ആർമിക്കാരന്റെ സ്വന്തം അഭിരാമി: ഭാഗം 11

armikkarante swantham abhirami

രചന: NISHA NISHUZ

മുഹൂർത്ഥത്തിന് ഇനി ഒന്നര മിനുട്ട് കൂടിയേ ബാക്കിയോള്ളു...വരനാവാൻ നിങ്ങളുടെ കുടുംബത്തിൽ നിന്നും ആരും തയ്യാറല്ലെങ്കിൽ എന്റെ മകൻ ഇല്ലത്തെ ഷബീർണാദിന്റെ കൊണ്ട് മംഗല്യം കഴിപ്പിക്കാൻ ഞാൻ തയ്യാറാണ്.... ആഹാ...ഇയ്യാൽ കൊള്ളാലോ....എന്നെ ഇയ്യാളെ മകനെ കൊണ്ട് കെട്ടിക്കാനുള്ള സൈക്കോളജിക്കൽ മൂവ്....നടക്കില്ല മോനെ... ഒരു കുട വയറു കണ്ടാൽ തന്നെ പേടിയവും...ന്ന് മനസിൽ പറഞ്ഞു കൊണ്ട് മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഓടി... എനിക്ക് കല്യാണം കയികണ്ട ന്ന് പറഞ്ഞു സാരിയും പൊന്തിച്ചു പിടിച്ചു വരാന്തയിലൂടെ ഓടി...ഗേറ്റ് കടന്നു പുറത്തിറങ്ങി തൽക്കാലം ഒളിച്ചിരിക്കാൻ എന്നോണം പാടത്തെ വയയിലൂടെ ഓടിയപോയാണ് ആരോയോ ചെന്ന് മുട്ടിയത്... ഡീ ..കുരുട്ടെ... നി എവിടേക്കാ... പൂജാരിയുടെ മകനെ കൊണ്ട് എന്നെ കെട്ടിക്കാൻ നിക്കാ...ഞാൻ സമ്മതികൂല...ഞാൻ കെട്ടാണെങ്കിൽ ദേവേട്ടനെ മാത്രമേ കെട്ടു ന്ന് അവൾ സാരിയും പൊക്കി പിടിച്ചു ഓടുന്നതിനിടയിൽ അയാളോട് പറഞ്ഞു...കുറച്ചു നേരം ഓടിയ ശേഷം എന്തോ ഓർത്ത പോലെ ബാക്കിലേക്ക് തിരിഞ്ഞു നോക്കിയപ്പോയുണ്ട് ദേവേട്ടൻ അവളെ നോക്കി അന്ധം വിട്ട് നിക്കുന്നു...

ങേ...ദേവേട്ടനോട് ആയിരുന്നോ ഞാൻ പൂജാരിയുടെ മകന്റെ കാര്യം പറഞ്ഞത്...ഓടുന്ന തിരക്കിൽ മുഖം നോക്കാൻ മറന്നു പോയി... അവളുടെ അന്ധം വിടൽ കണ്ടു ദേവിന്റെ മുഖത്തൊരു ചിരി വിടർന്നു... ടാ...കള്ളാ... മനപൂർവം നേരം വൈകി നിന്നതാണല്ലേ... എന്നെ കെട്ടാതെ പൂജാരിയുടെ മകൻ കുട വയറനെ കൊണ്ട് കെട്ടിക്കാൻ....അതിന് വേണ്ടിയവും ലെ...ഫോൺ സിച് ഓഫ് ആക്കിയത്... അലവലാതി ന്ന് വിളിച്ചു ഓടി ചെന്ന് അവന്റെ മസിലിന് കുത്തിയതും അവളുടെ കയിലേക്ക് ചോര തെറിച്ചു... അയ്യോ...ചോര ന്ന് പറഞ്ഞവൾ തല കറങ്ങി വീണു.... യ്യോ...പെട്ടല്ലേ...ഈ പെണ്ണിനെ ഞാൻ ഇനി ഇപ്പൊ എന്ത് ചെയ്യും....അവൻ കുപ്പായതിനിടയിലൂടെ തന്റെ മുറിവ് ആയ കൈയിൽ കുറച്ചു കൂടി പഞ്ഞി വെച് കെട്ടി അവളെ താങ്ങിയെടുത്തു റോഡിലേക്ക് എത്തിച്ചു ഒരു ഓട്ടോയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു... ഇവളെ ഒക്കെ ഏത് നേരതനവോ കാണാൻ തോന്നിയത്....ഇതിനെ കൊണ്ട് കിട്ടുന്ന പണികൾ ചില്ലറയല്ല .....കൈ ആണേൽ നല്ലോണം വേദനിക്കുന്നുണ്ട്...ഭാവിയിൽ വല്ല മുറിവും പറ്റിയാൽ കെട്ടി തരേണ്ട ആളാണ് ഈ ചോര കണ്ടപ്പോൾ ബോധം കെട്ട് വീണത്...ഇതിനെയൊക്കെ തലയിൽ വെച്ചാൽ എന്താവുമോ എന്തോ...

ഹോസ്പിറ്റലിൽ എത്തിയ ഉടനെ നയിസുമാർ സ്ട്രേചേർ ഉം കൊണ്ട് വന്നു...അതിൽ കിടത്തി വേഗം casuality യിലേക്ക് പ്രവേശിപ്പിച്ചു... ദേവിന്റെ വേഷം കണ്ടു പലരും ബഹുമാന പൂർവം അവനെ നോക്കി നിക്കുന്നുണ്ടായിരുന്നു... എന്താ സംഭവിച്ചേ.. എങ്ങനെയാ തല മിന്നി വീണേ.. കല്യാണ പെണ്ണ് ആണല്ലോ.... അത് പിന്നെ....ഡോക്ടർ..... ചോര കണ്ടിട്ട് ആണെന്ന് പറഞ്ഞാൽ മുറിവ് കാണിച്ചു കൊടുക്കേണ്ടി വരും...വേണ്ട...അത് പബ്ലിക് ആയി പിന്നെ വാർത്തയിൽ ഒക്കെ വന്നാൽ ചാരന്മാർ അത് കൊട്ടി ഘോഷിക്കും...വേറെ എന്തെങ്കിലും കള്ളം പറയാം... അത് ഡോക്ടർ താലി കണ്ടപ്പോൾ തല മിന്നി വീണതാ... എന്ത്...താലിയോ... എല്ലാവരും ഒരുതരം അത്ഭുതാത്തതോടെ അവളെ ഒന്ന് നോക്കി.... പലരുടെയും ചുണ്ടിലും ഒരു പരിഹാസ ചിരി വീണു.... ഡ്രിപ്പ് ഇട്ട് പത്തു പതിനഞ്ചു മിനുട്ട് കഴിഞ്ഞപോയേക്കും ദേവേട്ടൻ ന്ന് പറഞ്ഞു അവൾ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുനേറ്റു... ഒന്നുല്ല...ഞാൻ ഇവിടെ ഉണ്ട്... ന്ന് പറഞ്ഞു ദേവ് അവളുടെ അടുത്തു ചെന്നിരുന്നു...

ദേവേട്ട...എങ്ങനെയാ മുറി ആയെ... വേദനിക്കുന്നുണ്ടോ...നല്ലോണം ചോര വരുന്നുണ്ടോ...സോറി ഞാൻ അറിയാതെ കുത്തിയതാ.. ഒന്ന് പതുക്കെ പറ എന്റെ അഭി...നി കുത്തിയത് കൊണ്ടല്ലേ ചോര വന്നത്... ഞാൻ അതിന് കയ്യോൻഡ് അല്ലെ കുത്തിയത്..കത്തി കൊണ്ടൊന്നും അല്ലാലോ...അല്ല...ഞാൻ വീട്ടിൽ ന്ന് ഓടി പോന്നിട്ട് ആരും എന്നെ അന്വഷിച്ചു വന്നില്ലലോ...ആർക്കും വേണ്ട ലെ...എന്നെ...ഞാൻ ഇനി അവിടേക്ക് ഇല്ല... ഞാൻ ബാംഗ്ളൂർക്ക് തിരിച്ചു പോവ...മാറിക്കെ....ഞാൻ പോവ ന്ന് പറഞ്ഞു അവൾ ബെഡിൽ നിന്ന് ഇറങ്ങാൻ നിന്നതും അവൻ അവളെ പിടിച്ചിരുത്തി.. ഡീ...അഭി...കൊച്ചു കുട്ടികളെ പോലെ കൊഞ്ചല്ലേ.... അടി വീഴും...പറഞ്ഞില്ലന്ന് വേണ്ട . അവരോട് ഞാൻ വിളിച്ചു പറഞ്ഞു എന്റെ കൂടെ നി ഉണ്ടെന്ന്...അവർ കല്യാണത്തിന്റെ തിരക്കിൽ അല്ലെ...അതിനിടയിലാണ് നിന്റെ ഒരു മാഞ്ഞാണം... മാഞ്ഞാണം...അതെന്താ സാധനം.... അടങ്ങി കിടന്നോ...അവിടെ... ഈ ഗ്ലുകോസ് കഴിയുന്നത് വരെ... ഞാൻ നികൂല...എന്നെ ദേവേട്ടന് ഇഷ്ട്ടല്ല ലോ...അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു... എന്നെ കെട്ടണം ന്ന് പറഞ്ഞു കരഞ്ഞു ഓടിയ ആളല്ലേ...എന്നെ കെട്ടണം ന്ന് ഉണ്ടെങ്കിൽ ഞാൻ പറഞ്ഞതെല്ലാം കേൾക്കണം...പറ്റോ...നിനക്ക്...

പൊടുന്നനെ അവൾ ആ ന്ന് തലയാട്ടി... എന്ന ഇപ്പൊ അടങ്ങി കിടക്ക്‌.... അല്ല...ദേവേട്ട...അവൻ കൊറേ പേരെ കാണാൻ ഇല്ല ന്നോക്കെ പറഞ്ഞപ്പോൾ ശരിക്കും മരിച്ചാലോ ന്ന് കരുതി പോയി...എന്റെ ദേവേട്ടൻ ഇല്ലെങ്കിൽ ഞാനും ഇല്ല.. ഈ ലോകത്....ശരിക്കും കൊറേ പേരെ കാണാൻ ഇല്ലേ...അവൻ കള്ളം പറഞ്ഞതാണോ... ടി...കുരുട്ടെ...വല്ല്യ രീതിയിൽ ക്ലാഷ് ഒന്നും സംഭവിച്ചില്ല...പിന്നെ നമ്മുടെ രാജ്യത് നിന്ന് തന്നെ നമ്മുക്ക് ഇട്ട് പണിയുന്ന കൊറച്ചു ചാരൻ മാർ ഉണ്ട്...അവർ കൊറച്ചു സന്തോഷിച്ചോട്ടെ ന്ന് കരുതിയാണ് ചിഫ് കമാൻഡർ അങ്ങനെ ഒരു വാർത്ത കൊടുത്തത്...നമ്മൾ എല്ലാവരും safe ആണ്...പിന്നെ അവരുടെ കുറച്ചു കൂട്ടാളികളെ നമ്മൾ പിടിച്ചിട്ടും ഉണ്ട്....ഇനി ഇതൊന്നും ഇവിടെ കൊട്ടി പാട്ട് ആക്കല്ലേ...പൊന്നാര പെണ്ണേ.... ഒ...അപ്പൊ അങ്ങനെ ഒക്കെ ഉണ്ടോ... ആ...നിയിപ്പോ...ഇവിടെ അടങ്ങി കിടന്നെ... ഞാൻ മൊബൈൽ അവിടെ ചാർജ് ആകാൻ വെച്ചിട്ടുണ്ട്...അത് എടുത്തു കൊണ്ട് വരട്ടെ..

അങ്ങനെ ഡ്രിപ്പ് ഇട്ട് കഴിഞ്ഞു അവൾക്ക് ഫുഡും വാങ്ങി കൊടുത്തു വീട്ടിലേക്ക് തിരിച്ചപോയേക്കും നമിത കല്യാണവും കഴിഞ്ഞു പോയിരുന്നു... ആകെ...ഒരു ആങ്ങള ഒള്ളു...നിയും കൂടി അവളെ കല്യാണത്തിന് കൂടിയില്ലലോ ന്ന് പറഞ്ഞു അവൾ കരഞ്ഞിട്ടാണ് ഇവിടുന്ന് ഇറങ്ങിയത്... അറിയോ നിനക്ക്...നിനക്ക് എന്താലെ....അമ്മാവൻ ദേവിനോട് കയർത്തു സംസാരിക്കുന്നത് കേട്ട് അഭി തല താഴ്ത്തി നിന്നു... പോരാത്തതിന്... ഈ പെണ്ണ് ഇവനെയും കാത്തു മാറ്റി ഒരുങ്ങി നിക്കാണ്...ആ ഒരു വിചാരം ഉണ്ടോ അവന്... ഫോൺ സിച് ഓഫ് ആക്കി മുഹൂർത്തം കഴിഞ്ഞപ്പോൾ ഇങ് വന്നേക്കുന്നു... അവൾ അവളെ പാടിന് പോയില്ലേ കുഞ്ഞേ...ഇനി നി ഇങ്ങനെ അവനെ കുറ്റപ്പെടുത്താതെ....പിന്നെ ഈ അടുത്ത ദിവസം തന്നെ അഭിയും ദേവും തമ്മിലുള്ള കല്യണം അങ് നടത്തം... എങ്ങനെ കുറ്റപ്പെടുത്താതെ ഇരിക്കും...ഇവൻ ഇവിടെ ഉണ്ടാവണം ന്ന് എത്ര ആഗ്രഹിച്ചിട്ടുണ്ട് ന്ന് അറിയോ അവൾ..പാവം എന്റെ കൊച്...ന്ന് പറഞ്ഞു അമ്മാവൻ കണ്ണു ഒപ്പിയെടുത്തു കൊണ്ട് പുറത്തേക്ക് പോയി...

അച്ചമ്മേ... ഫോണിൽ ചാർജ് ഇല്ലാഞ്ഞിട്ടു ഡെഡ് ആയതാണ് ഫോണ്.. അല്ലാതെ ഞാൻ...അങ്ങനെ ചെയ്യും ന്ന് അച്ഛമ്മക്ക് തോന്നുന്നുണ്ടോ... ഇല്ല... മോനെ...നി വിഷമിക്കേണ്ട... അച്ഛൻ അപ്പോഴത്തെ സങ്കടത്തിൻ പറഞ്ഞതാ...നി അതൊന്നും കാര്യമാക്കണ്ട.... ന്ന് പറഞ്ഞു അവന്റെ തലയിലൂടെ വിരൽ ഓടിച്ചു... നിങ്ങൾ പോയി ഫ്രഷ് ആയി വല്ലതും കഴിക്കാൻ നോക്ക്...കൊച്ചുങ്ങളെ.... ദേവേട്ടൻ റൂമിലേക്ക് കയറിയപോൾ അഭി പിന്നാലെ കയറി. ദേവേട്ട....മുറിവ്..നോക്കട്ടെ...ഉണങ്ങിയോ... ഒ...മുറിവ് കണ്ടിട്ട് വേണം നിനക്ക് ഒന്ന് കൂടി തല കറങ്ങി വീഴാൻ....ഒന്ന് പോ...കൊച്ചേ... മനുഷ്യനെ മേനകേടുത്താതെ... ന്ന് പറഞ്ഞവൻ അവളെ പുറത്താക്കി വാതിൽ ശക്തിയിൽ അടച്ചു... ഒ...എന്താ... ജാഡ ന്ന് നോക്കണേ ..മുറിവ് നോക്കാൻ വന്ന എന്നെ ആട്ടിയോടിച്ചു...ഇനി എന്തെങ്കിലും പറഞ്ഞിങ് വരട്ടെ... അവൾ ഫ്രഷ് ആയി ഒരു ധവാണിയും ഇട്ട് പുറത്തേക്ക് ഇറങ്ങി... ദേവേട്ടൻ എന്നെ ഈ കോലത്തിൽ കാണുമ്പോൾ ഉണ്ടാവുന്ന ആ...ഒരു... കുളിരാറിറ്റി... ഒ...ആലോചിക്കുമ്പോൾ തന്നെ കുളിർ വരുന്നു ..ന്ന് മനസിൽ കരുതി കൊണ്ട് താഴേക്ക് ഇറങ്ങി ബാക്കി വന്ന പയാസമൊക്കെ വാരി വലിച്ചു കുടിച്ചു...തലേന്ന് എല്ലാവരും ഉറക്കം ഒഴിച്ചത് കൊണ്ട് തന്നെ അന്ന് വേഗം ഉറങ്ങാൻ കിടന്നു...

ദേവേട്ടൻ ഫ്രണ്ട്സ് നു പാർട്ടി കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞു പോയതായിരുന്നു...അവർ ഉറങ്ങുന്നത് വരെ വന്നിട്ടുണ്ടായിരുന്നില്ല...പായസം കുടിച്ചു അതിന്റെ മന്ദപ് മാറുന്നത് വരെ ഉറങ്ങി തീർത്ത അഭി ദേവേട്ടന്റെ ബുള്ളെറ്റ് സൗണ്ട് കേട്ടപ്പോൾ ഇനി ബെല്ലടിച്ചു വേറെ ആരെയും ഉണർത്തണ്ട ന്ന് കരുതി എഴുനേറ്റ് വാതിൽ തുറക്കാൻ പോയി...അഭിയും ഉറക്കത്തിൽ ആയത് കൊണ്ട് തന്നെ അവളുടെ ധവനിയുടെ ഷാൾ പിൻ പൊട്ടി അഴിഞ്ഞു പോയത് അവൾ അറിഞ്ഞിരുന്നില്ല... ചുമരിൽ കൈ കുത്തി നിക്കുകയായിരുന്ന ദേവിന് അഭി വാതിൽ തുറന്ന് കൊടുത്തപ്പോൾ ദേവിന്റെ കണ്ണ് പാഞ്ഞത് വെളുത്തു വടിവൊത്തു നിക്കുന്ന അഭിയുടെ വയറിലേക്ക് ആയിരുന്നു...അത് കണ്ടതും അവൻ നിയന്ത്രണം വിട്ട് അവളുടെ അരകെട്ടിലൂടെ കയ്യിട്ട് അവളെ തന്നിലേക്ക് ചേർത്തു നിർത്തി...അവൾ എന്തെന്ന രീതിയിൽ കുതറി മാറാൻ നോക്കിയെങ്കിലും അവൻ പിടി വിട്ടില്ല...

ദേവേട്ടൻ കുടിച്ചിട്ടുണ്ടല്ലേ...എന്തിനാ ദേവേട്ട..കുടിച്ചേ..എനിക്ക് ഇതൊന്നും ഇഷ്ട്ടല്ല ന്ന് അറിയില്ലേ... ലെ...ലേശം...കു...ടി..ചൊള്ളു... ഇന്ന്.. നമ്മടെ ഫസ്റ്റ് night അല്ലെ ഡീ... ങേ.. ഫസ്റ്റ് നെറ്റോ...അതിന് എപ്പോഴാ നമ്മളെ കല്യാണം കഴിഞ്ഞേ...അവൾ അന്ധം വിട്ട് കൊണ്ട് ചോദിച്ചു.. ദേ..ചുമ്മാ കളിക്കല്ലേ...അഭി...നി...വാ.. നമ്മുക്ക് റൂമിൽ പോവാം....ന്ന് പറഞ്ഞു കൊണ്ട് അവളെ തൂക്കി യെടുത്തു തോളിൽ ഇട്ടു.. ദേവേട്ടാ... വിട്...വിട്...ന്ന് പറഞ്ഞെങ്കിലും അവൻ വിട്ടില്ല...അവൻ അവളെയും കൊണ്ട് റൂമിലേക്ക് കയറി ബെഡിലേക്ക് ഇട്ടു... വാതിൽ അടച്ചു...അവൾ എന്തെന്ന രീതിയിൽ ദേവിനെ നോക്കി....ദേവ് ഒരു തരം വശ്യമായ നോട്ടം നോക്കി ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിച്ചു കൊണ്ട് അവളിലേക്ക് അടുത്തു........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story