അരുന്ധതി: ഭാഗം 19

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ടീ....പുല്ലേ....കൊച്ചിനെ പിടിക്കടീ.....അവനലറി.... ആരു വേഗം കൈനീട്ടി കുഞ്ഞിനെ വാങ്ങി......വിശ്വാസം വരാതെ അവനെ തന്നെ ഉറ്റുനോക്കി..... എന്നാടീ.....എന്നാത്തിനാ നീ തുറിച്ച് നോക്കുന്നേ..... നിങ്ങളല്ലേ പറഞ്ഞത് കുഞ്ഞിനെ എടുക്കരുതെന്ന് എന്നിട്ടെന്തേ ഇപ്പൊ ഇങ്ങനെ......ആരു കണ്ണാപ്പീയെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു...... നീ എന്നെ ചോദ്യം ചെയ്യാൻ വരണ്ടാ.....നിനക്ക് കൊച്ചിനെ നോക്കാൻ സൗകര്യം ഉണ്ടെങ്കിൽ നോക്ക് അല്ലേൽ അമ്മച്ചി ഇപ്പൊ വരും അമ്മച്ചിടെ കൊടുത്താൽ മതി.....അവളുടെ ഓരോ കൊനഷ്ട് ചോദ്യവേ.....അലക്സ് കെറുവിച്ചു കൊണ്ട് മുന്നോട്ട് നടന്നു........ എന്തൊരു ജീവിയാ ഇത്???കാട്ട് പോത്ത്.....തിരിഞ്ഞു നടന്നു പോകുന്നവനെ നോക്കി ആരു പിറുപിറുത്തു..... കാട്ട് പോത്ത് നിന്റെ തന്തയാടീ......തിരിഞ്ഞു നോക്കാതെ തന്നെ വിളിച്ചു പറഞ്ഞു അലക്സ്..... ആരു പുഞ്ചിരിയോടെ നാക്ക് കടിച്ചു..... എന്റെ കണ്ണാപ്പീ നിന്റെ അപ്പന് പാമ്പിന്റെ ചെവിയാടാ......കളള് കുടിയൻ നസ്രാണി......

ചുണ്ടിലൂറിയ ചിരിയോടെ ആരു കുഞ്ഞിനോടായ് പിറുപിറുത്തു..... അപ്പോഴേക്കും ഏലീയാമ്മ അവിടേക്ക് വന്നു.....ആരുവിന്റെ കൈയിൽ കുഞ്ഞിനെ കണ്ടതും അത്ഭുതത്തോടെ നോക്കി.... ഹാ.....കണ്ണാപ്പീയെ അലക്സ് മോളുടെ കൈയിൽ തന്നോ.... ആഹ്.....ഇപ്പൊ തന്നതാ അമ്മച്ചി.......ടീ....പുല്ലേ കൊച്ചിനെ പിടിക്കടീ ന്ന് ആഞ്ജാപിക്കയായിരുന്നു....... മ്മ്......അപ്പോ മഞ്ഞ് മലയുരുകാൻ തുടങ്ങി...ഏലിയാമ്മ പുഞ്ചിരിയോടെ ഓർത്തു..... ❤❤❤ ആരു കണ്ണാപ്പീയെ കൊണ്ട് നടന്ന് ഭക്ഷണം കൊടുക്കുകയായിരുന്നു...... ദേ.....നോക്കിയേ....കാക്ക.....ആ....കാണിച്ചേ....അപ്പോഴേക്കും കുഞ്ഞ് വായ വലിച്ചു തുറന്നു ചെക്കൻ ......ആരു ഭക്ഷണം വായീലേക്ക് വച്ച് കൊടുത്തു....... ഇങ്ങനെ ഓരോന്നിനെയും കാണിച്ചു പറഞ്ഞു കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന ആരുവിനെ കണ്ട് കൊണ്ടാണ് അലക്സ് താഴേക്ക് വന്നത്.....അവൻ ഫോണിൽ കുത്തി അരമതിലിൽ തൂണിൽ ചാരി ഇരുന്നു......ഇടക്കിടെ ആരു അറിയാതെ അവളെ നോക്കുന്നുണ്ടായിരുന്നു......

(നമ്മക്കല്ലേ അറിയൂ.....ചെക്കന്റെ മനസ്സിലിരുപ്പ് വായിന്നോട്ടം😜😜😜). അവൾ കുഞ്ഞിനെ കൊഞ്ചിക്കുന്നതും ലാളിക്കുന്നതും അവൻ അവളറിയാതെ നോക്കി പിടിക്കുന്നുണ്ടായാരുന്നു..... ആഹ് .....പിളളാരിത് വരെ എത്തീലല്ലോ അലക്സേ.....ഏലിയാമ്മ അവിടേക്ക് വന്നു.... അവര് വന്നോണ്ടിരിക്കാ അമ്മച്ചി.....ഞാനിപ്പോ വിളിച്ചു വച്ചതെയുളളൂ..... ആന്നോ.....എന്നാലും വയറ്റിലുളളവളാ സമയത്തിന് വീട്ടിലേക്ക് വരണമെന്നില്ല പെണ്ണിന് .....ഏലിയാമ്മ കെറുവിച്ചു.... ആഹ്......അവരേതാണ്ടെത്താറായമ്മച്ചി......അലസമായി പറഞ്ഞു കൊണ്ട് മുറ്റത്തേക്ക് നോക്കിയവൻ.... സന്ധ്യ ആകാറായപ്പോഴാണ് ആലീസും ആന്റണിയും തിരിച്ചു വന്നത്.... കാറിൽ നിന്നിറങ്ങിയ ഉടനെ ആലീസ് കുറേ കവറുകളും പിടിച്ചു അകത്തേക്ക് കയറി....ആന്റണി കാറ് പോർച്ചിൽ കൊണ്ട് പോയി ഇട്ട ശേഷം അലക്സിന്റെ അടുത്തായി വന്നിരുന്നു..... എന്നതാടി മോളെ ഇതൊക്കെ......കുറേയുണ്ടല്ലോ....ഏലിയാമ്മ അവളുടെ കൈയിൽ നിന്നും കവറുകൾ വാങ്ങിക്കൊണ്ട് ചോദിച്ചു..... രണ്ടാഴ്ച കൂടി കഴിഞ്ഞ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവണംന്നാ അമ്മച്ചി ഡോക്ടർ പറഞ്ഞത്......ഇതൊക്കെ ഹോസ്പിറ്റലിൽ അന്നേരം കൊണ്ട് പോവേണ്ട സാധനങ്ങളാ....

.ആ സമയത്ത് വെറുതെ വെപ്രാളം പിടിച്ചു വാങ്ങാൻ നിന്നാൽ പലതും വിട്ടു പോവും.....അത് കൊണ്ടാ നേരത്തെ വാങ്ങി വച്ചത്.....പറഞ്ഞു കൊണ്ട് ആരുവിന്റെ അടുത്തേക്ക് വന്നു.......രണ്ടു മൂന്നു കവറുകൾ അവളെ ഏൽപ്പിച്ചു.....അവൾ ആലകസിനെ നോക്കി നെറ്റിചുളുച്ചു.... ഹാ.....ഇത് നിനക്ക് വേണ്ടി വാങ്ങിയതാ കൊച്ചേ......ചുരിദാറും സാരീയും ഉണ്ട്.....ഇച്ഛായനിതൊന്നും വാങ്ങി പരിചയമില്ലല്ലോ.....അതാ..... മ്മ്.....പക്ഷേ പെൺപിളളാരുടെ ചുണ്ട് കടിച്ചു പൊട്ടിക്കാൻ ഇങ്ങേർക്ക് നല്ല പരിചയവാ......ആന്റണി അലക്സിന് കേൾക്കാൻ പാകത്തിന് പറഞ്ഞു....... അലക്സ് അവനെയൊന്ന് കൂർപ്പിച്ചു നോക്കി.... തെറി പറയാനായി വാ തുറന്നതും ആന്റണി ചെവിയും പൊത്തി അകത്തേക്ക് പാഞ്ഞു..... ❤❤❤ രാത്രി പതിവ് പോലെ അത്താഴം കഴിഞ്ഞ് എല്ലാവരും ഒത്ത് കൂടി ഇരുന്നു സംസാരിച്ചു കൊണ്ടിരുന്നു......ആരു ഈ നേരം കൊണ്ട് കുഞ്ഞിനെ ഉറക്കി കിടത്തിയ ശേഷം മുകളിലേക്ക് പോയി.....ഫ്രഷ് ആയി വന്ന ശേഷം ഉറങ്ങാൻ കിടന്നു.....

ആന്റണിയോട് വർത്തമാനം പറഞ്ഞിരുന്നത് കാരണം അലക്സ് ഒരുപാട് വൈകിയാണ് റൂമിലേക്ക് ചെന്നത്.....അലക്സ് ചെന്നപ്പോഴേക്കും ആരു നാലുറക്കം കഴിഞ്ഞിരുന്നു... അവൻ പതിയെ ചെന്ന് ബെഡിൽ കയറി കിടന്നു.....തന്റെ അരികിലായി ഉറങ്ങുന്നവളെ തന്നെ ചെരിഞ്ഞു കിടന്ന് തലയ്ക്ക് കൈയും കൊടുത്തു നോക്കി കിടന്നു അലക്സ്.....ലൈറ്റിന്റെ വെട്ടത്തിൽ തിളങ്ങുന്ന അവളുടെ മൂക്കുത്തിയിലും .....അവളുടെ പീലി കണ്ണുകളിലും ഭംഗിയുളള കുഞ്ഞ് മുഖത്തും അവന്റെ കണ്ണുകൾ അനുസരണയില്ലാതെ പാഞ്ഞു......അവളുടെ മുഖത്താകമാനം പരന്നു കിടന്ന കുറുനിരകൾ കാറ്റിൽ തത്തിക്കളിച്ച് അവളുടെ സുഖനിദ്രയ്ക്ക് അലോസരമുണ്ടാക്കുന്നുണ്ടായിരുന്നു.....അതിനു തെളിവായി ഇടക്കിടെ കുറുകി കൊണ്ട് അനങ്ങുന്നുണ്ടായിരുന്നവൾ.....അലക്സ് പതിയെ ചൂണ്ടുവിരലാൽ അവളുടെ മുടി മാടിയൊതുക്കി ചെവി മടക്കിലേക്ക് വച്ച് കൊടുത്തു..... അവളെ നോക്കി കിടന്ന് എപ്പോഴാ അവനും ഉറങ്ങിപ്പോയി.... ❤❤❤

പിറ്റേദിവസം രാവിലെ അലക്സ് എണീക്കുമ്പോൾ ആരു അവിടുണ്ടായിരുന്നില്ല....അവൻ മൂരി നിവർത്തിക്കൊണ്ട് എഴുന്നേറ്റ് ഫ്രഷ് ആയി താഴേക്ക് വന്നു.....ഈ സമയം ആന്റണി കണ്ണാപ്പീയെയും എടുത്ത് പുറത്ത് നിക്കാരുന്നു.....അലക്സിനെ കണ്ടതും കണ്ണാപ്പീ ശബ്ദമുണ്ടാക്കാൻ തുടങ്ങി....അലക്സ് വേഗം അവനെ എടുത്ത് നിറുകിൽ ചുമ്പിച്ചു.....കുറച്ചു സമയം കഴിഞ്ഞ് ഏലിയാമ്മ വന്ന് രണ്ടു പേരെയും പ്രാതൽ കഴിക്കാൻ വിളിച്ചു..... ആരുവായിരുന്നു അവർക്ക് ഭക്ഷണം വിളമ്പി കൊടുത്തത്....അലക്സ് ഇടക്കിടെ അവളെ നോക്കുന്നത് ആന്റണി ശ്രദ്ധിച്ചിരുന്നു..... അവൻ അലക്സിനെ നോക്കി ആക്കി ചുമയ്ക്കാൻ തുടങ്ങി.... അലക്സ് ആന്റണിയെ നോക്കി പല്ല് കടിക്കുന്നുണ്ടായിരുന്നു..... ഭക്ഷണം കഴിച്ചു കഴിഞ്ഞ് അലക്സ് നേരെ എസ്റ്റേറ്റിലേക്ക് പോയി....അവിടിരുന്ന് കണക്കുകൾ നോക്കിക്കൊണ്ടിരുന്നു.....ഈ സമയം ആന്റണി അവിടേക്ക് വന്നു..... എന്നാടാ ഈ നേരത്ത്.....നീയിന്ന് മില്ലില് പോയില്ലേ.... മില്ലീ പോയിട്ട് വരുവാ ഇച്ഛായാ .....

മില്ലി ചെന്നപ്പോഴാ ഉരുളു ചാക്കോയെ കാണുന്നത്....അയാള് ആ മേരീടെ വീടിനടൂത്താ ഇപ്പൊ വാടകയ്ക്ക് താമസിക്കുന്നത്.....ഇച്ഛായനറിയത്തില്ലായോ അയാളെ..... മ്മ്.....അറിയാം....നീ കാര്യം എന്നാന്ന് പറ ആന്റണി......അലക്സ് അക്ഷമനായി ചോദിച്ചു..... അത് ചാണ്ടിച്ചനെ കുറിച്ചു കേട്ടതൊക്കെ സത്യവാ ഇച്ഛായാ.....അയാളവിടെ സ്ഥിരവാ ഇപ്പൊ.....അയാള് മാത്രേ ഇപ്പൊ അവിടെ പോവാറുളളെന്നാ ചാക്കോച്ചൻ പറഞ്ഞത്.... അപ്പോ ഇച്ഛായൻ പറഞ്ഞത് പോലെ അവനുളള എലിക്കെണി വയ്ക്കണ്ടേ നമുക്ക്.... വേണം ആന്റണി പക്ഷെ ഇപ്പോഴല്ല..... പിന്നെ ??? ആന്റണി നെറ്റിചുളുച്ചു കൊണ്ട് ചോദിച്ചു മൂന്നു മാസം കൂടി കഴിഞ്ഞ് മതി.....ഇലക്ഷൻ ടൈമില്.....അപ്പോ അവന്റെ തനി നിറം നമുക്ക് പുറത്ത് കൊണ്ട് വരണം......ഇപ്പൊ അവന്റെ പേരിലൊരു കേസ് വന്നാൽ അവനത് തേച്ച് മാച്ച് കളയാനെളുപ്പവാ .....പക്ഷേ ഇലക്ഷൻ ടൈമില്.....അവനൊന്നും ചെയ്യാൻ പറ്റില്ല....ഇനിയും ചാണ്ടി സെബാസ്റ്റ്യൻ എന്ന ഭൂലോക നാറിയെ ചുമക്കേണ്ടി വരരുത് എം .എൽ ഏ .കസേര......

അതിന് ഈയൊരു വഴിയേയുളളൂ.....ഗൂഢമായി ചിരിച്ചു കൊണ്ട് അലക്സ് പറഞ്ഞു..... അതൊക്കെ നമ്മുടെ പ്ലാൻ പോലെ നടക്കുവോ ഇച്ഛായാ.....ആന്റണി സംശയത്തോടെ ചോദിച്ചു..... നടത്തിയെടുക്കണം.....നടത്തിയെടുക്കും...എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ പറഞ്ഞു അലക്സ്..... മ്മ്.....എന്നതായാലും ഇച്ഛായന്റെ കാഞ്ഞ ബുദ്ധിയാ....ഞാനീ ഇലക്ഷന്റെ കാര്യം ചിന്തിച്ചു കൂടിയില്ല..... അവനീ കൊളളരുതായ്മ മുഴുവൻ കാണിച്ചു കൂട്ടുന്നത് ആ എം എൽ എ കസേരയുടെ ബലത്തിലല്യോ ആന്റണി അതില്ലാതായാൽ.....ചാണ്ടി വെറും വട്ട പൂജ്യവാ.....ചിരിയോടെ അലക്സ് പറഞ്ഞു...... മ്മ്......അപ്പോ എന്നതായാലും ഇച്ഛായൻ പ്ലാൻ ചെയ്തോ ഞാനിറങ്ങാ..... മ്മ്..... അതേ.....ഇങ്ങനെ ചാണ്ടിയെയും സേവ്യറെയും റിച്ചാർഡിനെയും മാത്രം കുത്തിനിറച്ച് വയ്ക്കല്ലേ ആ നെഞ്ചത്ത്.....വല്ലപ്പോഴും ഇച്ചിരി ഇടം ആ പെങ്കൊച്ചിനൂടേ കൊടുത്തേക്കണേ ഇച്ഛായാ..... ചെറിയാൻ നിക്കാതെ പോടാ.....അലക്സ് പല്ല് ഞെരിച്ചു.... മ്മ്.....ഞാൻ പോവാ.....

ആന്റണി തിരികെ പോവാൻ തുടങ്ങി.... ടാ....ആന്റണി.....എന്തോ ഓർത്തപോലെ അലക്സ് അവനെ പിന്നിൽ നിന്നും വിളിച്ചു.... എന്നാ ഇച്ഛായാ..... ടാ....അവളുടെ.....അവളുടെ..... പേരെന്നാടാ.....മടിയോടെ അലക്സ് ചോദിച്ചു.... ആരുടെയാ ഇച്ഛായാ.....ആന്റണിയ്ക്ക് മനസിലായിട്ടും അറിയാത്ത പോലെ ചോദിച്ചു... നിന്റെ മറ്റവളുടെ.....കോപ്പ്.....അലക്സ് കലിപ്പിൽ പറഞ്ഞു..... ആലീസ്.....ഇചഛായന്റെ പെങ്ങളേ ആലീസ് അതാ എന്റെ മറ്റവളുടെ പേര്....അവനെ കളിയാക്കാനായി ആന്റണി പറഞ്ഞു..... ഇറങ്ങി പോടാ പന്ന..........മോനെ..... മ്മ്....കൊച്ചു കളളാ.....അപ്പോ കെട്ടിയോളുടെ പേരെന്നതാന്നറിയണവല്യോ.....മ്മ്.....അരുന്ധതി.... എന്നാന്ന്???.....അലക്സ് നെറ്റിചുളുച്ചു.... അ...രു....ന്ധ...തി.....ഇപ്പൊ മനസ്സിലായോ.... മ്മ്.....എന്നാ പേരാടായിത്.....ഇവൾക്കൊക്കെ വായില് കൊളളുന്ന പേര് വല്ലോം ഇട്ടാലെന്നാ....അരുന്ധതി.....അലക്സ് പുച്ഛിച്ചു കൊണ്ട് പറഞ്ഞു..... ഓ....ഇപ്പൊ അങ്ങനെയായോ....ഒരു കാര്യം ചെയ്യ് ഇച്ചായൻ വല്ല ചക്കരയെന്നോ പോന്നേന്നോ....വായില് കൊളളണത് വിളിച്ചോ.....അലക്സിൽ നിന്നും നാലടി പിന്നിലോട്ട് മാറിക്കൊണ്ട് ആന്റണി പറഞ്ഞു....(ഇല്ലെങ്കിൽ ചെക്കൻ പഞ്ഞിക്കിടുവേ....) ടാ പുല്ലേ ഇറങ്ങി പോവുന്നുണ്ടോ നീ.....അലക്സ് ചാടിത്തുളളി എണീറ്റു... അയ്യോ....ഒറ്റക്കൊമ്പന് മതമിളകിയേ....അല്ല....നെഞ്ചാങ്കൂട്ടില് അരുന്ധതി കൂടിയേ ...വിളിച്ചു കൂവിക്കൊണ്ട് ആന്റണി പാഞ്ഞു പോയി..... അലക്സ് പുഞ്ചിരിയോടെ നോക്കി നിന്നു........................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story