ആർമിക്കാരന്റെ സ്വന്തം അഭിരാമി: ഭാഗം 4

armikkarante swantham abhirami

രചന: NISHA NISHUZ

ദൈവമേ...ഈ കുരിശ് വീട്ടുകാരോട് ഒക്കെ പറഞ്ഞു സെറ്റ് ആകിയോ...ആരുടെയും വഴക്കും ഒച്ചയും ബഹളമൊന്നും കേൾക്കുന്നില്ല...പക്ഷെ...ഞാൻ ഇങ്ങനെ മിണ്ടതിരിക്കാൻ പറ്റില്ല....എനിക്ക് എന്റെ ശാലിനിയെ നഷ്ട്ടപെടതിരിക്കാൻ വേണ്ടി ഞാൻ ഇത് ശക്തമായി എതിർത്തെ പറ്റു. അവന്റെ വയറിലൂടെ ചുറ്റി വരിഞ്ഞിരുന്ന അവളുടെ കൈ അവൻ കലിപ്പിൽ തട്ടി മാറ്റി ... നിയരാ... നിന്നെ എനിക്ക് അറിയപോലും ഇല്ല...എന്തിനാ നി ഓരോ അപവാദവും പറഞ്ഞു ഇവിടേക്ക് കെട്ടിയെടുത്തിരിക്കുന്നെ.... ഈ സൗണ്ട് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ ന്ന് ഒരു നിമിഷം ആലോചിച്ചു നിന്ന് ആ മുഖത്തേക്ക് ഒന്ന് എത്തി നോക്കിയതും അവൾ ബോധം കെട്ടു വീണു... അഭി...അഭി..എഴുനേൽക് അഭി...എന്താ എന്റെ കുട്ടിക്ക് പറ്റിയെ....ന്ന് പറഞ്ഞു രണ്ടു മൂന്നു തുള്ളി മുഖത്തു കുടഞ്ഞപ്പോയും അവൾ എഴുന്നേൽക്കുന്നുണ്ടായിരുന്നില്ല... അങ്ങനെയല്ല അച്ചമ്മേ ഇങ്ങനെ ന്ന് പറഞ്ഞു ഒരു ജഗ് വെള്ളം അവളുടെ മുഖത്തേക്ക് ഒഴിച്ചതും അവൾ ഞെട്ടി എഴുനേറ്റു...

മുഖം ഒന്ന് തുടച്ചശേഷം ചുറ്റും നോക്കി...കട്ടിലിന്റെ ചുറ്റും ചതുര കട്ടിൽ സമ്മേളനം കൂടിയപ്പോലെ എല്ലാ കുടുംബാംഗങ്ങളും തന്നെയും നോക്കി ഇരിക്കുകയാണ്...അത്രയും ആളുകൾകിടയിൽ നിന്നും അവളുടെ കണ്ണുകൾ തിരഞ്ഞത് ദേവിനെ ആയിരുന്നു.... അപ്പൊ ദേവ് ഏട്ടൻ ആയിരുന്നോ ജാടക്കാരൻ...അതോ ജാടക്കാരൻ ആയിരുന്നോ ദേവ്...ഷോ...ആകെ കിളി പാറിയല്ലോ... കിളികളെ ഓടിവായോ... അവൾ ഉണർന്ന സ്ഥിതിക്ക് ഓരോരുത്തർ ആയി പിരിഞ്ഞു പോകാൻ തുടങ്ങി...അവൾ ഇടം കണ്ണിട്ട് ദേവിനെ ഒന്ന് നോക്കി...ദേവ് ചാച്ചനോട് എന്തൊക്കെയോ ചർച്ചയിൽ ആണ്... മോളെ...അവൻ അങ്ങനെ പറഞ്ഞതൊന്നും നി കാര്യമാക്കണ്ട...നല്ല ദേഷ്യക്കാരൻ ആണ്... അവന്റെ റൂമിൽ പോലും അനുവാദമില്ലാതെ കയറാൻ സമ്മതിക്കില്ല...അവൻ നിന്നെ അറിയകൂടി ഇല്ലാലോ...അതുകൊണ്ട് ആവും...അവനോട് ഒന്നും തോന്നല്ലേ മോളെ....ന്ന് പറഞ്ഞു അമ്മമായും പോയി..

.ഇപ്പൊ ഞാനും ദേവ് ഏട്ടനും മാത്രമാണ് മുറിയിൽ... ഇനി എന്ത് തോന്നാൻ...ഉള്ളതൊക്കെ കയ്യിന്ന് പോയിലെ...പണ്ട് ഞാൻ പോയപ്പോൾ ഞാൻ ഉറുമ്പിനെ കൊന്നതിന് നോലോളിച്ച ആളാ...അത്രക്കും നിഷ്കളങ്കൻ ആയിരുന്നു... ഇന്നോ... യ്യോ..ദൈവമേ..ഫസ്റ്റ് ഇമ്പ്രെഷൻ ഇസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ... എല്ലാം കളഞ്ഞു കുടിച്ചില്ലേ....എങ്ങനെ അവനെ ഫേസ് ചെയ്യും ന്ന് ആലോചിച്ചപ്പോൾ അവൾക്കൊരു എത്തും പിടിയും ഇല്ലായിരുന്നു ടി...എന്ത് നോക്കി നികാടി.. ഇറങ്ങി പോടി എന്റെ റൂമിൽ ന്ന് അവൻ കലിപ്പിൽ പറഞ്ഞപ്പോൾ അവൾ ചാടിയെഴുനേറ്റു... ടി...ഇവിടെ വാ... അവൾ ഒരുതരം പേടിയോടെ തിരിഞ്ഞു നോക്കി...ഇനി എന്റെ പല്ല് അടിച്ചു കോഴിക്കാൻ ആണോ...ദൈവമേ കാതോളനെ.... ഈ ബെഡ്ഷീറ്റ് ഉം എടുത്തോണ്ട് പൊക്കോ... ന്ന് പറഞ്ഞ് അവൻ അവൾ കിടന്നിരുന്ന ബെഡ്ഷീറ്റ് അവളുടെ നേരെ ചുരുട്ടി എറിഞ്ഞു...അവൾ അത് വാരിയെടുത്തു നവരസങ്ങൾ മിന്നി മറിയിച്ചു കൊണ്ട് അവിടുന്ന് ഇറങ്ങി...

ഡ്രസ് ഒക്കെ ആകെ നനഞ്ഞു ഇനി ഇപ്പൊ ഇത് മാറ്റിയിട്ട് ബർമൂടയും ടി ഷർട്ട് ഉം ഇട്ടേക്കാം ന്ന് കരുതി റൂമിൽ പോയി ഡ്രസ് മാറ്റി വന്നു... അങ്ങനെയൊക്കെ ദേവേട്ടൻ എല്ലാവരുടെയും മുന്നിലിട്ട് പറഞ്ഞപ്പോ തലമിന്നി വീണ അവളെ കുറിച് അവൾ തന്നെ ഓർത്തപ്പോൾ ആകെ ചമ്മി പോയി... വേണ്ടിയിരുന്നില്ല... എന്നാലും എന്റെ ദൈവമേ...എന്നോട് ഈ ചതി വേണ്ടായിരുന്നു... ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ...ഒന്നും ഇല്ലേലും ഓരോ നാളികേരതിലെ കണ്ണിന് കുത്തി വെള്ളം കുത്തി കുടിച്ചിട്ട് ആണെങ്കിലും ഞാൻ അങ്ങയുടെ മുന്നിൽ വന്ന് തേങ്ങ ഉടയ്ക്കാർ ഇല്ലേ...എന്നോട്...എന്നോട് ഇത് വേണ്ടായിരുന്നു.. അവൾ പൂജ മുറിയിൽ വെച്ചിരിക്കുന്ന ഗണപതിയെ കലിപ്പിൽ ഒന്ന് നോക്കി.. എല്ലാം വരുത്തി വെച്ചിട്ട് ഇപ്പൊ മിണ്ടതിരുന്നാൽ എല്ലാം ആയല്ലോ... എന്തെല്ലാം പ്ലാനുകൾ ആയിരുന്നു...ദേവേട്ടനെ കാണുന്നു...ഇഷ്ട്ടം പറയുന്നു...ട്രിപ്പ് പോകുന്നു...കല്യാണം...കുട്ടികൾ... എല്ലാം നശിപ്പിച്ചു കളഞ്ഞല്ലോ... മോളെ...

എന്തുവാ ഈ ആലോചിച്ചു കൂട്ടുന്നെ...ഒന്നും കയിക്കുന്നില്ലേ... ന്ന് പറഞ്ഞപോൾ അഭി ഗണപതിയെ നോക്കി പേടിപ്പിക്കൽ നിർത്തി രണ്ടു ഇഡലി പ്ലേറ്റ് ലേക്ക് ഇട്ടു സാമ്പാറും കൂട്ട കയിച്ചപോയാണ് ദേവ് വന്നു അവൾക്ക് അഭിമുഖമായി ഇരുന്നത്.... ഓഹോ...അപ്പൊ ഇവൾ എന്റെ അമ്മായി യുടെ മോളാണോ..അന്ന് പോയപോൾ ഇതൊരു പൊടി കുഞ്ഞു ആയിരുന്നല്ലോ...ഇപ്പൊ പോത്തു പോലെ വളർന്നിട്ടുണ്ട്...എന്നാലും..ഇവൾ ഇങ്ങനെ... അങ്ങനെത്തെ ഒരു സൈറ്റുവഷൻ നിൽ കണ്ടു മുട്ടും ന്ന് ഒരിക്കൽ പോലും കരുതിയില്ല....ഇരിപ്പ് കണ്ടില്ലേ...ബർമുഡ യും ഷർട്ട് ഉം ഇട്ട് ബോയ്സ് ന്റെ പോലെ .. ഈ ദേവേട്ടൻ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ. ഇവിടെയും ഇനിയൊരു സോയിര്യം തരാൻ ഭാവം ഇല്ലേ...ഫോൺ എടുക്കാം...അതിൽ എന്തെലും കുത്തി തോണ്ടുന്നപോലെ കാണിച്ചു ഫുഡ് കഴിക്കാം..അല്ലേൽ മനസ് തുറന്നൊന്ന് കഴിക്കാൻ പറ്റില്ല..എന്നെ നോക്കുന്നുണ്ടോ...നോക്കുന്നുടോ ന്ന് ആലോചിച് ന്ന് കരുതി കൊണ്ട് അവൾ പോക്കറ്റിൽ കയി ഇട്ട് ഫോണ് എടുത്തു whatsapp ലും sharechat ലും ഒക്കെ കേറി നരങ്ങി...

ടി...വെക്കടി അവിടെ എന്നുള്ള അലർച്ച കേട്ടാണ് അവൾ ഫോണിൽ നിന്ന് ഞെട്ടി കൊണ്ട് തലയുയർത്തി ദേവിനെ നോക്കിയത്... ഇത് ഇപ്പൊ എന്ത് കഥ...എന്നോട് തന്നെയാണോ... ന്ന് കരുതി അവൾ ചുറ്റും ഒന്ന് നോക്കി...ഞാൻ അല്ലാതെ വേറെ ഒരു കുട്ടിയും ഇവിടെ ഇല്ലാലോ...ഇനി എന്റെ ചെവിയിൽ എക്കോ വല്ലതും അടിച്ചത് ആണോ...പറയാൻ പറ്റില്ല ഇമ്മാതിരി സാധനത്തിന്റെ അടുതല്ലേ ഇരിക്കുന്നെ...അവൾ എന്തെന്ന രീതിയിൽ അവനെ ഒന്ന് നോക്കി...എന്നിട്ട് വീണ്ടും ഫോണിലേക്ക് നോക്കി ഫുഡ് കയിച്ചു കൊണ്ടിരുന്നു... ടി...നിന്നോടല്ലേ ഫോണ് താഴെ വെക്കാൻ പറഞ്ഞേ... ങേ. ഫോൺ മാറിയോ... ഞാൻ ദേവ് ഏട്ടന്റെ ഫോൺ ആണോ ഇനി എടുത്തേക്കുന്നെ ന്ന് കരുതി ഫോൺ ഒന്ന് തിരിച്ചു മറിച്ചു നോക്കി... ഇത് എന്റേത് തന്നെയാണല്ലോ...പിന്നെ എന്താ പ്രശനം...അവൾ അന്ധം വിട്ട് കൊണ്ട് അവനെ നോക്കി... അവൻ അവളുടെ കയ്യിൽ നിന്ന് ആ ഫോൺ വാങ്ങി വലിച്ചെറിഞ്ഞു... യ്യോ...പോയി...മക്കളെ...പോയി..എന്റെ ഫോൺ പോയി ന്ന് പറഞ്ഞു കണ്ണും പൂട്ടി ഇരുന്നു.. ഒച്ച ഒന്നും കേൾക്കാനില്ലലോ...അവൾ എറിഞ്ഞ സ്ഥലത്തെക്ക് ഒന്ന് നോക്കി...

ഹവു...സെറ്റിയിൽ എന്റെ ഫോൺ സുരക്ഷിതമായിലാന്റി യിട്ടുണ്ട്..എന്നാലും ഇവൻ എന്തിന എന്റെ ഫോൺ വലിച്ചെറിഞ്ഞേ...അത് ഒന്ന് ചോദിച്ചാലോ...വേണ്ട... വേണ്ട...ഞാൻ എങ്ങാനും അത് ചോദിച്ചാൽ ദേവേട്ടൻ ഇനി എന്നെ ആവും തൂക്കി എടുത്തു എറിയുക.... എത്ര പ്രാവശ്യം പറഞ്ഞു ഫുഡ് കയിക്കുമ്പോ ഫോൺ എടുക്കരുത് ന്ന്...നിന്റെ പരിഷ്‌കാരം അങ് ബാംഗ്ലൂർ നടത്തിയാൽ മതി ..ഈ വീട്ടിൽ നടതല്ലേ...ഇനി മേലാൽ ഫുഡ് കയിക്കുമ്പോ എങ്ങാനും ഫോണിൽ കളിച്ചാലുണ്ടല്ലോ ന്ന് ദേവ് ഒരു വാർന്നിങ് പോലെ പറഞ്ഞപ്പോൾ തൊണ്ടയിൽ ഇഡലി കുടുങ്ങി ....അവൾ ഒരു പ്രതിമ കണക്കെ ദേവിനെ നോക്കി ഇരുന്നു... അവൻ കയിച്ചേ എഴുനേറ്റ് പോയപ്പോൾ അവൾ ദയനീയ ഭാവത്തോടെ അവൻ പോകുന്നതും നോക്കി ഇരുന്നു... അഭി..അത് കാര്യമാക്കണ്ട...ദേവ് ചേട്ടൻ അങ്ങനെയാ...ഫുഡ് നെ ബഹുമാനിക്കണം...ചേട്ടന്റെ റൂമിലേക്ക് ആർക്കും പ്രവേശിക്കാൻ പാടില്ല..ചേട്ടന്റെ ഒരു വസ്തുവിലും തൊടാൻ പാടില്ല...

ചേട്ടൻ ആർമിയിലേക്ക് പോകുമ്പോൾ മുറി പൂട്ടി താക്കോലും കൊണ്ട് പോകും...ആരോടും അധികം മിണ്ടില്ല...അങ്ങനെ ഒക്കെ ഒരു പരുക്കൻ പ്രകൃതം ആണ്...എന്നോട് തന്നെ എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ മാത്രമേ മിണ്ടു... ഓഹോ...ജാടക്കാരൻ ദേവ് ഏട്ടൻ ആണല്ലേ...നമ്മുക്ക് ഒന്ന് ശരിയാക്കാനാമല്ലോ... എങ്ങനെ ആക്കാനാ...അഭി...മൂപ്പറേ ശരിയാക്കാൻ പോയാൽ മൂപ്പരെ സ്വഭാവം നമ്മളെ കൂടി പഠിപ്പിക്കും.... മ്മ്....മ്മ്.... ഭാവിയിൽ എന്റെ കുട്ടികളെ അച്ഛൻ ആവാൻ ഉള്ളതാ...എനിക്ക് ശരിയാക്കിയെ പറ്റു ന്ന് മനസിൽ ഉറപ്പിച്ചു കൊണ്ടവൾ പുറത്തേക്ക് ഒന്ന് നോക്കി... ആതി... ദേവേട്ടൻ എവിടേക്കാ പോയിരിക്കുന്നെ ന്ന് നോക്കോ... പുറത്തു ഫോൺ വിളിച്ചു നിക്കുന്നുണ്ട്... ആഹാ..എന്നാൽ നി ആ ഗോവനിയിൽ നിക്ക്..എന്താ ആ റൂമിൽ കാണാൻ പറ്റാത്തത് ആയിട്ടുള്ളത് ന്ന് ഞാൻ ഒന്ന് പോയി നോക്കട്ടെ... അഭി വേണ്ട ട്ടോ...സീൻ ആവും... എനിക്ക് ദേവേട്ടനെ ഒന്നും പേടിയില്ല...ന്ന് പറഞ്ഞവൾ മുറിയിലേക്ക് കയറിപ്പോയി...

ആഹാ...ബുക്ക് ഒക്കെ എന്തൊരു അടുക്കത്തിലാണ് അടുക്കി വെച്ചിരിക്കുന്നെ....കിടുക്കാച്ചി...ഇന്ററിയൽ ഡിസൈനിങ് തന്നെ പൊളി.....ഐവ...അടിപൊളി ചില്ല് കപ്പൽ....ഇത് ലൈറ്റ് കത്തോ ന്ന് നോക്കാൻ വേണ്ടി അവൾ അത് തിരിച്ചു നോക്കിയപ്പോൾ ആതിര അഭി ദേവേട്ടൻ വരുന്നു ന്ന് പറഞ്ഞത് കേട്ട് ഞെട്ടിയപ്പോൾ അവളുടെ കയ്യിൽ നിന്ന് ആ കപ്പൽ താഴേക്ക് വീണു... ക്ലിഎം... അതിന്റെ കഥ കഴിഞ്ഞല്ലോ....ദൈവമേ..ഇന്ന് എന്നെ കൊല്ലും..ഇതൊക്കെ എങ്ങനെ ഞാൻ വാരി പൊറുക്കും ന്ന് ആലോചിച്ചപോയാണ് ഗോവനിയിൽ നിന്നും കാലൊച്ച കേട്ടത്... യ്യോ..വന്നല്ലോ...ഞാൻ ഇനി എവിടെ കേറി ഒളിക്കും...ബാത് റൂം safe അല്ല...കട്ടിലിന് അടിയിൽ കേറി ഒളിക്കാം ന്ന് കരുതി അവൾ കട്ടിലിനടിയിൽ കയറി കിടന്നു...........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story