അരുന്ധതി: ഭാഗം 18

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

അല്ലിച്ഛായ ....എന്നാത്തിനാ നിങ്ങളിന്നാ റിച്ചാർഡിനെയും സേവ്യറേയും ചവിട്ടി കൂട്ടിയത്..... ഓ.....അതാ നാ......... മോൻ എരന്നു വാങ്ങിയതാടാ ഉവ്വേ....അലസമായി പറഞ്ഞു അലക്സ്.... കണ്ണാപ്പീയെ കൊണ്ട് പോവുമെന്ന് പറഞ്ഞോണ്ടല്ല......അത് അവന്മാരുടെ സ്ഥിരം പല്ലവിയാണല്ലോ.....ശരിക്കും എന്നതാ ഇച്ഛായാ കാര്യം......ആന്റണി താടിയുഴിഞ്ഞു കൊണ്ട് ചോദിച്ചു.... ടാ....അത് ആ പന്ന മോൻ സേവ്യർ അന്നത്തെ ആ വാറ്റ് കേസിലകത്തായതിന്റെ കാര്യം പറഞ്ഞ് ചൊറിഞ്ഞോണ്ട് വന്നാരുന്നു........നിനക്കറിയാല്ലോ അന്നവന്റെ കളളവാറ്റ് കുടിച്ച് എസ്റ്റേറ്റില് പണിക്ക് വരുന്ന നാല് പേരാ പോയത്.....എന്നിട്ടാണേലോ നഷ്ട പരിഹാരം കൊടുക്കാൻ കൂടി മനസ് കാണിക്കാതെ ആ പാവത്തുങ്ങളെ ഭീഷണിപ്പെടുത്തിയും തല്ലിച്ചതച്ചും കേസ് തേച്ച് മാച്ച് കളയാനും നോക്കി......ആദ്യം ഞാൻ മര്യാദയുടെ ഭാഷയിൽ അവനുമായിട്ട് സംസാരിച്ച് നോക്കിയതാ....പാവങ്ങളാ എന്തേലും നല്ലൊരു തുക നഷ്ട പരിഹാരം കൊടുത്ത് അതുങ്ങളെ വിടാൻ....പക്ഷേ അവന് കോപ്പിലെ വാശി........

ഇട്ട് മൂടാനുളള പണമുണ്ടെങ്കിലെന്നാ....അഞ്ചു പൈസ ഇതിന്റെ പേരില് അവർക്ക് കൊടുത്തുവില്ല........ആ പാവങ്ങളുടെ വയറ്റത്തടിക്കാനായിട്ട് ...... അവരുടെ ആകെയുളള കിടപ്പാടവും കൃഷിയിടവും കുടിയേറ്റ ഭൂമിയാണെന്ന് അവന്റെ തന്തേടെ സ്വാധീനമുപയോഗിച്ച് വരുത്തി തീർത്ത് ആ പാവങ്ങളെ അവിടുന്ന് ഇറക്കി വിടേം ചെയ്തു ...അവര് വന്ന് എന്നോട് കരഞ്ഞ് നിലവിളിച്ചപ്പോ അടങ്ങിയിരിക്കാൻ തോന്നീല്ലടാ.....അതാ ഞാൻ അവനെതിരെ മൊഴി കൊടുത്തത്......അതിനുളളത് നാല് വർഷം അവനനുഭവിക്കേം ചെയ്തു.... ആ ചാണ്ടിയുടെ പിടിപ്പ് കൊണ്ട് അവന് അവിടെയും ശിക്ഷ ഇളവ് ചെയ്തു കിട്ടി....എന്നിട്ടും ആ പന്നന്റെ ........ മാറാതെ നടക്കാ.....മുഷ്ടി ചുരുട്ടി ദേഷ്യം കടിച്ചമർത്തിയവൻ..... ഹാ....അല്ലേലും അവനൊക്കെ ആരോടേലും പക തോന്നിയാ അവരെ നശിപ്പിച്ചേ അടങ്ങത്തൊളളൂ......ഇവനൊക്കെ പുറം ലോകം കാണേണ്ടവന്മാരല്ല.....ജീവിതാവസാനം വരെ ജയിലീ കിടക്കേണ്ടവന്മാരാ.....മനുഷ്യന് വിഷം കൊടുത്തു കാശുണ്ടാക്കുന്ന ............മോന്മാര്....ആന്റണി പല്ലു കടിച്ചു.....

എന്നതായാലും ഇച്ഛായ നേരത്തെ ഞാൻ പറഞ്ഞത് സത്യാണെങ്കി ആ ചാണ്ടിയുടെ ശല്യം ഇതോടെ ഒഴിവായി കിട്ടും.... മ്മ്.....അതാനു മറുപടിയായി അലക്സ് ഒന്നമർത്തി മൂളി..... ആഹ് ഇച്ഛായാ ഞാനിറങ്ങാ ആലീസിനെയും കൊണ്ട് ചെക്കപ്പിന് പോവേണ്ടതാ..... ടാ.....അവളെ എന്നാടാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടത്..... ഇന്ന് പോവുമ്പോ പറയുവായിരിക്കും ഇച്ഛായാ.... ടാ....ഞാൻ കുറച്ചു കാശ് അവളുടെ അക്കൗണ്ടിലിട്ടിട്ടുണ്ട്....ഇനി ആവശ്യമുണ്ടെങ്കിൽ അപ്പോ എത്തിച്ചേക്കാം.... ആഹാ.....എന്റെ കെട്ടിയോളുടെ ആശുപത്രി ചിലവ് നോക്കാനുളള കാശൊക്കെ ഞാനുണ്ടാക്കുന്നുണ്ട് അതിനെനിക്കൊരൊറ്റക്കൊമ്പന്റയും ഔധാര്യം വേണ്ട.....ആന്റണി അലക്സിനെ ആക്കി പറഞ്ഞു..... പോടാ കോപ്പേ.....നിന്റെ കെട്ടിയോളാവുന്നേന് മുന്നേ അവളെന്റെ കൂടപിറപ്പാ.....അപ്പോ ഇതെന്റെ അവകാശവാ..... ഉവ്വ....ഉവ്വ...അതേ ഇങ്ങനെ നടന്നാ മതിയോ....നിങ്ങൾക്കും വേണ്ടേ.....കുടുംബവും കുഞ്ഞുങ്ങളും ഒരു പ്രത്യേക ടോണിൽ ആന്റണി ചോദിച്ചു.....

ടാ....പരനാറി നീ പോവുന്നുണ്ടോ എന്റെ നാവീന്ന് കേൾക്കാതെ.....അലക്സ് കാറി.... എന്തൊരു ജാഡയാ ഇച്ഛായാ നിങ്ങൾക്ക് അവളുടെ ചുണ്ട് കടിച്ചു പൊട്ടിക്കാനൊരു ജാഡയുമില്ലാരുന്നല്ലേ.....ഈ തല്ല് കൂടലൊക്കെ ഒറ്റക്കൊമ്പന്റെ വെറും ജാഡയാ....ജാഡ...നിങ്ങൾക്ക് അവളെ ഇഷ്ടവാ.....അല്ലെന്ന് ചങ്കീ തൊട്ട് പറഞ്ഞേ..... ടാ.... കോപ്പേ.....എന്റെ കൈയീന്ന് വാങ്ങി കൂട്ടാതെ പോവുന്നുണ്ടോ നീ....പറഞ്ഞു കൊണ്ട് കൈയിലെ ഇടി വള മുകളിലേക്ക് മുറുക്കി വച്ച് അവനെ കലിപ്പിച്ച് നോക്കി അലക്സ് ... ഞാൻ പോവാ....മ്മ്...വെറുതെ അല്ലാ ആരോ പണ്ട് പാടിയത്......എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന്....കരിങ്കല്ലാണീ നെഞ്ചിലെന്ന്....ഞാനെന്ന് തൊട്ടപ്പോൾ നീല കരിമ്പിന്റെ തുണ്ടാണ് കണ്ടതയ്യാ.....ചക്കര തുണ്ടാണ്........പാടിക്കൊണ്ട് അലക്സിനെ നോക്കി ആക്കി ചിരിക്കുന്നുണ്ടായിരുന്നു... ടാ.....നിന്നെ ഞാനിന്ന് .....ആന്റണിയുടെ നേരെ അലക്സ് കൈയോങ്ങി....... ആന്റണി അപ്പോഴേക്കും ഓടി താഴേക്ക് എത്തിയിരുന്നു....

ഈ സമയം അലക്സിന്റെ ചുണ്ടുകളിൽ നറുചിരി വിരിഞ്ഞു വന്നു.... ❤❤❤ ദേഹമാസകലം ചതഞ്ഞ് തുന്നിക്കെട്ടുമായി കാറിൽ നിന്നുമിറങ്ങി വരുന്ന സേവ്യറെയും അവനെ പിടിച്ചു കൂട്ടി വരുന്ന റിച്ചാർഡിനെയും ചാണ്ടി പരിഭ്രമത്തോടെ നോക്കി..... എന്നതാടാ മോനേ.....എന്നതാ പറ്റിയേ....ആരാ നിന്നെ തല്ലിയേ.....അവനരികിലേക്ക് എത്തിയിരുന്നയിതുന്നയാൾ.... ആ....താമരയ്ക്കലെ അലക്സ്......അവനാ ഞങ്ങളെ തല്ലി ഈ പരുവത്തിലാക്കിയത്....റിച്ചാർഡ് മുറുമുറുത്തു..... അവന് കിട്ടിയതൊന്നും മതിയായില്ലായിരിക്കും....എന്റെ ചെക്കന്റെ മേലെ കൈവച്ചതിന് എന്നാ വേണോന്നെനിക്കറിയാം.....ഈ ചാണ്ടിയെ തോൽപ്പിക്കാൻ നോക്കുന്നവനെയൊക്കെ നശിപ്പിച്ചു നാറാണക്കല്ലെടുപ്പിക്കും ഞാൻ....പകയോടെ അയാൾ പറഞ്ഞു.... ഹാ....അപ്പനെന്നാ ഉണ്ടാക്കുവെന്നാ.....അവന് ഇത്രയൊക്കെ ആയിട്ടും എന്നെതേലും കുലുക്കം ഉണ്ടോന്ന് നോക്കിയേ.....അവന്റെ കല്യാണം മുടങ്ങാനാ പെണ്ണ് കേസില് കുരുക്കിയത്....എന്നിട്ട് ആ ടീച്ചറെ തന്നെ കെട്ടി അവൻ സുഖവായിട്ട് ജീവിക്കാ.....നമ്മുടെ സോഫീടെ മോനെ ഇവിടേക്ക് കൊണ്ട് വരാൻ അപ്പനെത്ര നാളായി നോക്കുവാ....എന്നിട്ട് എന്തേലും പ്രയോജനമുണ്ടോ.....

എവിടെ.... ഇനി എന്നാ വേണ്ടേന്ന് എനിക്കറിയാം....ഗൂഢമായി ചിന്തിച്ചു കൊണ്ടവൻ പറഞ്ഞു...... ❤❤❤ വൈകുന്നേരം ആരു മുറ്റത്തു നിന്ന് ഏലിയാമ്മയുമായി സംസാരിച്ചിരിക്കുകയായിരുന്നു....കണ്ണാപ്പീ മുറ്റത്തൂടി ഒറ്റടിവച്ച് നടക്കുന്നുണ്ട്....ഇടയ്ക്കിടെ നിലത്തു കിടക്കുന്ന എന്തേലും കാണുകയാണെങ്കിൽ കുനിഞ്ഞ് എടുക്കാൻ നോക്കും അപ്പോഴേക്കും കമിഴ്ന്ന് വീഴാൻ തുടങ്ങും....ആരു വേഗം വന്ന് അവനെ താങ്ങും.... ഈ സമയം അലക്സ് അവിടേക്ക് ജീപ്പിൽ വന്നിറങ്ങി.....അലക്സിനെ കണ്ട് ചെക്കൻ അവനടുത്തേക്ക് നടന്നു...... കണ്ണാപ്പീ.....എന്നാടാ ഇവിടെ നടക്കാനിറങ്ങിയതാ അപ്പന്റെ മോൻ പറഞ്ഞു കൊണ്ട് അലക്സ് കുഞ്ഞിനെ എടുത്തുയർത്തി ....മുൻഭാഗത്തെ നാലു കുഞ്ഞി പല്ല് കാണിച്ചു കുഞ്ഞി ചെക്കൻ ചിരിക്കാൻ തുടങ്ങി......അലക്സ് കണ്ണാപ്പീയെ എടുത്തുയർത്തി അവന്റെ വയറ്റിൽ മൂക്കുരസി ഇക്കിളിയാക്കുന്നുണ്ടായിരുന്നു.....കുടു കുടെയുളള കുഞ്ഞിന്റെ ചിരി കാണാനായി അലക്സ് വീണ്ടും അതു തന്നെ ചെയ്തു കൊണ്ടിരുന്നു.......ഇടക്ക് കുഞ്ഞി ചെക്കൻ അലക്സിന്റെ താടിയിൽ പിടിച്ച് വലിക്കാനും കവിളിൽ കടിക്കാനുമൊക്കെ തുടങ്ങി .....അവന് മുന്നിൽ യാതൊരു ശാഠ്യവുമില്ലാതെ അനുസരണയോടെ നിന്നു കൊടുത്തു അലക്സ്....

ഇതെല്ലാം മാറി നിന്ന് ആരു കാണുന്നുണ്ടായിരുന്നു.....ചിരിക്കുമ്പോൾ കുറുകുന്ന അലക്സിന്റെ കുഞ്ഞി കണ്ണുകളും....നുണക്കുഴി കവിളും അവൾ നോക്കി നിന്നു.....അവരുടെ കളിയും ചിരിയും കാണേ.....അവളുടെ ചുണ്ടുകളിലും പുഞ്ചിരി മൊട്ടിട്ടു..... കുറച്ചു കഴിഞ്ഞ് ആരു അകത്തേക്ക് പോയി....ഈ സമയം ഏലിയാമ്മ കുറേ ജാതിക്കയുമായി അവിടേക്ക് വന്നു......നിലത്തിരുന്ന് അതിനെ ഓരോന്നായി മുറിച്ചു കുരു മാറ്റുന്നുണ്ടായിരുന്നു.....ഈ സമയം ആരുവും അവർക്കൊപ്പം കൂടി..... ആലീസ് വരാറായില്ലേ അമ്മച്ചി......ആരു മുറ്റത്ത് നോക്കി കൊണ്ട് ചോദിച്ചു.... വരേണ്ട സമയം കഴിഞ്ഞു മോളെ ഇന്ന് എന്തൊക്കെയോ വാങ്ങാനുളളതോണ്ട് വൈകിയേ വരത്തൊളളൂ.....പറഞ്ഞേച്ചാ പോയത്..... മ്മ്......മറുപടിയായി പുഞ്ചിരിച്ചു ആരു... കണ്ണാപ്പീ ഇച്ഛായനുമായ് നല്ല കൂട്ടാല്ലേ.....അവരെ നോക്കി ക്കൊണ്ട് ചോദിച്ചു.....

അത് പിന്നെ കൈ കുഞ്ഞായിരുന്നത് മുതല് അവന്റെ നെഞ്ചിൽ കിടന്നു വളർന്നതല്യോ.....അവനെ വല്യ ഇഷ്ടാ.....കുഞ്ഞിലെ അലക്സിനൊപ്പവായിരുന്നു ഉറക്കവും ഇപ്പൊ അവൻ എസ്റ്റേറ്റീന്ന് വരുമ്പോഴേക്കും കണ്ണാപ്പീ നേരത്തെ ഉറക്കം പിടിക്കും.....അതാ എന്റെ കൂടെ കിടത്തുന്നത്....കണ്ണാപ്പീടെ അപ്പൻ എന്നു പറഞ്ഞല്യോ അലക്സ് അവനെ കൊണ്ട് നടക്കുന്നേ.... ചിരിയോടവർ പറഞ്ഞു..... ആരു പുഞ്ചിരിയോടെ അലക്സിനെയും കണ്ണാപ്പീയെയും നോക്കി..... മോളിവിടിരിക്ക് ഞാനൊന്ന് അടുക്കള പുറത്തേക്ക് പോട്ടേ....ആടിന് പുളിങ്കുരു വേവിക്കാനിട്ടിരിക്കാ.....തീയൊന്ന് നീക്കിയേച്ച് വരാം....പറഞ്ഞു കൊണ്ട് നിലത്ത് കൈയ്യൂന്നി ഏലീയാമ്മ എണീറ്റു.... മ്മ്..... ഏലിയാമ്മ അടുക്കളയിലേക്ക് പോയി.....ആരു ചെയ്യുന്നത് തുടർന്നു കൊണ്ടിരുന്നു..... കുറച്ചു കഴിഞ്ഞ് അലക്സ് കുഞ്ഞുമായി അവിടേക്ക് വന്നു.....കുഞ്ഞിനെ ആരുവിന് നേരെ നീട്ടി...... ആരുവിന്റെ കണ്ണൊക്കെ മിഴിഞ്ഞു വന്നു.....അവൾ അവനെ തന്നെ അമ്പരന്ന് നോക്കി..... ടീ.....പുല്ലേ കൊച്ചിനെ പിടിക്കടീ.....അവനലറി.......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story