകിൽ നിന്നും അവളുടെ കൈ പിടിച്ചു വലിച്ചു. നേരെ അവന്റെ മടിയിലേക്കവൾ വീണു. കണ്ണുകൾ ഉടക്കിയ നേരം അവന്റെ മുഖം അവളിലേക്ക് അടുത്തു.അവളുടെ നെഞ്ചിടിപ്പ് അധികരിച്ചു.അവന്റെ മുഖം അടുക്കും തോറും നെഞ്ച് പൊട്ടാൻ ആകുന്ന പോലെയവൾക്ക് തോന്നി.

അവന്റെ ചുണ്ടുകൾ അവളുടെ അദരങ്ങളെ ഗാഡമായി പുണർന്നു.പതിയെ അവളും ചുറ്റും മറന്നതിൽ ലയിച്ചു... പെട്ടന്ന് ഒരു ശബ്ദം അവർ ഉടനെ അകന്ന് മാറി. മുന്നിൽ ആകെ ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു വരുൺ!!!! അവന്റെ കട്ടിയുള്ള പുസ്തകം കയ്യിൽ നിന്നും വീണതാണെന്ന് അവർക്ക് മനസ്സിലായി.അവൾ പെട്ടന്ന് തല കുനിച്ചു നിന്നു. വരുണിൽ ഞെട്ടൽ മാറി ദേഷ്യം ആയി. "നീ ഇങ്ങനെ ഉള്ള ഒരു പെണ്ണായിരുന്നോ.. ചെ.. നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും അല്ല കരുതിയത്.അത് കൊണ്ടാണ് ഞാൻ പെണ്ണലോജിച് വന്നതും.3 വർഷം കൊണ്ട് നീ ഒത്തിരി മാറി എന്ന് എനിക്ക് തോന്നണമായിരുന്നു.എന്നാലും നീ... ഒരു സ്റുഡന്റിന്റെ കൂടെ..ചെ.നിന്നെ ആണ് ഇത്ര കാലവും സ്‌നർഹിച്ചിരുന്നതെന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു. " അവൻ പറയുന്നതെല്ലാം കേട്ട് അവളുടെ കണ്ണുകൾ ഒഴുകി കൊണ്ടേ ഇരുന്നു.അപമാനഭാരത്താൽ അവളുടെ ശിരസ്സ് കുനിഞ്ഞു. "ഇവിടെ ഈ ലൈബ്രറിക്കുള്ളിൽ ഇങ്ങനെ ആണെങ്കിൽ നീ പുറത്ത് എന്തായിരിക്കും." അവന്റെ വാക്കുകൾ ചെവിക്കുള്ളിൽ ഈയം ഒഴുക്കുന്നത് പോലെ തോന്നിയവൾക്ക്.കൂടുതൽ നേരം അവിടെ നിൽക്കാൻ കഴിയാതെ അവൾ പുറത്തേക്ക് പോവാൻ ഒരുങ്ങി.

അപ്പോഴേക്കും അവളുടെ കയ്യിൽ അജുവിന്റെ പിടി വീണിരുന്നു.അവൻ അവളെ ചേർത്ത് നിർത്തി. "മിസ്റ്റർ.വരുൺ.വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം.നിങ്ങൾ പറയുന്നതെല്ലാം ശരിയാവണം എന്നില്ല." ഇനി ഞാൻ എന്തിൽ വിശ്വസിക്കാൻ ആണ്.വരുണിന്റെ വാക്കുകൾ കേട്ട് അവൾ നിസഹായതയോടെ അവനെ നോക്കി.അവൻ അവളുടെ കഴുത്തിൽ നിന്ന് താലി എടുത്തു പുറത്തേക്കിട്ടു. "ഇവൾ അങ്ങനെ ഒരു പെണ്ണല്ല.ഇവൾക്ക് മാത്രമേ എന്നിൽ അധികാരം ഉള്ളു.. എനിക്ക് ഇവളിലും. ഇവൾ എന്റെ പാതിയാണ്.ഷി ഈസ്‌ മൈ വൈഫ്".അർജുൻ പറയുന്നത് കേട്ട് വരുണിന്റെ മുഖത്ത് ഞെട്ടൽ വ്യക്തമായിരുന്നു. അജു നല്ല ധൈര്യത്തിൽ ആണ് നിൽക്കുന്നതെങ്കിലും അമ്മുവിന് അപ്പോഴും കരച്ചിൽ ആയിരുന്നു. "ഇതൊക്കെ.. ഇതൊക്കെ എങ്ങനെ.സത്യം ആണോ.. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല." "വിശ്വസിച്ചേ പറ്റു.. "അജു ഇത് വരെ നടന്നതെല്ലാം പറഞ്ഞപ്പോൾ അവനിൽ കുറ്റ ബോധം നിറഞ്ഞു. "സോറി.. ഞാൻ കാരണം ആണ് നിങ്ങൾക്ക് ഈ വേദന തിന്നേണ്ടി വന്നത്.ഐ ആം വെരി സോറി." "ഏയ്.. അതിന്റെ ഒന്നും ആവിശ്യം ഇല്ല.തത്കാലം ഇതിപ്പോൾ ആരോടും പറയാതിരുന്നാൽ മാത്രം മതി." "മ്മ്.. "അവൻ ഒന്ന് മൂളിയതിന് ശേഷം പുറത്തേക്കിറങ്ങി. അവന് പിന്നാലെ അജുവും പോയി. "വരുൺ സാർ.. "അജു പിറകിൽ നിന്ന് വിളിച്ചപ്പോൾ വരുൺ തിരിഞ്ഞവനെ നോക്കി.അപ്പോൾ തന്നെ അജു അവന്റെ അടുത്തേക്ക് പോയി.

"വിഷമം ആയോ സാറിന്." "ഏയ്.. എനിക്ക് കുഴപ്പം ഒന്നുമില്ല." "എനിക്കറിയാം അമ്മുവിനോട് സാറിനുണ്ടായത് വെറുമൊരു ഇൻഫെക്റ്റുവേഷൻ അല്ല.യഥാർത്ഥ പ്രണയം ആണെന്ന്.സാറിന് അങ്ങനെ ഒന്നും തോന്നിയിട്ടുണ്ടാവില്ലെന്ന് അമ്മു പറഞ്ഞത് കൊണ്ട് മാത്രം ആണ് ഞാൻ ആദ്യമേ അറിയിക്കാതിരുന്നത്.അല്ലെങ്കിൽ.... സോറി.ഞങ്ങളോട് ക്ഷമിച്ചൂടെ.." "ഏയ് എനിക്ക് അങ്ങനെ ദേഷ്യം ഒന്നുമില്ലടോ.. താൻ പറഞ്ഞത് ശരി ആണ്.ഇഷ്ടമായിരുന്നു എനിക്കവളെ.. അത് എനിക്ക് മാത്രമേ ഉള്ളു എന്ന് ആദ്യമേ മനസ്സിലായതാണ് .പക്ഷെ വിട്ടു കളയാൻ തോന്നിയില്ല.ഇതൊക്കെ കുറച്ചു കഴിയുമ്പോൾ മറക്കാവുന്നതേ ഉള്ളു..അല്ലെങ്കിൽ പിന്നെ എന്തിനാടോ മനുഷ്യന് മറവി എന്ന ഭാഗ്യം തന്നത്."അവന്റെ വാക്കുകൾ കെട്ട് അജു ചെറുതായി പുഞ്ചിരിച്ചു. "എനിക്ക് മീര ടീച്ചറുടെ കാര്യം ആലോചിച്ച വിഷമം.ആ പാവവും തന്നെയും സ്വപ്നം കണ്ട് ഇരിക്കുവാ..

ഇന്ന് തന്നോട് തുറന്നു പറയണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു.അതിനേക്കാൾ മുൻബ് തന്നെ ഈ കാര്യങ്ങൾ മീരയോട് കൂടി പറഞ്ഞോട്ടെ.." "മ്മ്.. പറഞ്ഞോളൂ.. "അജു സമ്മതം പറഞ്ഞപ്പോൾ വരുൺ അവനൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് പോയി. തിരിച്ചു ലൈബ്രറിയിലേക്ക് ചെന്ന് അമ്മുവിനെ ആശ്വസിപ്പിച്ചു ഹോസ്റ്റലിലേക്ക് പറഞ്ഞയച്ചു. ****** അന്ന് സായാഹ്നം അവർക്ക് ഏറെ വിലപ്പെട്ടതായിരുന്നു.ഒപ്പം വിഷമമേറിയതും. രണ്ട് കൊല്ലം ഒരു കുടക്കീഴിൽ ഒരേ മനസ്സോടെ സുഖദുഖങ്ങൾ പരസ്പരം പങ്ക് വെച്ച് ജീവിച്ച ആ 29 കുട്ടികളും വിട പറഞ്ഞു പോകുന്ന നിമിഷം... ഏറെ വിഷമത്തോടെ ആണ് അവർ ആ അവസാന നിമിഷം കൈ കൊണ്ടത്. പോകുവാൻ നേരം എല്ലാവരും പരസ്പരം ഭവിക്കായി ആശംസകൾ പറയുമ്പോഴാണ് ഒരു കാർ അവരുടെ മുമ്പിൽ നിർത്തിയത്. അതിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ടവർ ഞെട്ടി!! "രാഹുൽ!!!" .... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story