അർജുൻ: ഭാഗം 78

arjun

രചന: കടലാസിന്റെ തൂലിക

പോകുവാൻ നേരം എല്ലാവരും പരസ്പരം ഭാവിക്കായി ആശംസകൾ പറയുമ്പോഴാണ് ഒരു കാർ അവരുടെ മുമ്പിൽ നിർത്തിയത്. അതിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ടവർ ഞെട്ടി!! "രാഹുൽ!!!" അവനെ കണ്ട ഉടനെ മാളു മനുവിന് പിന്നിലായ് നിന്നു.മനു അവളെ മുമ്പിലേക്ക് നിർത്തി. "പെൺകുട്ടികൾ ഒരിക്കലും ഓടി ഒളിക്കാൻ ഉള്ളവരല്ല.എന്തും നേരിടാൻ പഠിക്കണം.അവന്റെ വാക്കുകൾ അവളിൽ ആത്മ വിശ്വാസം പകർന്നു." അവൾ ധൈര്യത്തോടെ മുന്നിലേക്ക് തന്നെ നിന്നു. രാഹുൽ പുഞ്ചിരിച്ചു കൊണ്ട് എല്ലാവരുടെയും ഇടയിലേക്ക് വന്നു.എല്ലാവരുടെയും മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു. "നിങ്ങൾക്കെല്ലാവർക്കും എന്നോട് ദേഷ്യം ആയിരിക്കും എന്നെനിക്ക് അറിയാം.. അങ്ങനെ ഉള്ള കാര്യങ്ങൾ ആണല്ലോ ഞാൻ ചെയ്തു കൂട്ടിയത്. തെറ്റാണ്. കുറച്ചു നാൾ മുന്പാണ് അത് തിരിച്ചറിഞ്ഞത്.പറയാൻ അവകാശം ഇല്ല. എന്നാലും പറയുവാണ്. പൊറുത്തു തന്നൂടെ എന്നോട്. "അജുവിന്റെ കൈ പിടിച്ചു അവൻ പറയുന്നതിനോടൊപ്പം അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. അവന് കുറ്റ ബോധം വന്നു എന്ന് മനസ്സിലായപ്പോൾ എല്ലാവരും കൂടി അവനെ പൊതിഞ്ഞു. നിമിഷം നേരം കൊണ്ട് അവരിൽ ഒരാളായി അവനും മാറി.

അനസും ഗാങ്ങും റീഹാബിറ്റേഷൻ സെന്ററിൽ ആണെന്ന് അവൻ വഴി എല്ലാവർക്കും മനസ്സിലായി. കുറച്ചു കഴിഞ്ഞപ്പോൾ പ്രിൻസിയും മറ്റു ടീച്ചേഴ്സും ചേർന്ന് ഒരു ചെറിയ സെന്റ് ഓഫും അവർക്ക് നൽകി. പ്രിൻസി ഉൾപ്പെടെ എല്ലാ ടീച്ചേഴ്സും അവരുടെ ഗങ്ങിനെ പറ്റി പറയുമ്പോൾ മീരയും വരുണും ഇല്ലാതിരുന്നത് അമ്മുവിന്റെ പോലെ അജുവിനും വിഷമം നൽകി. എല്ലാം കഴിഞ്ഞ് ഏട്ടാൾസംഘം വാക മരച്ചുവട്ടിൽ ഒത്തു ചേർന്നു.കളിചിരികളും ബഹളവും മാത്രം ഉണ്ടായിരുന്ന ആ തണലിൽ അന്ന് മൗനം മാത്രം തങ്ങി നിന്നു. ആ അവസ്ഥക്ക് മാറ്റം വരാൻ എന്ന വണ്ണം എല്ലാവരും വീണ്ടും കോളേജ് ചുറ്റി.ഐഷുവിന് കോളേജിൽ നിന്ന് വിട പറയൽ ഉണ്ടായിരുന്നില്ല എങ്കിലും അവരെ വിട്ടു പിരിയുന്നതിൽ അവൾക്കും വിഷമം ഉണ്ടായിരുന്നു.അവൾ ആഷിയുടെ കയ്യിൽ തൂങ്ങി നടന്നു. അമ്മുവും അജുവും മാത്രം അവസാനത്തിൽ അവശേഷിച്ചു. അവരുടെ ഇടയിലും മൗനം തങ്ങി നിന്നു. "ഈ കോളേജിൽ വന്നില്ലായിരുന്നു എങ്കിൽ ചിലപ്പോൾ നമ്മൾ കണ്ടു മുട്ടുകയില്ല അല്ലെ.."അമ്മു എങ്ങോട്ടോ നോക്കി ചോദിച്ചു. "അങ്ങനെ ഒന്നും ഇല്ല.വിധി നിന്നെ എനിക്കായ് പറഞ്ഞു വെച്ചതാണ്.അത് എത്ര കാലം കഴിഞ്ഞാലും എന്നിലേക്ക് തന്നെ നിന്നെ കൊണ്ട് വന്നെത്തിക്കും ❣️

അതിന് ഈ കോളേജ് ഒരു നിമിത്തം ആയെന്ന് മാത്രം.പക്ഷെ ഈ കോളേജിന്റെ ഓർമ്മകൾ അങ്ങനെ മറക്കാൻ കഴിയുന്ന ഒന്നല്ല.ഒത്തിരി ഒത്തിരി പ്രതീക്ഷകൾ നൽകിയ ഇടം.സ്വപ്നങ്ങളെ സാക്ഷാത്കരിച്ച നല്ല കൂട്ടുകാരെ നേടി തന്ന ഇടം.പറഞ്ഞാൽ തീരില്ല.എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത രണ്ട് വർഷങ്ങൾ..." അവന്റെ കണ്ണിൽ അപ്പൊൾ കണ്ട തിരിച്ചറിയാൻ കഴിയാത്ത ഭാവത്തെ അവൾ സംശയത്തോടെ നോക്കി.പിന്നെ ചെറു പുഞ്ചിരിയോടെ അവനിലേക്ക് ചാഞ്ഞു.അവളെ ചേർത്ത് പിടിച് അവനും... ***** ക്ലാസ്സ്‌ എല്ലാം കഴിഞ്ഞത് കൊണ്ട് അമ്മുവും മാളുവും തിരിച്ചു വീട്ടിലേക്ക് പോയി.ഹോസ്റ്റലിൽ ഒരു വസ്തു പോലും അവശേഷിക്കാതെ എല്ലാം അവിടെ നിന്ന് കൊണ്ട് പോന്നു.അവിടെ നിന്നുള്ള ഓർമകളും.. മുറി അടക്കാൻ നേരം അവർ ഒന്ന് കൂടെ ആ മുറിയെ നോക്കി. അമ്മുവിന്റെ മനസ്സിൽ പഴയ കാര്യങ്ങൾ അപ്പോഴേക്കും ഓടി വന്നു.ഒരു തുള്ളി കണ്ണ് നീർ ഇറ്റി വീണു. "ചേച്ചി എന്തിനാ കരയുന്നത്.ചേച്ചി ഈ കോളേജ് വിട്ടു പോകുന്നില്ലല്ലോ..

ഇനിയും ചേച്ചിക്ക് വേണമെങ്കിൽ ഈ മുറി തന്നെ ഉപയോഗിക്കാം." "ഒരുപാട് ഓർമ്മകൾ തന്ന മുറിയാണ് ഇത് മോളെ.. അത്ര പെട്ടന്നും മായാത്ത ഓർമ്മകൾ...." അവൾ വേദനയോടെ ആ മുറി പൂട്ടി വീട്ടിലേക്ക് പോയി. **** വെക്കേഷൻ ആയത് കൊണ്ട് അടുത്തുള്ള ആമ്പൽ കുളത്തിൽ ആമ്പൽ പറിക്കാൻ പോയതായിരുന്നു അമ്മുവും മാളുവും. പെട്ടന്ന് അമ്മായി ഓടി കിതച്ചു കൊണ്ട് അങ്ങോട്ടെക്ക് വന്നു. "അമ്മു..." "എന്താ അമ്മായി.. എന്തിനാ ഇങ്ങനെ കിതക്കുന്നെ.."അമ്മുവും മാളുവും കുളത്തിൽ നിന്ന് കയറി. "മോളെ.. അവർ വരുന്നു.." "ആര് വരുന്നു എന്ന്."അമ്മുവിന് ആകാംഷ ആയി. "നീ വീട്ടിലേക്ക് വാ.. അപ്പോൾ പറഞ്ഞു തരാം.".അതും പറഞ്ഞു അമ്മായി പോയതിന് പിന്നാലെ അവർ രണ്ട് പേരും പോയി. "ആര് വരുന്ന കാര്യം ആണ് അച്ഛാ.." പ്രസാദിനെ കണ്ട ഉടനെ തന്നെ പൂജ ചോദിച്ചു. "നിനക്കോർമ ഉണ്ടോ എന്ന് അറിയില്ല.പണ്ട് നമ്മുടെ അയല്പക്കത്തു താമസിച്ചിരുന്നവരാ..നീ മൂന്നാം പഠിക്കുമ്പോൾ അവിടുത്തെ അച്ഛന് സ്ഥലം മാറ്റാം ആയിട്ട് അവർ ഇവിടെ നിന്ന് പോയി.ഓർമ ഉണ്ടോ അവർക്ക് നിന്നെ." "അവൾക്ക് ഒന്നും ഓർമ കാണില്ല എന്നെ.. അവൾ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അല്ലെ പോയത്. ഇപ്പോൾ കൊല്ലം എത്ര ആയി. അവിടുത്തെ മൂത്ത ചെക്കൻ ഇവളോടൊപ്പം കളിച്ചിരുന്നതാ..

അത് ഓർമ ഉണ്ടോ.. നീ ഉണ്ണിയേട്ടൻ എന്നാണ് അവനെ വിളിച്ചിരുന്നത്. അവർ നമ്മളെ കാണാൻ വരുന്നുണ്ടത്രേ.." അമ്മയുടെ നാവിൽ നിന്നും ഉണ്ണിയേട്ടൻ എന്ന പേര് കേട്ട് അവൾ ഞെട്ടി തരിച്ചു.ഉണ്ണിയേട്ടന്റെ തിരിച്ചു വരവ് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവർ എന്തിനായിരിക്കും ഇപ്പോൾ ഒരു തിരിച്ചു വരവ്. "നമ്മളെ ഒക്കെ ഒന്ന് കാണാൻ എന്നല്ലേ പറഞ്ഞത്.നമ്മളുടെ നമ്പർ കണ്ട് പിടിക്കാൻ ഒത്തിരി കഷ്ടപ്പെട്ട് അത്രേ.." "ആ കുട്ടികൾ ഒത്തിരി വലുതായിട്ടുണ്ടാവില്ലേ.. കണ്ടാൽ തിരിച്ചറിയുമോ ആവോ.." അവർ പരസ്പരം എന്തോക്കെയോ പറയുന്നുണ്ടായിരുന്നു.കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ അവൾ മുറിയിലേക്ക് പോയി. അവളുടെ മനസ്സ് വളരെ അസ്വസ്ഥമായിരുന്നു.അവളുടെ മനസ്സ് പല ചിന്തയിലേക്ക് വഴി മാറി. കാത്തിരിക്കാൻ പറഞ്ഞ വാക്ക് അവളിൽ തങ്ങി നിന്നു. 'ഉണ്ണിയേട്ടന്റെ കല്യാണം കഴിഞ്ഞിട്ടുണ്ടാകുമോ.. കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും എനിക്കെന്താണ്. പണ്ടെങ്ങോ വാക്ക് തന്നെന്നു കരുതി ഇപ്പോഴും കാത്തിരിക്കാൻ പറ്റുമോ.. അല്ലെങ്കിൽ തന്നെ വർഷങ്ങൾ ആയില്ലേ.. അതൊക്കെ എപ്പോഴേ മറന്നിട്ടുണ്ടാവും. ഇനി മറന്നിട്ടുണ്ടാവില്ലേ..' അവളുടെ മനസ്സ് വീണ്ടും വീണ്ടും ആസ്വസ്ഥം ആയി കൊണ്ടിരിക്കുന്നു. അവൾ കഴുത്തിൽ നിന്ന് താലി പുറത്തേക്കിട്ട് അതിൽ മുറുക്കെ പിടിച്ചു.

പതിയെ മനസ്സ് ശാന്തമാവാൻ തുടങ്ങി. 'എനിക്ക് അജു ഉണ്ട്.അത് മതിയെനിക്ക്.അവന് മാത്രം ആണ് എന്റെ മേൽ അവകാശം.'അവൾ പതിയെ പുഞ്ചിരിച്ചു. വീട്ടിൽ അവർ വരുന്നത് പ്രമാണിച്ച് ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ അവളുടെ മനം വീണ്ടും കലുഷമായി. അവൾ ഫോണെടുത്തു അജുവിനെ വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ലായിരുന്നു. **** ഒരുപാട് നേരത്തെ കാത്തിരിപ്പിന് ഒടുവിൽ അവർ എത്തി.അപ്പോഴേക്കും എന്തെന്നില്ലാത്ത പേടി ഉടലെടുത്തു.അവർ വന്നു എന്നറിഞ്ഞിട്ടും അവൾ മുറിയിൽ തന്നെ കഴിച്ചു കൂടി. മാളു മുകളിലേക്ക് കയറി വന്ന് അവർ വന്നതിന്റെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. അവർ മൂന്ന് മക്കൾ ആണെന്നും അവരുടെ അച്ഛനും അമ്മയ്ക്കും നല്ല സ്നേഹം ആണെന്നും മൂത്ത മകന്റെ കല്യാണം കഴിഞ്ഞിട്ടില്ല എന്നും അവൾ വഴി അമ്മു അറിഞ്ഞു. അവർ ചായ കുടിക്കാൻ നേരത്ത് ആണ് മാളു അമ്മുവിന്റെ അടുത്തേക്ക് വന്നത്. തിരിച്ചു പോവുമ്പോൾ അമ്മുവിനെയും വിളിച്ചെങ്കിലും അവൾ താഴേക്ക് വരാൻ കൂട്ടാക്കിയില്ല. ഒന്ന് ആശ്വസിപ്പിക്കാൻ മുത്തശ്ശി പോലും ഇല്ലാതിരുന്നത് അവൾ വിഷമം ആയി. ****

* "അല്ല പ്രസാദേ..അമ്മുവിന്റെ കല്യാണം ഒന്നും കഴിഞ്ഞില്ലല്ലോ.. അപ്പൊൾ അമ്മുവിനെ ഞങ്ങൾക്ക് തരുന്നുണ്ടോ...നമ്മൾ പണ്ട് പറഞ്ഞു വെച്ച വാക്കും പാലിചത് പോലെയാവും." "നീ അതൊന്നും മറന്നില്ല അല്ലെ.." "എവിടെ മറക്കാൻ.. എന്തായാലും ഇവന്റെ കല്യാണം കഴിഞ്ഞില്ല. അവളുടെയും.അപ്പൊൾ അമ്മുവിന്റെ ഉണ്ണിയേട്ടനെ അവൾക്ക് തന്നെ കൊടുത്തു കൂടെ.ഞങ്ങളുടെ വരവിന്റെ ഉദ്ദേശവും അത് തന്നെയാണെന്ന് കൂട്ടിക്കോ.."ഉണ്ണിയുടെ അമ്മ ചിരിയോടെ പറഞ്ഞു. "ആഹാ.. പക്ഷെ.. അമ്മു സമ്മതിക്കുമോ.. അവൾക്ക് ഇത്പോലെ ഒരു കല്യാണആലോചന വന്നിരുന്നു.അവൾക്ക് നന്നായി അറിയുന്നത് തന്നെ.പക്ഷെ അവൾക്ക് ഇഷ്ടം അല്ലാത്തത് കൊണ്ട് അത് വേണ്ട എന്ന് വെച്ചു.പിള്ളേരുടെ മനസ്സ് അല്ലെ.. അവരുടെ ജീവിതവും.അവർ തീരുമാനിക്കട്ടെ"

"അമ്മുവിന്റെ തീരുമാനവും അറിഞ്ഞിട്ട് മതി.എന്തായാലും അവളുടെ ഇവന് സമ്മതം ആണ്.രണ്ട് പേരും പരസ്പരം സംസാരിച്ചു തീരുമാനിക്കട്ടെ.." "ആഹ്.. അതാണ് നല്ലത്.മോൻ എന്നാൽ മുകളിൽ അവളുടെ മുറിയിക്ക് പൊയ്ക്കോളൂ.." മാളു വഴി ഫോണിലൂടെ താഴെ അവർ പറയുന്നതൊക്കെ കേട്ട് അമ്മു ഞെട്ടി.അവളുടെ മനസ്സ് വല്ലാതെ മിടിക്കാൻ തുടങ്ങി.നെറ്റിയിൽ വിയർപ്പ് കണങ്ങൾ രൂപപ്പെട്ടു.അർജുനെ ഒന്ന് കൂടി വിളിച്ചു. റിങ് പോവുന്നുണ്ടെങ്കിലും എടുക്കുന്നുണ്ടായിരുന്നില്ല.അവൾ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.ഒരു വാതിൽ കൂടി ഉണ്ടായിരുന്നു എങ്കിൽ അത് വഴി പുറത്തേക്ക് ഓടി പോവാമെന്ന് അവൾ വെറുതെ മോഹിച്ചു. കാലടി ഒച്ച അടുത്തെത്തിയപ്പോൾ അവൾ കണ്ണടച്ചു നിന്നു. തൊട്ട് പിന്നിലായി അയാൾ വന്ന് നിൽപ്പുണ്ടെന്ന് അവൾക്ക് ഉറപ്പ് ആയിരുന്നു.അവസാന പ്രതീക്ഷ എന്നോണം അജുവിനെ ഒന്ന് കൂടി വിളിച്ചു . .... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story