അരുന്ധതി: ഭാഗം 13

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ആരു അലക്സിനെ തന്നെ ഉറ്റുനോക്കി.....അലക്സ് ആടി ആടി അവളുടെ അടുത്തേക്ക് വന്നു..... തന്റെ മുന്നിൽ നിൽക്കുന്ന ആരുവിനെ കണ്ട് അമ്പരപ്പോടെ നോക്കി.....കണ്ണുകൾ രണ്ടും തിരുമ്മി കൊണ്ട് വീണ്ടും വീണ്ടും നോക്കി..... ആരു അവൻ ചെയ്യുന്നതൊക്കെ കണ്ണുമിഴിച്ച് നോക്കി നിന്നു..... ഞാനെന്താടീ ഇവിടെ......അല്ല .......നീ യെന്താടി ഇവിടെ..... ഓ.....എനിക്ക് മുറി മാറി പോയതാല്ല്യോ.....പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി.... അതേ ഇത് നിങ്ങൾടെ മുറി തന്നാ .....അവൾ പിന്നിൽ നിന്നും പറഞ്ഞു...... എന്റെ മുറിയാ....പിന്നെ നീയെന്താ ഇവിടേ.... അത് അമ്മച്ചി പറഞ്ഞു ഇന്ന് മുതൽ ഇവിടെ കിടക്കാൻ മടിച്ച് മടിച്ച് പറഞ്ഞു ആരു.... അമ്മച്ചിയങ്ങനെ പലതും പറയും നീ യെന്നാത്തിനാടി അതൊക്കെ അനുസരിക്കാൻ പോണത്......ഇറങ്ങി പോടി ഒരുമ്പെട്ടോളെ എന്റെ മുറീന്ന്....അലക്സ് അലറി.... നാല് കാലിലാ നിൽക്കുന്നതെങ്കിലെന്താ നാവീന്ന് വരുന്നതൊക്കെ നല്ല സ്ട്രോങ്ങാ... ആരു പിറുപിറുത്തു... എന്താടി പറഞ്ഞത് .....അലക്സ് സ്ട്രോങ്ങാ അത് നീ പറയേണ്ട കാര്യവില്ല....നീ ഇപ്പൊ പോവുന്നുണ്ടോ..... ഇല്ല......ഞാൻ പോവില്ല....ആരു അലസമായി പറഞ്ഞു.... വേണ്ട .....നീ പോണ്ട.....നീ പോണ്ടടീ ....നിന്നെ ഞാൻ പുറത്താക്കിക്കോളാം.....പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ പിടിച്ച് വലിച്ചു ബലമായി പുറത്തേക്ക് കൊണ്ട് പോയി ...

.വാതിൽ തുറന്നതും മുന്നിൽ ഇടുപ്പിൽ കൈയ്യൂന്നി നിൽക്കുന്ന ഏലിയാമ്മയെ കണ്ട് അലക്സ് ആരുവിലുളള പിടി വിട്ടു.... അലക്സ് ഏലിയാമ്മയെ കണ്ടതും വെളുക്കെ ചിരിച്ചു..... മ്മ്......എന്താ......ഏലിയാമ്മ വിത്ത് കലിപ്പ്... മ്മ് ച്ചും.....അലക്സ് ചുമലനക്കി.... അവളെ നീയെങ്ങോട്ട് കൊണ്ട് പോവാ.... ഈ കൊച്ചിന് അവളുടെ റൂമിൽ കിടന്നാ മതീന്ന് അതോണ്ട് അങ്ങോട്ട് കൊണ്ടാക്കുവാരുന്നേ അമ്മച്ചീ.....അലക്സ് വിത്ത് നിഷ്കൂ..... മദ്യത്തിന്റ രൂക്ഷ ഗന്ധം മൂക്കിലൂടെ തുളച്ചു കയറിയതും ഏലിയാമ്മയും ആരുവും മൂക്ക് പൊത്തി...... ആന്നോടീ കൊച്ചേ.....ഏലിയാമ്മ ആരുവിനെ നോക്കി.... മ്മ് ഹ്.....ഇല്ല........ആരു അലക്സിനെ നോക്കി...... പ്ഫാ........പര നാറി കുടിച്ച് പൂസായി വന്നതും പോര പെണ്ണിന്റെ മെക്കിട്ട് കേറുവാണോ.... അമ്മച്ചി!!!!അവളവിടെ അവളുടെ റൂമിൽ കിടക്കട്ടേ.....എന്നാത്തിനാ ഇവിടെ..... അതും കൂടി ഇനി ഞാൻ പറഞ്ഞു തരാടാ.....കല്യാണം കഴിഞ്ഞാൽ ഭാര്യ ഭർത്താവിന്റെ മുറിയില്ലാതെ പിന്നെ ....എന്നെ കൊണ്ടൊന്നും പറയിപ്പീക്കരുതെ അലക്സേ....ഏലിയാമ്മ പല്ലു കടിച്ചു..... മോളെ നീ ഈ തെമ്മാടീയെയും വിളിച്ചോണ്ട് അകത്തു പോയേ..... മ്മ്.....ആരു അലക്സിനെ നോക്കി..... അലക്സ് അവളെ നോക്കി കണ്ടുരുട്ടി...... അലക്സ് വാതിൽ ചേർത്തടച്ച ശേഷം ആരുവിനെയും വലിച്ചുകൊണ്ട് അകത്തേക്ക് പോയി......

ഏലിയാമ്മ ചിരിയോടെ താഴേക്ക് പോയി..... ടീ.....നീ പോവില്ല അല്ലേ....അലക്സ് അലറി ഇല്ല.....അമ്മച്ചി പറഞ്ഞതൊക്കെ നിങ്ങൾ കേട്ടതല്ലേ......നിങ്ങളെന്റെ ഭർത്താവാ അപ്പോ ഞാനിന്ന് മുതൽ ഇവിടെയാ .....ഈ താലി കെട്ടിയ കാര്യം മറക്കണ്ട.....താലി ഉയർത്തി കാട്ടി വീറോടെ പറഞ്ഞു..... അപ്പോ നീയെന്റ ഭാര്യയല്ലേ....ആ അവകാശവും പറഞ്ഞല്ലേ നീ ഇന്നീ മുറിയിൽ കിടക്കുന്നേ.....അപ്പോ ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലേ.....അത് നമുക്ക് നല്ലോണം ആഘോഷിക്കണ്ടേ ഭാര്യേ.....വഷളച്ചിരിയോടെ കീഴ്ചുണ്ട് കടിച്ചു കൊണ്ട് അലക്സ് അവൾക്ക് നേരെ നടന്നടുത്തു..... അലക്സ് പറഞ്ഞത് കേട്ട് കിളിപോയി നിക്കാരുന്നു ആരു..... ഈശ്വരാ ഈ കാട്ട് പോത്തിതെന്തിനുളള പുറപ്പാടാവോ.....ഉമിനീരിറക്കിക്കൊണ്ട് ആരു ഓർത്തു...... അലക്സ് വരുന്നതിനനുസരിച്ച് ആരു പിന്നിലേക്ക് പോയി.....പതിയെ ഷർട്ടിന്റെ ഓരോ ബട്ടണുകൾ അഴീക്കാൻ തുടങ്ങി.... ആരു കണ്ണുമിഴിച്ച് അവന്റ പ്രവൃത്തികൾ നോക്കി നിന്നു..... അവസാനം ഷർട്ടഴിച്ചു നിലത്തേക്കിട്ട ശേഷം വന്യമായ ചിരിയോടെ അവളെ നോക്കി.... ആരു പേടിയോടെ പിന്നിലേക്ക് പോയി.....

അലക്സ് അവളെ അരയിലൂടെ കൈചേർത്ത് വലിച്ചു തന്നോട് ചേർത്ത് നിർത്തി....രണ്ടു കൈയിലായി കോരിയെടുത്ത് ബെഡിലേക്കിട്ടു.... വേണ്ട.....പോയേ.......എന്റെ ദേഹത്ത് തൊടരുത് മാറ് ആരു ബെഡിന്റെ അറ്റത്തേക്ക് നിരങ്ങി നിരങ്ങി.... പോയി..... അങ്ങനെ പറഞ്ഞാലെങ്ങനാ ഭാര്യേ.....അമ്മച്ചി പറഞ്ഞത് നീയും കേട്ടതല്ലേ......ഞാൻ താലി കെട്ടിയ കാര്യം എന്റെ കൊച്ചു മറന്നോ പറഞ്ഞു കൊണ്ട് അലക്സ് അവളുടെ രണ്ടു കാൽമുട്ടിലുമായി പിടിച്ചു വലിച്ചു കൊണ്ട് അവനോടടുപ്പിച്ചു......ആരു പേടിയോടെ അവനെ തന്നെ ഉറ്റുനോക്കി.... വേണ്ട......എന്നെ ഒന്നും ചെയ്യല്ലേ....പ്ലീസ് ആരു കെഞ്ചി..... അയ്യോ......നിന്നെ ഞാൻ എന്നാ ചെയ്യാനാ.....പറഞ്ഞു കൊണ്ട് അവളിലേക്ക് മുഖമടുപ്പിച്ചു അലക്സ്.... ആരു വെറുപ്പോടെ മുഖം തിരിച്ചു.....അലക്സ് അവളുടെ കവിളിൽ കുത്തി പിടിച്ചു അവളുടെ ചുണ്ടുകളുഴിഞ്ഞു.... ആരു അവനെ പിടിച്ചു മാറ്റി കൊണ്ട് ഓടാൻ തുടങ്ങിയതും അവളുടെ കൈയിൽ പിടുത്തമിട്ടു അലക്സ്...... ആരു അവന്റെ കൈവിടുവിക്കാൻ നോക്കി ക്കൊണ്ടിരുന്നു....

പക്ഷേ അതിനനുസരിച്ച് അവൻ പിടി മുറുക്കി.....ഈ സമയം ആരുവിന്റെ നോട്ടം ടേബിളിനു മുകളിലിരുന്ന ജഗ്ഗിലെത്തി...... അലക്സ് അവളുടെ പിൻകഴുത്തിൽ പിടിച്ചു തന്നിലേക്കടൂപ്പിച്ചതും ആരു ടേബിളിൽ നിന്നും ജഗ്ഗെടുത്ത് അവന് നേരെ വീശി.... ജഗ്ഗ് കൃത്യമായി അലക്സിന്റെ നെറ്റിയിൽ വന്നിടിച്ചു....നല്ല ഫിറ്റായിരുന്നത് കൊണ്ട് ബാലൻസ് തെറ്റി കട്ടിലിലേക്ക് വീണു.....പിന്നെ അവിടെ തന്നെ വീണു കിടന്നു..... ആരു പകപ്പോടെ അവനെ നോക്കി..... ടീ......ഒരുമ്പെട്ടോളെ നിനക്ക് ഞാൻ വെച്ചിട്ടുണ്ട്......കിടന്നു കൊണ്ട് തന്നെ പിച്ചും പേയും പറയുന്നുണ്ടായിരുന്നു.....പിന്നെ ബോധം മറയുകയും ചെയ്തു...... ഈ സമയം ആരു നെഞ്ചിൽ കൈവച്ചു കൊണ്ട് നിലത്തു ഒരു മൂലയ്ക്കിരുന്ന് കരയാൻ തുടങ്ങി ..... കരഞ്ഞ് കരഞ്ഞ് എപ്പോഴോ ഉറങ്ങുകയും ചെയ്തു.... ❤❤❤ പിറ്റേന്ന് രാവിലെ ആരു ഉണർന്നു നോക്കുമ്പോൾ അലക്സ് നല്ല ഉറക്കത്തിലായിരുന്നു......

അവൾ പതിയെ എഴുന്നേറ്റ് അവളുടെ റൂമിലേക്ക് പോയി..... മാറിയുടുക്കാനുളള ഡ്രസു മെടുത്ത് തിരികെ വന്നു......കുളിക്കാനായി ബാത്ത്റൂമിലേക്ക് കയറി...... ഈ സമയം അലക്സ് ഉണർന്നു......കണ്ണുകൾ വലിച്ചു തുറക്കാൻ നോക്കിയപ്പോൾ നല്ല തല വേദന തോന്നി ......തലേ ദിവസത്തെ മദ്യത്തിന്റ കെട്ട് വിട്ടില്ലാന്നോർത്ത് പതിയെ തലയിൽ കൈവച്ചു കൊണ്ട് കട്ടിലിൽ ചാരിയിരുന്നു......നെറ്റിയിൽ തൊട്ടപ്പോൾ നല്ല വേദന തോന്നി.......ഈ സമയം തലേന്ന് രാത്രി നടന്നതൊക്കെ ഓർത്തെടുത്തു.......ടേബിളിനു മുകളിലിരുന്ന ജഗ് കണ്ടതും അലക്സ് നെറ്റിയിൽ വിരലോടിച്ചു..... ഈ സമയം ബാത്ത്റൂമിൽ നിന്നും ഇറങ്ങി വരുന്നവളെ കാണെ അവന്റെ മുഖം വലിഞ്ഞു മുറുകി...... ബെഡിൽ നിന്നും ചാടിയെണീറ്റ് അവളുടെ അടുത്തേക്ക് പാഞ്ഞു..................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story