ആർമിക്കാരന്റെ സ്വന്തം അഭിരാമി: ഭാഗം 10

armikkarante swantham abhirami

രചന: NISHA NISHUZ

ദേവ് പോയതിൽ പിന്നെ ആർക്കും ഒരു ഉഷാറും ഉണ്ടായിരുന്നില്ല... എന്നിരുന്നാലും മറ്റന്നാൾ പരിപാടി ഉള്ളത് കൊണ്ട് പണികൾ എല്ലാം അതിന്റെതായ കൃത്യത്തിന് നടന്നു...രാത്രി ഒൻപത് മണി ആയപോയേക്കും അവിടെ ലാന്റി ന്ന് പറഞ്ഞവൻ വിളിച്ചിരുന്നു... അവന്റെ മുഖം കണ്ടാൽ അറിയാം....നിസ്സഹായാവസ്ഥ....സ്വന്തം ചേച്ചിയുടെ കല്യാണമാണ്....അതിന്....തനിക്ക് പങ്കെടുക്കാൻ പറ്റുനിലലോ എന്ന വിഷമമായിരിക്കും അവനെ അലട്ടുന്നത്... അപ്പോയേക്കും തറവാടിന് മുന്നിൽ വലിയൊരു ടാക്സി കാർ വന്നു നിന്നു....അതിൽ നിന്ന് സരോജയും രാകേഷും ഇറങ്ങി വരുന്നത് കണ്ടിട്ട് പലരുടെയും വാടിയ മുഖം അങ് വിടർന്നു...അച്ഛനും അമ്മയും വന്നിട്ടും അവളുടെ മുഖത്തു ആ സന്തോഷ മുണ്ടായിരുന്നില്ല...അവളുടെ മനസ് നിറയെ ദേവ് ആയിരുന്നു.... എന്റെ ദേവേട്ടൻ....എന്റെ ദേവേട്ടന് എന്തെങ്കിലും പറ്റിയ ഉടനെ തൂങ്ങി ചാകും ഞാൻ....ദേവേട്ടൻ ഇല്ലാത്ത ലോകത്തു...എനിക്കും ജീവിക്കേണ്ട....മനസ് കൊണ്ടും ശരീരം കൊണ്ടും ദേവേട്ടൻ എന്നെ ഭാര്യയായി അംഗീകരിച്ചില്ലെങ്കിലും എനിക്ക് ദേവേട്ടനെ ഒരുപാട് ഇഷ്ടമാണ്....അതേ...ഇപ്പോഴും ഈ നിമിഷവും എന്റെ ഭർത്താവ് ദേവ് തന്നെയാണ്...

.i love you dev.... miss you dear... എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നതിനിടയിൽ പെട്ടന്ന് അവളുടെ അച്ഛൻ രാകേഷ് വന്ന് കെട്ടിപിടിച്ചപോയാണ് അവൾ ചിന്തകൾക്ക് വിരാമം ഇട്ട് കൊണ്ട് ഞെട്ടി ഉണർന്നത്... എന്താടോ നിന്റെ മുഖത്തൊരു സന്തോഷം ഇല്ലാതെ.... ഒന്നുല്ല അച്ഛാ ന്ന് പറഞ്ഞു കൊണ്ട് അവൾ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു... അതേയ്... അങ്കിൾ....ദേവേട്ടൻ പോയപ്പോൾ തുടങ്ങിയ മൂഡ് ഓഫ് ആണ്... ങേ...അവൻ ഇത്ര പെട്ടെന്ന് തിരിച്ചു പോയോ...ഞാൻ കരുതിയത് അവൻ കടയിലേക്കോ മറ്റോ പോയിരിക്കുകയാണ് ന്ന്... അല്ല അങ്കിൾ...എന്തോ വല്ല്യ പ്രശ്നം നടക്കാൻ പോകുന്ന് ന്ന് പറഞ്ഞു പെട്ടന്ന് പോയി...ചേച്ചിയുടെ കല്യാണത്തിന് വരോ ആവോ ന്ന് പറഞ്ഞു കൊണ്ട് ആതിര അവരുടെ അടുത്തു ഇരുന്നപോയേക്കും വല്യമായി എല്ലാവരെയും ഫുഡ് കഴിക്കാൻ വിളിച്ചിരുത്തി... അവൻ ഫുഡ് കയിച്ചു കാണുമോ...ഫുഡ് കഴിക്കുന്ന തിരക്കിൽ ആയിരിക്കുമോ...അതോ നാളെ നടക്കാൻ പോകുന്ന യുദ്ധത്തിന്റെ പ്ലാനിങ് ലോ...ശരിക്ക് ഫുഡ് കിട്ടിയിരിക്കുമോ...ഇപ്പൊ അവൻ എന്താവും ചെയ്‌നുണ്ടാവുക.... അപ്പോഴാണ് അമ്മാവന്റെ ഫോൺ റിങ് ചെയ്തത്...ദേവ്ആണെന്ന് പറഞ്ഞു ഫോൺ എടുത്തു...

ഹെലോ....ദേവ്...പറയ് മക്കളെ...എന്തായി.... ഇവിടെ എന്താവാൻ അച്ഛാ... ഒരുക്കങ്ങൾ ഒക്കെ ശരിക്ക് നടക്കുന്നില്ലേ... ആ...നടക്കുന്നുണ്ട് മോനെ...നിനക്ക് എന്ന വരാൻ പറ്റാ എന്നുള്ളത് വല്ലതും അറിഞ്ഞോ... മറ്റന്നാൾ ചേച്ചിയുടെ engagement നു മുൻപ് ഞാൻ എത്താൻ ശ്രമിക്കാം.... എൻഗേജ്‌മെന്റ് അല്ല മോനെ...അവർ ഇപ്പൊ വിളിച്ചു കല്യാണം വേണം ന്ന് പറഞ്ഞു...ചെക്കന്റെ കൊച്ചച്ഛൻ വയ്യാതെ കിടക്കാണ് ന്ന്...അപ്പൊ മൂപ്പർക്ക് ഇവരെ കല്യാണം കൂടാൻ നല്ല ആഗ്രഹം ഉണ്ടെന്ന്... ഒ...അങ്നെ എങ്കിൽ...അങ്ങനെ നടക്കട്ടെ...അല്ലെങ്കിൽ പ്പോ നമ്മൾ എന്ത് പറയാനാണ്...അവരുടെ ഇഷ്ട്ടം അല്ലെ....നടക്കട്ടെ... ആ...അത് മാത്രമല്ല...അഭിയുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്.. അവരും കല്യാണം പ്ലാൻ ചെയ്തിട്ടാണ് വന്നേക്കുന്നെ...അവരും പെട്ടന്ന് തിരിച്ചു പോകുന്നതിന് മുൻപ് കല്യാണം നടത്തണം ന്ന്...നിനക്ക് എതിരിപ്പ് ഒന്നും ഇല്ലാലോ....അമ്മായി ഉണ്ട് ഇവിടെ ഞാൻ ഫോൺ കൊടുക്കാം ന്ന് പറഞ്ഞു കൊണ്ട് സരോജക്ക് ഫോൺ നീട്ടി...

അമ്മയിയോട് എല്ലാ വിശേഷങ്ങളും ചോദിച്ചറിഞ്ഞ ശേഷം അവൻ നാളെ നടക്കാൻ പോകുന്ന യുദ്ധത്തെ കുറിച്ചും മറ്റന്നാൾ തന്നെ കല്യാണവും വേണോ ന്നും ചോദിച്ചു... എന്റെ മോന് ഒരു കുഴപ്പവും കൂടാതെ തിരിച്ചു വരും...അതെനിക്ക് നല്ല വിശ്വാസം ഉണ്ട്..മോൻ ധൈര്യമായി പോയിട്ട് വാ...അഭി യും ഞങ്ങളും നിനക്ക് വേണ്ടി കാതിരിക്കുന്നുണ്ടാവും.... ന്ന് പറഞ്ഞു കൊണ്ട് ഫോൺ കട്ടാക്കി... ഈ കല്യാണം എങ്ങനെ നോക്കിയിട്ടും മുടങ്ങുന്നില്ല ലോ ദൈവമേ....ഇനി ഇപ്പൊ എന്ത് ചെയ്യും....ഞാൻ ആണേൽ അവളെ കെട്ടില്ല ന്ന് പറഞ്ഞു ഡയലോഗ് ഇറ്റ് പോന്നതാണ്....പെണ്ണിന് എന്നോട് എന്താ സ്നേഹം...കെട്ടിപിടിക്കുന്നു... ഉമ്മാ വെക്കുന്നു...കരയുന്നു.... എന്താടാ നി ആലോചിക്കുന്നെ...നാളത്തെ.... അല്ലെടാ...ഒരു വമ്പൻ പ്രശ്നമുണ്ട് ന്ന് പറഞ്ഞു ശാലിനിയെ ഇഷ്ടമാണ് ന്ന് പറഞ്ഞ കാര്യം അഭിയുടെ കാര്യവും ഒക്കെ വിശദീകരിച്ചു... ഇതാണോ വല്ല്യ പ്രശനം...നി ഇഷ്ട്ട പെടുന്ന കുട്ടിക്ക് നിന്നെ ഇഷ്ട്ടം ഇല്ലെങ്കിൽ നിന്നെ ഇഷ്ടപ്പെടുന്ന കുട്ടിയെ കെട്ടണം...അതല്ലേ നല്ല കാര്യം...

പക്ഷെ...അവൾ എന്റെ...സങ്കല്പത്തിലെ കുട്ടിയല്ല... സങ്കല്പത്തിൽ നി കൊറേ ഉണ്ടാക്കും...ആർക്കും ഒരു എതിർപ്പ് ഉം ഇല്ലാലോ...നിന്റെ സങ്കല്പം എന്താണ് ന്നൊക്കെ നമ്മുക്ക് അറിയാം..മിണ്ടാതെ പോയി കെട്ടിക്കോണം അവളെ...ഇവിടെ നി മാത്രം ഉള്ളു ബച്ലർ... എന്നാലും...എടാ...അവളോട് ഞാൻ എന്തെല്ലാം മാസ്സ് ഡയലോഗ് ഇട്ട പോന്നത് ന്ന് അറിയാമോ...അവളെ മുന്നിൽ അങ്ങനെ തോറ്റു കൊടുക്കാൻ പറ്റോ... പറ്റണം... ഫസ്റ്റ് കുറച്ചു കലിപ്പൊക്കെ ഇട്ട് നിന്നോ...വീട്ടിൽ ഉള്ളവരുടെ നിര്ബന്ധപ്രകാരം കെട്ടുന്നതാണെന് അവൾക്ക് തോന്നട്ടെ...പിന്നെ സത്യം പറ... അവളെ നിനക്ക് ഇഷ്ടമല്ലേ... അതിന് മറുപടി എന്നോണം അവനൊരു പുളിങ്ങ ചിരി ചിരിച്ചു... കല്യാണത്തിന്റെ ഒരുക്കത്തിൽ ആണ് എല്ലാവരും... അമ്മാവൻ മാരൊക്കെ പന്തൽപണിയിലാണ്...അമ്മമാർ നാളത്തെ ഡ്രസ് ന്റെ പൊരിശയും പറഞ്ഞു ഇരിക്കാണ്... അഭിക്കും നമിതക്കും മൈലാഞ്ചി ഇട്ട് കൊടുക്കാൻ ബ്യൂട്ടി പാർലർ ചേച്ചി വന്നിട്ടുണ്ട്...

അവരുടേത് കഴിഞ്ഞാൽ എനിക്ക്...എനിക്ക്...മൈലാഞ്ചി ന്ന് പറഞ്ഞു വട്ടം കൂടി നിക്കുകയാണ് എല്ലാവരും...അഭി രാവിലെ മുതൽ ന്യൂസ് ഇട്ട് ഇരിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും പ്രത്യേകിച്ചു യുദ്ധത്തെ കുറിച്ചു ന്യൂസ് ഒന്നും കേൾക്കാത്തത് അവളിൽ ഒരു ആശ്വാസം ഉണ്ടാക്കി....എല്ലാവരും സന്തോഷത്തിൽ ആണെങ്കിൽ കൂടി ദേവിന്റെ കാര്യം ആലോചിക്കുമ്പോൾ എല്ലാവരുടെയും മനസിൽ ഒരു വേവലാതി യാണ്... എന്നാലും....ഞാൻ ആഗ്രഹിച്ചത് ദേവേട്ടൻ എന്നെ പൂർണമായി ഇഷ്ടപെട്ടിട് കല്യാണം കഴിചാൽ മതി എന്നായിരുന്നു... പക്ഷെ...ഇപ്പൊ എനിക്ക് തോന്നുന്നത് എല്ലാവരിടേയും നിര്ബന്ധപ്രകാരം ആണെന്നാണ്...കുറച്ചു മുൻപ് വിളിച്ചെങ്കിലും എന്നെ പറ്റി ഒന്നും ചോദിച്ചില്ല... വെറും നമിത ചേച്ചിയെ മാത്രം... ദേവേട്ടന്റെ ഭാര്യായവാൻ വേണ്ടി മൈലാഞ്ചി യും ഇട്ട് കാത്തിരിക്കുകയാണ് ....നാളെ ദേവേട്ടൻ വരും എന്ന പ്രതീക്ഷയിൽ...എന്നെ ഇഷ്ടമില്ലാത്തെ കല്യാണം കഴിച്ചാൽ... എന്താവും ഞങ്ങളുടെ ദാമ്പത്യ ബന്ധം....രണ്ടു പേരും രണ്ടു വഴിക്ക് അടിച്ചു പിരിയും...

എന്നോട് ആദ്യമേ പറഞ്ഞതല്ലേ ഈ കല്യാണത്തിന് താൽപര്യമില്ലെന്ന്....എന്നിട്ടും ഞാൻ.... ചേച്ചി....ചേച്ചി.... എന്താടാ.... ടിവിയിൽ ന്യൂസ് ഉണ്ട്...ആക്രമണം തുടങ്ങി ന്നാ തോന്നുന്നെ...ന്ന് നന്ദു പറഞ്ഞപോൾ ഉള്ള നല്ല ജീവൻ അങ് പോയി കിട്ടി....എന്ത് ചെയ്യണം...എങ്ങനെ ചെയ്യണം ന്ന് അറിയാത്ത ഒരു അവസ്ഥ ആയിരുന്നു അവൾക്ക്...പൂജ മുറിയിലേക്ക് ഓടി കയറി നന്നായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു... എല്ലാവരും ടെന്ഷനിൽ ആണ്...അഭിയുടെ കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥന കണ്ട് ചിലർ അവളെ സമാധാനിപ്പിക്കുന്നുണ്ട്...കരഞ്ഞു കരഞ്ഞു അവൾ എപ്പോയോ ഉറങ്ങി പോയി.... രാവിലെ ഓരോരുത്തരുടെ ഒച്ചപ്പാടും ബഹളവും കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്.... ആ...മോള് എയുനെറ്റോ...നമിത റെഡി ആയി...ഫോട്ടോ ഷൂട്ടിന് ഉള്ള ആൾ ഇപ്പൊ വരും... പെട്ടന്ന്...റെഡി ആയിക്കെ...ന്ന് പറഞ്ഞു അവളെ കുളിപ്പിക്കാൻ ബാത് റൂമിലേക്ക് ഉന്തി തള്ളി വിട്ടു... ദേവട്ടൻ..... അവൾ ബാത്റൂമിൽ കയറുന്നതിന് മുൻപ് അമ്മയോട് ചോദിച്ചു... അവൻ വരും മോളെ...

അവൻ വരുന്ന വഴി ആയിരിക്കും ന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു ബാത്റൂമിന്റെ ഡോർ അടച്ചു.... കുളി കഴിഞ്ഞു വന്നതും ബ്യൂട്ടീഷൻ അവളെ സുമങ്കലിയായി ഒരുക്കി.... ഈശ്വര....ആരും കണ്ണ് വെക്കാതിരിക്കട്ടെ എന്റെ കുട്ടിയെ ന്ന് പറഞ്ഞു അമ്മായി ഒരു തുള്ളി കൺ മഷി എടുത്തു അവളുടെ നെറ്റിയുടെ സൈഡിൽ ഇട്ടു... നമിതയും അഭിയും ഉഗ്രൻ ഫോട്ടോ ഷൂട്ടിലാണ്... മുഹൂർത്തതിനോട് അടുത്തു തുടങ്ങി...കല്യാണത്തിനുള്ള മണ്ഡപത്തിൽ പൂജാരി വന്നിരുന്നു ....അതിനിടയിലാണ് ആരോ പറഞ്ഞത് ആക്രമണത്തിൽ എത്രയോ പേരെ കാണാതായിരുണ്ടെന്ന് ന്ന്..ആരാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല ന്ന്... അത് കേട്ടതും അവരുടെ ഉള്ള സമാധാനം മുഴുവൻ നഷ്ടപ്പെട്ടു... ദേവിന് കുറെ വിളിച്ചു നോക്കിയെങ്കിലും ഫോണ് സ്വിച് ഓഫ് ആയിരുന്നു... എല്ലാവരും വെപ്രാളപ്പെട്ടു ഇനി എന്ത് ചെയ്യും ന്ന് അറിയാതെ ഓടി നടക്കുന്നതിനടയിലാണ് നമിതയുടെ ചെക്കനും കൂട്ടരും എത്തി എന്ന് ആരോ വന്ന് പറഞ്ഞത്... മുഹൂർത്തം തെറ്റും ന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ നമിതയെയും നകുലിനെയും മണ്ഡപത്തിൽ ഇരുത്തി... അഭിയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി.... അവളെ ആരൊക്കെയോ ചേർന്നു സമാധാനിപ്പിക്കുന്നുണ്ട്....

എന്റെ ദേവട്ടൻ....എന്റെ ദേവേട്ടന് എന്തെങ്കിലും പറ്റിയാൽ ഞാൻ...ജീവിച്ചിരിക്കില്ല...ഞാനും പോകും എന്റെ ദേവേട്ടന്റെ കൂടെ....ജീവിക്കുകയെങ്കിലും മരിക്കുകയെങ്കിലും ഒപ്പം..... നമിതയുടെയും നാകുലിനെയും കല്യാണം തകൃതിയായി കഴിഞ്ഞു...നാകുൽ കുകൂമം നമിതയുടെ നെറ്റിയിൽ ചാർത്തി അഗ്നിയെ വലം വെച് കൊണ്ട് അവളെ സ്വന്തമാക്കി.... അടുത്ത ശുഭ മുഹൂർത്തിനുള്ള സമയമായി തുടങ്ങി....വധുവും വരനും മണ്ഡപത്തിലേക്ക് കയറി വരൂ.... ന്ന് പൂജാരി പറഞ്ഞപോൾ ആരൊക്കെയോ ചേർന്നു അഭിയെ മണ്ഡപത്തിലേക്ക് ആനയിച്ചു... മുഹൂർത്തിന് ഇനി 5 മിനുട്ട് കൂടി ഉള്ളു...വരൻ വന്നില്ലെങ്കിൽ അതൊരു അപശകുനമാണ്... എന്റെ അഭിപ്രായത്തിൽ വധു വിനെ കെട്ടാൻ താല്പര്യമുള്ള ആരെങ്കിലും കൊണ്ട് മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്തുന്നതാണ് ഉചിതം....

വധു മണ്ഡപത്തിൽ ഇരുന്ന ശേഷം മംഗല്യം കഴിക്കാതെ മടങ്ങി പോകുന്നത് ശരിയല്ല....അത് കുടുംബത്തിന് തന്നെ ദോഷമാണ്.... ന്ന് പൂജാരി പറഞ്ഞപ്പോൾ എല്ലാവരും ഇനി എന്ത് ചെയ്യും എന്നറിയാതെ പരസ്പരം നോക്കി....പൂജാരിയുടെ ആ വാക്ക് കേട്ട് അവൾ എഴുനേറ്റ് പോകാൻ നിന്നതും ആരോ അവളെ പിടിച്ചിരുത്തി... രാകേഷ് ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്...എന്റെ മകൻ ദേവിനെ വിളിച്ചിട്ട് കിട്ടുന്നില്ല... അവൻ ഇപ്പൊ എവിടെ ഏത് അവസ്ഥയിൽ ആണെന്ന് പോലും അറിയില്ല...വെറുതെ എന്തിനാ നമ്മൾ അഭിമോളെ വേദനിപ്പിക്കുന്നെ...നമ്മുക്ക് ഇവിടെ നിന്ന് തന്നെ നമ്മുടെ കുടുംബത്തിന് യോജിച്ച ഒരാളെ കണ്ടെത്താം.... ഇല്ല അച്ഛാ...ദേവേട്ടനെ അല്ലാതെ വേറെ ആരെയും ഞാൻ വിവാഹം കഴിക്കില്ല....ന്ന് പറഞ്ഞു അഭി എഴുന്നേൽക്കാൻ നിന്നതും അമ്മായി അവളെ അവിടെ തന്നെ പിടിച്ചിരുത്തി... അവളെ സഹതാപത്തോടെ എല്ലാവരും നോക്കുന്നത് കണ്ടിട്ട് അവൾക്ക് തന്നെ എന്തോ പോലെയായി.. ഇല്ല...എന്റെ ദേവേട്ടന് ഒന്നും സംഭവിച്ചിട്ടില്ല...മടങ്ങി വരും... എന്റെ ദേവേട്ടൻ മടങ്ങി വരുക തന്നെ ചെയ്യും..... .....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story