അരുന്ധതി: ഭാഗം 17

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ഏലിയാമ്മയുടെ നിൽപ് കണ്ട് അലക്സൊന്ന് പരുങ്ങി.....അത് പുറമേ കാട്ടാതെ അവൻ മുന്നോട്ട് നടന്നു......പിന്നാലെ തന്നെ ആരുവുമുണ്ടായിരുന്നു..... അലക്സ് ഏലിയാമ്മയ്ക്ക് മുഖം കൊടുക്കാതെ അകത്തേക്ക് കയറാൻ തുടങ്ങി..... ടാ.....തല തെറിച്ചവനെ നിക്കടാ അവിടെ..... അലക്സ് ഏലിയാമ്മയെ നോക്കി വെളുക്കെ ചിരിച്ചു..... നീ ആ പാറക്കാട്ടിലെ ചെക്കനുവായിട്ട് അമ്പലമുറ്റത്തൂ കിടന്ന് തല്ലുണ്ടാക്കിയതെന്നാത്തിനാടാ..... ആരു അന്തിച്ച് അലക്സിനെയും ഏലിയാമ്മയെയും മാറി മാറി നോക്കി..... ഓ.....ന്യൂസിവിടെ എത്തിയാരുന്നോ....അലസമായി പറഞ്ഞു അലക്സ്..... ആ ......എത്തി നീ എന്നതാടാ കഴുവേറി കരുതിയേ ഞാനിതൊന്നും അറിയുകേലെന്നോ.... ഓ.....എന്റെമ്മച്ചീ ആ പന്ന മോൻ വന്ന് നിന്ന് ചൊറിഞ്ഞപ്പോ എനിക്കെന്റെ സർവ്വ നിയന്ത്രണവും വിട്ട്......തല്ലി പോയതാ.... അവനെന്നതേലും പറഞ്ഞാ കേൾക്കാത്ത പോലിങ്ങു പോരണോ അതോ അവനോടൊപ്പം തല്ല് കൂടണോ......അതും കെട്ടിയോളെ കൂടെ നിർത്തിക്കൊണ്ട്.....ഏലിയാമ്മ പല്ലു കടിച്ചു.... ഓ കെട്ടിയോള് കൂടെയുണ്ടെങ്കീ തല്ലാൻ പാടില്ലാരുന്നോ അത് പുതിയ അറിവാണല്ലോ.....

ടാ.....തെമ്മാടീ......തറൂതല പറയുന്നോ നീ...... എന്റെ പൊന്നമ്മച്ചീ......തല്ല് കൂടുന്ന സമയത്ത് ഇവളവിടെ ഇല്ലാരുന്നു അല്യോടീ.....ആരുവിനെ അലക്സ് നോക്കി കണ്ണ് കാണിച്ചു...... മ്മ്...... അതെന്നതേലുമാവട്ടേ......എന്നതൊക്കെയായാലും നിനക്ക് നല്ല തല്ലിന്റെ കുറവാ അലക്സേ.... ആ ചാണ്ടിയാണേ നിന്നെ കുരുക്കാൻ വേണ്ടി തക്കംപാത്ത് നടക്കാ ......നീ യായിട്ട് ഇങ്ങനെ ഓരോ പ്രശ്നം ഉണ്ടാക്കുവാണേ നിന്നെ പളളികമ്മീറ്റിന്ന് പുറത്താക്കിയ പോലെ ഓരോ കുത്തിത്തിരിപ്പൂണ്ടാക്കും അയാള്...... ആഹ്.....അമ്മച്ചി എന്നാത്തിനാ അയാളെ പേടിക്കുന്നേ.....അല്ലേലും ഞാനവനൊന്നോങ്ങി വച്ചിരിക്കുവാ വരട്ടേ.....എല്ലാവരുടെയും മുന്നില് എന്നെ പെണ്ണ് പിടിയനാക്കിയതിനുളളത് അവന് ഞാൻ കരുതി വച്ചിട്ടുണ്ട് ....അലക്സ് മീശ മുറുക്കി ക്കൊണ്ട് പറഞ്ഞു.... വിട്ടേരെ അലക്സേ.....നീയായിട്ട് പ്രശ്നത്തിനൊന്നും പോണ്ട മോനേ..... ഞാനായിട്ട് ഇതുവരെ എന്നതേലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടോ അമ്മച്ചി.......എന്നിട്ടും ജീവിക്കാൻ സമ്മതിക്കാതെ പിന്നാലെ കടിച്ചു തൂങ്ങുവല്ലേ എന്നാ ചെയ്യാനാ.....

അതിന് കുട പിടിക്കാൻ എന്റെ കൂടപിറപ്പും അലക്സ് പുച്ഛത്തോടെ പറഞ്ഞു.... ഹാ.......പോട്ടെ മോനേ എന്റെ കുഞ്ഞ് സമാധാനപ്പെട് അവന്റെ നിറുകിൽ തലോടിക്കൊണ്ട് അവർ പറഞ്ഞു..... ഈ സമയം ഏലിയാമ്മയുടെ നോട്ടം ആരുവിന്റെ നെറ്റിയിലെ മുറിവിലെത്തി..... നിന്റെ നെറ്റിയിലെതെന്നാ കോച്ചേ.... ആരു അലക്സിനെ പകപ്പോടെ നോക്കി...... അത് കാല് വഴുതി വീണതാ അമ്മച്ചി.....അവൾ മുഖം കുനിച്ച് പറഞ്ഞു.... അല്ലാതെ ഇവൻ പിടിച്ചു തളളിയതല്ല അല്യോ.... ആരു ചമ്മലോടെ അവരെ നോക്കി..... മ്മ്....കൊളളാം കെട്ട്യോന് കുടപിടിക്കുന്ന കെട്ടിയോള് തന്നാ കൊച്ചേ നീ..... അമ്മച്ചിയിതൊക്കെ എങ്ങനാ അറിഞ്ഞേ ആന്റണി പറഞ്ഞ് കാണും അല്യോ....ആ ചെകുത്താന് ഞാനിന്ന് വെച്ചിട്ടുണ്ട് ..... ദേ ഇച്ഛായാ വെറുതെ എന്റിച്ഛനെ പറയണ്ട......ഇത് അപ്പുറത്തെ ലീല ചേച്ചിയാ അമ്മച്ചിയെ വിളിച്ചു പറഞ്ഞത് ആലീസ് അവിടേക്ക് വന്നു കൊണ്ട് പറഞ്ഞു...... ലീലേച്ചിയോ??അലക്സ് നെറ്റി ചുളുച്ചു ആ.....ഇച്ഛായനവിടെ തല്ലുണ്ടാക്കുന്ന നേരത്ത് ലീലേച്ചിയും അവിടെ അമ്പലത്തിനടുത്തുണ്ടായിരുന്നു.....അങ്ങനെയാ അമ്മച്ചിയെ ഫോണിൽ വിളിച്ചു പറഞ്ഞത് അപ്പോഴാ അമ്മച്ചി ഇച്ഛനെ അങ്ങോട്ടേയ്ക്കയയ്ച്ചത്......

ഓ....അങ്ങനാരുന്നോ.....പറഞ്ഞു കൊണ്ട് അലക്സ് അകത്തേക്ക് കയറി പോയി..... ❤❤ കുറേ സമയം കഴിഞ്ഞാണ് ആരു റൂമിലേക്ക് വന്നത്.....ആരു വരുമ്പോൾ അലക്സ് റൂമിലുണ്ടായിരുന്നില്ല.....അവൾ മുറിയടച്ച് കുറ്റിയിട്ട് സാരീ മാറാൻ തുടങ്ങിയതും ബാത്ത്റൂമിന്റെ വാതിൽ തുറന്ന് അലക്സ് പുറത്തേക്ക് വന്നു.....ആരു പെട്ടെന്ന് സാരിയെടുത്ത് മറച്ചു...... അയ്യേ......എന്താടിയിത്.....ഇങ്ങനെ പബ്ളിക്കായിട്ട് നിന്നാണോടീ ഡ്രസ് മാറുന്നേ.....അവൻ ഒച്ചയെടുത്തു..... ഞാനറിഞ്ഞോ താനിവിടെയുണ്ടെന്ന്....സത്യം പറ താനിവിടെ മനപൂർവം ഒളിച്ചിരുന്നതല്ലേ..... ആ.....ടി....ഞാനിവിടെ മനപൂർവം ഒളിച്ചീരുന്നതാ.....എന്നിട്ട് നീ സാരി മാറുന്നത് ദേ ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്.....കാണണോ നിനക്ക്... താനിതല്ല ഇതിനപ്പുറം കാണിക്കും തല്ല് കൊളളി..... അത് കേട്ടതും അലക്സിന് ദേഷ്യം അരിച്ച് കയറി.....അവൻ പാഞ്ഞു വന്ന് ആരുവിന്റെ കവിളിൽ കുത്തി പിടിച്ചു..... ആരാടീ @@@$##$ മോളെ തല്ല് കൊളളി..... ദേ....ഞാൻ തന്നോട് പറഞ്ഞതാ എന്റെ ദേഹത്ത് തൊടരുതെന്ന്.....മാറി നിന്നേ..... ആഹാ നിനക്ക് കിട്ടിയതൊന്നും പോരല്ലേ.....പറഞ്ഞു കൊണ്ട് അലക്സ് ചുണ്ടുകളുഴിഞ്ഞു കൊണ്ട് അവളെ നോക്കി .....

ആരു അവനെ കൂർപ്പിച്ചു നോക്കി.... അലക്സിന്റെ നോട്ടം അവളുടെ മുഖത്ത് തന്നെയായിരുന്നു....അവനവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചതും ആരു സർവ്വ ശക്തിയുമെടുത്ത് അലക്സിനെ തളളിമാറ്റി.....പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അലക്സ് ബാലൻസ് തെറ്റി നിലത്തേക്ക് മലർന്നടിച്ചു വീണു.....ഈ സമയം കൊണ്ട് ആരു പുറത്തേക്ക് ഓടാൻ തുടങ്ങി ....അലക്സ് നിലത്ത് കിടന്നോണ്ട് അവളുടെ കാലിൽ പിടിത്തമിട്ടു.....ക്ഷണ നേരം കൊണ്ട് ആരുവിനെ വലിച്ചു നിലത്തേക്കിട്ടു...ആരു അലക്സിന്റെ പുറത്തേക്ക് വീണു.....അവനവളെയും കൊണ്ട് മറിഞ്ഞു......അലക്സ് ആരുവിന്റെ മുകളിൽ നിലത്തു കൈകുത്തി കിടന്നു....... ദേ.....മാറിക്കേ എനിക്ക്.....ശ്വാസം മുട്ടാ....ആരു അവനെ നോക്കി കണ്ണുമിഴിച്ചു.... ഇല്ല....മോള് നേരത്തെ പറഞ്ഞതിന് ഇച്ഛായനോട് സോറി പറഞ്ഞേ....സോറി പറയെടീ.....അവനവളെ കടുപ്പിച്ച് നോക്കി ഇല്ല....ഞാൻ പറയില്ല....അവൾ മുഖം തിരിച്ചു.... നീ സോറി പറയാതെ ഞാൻ മാറത്തുവില്ല. .... ദേ മര്യാദയ്ക്ക് മാറിക്കേ.....ഇല്ലേ ഞാനിവിടെ കിടന്നു വിളിച്ചു കൂവും.... ആണോ...എന്നാ എന്റെ കൊച്ചു വിളിച്ചു കൂവിയേരെ..... ദേ...മാറ് പ്ലീസ്....എനി...എനിക്ക് വേദനിക്കാ....ആരു ദയനീയമായി അവനെ നോക്കി.....

ഇല്ല മാറില്ല.......സോറി പറയാതെ ഞാൻ മാറുവെന്ന് കരുതണ്ട ...... എന്റെ പട്ടി പറയും തന്നോട് സോറി.....ഞാനങ്ങനെ പറഞ്ഞതിലെന്താ തെറ്റ്....താൻ തല്ലു കൂടാൻ പോയിട്ടല്ലേ.....കളള് കുടിയൻ നസ്രാണി....പുച്ഛം വാരി വിതറിക്കൊണ്ട് ആരു പറഞ്ഞു..... ടീ ......കളള് കുടിയൻ നിന്റെ തന്തയാടീ......ഒരുമ്പെട്ടോളെ ........പാവല്ലേ ന്ന് വിചാരിച്ചപ്പോ....എന്നാ അഹങ്കാരവാടീ നിനക്ക്..... അലക്സ് അവളുടെ മുഖത്ത് തന്നെ ഉറ്റുനോക്കി.... അവൻ അവളോട് ചേർന്ന് അത്രയും തൊട്ടടുത്താണെന്നോർക്ക് ആരുവിന് ചെറിയൊരു ജാള്യത തോന്നി ....... അലക്സിന്റെ ശ്വാസം അവളുടെ മുഖത്ത് പതിക്കുമ്പോഴെല്ലാം അവളുടെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി......അവൾ അവനിൽ നിന്നും നോട്ടം മാറ്റി....... ഇച്ഛായോ....ഇച്ഛായാ ...പുറത്ത് ആന്റണിയുടെ ശബ്ദം കേട്ട് അലക്സ് വേഗം നിലത്തു നിന്നും എഴുന്നേറ്റു....ഈ നേരം കൊണ്ട് ആരുവും ചാടി പിടിച്ചെഴുന്നേറ്റ് കബോഡിൽ നിന്നും ഉടുത്ത് മാറാനുളളതു മെടുത്ത് ബാത്ത്റൂമിലേക്കോടീ.....അലക്സ് ചെറുചിരിയോടെ അവൾ പോകുന്നതും നോക്കി നിന്നു....പിന്നെ പോയി വാതിൽ തുറന്നു...... എന്നാടാ....തൊളള കീറുന്നേ......അലക്സ് അവനെ കൂർപ്പിച്ചു നോക്കി..... ഹാ.....

ഇപ്പൊ ഞാൻ വിളിച്ചതായോ കുറ്റം.....എന്റിച്ഛായാ ദേ ഞാനീ പാസ്ബുക്കും റസീപ്റ്റും തരാൻ വന്നതാ..... ബാങ്കിന്റെ പാസ്ബുക്ക് അലക്സിനെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു...... ഇച്ഛായോ ......ഞാനൊരു കാര്യമറിഞ്ഞു.....സത്യാണോന്നറിയാൻ മേലെ....നമ്മുടെ അവറാച്ചനാ പറഞ്ഞതേ....അത് കൊണ്ട് എന്നതായാലും ആ കേട്ടതില് കഴമ്പുണ്ടാവാതിരിക്കില്ല.... ഹാ....നീ കാര്യമെന്നാന്ന് പറയടാ ആന്റണി.... പാറക്കാട്ടിൽ ചാണ്ടിച്ചനെ കുറിച്ചാ.... അത് കേട്ടതും അലക്സ് അവനെ തന്നെ ഉറ്റുനോക്കി..... എന്നാടാ..... ചാണ്ടിച്ചനേം മറ്റേ പനക്കലേ മേരിയെയും കുറിച്ച് ആൾക്കാര് അറ്റവും മൂലയും ചേർത്ത് പറയുന്നുണ്ട്...... അയാള് ഇപ്പൊ അവിടത്തെ സ്ഥിരം കസ്റ്റമറാന്നാ പറയുന്നേ.... അത് കേട്ടതും അലക്സും അവനെ വീണ്ടും നോക്കി...... നീ പറഞ്ഞത് സത്യാണോടാ...... ഞാൻ പറഞ്ഞില്ലേ.....ഉറപ്പില്ല ഞാനൊന്ന് അന്വേഷിക്കട്ടെ.... മ്മ് ......തെറ്റ് ചെയ്യാതെ ഞാനും ആ പെങ്കൊച്ചും അനുഭവിച്ച നാണക്കേട് ആ പന്ന മോനും അറിയണം......നീ എല്ലാം മനസ്സിലാക്കി വെയ്ക്ക് എലിക്ക് കെണിവെയ്ക്കുന്ന പോലെ ചാണ്ടിച്ചനുളള കെണി നമൂക്കൊരുക്കണം.....ഒരൂരാക്കുടുക്ക്.....നാണം കെടണം അയാള്.......മീശ മുറുക്കി ക്കൊണ്ട് അലക്സ് പറയുമ്പോൾ ചാണ്ടീയോടുളള പകയുടെ കനൽ അവന്റെ കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു............................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story