അരുന്ധതി: ഭാഗം 1

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ആരൂ.....മോളെ.....ആരു......ഈ കുട്ടിയിതെവിടെ പോയി പിറുപിറുത്തു കൊണ്ട് ചെമ്പറയിലെ ആമിന അകത്തേക്ക് കയറി വന്നു...... അപ്പോഴേക്കും അരുന്ധതി വാതിൽ തുറന്നു പുറത്തേക്ക് വന്നു...... അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും ചുവന്ന മുഖവും വീർത്തു കെട്ടിയ കൺപോളകളും കാണെ തലേന്ന് രാത്രി കരഞ്ഞ് കരഞ്ഞ് ഒരു പോള കണ്ണടച്ചീട്ടില്ലാന്നവർക്ക് മനസ്സിലായി..... മോളെ എന്തിനാ മോളെ ഇങ്ങനെ കരയണത് നീയിങ്ങനെ വിഷമിച്ചാ അനീതേച്ചിക്ക് പിന്നെ ആരാള്ളെ......അല്ല അനിതേച്ചിയേയും പുറത്തേക്ക് കണ്ടില്ലാലൂലോ എന്ത് ചെയ്യാ.....കിടക്കാ താത്താ.....നല്ല ഉറക്കാ....ഇന്നലെ ഒത്തിരി കരഞ്ഞു അമ്മ കാരണവാ എന്റെ വിവാഹം മുടങ്ങിയതെന്നോർത്താ വിഷമം...... ഹാ മോള് വിഷമിക്കേണ്ട നിന്നെ മാത്രം ഇഷ്ടപ്പെടുന്ന ഒരു മൊഞ്ചൻ രാജകുമാരൻ നിന്നെ തേടി വരും അവന് നിന്റെ അമ്മയുടെ ഭ്രാന്തോ നിങ്ങളുടെ സാമ്പത്തികമോ ഒന്നും പ്രശ്നാവില്ല.....എന്റെ ആരൂട്ടി സുന്ദരിയല്ലേ പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ തലോടി..... മ്മ്.......മൂളുന്നതിനൊപ്പം പൊട്ടിക്കരഞ്ഞു പോയാ പെണ്ണ്......

മോള് വാ നമുക്ക് അനിതേച്ചിയെ വിളിക്കാം അതും പറഞ്ഞു രണ്ടാളും അകത്തേക്ക് കയറി....നോക്കുമ്പോൾ അനിത ചരിഞ്ഞു കിടന്നുറങ്ങുകയായിരുന്നു..... അനിതേച്ചി.....അനിതേച്ചി....വിളിച്ചെങ്കിലും വിളികേൾക്കാഞ്ഞപ്പോൾ രണ്ടാളിലും കൊള്ളിയാൻ മിന്നി....ഭയന്ന് വിറച്ച കാലടികളോടെ രണ്ടാളും അവരുടെ അടുത്തേക്ക് നടന്നു..... അമ്മേ....അമ്മേ.....ആരു അവരെ തട്ടി വിളിക്കാൻ തുടങ്ങി.....പക്ഷേ എഴുന്നേൽക്കുന്നുണ്ടായിരുന്നില്ല.....ഭയന്ന് വിറച്ച് അലമുറയിടയാൻ തുടങ്ങിയവൾ.....ഈ സമയം ആമിന തന്റെ മകനെയും കൂട്ടി അവന്റെ കാറുമായി ഓടി എത്തി...... പെട്ടെന്ന് തന്നെ മൂന്നാളും കൂടി അനിതയെ പൊക്കിയെടുത്ത് കാറിലിരുത്തി.....കാറിലിരുത്തിയപ്പോഴേ വാടിയ ചേമ്പിൻ തണ്ടു പോലെ കുഴഞ്ഞു വീണു അനിത.......വൈകാതെ കാർ ആൽഫിയ ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്നു അകത്തു കയറി...... സ്ട്രക്ചറുമായി അറ്റണ്ടർ ഓടിയെത്തി.....എല്ലാവരും കൂടി താങ്ങിയെടുത്ത് അനിതയെ ക്യാഷ്വാലിറ്റിയിലേക്ക് കൊണ്ടു പോയി.....

പിന്നാലെ തന്നെ ആരുവും ആമിനയും ഉണ്ടായിരുന്നു...... കരഞ്ഞ് കരഞ്ഞ് രണ്ടാളും പുറത്തിരുന്നൂ.....ഇടയ്ക്ക് ആരു അകത്തേക്കൊന്ന് നോക്കി.....അമ്മയുടെ പൾസ് ചെയ്ത ഡോക്ടേഴ്സ് പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട്......പിന്നെ....cardio version treatment കൊടുത്തു......ആസമയം അമ്മ രണ്ടു തവണ മുകളിലേക്ക് ഏങ്ങിക്കൊണ്ട് ഉയർന്നു പക്ഷെ മൂന്നാം തവണയും നാലാം തവണയും അനക്കമുണ്ടായില്ല.....വീണ്ടും കുറച്ചു സമയം എന്തൊക്കെയോ അവർ ചെയ്തു.....അമ്മയുടെ അവസ്ഥ കണ്ട് നിൽക്കാൻ അവൾക്കായില്ല.....അത്പ സമയം കഴിഞ്ഞ് ഡോക്ടർ പുത്തേക്ക് വന്നു......അവൾ വേഗം ഡോക്ടറുടെ അടുത്തേക്ക് പോയി...... സോറി......ഞങ്ങൾക്കൊന്നും ചെയ്യാൻ പറ്റിയില്ല.....പറഞ്ഞു കൊണ്ട് ഡോക്ടർ മുന്നോട്ട് നടന്നു..... ആരു നിലത്തേക്ക് ഊർന്നിരുന്നു പൊട്ടി കരയാൻ തുടങ്ങി....... തനിക്കിനി ആരുമില്ലല്ലോ എന്ന ചിന്ത അവളുടെ ഹൃദയത്തെ തകർക്കാൻ തുടങ്ങി.....കരഞ്ഞ് കരഞ്ഞ് നിലത്തേക്കൂർന്ന് വീണു.....ആമിന വന്ന് അവളെ താങ്ങിയിരുത്തി.....കരയല്ലേ മോളെ.....സഹിച്ചേ പറ്റൂളളൂ കുട്ടീ.....നിനക്ക് ജീവിതം ബാക്കിയുണ്ട്.....ജീവിക്കണം.....ആരും ആർക്കൊപ്പവും എല്ലാ കാലവും ഉണ്ടാവില്ല മോളെ അത് മനസ്സിലാക്കി വേണം എപ്പോഴും ജീവിക്കാൻ......പറഞ്ഞു കൊണ്ട് ആമിന അവളെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ച.....

എല്ലാ ഫോർമാലിറ്റീസൂം കഴിഞ്ഞ് ബോഡി അന്ന് തന്നെ വീട്ടിലേക്ക് കൊണ്ടു പോയി ദഹിപ്പിച്ചു.......രാത്രി വരെ ആമിന അവളുടെ ഒപ്പം ഉണ്ടായിരുന്നു......ആമിനയുടെ വയസ്സായ അമ്മയും അച്ഛനും ഒറ്റയ്ക്കായത് കൊണ്ട് അവർ തിരികെ പോയി ......ആരുവിനെ കൂടി വീട്ടിലേക്ക് കൊണ്ടു പോവാൻ നിർബന്ധിച്ചെങ്കിലും പോയില്ല..... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറങ്ങാനായില്ലവൾക്ക്......കുട്ടിക്കാലം മുതലുളള കാര്യങ്ങൾ അവളുടെ മനസ്സിലേക്ക് വന്നു...... ഭ്രാന്തിയുടെ മകൾ എന്ന പേര് കേട്ടാണ് താൻ വളർന്നത്......ആദ്മാദ്യം ആ കളിയാക്കലുകൾ തന്നെ കുത്തി നോവിക്കുമായിരുന്നു....പക്ഷേ വളർന്നു വരേ അത് ശീലമായി വിഷമം തോന്നാതെയായി ഒരു നിർവികാരത മാത്രം.....അമ്മ എപ്പോഴും നോർമലായിരിക്കും മനസ്സിനെ അലട്ടുന്ന എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ മാത്രമാണ് അമ്മയ്ക്ക് വയ്യായ്ക വരുന്നത്.....ആദ്യം മൗമായിയിരിക്കും അതാണ് തുടക്കം അപ്പോ ട്രീറ്റ്മെന്റ് കിട്ടിയാൽ വേഗം ഭേതമാവും കുറച്ചു കൂടി വൈകിയാൽ വയലന്റാവും പുറത്തേക്ക് ഇറങ്ങി ഓടും രാത്രിയോ പകലെന്നോ ഇല്ലാതെ അന്യവീടുകളിലേക്ക് കയറി ചെന്ന് അവരെ ചീത്ത പറയും.....

ചിലരൊക്കെ അമ്മയുടെ അവസ്ഥ കണ്ട് സഹതാപം തോന്നി പറഞ്ഞ് സമാധാനീപ്പിച്ച് വീട്ടിലേക്ക് തിരികെ കൊണ്ടാക്കും മറ്റു ചിലർ അമ്മയെ തിരിച്ചു ചീത്ത പറയും.....അച്ഛൻ അമ്മയെ സ്നേഹിച്ചാണ് വിവാഹം കഴിച്ചത്.....തന്നെ നാല് മാസം ഗർഭിണി ആയിരുന്നപ്പോഴാ അച്ഛൻ പോയത്.....പ്രതീക്ഷിക്കാതെ വന്ന ബോൺ ക്യാൻസർ അറിഞ്ഞപ്പോഴേക്കും ലാസ്റ്റ് സ്റ്റേജായിരുന്നു....ട്രീറ്റ്മെന്റിനൊന്നും നിന്നില്ല വേദന സഹിക്കാൻ വയ്യാതെ അച്ഛൻ സ്വയം ജീവനൊടുക്കി .....അതിനു പിന്നാലെയാണ് അമ്മയ്ക്ക് മാനസികരോഗം വരാൻ തുടങ്ങിയത്.....അച്ഛന്റെയും അമ്മയുടെയും ബന്ധുക്കൾ തിരിഞ്ഞു നോക്കാറില്ല തങ്ങൾ അവർക്കൊരു ഭാരമാവുമെന്ന് കരുതിയാവും....വേദനയോടെ അവളോർത്തു......ഭ്രാന്തില്ലാത്ത സമയങ്ങളിൽ വീട്ട് വേലയ്ക്ക് പോയാണ് അമ്മ എന്നെ വളർത്തിയത്....പഠിക്കാൻ മിടൂക്കിയായിരുന്ന തന്നെ അമ്മ പഠിപ്പിച്ചു.....കഷ്ടപ്പെട്ട് പഠിപ്പിച്ച് ബി.എഡ് വരെ എത്തിച്ചു.....ഇപ്പൊ ഒരു പ്രൈവറ്റ് സ്കൂളിൽ ടീച്ചറാണ്.....താൻ ജോലിയ്ക്ക് പോവാൻ തുടങ്ങിയതിൽ പിന്നെ അമ്മയെ വീട്ടുജോലിക്കയയ്ക്കാറില്ല.....ആദ്യമാദ്യം അമ്മ വിസമ്മതിച്ചു....പക്ഷേ എന്റെ നിർബന്ധത്തിന് മുന്നിൽ അവസാനം വഴങ്ങി തന്നു....

മുതിർന്നപ്പോൾ തന്നെ ഇഷ്ടപ്പെട്ട് ഒരുപാട് പേര് വിവാഹാലോചനയുമായി വന്നു.....പക്ഷേ അമ്മ മാനസിക രോഗിയാണെന്നറിയുമ്പോൾ അവരൊക്കെ മറുപടി പറയാതെ തിരികെ പോവും.....ഇനി വിവാഹം വേണ്ടാന്ന് പറഞ്ഞിരുന്നപ്പോഴാ കഴിഞ്ഞ ദിവസം മറ്റൊരാലോചനയുമായി ബ്രോക്കർ വന്നത്......അതും മുടങ്ങി അമ്മയുടെ രോഗത്തിന്റെ കാരണം പറഞ്ഞ്....അമ്മ കാരണവാ വിവാഹം മുടങ്ങുന്നതെന്ന് പറഞ്ഞു അമ്മ കരഞ്ഞതാണ് എന്നെ തളർത്തിയത്.....അമ്മയും അമ്മയുടെ അസുഖവും ഭാരമാവുന്ന ആളിനെ എനിക്ക് വേണ്ടാ എന്റെ അമ്മയെ കൂടി അമ്മയായി അംഗീകരിക്കാൻ പറ്റുന്ന ആളെ മതി എനിക്ക് ഭർത്താവായി.....എന്ന് പറഞ്ഞ് ഞാൻ അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..... പക്ഷെ ആരുടെ പഴിയും കേൾക്കാൻ കാക്കാതെ എന്നെ തനിച്ചാക്കി പോയി കളഞ്ഞു .....അമ്മാ.....വാവിട്ട് കരഞ്ഞു.....ഒന്നു സമാധാനിപ്പിക്കാനോ ചേർത്ത് പിടിക്കാനോ കൂടി അവൾക്കാരുമില്ലായിരുന്നു......കരഞ്ഞ് തളർന്ന് എപ്പോഴോ ഉറങ്ങി..... ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു.....അമ്മയില്ലാത്ത വീട്ടിൽ അവൾക്ക് ശ്വാസം മുട്ടാൻ തുടങ്ങി.....അങ്ങനെയിരിക്കെ.... അവൾ വർക്ക് ചെയ്യുന്ന പ്രൈവറ്റ് സ്കൂളിന്റെ മറ്റൊരു ശാഖ കോട്ടയത്തുണ്ടായിരുന്നു അവിടേക്ക് അവൾക്ക് ട്രാൻസ്ഫർ കിട്ടി......ഒരു സ്ഥലം മാറ്റം അവളും ആഗ്രഹിച്ച പോലെ സന്തോഷത്തോടെ അവൾ പോയി.....

അവിടെ സ്കൂളിന്റെ തന്നെ ഹോസ്റ്റലിൽ തങ്ങാനും കഴിയും..... ട്രയിനിലായിരുന്നു യാത്ര......വഴിക്ക് വച്ച് കുറച്ചു പുരുഷന്മാരും സ്ത്രീ കളും അവൾ കയറിയ കംപാർട്ട് മെന്റിൽ കയറി.....കുറച്ചു സമയം പുറം കാഴ്ച കണ്ടിരുന്നു പിന്നെ എപ്പോഴോ ഒന്ന് മയങ്ങി.....ആരുടെയോ കരം തന്റെ വയറിലൂടെ അമരുന്നതറിഞ്ഞ് കണ്ണു തുറന്നു നോക്കുമ്പോൾ.....കാണുന്നത് കഴുകൻ നോട്ടവുമായി തന്നെ നോക്കുന്നവനെയാണ്.....പത്ത് നാൽപത് വയസ്സോളം വരുന്ന ഒരാൾ.....നല്ല ആരോഗ്യം....വഷളൻ ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു.....മുറുക്കാൻ കറപൂരണ്ട പല്ലുകൾ കണ്ടപ്പോൾ തന്നെ അവൾക്കറപ്പ് തോന്നി....അവൾ വേഗം ഒച്ചയെടുത്തു കൊണ്ട് ചാടിയെണീറ്റു ചുറ്റും പരതിയെങ്കിലും ആരെയും കണ്ടില്ല....അത് വരെ ആൾക്കാർ തിങ്ങി നിറഞ്ഞ കംപാർട്ട്മെന്റെ അപ്പോൾ ശൂന്യമായിരുന്നു.....കരഞ്ഞ് നിലവിളിച്ചു കൊണ്ട് മുന്നോട്ട് ഓടിയവൾ......ആരുടെയോ നെഞ്ചിലിടിച്ച് നിലത്തേക്ക് തെറിച്ചു വീണു.... പ്ഫാ...... പന്ന മോളെ...... എവിടെ നോക്കിയാടീ ഓടുന്നേ.....നിനക്കെന്താ കണ്ണു കാണാൻ മേലെ.....അവളുടെ ഒരോട്ടം .....നെഞ്ചാം കൂട് തകർത്തല്ലോടീ കൊച്ചേ നീ പറഞ്ഞു കൊണ്ട് സ്വയം നെഞ്ചിൽ തടവുന്നുണ്ടായിരുന്നവൻ....

ഇടയ്ക്കെപ്പോഴോ അവന്റെ നോട്ടം നിലത്തു വീണു കിടക്കുന്ന പെണ്ണിലേക്കെത്തിയതും.... മുണ്ടും മടക്കി കുത്തി അവൾക്ക് നേരെ കൈനീട്ടി.....പതിയെ പേടിയോടെ അവൾ മുഖമുയർത്തി നോക്കി പത്ത് മുപ്പതടുപ്പിച്ച് പ്രായം വരുന്ന വെളുത്ത് സുമുഖനായ ഒരു യുവാവ് കഴുത്തിൽ കുരിശു കോർത്തൊരു സ്വർണ്ണമാല കറുത്ത ഷർട്ടും അതേ നിറത്തിലെ കരയുളള മുണ്ടും നല്ല പൊക്കം അതിനൊത്ത തടിയുമുണ്ടയാൾക്ക് .....കുഞ്ഞി കണ്ണുകൾ.... താടി കുറച്ചു നീട്ടി വളർത്തിയിട്ടുണ്ട് അതിനിടയിൽ ചെറുതായി മാത്രം കാണാൻ പാകത്തിന് ഭംഗിയുളള നുണക്കുഴികൾ അവൾ ആയാളെ പെട്ടെന്ന് നോക്കി പകർത്തി..... എന്നാ ഓർത്തിരിക്കുവാടീ....നീ ഇവിടെ തന്നെ കിടക്കാൻ പോവാണോ...അവന്റെ അലർച്ച കേട്ട് ആരു ഞെട്ടി.....തന്റെ മുന്നിൽ നീട്ടി പിടിച്ച അവന്റെ വലതു കൈയിലേക്കും മുഖത്തേക്കും പകപ്പോടെ മാറി മാറി നോക്കി.......അവൾ അവന്റെ കൈയിലേക്ക് അവളുടെ അവളുടെ വലതുവകൈ ചേർത്ത് വച്ചു.....

അപ്പോഴേക്കും അവനവളെ വലിച്ചു എണീപ്പിച്ച് നിർത്തി ഈ സമയം അവൾ പിന്നിലേക്കൊന്നാഞ്ഞു....അവനവളെ അരയിലൂടെ കൈചേർത്ത് നേരെ നിർത്തി.... ഉടനെ അയാളുടെ ഫോൺ റിംഗ് ചെയ്തു തുടങ്ങി..... അയാൾ വേഗം അറ്റണ്ട് ചെയ്യേം ചെയ്തു..... ഹലോ....അമ്മച്ചി..... അലക്സാ....ഞാൻ ട്രയിനിൽ കയറി....ഒരു മണിക്കൂർ കഴിഞ്ഞു അവിടെ എത്തിക്കോളാം പറഞ്ഞു കൊണ്ട് കോൾ കട്ട് ചെയ്തു.....അവളെ വീണ്ടും നോക്കി...... ആരു തിരിഞ്ഞതും കാണുന്നത്.... അവളെ നേരത്തെ ശല്യം ചെയ്തയാൾ വഷളൻ ചിരിയോടെ അവളെ നോക്കി നിൽക്കുന്നതാണ് അയാളെ കണ്ടതും ഭയത്തോടെ അവൾ അലക്സിന്റെ പിന്നിലൊളിച്ചു..... അവളുടെ ഭയം നിറഞ്ഞ കണ്ണുകളും പൂച്ചയെ പോലെ തന്റെ പിന്നിലേക്കൊളിച്ചതുമെല്ലാം കണ്ട് അവനെന്തോ പന്തികേട് തോന്നി..... ആരാ കൊച്ചേ അയാള് ???? തുടരും....

Share this story