അരുന്ധതി: ഭാഗം 10

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ആരു റൂമിലെത്തിയപ്പോഴാണ് ഓട്ടം നിർത്തിയത്..... നെഞ്ചിൽ കൈവച്ചു കിതപ്പാറ്റുന്നുണ്ടായിരുന്നവൾ.... ഈശ്വരാ.....ആ കാട്ട് പോത്തിന്റ്റെ മുന്നില് നിൽകാൻ പോലും ധൈര്യമില്ലാതിരുന്നതാ.....ഇന്നിപ്പോ വല്ലാതെ വാശി തോന്നി അതാ അങ്ങനെ അയാളോട് സംസാരിച്ചത്.....ഇനി ഒക്കെ എന്താവുവോ എന്തോ....ആരു ഓർത്തു..... അവൾ വേഗം കട്ടിലിൽ പോയി ഇരുന്നു.....മേശപ്പുറത്തിരുന്ന ഡയറി തുറന്നു അമ്മയുടെ ഫോട്ടോ കൈയിലെടുത്തു.... എന്തിനാമ്മേ എന്നെ തനിച്ചാക്കി പോയത്.....ഞാൻ ഒറ്റയ്ക്കായി പോയി......ആരും ഇല്ലാത്തവളായില്ലേ.....ആർക്കും വേണ്ടാതായില്ലേ.....വിതുമ്പലടക്കി പിടിച്ചു ആരു.... എവിടേക്കെങ്കിലും രക്ഷപ്പെട്ടു പോവാൻ തോന്നാ അമ്മേ....പക്ഷേ എവിടേ പോവാനാ....നാട്ടിൽ പോയാലും സ്വന്തമെന്ന് പറയാൻ വീടുകൂടിയില്ല ആമിന താത്തേടെ കാരുണ്യത്തിലല്ലേ ഇത്രേം നാളും കഴിഞ്ഞത്....ഇനിയും എങ്ങനാ അവരെ ബുദ്ധിമുട്ടിക്കുന്നേ.... ഇവിടത്തെ അമ്മച്ചിയും ആലീസൊക്കെ പാവാ....നല്ലവരാ....പക്ഷേ അയാള്......പേടിയാവാ....പക്ഷേ എനിക്കിവിടെ നിന്നും രക്ഷപ്പെടാൻ കഴിയില്ല.....കണ്ണുകൾ തുടച്ചു കൊണ്ട് അവളോർത്തു..... ❤❤❤ അലക്സ് നിലത്ത് നിന്ന് നടുവും താങ്ങി എണീറ്റു.... ഒരുമ്പെട്ടോള് എന്നാ പണിയാ കാണിച്ചേ....

രാവിലെ പേടിച്ചരണ്ട് നിന്നവളാ ഇപ്പൊ കണ്ടില്ലേ....അഹങ്കാരി....നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ കാന്താരി.....ഈ അലക്സിന്റെ തനിക്കൊണം നീ കാണാനിരിക്കുന്നേയൊളളൂ....നീയല്ല നിന്റെ വല്യമ്മച്ചിയെ വരെ ഞാനിവിടെ നിന്നും ഓടിക്കും.....നീ നോക്കിക്കോ ഇവിടെന്നെങ്ങനേലും രക്ഷപ്പെട്ടാ മതീന്ന് ആഗ്രഹിച്ചു പോവും.....അവസാനം എന്റെ ടോർച്ചർ സഹിക്കാൻ വയ്യാതെ നീയായിട്ടിവിടെ നിന്നും ഓടും അതിനെന്നാ വേണ്ടതെന്ന് എനിക്കറിയാം..... അലക്സ് താടിയുഴിഞ്ഞ് കൊണ്ട് പിറുപിറുത്തു....ഈ സമയം വാതിലിൽ തുറന്നു ആന്റണി അകത്തേക്ക് വന്നു..... എന്നതാ ഇച്ഛായാ ഒറ്റയ്ക്ക് നിന്നൊരു വർത്തമാനം പറച്ചില്.....എത്രയെണ്ണം അകത്താക്കി..... അതിനു മറുപടിയായി അലക്സ് അവനെയൊന്ന് കടുപ്പിച്ച് നോക്കി.... ടാ....നാറി ഞാൻ കുടിച്ചൊന്നുവില്ല......നീ എവിടേലും പോയി രണ്ടു കുപ്പി വാങ്ങി എസ്റ്റേറ്റിലെ നമ്മുടെ ഓഫീസിൽ കൊണ്ട് വയ്ക്ക്.....ഇന്നിനി അതില്ലാതെ എനിക്ക് ഉറക്കം വരുകേല.....അലക്സ് കെറുവിച്ചു.... അതിനും മാത്രം ഇപ്പൊ എന്നതാ ഉണ്ടായേ.... ഒന്നും ഉണ്ടായിട്ടില്ല അല്ലേടാ പരനാറി.....

എല്ലാരും കൂടി ആ ഒരുമ്പെട്ടോളെ എന്റെ മണ്ടയ്ക്ക് അടിച്ചേൽപിക്കാൻ പോവല്ലേ......ദേ എനിക്ക് ഭ്രാന്ത് പിടിക്കാ.....പല്ലു കടിച്ചു കൊണ്ട് അലക്സ് പറഞ്ഞു.... ഓ അതാന്നോ.....എന്റിച്ഛായാ അതൊരു പാവം കൊച്ചാ....വെറുതെ വേണ്ടാത്തതൊന്നും ചിന്തിക്കണ്ട.....പിന്നെ കുപ്പി.....ഇച്ഛായനിന്ന് കുടിക്കണ്ട....നാളെ നിങ്ങളുടെ കല്യാണവല്ല്യോ......നാളെ നല്ലൊരു ദിവസവായിട്ട് ഇന്ന് അടിച്ചു പൂക്കുറ്റിയായാ അമ്മച്ചീടെ വായിലിരിക്കുന്ന തെറി മുഴുവൻ ഞാൻ കേക്കണ്ടി വരും.....അത് മാത്രമല്ല....നാളെ നിങ്ങൾക്ക് വേണ്ട ഡ്രസ് എടുക്കാൻ പോവാ ഞാൻ.....അപ്പോ വന്നിട്ട് കാണാം.....പറഞ്ഞു കഴിഞ്ഞു ആന്റണി പുറത്തേക്കിറങ്ങാൻ തുടങ്ങി..... ടാ ആന്റണി......നീ എങ്ങനേലും പറഞ്ഞ് ഈ കല്യാണം ഒന്ന് മുടക്കിത്താടാ..... ഇച്ഛായനിത് എന്നാ വർത്താനാ പറയുന്നേ....ഇച്ഛായനറിയത്തില്ലായോ അമ്മച്ചീടെ സ്വഭാവം......ഞാനെന്നല്ല....ചത്തു പോയ നിങ്ങടെ വല്യപ്പച്ചൻ വന്നു പറഞ്ഞാലും ശരി ഏലിയാമ്മച്ചി വാക്ക് മാറ്റില്ല....അമ്മച്ചി ഒന്ന് തീരുമാനിച്ചാ അത് നേടിയെടുക്കാൻ ഏതറ്റം വരെ വേണേലും പോവും.....നിങ്ങള് പെട്ടിച്ഛായാ.....പെട്ട്.....ഇത്രയും നാളും ഒറ്റക്കൊമ്പനായിട്ട് വിലസിയതല്ലേ......ഇനി അനുഭവിക്ക് പറഞ്ഞു കഴിഞ്ഞു ആന്റണി താഴേക്ക് ഓടി.....

ചെകുത്താനേ.....നീ യിപ്പോ പോ നിനക്കുളളത് ഞാൻ പിന്നെ തരാം അലക്സ് പല്ലു കടിച്ചു.... ❤❤ രാത്രി കുടുംബ പ്രാർത്ഥന കഴിഞ്ഞ് അത്താഴം കഴിക്കാൻ ഇരിക്കുകയായിരൂന്നു എല്ലാവരും.....അലക്സ് ഇടക്കിടെ ആരുവിനെ നോക്കി ദഹിപ്പിക്കുന്നൂണ്ട്.....അവന്റെ നോട്ടവും ഭാവവും കണ്ട് ആരുവിന് ഭക്ഷണം തൊണ്ടിയിൽ നിന്നിറങ്ങുന്നുണ്ടായിരുന്നില്ല കഴിക്കടീ....കഴിക്ക് നിനക്കുളള സദ്യയടക്കം വരുന്നുണ്ട്......നീ യിവിടെ നിന്ന് ഗതി കെട്ട് രായ്ക്ക് രാമായനം നാടുവിടും....നിന്നെ ഞാൻ ഓടിക്കും (അലക്സ് ആത്മ) ഈശ്വരാ ഈ കാട്ട് പോത്തെന്നെ നോക്കി ദഹിപ്പിക്കുവാണല്ലോ....എന്തൊരു മനുഷ്യനാ ഇത്...ഹും...(ആരു ആത്മ) അത്താഴം കഴിച്ചെന്ന് വരുത്തി ആരു എണീക്കാൻ തുടങ്ങി...... ഹാ.....എന്നതാ മോളെ കഴിപ്പ് മതിയാക്കിയോ....അതിനു മാത്രം കൊച്ചൊന്നും കഴിച്ചില്ലല്ലോ......ഏലിയാമ്മ അവളെ നോക്കി..... എനിക്ക് വിശപ്പില്ല അമ്മച്ചി വേണ്ടാഞ്ഞിട്ടാ.... മ്മ്.....എന്നാ ശരി മോള് പൊയ്ക്കോ.... ആരു പാത്രം കഴുകി വച്ച ശേഷം റൂമിലേക്ക് പോയി..... പാവം കൊച്ച്....ഇക്കണ്ട കാലത്തിനിടയ്ക്ക് ഒരുപാടനുഭവിച്ചതാ.....ടാ അലക്സേ അവളെ കരയിക്കല്ലേടാ മോനേ..... അതിനു മറുപടിയായി അലക്സ് ഏലിയാമ്മയെ രൂക്ഷമായി നോക്കി ക്കൊണ്ട് കഴിപ്പ് മതിയാക്കി എഴുന്നേറ്റ് പോയി....

എന്റമ്മച്ചീ.....ഇതിപ്പോ എന്താവും....ഇച്ഛായനിത് ഒരു നടയ്ക്ക് പോവില്ല.....ആരുവിനെ ഇച്ഛായായൻ ബാക്കി വെച്ചാ മതിയായിരുന്നു.... നീയൊന്ന് പോയേ പെണ്ണേ.....എന്നാ ആവാനാ അവൻ മാറും നീ നോക്കിക്കോ....ഇത്രയും നാളും ഒറ്റയ്ക്ക് നടന്നിട്ട് പെട്ടെന്ന് ജീവിതത്തിലോട്ട് ഒരു പെണ്ണ് വരാമ്പോണതിന്റെ ഒരങ്കലാപ്പ് അത്രയായിട്ട് കരുതിയാ മതി ഇതൊക്കെ.....പുഞ്ചിരിയോടെ പറഞ്ഞു ..... ❤❤❤ രാത്രി റൂമിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിക്കാരുന്നു ആരു..... റൂമിന്റെ വാതിൽ തളളിത്തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അവളെ ദഹിപ്പിച്ച് നോക്കി കൊണ്ട് വരുന്ന അലക്സിനെയാണ്...... അവൾ അവനെ തന്നെ തറപ്പിച്ച് നോക്കി.... അവനവളുടെ അടുത്തേക്ക് വന്നു... ടീ.....ഒരുമ്പെട്ടോളെ വേഗം എടുക്കേണ്ടതെന്താന്ന് വച്ചാ എടുക്ക്....ഞാൻ നിന്നെ കൊണ്ട് വിടാം....പെട്ടെന്ന് വേണം അവളെ രൂക്ഷമായി നോക്കി അലക്സ്.... നിങ്ങളോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ ഞാൻ പോവില്ലാന്ന്.....ഞാൻ പോവില്ല.....അമ്മച്ചി പറയാതെ ഞാനിവിടെ നിന്നും പോവില്ല.....

ദേ വെറുതെ പ്രശ്നോണ്ടാക്കാണ്ടാക്കാതെ ഇയാള് പോയേ....അവനെ കടുപ്പിച്ച് നോക്കി ആരു.... ആഹാ....നിനക്ക് അത്രയ്ക്ക് അഹങ്കാരോ.....പറഞ്ഞു കൊണ്ട് അവളുടെ മുടിക്കുത്തിന് പിടിച്ചു പുറത്തേക്ക് കൊണ്ട് പോവാനായി തുടങ്ങിയതും വാതിൽ തുറന്നു ഏലിയാമ്മ അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു..... ആന്റണി വാങ്ങി കൊണ്ട് വന്ന വസ്ത്രങ്ങൾ ആരുവിനെ ഏൽപിക്കാൻ വന്നതായിരുന്നു ഏലിയാമ്മ..... അലക്സ് ഏലിയാമ്മയെ കണ്ടതും ഞെട്ടി പ്പോയി...പതിയെ ആരുവിൽ നിന്നുള്ള പിടി വിട്ട് മുന്നോട്ട് പോവാനാഞ്ഞതും ഏലിയാമ്മയുടെ കൈ അവന്റെ കവിളിൽ ആഞ്ഞു പതിഞ്ഞു.....അലക്സ് അടികൊണ്ട ഭാഗത്ത് കൈവച്ചു പോയി...... അരുന്ധതി ഞെട്ടി കൊണ്ട് രണ്ടു പേരെയും മാറി മാറി നോക്കി.... ടാ....തല തെറിച്ചവനെ കുറച്ചു മുന്നെയല്ലേ ഞാൻ നിന്നോട് അവളെ വേദനിപ്പിക്കരുതെന്ന് പറഞ്ഞത് എന്നിട്ട്....എന്താടാ നീ കാണിച്ചത്....ഏലിയാമ്മ ഒച്ചയെടുത്തു..... ദേ അമ്മച്ചി എന്നാത്തിനാ എന്നെ തല്ലിയേ.....ദേ ഈ ഒരുമ്പെട്ടോളെ കെട്ടാനൊന്നും എന്നെ കിട്ടുകേല....ഇപ്പോഴും പറയാ എനിക്കിവളെ വേണ്ട.......

എവിടേക്കെങ്കിലും പറഞ്ഞു വിട്ടേരെ .....അലക്സ് ആരുവിനെ നോക്കി പല്ലുകടിച്ചു പ്ഫാ തെമ്മാടീ.....നിന്നോടു പറഞ്ഞത് നീ അനുസരിച്ചാ മതി ഇനി ഇത് പോലൊരു രംഗം ഇവിടെ ഉണ്ടാവരുത്....ഉണ്ടായാൽ.....അന്ന് നീ യീ പടിക്ക് പുറത്താ ഓർത്തോ..... അവന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് താക്കീതൊടെ പറഞ്ഞു ഏലിയാമ്മ.... അലക്സ് ആരുവിനെ ദേഷ്യത്തോടെ നോക്കി...അവൾ മുഖം കുനിച്ചു.... അവളെ നോക്കി ദഹിപ്പിക്കാതെ എന്റെ മുന്നീന്ന് പോ അലക്സേ.....മ്മ്.....പോവാൻ അവനെ രൂക്ഷമായി നോക്കി.. അലക്സ് മുഖം കുനിച്ച് പുറത്തേക്ക് പോയി..... ഈ സമയം ഏലിയാമ്മയുടെ നോട്ടം നിറ കണ്ണുകളോടെ നിക്കുന്ന ആരുവിലെത്തി....അവരവളെ ചേർത്ത് പിടിച്ചു.....ആരു അവരുടെ നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി...... ഏലിയാമ്മ അവളുടെ തലയിൽ വാത്സല്യത്തോടെ തലോടിക്കൊണ്ടിരുന്നു..... ആഹ് .....എന്താ മോളെയിത് കരയല്ലേ.... മോള് വിഷമിക്കേണ്ട ഇതൊന്നും കണ്ടു പേടിക്കയും വേണ്ട....അവനിങ്ങനാ.....ഇച്ചിരി മുൻശുണ്ഠി കൂടുതലുണ്ട് ....ഇനി അതിനൊക്കെ ഒരു മൂക്ക് കയറിട്ട് നിലക്ക് നിർത്തേണ്ടത് മോളാ....

അവളുടെ കവിളിൽ പതിയെ തഴുകി ഏലിയാമ്മ..... ഇത് നാളെ മോൾക്കുടുക്കേണ്ട സാരിയാ.....കൈയിൽ കരുതിയ വലിയൊരു പാക്കറ്റ് ആരുവിനെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു..... നാളെ നല്ലൊരു ദിവസവായിട്ട് ഇനിയും കരഞ്ഞ് ഉറക്കം മുഷിയല്ലേ കൊച്ചേ.....മോള് കിടക്കാൻ നോക്ക് രാവിലെ പളളിയിൽ പോവേണ്ടതല്ലേ....അവളുടെ നിറുകിൽ തലോടി... മ്മ്.....ഏലിയാമ്മയെ നോക്കി പുഞ്ചിരി വരുത്താൻ ശ്രമിച്ചു ആരു.... എന്നാ ഞാൻ പോവാ.....മോള് വാതിൽ ചാരി കിടന്നോ....ആ തെമ്മാടീ ഇനി വഴക്കിടാൻ വരുവാണേൽ എന്നെ വിളിച്ചാ മതി....പറഞ്ഞു കൊണ്ട് ഏലിയാമ്മ മുറി വിട്ടു പുറത്തേക്ക് പോയി.... ഏലിയാമ്മ പോയിക്കഴിഞ്ഞതും വാതിൽ പൂട്ടി ആരു കട്ടിലിൽ വന്നിരുന്നു......നാളെത്തെ ദിവസത്തെ കുറിച്ചോർക്കെ ഉളളിലെവിടെയോ ഭയമുണരുന്നത് അവളറിഞ്ഞു.... ❤❤ ഈ സമയം അലക്സ് റൂമിൽ വന്ന് കട്ടിലിൽ കിടക്കുകയായിരുന്നു.....നാളത്തെ ദിവസത്തെ കുറിച്ചോർക്കെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി അലക്സിന്....അവൻ കൈമുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു.....

അന്നത്തെ രാത്രി എത്ര ഉറങ്ങാൻ ശ്രമിച്ചിട്ടും അലക്സിന് ഉറക്കം വരുന്നുണ്ടായിരുന്നില്ല....ആരുവിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല.....തിരിഞ്ഞും മറിഞ്ഞും എണീറ്റിരുന്നും രണ്ടാളും നേരം വെളുപ്പിച്ചു.... ❤❤❤ പിറ്റേന്ന് രാവിലെ ആരുവിന്റെ വാതിലിൽ മുട്ടുന്നത് കേട്ട് അവൾ വാതിൽ തുറന്നു.....ആലീസായിരുന്നു മുന്നിൽ.... ഹാ....കൊച്ചിതുവരെ റെഡിയായില്ലേ വേഗം റെഡിയായി താഴേക്ക് വന്നേ.....പത്ത് മണിക്കാ മിന്നു കെട്ട് അധികം സമയമില്ല..... മ്മ്....ഞാൻ റെഡിയായിക്കോളാം.....ആരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു...... മ്മ്.....കൊച്ച് റെഡിയായി താഴേക്ക് വാ.....എല്ലാവരും അവിടെ ഉണ്ടാവും.....പറഞ്ഞു കഴിഞ്ഞ് ആലീസ് താഴേക്ക് പോയി...... ആരു വേഗം ചെന്ന് കുളിച്ചു ഫ്രഷ് ആയി സാരിയുടുത്തു....പിങ്ക് നിറത്തിലുള്ള സ്റ്റോൺ വർക്ക് ചെയ്ത സാരിയായിരുന്നു....മുടി കുളി പിന്നൽ കെട്ടി വിരിച്ചിട്ടു....ചെറിയൊരു പൊട്ടും വച്ച് കണ്ണുമെഴുതി.....പിന്നെ ഡയറിയിലെ അമ്മയുടെ ഫോട്ടോ കൈയിലെടുത്തു...അതിലൂടെ വിരലോടിച്ചു... അമ്മയുടെ വലിയ ആഗ്രഹമായിരുന്നു തന്റെ വിവാഹം....പക്ഷ അത് കാണാൻ അമ്മയില്ലാതെ പോയി.....അത് മാത്രമല്ല താനോ അമ്മയോ ആഗ്രഹിച്ച പോലൊരു വിവാഹമല്ല ഇന്ന് നടക്കാൻ പോകുന്നതും...അലക്സിന്റെ മുഖമോർക്കെ ഭയം വന്നു പൊതിഞ്ഞു.....അവൾ ഡയറി തിരികെ വച്ച ശേഷം മനസ് കൊണ്ട് അമ്മയോട് അനുഗ്രഹം വാങ്ങി താഴേക്ക് നടന്നു................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story