അരുന്ധതി: ഭാഗം 14

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

അലക്സിനെ കണ്ടതും ആരു സ്തംഭിച്ചു നിന്നു പോയി.....പാഞ്ഞു വന്ന അലക്സ് അവളെ വട്ടം ചുറ്റി തന്നോട് ചേർത്ത് നിർത്തി രൂക്ഷമായി അവളുടെ മുഖത്തേക്ക് നോക്കി..... അപ്പോഴാണ് അവന്റെ നെറ്റിയിലെ മുറിവ് അവളുടെ ശ്രദ്ധയിൽ പെട്ടത്.....രാത്രി ജഗ്ഗ് വന്നിടിച്ചിടത്ത് പോറല് പറ്റിയിരുന്നു...... ടീ....നാ........മോളെ എന്താടിയിത്.....അവൻ തന്റെ നെറ്റിയിലെ മുറിവിൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു...... മറുപടി പറയാതെ ആരു തല കുമ്പിട്ട് നിന്നു....അലക്സിനാണേൽ കലി കയറി.....അവനവളുടെ അരയിലെ പിടി ഒന്നൂടി മുറുക്കി.. ടീ.....നിന്നോടാ ചോദിച്ചാത്....എന്തിനാടീ എന്നെ ജഗ്ഗിനടിച്ചത്...... തന്നെ ജഗ്ഗിനടിക്കല്ല വേണ്ടതാ.....തലമണ്ട തല്ലി പൊളിക്കാ ചെയ്യേണ്ടത് കളള് കുടിയൻ....അവനെ തുറിച്ച് നോക്കി ആരു.... കളള് കുടി മാത്രല്ലടീ വേറെ പലതും എനിക്കറിയാം....അലക്സ് ആരുവിനെ നോക്കി കണ്ണുരുട്ടി.... അതെനിക്കിന്നലെ രാത്രി മനസ്സിലായി.....അതിനുള്ള സമ്മാനവാണല്ലോ ആ തിരു നെറ്റിയിലിരിക്കുന്നേ .......ആരു അവനെ പുച്ഛിച്ചൂ നിനക്കത്രയ്ക്ക് അഹങ്കാരോ......നീ നോക്കിക്കോ പന്ന മോളെ....അധികം ഞെളിയാൻ നിന്നെ ഈ അലക്സ് വിടുകേല.....അവളിലേക്ക് മുഖ മടുപ്പിച്ചു അലക്സ്...

ഓ ഞാൻ പേടിച്ചു.....താൻ പോടോ കളള് കുടിയൻ നസ്രാണി.....എന്നോട് കളിക്കാൻ വരുന്നതിന് മുന്നെ പത്ത് തവണ ആലോചിക്കണം .....ഇന്നലെ കിട്ടിയതൊക്കേ ഓർമ്മ വേണം കേട്ടല്ലോ....അവന് നേരെ ചൂണ്ട് വിരൽ നീട്ടി പറഞ്ഞു.... നിന്റെ ഈ അഹങ്കാരം ഞാൻ തീർത്തു തരുന്നുണ്ടെടീ......പറഞ്ഞു കൊണ്ട് അവളെ വീണ്ടും അവനോട് ചേർത്ത് നിർത്തി..... അത് വരെ വീറോടെ നിന്ന ആരുവിന് ചെറിയൊരു ഭയം തോന്നി.....അവളവന്റെ കൈവിടുവിക്കാൻ നോക്കി.....പക്ഷെ അലക്സ് അവളുടെ കൈ രണ്ടും പിന്നിലേക്ക് ലോക്ക് ചെയ്തു വച്ചു..... അവന്റെ നഗ്നമായ മാറിലാണ് താൻ ചേർന്ന് നിക്കുന്നതെന്ന് കണ്ടതും അവനിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നവൾ....അവന്റെ കൈകരുത്തിന് മുന്നിൽ അവൾ തോറ്റു പോയി..... ടോ......കളള് കുടിയാ എന്നെ വിടടോ.....എനിക്ക് പോണം.... കളള് കുടിയൻ നിന്റെ തന്തയാടീ ഒരുമ്പെട്ടോളെ...... ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ.....ആരു ദേഷ്യത്തോടെ പറഞ്ഞു..... അവളുടെ വീറോടെയുളള സംസാരവും പെരുമാറ്റവും ഓരോ നിമിഷവും അവനിലെ വാശി കൂട്ടി.... നീ ഇന്നലെ എന്റെ നെറ്റി പൊട്ടിച്ചതല്ലേ......അതിന് ഞാനും എന്തെങ്കിലും തിരികെ തരണ്ടേ......

പറഞ്ഞു കഴിഞ്ഞതും അവനവളുടെ അധരം സ്വന്തമാക്കി..... (സ്നേഹം കൊണ്ടല്ലാട്ടോ) അവളുടെ കീഴ് ചുണ്ടിൽ അവന്റെ പല്ലുകൾ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു.....അവന്റെ ദേഷ്യം മുഴുവൻ അവൻ തീർത്തു.....ആരു കുതറി മാറാൻ നോക്കി പക്ഷെ കഴിഞ്ഞില്ല .....കൈ രണ്ടും പിന്നിലേക്ക് ലോക്ക് ചെയ്തു വച്ചത് കാരണം അവൾക്ക് അനങ്ങാൻ കൂടി കഴിഞ്ഞില്ല.....വേദന കൊണ്ട് ആരുവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി ...... നാവിൻ ചോരയുടെ രുചിയറിഞ്ഞപ്പോഴാണ് അലക്സ് അവളെ മോചിപ്പിച്ചത്..... ഒരു പുച്ഛച്ചിരിയോടെ തന്റെ മുന്നിൽ നിൽക്കുന്നവളെ നോക്കി.....പക്ഷേ അവളുടെ നിറഞ്ഞ കണ്ണുകൾ അവനിലെവിടെയോ ഒരു നീറ്റലുണ്ടാക്കി....അത് പുറത്ത് കാട്ടാതെ തുടർന്നു.... ടീ.....നീ ഇത്രേയുളളൂ....കൂടുതൽ വിളയാൻ നിക്കല്ലേ....നിന്നാൽ പൂണ്ടു വിളയാടും ഞാൻ....അവളുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു...... ആരു അവനെ കൂർപ്പിച്ചു നോക്കി..... ചുണ്ടിൽ കൈവച്ച് പതിയെ പരതിയപ്പോൾ നല്ല വേദന തോന്നി എരിവാറ്റി കൊണ്ട് അലക്സിനെ നോക്കി കാട്ട് പോത്ത്.....(ആത്മ)... ഈ സമയം അയയിൽ നിന്നും ടൗവ്വലുമെടുത്ത് അവളെയൊന്ന് രൂക്ഷമായി നോക്കി ക്കൊണ്ട് അലക്സ് ബാത്ത്റൂമിലേക്ക് പോയി.... ❤❤

ആരു താഴേക്ക് ചെല്ലുമ്പോൾ എല്ലാവരും ഉമ്മറത്ത് തന്നെ നിപ്പുണ്ടായിരുന്നു......ആലീസിന്റെ കൈയിലിരുന്നു കണ്ണാപ്പീ അവളെ നോക്കി ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോകാൻ കൈനീട്ടി..... ആരു വേഗം അവനെ കൈയിൽ വാങ്ങി.....അപ്പോഴേക്കും ഏലീയാമ്മ കുഞ്ഞീനുളള ഭക്ഷണവുമായി അവിടേക്ക് വന്നു..... മോളെ കണ്ണാപ്പീയെ ഇങ്ങ് തന്നേരെ അവന് ഈ ഭക്ഷണം കൊടുക്കട്ടേ..... ഞാൻ കൊടുത്തോട്ടേ അമ്മച്ചി....ആരു പുഞ്ചിരി യോടെ ചോദിച്ചു.... അതിനെന്താ മോള് തന്നെ കൊടുത്തോ...പറഞ്ഞത് കൊണ്ട് ഏലിയാമ്മ ഭക്ഷണം അവളെ ഏൽപ്പിച്ചു.... ആരു വാവയെ പുറത്തേക്ക് കൊണ്ട് പോയി കാക്കയെയും പൂച്ചയെയും കാട്ടിക്കൊടുത്ത് ഭക്ഷണം കഴിപ്പിക്കാൻ തുടങ്ങി.....ഈ സമയം ആലീസും ഏലിയാമ്മയും പുഞ്ചിരിയോടെ അവളെ നോക്കി നിന്നു..... ❤❤ അലക്സ് താഴേക്ക് വരുമ്പോൾ കാണുന്നത് കണ്ണാപ്പീയെയും കൊണ്ട് നടക്കുന്ന ആരുവിനെയാണ് ......അവൻ പാഞ്ഞു ചെന്ന് അവളുടെ കൈയിൽ നിന്നും കുഞ്ഞിനെ പിടിച്ചു വാങ്ങി.....

ആര് പറഞ്ഞിട്ടാടീ ഒരുമ്പെട്ടോളെ നീ കുഞ്ഞിനെ എടുത്തേ അലക്സ് അലറി.... തനിക്കിതെന്തിന്റെ കേടാടോ.....കുഞ്ഞിനെ എടുക്കാനും ഞാൻ നിങ്ങളുടെ അനുവാദത്തിന് കാക്കണോ.... ടീ.......നീ അങ്ങനിപ്പോ എന്റെ മോനെ എടുക്കണ്ട.....അലക്സ് അലറി.... എന്നതാ ഇച്ഛായാ....നിങ്ങടെ തല്ല് കൂടല് രാവിലെ തന്നെ തുടങ്ങിയോ.....ആന്റണി ആലീസുമായി അവിടേക്ക് വന്നു..... അതിനു മറുപടി പറയാതെ അലക്സ് അവനെ രൂക്ഷമായി നോക്കി..... അപ്പോഴാണ് ആരുവിന്റെ ചുണ്ടിൽ രക്തം നീലിച്ചിരിക്കുന്നത് ആലീസ് കാണുന്നത്.... കൊച്ചിന്റെ ചുണ്ടിലിതെന്നാ പറ്റിയതാ.....അവളുടെ ചുണ്ടിൽ സൂക്ഷിച്ചു നോക്കി ക്കൊണ്ട് ചോദിച്ചു...... അതോ ഒരു പെപ്പട്ടി കടിച്ചതാ.....അലക്സിനെ നോക്കി ക്കൊണ്ട് പറഞ്ഞു..... പേപ്പട്ടിയാ !!!!! ആലീസും ആന്റണിയും അന്തിച്ചു നോക്കി..... പേപ്പട്ടി നിന്റെ തന്തയാടീ പന്ന മോളെ അലക്സ് അലറി.... മ്മ്.....അപ്പോ ഈ പേപ്പട്ടിയാ കടിച്ചതല്യോ...അലക്സിനെ നോക്കി ആന്റണി ആക്കി ചിരിച്ചു പറയുന്നത് കേട്ടപ്പഴാണ് അലക്സിന് അമളി പറ്റിയത് മനസ്സിലായത്.... അവൻ ചമ്മലോടെ മുഖം കുനിച്ച് അവിടെ നിന്നും പോവാൻ തുടങ്ങി...... എന്റിച്ഛായാ നിങ്ങളാളു കൊളളാലോ.....സോ ഫാസ്റ്റ്......കുറച്ചു മയത്തിലൊക്കെ ആവാരുന്നു.... അവൻ ആന്റണി ഒന്നിരുത്തി നോക്കി..... ടാ.....പുല്ലേ.....നീ നിന്റെ കാര്യം നോക്ക്....വെറുതെ എന്നെ വെറി പിടിപ്പിക്കല്ലേ പറഞ്ഞു കൊണ്ട് കണ്ണാപ്പീയെയും കൊണ്ട് മുകളിലേക്ക് പോയി.... ആലീസും ആന്റണിയും അവന്റെ പോക്ക് കണ്ടു ഊറിച്ചിരീക്കാൻ തുടങ്ങി.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story