അർജുൻ: ഭാഗം 9

arjun

രചന: കടലാസിന്റെ തൂലിക

(അജു) പൂജയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയി. അപ്പോഴാണ് ഞാൻ ഇരിക്കുന്നതിന്റെ കുറച്ച് ബാക്കിലായി ഒരു ഗാങ് ഇരിക്കുന്നത് കണ്ടത്. അതിലൂടെ പോകുന്ന എല്ലാ പെൺ കുട്ടികളെയും അവർ കമന്റ്‌ അടിക്കുന്നുണ്ടായിരുന്നു. എനിക്ക് ദേഷ്യം അരിച്ചു കയറി ഇരിക്കുമ്പോഴാണ് പൂജ വന്നത്. അവൾ വന്നപ്പോൾ എന്റെ മുഖത്തെ ദേഷ്യ ഭാവമെല്ലാം മാറി പകരം മറ്റെന്തോ ഭാവമായിരുന്നു വന്നത്. അവൾ വന്നപ്പോൾ തൊട്ട് എന്തൊക്കെയോ പറഞ്ഞു ചെവി തിന്നുന്നുണ്ട്. ഇതിൽ നിന്ന് പിന്തിരിയുന്ന കാര്യമാണ് പറയുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അപ്പോഴാണ് അവമ്മാര് ഇവളെ നോക്കി വെള്ളമിറക്കുന്നത് കണ്ടത്. എനിക്ക് ദേഷ്യം ഏതിലൂടെ ഒക്കെയാ വന്നത് അറിയില്ല. അവളാണെങ്കിൽ ഇതൊന്നും അറിയാതെ ഭയങ്കര പ്രസംഗം. ഞാനവളോട് ഇപ്പോൾ പോകാൻ പറഞ്ഞിട്ടും പോകുന്ന ലക്ഷണമൊന്നും ഇല്ല.

അവളൊന്ന് പോയിട്ട് അവന്മാരെ ഒതുക്കാമെന്ന് വിചാരിച്ചപ്പോഴേക്കും അവരിൽ ഒരാൾ ഫോണെടുത്തു അവളുടെ ചിത്രം പകർത്താൻ ശ്രമിക്കുകയായിരുന്നു. അത് കൂടി കണ്ടപ്പോൾ എന്റെ കണ്ട്രോൾ പോയി. അവന്മാർക്കിട്ട് കൊടുത്ത് വന്നപ്പോഴേക്കും ആഷിയും ജിജോയും മനുവും കൂടി വന്നു. ഞങ്ങളെല്ലാവരും കൂടി അവർക്കിട്ട് കൊടുത്തു. അവർ ആകെ വശക്കേടായി. എന്നിട്ടും എന്റെ ദേഷ്യം കെട്ടടങ്ങിയില്ല. അവരുടെ ഫോൺ ആദ്യമേ തന്നെ കൈക്കലാക്കിയിരുന്നു. ഞാൻ അതിൽ നോക്കിയപ്പോൾ ഒരുപാട് പെൺകുട്ടികളുടെ ഫോട്ടോസ് ഉണ്ടായിരുന്നു. അവർ അറിയാതെ എടുത്തതാണെന്ന് ഉറപ്പാണ്. ഷാൾ തെന്നി മാറിയതിന്റെ ഉൾപ്പെടെ ഗേൾസ് ശ്രദ്ധിക്കാതെ വിട്ട് പോയ കാര്യങ്ങൾ വരെ അവർ നല്ല ക്ലിയർ ആയി എടുത്ത് വെച്ചിട്ടുണ്ട്. അതൊക്ക കണ്ടപ്പോൾ വീണ്ടും എന്റെ ദേഷ്യം കൂടി. *** **** ***

തല്ലിന്റെ അവസാന ഘട്ടത്തിൽ ആണ് പ്രിൻസി ഒക്കെ വന്നത്. അവർ ഓഫീസിലേക്ക് വിളിപ്പിച്ചു. "അർജുൻ, എന്താണിത് നിനക്ക് ഇത് തന്നെ ആണോ പരിപാടി. എന്തിനാ ജെയ്‌സണെയും കൂട്ടരെയും തല്ലിയത്‌... അവർ ആരാണെന്ന് നിനക്ക് അറിയുമോ..? അവരുടെ പവർ എന്താണെന്ന് അറിയോ..? "പ്രിൻസി "അവർ ആരായിരുന്നാലും അവരുടെ പവർ എന്തായിരുന്നാലും എനിക്ക് അതൊരു പ്രശ്നമല്ല. എനിക്ക് അതിൽ ഒരു പേടിയും ഇല്ല. Because എന്റെ ഭാഗത്താണ് ന്യായം എന്ന് എനിക്ക് വ്യക്തമായി അറിയാം. പിന്നെ ഞാനെന്തിന് ഇവരെ പേടിക്കണം "വീറോടെ തന്നെ അർജുൻ പറഞ്ഞു. ചെയ്തതിൽ യാതൊരു കുറ്റ ബോധവും അവന്റെ മുഖത്തു പ്രകടമായില്ല. "നീ ചെയ്തത് ശരി തന്നെയാണ്. പക്ഷെ അവര്... നിന്റെ നല്ലതിന് വേണ്ടിയാണ് ഞാൻ പറയുന്നത് അജു ...."പ്രിൻസി "എന്റെ പൊന്നു അങ്കിളേ... അങ്കിൾ ഇങ്ങനെ പേടിച്ചാലോ.. എനിക്കൊന്നും വരില്ല.

അവരുടെ മുമ്പിൽ വെച്ച് എന്നെ ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്. എന്നെ ഒറ്റക് കിട്ടിയപ്പോൾ ഉപദേശിക്കുകയാണല്ലേ... "ചിരിയോടെ അജു പറഞ്ഞു. "നിന്നെ ഉപദേശിക്കാനും മാത്രം ഞാൻ വളർന്നിട്ടില്ല. നിന്റെ അച്ഛനും അമ്മയും ഉപദേശിച്ചിട്ട് നന്നായില്ല. എന്നിട്ടല്ലേ ഞാൻ... നടക്കുന്ന കാര്യം വല്ലതും പറ "ചിരി കടിച്ചു പിടിച്ചു പ്രിൻസി പറഞ്ഞു. "ദേ സ്വന്തം മാമൻ ആണെന്നൊന്നും ഞാൻ നോക്കില്ല. ഒറ്റ കുത്ത് വെച്ച് തരും. "അർജുൻ ഇടിക്കുന്നത് പോലെ കാണിച്ചു "ആരും കേൾക്കണ്ട. അല്ലെങ്കിൽ തന്നെ നിനക്ക് ഞാനൊരു പ്രത്യേക പരിഗണന തരുന്നു എന്നൊരു റൂമർ ഉണ്ട് "പ്രിൻസി "അത് സത്യം അല്ലെ "അജു "ഡാ നീ എന്നെ ചതിക്കല്ലേ.. "പ്രിൻസി "വെറുതെ ഒന്നും അല്ലല്ലോ. തെളിവിന്റെ അടിസ്ഥാനത്തിൽ അല്ലെ "അജു "എടാ എടാ...അപ്പോൾ കഴിഞ്ഞ പ്രാവിശ്യം ഉണ്ടാക്കിയ തല്ലൊ "പ്രിൻസി "അത് പിന്നെ ഗോഡ്‌വിൻ വെറുതെ തല്ലുണ്ടാക്കാൻ വന്നിട്ടല്ലേ...

"അജു "നീ എന്നെ കുത്തുവാള എടുപ്പിക്കോ "പ്രിൻസി ഞങ്ങളങ്ങനെ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. എന്റെ അമ്മയുടെ സ്വന്തം ആങ്ങള ആണ് പ്രിൻസിപ്പൽ ദേവൻ.എന്റെ ഒരേ ഒരു അമ്മാവൻ. ഇവിടെ ആകെ മീര ടീച്ചർക്ക്‌ മാത്രമേ അത് അറിയൂ.. "എന്താണ് മാമനും മോനും കൂടി ഒരു ഖൂഢാലോചന.. "മീര ടീച്ചർ അങ്ങോട്ട് കയറി വന്നു കൊണ്ട് പറഞ്ഞു. "ഒന്നുമില്ല എന്റെ ടീച്ചറെ.. ഇവനെ ഒന്ന് തളക്കാൻ പറ്റുമോ എന്ന് നോക്കുവാ "പ്രിൻസി "തളയ്ക്കാൻ ഞാനെന്താ ആനയോ.." അജു "എന്റെ അർജുനെ ഒന്ന് നിർത്ത്. നിങ്ങളുടെ വഴക്ക് നാട്ടുകാരെ അറിയിക്കേണ്ട... അല്ല നീയെന്താ ഇടക്ക് മാത്രം ക്ലാസ്സിൽ കയറുന്നെ.. ഇനി മുതൽ എപ്പോഴും കയറണം. പുതിയ ടീച്ചർ നിങ്ങളെ ഇത് വരെ കണ്ടിട്ട് കൂടി ഇല്ല. നീ കയറാത്തത് കൊണ്ടാണ് മറ്റു മൂന്നു പേരും കയറാത്തത്. അടുത്ത അവർ തൊട്ട് ക്ലാസ്സിൽ കയറണം. ഒക്കെ.. "മീര ""ആ ശരി ഞാൻ കയറിക്കോളാം. "അജു വലിയ താല്പര്യം ഇല്ലാതെ പറഞ്ഞു.

"എന്നാൽ ശരി. നീ ക്ലാസ്സിൽ കയറിക്കോ "പ്രിൻസി ഓഫീസിൽ നിന്ന് അജു ഇറങ്ങിയപ്പോൾ തന്നെ കണ്ടു അവന് നേരെ വരുന്ന ശ്രുതിയെ.ശ്രുതി... അവൾ അജുവിന് പാര ആയ ഒരുവളാണ്. ശരിക്കും പറഞ്ഞാൽ അവനല്ല . പൂജയ്ക്കാണ് പാര. "അജു.. നീ ജൈസണുമായി തല്ല് കൂടിയെന്ന് കേട്ടു. എന്തിനാ അവനുമായി ഒക്കെ വഴക്ക് ഉണ്ടാക്കാൻ പോയത്. "ശ്രുതി "ഞാൻ തല്ലുണ്ടാക്കാൻ പോയാൽ നിനക്കെന്താടി. പിന്നെ, നീയെന്തിനാ എന്നെ അജു എന്ന് വിളിക്കുന്നത്. അത് എന്റെ പ്രിയപ്പെട്ടവർ എന്നെ വിളിക്കുന്ന പേരാണ്. നീയത് വിളിക്കണ്ട "അജു "ഞാൻ നിന്റെ പ്രിയപെട്ടതല്ലേ അജു. നീ എനിക്ക് പ്രിയപെട്ടതാണ്. എന്നെങ്കിലും ഒരിക്കൽ നിന്റെ ആരും കയറാത്ത ഹൃദയത്തിൽ ഞാൻ കേറിക്കൂടുകയും ചെയ്യും"ശ്രുതി "ആര് പറഞ്ഞു ആരും കയറി കൂടിയിട്ടില്ല എന്ന്. ഇന്നിവിടെ ആരും കയറാതെ പൂട്ടിവെച്ച എന്റെ ഈ ഹൃദയത്തിൽ ഒരുവൾ കയറിയിട്ടുണ്ട്.

ഇനി അവൾക് മാത്രമേ ഈ ഹൃദയത്തിൽ സ്ഥാനമുള്ളൂ.. അതിനി അങ്ങോട്ട് ഏഴ് ജന്മവും അങ്ങനെ തന്നെയായിരിക്കും. മനസ്സിലായല്ലോ. അതിലേക് ഇനി നുഴഞ്ഞു കയറാൻ വരണ്ട. "അജു "ആരാ അത്. ആരാ അവൾ "ശ്രുതി ദേഷ്യത്തോടെ പറഞ്ഞു. "അത് തത്കാലം മോൾ അറിയണ്ട . കേട്ടല്ലോ. ഇപ്പോൾ ക്ലാസ്സിൽ ചെല്ല്. ഇനി എന്റെ കാര്യത്തിൽ ഇടപെടേണ്ട "അജു ശ്രുതി ചവിട്ടി തുള്ളി അവിടെ നിന്ന് പോയി. " എന്താടാ അവൾ ദേഷ്യത്തിൽ പോയത്. "മനു "അവൾക്കിപ്പോ എന്റെ ഹൃദയത്തിൽ കുടിയേറിയത് ആരാണെന്ന് അറിയണം എന്ന് "അജു "അവൾ ഇപ്പോൾ അറിയും. നല്ല ആളോടാണ് ചോദിച്ചത് "മനു "നമ്മുക്ക് ഇന്നെങ്കിലും ക്ലാസ്സിൽ കയറേണ്ടെടാ "ജിജോ "അതേടാ.. ഇന്നെങ്കിലും കയറിയില്ലെങ്കിൽ പുതിയ ടീച്ചർ എന്താ വിചാരിക്കുക "ആഷി "ആ ... നമുക്ക് കയറാം.. മീര ടീച്ചറും പറഞ്ഞു കയറാൻ "അജു "എന്നാൽ ശരി ഇപ്പോൾ തന്നെ വിടാം "ആഷി "ആ പോവാം "ജിജോ ... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story