ആർമിക്കാരന്റെ സ്വന്തം അഭിരാമി: ഭാഗം 3

armikkarante swantham abhirami

രചന: NISHA NISHUZ

അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു... കേറി പോടി ന്ന് പറഞ്ഞു അവൻ കലിപ്പിൽ അലമുറയിട്ടതും അവൾ ഓടിച്ചെന്ന് സൈഡ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു... പതിനഞ്ചു വർഷത്തിന് ശേഷം നാട്ടിൽ പോകുകയാണ് എന്നോർത്തപ്പോൾ അവളുടെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി...ദേവ്....എന്റെ ദേവേട്ടൻ..ദേവേട്ടനെ കാണാനുള്ള ഒരു യാത്ര....പതിനഞ്ചു കൊല്ലമായി കണ്ടിട്ട് ...ഇപ്പൊ ആർമിയിൽ ആണെന്ന അമ്മമ പറഞ്ഞത്.... ഒരു ഫോട്ടോ കൂടി അവൻ എടുക്കാൻ സമ്മതിക്കില്ല ന്ന്... ഇന്നാൾ ദേവേട്ടന്റെ നമ്പർ വാങ്ങി msgs അയച്ചപ്പോയും റിപ്ലൈ ഒന്നും ഇല്ലായിരുന്നു...ഇനിയിപ്പോ നേരിട്ട് കാണാം...എന്നെ കാണുമ്പോ ഒരു സർപ്രൈസ് ആയിക്കോട്ടെ...ഇതുവരെ മൂടി കെട്ടിയാ ദേവേട്ടനോടുള്ള ഇഷ്ട്ടം തുറന്നു പറയണം....ന്ന് കരുതി വിൻഡോയിൽ ചാരിയിരുന്നു ഓരോന്ന് ആലോചിച്ചു കൂട്ടിയ പോയാണ് മുകളിലെ സീറ്റിൽ നിന്ന് ഒരു കാൽ അവളുടെ മുഖത്തേക്ക് തട്ടിയത്... നിങ്ങൾക്ക് എന്താ കണ്ണ് കണ്ടോടെ...

ഞാൻ എന്ത് ചെയ്തു ന്ന...ജടക്കാരൻ ചൂടായി കൊണ്ട് അവളോട് ചോദിച്ചു താൻ എന്തിനാ കാൽ മുകളിൽ നിന്ന് താഴേക്ക് തൂക്കി ഇട്ടിരിക്കുന്നെ...തനിക്ക് അത് ആ സീറ്റിലേക്ക് നീട്ടി വെക്കാൻ വയ്യേ...മനുഷ്യന്റെ മുഖം അങ് പോയി... നിനക്ക് എന്താ ഞാൻ കാൽ തൂക്കി ഇട്ടിരിക്കുന്ന അവിടെ തന്നെ ഇരിക്കണം ന്ന് നിർബന്ധം തനിക്ക് കൊറച്ചു നീങ്ങി ഇരുന്നൂടെ... തനിക്ക് എന്താ അതിന് പറ്റില്ലേ... ഇല്ല പറ്റൂല...കാണിച്ചു തരാം ഞാൻ ന്ന് പറഞ്ഞു കൊണ്ട് അവൾ പിൻ എടുത്തു അവന്റെ കാലിൽ കുത്തി കൊണ്ടിരുന്നു... വേദന സഹിക്കാൻ ആവാതെ അവൻ കാൽ എടുത്തു മുകളിലേക്ക് കയറ്റി വെച്ചു...അത് കണ്ടു അഭി വിജയിച്ച ഭാവത്തിൽ ഒന്ന് ഞെളിഞ്ഞിരുന്നു... നിനക്ക് ഞാൻ കാണിച്ചു തരാം ടി പരിഷ്കാരി... ത്രീ ഫോർത് പാന്റും കുപ്പായോം ഇട്ട് ഇറങ്ങിയിരിക്കുകയ അവൾ മനുഷ്യന് പണി തരാൻ ആയിട്ട്...ന്ന് മനസിൽ പറഞ്ഞു കൊണ്ട് ദേവ് ഫോണ് എടുത്തു ഒരു സോങ് പ്ലേ ചെയ്തു..അഭി ആണേൽ അപ്പോയേക്കും ഉറങ്ങിയിരുന്നു...

അങ്ങനെ ഇറങ്ങാനുള്ള സ്റ്റേഷൻ എത്തി...അവൻ ബാഗ് എടുത്തു മുകളിലെ സീറ്റിൽ നിന്നും ഇറങ്ങാൻ നിന്നപോയും അഭി ഉറക്കത്തിൽ നിന്ന് എയുനെറ്റിട്ടില്ലായിരുന്നു... ദേവ് അവന്റെ ബാഗ് അവളുടെ മേലേക്ക് ഇട്ടു...അവൾ അയ്യോ ന്ന് പറഞ്ഞു ഞെട്ടി കൊണ്ട് ചാടി എഴുനേറ്റു... യ്യോ ..സോറി ട്ടോ...കിടക്കുന്നത് ഞാൻ കണ്ടില്ല. .. ഇത്രയും വല്ല്യ ഒരാൾ ചക്ക വെട്ടിയത് പോലെ കിടക്കുമ്പോൾ നിനക്ക് എന്താ കണ്ണു കണ്ടൂടെ... നി എന്താ കണ്ണു പൊട്ടനാണോ...ഇത് മനപൂർവം കാണിച്ചത് തന്നെയാ... ആണെന്ന് കൂടിക്കോ...എടി പരിഷ്ക്കാരി നിന്റെ ഈ വർത്താനം അങ് തീരെ പിടിക്കുന്നില്ല ട്ടോ...മുതിർന്നവരെ ബഹുമാനിക്കാൻ പടിക്ക്...എടാ നി..പോട....ഏത് കൾച്ചർ ആണ് നീയൊക്കെ... താനുണ്ടല്ലോ നല്ല കൾച്ചർ ആയിട്ട്...അത് തന്നെ ധാരാളം... നി പോടി... നി പോടാ മരപട്ടി.. നിനയെന്റെ കുടുംബത്തിലെ ആരെങ്കിലും ഒരാൾ ആയിരുന്നെങ്കിൽ നിന്റെ വായ ഇപ്പൊ പൊളിഞ്ഞേനെ... ഞാ ഞാ ഞാ...നി ഒലത്തും...പോടാ...

പോവന്നെ ആണ്..അല്ല മന്ദബുദ്ധി... നി ഇറങ്ങുന്നൊന്നും ഇല്ലേ...ഇനി ബാംഗ്ലൂർ ക്ക് തന്നെ return അടിക്കാൻ ആണോ പ്ലാൻ... ഇറങ്ങാനുള്ള സ്ഥലം ആയോ... ആ...ലാസ്റ്റ് സ്റ്റേഷൻ ഇതാണ്... ഇതൊക്കെ എങ്ങനെ അറിയനാലെ...ട്രെയിനിൽ കയറിയപാട് കിടന്നുറങ്ങിയ ആളല്ലേ താൻ...ന്ന് പറഞ്ഞു കൊണ്ട് അവൻ ഇറങ്ങി...പിന്നാലെയും...ലൊക്കേഷൻ share ചെയ്തത് നോക്കി അവൾ നടന്നു...പരിചയമില്ലാത്ത സ്ഥലം ആയത് കൊണ്ട് ഓട്ടോ പിടിക്കാനും പോയില്ല...സ്പീഡിൽ ഫോണിൽ നോക്കി നടക്കുന്നതിനിടക് അവൾ പിറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി....ജാടക്കാരൻ ഉണ്ടായിരുന്നു പിറകിൽ .. ഇയ്യാൾ എന്താ എന്നെ വാച് ചെയ്ത് എന്റെ വീട് കണ്ടുപിടിക്കാണോ... യ്യോ..പോടി പോടി...എനിക്ക് നിന്റെ വീട് കണ്ടു പിടിച്ചിട്ട് എന്തുണ്ട കിട്ടാനാ...നിന്റെ വീട് കണ്ടുപിടിക്കുകയല്ല വേണ്ടത് നിന്നെയൊക്കെ ഭ്രാന്ത് ആശുപത്രിയിൽ കൊണ്ടോയി ഇടാണ് വേണ്ടത്... ന്ന് പറഞ്ഞു അവൻ അവളുടെ മുന്നിൽ ചാടി വേഗം നടന്നു...

മുട്ടിന് ഒപ്പമുള്ള പാന്റും സ്ലീവ് ഇല്ലാത്ത കുപ്പായവും ഇട്ടിട്ട് തന്നെ അവളെ പലരും നോക്കി നിക്കുകയാണ്... ഇവറ്റകൾ എന്താ പെണ്ണുങ്ങളെ ഇതുവരെ കണ്ടിട്ടില്ലേ...അവൾ എല്ലാവരെയും ഒന്ന് കലിപ്പ് നോട്ടം നോക്കി കൊണ്ട് ജാഡ കാരന്റെ പിറകിൽ എത്തി... ടാ....ടാ..... ഒ...ഈ കുരിപ്പ് എന്താ കേട്ടിട്ടും മൈൻഡ് ആക്കാതെ.... ചേട്ടാ....ചേട്ടാ....ജാഡ ചേട്ടാ... ന്ന് വിളിച്ചപ്പോൾ ദേവ് അവിടെ നിന്ന് അവളെ ഒന്ന് തിരിഞ്ഞു നോക്കി... എന്തുവാടി പരിഷ്ക്കാരി.... അതെയ്...ഈ അഡ്രെസ് ഇൽ ഉള്ള വീട് എവിടെയാണെന്ന് പറയാമോ..മാലി തറവാട്... ആ പേപ്പറിൽ കുറിച്ചിട്ട അഡ്രസ് കണ്ടതും അവൻ ഒന്ന് ഞെട്ടി...ഇവൾ എന്താ എന്റെ വീട്ടിലേക്ക്...അവിടെ ഇവൾക്ക് കാര്യം...അറിഞ്ഞേ പറ്റു... ഈ വീട്ടിലെ ആരാ നി... ആഹാ...ഇവൻ ആൾ കൊള്ളാലോ...എന്റെ അമ്മേടെ വീട് മാലി തറവാട് ആണെന്ന് അറിഞ്ഞാൽ അവിടെ പോയി ഇവൻ എന്നെ കുറിച്ചൊക്കെ പറഞ്ഞു കൊടുക്കും...അഭി...ഐഡിയ ക്യാൻ change your ലൈഫ്....

ദേവ് നെ അറിയോ... ദൈവമേ...അത് ഞാൻ ആണല്ലോ.... ആ...അറിയാം ...അവന്റെ ആരാ...ദേവ് ഒരുതരം പേടിയോടെ ചോദിച്ചു അവന്റെ കല്യാണ പെണ്ണാണ്... അവൻ എന്നെയാണ് കല്യാണം കഴിക്കാൻ പോകുന്നേ... നിങ്ങൾ അധികം സമയം കളയാതെ വീട് അറിയുമെങ്കിൽ പറഞ്ഞു തരൂ...വിശക്കുന്നുണ്ട്...ഇന്നലെ രാത്രി ഒന്നും കഴിച്ചിട്ടില്ല.... യ്യോ...പണി പാളി ..ഇവൾ ഏതാണ് ന്ന് പോലും എനിക്ക് അറിയില്ല..പിന്നെ എങ്ങനെ ഇവൾ എന്റെ പെണ്ണാണ് ന്ന് പറഞ്ഞു നടക്കുന്നെ...സംഗതി ഇത് തട്ടിപ്പാണ്..അവൾ എന്നെ കണ്ടിട്ട് പോലും ഇല്ല...ഞാൻ ദേവ് ആണെന്ന് അവൾക്ക് അറിയപോലും ഇല്ല...പക്ഷെ ഞാൻ ഇവളെയും കൊണ്ട് വീട്ടിൽ ചെന്ന് കയറുമ്പോൾ ഏതാ ഈ പെണ്ണ് എന്ന് ചോദിക്കും...അപ്പൊ എങ്ങാനും ഇവൾ ഓരോന്ന് തട്ടി വിട്ടാൽ അതോടെ എന്റെ കാര്യം ഒരു തീരുമാനം ആവും..ഈ പരിഷ്കരിയെ കെട്ടുന്നതിലും ബേധം കയർ എടുത്തു തൂങ്ങുന്നതാണ്... എങ്ങനെ എങ്കിലും ഈ ശല്യത്തിനെ ഒഴിവാക്കിയെ പറ്റു...

നിങ്ങക് അഡ്രസ് അറിയില്ലേ... ആ...അറിയാലോ...അവൻ ഏതോ ചിന്തയിൽ നിന്ന് ഞെട്ടി കൊണ്ട് പറഞ്ഞു... ധാ.. ഈ വഴി ഇല്ലേ...ഇതിലൂടെ മൂന്നു വളവ് കഴിഞ്ഞു ഇടത്തോട്ട് തിരിഞ്ഞു...പിന്നെ തെക്കോട്ട് പോയി കാണുന്ന ഫസ്റ്റ് ലെ വീട്... ന്ന് പറഞ്ഞതും അവൾ ആ പേപ്പർ ഉം വാങ്ങി ആ വഴിയിലൂടെ ഓടി ചാടി നടന്നുപോയി....ദേവ് ആണേൽ ശല്ല്യം ഒഴിവായ സന്തോഷത്തിൽ വേഗം വീട്ടിലേക്ക് നടന്നു... വീട്ടിലെത്തി ഫ്രഷ് ആയി അച്ഛമ്മയോട് ഓരോന്ന് പറഞ്ഞിരുന്നപോയാണ് ചാച്ചന്റെ കാറിൽ നിന്നും പരിഷ്കാരി ഇറങ്ങി വരുന്നത് കണ്ടത്... ദൈവമേ പിന്നെയും പെട്ടു ഇവളെ എങ്ങനെ ചാച്ചന് കിട്ടി...ഇനിയിപ്പോ ഇവൾ എല്ലാ കാര്യവും പറഞ്ഞു കാണുമോ..ഈശ്വര എന്നാൽ എന്നെ എല്ലാവരും കൂടി ശരിയാക്കും...തത്കാലം ഇവിടുന്ന് മുങ്ങുന്നതാണ് നല്ലത്...ഇന്നത്തെ കാലത്തു പെണ്ണുങ്ങളുടെ വാക്കിനാണ് വില....ഞാൻ എന്ത് പറഞ്ഞാലും ആരും വിശ്വസികൂല.. ന്ന് കരുതി അവൻ ഉള്ളിലേക്ക് പോകാൻ നടന്നു..

മോനെ...എവിടേക്കാ മോനെ...ചാച്ചൻ ഒക്കെയാഥാ വരുന്നു... ആ...ഞാൻ ചാച്ചനെ പിന്നെ കണ്ടോളം അച്ചമ്മേ...എനിക്ക് ഒരു അര്ജന്റ് കാൾ ചെയ്യാനുണ്ട്...ന്ന് പറഞ്ഞു പോക്കറ്റിൽ നിന്നും ഫോണ് എടുത്തു അതിൽ കുത്തി തോണ്ടി കൊണ്ട് വേഗം റൂമിലേക്ക് നടന്നു... അയ്യോ എന്റെ മോള് വന്നല്ലോ ന്ന് പറഞ്ഞു അമ്മമ അവളെ കെട്ടിപ്പിടിച്ചു... അമ്മമേ...ഒന്നും പറയണ്ട...ആദ്യം കുറച്ചു വെള്ളം തരി ന്ന് പറഞ്ഞു അവൾ അവിടെയുള്ള കസലായിൽ ഇരുന്നു... അപ്പോയേക്കും സുലോചനയമ്മായി തണുത്ത സംഭാരവും കൊണ്ട് വന്നു... ഒന്നും പറയണ്ട എന്റെ അമ്മേ...ഇവൾ ആരോടോ വഴി ചോദിച്ചപ്പോ അഡ്രസ് തെറ്റി പറഞ്ഞു കൊടുത്താക്കാണ്.. എന്നിട്ട് ഇവൾ ആ പഞ്ചായത്തു ഗ്രൗണ്ട് മൊത്തം ചുറ്റി തിരിഞ്ഞു നടന്നു തളർന്നു ചായ പീടികയിൽ ഇരിക്കുകയ്യിരുന്നു...അവിടുത്തെ ദിവാകരനോട് ഇവൾ മാലി തറവാട് പറഞ്ഞപ്പോഴാണ് ദിവാകരൻ എന്നെ വിളിച്ചത്... അതേ അമ്മമേ..ആ ദുഷ്ടൻ കാട്ടു മാക്കാൻ...അവനെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ പപ്പടം പൊടിക്കും പോലെ പൊടിക്കും.. എന്നാലും എന്റെ മോളെ...ഞാൻ ആദ്യമേ പറഞ്ഞതല്ലേ നിന്റെ കൊണ്ട് വരാൻ ആളെ വിടണോ ന്ന് അപ്പൊ നി വേണ്ട ന്ന് പറഞ്ഞിട്ടല്ലേ...

അല്ലേൽ ദേവിന്റെ കൂടെ വന്നൂടയിരുന്നോ നിനക്ക്... ദേവ് ഏട്ടൻ വന്നോ... എവിടെയാ... ആ...അവൻ ഇപ്പൊ റൂമിൽ പോയിട്ടൊള്ളു...എന്തോ കൃ അര്ജന്റ്റ് ഉണ്ട് ന്ന് പറഞ്ഞ അവൻ റൂമിൽ പോയത്...നി പോയി കുളിച്ചു വല്ലതും കയിക്ക് മോളെ.... ശരി അമ്മമേ... അപ്പോയേക്കും നമിത ചേച്ചിയും ലെന യും ആതിരയും അവളെ വട്ടം കൂടിയിരുന്നു.. ഓരോന്ന് പറഞ്ഞ് അവൾ ക്ക് റൂം ഒക്കെ കാണിച്ചു കൊടുത്തു കുളിക്കാൻ പറഞ്ഞു അവർ അവിടുന്ന് ഇറങ്ങി...കുളി കഴിഞ്ഞു അവൾ റൂം ആകെ ഒന്ന് വീക്ഷിച്ചു... ആഹാ....അടിപൊളി...അന്ന് പോയ അതേ പോലെ തന്നെ ..ഓട് വീട്ടിൽ കിട്ടുന്ന സുഖം ഒന്നും ഏത് വല്ല്യ ഫ്ലാറ്റിൽ ജീവിച്ചാലും കിട്ടില്ല... ആഹാ...എന്തൊരു ഭംഗിയ ഇവിടെയൊക്കെ കാണാൻ...അവൾ ജനൽ തുറന്നിട്ടു ചുറ്റും നോക്കി... ..ഒരു ഇളം കാറ്റ് അവളിൽ കുളിർ പടർത്തി കൊണ്ട് കടന്നു പോയി... ആഹാ..കുളി കഴിഞ്ഞോ മോളെ..എന്നിട്ട് താഴേക്ക് വരാതെ ഇവിടെ തന്നേ ഇരിക്കുവാണോ..വന്നേ താഴേക്ക് വാ ന്ന് പറഞ്ഞു ദേവ് ന്റെ അമ്മ അവളെ കൈ പിടിച്ചു താഴേക് ഇറങ്ങാൻ പറഞ്ഞു...

അമ്മായി ഞാൻ വരാം...ഒരു 5 മിനിറ്റ് ന്ന് പറഞ്ഞവൾ റൂമിലേക്ക് കയറി... വേഗം വരണേ ന്ന് പറഞ്ഞു അമ്മായി അവിടുന്ന് ഇറങ്ങി... ആദ്യമായിട്ടാണ് ദേവേട്ടൻ എന്നെ കാണുന്നത്...കാണുമ്പോ തന്നെ ദേവേട്ടന് ഇമ്പ്രെഷൻ തോന്നണം...ബോർ ഒന്നും ഇല്ലാലോ...അവൾ കണ്ണാടിയിൽ പോയി ഒന്ന് നോക്കി...അവൾ വിടർന്നു നിക്കുന്ന ഒരു വെള്ള മിടിയും അതിലേക്ക് യോജിച്ച ഒരു ചുവപ് കുപ്പായവും ഇട്ട് ക്രബ് വെച് കെട്ടി വെച്ചിരുന്ന മുടി അഴിച്ചിട്ടു ബാഗിൽ നിന്നും ഒരു പൊട്ട് എടുത്തിട്ട് ഒന്നും കൂടി കണ്ണാടിയിൽ നോക്കി കൊണ്ട് താഴേക്ക് ഇറങ്ങി.... സുന്ദരിയായിട്ടുണ്ടല്ലോ...മറ്റേ ഡ്രസിനെക്കാളും നടൻ ഡ്രസ് ആണ് അഭിക് മാച് ...സുലോചനയമ്മയി പറയുന്നത് കേട്ട് അവൾ ഒന്ന് ചിരിച്ചു...അവൾ ഫൂഡ് കഴിക്കാൻ ഇരുന്നപോയാണ് ദേവ് കഴിക്കാൻ വന്നില്ലലോ ന്ന് അമാമ പറഞ്ഞത്.... ദേവിനെ വിളിക്കാൻ അമ്മായി പോകാൻ നിന്നതും ഞാൻ പോകാം ന്ന് പറഞ്ഞു കൊണ്ട് അവൾ ചാടിയെഴുനേറ്റു.. അമ്മായി എവിടെയാ ദേവിന്റെ റൂം..മുകളിലേക്ക് കയറിചെല്ലുമ്പോൾ ഉള്ള ആദ്യത്തെ മുറി... ആ...എന്ന ഞാൻ വിളിച്ചിട്ട് വരാം ന്ന് പറഞ്ഞു അവൾ ഓടി ചാടി സ്റ്റെപ്പ് കയറി.... പിൻ തിരിഞ്ഞു നിന്ന് ജനല് തുറന്നിട്ട് പുറത്തേക്ക് നോക്കി നിന്ന് കട്ടൻ കുടിക്കുകയായിരുന്ന അവനെ കണ്ടപോൾ..ഇതുവരെ അവനായി കരുതി മൂടി വെച്ച സ്നേഹമെല്ലാം അവളിൽ പ്രകടിതമായി... ദേവേട്ടാ....ന്ന് പറഞ്ഞു കൊണ്ട് അവൾ അവന്റെ പിറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story