ആർമിക്കാരന്റെ സ്വന്തം അഭിരാമി: ഭാഗം 8

armikkarante swantham abhirami

രചന: NISHA NISHUZ

അവൾ വിട് വിട് ന്ന് കുറെ പറഞ്ഞു കുതറി മാറാൻ നോക്കിയെങ്കിലും അവൻ അവളെ വിട്ടില്ല...പകരം ചുമരിനോട് ചാരി നിർത്തി അവളുടെ കൈ മുട്ടിന് മേലെ ഇറുക്കി പിടിച്ചു... അവൾ വേദന സഹിക്കാൻ ആവാതെ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു... നിനക്ക് എന്താ പറഞ്ഞാൽ മനസിലവില്ലേ...എനിക്ക് ശാലിനിയെ ഇഷ്ടമാണ്...അവളെയെ ഞാൻ കല്യാണം കഴിക്കൂ...നിന്നോട് ഞാൻ ഇത് എത്ര പ്രാവിശ്യം പറഞ്ഞിട്ടുണ്ട്...എന്നിട്ടും നി എന്തിനാ ഈ കല്യാണത്തിന് സമധിച്ചേ... നിനക്ക് എന്താ എന്നെ മാത്രമേ കിട്ടിയോളോ... നിന്റെ ബാംഗ്ലൂരും സൗദിയിലും ദുബായി യിൽ ഒന്നും ചെക്കമാർ ഇല്ലേ... നിന്നെയൊകെ വിശ്വസിച്ചു എങ്ങനെ കൂടെ കൂട്ടുമെഡി...ഇറുകിയ വസ്ത്രവും ധരിച്ചു രാത്രി കണ്ടവന്മാരുടെ കൂടെ പോയി ബാറിലും വീട്ടിലും ഫ്ലാറ്റിലും ഒക്കെ കിടക്ക പങ്കിടൽ അല്ലെ നിന്നെ പോലുള്ളവരുടെയൊക്കെ പണി...ഒരു ബാംഗ്ലൂർക്കാരി വന്നേക്കുന്നു.. നിനക്ക് അറിയോ ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണിനെ എനിക്ക് നല്ല വിശ്വാസമുണ്ട്...കാരണം അവൾ മോഡർന് ലൈഫ് ആഗ്രഹിക്കാത്ത കുട്ടിയാണ്...എന്റെ ജോലി നിനക്ക് അറിയാലോ പട്ടാളത്തിൽ ആണെന്ന്...ജീവൻ പണയം വെച്ചുള്ള ജീവിതമാണ് ഞങ്ങളുടേത്...

അതും ഈ രാജ്യത്തിന് വേണ്ടി...അതുപോലെ ഒക്കെ ഒരു സംഭവത്തിൽ ചിലപ്പോ കുറച്ചു മാസം വരാൻ പറ്റിയില്ലങ്കിൽ നീയൊക്കെ പുതിയ കൊമ്പിലേക്ക് ചേക്കേറി പോകും...പക്ഷെ അവൾ പോകില്ല...ഞാൻ വരുന്നത് വരെ അവൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടേ ഇരിക്കും...പറഞ്ഞു വരുന്നത് എന്താണെന് വെച്ചാൽ ...അറിയാലോ...മര്യാദക്ക് ഈ കല്യാണത്തിൽ നിന്ന് പിൻമാറിക്കോണം...ഇല്ലെങ്കിൽ നിന്നെ കൊല്ലാനും മടിക്കില്ല...കേട്ടോടി കുരുപ്പോ ന്ന് വിളിച്ചു കൊണ്ട് അവളുടെ കയ്യിൽ നിന്ന് അവന്റെ കൈ അയഞ്ഞതും അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി കൊണ്ടിരുന്നു .. ഇല്ല.... ഒന്നും പുറത്തേക്ക് വരുന്നില്ല.... എന്തൊക്കെയോ പറയണം എന്നുണ്ട്...പക്ഷെ...സങ്കടം കൊണ്ട് എല്ലാം തികട്ടി നിക്കാണ്...ദേവിന്റെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ആകെ ഒരു മരവിപ്പ് ആയിരുന്നു അവൾക്ക്....എങ്ങനെയാ ബേഡിൽ എത്തിയത് ന്ന് തന്നെ അറിയില്ല....അവൾ ഒരുവിധം ബെഡിലേക്ക് ചാഞ്ഞു കിടന്നു.... എല്ലാവരും ഷോപ്പിംഗ് നു പോകാൻ മാറ്റുകയാണ്...അഭിയെ കുറെ ആതി വിളിച്ചെങ്കിലും അവൾ ഇല്ലെന്ന് പറഞ്ഞു കിടന്നു..പക്ഷെ അമ്മമ നിർബന്ധിച്ചപ്പോൾ അവൾക്ക് അവരുടെ കൂടെ പോകേണ്ടി വന്നു...

എന്നും കാണുന്ന പോലുള്ള സന്തോഷം ഒന്നും അവളുടെ മുഖത്തു ഇല്ലായിരുന്നു... എന്താ കാരണം ന്ന് അഭിയോട് ആതിര കുറെ ചോദിച്ചെങ്കിലും അവൾ ഒന്നും ഇല്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി..മാമൻ ആണ് വണ്ടി ഓടിക്കുന്നത്...ദേവ് അവരുടെയൊക്കെ ഇടയിൽ തന്നെയാണ് അതായത് അഭിയുടെ തൊട്ടടുത്തു ആതിരയും മറ്റേ സൈഡിൽ ദേവുമാണ്...അഭി നടുവിൽ ഇടുങ്ങി പൊട്ടി ഇരിക്കുകയാണ്...പക്ഷെ അഭിയെ ഒന്ന് ശ്രദ്ധിക്കുന്നു പോലും ഇല്ല...ഫോണിൽ എന്തൊക്കെയോ കുത്തി കുറിച്ചു ഇരിക്കുകയാണ്... അവൾ അങ്ട്ടും മൈൻഡ് നു പോകാൻ നിന്നില്ല....എന്റെ ദേവേട്ടൻ...എന്ന അങ്ങനെ ആണല്ലോ കരുത്തിയിരിക്കുന്നെ...ബാംഗ്ലൂരിൽ പഠിച്ച പെണ് കുട്ടികൾ ഒക്കെ മോശക്കാർ ആണെന്നാണോ പറഞ്ഞു വരുന്നത്....500 ഇൽ രണ്ടോ മൂന്നോ പെണ്കുട്ടികള് അങ്ങനെയാണ് ന്ന് കരുതി എല്ലാവരെയും ഒരു ഗണത്തിൽ ഉള്പെടുത്താൻ പറ്റോ....ദേവേട്ടന്റെ ഒക്കെ ഈ ചീഞ്ഞ ചിന്താഗതി കാരണം ബാംഗ്ലൂരിൽ പഠിക്കാൻ പൊയ്ക് എത്രയോ നല്ല പെണ്ണ് കുട്ടികളുടെ ജീവിതമാണ് മുടങ്ങി കിടക്കുന്നത്...

ഈ ചിന്താഗത്തിയാണ് ആദ്യം മാറേണ്ടത്....ഏതോ രണ്ടു പേർ ചെയുന്ന തോന്നിവസത്തിൽ പെട്ട് പോകുന്നത് ഒരു പറ്റം സാധാരണ പെണ്ണ് കുട്ടികളാണ്...അവളുടെ ചിന്തകൾക്ക് ആയമേറി.... അവർക്കൊരുവർക്കുമിടയിലൂടെ അവൾ സീറ്റിലേക്ക് തല ചായ്ച്ചു.... എന്തു പറ്റിയെടി കൊച്ചേ...ഒന്നിനും ഒരു ഉൽമേഷം ഇല്ലാലോ.... അവൾ ഒന്നും ഇല്ലെന്ന രീതിയിൽ അമ്മയിയോട് തലയാട്ടി വീണ്ടും സീറ്റിലേക്ക് ചാഞ്ഞു....ദേവ് ഇടക്ക് അവളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അഭി അതൊന്നും കാണുന്നുണ്ടായിരുന്നില്ല...ഷോപ്പിങ് മാളിൽ എത്തി വണ്ടി പാർക്ക് ചെയ്തപ്പോഴാണ് അവൾ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്... കണ്ണു തുറന്നു നോക്കിയപ്പോൾ അവൾ ദേവിന്റെ തോളിൽ ചാഞ്ഞു കിടന്ന് ഉറങ്ങുകയായിരുന്നു...ദേവ് അങ്ങനെ ഒരാൾ കിടക്കുന്നുണ്ട് ന്ന് പോലും ശ്രദ്ധിക്കുന്നില്ല... ആതിര എഴുനേറ്റതും അവൾ ദേവിന്റെ അടുത്തു നിന്നും വേഗം എഴുനേറ്റ് പുറത്തേക്ക് ഇറങ്ങി ടോപ്പ് ഒക്കെ ഒന്ന് ശരിയാക്കി... ആതിരയുടെ കൂടെ നടന്നു...എല്ലാവരും ഡ്രസ് എടുക്കുന്നതിൽ മുഴുകി നിക്കുകയാണ്...

നമിതക്ക് പിന്നെ അഭി ഡിസൈൻ ചെയ്ത സാരി ഉണ്ടായത് കൊണ്ട് അവൾ മറ്റുപല സാധനങ്ങൾ എടുക്കുന്നതിലും ശ്രദ്ധ കേന്ത്രികരിച്ചു... അഭി...നിനക്ക് ഒരു കല്യാണ സാരി ഇങ് എടുത്തോ...ദേവ് നിനക്കൊരു കല്യാണ ഷർട്ട് ഉം...ന്ന് അമ്മായി പറഞ്ഞപ്പോൾ ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി... എന്താ നോക്കിനിക്കുന്നെ അഭി ഇങ് വാ ന്ന് പറഞ്ഞു ചെറിയ അമ്മായി അവളെ സാരിയുടെ സെക്ഷനിലേക്ക് കൊണ്ട് പോയി.... ഇവരൊക്കെ ഇത് എന്തിനുള്ള പുറപ്പാട് ആണ്..ഞാൻ പറഞ്ഞത് അല്ലെ അവളോട് എനിക്ക് ശാലിനിയെ ആണ് ഇഷ്ട്ടം ന്ന്...എന്നിട്ടും എന്ത് കണ്ടിട്ടാ അവൾ ഈ മെനകേട്ടു ഒരുങ്ങുന്നെ...ഇത്‌ ഇങ്ങനെ വിട്ടാൽ പറ്റില്ല ...ശാലിനിയോട് എന്റെ ഇഷ്ട്ടം തുറന്ന് പറയണം...അതിന് മുമ്പ് വേറെ ഒരു പണിയും കൂടി ഉണ്ട്... അഭി...മോളെ...ഇത് നോക്ക്....ഈ പർപ്പിൾ സാരി നിനക്ക് നല്ലോണം മാച് ആണ്... നോക്കട്ടെ അമ്മായി ന്ന് പറഞ്ഞു അഭി ആ സാരി വാങ്ങലും ദേവ് ആ സാരി അവടെ ഇട്ട് അവളെ യും പിടിച്ചു നടന്നു... നിക്ക് മക്കളെ... എവിടേയ്ക്ക.... ചെറിയമ്മേ ഇപ്പൊ വരാം..

. ന്ന് പറഞ്ഞു അവളെയും കൊണ്ട് ലിഫ്റ്റിൽ കയറി മുകളിൽ ഉള്ള കോഫീ ഷോപ്പിലേക്ക് കയറി... ആരെയോ വെയ്റ്റ് ചെയ്ത് നിക്കുന്നപോലെ ചുറ്റും നോക്കുകയാണ് ദേവ്...ഇവൻ ഇനി ഇവിടെ എന്തിന് എന്നെ കൊണ്ട് വന്നു എന്ന രീതിയിൽ അവനെ തന്നെ അന്ധം വിറ്ഗ് നോക്കുകയാണ്...അപ്പോഴാണ് ഒരു ചെക്കൻ ചിരിച്ചു കൊണ്ട് അവരുടെ നേരെ വന്നത്.... ഹലോ...എന്നെ വെയ്റ്റ് ആക്കി മടുത്തോ...നി പെട്ടന്ന് പറഞ്ഞപ്പോൾ...ഞാൻ... അഹ്....ന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു ഷെയ്ക്ക് ഹാൻഡ് കൊടുത്തു... അപ്പൊ എങ്ങനെയാ... അഭി...ഇത് ശാരിഖ്... എന്റെ ഫ്രണ്ട്... നിങ്ങൾ രണ്ടു പേരും സംസാരിക്ക്... ഞാൻ ഇപ്പൊ വരാം ന്ന് പറഞ്ഞു ഫോണിൽ നോക്കി പുറത്തിറങ്ങി... ദേവേട്ടൻ എന്തിനാ എന്നെ ഇവന്റെ അടുത്താക്കി പോകുന്നേ...എന്തോ ഒരു കള്ളക്കളി ഉണ്ടല്ലോ...ദൈവമേ...അവൾ ദേവിനെ ഒന്ന് അന്ധം വിട്ട് നോക്കി... അഭി...കമോൻ...നമ്മുക്ക് ഒരു കോഫി കുടിച്ചു സംസാരിക്കാം... യാ sure ന്ന് അവൾ അല്പം മടിയോടെ പറഞ്ഞു... മാം... സർ...എന്താണ് വേണ്ടേ.... രണ്ട് കോൾഡ് കോഫീ... കഴിക്കാൻ എന്തെങ്കിലും വേണോ അഭി.... അവൾ വേണ്ട ന്ന് തലയാട്ടി...ചെയറിൽ വന്നിരുന്നിട്ടും അവളുടെ ശ്രദ്ധ മുഴുവൻ പുറത്തു ഫോണിൽ നോക്കി നിക്കുന്ന ദേവിലേക്ക് ആയിരുന്നു....

ദേവ്...അവിടെ ഉണ്ടാവും പേടിക്കേണ്ട അഭി...ഞാൻ ശാരിഖ്...അവന്റെ ഫ്രണ്ട് ആണ്...ഞാൻ ഇപ്പൊ ജോലി ചെയ്യുന്നത് കപ്പലിൽ ആണ്..നേവിക്കാരനാണ്...actually നി എന്ത് ചെയ്യുന്നു... ഞാൻ ഫാഷൻ ഡിസൈനർ ആണ് ബാംഗ്ലൂർ... അവൾ ചുണ്ടിൽ ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു... എനിക്ക് വീട്ടിൽ നിന്ന് അങ്ങനെ പ്രൊപ്പോസൽ നോക്കുന്നുണ്ട് ന്ന് ദേവിനോട് ചുമ്മാ പറഞ്ഞപ്പോഴാണ് നിന്റെ കാര്യം അവൻ പറഞ്ഞത്...അപ്പൊ പിന്നെ ഒന്നും നോക്കിയില്ല... ലൗ marriage ആയിരുന്നു എനിക്ക് ഇഷ്ട്ടം...അതൊക്കെ ഒരു കാലം...നിനക്ക് എങ്ങനെയാ...ലൗ marriage ആണോ താല്പര്യം... ഓഹോ...അപ്പൊ അതാണ് കാര്യം ...എന്നെ ഇവന്റെ തലയിൽ കെട്ടി വെച് ശല്ല്യം ഒഴിവാക്കാനാണ് പ്ലാൻ...അല്ലെ...കാട്ടുമാക്കാനെ ....ഇവനോട് ഞാൻ ഇനിയിപ്പോ എന്ത് പറയും....ലൗ marriage ആണ് ഇഷ്ട്ടം ന്ന് പറഞ്ഞാലോ...അല്ലേൽ വിഷയം മാറ്റി നോക്കാം...അവൾ പുറത്തു നിക്കുന്ന ദേവിനെ ഒന്ന് നോക്കി...ദേവ് അവൾ നോക്കുന്നത് കണ്ടപ്പോൾ വേറെ എവിടേക്കോ നോക്കി നിന്നു... അഭി ഒന്നും പറഞ്ഞില്ല....

ഈ...ഞാൻ എന്ത് പറയാൻ...അല്ല...ഏട്ടന് എന്തോ ഒരു തെപ്പോ മറ്റോ മണുകുന്നുണ്ടല്ലോ.... ആഹാ..ഏട്ടനോ.. അതെനിക്ക് ഇഷ്ട്ടായി...എന്തായാലും ഇതൊക്കെ നീയെന്നെ കല്യാണം കയിക്കുകയാണെങ്കിൽ അറിയനമല്ലോ...തേപ്പൊന്നും അല്ല...കോളേജിൽ പഠിക്കുമ്പോൾ മുതൽ ഒരു കുട്ടിയെ വല്ലാത്ത ഇഷ്ടമാണ്...അവൾക്ക് എന്നെയും... എന്ന പിന്നെ എന്താ നോക്കി നിക്കുന്നെ. അവളെ കെട്ടികൂടയിരുന്നോ....അവൾ അവൻ പറയുന്നതിനിടയിൽ ചാടി കേറി പറഞ്ഞു... അതുപിന്നെ.... എന്തോ വീട്ടിൽ പറയാൻ ഒരു പേടി..അവൾ ഹിന്ദു ഫാമിലി തന്നെയാണ്...പക്ഷെ...മ്മളെ താരവാടിനേക്കാൾ താഴ്ന്നതാണ്...സാധാരണ ഒരു കുടുംബം...അത് കൊണ്ട് വീട്ടുകാരോട് പറയാൻ ഒരു പേടി.... എന്റെ പൊന്നോ...ഇങ്ങനെയും ഉണ്ടോ...ഒരാൾ...പ്രേമിച്ച പെണ്ണിനെ സ്വന്തം ആകുന്നതല്ലേ മച്ചു ഹെറോയിസം.... അതോ അവളെ കല്യാണം വല്ലതും കഴിഞ്ഞോ ..നമ്മുക്ക് ഇഷ്ടപ്പെട്ടോ ന്നാ നോക്കേണ്ടത് ..അല്ലാതെ തറവാട് മഹിമ ഒന്നും അല്ല... അതൊക്കർ ശരിതന്നെയാ...അച്ഛനും അമ്മയോടും ഒന്നും ഞാൻ ഈ കാര്യം പറഞ്ഞിട്ടില്ല ..പറഞ്ഞാൽ ചിലപ്പോൾ സമ്മതിച്ചു കൂടായി ഇല്ല... പക്ഷെ... വല്യച്ഛനും ആന്റിയുമൊക്കെയാണ് പ്രോബ്ലെം.... അവരല്ലലോ കെട്ടുന്നത്..നിങ്ങൾ അല്ലെ....

ഞാനോക്കെ ആയിരുന്നേൽ ഒളിച്ചോടി പോയി ആണേലും ജീവിച്ചേനെ....അപ്പൊ ഒന്നു കൊണ്ടും പേടിക്കണ്ട...വീട്ടിൽ കാര്യം അവതരിപ്പിച്ചു നോക്കു...എന്നിട്ട് എന്താ അഭിപ്രായം ന്ന് അറിയിക്കി... സത്യയിട്ടും ഞാൻ ഇപ്പൊ ഒരു കല്യാണത്തിന് റെഡി ആയിട്ടില്ല. ഇനിയിപ്പോ അവളെ കിട്ടില്ല ന്ന് 100 ശതമാനം ഉറപ്പായൽ ഇങ് പോര്...ഞാൻ ഉണ്ടാവും അവിടെ...നമ്മുക്ക് നല്ല ഫ്രണ്ട്സ് ആവാം ന്ന് പറഞ്ഞു കൊണ്ട് അവനു കൈ നീട്ടി ശൈഖ് ഹാൻഡ് കൊടുത്തു... സത്യം പറഞ്ഞാൽ നിന്നോട് കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ...നിന്റർ കട്ട സപ്പോർട്ട് കണ്ടപ്പോൾ...ശരിക്കും എനിക്ക് എല്ലാം തുറന്ന് പറയാനുള്ള ഒരു ആത്മവിശ്വാസം കിട്ടിയ പോലെ...thank you dear... നിന്നെയൊക്കെ വൈഫായി കിട്ടുന്നവർ ലക്കി യാണ്...ഞാൻ അവളെ പരിജയപ്പെടുന്നതിന് മുൻപ് നിന്നെ കണ്ടിരുന്നെങ്കിൽ ഉറപ്പായും നിന്നെ കെട്ടിയേനെ... ഒന്ന്...പോ...ചേട്ടാ...തള്ളി മറിക്കാതെ....പിന്നെ ഈ കാര്യം ഇനിയിപ്പോ ദേവേട്ടനോട് പറയണ്ട...ട്ടോ...ചിലപ്പോ കലിപ്പ് ആവാൻ ചാൻസ് ഉണ്ട് . ഒകെ ഡീ അവർ ഇരുവരും ചിരിച്ചു കൊണ്ട് കോഫി ഒക്കെ കുടിച്ചു ഓരോ വർത്തനങ്ങളും പറഞ്ഞു ദേവിന്റെ അടുത്തേക്ക് നീങ്ങി... ദേവിനോടും ഓരോന്ന് കുറച്ചു നേരം സംസാരിച് നിന്നശേഷം ബൈ പറഞ്ഞു ശാരിഖ് തിരിഞ്ഞു നടന്നു..

. ഹെലോ...അഭി...ഫോൺ നമ്പർ.... എന്തോ മറന്നപോലെ...അവൻ തിരഞ്ഞു നിന്ന് അവളോട് വിളിച്ചു പറഞ്ഞു.... 62****74 ഒകെ...വിളിക്കാം ട്ടോ.... ഒകെ...സിയു.....ന്ന് പറഞ്ഞു തുള്ളി ചാടി കൊണ്ട് ദേവിന്റെ പിന്നാലെ നടന്ന്...ഇവൾക്ക് ഇപ്പൊ എന്താ ഇങ്ങനെ ഒരു മനം മാറ്റം...ഞാൻ കരുതി ഇവിടെ ഇന്നൊരു ലോക യുദ്ധം പൊട്ടി പുറപ്പെടും ന്ന്...വിചാരിച്ചപോലെ ഒന്നും സംഭവിച്ചില്ലലോ....ഇനി ഇന്ന് വൈകുന്നേരം ശാലിനിയുടെ അടുത്തേക്ക് പോയി കാര്യങ്ങൾ എല്ലാം സംസാരിക്കണം....ന്ന് കരുതി അവളെയും കൊണ്ട് താഴത്തെ ഫ്ലോറിൽ തന്നെ എത്തി...അവൾക്കും ദേവിനും അപ്പോയേക്കും കല്യാണ ഡ്രസ് എടുത്തു വെച്ചിരുന്നു... പിന്നെ അഭി ക്ക് രണ്ടു മൂന്നു ധാവണിയും ചുരിദാരുമൊക്കെ സെലെക്റ്റ് ചെയ്ത് ബില് പേ ചെയ്തു കൊണ്ട് ഫുഡും കയിച്ചു വീട്ടിലേക്ക് തിരിച്ചു.. എല്ലാവരും അവരവരുടെ ഡ്രസ് ഇട്ട് നോക്കി ശയ്പ് ആകാൻ കോണർ കൊടുക്കുന്ന തിരക്കിലാണ്. അഭിയുടെ സൈസ് കൂടുതൽ ആയത് കൊണ്ട് അവൾ അത് ശയ്പ് ആക്കാൻ ആതിരയുടെ കൂടെ പോകാൻ റെഡി ആവുകയായിരുന്നു...

അപ്പോയാണ് ദേവ് ചുള്ളാനായി കീയും കറക്കി ഗോവണി ഇറങ്ങി താഴേക്ക് പോകുന്നത് കണ്ടത്.. മോനെ...നി എവിടേയ്ക്ക.... ഞാൻ അമ്ബലത്തിന്റെ അടുത്തേക്കാണ്... ഒരു ഫ്രണ്ട് നെ കാണാൻ.. ആ...എന്ന നിക്ക് മോനെ...അഭി....അഭി... ഇനിയെന്തിന ആ കുരുപ്പിനെ വിളിക്കുന്നെ ന്ന് കരുതി ദേവ് രണ്ടു കയ്യും നടുവിൽ കുത്തി നിന്നു... എന്താ അമ്മമേ... ഈ നേരത് ഇനി മക്കൾ നടന്നു പോകണ്ട...നിനക്കല്ലേ ഡ്രസ് ശയ്പ് ആക്കാൻ ഉള്ളത്...അമ്പലത്തിന്റെ അടുത്തു തന്നെയാ ശാലിനിയുടെ വീട് . അവിടെ അവളെ അമ്മ നന്നായി തയിക്കും... അവിടുന്ന് വീതി കുറച്ചോ...ഇവനും അവിടെ ഏതോ ഒരു കൂട്ടാരനെ കാണാൻ പോകുകയാണ് ന്ന്.. ശരി അമ്മമേ.... അമ്മമേ...അവളെയൊന്നും കൊണ്ട് പോകാൻ പറ്റില്ല...അവൾ നടന്നു വന്നോട്ടെ.... മിണ്ടതിരുന്നോണം നി..നിനക്ക് എന്താ അവളെ കൊണ്ട് പോയാൽ... അമ്മമേ എന്നാ പോയിട്ട് വരാം ട്ടോ... ആതി... നി പോകണ്ട...പിന്നെ...മോളെ..ഇത്‌ എന്റെ ബ്ലൗസ് പീസ് ആണ് ഈ അളവിന് ഒന്ന് പെട്ടന്ന് തയിച്ചു തരാൻ പറയ് ട്ടോ...മറ്റന്നാൾ അല്ലെ...ഇനിയിപ്പോ ദിവസണ്ടോ...

ശരി അമ്മമേ.... ആ...എന്തായാലും ഇവളെ കൊണ്ട് പോകുന്നത് നന്നായി...എങ്ങനെ ശാലിനിയെ വിളിക്കും എന്ന് കരുതി നിക്കായിരുന്നു... ഇതിപ്പോ ഡയറക്റ്റ് ആയിട്ട് വീട്ടിലേക്ക് പോകാമല്ലോ....ന്ന് കരുതി അവൻ ബുള്ളെറ്റ് സ്റ്റാർട്ട് ആക്കി.. അവൾ അവന്റെ ദേഷ്യം കാണണ്ട ന്ന് കരുതി അവനിൽ നിന്നും കുറച്ചു അകന്നിരുന്നു... അങ്ങനെ ശാലിനിയുടെ വീടിന്റെ വഴിയിൽ എത്തി...ദേവ് വണ്ടി നിർത്തി...ഒരു ഇടവഴിയിലൂടെ ഇരുവരും ഒരു കൊച്ചു വീട്ടിലേക്ക് പ്രവേശിച്ചു... ഹായ്...എന്തൊരു മനോഹരമായ വീട്...കൊച്ചു വീട് ആണേലും നല്ല അടുക്കും ചിട്ടയും കാണാൻ....നല്ല പ്രകൃതി രമണീയമായ പ്രദേശം.... ആഹാ...രമണി....ആരൊക്കെയ ഈ വരുന്നെന് നോക്ക്... അര മനുഷ്യ... ന്ന് ചോദിച്ചു കത്രികയും ഒരു തുണിയും കയിൽ പിടിച്ചു ശാലിനിയുടെ അമ്മ പൂമുഖത്തെ വാതിൽ നിന്ന് എത്തി നോക്കി....ശാലിനിയുടെ അച്ഛൻ ദാസപ്പൻ പുല്ല് പറിചത് പശുവിന് ഇട്ട് കൊടുത്ത ശേഷം മടക്കി കുത്തിയ മുണ്ട് അഴിച്ചു കൈ കഴുകി അവരുടെ അടുത്തേക്ക് ചെന്നു.. ദേവ് മോനെ..ഇതാര...

ഈ അടുത്തൊന്നും കണ്ടിട്ടില്ലലോ... ഗൾഫിൽ ഉള്ള അമ്മായി ന്റെ മോള് ആണ്..ചേച്ചി ന്റെ കല്യാണം കൂടാൻ വന്നതാ... ആര്....എന്റെ സരോജയുടെ മോള്...ആണോ...എന്റെ മോളെ...ന്ന് വിളിച്ചു കയിലുള്ള സാധനങ്ങൾ മേശയിൽ വെച് അവളെ വന്ന് കെട്ടിപ്പിടിച്ചു... നിനക്ക് അറിയോ മോളെ...ഞാനും അവളും ചെറുപ്പം തൊട്ടേ നല്ല കൂട്ട് ആയിരുന്നു.... അങ്ങനെ ഓരോന്ന് പറഞ്ഞു സരോജയുടെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു അവരെ ഇരുവരെയും ഇരുത്തി.. മോളെ...ശാലിനി....ചായക്ക് വെള്ളം വെച്ചേ.....ഇപ്പൊ വരാം ട്ടോ...മക്കളെ..... അയ്യോ...അമ്മേ ചായ ഒന്നും വേണ്ട...രണ്ടു പേരും ഒപ്പം പറഞ്ഞു... എന്നാലും....എന്റെ മോള് ആദ്യംയി വീട്ടിൽ വന്നിട്ട്...നിങ്ങ അവിടെ ഇരിക്ക്....ഞാൻ ഇപ്പൊ വരാം...എടീ...ശാലിനി....ശാലിനി... പറ്റുപാവട ഞെരിയാണിക്ക് മീതെ പൊന്തിച്ചു പിടിച്ചു വെള്ളി കോലുസും കിലുക്കി..വെളുത്ത കറുത്ത കുഞ്ഞി പൊട്ടും തൊട്ട് ദാവനി പോലെ ഷാൾ ചുറ്റി വരുന്നത് കണ്ടപ്പോൾ ദേവ് ആ സൗന്ദര്യത്തിൽ അങ് ലയിച്ചു പോയി...

ആ...നിങ്ങളോ....ന്ന് പറഞ്ഞു അവൾ അത്ഭുതത്തോടെ അവരെ നോക്കി ഓരോന്ന് സംസാരിച്ചു നിന്നു..അപ്പോയേക്കും രമണീയമ്മ കട്ടനും അച്ചപ്പവുമായി വന്നു... നല്ല ചൂടുള്ള കട്ടനും അച്ചപ്പവും അടിപൊളിയായി ഇരുവരും കയിച്ചു... ഐവ...അടിപൊളി ടേസ്റ്റ് അവൾ മനസിൽ പറഞ്ഞു... ചായ കുടിച്ചു ഗ്ലാസ് കൊണ്ടു വെക്കാൻ നിന്നതും അവരെ കൊണ്ട് വെക്കാൻ സമ്മതിക്കാതെ ഇരുവരെ കയിൽ നിന്നും ഗ്ലാസ് വാങ്ങി ശാലിനി അടുക്കളയിലേക്ക് നടന്നു... അമ്മേ...ഞാൻ വന്നത് എന്തിനാണെന് വെച്ചാൽ...ന്ന് പറഞ്ഞു കൊണ്ട് രമണി ക്ക് ഓരോഡ്രസ് ന്റെയും ശയ്പ് എത്രയാക്കണം എന്നൊക്കെ പറഞ്ഞു കൊടുത്തു... ഈ സമയം ശാലിനിയോട് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് ദേവ് മുറ്റത്തേക്ക് ഇറങ്ങി...ശാലിനി പിന്നാലെയും... വഴിയൊരത്തുള്ള ആൽമരത്തിൻറെ ചുവട്ടിൽ എത്തിയതും അവൻ അവിടെ ആൽത്തറയിൽ ഇരുന്നു...

ദേവേട്ടൻ എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്..... ആ...പറയാം...എങ്ങനെ പറയണം എന്നറിയില്ല.....ന്ന് പറഞ്ഞു കൊണ്ട് അവളെ ഇഷ്ടമാണെന്നുള്ള കാര്യം ഒരുവിധം പറഞ്ഞൊപ്പിച്ചു.... അത് അവൾക്കൊരു ഷോക്ക് ആയിരുന്നു... അവൾ ഞെട്ടി കൊണ്ട് ദേവേട്ടനെ ഫേസ് ചെയ്യാൻ ആവാതെ മറ്റെവിടേക്കോ കണ്ണും നട്ട് ഇരുന്നു... ശാലി...നി ഒന്നും പറഞ്ഞില്ല..... മറുപടി ഇപ്പൊ തന്നെ വേണം ന്ന് നിർബന്ധം ഇല്ല... ആലോചിച്ചു പറഞ്ഞാൽ മതി.... അത് പിന്നെ...ദേവേട്ട...നിങ്ങ പെട്ടന്ന് ഇങ്ങനെ പറഞ്ഞപ്പോ.... ഇവർ രണ്ടും ഇത് എവിടെ പോയി ന്ന് ചുറ്റി തിരഞ്ഞു വന്നപ്പോഴാണ് ആൽത്തറയുടെ സൈഡിൽ നിന്നും ശാലിനിയുടെ സംസാരം കേട്ടത്...അവർ എന്താണ് പറയുന്നത് ന്ന് നോക്കാൻ വേണ്ടി അഭി കാതു കൂർപ്പിച്ചു ആൽമരത്തിൻറെ മറവിൽ നിന്നു.... ശാലിനിയുടെ മറുപടി കേട്ട് അഭിയുടെ മുഖത്തു നവരസങ്ങൾ മിന്നി മറഞ്ഞു....അവൾ പൊട്ടി ചിരിക്കാൻ തോന്നിയെങ്കിലും സാഹചര്യം നോക്കി വായ പൊത്തി പിടിച്ചു സംയമനം പാലിച്ചു അവിടെ ഇരുന്നു.............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story