അരുന്ധതി: ഭാഗം 15

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

വൈകുന്നേരം കണ്ണാപ്പീയെയും മടിയിലിരുത്തി ഉമ്മറത്തിരിക്കുകയായിരുന്നു ആരു....ഏലിയാമ്മ ആലീസിന്റെ മുടി ചീകിക്കൊണ്ട് തൊട്ടടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു......ഇടയ്ക്കെപ്പോഴോ ആലീസ് ആരുവിനെ നോക്കുമ്പോൾ കാണുന്നത് എന്തോ ആലോചനയിലാണ്ടിരിക്കുന്നവളെയാണ്..... കൊച്ചെന്താ ആലോചിക്കുന്നേ......ആലീസ് അവളെ നോക്കി.... ഏയ് ഒന്നൂല്ല ആലീസേ....ചെറു പുഞ്ചിരി യോടെ പറഞ്ഞു ആരു..... അതല്ല എന്തോ ഉണ്ട്......എന്നതാ കൊച്ചേ.....എന്നതായാലും പറയ്..... മ്മ്.....അത് ......ഇവിടെ വന്നിട്ട് ഞാനിതുവരെ അമ്പലത്തിൽ പോയില്ല.....എനിക്ക് അമ്പലത്തിൽ പോണംന്ന് തോന്നാ.....മടിയോടെ മുഖം കുനിച്ച് പറഞ്ഞു.... അത് പറയാനെന്തിനാ മോളെ മടിക്കുന്നേ.....നിനക്ക് അമ്പലത്തിലോ പള്ളിയിലോ എവിടെ വേണമെങ്കിലും പോവാല്ലോ.....നാളെ അലക്സിനോട് പറയാം മോളെ ഒന്ന് അമ്പലത്തിൽ കൊണ്ട് പോവാൻ.... ഏലിയാമ്മ പറയുന്നത് കേട്ട് ആരുവിന്റെ മുഖം തെളിഞ്ഞു.....മനസ്സ് നിറഞ്ഞ് പുഞ്ചിരിച്ചവൾ.... ഈ സമയം അലക്സും ആന്റണിയും കൂടി ബുളളറ്റിൽ അവിടേക്ക് വന്നു....ഉമ്മറത്ത് വന്നപ്പോൾ കുഞ്ഞിനെയും മടിയിലിരുത്തി ഇരിക്കുന്ന ആരുവിനെ ചെറഞ്ഞു നോക്കി ......

നേരെ അവളുടെ അടുത്തേക്ക് പോയി ടീ.....നിന്നോട് ഞാൻ പറഞ്ഞതല്യോ കുഞ്ഞിനെ തൊട്ട് പോവരുതെന്ന്.....എന്നിട്ട് നീ എന്നതാടീ....ചെയ്തേ.... പറഞ്ഞു കൊണ്ട് കണ്ണാപ്പീയെ അവളുടെ കൈയിൽ നിന്നും പിടിച്ചു വാങ്ങി..... ആരു അവനെ കൂർപ്പിച്ചു നോക്കി..... അലക്സേ......എന്നതാടാ ഈ കാണിക്കുന്നേ.....കുഞ്ഞിനെ അവളെടുത്താലെന്നതാടാ കുഴപ്പം.....ഏലിയാമ്മ കെറുവിച്ചു..... എന്ത് വിശ്വാസിച്ചാ കുഞ്ഞിനെ അവളുടെ കൈയിൽ കൊടുക്കുന്നേ ഊരും പേരും എന്താ ന്ന് കൂടി അറിയില്ല......കുഞ്ഞിനെയും കൊണ്ട് രായ്ക്ക് രാമായനം കടന്നാലുമറിയുകേല.....അവളെയൊന്ന് ഇരുത്തി നോക്കി അലക്സ്...... അത് കേട്ടതും ആരുവിന് ദുഃഖം തോന്നി അവളുടെ കണ്ണുകൾ അറിയാതെ തന്നെ നിറയാൻ തുടങ്ങി......അത് അവരൊക്കെ കാണാതിരിക്കാനായി പതിയെ തുടച്ചു മാറ്റി.... ഏലിയാമ്മ ആരുവിനെ ദയനീയമായി നോക്കി....പിന്നെ അലക്സിനെ കടുപ്പിച്ച് നോക്കി......അലക്സിന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി ആരുവിനെ ഏൽപ്പിച്ചു.... ടാ ....മെനകെട്ടവനെ ഇവള് താമരയ്ക്കലെ അലക്സിന്റെ ഭാര്യയാ ......എന്നുവച്ചാ ഏലിയാമ്മയുടെ മരുമോള്.....തത്കാലം ആ മേൽവിലാസം മതിയിവൾക്ക്......

പിന്നെ ഇനി ഇത് പോലെ ഈ കൊച്ചിനെ കുത്തിനോവിച്ചാൽ നിന്നെയാവും ഞാനിവിടെ നിന്നും പുറത്താക്കാൻ പോവുന്നത് മനസ്സിലായോടാ പര നാറീ.....മ്മ്... പിടിച്ച് മടിയിലിരുത്തിക്കോ......എന്നെക്കാളും വിശ്വാസം അവളെ അല്യോ .....ടീ.....പുല്ലേ നീ നോക്കിക്കോ.....നിന്നെ ഞാനിവിടെ നിന്നും നാടു കടത്തിയില്ലേ...ഹാ......ആരുവിനോടായ് പറഞ്ഞു അലക്സ്..... അലക്സേ.....വെറുതെ എന്നെക്കൊണ്ട് ചൂലെടുപ്പീക്കല്ലേ മോനെ ഏലിയാമ്മ അവനെ കലിപ്പിച്ച് നോക്കി.... അലക്സ് പത്തി താഴ്ത്തി മുകളിലേക്ക് പോയി...... മോളിതൊന്നും കണ്ട് വിഷമിക്കേണ്ട അവൻ മാറിക്കോളും.... അതിനു വിളറിയ ഒരു പുഞ്ചിരി സമ്മാനിച്ചു ആരു.... ❤❤❤ പതിവ് പോലെ രാത്രി അത്താഴം കഴിഞ്ഞ് കണ്ണാപ്പീയെ ഉറക്കി ഏലിയാമ്മയെ ഏൽപ്പിച്ച ശേഷം ആരു റൂമിലേക്ക് പോയി.....അവളകത്തു കയറിയതും ഡോർ വലിച്ചടയ്ച്ച ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് കൈ രണ്ടു മാറിൽ പിണഞ്ഞു കെട്ടി നിൽക്കുന്നവനെയാണ്..... ആരു അലക്സിനെ മൈൻഡ് ചെയ്യാതെ മുന്നോട്ട് പോയി...... അലക്സ് അവളുടെ കൈയിൽ പിടുത്തമിട്ടു ......അവൾ അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചതും അവനവളെ വലിച്ചു തന്നോട് ചേർത്ത് നിർത്തി...... മ്മ്.....എന്താ....

.ആരു അവനെ രൂക്ഷമായി നോക്കി... എന്താടീ നിന്റെ ഉദ്ദേശം....നീയെന്തിനാ കുഞ്ഞുമായി അടുക്കാൻ നോക്കുന്നേ......കുഞ്ഞിനോട് സ്നേഹം നടിച്ച് ഇവിടെ കഴിഞ്ഞു കൂടാന്ന് മോള് വ്യാമോഹിക്കണ്ട അതിനീ അലക്സ് സമ്മതിക്കത്തില്ല.......നീയിവിടെ എന്റെ കൂടെ കഴിയുന്നത് പോലും എനിക്കിഷ്ടമല്ല.....പിന്നെ എന്റെ കുഞ്ഞിനെ സ്നേഹിക്കുന്നത് എങ്ങനാടീ ഞാൻ സഹീക്കുന്നേ.....ദേ.....നീ ആരോ.....ഏതോ.....ഒന്നുമെനിക്കറിയണ്ട....പക്ഷെ ഇവിടെ ഇനിയും കടിച്ചു തൂങ്ങാന്ന് കരുതണ്ട......കെട്ട് കെട്ടി കോണം.....ദേ എന്തുദ്ദേശിച്ചാ നീയെന്റെ കുഞ്ഞുമായി അടുക്കുന്നതെന്നെനിക്കറിയില്ല.....അവസാനം എന്നെങ്കിലും നീ ഇട്ടേച്ച് പോവുന്നത് അതിന്റെ മനസ്സ് വേദനിപ്പിച്ചു കൊണ്ടാവരുത്....ആരുവിന് നേരെ കൈ ചൂണ്ടിക്കൊണ്ട് താക്കീതോടെ അലക്സ് പറഞ്ഞു..... അതിനു മറുപടി ഒന്നും പറയാതെ നേരെ ബെഡിൽ പോയി കിടന്നു ആരു..... അലക്സ് അവളെ തന്നെ നോക്കി നിന്നു...... അലക്സ് അവിടെ നിന്നും മാറിയതും നിറഞ്ഞ കണ്ണുകൾ തുടച്ചു ആരു.... ശരിയാ....തനിക്ക് ആരുമില്ല......ഊരൂം പേരൂമീല്ലാത്തവളാ.....ചോദിക്കാനും പറയാനും ആരുമില്ലാത്തവൾ......ആർക്കും പന്തടിക്കാനായുളളതായി ഇപ്പൊ തന്റെ ജീവിതം......വിതുമ്പലടക്കി പിടിച്ചു ആരു..... ❤❤

പിറ്റേന്ന് രാവിലെ ആരു എഴുന്നേറ്റ് നോക്കുമ്പോൾ കാണുന്നത് കൈ രണ്ടും മാറിൽ പിണഞ്ഞു കെട്ടി കുഞ്ഞീനെ പോലെ ഉറങ്ങുന്ന അലക്സിനെയാണ്...... ഉറങ്ങുമ്പോ എന്തൊരു നിഷ്കളങ്കനാ അല്ലാത്തപ്പോഴൊ കാട്ട് പോത്ത്.....(ആരു ആത്മ).... അവൾ വേഗം ഫ്രഷ് ആയി താഴേക്ക് പോയി..... അവിടെ ചെല്ലുമ്പോൾ ഏലിയാമ്മ കുഞ്ഞിനെയും കൈയിൽ വച്ച് നിക്കാരുന്നു...ആരു വേഗം പോയി കുഞ്ഞിനെ കൈയിൽ വാങ്ങി..... ഹാ.....മോളിന്ന് അമ്പലത്തിൽ പോവുന്നില്ലേ അലക്സിനോട് പറഞ്ഞില്ലേ..... ഇല്ല അമ്മച്ചി.....ആരു മുഖം കുനിച്ച് പറഞ്ഞു മ്മ്......എന്നാ പറ്റി.... എനിക്ക് പേടിയാ അമ്മച്ചി ഇച്ഛായനിഷ്ടാവില്ല.... നീ അമ്പലത്തിൽ പോവുന്നതിന് അവനെന്നതാ കൊച്ചേ.....മോള് പോയി റെഡിയാവ്.....അവനോട് ഞാൻ പറഞ്ഞോളാം......പുഞ്ചിരിയോടെ ഏലിയാമ്മ പറഞ്ഞു ..... അമ്മച്ചി ഞാനൊരു കാര്യം ചോദിച്ചോട്ടെ....ആരു പരുങ്ങലോടെ പറഞ്ഞു.... അതിനെന്തിനാ മോളെ മുഖവുര എന്നതാണേലും പറ...... ഞാൻ....ഞാൻ തിരിച്ചു പൊയ്ക്കോട്ടേ അമ്മച്ചി എനിക്കിവിടെ പറ്റുന്നില്ല അതാ.....ഇടർച്ചയോടെ പറഞ്ഞു..... മോളിതെന്തൊക്കെയാ പറയുന്നേ......നാട്ടില് നിനക്കാരാ ഉളളത്.....വീടു പോലുമില്ല.....പിന്നെ എന്തിനാ മോളെ ഇങ്ങനെ ചിന്തിക്കുന്നത്......അലക്സിന്റെ കാര്യം ഓർത്താണേൽ അത് നീ കളഞ്ഞേക്ക്....അവനീക്കിടന്ന് ചിലയ്ക്കത്തെയൊളളൂ.....അല്ലാതെ നിന്നെ ഉപേക്ഷിക്കത്തൊന്നുവില്ല.....

അതല്ല അമ്മച്ചി അച്ഛനോട് പറഞ്ഞാൽ നാട്ടിലെ ഞാൻ ജോലി ചെയ്തിരുന്ന സ്കൂളിൽ തന്നെ ആ ജോലി കിട്ടുമായിരുന്നൂ..... ഇപ്പൊ നീ അതേ കുറിച്ച് ചിന്തിക്കണ്ട......നീ എന്റെ അലക്സിന്റെ പെണ്ണാ....നിന്നെ ഞാൻ ഒരിടത്തും വിടുകേല ഒരിടത്തും.....നീ വേഗം അമ്പലത്തിൽ പോവാൻ റെഡിയാവ്....ചെല്ല്.....അവളുടെ നിറുകിൽ തലോടി ഏലിയാമ്മ..... ഈ സമയം പടികളിറങ്ങീ അലക്സ് അവിടേക്ക് വന്നു.....വന്നയുടനെ നിലത്തു കിടന്ന പത്രം കൈയിലെടുത്തു കൊണ്ട് മുകളിലേക്ക് പോകാൻ തുടങ്ങി..... ടാ.....അലക്സേ.....ഏലിയാമ്മ പിന്നിൽ നിന്നും വിളിച്ചു..... അലക്സ് തിരിഞ്ഞു നോക്കി..... എന്നതാമ്മച്ചീ..... ദേ ഈ കൊച്ചിനൊന്ന് അമ്പലത്തിൽ പോണവെന്ന്......നീയൊന്നവളെ കൊണ്ട് പോയേടാ മോനെ.....ആരുവിനെ നോക്കി ഏലിയാമ്മ പറഞ്ഞു ഓ.....പിന്നെ ഇനി ഇവളെ അമ്പലത്തിൽ കെട്ടി എഴുന്നളളിക്കാത്തതിന്റെ ഒരു കുറവ് കൂടിയെ ഉളളൂ......അലക്സ് പുച്ഛത്തോടെ ആരുവിനെ നോക്കി..... ടാ.....കോന്താനേ രാവിലെ തന്നെ എന്റെ വായിന്ന് നല്ല പുളിച്ച തെറി കേൾപ്പിക്കരുത്....നിന്നോട് പറഞ്ഞതങ്ങനുസരിച്ചാ മതി കേട്ടോടാ തെമ്മാടീ.......ഏലിയാമ്മ പല്ലു കടിച്ചു..... മോളെ.....മോള് പോയി റെഡിയായി വാ.....ഇവൻ നിന്നെ അമ്പലത്തിൽ കൊണ്ട് പോവും.....അലക്സിനെ തറപ്പിച്ച് നോക്കി ഏലിയാമ്മ..... ആരു അലക്സിനെ നോക്കി നോക്കി മുകളിലേക്ക് കയറി പോയി ......അലക്സ് അവളെ കൂർപ്പിച്ചു നോക്കുന്നുണ്ടായിരുന്നു.....

ടാ..... മതിയെടാ നോക്കി പേടിപ്പിച്ചത്....ആരു മുകളിലേക്ക് പോയി കഴിഞ്ഞു ഏലിയാമ്മ അലക്സിനോട് പറഞ്ഞു..... ദേ .....അമ്മച്ചി എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടേ.....അവളെയും കൊണ്ട് ഊരു ചുറ്റാനൊന്നും എന്നെ കിട്ടുകേല .....പിന്നെ അമ്പലത്തി പോണം പോലും അലക്സ് പുച്ഛിച്ചു.... ടാ.....പരനാറി.....ആ തന്തേടെ കൊണം കാണിക്കല്ലേ നീ.....അങ്ങേരും ഇത് പോലെ തന്നാ കെട്ടിയോളെ തറയിലിട്ട് ചവിട്ടി തേക്കും....എന്നിട്ട് അവസാനം കാണിച്ച നെറികേട് കണ്ടില്ല്യോ.......ആ റോസമ്മേടെ പിന്നാലെ പോയത്..... ദേ അമ്മച്ചി അങ്ങേരുവായിട്ട് എന്നെ സാമ്യപ്പെടുത്തണ്ട.....എനിക്കവളെ ഇഷ്ടവല്ല അത് ഞാൻ എത്ര തവണ പറഞ്ഞതാ.....എന്നിട്ട് ആരെങ്കിലും എന്റെ വാക്ക് ചെവി കൊണ്ടോ ഇല്ലല്ലോ......എന്നിട്ടിപ്പോ കണാ കൊണാ പറഞ്ഞാലുണ്ടല്ലോ.......അലക്സ് കെറുവിച്ചു.... ടാ.....എന്നാത്തിനാടാ ആ പെണ്ണിനെ കരയിക്കുന്നേ .....പാവം പിടിച്ച കൊച്ചല്ലേടാ അവള്.....നീ എന്തോ പറഞ്ഞവളെ നോവിച്ചിട്ടുണ്ട് അതുറപ്പാ അല്ലേലവളെന്നോട് അങ്ങനെ പറയില്ലാരുന്നു..... അലക്സ് അവരെ നെറ്റിചുളുച്ചു നോക്കി.... അവളെന്നാ പറഞ്ഞെന്നാ..... അവൾക്കിവിടം പറ്റുന്നില്ലാ....തിരികെ പൊയ്ക്കോട്ടേന്ന്...... പോവാൻ പറയാത്തെന്നാ.....അലസമായി പറഞ്ഞു കൊണ്ട് പത്രം മറിക്കാൻ തുടങ്ങി..... പോടാ......ചെകുത്താനേ......നാട്ടിലതിന് ആരുവില്ല....തന്തയും തളളയും മരിച്ചു......കേറികിടക്കാൻ വീടു പോലൂവില്ല....ഇത്രയും നാള് പരിചയത്തിലാരുടെയോ കാരുണ്യാലയത്തിലാ കഴിഞ്ഞത്....

കുഞ്ഞ് നാള് മുതലേ ഒരുപാട് കഷ്ടപ്പെട്ടതാ അത്....തളളയ്ക്ക് ഭ്രാന്ത് വരുവായിരുന്നുന്ന്....എത്ര സമാധാനം അതിന് കിട്ടീട്ടുണ്ടാവും....തളള മരിച്ച് കഴിഞ്ഞ് ആരുമില്ലാണ്ടായപ്പോഴാ ഇങ്ങോട്ട് പോന്നത്.....ഇവിടെ വന്നിട്ടും കണ്ടില്ലേ കണ്ണീരു മാത്രം......പാവം....നെടുവീർപ്പോടവർ പറഞ്ഞു.... അവരെ തന്നെ ഉറ്റുനോക്കി നിന്നു അലക്സ്.....അവളോട് പറഞ്ഞതും ചെയ്തതും ഓർത്ത് ഇടനെഞ്ച് കുത്തി നോവുന്ന പോലെ തോന്നി അലക്സിന്....... ടാ അലക്സേ.....അവളെ നോവിക്കല്ലേ മോനേ.....അവളെ കരയിച്ചാ ശാപം കിട്ടത്തേയൊളളൂ.... മ്മ്.....അതിനു മറുപടിയായി അലക്സ് ഒന്നമർത്തി മൂളി..... ❤❤ അലക്സ് മുകളിൽ ചെന്നപ്പോൾ ആരു അമ്പലത്തിൽ പോവാൻ റെഡിയായിരുന്നു...... അവനവളെ ഒരു നിമിഷം നോക്കി.....അലമാരയിൽ കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് നെറ്റിയിൽ സിന്ദൂരം ചാർത്തുകയായിരുന്നവൾ.....അവളുടെ വിടർന്ന കണ്ണുകളീലും മുഖത്തുമെല്ലാം അവൻ അറിയാതെ നോക്കി നിന്നു .....ഇടയ്ക്ക് അവൾ തിരിഞ്ഞു നോക്കിയതും അവളിൽ നിന്നും നോട്ടം മാറ്റി....കബോർഡിൽ നിന്നും ഒരു മുണ്ടും ഷർട്ടും മെടുത്തിട്ടു.....തല ചീകിക്കൊണ്ട് അവളെ നോക്കുമ്പോൾ ഒരുങ്ങി കഴിഞ്ഞു താഴേക്ക് പോയിരുന്നു...... ❤❤❤ അലക്സ് താഴേക്ക് ചെല്ലുമ്പോൾ ആരു കുഞ്ഞിനെയും കൈയിൽ വച്ച് നിക്കാരുന്നു.....അലക്സ് വരുന്നത് കണ്ടയുടനെ അവൾ കുഞ്ഞിനെ ഏലിയാമ്മയെ ഏൽപ്പിച്ചു.....അത് അലക്സ് കാണുകയും ചെയ്തു......ഇന്നലെ അവളോട് പറഞ്ഞത് കുറച്ചു കടന്നു പോയെന്ന് അവന് തോന്നി....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story