ആർമിക്കാരന്റെ സ്വന്തം അഭിരാമി: ഭാഗം 7

armikkarante swantham abhirami

രചന: NISHA NISHUZ

യോ...ഞാൻ എന്താ ഇവിടെ...ഇവൻ എന്നെ പീഡിപ്പിക്കാൻ ഇവിടേക്ക് കൊണ്ട് വന്നതാണോ....എന്നെ പീഡിപ്പിച്ചു കൊന്ന് ശാലിനിയെയും കെട്ടി സുഖമായി ജീവിക്കാനാവും... ഇല്ല... കല്യാണത്തിന് മുന്നേ ഞാൻ ഏട്ടനെ എന്ത് ചെയ്താലും ഏട്ടൻ എന്നെ ഒന്നും ചെയ്യാൻ പാടില്ല....പിന്നെ കല്യാണത്തിന് എന്താ ഒരു ത്രിൽ ഉള്ളത്... അവളുടെ വയായിലേക്ക് ശക്തമായി ഊതികൊണ്ടിരിക്കുന്നതിനിടയിലാണ് അവൾ കണ്ണു മിഴിച്ചു തന്നെ നോക്കുന്നത് ദേവ് കണ്ടത്....ആ നോട്ടത്തിൽ എന്തോ പന്തികേട് തോന്നിയ ദേവ് ന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ നിന്നും വേര്പെടുത്തുന്നതിനിടയിൽ അവളുടെ ചോര ചുണ്ടുകളിൽ അവന്റെ പല്ലുകൾ ആയന്നിറങ്ങി.... അവൾ വേദന സഹിക്കാൻ ആവാതെ എന്താ താൻ ചെയ്യുന്നേ ന്ന് ചോദിച്ചു അവനെ പിറകിലേക്ക് തള്ളിയിട്ടു പൊടുന്നനെ എഴുനേറ്റ് നിന്നു വാതിൽ തുറന്ന് ഓടാൻ നിന്നതും അവൻ എഴുനേറ്റ് അവളുടെ കൈ പിടിച്ചു വലിച്ചു ചുവരിനോട് ചാരി നിർത്തി....അവളോട് മിണ്ടല്ലേ ന്ന് ആംഗ്യം കാണിച്ചു കൊണ്ട് അവളുടെ താടിയിലൂടെ ഒലിച്ചു ഇറങ്ങുന്ന രക്തം തുടച്ചു മാറ്റി...

പോവല്ലേ...ആ പട്ടി പോയോ ന്ന് നോക്കട്ടെ.... ഏത് പട്ടി... എന്ത് പട്ടി.... താൻ എന്തിനാ എന്നെ ഇവിടേക്ക് കൊണ്ട് വന്നേ...സത്യം പറഞ്ഞോ...എന്നെ പീഡിപ്പിച് കൊല്ലാൻ അല്ലെ നിങ്ങടെ പ്ലാൻ... അമ്മമായോടും അമ്മാവനോടും ഞാനൊന്ന് പറഞ്ഞു കൊടുക്കട്ടെ.. ഇങ്ങളെ കള്ളത്തരം....എനിക്ക് ആദ്യമേ ഡൗട്ട് അടിച്ചിരുന്നു....നിങ്ങളെ മാളിൽ കണ്ടപ്പോൾ ഒരു പെണ്ണ് കൊന്തൻ ആണ് ന്ന്... മിണ്ടി പോകരുത് നി...നിന്റെ തലയിലേക്ക് പലക വീണപ്പോൾ നിന്റെ ഉള്ള ബുദ്ധിയും പോയോ...എല്ലാ ഇടങ്ഹെർ കളും ഉണ്ടാക്കി എന്റെ മുന്നിലേക്ക് ഓടി ചാടി വരുന്നത് നിയല്ലേ...അന്ന് നിന്നെ ആ മാളിൽ കണ്ടത് തൊട്ട് എന്റെ കണ്ടക ശനി തുടങ്ങിയതാ.... ടൈറ്റ് ഉള്ള പാന്റും ഇട്ട്... മറ്റേത് ഒക്കെ നാട്ടുകാരെ കാണിച്ചു നടക്കുക അല്ലായിരുന്നോ നിനക്ക് മാളിൽ പണി...എന്നിട്ട് ഞാൻ ആരും കാണാതിരിക്കാൻ വേണ്ടി നിന്റെ പിറകിലൂടെ തന്നെ നടന്നപ്പോൾ എന്റെ മുഖത്തൊരു അടിയും... പെണ്ണുങ്ങൾ ആയാൽ കുറച്ചൊക്കെ അച്ചടക്കം വേണം..എങ്ങനെ ഉണ്ടാവനാണ് ലെ...അമ്മായിയും അങ്കിൾ ഉം കൂടി മോളെ അങ് പട്ടം പോലെ പറത്തി വിട്ടേക്കുവല്ലേ...ഇവിടെ ഈ തറവാട്ട് കുടുംബത്തിൽ ആരും ഉണ്ടാവില്ല നിന്നെ പോലെ...

ജീൻസ് ഉം ഷർട്ട് ഉം ഇട്ടൊക്കെ വെളിയിൽ ഇറങ്ങുന്നത്...ഇതൊക്കെ നാലു ആളുകളെ കാണിച്ചിട്ട് നിനക്ക് എന്ത് കിട്ടാനാ ഡീ... അവൻ അത് പറഞ്ഞു ഒരു ദീർഘ ശ്വാസം എടുത്തു ചുവരിൽ കൈവെച്ചു നിന്നു... അവൾ അവന്റെ മുഖത്തേക്ക് നോക്കിയതെ ഇല്ല... കുറച്ചു നേരം അങ്ങനെ നിന്ന ശേഷം പൊളിഞ്ഞ ജനലിലൂടെ പട്ടി പോയോ ന്ന് നോക്കി പോയി എന്ന് ഉറപ്പു വരുത്തിയിട്ടു അവൻ ആ വാതിൽ പതിയെ തുറന്നു.... വരുന്നുണ്ടെങ്കിൽ വന്നോ... ന്ന് പറഞ്ഞു അവൻ മുന്നിൽ നടന്നു...അവൾ പിറകെയും...നേരം നല്ലോണം വെളുത്തിട്ടുണ്ട്....കുറച്ചു നേരം മുന്നിലും പിന്നിലുമായി നടന്നു അമ്പലത്തിന്റെ മുന്നിൽ എത്തിയപ്പോഴാണ് പട്ടുപാവാടയിട്ടു മുടിയൊക്കെ അല്ലിയെടുത്തു പിന്നിയിട്ടു ചന്ദനാകുറിയും തൊട്ട് കയിൽ പ്രസാദവും പിടിച്ചു ചിരിച്ചു കൊണ്ട് നടന്നു വരുന്ന ഒരു പെണ്ണ് കുട്ടിയെ കണ്ടത്... അവളെ കണ്ടതും ദേവ് അവളിൽ അലിഞ്ഞു ചേർന്ന പോലെ ഒരു നിമിഷം നിന്നു... ദേവേട്ടൻ എന്താ ഇപ്പൊ ഈ പെണ്ണിനെ ഇങ്ങനെ നോക്കി നിക്കുന്നെ ന്ന് അഭി ചിന്തിച്ചപോയേക്കും അവൾ ഇരുവരുടെയും മുന്നിൽ എത്തിയിരുന്നു...

ആ...ദേവേട്ടനോ... എപ്പോഴാ വന്നേ.... ന്ന് അവൾ ചോദിച്ചപ്പോൾ ദേവ് ഏതോ ഒരു സ്വപ്നലോകത്തിൽ നിന്ന് ഉണർന്നപ്പോലെ അവളോട് ഇന്നലെ വന്ന കാര്യങ്ങൾ പറഞ്ഞു... ആഹാ..അമ്പലത്തിലേക്ക് വന്നതാണോ...നി ...സുഖാണോ നിനക്ക്....അച്ഛനും അമ്മക്കോ.... എല്ലാവരും സുഖമായി ഇരിക്കുന്നു ദേവേട്ട... അല്ല..ഇതാര... ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലലോ... ആ...ഞാൻ പരിജയപ്പെടുത്താൻ മറന്നു പോയി...ഇത് എന്റെ പെങ്ങൾ അഭിരാമി...വിദേശത്തു ആയിരുന്നു... ഈ അടുത്ത നാട്ടിലേക്ക് വന്നത്...അഭി...ഇത് ശാലിനി...ഞാൻ പറയാറില്ലേ.... ങേ..ഇവളാണോ ലവൾ.... ദേവേട്ടനും ആതിരയും പറഞ്ഞ ശാലിനി...ആള് കൊള്ളാലോ...ലുക്ക് ഒക്കെ മ്മളും ഓളും same ആണേലും വെടിപ്പും വേഷവും വൃത്തിയൊക്കെ നോക്കുമ്പോൾ അവളാണ് മുന്നിൽ...വെറുതെയല്ല....ഇവളെ ദേവേട്ടന് ഇഷ്ടപ്പെടാൻ കാരണം...ന്ന് ചിന്തിച്ചു നിന്നപോയാണ് ചന്ദന കുറി എടുത്തു അവൾ ദേവിന്റെ നെറ്റിയിൽ ഇട്ട് കൊടുത്തത്....അഭിയുടെ നെറ്റിയിൽ ഇടാൻ നിന്നതും ദേവ് ശാലിനിയെ തടഞ്ഞു ..

അവൾ കുളിച്ചിട്ടില്ല ശാലി...ന്ന് പറഞ്ഞു അവൻ ഒന്ന് ആക്കി ചിരിച്ചു... അവന്റെ ആ ചിരി കണ്ട് അഭി ഒന്ന് കലിപ്പിൽ നോക്കിയ ശേഷം ശാലിനിയോട് ഒന്ന് ഉണ്ടാക്കി ചിരിച്ചു.... എന്നിട്ട് എന്തൊക്കെ....സുഖമല്ലേ ...ഞാൻ പോവട്ടെ ട്ടോ...ദേവേട്ടാ ...അഭി... വീട്ടിൽ കുറച്ചു പണി ബാക്കിയുണ്ട്... ഒഴിവ് കിട്ടുമ്പോൾ അതിലൂടെ ഒക്കെ വരോണ്ടു... അച്ഛൻ ചോദിക്കാറുണ്ട് ന്ന് ചിരിച്ചു പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നടന്നു... അവൾ പോകുന്നതും നോക്കി ദേവ് ഒരു നിമിഷം നിന്നു.. അഹ്...എന്താ നോട്ടം....ആ കണ്ണ് ഞാൻ അങ് കുത്തി പൊട്ടിചാൽ ഉണ്ടല്ലോ.... ഒരു ശാലി...യും സാരിയും... ന്ന് മനസിൽ പറഞ്ഞു കൊണ്ട് പല്ലിറുമ്പി അവനെ ഒന്ന് നോക്കി... എന്തെടി നോക്കുന്നെ ന്ന് ചോദിച്ചു ദേവ് മുടി പിറകിലേക്ക് മാടി നീക്കി കൊണ്ട് നടന്നു... കണ്ടിലെ...ഇതാണ് എന്റെ ശാലിനി ..എന്റെ മനസ്സിലെ സകല്പങ്ങൾക്ക് ഒക്കെ യോജിച്ച പെണ്ണ് കുട്ടി...ഞാൻ കല്യാണം കഴിക്കാൻ പോകുന്നത് ഇവളെയ...നിയും അവളും ഒക്കെ ആകാശവും ഭൂമിയും തമ്മിൽ ഉള്ള അന്തരം ഉണ്ട്...അവൾ കണ്ടില്ലേ... ഈ തണുപ്പിൽ കുളിച്ചു മാറ്റി അമ്പലത്തിൽ പോയി ഇനി ഇപ്പൊ വീട്ടിൽ അച്ഛനെയും അമ്മനെയും സഹായിക്കാനാണ് ആ പെണ്ണ് പോകുന്നത്....നിയോ....

ഈ നേരം വരെ കുളിച്ചിട്ടില്ല...രാവിലെ 10 മണിക്ക് എഴുനേറ്റ്...പല്ലു പോലും തേക്കാതെ ചായ കുടിച്ചു ഫോണിൽ കളിച്ചും മ്യൂസിക് ഉം കൊറച്ചു ഫാസ്റ്റ് ഫുഡ്‌സ് ഉം തിന്ന് ഇടുങ്ങിയ ഷർട്ടും പാന്റും ഒക്കെ ഇട്ട് ആൾക്കാരെ കാണിച്ചു നടക്കുന്നു...ന്ന് പറഞ്ഞു അവളിലേക്ക് ഒരു പുച്ഛിച്ച നോട്ടം എറിഞ്ഞു വീട്ടിലേക്ക് കയറി.... ആകെ തളർന്ന് പോയിരുന്നു അഭി....എല്ലാം കൊണ്ടും എന്നെക്കാൾ നല്ലത്...ദേവേട്ടന് എന്തൊരു ഇഷ്ടമാണ് അവളെ... അവളെ കണ്ടപ്പോൾ ഉള്ള ആ നോട്ടവും ആ പുളിങ്ങ ചിരിയും സംസാരവും...കണ്ടാൽ തന്നെ അറിയാം ദേവേട്ടന് എത്രത്തോളം അവളെ ഇഷ്ടമുണ്ടെന്നു....ദേവേട്ടൻ പറഞ്ഞത് ശരിയാ ഞാൻ ഒന്ന് കുളിച്ചിട്ട് പോലും ഇല്ല....അവൾ ഈ നേരം ആയപോയേക്കും..എന്റെ ഡ്രസിങ് സ്റ്റൈൽ....എന്റെ വയാടിത്തരം...ഒന്നും ദേവേട്ടന് ഇഷ്ടമില്ല...ഒരുപക്ഷേ ഞാൻ ഇനി ശാലിനിയെ പോലെ ആവാൻ നോക്കിയാലോ...അപ്പൊ എന്നെ ദേവേട്ടൻ ഇഷ്ടപെഡോ...അത്രക്കും...മനസിൽ കുറിച്ചു വെച് പോയി...marriage ന്റെ പ്രൊപ്പോസൽസ് ഒരുപാട് വന്നെങ്കിലും ഞാൻ ഒരാളെ കണ്ടു വെച്ചിട്ടുണ്ട്... അയാളെ യെ കെട്ടു ന്ന് പറഞ്ഞു നടന്നതല്ലേ....ഇനി എന്ത് അച്ഛനോടും അമ്മയോടും പറയും...

.ഇനി ചിലപ്പോൾ എന്നെ പറ്റിക്കാൻ വേണ്ടി ദേവേട്ടൻ പറഞ്ഞതാണെങ്കിലോ...അങ്ങനെ പറയാനും ചാൻസ് ഉണ്ടല്ലോ....ദേവേട്ടനോടൊന്നു മനസ് തുറക്കണം... ചെറുപ്പം മുതൽ ദേവേട്ടന്റെ അഭിയാവാൻ കൊതിച്ച കഥ പറയണം....അതിനായി നെയ്തു വെച്ച സ്വപ്നങ്ങൾ പറയണം....എന്നിട്ട് ദേവേട്ടൻ തീരുമാനിക്കട്ടെ....നിറഞ്ഞു നിന്നിരുമ്പ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ അകത്തു കയറി ഫ്രഷ് ആയി താഴേക്ക് വന്നു... കുറച്ചു നേരം ഉമ്മറത്തെ കോലയായിൽ ഇരുന്നു അമ്മമായോട് ഓരോ വിശേഷങ്ങൾ പറഞ്ഞു ഇരുന്നപോയേക്കും ആതിര മുറ്റം അടിച്ചു വരാൻ ചൂലും കൊണ്ട് മുറ്റത്തേക്ക് ഇറങ്ങിയിരുന്നു... അച്ചമ്മേ...കണ്ട് പഠിക്കാൻ പറ... നാളെ മറ്റന്നാൾ മറ്റൊരു വീട്ടിലേക് പോകാൻ ഉള്ളതാ...ന്ന് പറഞ്ഞു കൊണ്ട് പത്രവും എടുത്തു ദേവ് കസലായിൽ ചാരി ഇരുന്നു .. മോനേ.....അവൾ ഇന്നലെ വന്ന് കയറിയതെ ഉള്ളു ന്ന് പറഞ്ഞു വല്ല്യ അമ്മായി എല്ലാവർക്കുമുള്ള ചായയും ആയി വന്നു.... അഭിയുടെ നെറ്റിയിലൂടെ തലോടി... വളം വെച് കൊടുക്കി അമ്മേ..അന്യ വീട്ടിൽ പോയാൽ ഇങ്ങനെ ഇന്നലെ വന്നതാണോ എന്നാൽ വന്നതാണോ ന്ന് ഒന്നും നോക്കില്ല...നല്ലോണം പണി എടുക്കേണ്ടി വരും....പറഞ്ഞു കൊടുക്കി അച്ചമ്മേ... ഇവനെന്താ എനിക്ക് ഒരു സ്വയിരവും തരില്ല ന്ന് തീരുമാനിച്ചു ഇറങ്ങിയിരിക്കുകയാണോ... ന്ന് കരുതി ദേവിനെ ഇടം കണ്ണിട്ട് ഒന്ന് നോക്കി അവളെ ഞങ്ങൾ ഇപ്പൊ അന്യ വീട്ടിൽ പറഞ്ഞയക്കാൻ തീരുമാനിച്ചിട്ടില്ല...ഇവൾ കല്യാണം കഴിഞ്ഞാലും ഈ വീട്ടിൽ തന്നെ നിക്കും...

ങേ..കാല കാലം വിത്തിന് എടുത്തു വെക്കുകയാണോ അച്ചമ്മേ...അതോ ഭഗത് നെ കൊണ്ട് കല്യാണം കയിപ്പിക്കാൻ വല്ല പ്ലാനും ഉണ്ടോ.... ഭഗത് ഒന്നും അല്ല അവളെ കെട്ടുന്നത് ...ഇവൾ ഉണ്ടായപ്പോൾ തൊട്ട് പറഞ്ഞു വെച്ചതാ...ഇവൾ നിനക്ക് ഉള്ളതാണ്....ന്ന്... അത് അച്ഛമ്മ പറയുന്നത് കേട്ട് അഭിക്കും ദേവിനും ചായ തരിപ്പിൽ കയറി.... ദേവ് ഇതൊക്കെ എപ്പോ ഞാൻ അറിഞ്ഞില്ല ലോ എന്ന രീതിയിൽ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി..ഇവൾ എങ്ങാനും ഇന്ന് കുത്തി തിരിപ്പ് ഉണ്ടാക്കിയതാണോ എന്ന മട്ടിൽ അഭിയെ ഒന്ന് കൂർപ്പിച്ചു നോക്കി... അച്ചമ്മേ എന്നിട്ട് എന്നോട് ആരും ഇതുവരെ പറഞ്ഞില്ലലോ...ഇങ്ങനെ ഒരു കാര്യം... നിനക്ക് കല്യാണ പ്രായം ആവുമ്പോ പറയാം ന്ന് കരുതി... അമ്മമ പറയുന്നത് കേട്ട് ആകെ കിളി പാറി നിക്കുകയാണ് അഭി... മതി ...വന്നേ... പ്രാതൽ എടുത്തു വെച്ചിട്ടുണ്ട്.. എല്ലാവരും വന്ന് കഴിക്കാൻ നോക്ക് ന്ന് പറഞ്ഞു ശാന്തി അമ്മായി എല്ലാവരെയും കൊണ്ട് പൂമുഖത്തിൽ ഇരുത്തി.... അമ്മേ...ഇന്നലെ രാകേഷും സരോജയും വിളിച്ചിരുന്നു... അവർ നാളെയോ മറ്റാനാലോ ഇങ് എത്തും...

നമിതയുടെ നിശ്ചയത്തിന്റെ അന്ന് തന്നെ ദേവിന്റെയും അബിയുടെയും നിശ്ചയം നടത്താനാണ് ഇപ്പൊ കരുത്തിയിരിക്കുന്നെ...അമ്മക് എതിർപ്പ് ഒന്നും ഇല്ലാലോ... എന്ത് എതിർപ്പ് മോനെ...എനിക്ക് സന്തോഷമേ ഉള്ളു...അവൾ എന്നും എന്റെ കൂടെ തന്നെ ഉണ്ടാവുമല്ലോ.... അഭിയും ദേവും ഭക്ഷണം കയിക്കുന്നതിനിടയിൽ പ്ലേറ്റിൽ നിന്ന് തലയുയർത്തി പരസ്പരം ഒന്ന് നോക്കി.... എന്താ മക്കളെ...നിങ്ങളെ അഭിപ്രായം...ചെറുപ്പം മുതലേ അഭി കുട്ടി....ദേവേട്ട ന്ന് വിളിച്ചു നടന്ന ആൾക്കാർ അല്ലെ...നിങ്ങൾക്ക് രണ്ടുപേർക്കും എതിരിപ്പ് ഒന്നും ഇല്ലാലോ ...എന്താ മോളെ..നിന്റെ അഭിപ്രായം ന്ന് ചെറിയ അമ്മാവൻ ചോദിച്ചതും അഭി നാണത്താൽ തല താഴ്ത്തി.... എന്റെ ശാലിനിയോടുള്ള ഇഷ്ട്ടം അറിഞ്ഞിട്ടും ഇവൾ എന്തിനാ ഇത് സമധിച്ചേ ന്ന് കരുതിമനസിൽ അവളെ പ്രാകി കൊണ്ട് ഓരോന്ന് കണക്ക് കൂട്ടി കൊണ്ടിരുന്നു.. അഹ്...പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ ..ന്ന് പറഞ്ഞു ആതിര അവളെ കളിയാക്കി...... എല്ലാവരും ഫുഡ് കയിച്ചു എഴുനേറ്റ് കൈ കഴുകി അവരവരുടെ പണികളിലേക്ക് മുഴുകി...മമ്മക്ക് ഒന്ന് വിളിച്ചു നോക്കാ ന്ന് കരുതി അഭി ഗോവണി കയറി റൂമിലേക്ക് പോകാൻ നിന്നതും ദേവ് അവളെ കയിൽ പിടിച്ചു വലിച്ചു അവന്റെ റൂമിൽ കൊണ്ട് പോയി വാതിൽ അടച്ചു.............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story