അർജുൻ: ഭാഗം 8

arjun

രചന: കടലാസിന്റെ തൂലിക

(പൂജ ) ഇന്നേക്ക് രണ്ട് ദിവസമായി അവനെ കണ്ടിട്ട്. കണ്ടിട്ടില്ല എന്ന് പറയാൻ പറ്റില്ല . കാണാറുണ്ട്. ഞാൻ കോളേജിലേക്ക് പോകുമ്പോഴും വരുമ്പോഴേക്കും ആ വാക മര ചുവട്ടിൽ കാണാം. എനിക്കൊന്നും പറയാൻ പറ്റിയിരുന്നില്ല. കാരണം എന്റെ കൂടെ ജാനകി ടീച്ചറും ഉണ്ടായിരുന്നു. അവനെ കാണുമ്പോഴൊക്കെ, അവന്റെ നോട്ടം കാണുമ്പോഴൊക്കെ മനസ്സ് വല്ലാതെ കിടന്ന് നീറുന്നു. ഞാൻ കാരണമല്ലേ ഇതൊക്കെ.... സ്റ്റാഫ്‌ റൂമിൽ ഷെൽഫിൽ ഞാൻ endho എന്തോ തിരയുന്ന സമയത്താണ് അവൻ അങ്ങോട്ട് കേറി വന്നത്. എന്നെ കണ്ടപ്പോൾ അവന്റെ മുഖത്തു അത്ഭുതഭാവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു. അപ്പോഴേക്കും മീര മിസ്സ്‌ അവനെ വിളിച്ചു. "എന്താടോ അർജുൻ ഇവിടെ, തന്നെ ഞാൻ കാണണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു "മീര 'ഓ അപ്പോൾ ഇവനാണ് അർജുൻ '(ആത്മ ) "എന്താ കാര്യം "അർജുൻ "താനിപ്പോ ഇടക്ക് മാത്രമേ ക്ലാസ്സിൽ കയറുകയുള്ളു എന്ന് പറഞ്ഞല്ലോ. എന്ത് പറ്റി " അവൻ നേരെ അവളുടെ മുഖത്തേക്ക് നോക്കി. അവൾ താഴേക്ക് നോക്കി നിന്നു. മീര അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. "ആ അർജുൻ. നീ ഇവളെ കണ്ടിട്ടുണ്ടാവില്ലല്ലോ.മീറ്റ് മിസ്സ്‌ പൂജ. "അവളെ നോക്കി കൊണ്ട് മീര മിസ്സ്‌ പറഞ്ഞു. അപ്പോൾ അവളും അവനെ നോക്കി. ടീച്ചറാണെന്ന കാര്യം ഇപ്പോൾ പറയുമെന്ന് അവൾക്കുറപ്പായിരുന്നു.

അവന്റെ റിയക്ഷനെ കുറിച്ചാലോചിച്ചായിരുന്നു അവളുടെ ടെൻഷൻ. എന്നാൽ അവൻ വളരെ ആകാംഷയിലായിരുന്നു. അവളെ കുറിച്ച് കൂടുതൽ അറിയാൻ... "പൂജ നിങ്ങളുടെ.... "മീര മുഴുവിപ്പിക്കുന്നതിന് മുന്പേ പ്യൂൺ വന്നു മീരയെ വിളിച്ചു. "മീര മിസ്സ്‌ സ്റ്റാഫ്‌ മീറ്റിംഗ് തുടങ്ങാനായി "പ്യൂൺ പറഞ്ഞു. "ആ ഞാൻ ഇതാ വരുന്നു. അർജുൻ നമുക്കൊരു അര മണിക്കൂർ കഴിഞ്ഞു സംസാരിക്കാം. നീയിപ്പോൾ പൊയ്ക്കോളൂ "പ്യൂണിനോട് പറഞ്ഞതിന് ശേഷം മീര മിസ്സ്‌ അർജുനോട് പറഞ്ഞു "ഓക്കേ മിസ്സ്‌ "അർജുൻ ഇനിയും വൈകി കൂടാ... വേഗം അവന്റെ പിന്നാലെ ചെന്ന് പറ (മനസ്സ് ഓഫ് പൂജ ) അർജുൻ വെളിയിലേക്ക് ഇറങ്ങിയതിന് പിന്നാലെ തന്നെ പൂജയും ഇറങ്ങി. "അർജുൻ... "പൂജ "അല്ലിതാര്.., എന്റെ പെണ്ണോ.. "അർജുൻ "എനിക്ക് തന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ഒരു അര മണിക്കൂർ കഴിയുമ്പോൾ ക്യാന്റീനിൽ വരോ "പൂജ "എന്തിനാ അര മണിക്കൂർ ആകുന്നത്. ഇപ്പോൾ തന്നെ വരാലോ "അർജുൻ "ഡാ.. നിന്നോട് പറഞ്ഞത് കേട്ടാൽ മതി. "പൂജ "ഡാ എന്നോ.. ചേട്ട എന്ന് വിളിക്കടി "അർജുൻ "അർജുൻ.. പ്ലീസ്.. "പൂജ "ഒക്കെ.ഞാൻ വരാം

"അർജുൻ "ഒക്കെ. താങ്ക്സ് "പൂജ അതും പറഞ്ഞു അവൾ പോയി ****** . സ്റ്റാഫ്‌ മീറ്റിംഗിന് ശേഷം അവൾ ക്യാന്റീനിൽ പോയി. "സോറി.. ലേറ്റ് ആയോ "പൂജ "അര മണിക്കൂർ എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഒന്നേകാൽ മണിക്കൂർ ആയി. അത് കുഴപ്പം ഇല്ല. കാത്തിരിപ്പിനും ഒരു സുഖം ഒക്കെ ഉണ്ടല്ലോ. "അർജുൻ "അർജുൻ.... ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കണം. ഈ പ്രേമം എന്നൊക്കെ പറയുന്നത് ആർക്കും ആരോടും ഇപ്പോൾ എവിടെ വെച്ചും തോന്നാവുന്ന ഒരു വികാരം ആണ്. പ്രത്യേകിച്ച് കൗമാര കാലഘട്ടത്തിൽ. പ്രേമത്തിനെ മെയിൻ ആയി 3 ആയിട്ട് ഡിവൈഡ് ചെയ്യാം. ഒന്ന്, ജസ്റ്റ്‌ infatuation ഓർ അട്ട്രാക്ഷൻ. അത് നമ്മൾക്കു കുറച്ച് കഴിയുമ്പോൾ മനസ്സിലാകും. രണ്ട്, റിയൽ പ്രേമം ആണെന്ന് നമുക്ക് തോന്നും. നമ്മൾ അത് ഉറപ്പിക്കുകയും ചെയ്യും. എന്നിട്ട് പരസ്പരം പ്രേമിച് തുടങ്ങും. കുറച്ച് കഴിഞ്ഞാൽ മനസ്സിലാകും അത് റിയൽ ആയിരുന്നില്ല എന്ന്, അങ്ങനെയാണ് പലരും ബ്രേക്ക്‌ അപ്പ്‌ ആകുന്നത്. ഇനി മൂന്നാമത്തത്‌, റിയൽ. ഒരാളില്ലെങ്കിൽ മറ്റൊരാൾ ഇല്ല എന്ന അവസ്ഥ. അവരെ ഒന്ന് കാണാതിരുന്നാൽ നെഞ്ച് പൊട്ടുന്ന അവസ്ഥ. അതിനി സക്‌സെസ്സ് ആയാലും ഇല്ലെങ്കിലും റിയൽ തന്നെ ആണ്. ഞാൻ പറഞ്ഞത് മനസ്സിലാകുന്നുണ്ടോ നിനക്ക് "പൂജ ഒന്ന് ദീർഘ നിശ്വസിച്ചു കൊണ്ട് പറഞ്ഞു.

"കഴിഞ്ഞോ "അർജുൻ വേറെ ഒരു സ്ഥലത്തേക്ക് തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു. "ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ "അവൾ ചോദിച്ചു. "ഇല്ല.... "അവൻ അവിടേക്കു തന്നെ നോക്കി കൊണ്ട് പറഞ്ഞു. "എടൊ...താൻ എങ്ങോട്ടാണ് ഈ നോക്കുന്നത്. "പൂജയും അവൻ നോക്കുന്നിടത്തേക് നോക്കി. പെട്ടന്ന് അവൻ അവിടെ നിന്ന് നോട്ടം മാറ്റി അവളുടെ നേരെ തിരിഞ്ഞു. "പൂജ..നീ ഇവിടെ നിന്ന് ഇപ്പോൾ പൊയ്ക്കോളൂ... നമുക്ക് പിന്നെ സംസാരിക്കാം... "അർജുൻ "ഞാനിപ്പോൾ പോവില്ല. ഞാൻ പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ ശരി ആവില്ല. നീ ഇപ്പോൾ 2-മത്തെ ഘട്ടത്തിൽ ആണ് നിൽക്കുന്നത്. കുറച്ച് കഴിയുമ്പോൾ നിനക്ക് തന്നെ തോന്നും ഇത് വേണ്ടായിരുന്നു എന്ന്. ഞാൻ പറഞ്ഞത് മനസ്സിലാകുന്നില്ലേ.. ഇത് പോലെ ആരും നിന്നോട് പറഞ്ഞിട്ടുണ്ടാവില്ല. ഞാൻ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കി തരാൻ ബാദ്യസ്ഥയാണ്. കാരണം ഞാൻ നിന്റെ.... " അവൾ പറഞ്ഞു മുഴുവനാക്കും മുന്പേ അവൻ ചാടി എഴുന്നേറ്റു. അത് കണ്ട് അവളും പേടിച്ചു എഴുന്നേറ്റു. പക്ഷെ അവന്റെ നോട്ടം മറ്റൊരു സ്ഥലത്തേക്കായിരുന്നു. ഒരുപാട് ചെറുപ്പക്കാർ കൂടി വട്ടമിട്ടിരുന്ന് അട്ടഹസിക്കുന്ന സ്ഥലത്തേക്ക്.

അവൻ പാഞ്ഞു അവരുടെ അടുത്തേക്ക് ചെന്നു. അതിലൊരുവന്റെ നെഞ്ചിൽ ദേഷ്യത്തോടെ ചവിട്ടി. ചവിട്ട് കൊണ്ടവൻ ദൂരെക് തെറിച്ചു വീണു. "നിനക്ക് എന്റെ പെണ്ണിനെ കിട്ടിയുള്ളൂ അല്ലെ ഫോട്ടോ എടുക്കാൻ... "അജു ഒന്ന് കൂടി അവന് കൊടുത്തു. അപ്പോഴേക്കും അവന്റെ കൂട്ടാളികളും വന്നു. അജുവിനെ തല്ലാനായി കൈ ഓങ്ങി. ഒരാളുടെ കൈ പിടിച്ചു തിരിച്ചു മറ്റെയാളെ ചവിട്ടി. അപ്പോഴേക്കും കുട്ടികളെല്ലാം അവർക്ക് ചുറ്റും കൂടി. ആഷിയും മനുവും ജിജോയും എവിടെ നിന്നോ വന്നു. ഇതെല്ലാം കണ്ട് തരിച്ചു നിൽക്കുകയായിരുന്നു പൂജ. അവൾക് മേലാസകലം വിറയൽ അനുഭവപ്പെട്ടു. തനിക് വേണ്ടി അവൻ.... "ടീച്ചറെ.. " ശബ്ദം കേട്ടിടത്തേക് നോക്കിയപ്പോൾ ഭാമ മിസ്സ്‌ ആയിരുന്നു. "ടീച്ചർ വാ... ഇതൊക്കെ ഇവിടെ സ്ഥിരം ഉള്ളതാണ്. നമ്മുക്ക് പോവാം. വാ... " ഭാമ ടീച്ചർ കൈ പിടിച്ചപ്പോൾ യാന്ത്രികമായി ഭാമ ടീച്ചർക്ക്‌ പിന്നാലെ പോയി. മനസ്സ് പക്ഷെ ഇവിടെ ഒന്നും അല്ലായിരുന്നു.... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story