ആർമിക്കാരന്റെ സ്വന്തം അഭിരാമി: ഭാഗം 15 || അവസാനിച്ചു

armikkarante swantham abhirami

രചന: NISHA NISHUZ

അഭി...ഞാൻ എത്തി ട്ടോ... നി ഫുഡോക്കെ കഴിച്ചോ... എത്തിയോ...ദേവേട്ട... ഇപ്പോഴ സമാധാനം ആയത്...ഇങ്ങളെ കാൾ നു വേണ്ടി വെയ്റ്റ് ആക്കി ഇരിക്കെന് ഞാൻ...ഫുഡ് കഴിച്ചില്ല...ഇനി കഴിക്കാൻ പോവട്ടെ...ഇങ്ങള് കഴിച്ചോ...ദേവേട്ടാ... ദേവിന്റെ സൗണ്ട് കേട്ടതും അവളുടെ കണ്ണുകളിൽ നിന്ന് കണ്ണു നീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു.. ...ഇല്ല... ഒന്ന്..ഫ്രഷ് ആയിട്ട് വേണം കഴിക്കാൻ...വേഗം ചെന്ന് കഴിച്ചേ എന്റെ കുട്ടി ...കുഞ്ഞാവ വിശന്ന് അലമുറ ഇടുന്നുണ്ടാവും... ഹാ... ദേവേട്ടാ.... ന്ന് പറഞ്ഞവൾ കണ്ണു തുടച്ചു ഫോൺ കട്ടാക്കി ഫുഡ് കഴിക്കാൻ പോയി... ആഹ്...ഫുഡ് കഴിക്കാൻ വരുന്ന നേരം കണ്ടില്ലേ അച്ചമ്മേ...ഇപ്പോഴായിരിക്കും ദേവേട്ടൻ വിളിച്ചിട്ടുണ്ടാവുക ലെ...അഭി... ഉം...അവളൊന്നു മൂളി... ദേവേട്ടനോട് ഞാൻ ഒന്ന് പറയുന്നുണ്ട്...ദേവട്ടൻ വിളിക്കുന്നത് വരെ ഫുഡ് കഴിക്കാതെ ഇരിക്കാണ് ന്ന്..ഇതൊക്കെ കുഞ്ഞിനെയല്ലേ ബാധിക്കുന്നെ...അത് വല്ല ഓർമയുണ്ടോ നിനക്ക്... ഭയങ്കര ടെൻഷൻ ആണ് ആതി...ദേവട്ടൻ പോയതിൽ പിന്നെ അവിടെ എത്തി യോ..

യാത്ര ഒക്കെ സുഖകരമായിരുന്നോ ന്ന് അറിയാതെ ഒരു തുള്ളി വെള്ളം ഇറങ്ങുന്നില്ല... ആ...ഇപ്പൊ ഏതായാലും സമാധാനമായല്ലോ...അപ്പൊ അടിപൊളിയായി ഫുഡ് കഴിച്ചോ...ന്ന് പറഞ്ഞു ആതി രണ്ടു കയിൽ ചോറ് കൂടി അഭിയുടെ പ്ലേറ്റ് ലേക്ക് ഇട്ടു കൊടുത്തു... ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയി...ചെറിയൊരു ക്ഷീണം എന്നല്ലാതെ ഗർഭിണികൾക്ക് ഉണ്ടാവുന്ന മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ അഭിക് ഉണ്ടായിരുന്നില്ല... ദേവട്ടാ...ഇങ്ങള് ഇനി എന്നാ വരുന്നേ...4മാസം കഴിഞ്ഞു അറിയോ ഇങ്ങൾക്ക്...വീട്ടിൽ ഇരുന്നു ബോർ അടിക്കാൻ തുടങ്ങി... അവൾ വീഡിയോ കാളിലൂടെ പരിഭവം പറയാൻ തുടങ്ങി... നിനക്കൊക്കെ... എന്ത് ബോറടിയാ...മുത്തേ...നിന്റെ കൂടെ ആരൊക്കെ ഉണ്ട്..ഞാനല്ലേ ഇവിടെ ഒറ്റക്ക്... ഇങ്ങൾക്ക് അത് പറഞ്ഞാൽ മതിയല്ലോ...എനിക്ക് കട്ട ബോറടി തുടങ്ങി ദേവേട്ടാ.. ഇങ്ങളും ഇല്ല ഇവിടെ...ഞാൻ ബാംഗ്ലൂർക്ക് തിരിച്ചു പോയാലോ ന്ന് ആലോചിക്കാ . ആഹാ...മിണ്ടിപോകരുത് നി...ഈ അവസ്ഥയിൽ ബാംഗ്ലൂർക്ക് പോയാൽ അവിടെ നിന്ന് എന്തെങ്കിലും പറ്റിയാൽ ആരാ പിന്നെ നിന്നെ നോക്കാൻ ഒക്കെ...മിണ്ടാതെ അവിടെ ഇരുന്നോ ..പിന്നെ നിനക്ക് ബോറടി മാറ്റാൻ ആണെങ്കിൽ...മ്മളെ തെക്കേടതെ ദാസൻ ചെറിയച്ചൻ ഇല്ലേ...

അവർക്ക് ഫാഷൻ ഡിസൈനിങ് ന്റെ ഒരു ഷോപ് ഉണ്ട്..അവിടേക്ക് പോകണമെങ്കിൽ ഞാൻ വിളിച്ചു പറയാം വേണോ... ഞാൻ അമ്മയോട് ഒന്ന് ചോദിച്ചു നോക്കട്ടെ...വീട്ടിൽ ന്ന് തന്നെ സൂചിയും നൂലും ഒക്കെ എടുത്തിട്ട് ചീത്ത കിട്ടി ഈ സമയത്തു ഇങ്ങനെ സൂചിയും നൂലും ഒക്കെ എടുത്തു കളിച്ചാൽ ഓപ്പറേഷൻ ആവും ന്നാ അമ്മമ പറഞ്ഞത്... ആഹാ..എന്നാൽ വേണ്ട...സൂചിയും നൂലും ഇല്ലാത്ത വല്ല കമ്പ്യൂട്ടർ കോഴ്‌സോ മറ്റിനോ പൊക്കോ..പക്ഷെ സൂക്ഷിക്കണം... നോക്കട്ടെ ദേവേട്ടാ... വയരൊക്കെ വീർത്തു വരാൻ തുടങ്ങി ട്ടോ... ഇനിയെപ്പോയ ഇങ്ങള് വരുന്നേ... രണ്ടു മാസം കൂടി കഴിയട്ടെ കുഞ്ഞേ...എന്നിട്ട് വരാം...അപ്പോയെ ലീവ് കിട്ടു... ഹമ്മ്...രണ്ടു മാസം കഴിഞ്ഞു ഇനി പിന്നെ 4 മാസം കഴിഞ്ഞിട്ട് വരാം ന്ന് പറയല്ലേ... ഇല്ല പറയൂല..എന്താ എന്റെ കുഞാവ പറയുന്നേ... അച്ഛനെ കാണാൻ കൊതിയാവുന്നു ന്ന്.. ആണോ...എന്നാൽ അച്ഛൻ ഉടനെ വരാം ന്ന് പറ ട്ടോ... കുഞ്ഞൂസിനോട്...നേരം പതിനൊന്നര കഴിഞ്ഞു..ഇനി ഉറങ്ങിക്കേ...നെറ്റ് ഓഫ് ആക്കി ഉറങ്ട്ടോ... അഹ്...

മാസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു..അഭിയുടെയും ദേവിന്റെയും പ്രണയം കാളുകളിലൂടെ പടർന്നു പന്തലിച്ചു വെങ്കിലും അഭിയെ കാണാൻ ദേവിനും ദേവിനെ കാണാൻ അഭിക്കും ഒത്തിരി കൊതിയുണ്ടെങ്കിലും വിധിയും സാഹചര്യവും അവരെ രണ്ടുപേരെയും ഇരു ദിക്കുകളിലാക്കി... നാളെ ആതിയുടെ കല്യാണമാണ്...അതുകൊണ്ട് തന്നെ ദേവേട്ടൻ രണ്ടു ദിവസം മുന്നേ ലീവ് എടുത്തു വന്നിട്ടുണ്ട്...ആതിയുടെ കല്യാണത്തിന് എന്ന പേരെ ഉള്ളു ...ദേവും അഭിയും ഇപ്പോഴും ഇണ കുരുവികളെ പോലെ കുറുകി കൊണ്ടിരിക്കുകയാണ്.. ദേവേട്ട...നോക്കി...നമ്മളെ കുഞ്ഞാവ എന്നെ ചവിട്ടുന്നുണ്ട് ട്ടോ....അച്ഛന്റെ പോലെ തന്നെ ഭയങ്കര കലിപ്പ് ആണെന്ന് തോന്നുന്നു... ആഹാ...8 മാസം ആയിലെ...എങ്ങനെ ചവിട്ടാതിരിക്കും... നമ്മളെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി വരാൻ ഇനി 2 മാസം മാത്രം ലെ.......എന്റെ പോലെ കലിപ്പൻ ആയാലും കോയപ്പമില്ല...നിന്റെ പോലെ മണ്ടതരങ്ങളിൽ ചെന്ന് ചാടാതിരുന്നാൽ മതി... പോ.. ദേവേട്ടാ ഞാൻ മിണ്ടില്ല...

ന്ന് പറഞ്ഞവൾ ചിണുങ്ങി പോകാൻ നിന്നതും അവളുടെ കൈ പിടിച്ചു അവളെ നിർത്തി അധരങ്ങൾ പരസ്പരം കോർത്തു... അവിടെ പ്രണയം ഒരു സാഗരമായി പെയ്തിറങ്ങി...കുഞ്ഞാവയുടെ ചെറിയൊരു ചവിട്ടൽ അഭിയിൽ ഒരു ഞെട്ടൽ ഉളവാക്കി ...അവൾ പെട്ടന്ന് അധരം പിൻ വലിച്ചു... ദേവേട്ട... നോക്ക്... ദേവേട്ടാ... കുഞ്ഞു ചവിട്ടുന്നു... എവിടെ നോക്കട്ടെ ന്ന് പറഞ്ഞു ദേവ് അവളുടെ വയറിനോട് തന്റെ മുഖം ചേർത്തു...ഒരു സ്പർശനം അവനു അനുഭവപ്പെട്ടതും അവന്റെ ചുണ്ടിൽ സന്തോഷത്തിൻറെ പുഞ്ചിരി വിരിഞ്ഞു... കുഞ്ഞാവേ.... അമ്മയെ വേദനിപ്പിക്കാതെ വേഗം ഇങ് പോരണം ട്ടോ... ഇവിടെ ഞങ്ങൾ നിന്നെ കാണാൻ കട്ട വെയ്റ്റിംഗ് ആണ്..ന്ന് പറഞ്ഞു കൊണ്ട് അവളുടെ ആ വീർത്ത വയറിൽ ഒരു ചുടു ചുംബനം നൽകി....അവന്റെ കട്ടി മീശ തട്ടി ഇക്കിളിയായി അവൾ ഒന്ന് പിന്നോട്ട് വലിഞ്ഞു... അല്ല...നാളെ എന്താ എന്നിട്ട് ഇടുന്നെ... ലൂസ് ഉള്ള ഡ്രസ് ഇട്ടാൽ മതി ട്ടോ... നിന്റെ ബാംഗ്ലൂർ ഫാഷൻ ജീൻസ് ഒന്നും ഇടല്ലേ.... ഒ...ഇടുന്നില്ല... രാജാവേ...

അങ്ങയുടെ കല്പനപോലെ...നല്ല ലൂസ് ഉള്ള ഒരു ടോപ്പ് എടുത്തിട്ടുണ്ട്...അതും പ്ലാസ പാന്റും ആണ് ഇടാൻ കരുതുന്നത്... ആ...ഏത് പാന്റ് ആയാലും കോയപ്പല്ല...ലൂസ് ഉണ്ടായാൽ മതി....ന്ന് പറഞ്ഞു ഇരുന്നപോയാണ് ദേവിന് ഒരു കാൾ വന്നത്.... അവൻ അത് എടുത്തു എന്തൊക്കെ പറഞ്ഞു ഫോൺ വെച്...വേഗം എല്ലാം ബാഗിൽ ആക്കാൻ തുടങ്ങി.... എന്താ എന്തു പറ്റി ദേവേട്ടാ... എന്തു പറയാനാണ് അഭി...ഇവിടുത്തെ ഒരു കല്യാണം കൂടാനും എനിക്ക് ഭാഗ്യം ഇല്ലെന്ന് തോന്നുന്നു...ക്യാപ്റ്റൻ പെട്ടന്ന് വരാൻ പറഞ്ഞു... ഞാൻ പോവട്ടെ ട്ടോ...ഉടനെ അവിടെ എത്തണം... ഈ രാത്രിയിലോ ദേവേട്ടാ... Ha.... പോവ...ട്ടോ.. ഞാൻ ന്ന് പറഞ്ഞു അവൾക്കൊരു ചുംബനവും നൽകി ബാഗ് ഉം തൂക്കി പിടിച്ചു റൂമിൽ നിന്ന് ഇറങ്ങി...എല്ലാവരോടും യാത്ര പറഞ്ഞു അവൻ പടിയിറങ്ങുമ്പോൾ അച്ഛമ്മയുടെയും അഭിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... അവൾ ഫുഡ് കഴിച്ചെന്ന് വരുത്തി മെഡിസിൻ കയിച്ചു കിടക്കാൻ പോയി... കല്യാണത്തിന് എല്ലാവരും അടിപൊളിയായി ഒരുങ്ങിയെങ്കിലും ദേവില്ലാത്ത സങ്കടം എല്ലാവരുടെയും മുഖത്തു നിഴലരിക്കുന്നുണ്ടായിരുന്നു അഭി....അഭി...നിന്റെ ഫോൺ അല്ലെ ഈ ബെല്ലടിക്കുന്നെ..

.ന്ന് പറഞ്ഞു ചെറിയമ്മ അവൾക്ക് ഫോൺ കൊണ്ട് കൊടുത്തു.. ആരാ പ്പോ കാൾ ചെയ്യുന്നേ... അറിയാത്ത നമ്പർ ആണല്ലോ...ദേവേട്ടൻ ആവുമോ... ഹെലോ...ദേവ് കുമാർ ന്റെ വൈഫ് ആണോ... അതേ...വൈഫ് ആണ്...എന്തുപറ്റി ന്റെ ദേവേട്ടന്...ദേവേട്ടൻ എവിടെ.. അവൾ വെപ്രാളപ്പെട്ടു കൊണ്ട് ചോദിച്ചു... IAm സോറി..ദേവ്കുമാർ ...ഇന്ന് 10 മണിക്ക് നടന്ന യുദ്ധത്തിൽ വീരമൃത്യു വരിച്ചു .... ന്ന് അയാൾ പറഞ്ഞതും അഭി ന്റെ ദേവേട്ടൻ ന്ന് പറഞ്ഞു കൊണ്ട് കുഴഞ്ഞു വീണു... മോളെ...അഭി...എന്തു പറ്റി ന്ന് ചോദിച്ചു കൊണ്ട് ചുറ്റും ആൾക്കാർ...കൂടി...അപ്പോയേക്കും മാമൻ എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നു... അമ്മേ...നമ്മുടെ....മോ...മോൻ...പോയി അമ്മേ..ന്ന് പറഞ്ഞു കൊണ്ട് അച്ഛമയുടെ നെഞ്ചിലേക്ക് വീണു.. ഈശ്വര....അച്ഛമ്മ തളർന്നു കൊണ്ട് കസാലായിൽ ഇരുന്നു...അപ്പോയേക്കും അഭിയെയും കൊണ്ട് എല്ലാവരും ഹോസ്പിറ്റലിൽ പോയി.. പാവം...പ്രസവിക്കാനായ കൊച്ചാ...ഭൂമിക്ക് ചാടുന്നതിന് മുൻപ് ആ കൊച്ചിന് തന്തയിലതായില്ലേ...ന്ന് ഓരോരുത്തരും പിറു പിറുക്കുന്നുണ്ട്...

ബോഡി എപ്പോഴാ കൊണ്ട് വരാ... അറിയില്ല...ഉടനെ ഉണ്ടാവും...ആ ആതി കൊച്ചിന്റെ കല്യാണം പിന്നൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്...എത്ര പൈസ ചിലവായക്കും ലെ അവർക്ക്...ആ ചെക്കന്റെ വീട്ടുകാർ താലി കെട്ടാൻ വന്ന് ഇതറിഞ്ഞപ്പോൾ തിരിച്ചു പോയി...ആ കുട്ടിന്റെ ഒരു ദോഷം.... അഭിക് ഡ്രിപ്പ് ഇട്ട് കിടത്തിയിരിക്കുകയാണ്...ഇടക്ക് ബോധം വരും...അപ്പൊ കരഞ്ഞു നിലവിളികും...അങ്ങനെ തളർന്നു ഇപ്പൊ എല്ലാവരും വീട്ടിലേക്ക് തിരിച്ചിട്ടുണ്ട്... എന്റെ ദേവേട്ടൻ...എന്നെ....വിട്ട് എന്റെ കുഞ്ഞിനെ വിട്ട്....പോയിലെ...ദേവേട്ട എന്തിനാ ഒറ്റക്ക് പോയേ...ഞങ്ങളെ കൂടി കൊണ്ട് പോകമായിരുന്നില്ലേ...ദേവേട്ടാ... ഇങ്ങൾക്ക് അറിയില്ലേ...ഇങ്ങള് ഇല്ലെങ്കിൽ എനിക്ക് ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ലെന്ന്...ഞാനും വരാ ദേവേട്ടാ... എനിക്കും ജീവികണ്ട ഇവിടെ... മോളെ...നി ഇങ്ങനെ ഒന്നും പറയാതെ...അവൻ...ഈ നാടിനും നാട്ടർക്കും വേണ്ടിയല്ലേ ജീവൻ വെടിഞ്ഞത്...ഈ രാജ്യത്തുള്ള ഓരോ ജനങ്ങളുടെ സുരക്ഷക്കും വേണ്ടി പോരാടിയല്ലേ അവൻ പോയത്...

ഒരു ആര്മിക്കാൻറെ ഭാര്യ എന്ന നിലയിൽ നിനക്ക് അഭിമാനിക്കാം...നിന്റെ ഭർത്താവ് എല്ലാവരുടെയും ജീവൻ രക്ഷിച്ചു കൊണ്ടാണ്... ഈ ഭൂമിയിൽ നിന്നും ജീവൻ വെടിഞ്ഞത്.... ദേവേട്ടാ... അവസാനമായി നെറ്റിയിൽ ഒരു ചുംബനം തന്നാണ് ഇങ്ങള് പോയത്...അതിന്റെ കുളിർമയും അതിലലിഞ്ഞു ചേർന്ന പ്രണയവും ഇപ്പോഴും മാഞ്ഞു പോയിട്ടില്ല...ഇല്ല ദേവേട്ടാ..ഇങ്ങള് എന്റെ കൂടേതന്നെയുണ്ട്...ഓരോ പട്ടാളക്കാരനും ഓരോ മനുഷ്യരുടെ ഉള്ളിലും ജീവിച്ചിരിക്കുന്നുണ്ട് ..അതേ...ദേവേട്ടൻ എവിടേക്കും പോയിട്ടില്ല... അപ്പോഴാണ് ആരോ ബോഡി കൊണ്ടു വരുന്നുടെന്നു വന്നു പറഞ്ഞത്.... അത് കേട്ടതും അവൾ ദേവേട്ടാ ന്ന് പറഞ്ഞു കൊണ്ട് ഞെട്ടി ബെഡിൽ നിന്ന് എഴുനേറ്റു... അവൾ ചുറ്റും നോക്കി....ആകെ ഇരുട്ടാണ്...താൻ ആകെ വിയർത്തു കുളിച്ചിട്ടുണ്ട്...അപ്പോയേക്കും ദേവേട്ടൻ എന്തു പറ്റി ന്ന് ചോദിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ഓടി വന്നു... ദേവേട്ട....അപ്പൊ...അപ്പൊ ഞാൻ കണ്ടത് സ്വപ്നമായിരുന്നോ...അവൾ ദേവിനെ വാരി പുണർന്നു ചുംബനങ്ങൾ കൊണ്ട് മൂടി... എന്ത് പറ്റി അഭി..എന്ത് സ്വപ്നമാണ് നി കണ്ടത്...ഞാൻ പോയി റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ക്യാപ്റ്റൻ വിളിച്ചു... വരണം ന്ന് ഇല്ല പറഞ്ഞു കിട്ടിയത് റോങ് ഇൻഫോർമേഷൻ ആണെന്ന്...

അതുകൊണ്ട് ഇങ് തിരിച്ചു..നി ഉറങ്ങുകയായിരിക്കും ന്ന് കരുതി ഞാൻ അച്ഛനെ വിളിച്ചു കതക് തുറന്ന് വന്നപ്പോഴാണ് നിന്റെ ദേവേട്ടാ ന്ന് പറഞ്ഞുള്ള അലറൽ കേട്ടത്...എന്താ ആകെ വിയർത്തിട്ടുണ്ടല്ലോ ദേവേട്ടാ... ഞാൻ...ഞാനൊരു സ്വപ്നം ന്ന് പറഞ്ഞു അവൾ ദേവേട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞു.....കാര്യങ്ങൾ എല്ലാം പറഞ്ഞു... ദേവേട്ടൻ...ഇനി....എവിടേക്കും പോകണ്ട....എന്റെ കൂടെ ത്തന്നെ വേണം..എനിക്ക് പേടിയാ.... ഒന്നുല്ല...ട്ടോ... നാമം ജപിച്ചു കിടന്നാൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ല...ഇങ്ങനെ ടെൻഷൻ ആവല്ലേ.... ഞാൻ നിൻറെ കൂടെ തന്നെയുണ്ട് ന്ന് പറഞ്ഞു അവളുടെ ഇരുകണ്ണുകളും തുടച്ചു കൊണ്ട് ചേർത്തു പിടിച്ചു... 1:30 മാസത്തിന് ശേഷം... മറ്റന്നാൾ ആണ് അഭിയുടെ date പറഞ്ഞിട്ടുള്ളത്...ദേവ് ആണേൽ ആർമി ക്യാമ്പിലേക്ക്ആതിയുടെ കല്യാണം കഴിഞ്ഞ ഉടനെ പോയതാണ്..ഇനി അഭിയുടെ പ്രസവം അടുപ്പിച്ചു വരാൻ വേണ്ടി......ഏത് സമയവും അഭിക് വേദന വരും ന്ന് കരുതി എല്ലാവരുടെയും കണ്ണ് അവളുടെ മേലാണ്...അച്ഛമ്മയും അമ്മായിയും കൂടി പ്രസവത്തിന് കൊണ്ടുപോകാനുള്ള ബാസ്കെറ്റ് ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ട്...

ദേവ് ഇന്ന് രാത്രി വരും ന്ന് പറഞ്ഞിട്ടുണ്ട്... അഭി....മോളെ...നിനക്ക് അറിയോ.... നാളെയാണ് നിന്റെ ദേവിന്റെ ജന്മദിനം...ആ ദിനത്തിൽ തന്നെ നിയും കൂടി പ്രസവിചാൽ മതിയായിരുന്നു എന്നാണ് എന്റെ ആഗ്രഹം... ആഹാ...ആണോ...ന്നിട്ട് ഞാൻ അറിഞ്ഞില്ല ലോ...ദേവേട്ടൻ ഇന്ന് വരില്ലേ...അപ്പൊ നാളെ...കൊടുക്കാൻ ഒരു ഗിഫ്റ്റ് പോലും വാങ്ങിയില്ലലോ അമ്മമേ ഞാൻ .... അവനു ഏറ്റവും ഇഷ്ടപ്പെടുന്ന ഗിഫ്റ്റ് നിന്റെ വയറ്റിൽ തന്നെ ഉണ്ടല്ലോ..അത് കൊടുത്താൽ മതി ദേവിന്... അത് കൊടുക്കാം...അത് വരുന്നല്ലേ ഉള്ളു...മറ്റന്നാൾ അല്ലെ...date... ഞാൻ ഇപ്പൊ വരാം ന്ന് പറഞ്ഞു റൂമിൽ പോയി എന്തൊക്കെയോ കുത്തി കുറിച്ചു ഡ്രസ് ഒക്കെ മാറ്റി വന്നു... മോളെ...നിയെന്താ ഈ നേരത്തു...ഈ സമയത്തു നി എവിടേക്ക് പോക... അച്ചമ്മേ ഞാൻ ടൗണിലേക്ക് തന്നെയാ..എനിക്ക് ഒരു ഗിഫ്റ്റ് വാങ്ങാൻ ഉണ്ട്.. ചാച്ചൻ കൂടെ വരാം ന്ന് പറഞ്ഞു മാറ്റാൻ പോയിട്ടുണ്ട്... ഇതെന്താ ഈ കയിൽ പേപ്പർ ഒക്കെ.... അതേയ്...ഇത് ആ ഗിഫ്റ്റ് ബോക്സിൽ വെക്കാനാ...

ന്ന് പറഞ്ഞു അവൾ ഒരു തൂണിൽ പിടിച്ചു നിന്നു...പെട്ടെന്നാണ് അവൾക്ക് വേദന വരുന്നത് പോലെ തോന്നിയത്...അവൾ നടുവിന് കൈ വെച് കൊണ്ട് വീഴാൻ പോയതും അമ്മമ്മ അവളെ താങ്ങി നിർത്തി എല്ലാവരെയും വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോയി...ദേവിനേയും വിവരം അറിയിച്ചു... ടൈം ആയിട്ടില്ല എന്നാലും അഡ്മിറ്റ് ആകുന്നുണ്ട് ന്ന് പറഞ്ഞു ഡോക്ടർ പോയി.... നേരം രാത്രി പത്തുമണിയോട് അടുത്തപ്പോയും അഭിക് വേദന ഒന്നും വന്നില്ല...ഇനി നാളെയായിരിക്കും ന്ന് കരുതി കുറച്ചു പേർ വീട്ടിലേക്ക് തന്നെ തിരിച്ചു.... മോളെ...ദേവ് വിളിച്ചിരുന്നോ... ആ....വിളിച്ചിരുന്നു അമ്മേ...എത്താനായിട്ടുണ്ട് ന്ന് പറഞ്ഞു .. ഒ...പാവം കുഞ്ഞു...നല്ലോണം ബേജാർ ആയിരുന്നു അപ്പൊ...മോളെ..ഇപ്പൊ വേദന വല്ലതും വരുന്നുണ്ടോ... ഇല്ല അമ്മേ..അമ്മ കിടന്നോ...ഞാനും കിടക്കാൻ നിക്കാണ് ന്ന് പറഞ്ഞു അവൾ ബെഡിലേക്ക് ചാഞ്ഞു... നാളെ ദേവേട്ടന്റെ birthday ആണ്..ഒരു ഗിഫ്റ്റ് പോലും വാങ്ങാൻ പറ്റിയില്ല.. എങ്ങനെ ഈ പേപ്പർ മാത്രം കൊടുക്കും...ചെ....ഇനി എന്ത് ചെയ്യും..ഒരു ഗിഫ്റ്റ് പോലും...നല്ല മോശമായി പോയി...ന്ന് ആലോചിച്ചും കോണ്ടവൾ ഉറക്കത്തിലേക്ക് വഴുതി.... പെട്ടെന്നൊരു ഞെരക്കം കേട്ടാണ് ദേവിന്റെ അമ്മ ഞെട്ടി ഉണർന്നത്.. അഭി വേദന സഹിക്കാൻ ആവാതെ പുളയുകയാണ്...

പക്ഷെ സൗണ്ട് ഒന്നും പുറത്തേക്ക് വരുന്നില്ല... എന്ത് പറ്റി ദൈവമേ എന്റെ കുട്ടിക്ക് ന്ന് പറഞ്ഞു കൊണ്ട് അമ്മ വേഗം ഡോക്ടർ നെ വിളിക്കാൻ ഓടി...അപ്പോയേക്കും. നൈസുമാർ വന്നു അവളെയും കൊണ്ട് പ്രസവ മുറിയിലേക് വിട്ടു...അപ്പോഴും അവളുടെ കയ്യിൽ ആ പേപ്പർ ചുരുണ്ടു കിടപ്പുണ്ടായിരുന്നു.... അമ്മേ...നേരം 11 :45കഴിഞ്ഞു ...അമ്മ പറഞ്ഞപോലെ സംഭവിക്കോ ഇനി...ദേവിന്റെജന്മദിനത്തിന്റെ അന്ന് തന്നെ അവന്റെ കുഞ്ഞും വരോ... വരാതിരിക്കോ പിന്നെ...വരും...ഉറപ്പാ..ന്ന് പറഞ്ഞ് കൊണ്ട് കുഞ്ഞിനും അഭിക്കും ഒന്നും വരുതല്ലേ ന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു... അപ്പോയേക്കും ഓടി കിതച്ചു കൊണ്ട് പട്ടാള യൂണിഫോമിൽ ദേവും ഹാജർ ആയിരുന്നു... ദേവിനാണെങ്കിൽ ടെൻഷൻ അടിച്ചിട്ട് തിയ്യിൽ ചവിട്ടിയ അവസ്ഥ ആയിരുന്നു..അവൻ കൈയൊക്കെ ബാക്കിലേക് കൂട്ടി പിടിച്ചു കൊണ്ട് തെക്കും വടക്കും നടക്കുകയാണ്... സമയം 12:10 കഴിഞ്ഞു.. എന്തായോ എന്തോ ന്ന് ആതി പറഞ്ഞപ്പോഴാണ് നയ്‌സ് കുഞ്ഞിനെയും ടർക്കിയിൽ പൊതിഞ്ഞു വന്നത്... അഭിരാമിയുടെ അസ്‌ബെൻറ് ആരാണ്... ഞാനാണ്... ന്ന് പറഞ്ഞു അവൻ വാതിലിനടുത്തേക്ക് ഓടി ചെന്നു.. പെണ്ണ് കുഞ്ഞാണ് ട്ടോ. അഭിരാമി സുഖമായി ഇരിക്കുന്നു...കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാം...

ന്ന് പറഞ്ഞു ടർക്കിയിൽ പൊതിഞ്ഞ കുഞ്ഞിനെ അവനെ ഏൽപ്പിച്ചു...അവൻ കുഞ്ഞിനെ വാരിയെടുത്തു കൊണ്ട് നെറ്റിയിൽ ഒരു സ്‌നേഹ ചുംബനം നൽകി..അച്ഛമായുടെ മടിയിലേക്ക് കുഞ്ഞിനെ വെച് കൊടുക്കാൻ നിന്നപോയാണ് കുഞ്ഞിന്റെ വയറിന്റെ ഭാഗത്തു ഒരു പേപ്പർ കണ്ടത്...കുഞ്ഞിനു ഒരു മുത്തം കൂടി നൽകി അച്ഛമ്മയുടെ മടിയിൽ വെച് കൊടുത്ത ശേഷം അവൻ ആകാംഷയോടെ ആ പേപ്പർ തുറന്നു.... പ്രിയപ്പെട്ട ദേവേട്ടന്...ഗിഫ്റ്റ് കണ്ടു കാണുമല്ലോലെ... ഒരു ആർമിക്കാരന്റെ ഭാര്യയായി ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു...കാരണം...ഓരോ ആർമിക്കന്റെയും ജന്മദിനം നമ്മുടെ രാജ്യത്തിന്റെ ജന്മദിനം പോലെയാണ്...രാജ്യത്തിന് വേണ്ടിയാണവർ ജനിക്കുന്നത് തന്നെ.... എന്റെ പ്രണയം ജനിക്കുന്നതും മരിക്കുന്നതും നിങ്ങളിൽ മാത്രമാണ്...നിങ്ങളാണെനിക്ക് ധൈര്യം പകർന്നത്...എന്നെ എന്നെക്കാൾ ഏറെ സ്നേഹിക്കുകയും സംരക്ഷികുകയും ചെയ്യുന്നതും നിങ്ങളാണ്...എന്റെ ഓരോ ശ്വാസ നിശ്വാസങ്ങളും നിങ്ങൾക്കും നമ്മുക്ക് പിറക്കാൻ പോകുന്ന കുഞ്ഞിനും വേണ്ടിയാണ് . എന്റെ ഹൃദയത്തിൽ നിന്നും ശ്വാസം നിലക്കും വരെ നിങ്ങളുടെ കൂടെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ...

സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മാറ്റി വെച്ചു ഒരു രാജ്യത്തെ ആ രാജ്യത്തിലെ ....ജനതയെ ജീവനെപോലെ സ്നേഹിക്കുന്ന എന്റെ ആർമിക്കാരന് ഹൃദയത്തിന്റെ ഭാഷയിൽ നിന്നും സ്നേഹത്തിൽ കുതിർന്ന ഇമ്മിണി ബല്ല്യ ജന്മദിനാശംസകൾ നേരുന്നു... എന്ന് 🥀ആര്മിക്കാൻറെ സ്വന്തം അഭിരാമി.....🥀 ന്ന് വായിച്ചു കഴിഞ്ഞതും ദേവിന്റെ മുഖത്തു സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു...അപ്പോയെക്കും നയ്‌സ് വീൽ ചെയറിൽ അഭിയെയും ഇരുത്തി വാതിൽക്കൽ എത്തിയിരുന്നു... ദേവിനെ കണ്ടതും വേദന കടിച്ചു പിടിച്ചു അഭി ചുണ്ടിൽ ഒരു ചിരി വരുത്തി.... ദേവ് കുഞ്ഞിനെയും എടുത്തു അഭിയുടെ അടുത്തു പോയി ഇരുന്നു..happy birthday my love ന്ന് പറഞ്ഞു കൊണ്ട് അഭി ദേവിന്റെ കവിളിൽ തന്റെ ചുണ്ടുകൾ ചേർത്തു... ദേവേട്ടാ... വേറെ ഗിഫ്റ്റ് ഒന്നും വാങ്ങാൻ പറ്റിയില്ല. അതിനെന്താ അഭി...എനിക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് അല്ലെ ഈ കിടക്കുന്നെ ..ദേവ് കുഞ്ഞിന്റെ തലയിലൂടെ സ്നേഹപൂർവ്വം തലോടി...ശേഷം ഇരുവരും കൂടി happy birthday മോളുസ് ന്ന് പറഞ്ഞു കൊണ്ട് കുഞ്ഞിനൊരു മുത്തം കൊടുത്തു.. കുഞ്ഞിന്റെ ചുണ്ടിൽ കേസ് ഇളം പുഞ്ചിരി വിരിഞ്ഞു...അത് കണ്ടുനിൽക്കുന്ന എല്ലാവരയുടെയും മുഖത്തു ചിരിയുടെ ഒരംശമുണ്ടായിരുന്നു ശുഭം....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story