അരുന്ധതി: ഭാഗം 12

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ആരു ഭയത്തോടെ തിരിഞ്ഞു നോക്കി.....അപ്പോഴേക്കും അലക്സ് അവളെ വലിച്ചു ചുമരിലേക്ക് ചേർത്ത് നിർത്തി.....കൈയിലിരുന്ന കണ്ണാപ്പീ അവളെ നോക്കി കൈയടിച്ച് ചിരിക്കാൻ തുടങ്ങി......അത് കണ്ടതും അവൾ അവന് നേരെ കൈനീട്ടി..... കുഞ്ഞ് ആരുവിന്റെ കൈയിലേക്ക് പോവാനാഞ്ഞതും അലക്സ് അവനെ തടഞ്ഞു..... ടീ.....ഇവിടെ തന്നെ കടിച്ചു തൂങ്ങാന്ന് മോള് സ്വപ്നം കാണണ്ട....പത്ത് ദിവസം പോലും നീ ഇവിടെ തികച്ച് നിക്കില്ല....വാലേ തീ പിടിച്ച പോലെ ഓടും....ഈ അലക്സാ പറയുന്നത്.... എന്നെ കാണുമ്പോ...കാണുമ്പോ താനിതൊക്കെ തന്നയാണല്ലോ പറയുന്നേ.....എന്നാ താനും കേട്ടോ....താനെന്താ ചെയ്യാൻ പറ്റുന്നേന്ന് വച്ചാ ചെയ്തോ....ഞാൻ പോവില്ല..... അമ്മച്ചി പറയാതെ ഞാൻ ഇവിടന്ന് പോവുന്ന പ്രശ്നമില്ല.... ആരു പറയുന്നത് കേട്ട് അലക്സിന് ദേഷ്യം നുരഞ്ഞു കയറി....അവനവളുടെ കൈയിൽ മുറുകെ പിടിച്ചു ആരൂവിന് നന്നായി വേദനിക്കുന്നുണ്ടായിരുന്നെങ്കിലും പുറമേ കാട്ടാതെ നിന്നു ആരു.... പന്ന മോളെ ഈ അലക്സിനോട് വെല്ലു വിളിക്കാ നീ.....കൊന്നു തളളും ഞാൻ അവനവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു കൊണ്ട് പറഞ്ഞു.....

ഇച്ഛായാ.....എന്നതാ ഇച്ഛായാ......റൊമാൻസൊക്കെ അങ്ങ് റൂമിൽ ചെന്നിട്ട് പോരെ ഇവിടെ ഞങ്ങളുളള കാര്യം മറന്നോ രണ്ടാളും.....ആന്റണി ചിരിയോടെ പറഞ്ഞു.... അലക്സ് അവനെയൊന്ന് കലിപ്പിച്ച് നോക്കി....പിന്നെ അവളെ വിട്ട് മാറി നിന്നു .... ടാ.... തെണ്ടീ.....നീ വെറുതെ എന്റെ കൈയ്ക്ക് പണിയുണ്ടാക്കല്ലേ.....വെറുതെ ചെറിയാൻ വരാ.....അവന്റെ വല്യമ്മേടെ റൊമാൻസ്...... പിറുപിറുത്തു കൊണ്ട് അലക്സ് പുറത്തേക്ക് പോയി..... ഹാ .....കൊച്ച് ഇതൊന്നും കണ്ട് പേടിക്കണ്ട....പുളളിക്കാരൻ വാശിലാ.....വാശിയൊക്കെ തണുക്കുമ്പോ....ഈ ദേഷ്യം മാറിക്കോളും.... ടാ....ആന്റണി നീ വരുന്നുണ്ടോ.....അപ്പോഴേക്കും അലക്സിന്റെ വിളി വന്നു...... മ്മ്.....ഒറ്റക്കൊമ്പൻ മതമിളകി നിക്കുവാ ഞാൻ അങ്ങോട്ട് പോട്ടേ....ഇല്ലേ അങ്ങേര് പറഞ്ഞ പോലെ അങ്ങേരുടെ കൈയ്ക്ക് പണിയാവും ചിരിയോടെ പറഞ്ഞു കൊണ്ട് മുന്നോട്ട് പോയി ..... ആരു ആന്റണി പോകുന്നതും നോക്കി നിന്നു.... ❤❤ റിച്ചാർഡ് പാറേക്കാട്ടിലേക്ക് വരികയായിരുന്നു.......കാറ് റോഡിൽ പാർക്ക് ചെയ്ത ശേഷം അവൻ തറവാട്ടിലേക്ക് തിരിച്ചു.....

അവനെ കണ്ടതും മുകളിൽ ബാൽക്കണിയിൽ നിന്ന സേവ്യർ താഴേക്ക് വന്നു.....അവന്റെ വരവ് കണ്ടപ്പോഴേ എന്തോ പന്തികേട് തോന്നിയിരുന്നു സേവ്യറിന്.... എന്നതാടാ റിച്ചീ....എന്നാത്തിനാ മൂട്ടീ തീ പിടിച്ച പോലെ ഓടുന്നേ..... ഹാ.....മൂട്ടീ തീ പിടിച്ചിട്ട് തന്നാടാ ഓടുന്നേ...അപ്പോ മോനൊന്നും അറിഞ്ഞില്യോ..... എന്നതാടാ.....എന്നതാന്ന് പറഞ്ഞാലല്ലേ അറിയൂ....സേവ്യർ നെറ്റിചുളുച്ചു ആഹ് ഇന്ന് ആ അലക്സിന്റെ കെട്ട് കല്യാണവായിരുന്നു..... കെട്ട് കല്യാണോ നീ എന്നതാടാ പറയുന്നേ.... സത്യാ സേവ്യറേ....അന്ന് നമ്മള് അവനൊപ്പം കുരുക്കീലേ ആ പെണ്ണ്...... ഏത് സെന്റ് തെരേസാസ് കോൺവെന്റിലെ ടീച്ഛറോ.... ആ.....ആ പെണ്ണ് തന്നെ.... ശ്ശേ.....ഇതിപ്പോ വെളുക്കാൻ തേച്ചത് പാണ്ടായല്ലോടാ.....നമ്മളവനെ ഒതുക്കാൻ വേണ്ടിയല്ലേ.....അന്ന് അവനെ കുടുക്കിയേ.....എന്നിട്ടിപ്പോ.....ഒന്നും ചെയ്യാൻ പറ്റീലല്ലോടാ..... ഇനീപ്പോ എന്നാ ചെയ്യാനാ അവളെയങ്ങ് തട്ടിയാലോ .....റിച്ചാർഡ് ക്രൂരമായി ചിരിച്ചു.... അതത്ര എളുപ്പവല്ല റിച്ചി.....അലക്സ് നീ വിചാരിക്കുന്നത് പോലെ നിസ്സാരക്കാരനല്ല....വെറുതെയല്ല അവനെ ഒറ്റക്കൊമ്പനെന്ന് വിളിക്കുന്നേ.....

നമുക്കത് പുത്തരിയല്ലല്ലോ സേവ്യറേ.....അന്ന് ശ്യാം ധീരനെ കൊന്ന പോലെ അങ്ങ് തീർക്കണം എന്നിട്ടതിനെ ആക്സിഡന്റാക്കി മാറ്റിയാ പോരേ..... മ്മ്.....വരട്ടെ അവനെ അങ്ങനെ ജീവിക്കാൻ വിടില്ല ഞാൻ.....പകയാ....എനിക്ക് അവൻ കാരണവാ അന്ന് എനിക്ക് ജയിലീ കിടക്കേണ്ടി വന്നത്.....അത് കൊണ്ടാ എനിക്കെന്റെ ജീനയെ നഷ്ടപ്പെട്ടത്.....അത് മാത്രമല്ല.....ഇന്ന് അപ്പനൊപ്പം വളരേണ്ട എന്റെ രാഷ്ട്രീയ ഭാവി എല്ലാം തകർത്തു കളഞ്ഞതവനാ.....വിടില്ല ഞാനവനെ....സമാധാനമായിട്ട് ജീവിക്കാൻ സമ്മതിക്കില്ല.....പല്ലു ഞെരിച്ചു സേവ്യർ.... ഹാ.....എന്റെ അപ്പന്റെ ചോരയാ അവനും എന്റെ സ്വന്തം കൂടപിറപ്പ് പക്ഷേ എന്റെ അമ്മച്ചിയെ അവന്റെ തളള എല്ലാവരുടെയും മുന്നിൽ വച്ചാ അന്ന് ചൂലിന് തല്ലിയത്.... അതിനു ശേഷാ അപ്പന് അമ്മച്ചിയെ കെട്ടിയത്.....എന്റെ അമ്മച്ചി അനുഭവിച്ച നാണക്കേട്.....അത് പോലെ ആ തളളയുടെ കുടുംബത്തേയും നാണം കെടുത്തണം അതിനു വേണ്ടിയാ ഞാൻ നിന്നോടൊപ്പം അവനെ തകർക്കാൻ കൂടെ നിൽക്കുന്നത്....ക്രൂരമായ ചിരിയോടെ പറഞ്ഞു... ❤❤❤

രാത്രി എസ്റ്റേറ്റിലെ ഓഫീസിലിരുന്ന് വെളളമടിക്കുകയായിരുന്നു അലക്സ്......ഒരു കുപ്പി പകുതിയോളം അകത്താക്കി.... ഇച്ഛായാ.....എന്നാ കുടിയാ ഇച്ഛായാ ഇത് മതിയാക്ക് കൂമ്പ് വാടി പോവും.... പ്ഫാ %%$$%% മോനേ.....നീയാരാടാ ഈ അലക്സിനെ ഉപദേശിക്കാൻ...... ദേ ഇച്ഛായാ മതിയാക്ക് നമുക്ക് വീട്ടി പോവാം....അറിയാല്ലോ....അമ്മച്ചി ചീത്തപറയത്യേയുളളൂ.... നിനക്ക് പേടിയാണേ നീ പോ മോനേ ദിനേശാ.....എനിക്കാരേയും പേടിയില്ല ആരേം....നാക്ക് കുഴയുന്നുണ്ടായിരുന്നു..... ഓ....ഇങ്ങേരെന്നെ കൊണ്ട് എൽ.ഐ.സി എടുപ്പിച്ചേ അടങ്ങൂ.....ദേ ഇച്ഛായാ ഇന്നത്തേക്ക് മതി പ്ലീസ് എണീറ്റ് വന്നേ..... നീ പോടാ....ചെകുത്താനെ ആ ഒരുമ്പെട്ടോളെ എല്ലാരും കൂടി എന്റെ തലേലോട്ട് കെട്ടിവച്ചിട്ട്....നിനക്കറിയോ ഇന്നലെ അവളുടെ മുന്നി വച്ചാ അമ്മച്ചി എന്നെ തല്ലിയേ.... ഇന്നലെ തല്ലിയല്ലേയുളളൂ....ഇന്നമ്മച്ചി നിങ്ങളെ അടിച്ച് പുറത്താക്കും നോക്കിക്കോ ഈ കോലത്തില് കാണുവാണേ..... നീ പോടാ യൂദാസേ.....നിനക്കറിയോ എന്നെ ഇന്നാ പീറ പെണ്ണ് വെല്ലൂവിളിച്ച്.....അവള് പറയാ അവള് താമരയ്ക്കലീന്ന് പോവില്ലാന്ന്.... ഓ..... അവളെ അവിടന്ന് ഓടിച്ചിട്ടെന്തിനാ.... ഈ അലക്സേ ഒറ്റക്കൊമ്പനാ....എനിക്ക് പെണ്ണും പിടക്കോഴിയൊന്നും വേണ്ട.... മ്മ്.....അങ്ങനെ.....എന്തായാലും മതി കുടിച്ചത്.....വന്നേ.....എണീറ്റേ.....

പറഞ്ഞു കൊണ്ട് അലക്സിനെ വലിച്ചു താങ്ങി എണീപ്പിച്ച് വണ്ടിയിലേക്ക് കൊണ്ട് പോയിയിരുത്തി.... പിന്നെ വേഗം താമരയ്ക്കലേക്ക് തിരിച്ചു.... ❤❤❤ ആരു അവളുടെ റൂമിൽ ഇരിക്കുകയായിരുന്നു....ഈ സമയം ആലീസ് അവിടേക്ക് വന്നു...... ഹാ കൊച്ച് കഴിക്കുന്നില്ലേ......വന്നേ....അമ്മച്ചി തന്നെ വിളിച്ചു കൊണ്ട് ചെല്ലാൻ പറഞ്ഞു...... മ്മ്.....ഞാൻ പിന്നെ കഴിക്കാം ആലീസേ....ആരു അലക്സിന്റെ റൂമിലേക്ക് പാളി നോക്കി.... ഇച്ഛായൻ വരാത്തോണ്ടാന്നോ.....ഇച്ഛായൻ ഇന്ന് വൈകും കഴിച്ചിട്ടാവും വരിക കൈവച്ച് കുടിക്കുന്നതായി ആംഗ്യം കാണിച്ചു.....നീ വാ കൊച്ചേ....അമ്മച്ചിടെ കണ്ണ് വെട്ടിച്ച് അകത്തേക്ക് വരാനിരിക്കയാവും അതാ വൈകുന്നത്...ചിരിയോടെ പറഞ്ഞു ആലിസ്... ആരു ആലീസിനൊപ്പം അത്താഴം കഴിച്ചു ....കുറച്ചു സമയം അവർ വർത്തമാനം പറഞ്ഞു താഴെ ഇരുന്നു ഈ സമയം കണ്ണാപ്പീയെ ആരു തോളിലിട്ട് കൊണ്ട് നടന്ന് ഉറക്കി..... ഉറങ്ങി കഴിഞ്ഞ് അവനെ അമ്മച്ചിയെ ഏൽപ്പിച്ചു തിരികെ പോയി..... കുറേ സമയം കഴിഞ്ഞ് ആരോ വാതിൽ മുട്ടുന്ന കേട്ട് ആരു വന്നു വാതിൽ തുറന്നു....നോക്കുമ്പോൾ എലിയാമ്മയായിരുന്നു.... ഏലിയാമ്മയെ കണ്ടതും അവൾ പുഞ്ചിരിച്ചു.... എന്താ മോളെ ഇത് കല്യാണ രാത്രി ഇവിടെയാണോ കിടക്കുന്നത്....

കൊച്ച് അലക്സിന്റെ റൂമിലേക്ക് പോയേ.....ഇനി നീ അവനൊപ്പം അവിടെയാ താമസിക്കേണ്ടത് ചെറു ശാസനയോടെ പറഞ്ഞു..... അമ്മച്ചി അത് അയാൾക്ക്..... അവളെ രൂക്ഷമായി നോക്കി ഏലിയാമ്മ... അല്ല ഇ....ഇച്ഛായന് ഇഷ്ടാവില്ല.....ഞാൻ ഇവിടെ നിന്നോളാം.... മ്മ് ഹും നീ പറഞ്ഞതനുസരിച്ചാ മതി...വന്നേ....ഏലിയാമ്മ കൈയോടെ അവളെ അലക്സിന്റെ റൂമിലേക്ക് കൊണ്ട് ചെന്നാക്കി....പിന്നെ അവർ താഴേക്ക് പോയി.... ❤❤ ഈ സമയം താഴെ.... പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട്....ഈ പാവം അലക്സിന് തല ചായ്ക്കാൻ വീട്ടിലിടമില്ലാ.... അയ്യോ എന്റിച്ഛായാ ഇങ്ങനെ വിളിച്ചു കൂവല്ലേ അമ്മച്ചി ഇപ്പൊ ഇത് കേട്ട് വന്നാ ഉളള കിടപ്പാടവും പോവും പിന്നെ ശരിക്കും നിങ്ങൾക്ക് തലചായ്ക്കാൻ ഇടം കാണുകേല....ആന്റണി അലക്സിന്റെ വായ് പൊത്തി പിടിച്ചു....വല്ലവിധേനെയും മുകളിൽ കൊണ്ട് ചെന്നാക്കിയ ശേഷം താഴേക്ക് പോയി.... ഈ സമയം ആരു അലക്സിന്റെ റൂമിൽ കട്ടിലിനോരം ചേർന്നിരിക്കുകയായിരുന്നു....മുണ്ട് മുറുക്കിയുടുത്ത് അലക്സ് ആടിയാടി അകത്തേക്ക് വന്നു....അത് കണ്ടപ്പോൾ തന്നെ ആരു പേടിയോടെ എണീറ്റു................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story