അരുന്ധതി: ഭാഗം 2

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ആരാ കൊച്ചേ അയാള് ????അവളെയൊന്ന് ചെരിഞ്ഞ് നോക്കിക്കൊണ്ട് അലക്സ് ചോദിച്ചു...... അറിയില്ല......ഞാൻ ആ കംപാർട്ട്മെന്റിൽ ഇരിക്കാരുന്നു കുറച്ചു കഴിഞ്ഞ് ഇയാളെന്നെ.....പറഞ്ഞു നിർത്തിയതിനു പിന്നാലെ കരച്ചിൽ ചീളുകൾ പുറത്തേക്ക് വന്നു..... അലക്സ് അയാളെയൊന്ന് ദഹിപ്പിച്ച് നോക്കി ഒപ്പം കൈയിലെ ഇടിവള മുകളിലേക്ക് അമർത്തി വച്ചു താടിയുഴിഞ്ഞു കൊണ്ട് അവനെ മൊത്തത്തിലൊന്ന് നോക്കി.... ആരാടാ പുല്ലേ നീ.....പരൂഷമായി ചോദിച്ചു അലക്സ്..... അയ്യോ.....ഇവള് നുണ പറയാ സാറേ ഇവളെന്റെ ഭാര്യയാ എന്നോട് പിണങ്ങി വന്നേക്കാ..... ആന്നോടി കൊച്ചേ അലക്സ് വീണ്ടും അവളെ ചരിഞ്ഞു നോക്കി..... ഇല്ല.....സത്യാ ഞാൻ പറേണത്.....എന്നെ രക്ഷിക്കണേ കൈകൂപ്പി കരയുകയായിരുന്നവൾ..... അലക്സ് അയാളെ വീണ്ടും തറപ്പിച്ച് നോക്കി......പക്ഷേ അയാളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമില്ല..... നിന്നെ ഇവൻ കേറി പിടിച്ചെന്നല്ലേ പറഞ്ഞത് എന്നിട്ട് നീ ഇവനെ എന്നാ ചെയ്യാൻ പോവാ .... അവളെ പിന്നിൽ നിന്നും മുന്നോട്ട് വലിച്ചു നീക്കി നിർത്തിക്കൊണ്ട് അവൻ ചോദിച്ചു.....

മറുപടിയായി ആരു മുഖം കുനിച്ച് നിന്നു..... അവന്റെ കരണം പുകച്ചൊന്ന് കൊടടീ കൊച്ചേ.......അലറി കൊണ്ട് അവളെ പിടിച്ച് അയാൾക്ക് മുന്നിലായി നിർത്തിയവൻ..... അവൾ പകപ്പോടെ അലക്സിനെ ഉറ്റുനോക്കി....ആ കണ്ണുകളിലെ ഭാവമെന്തെന്ന് അവൾക്ക് മനസ്സിലായില്ല..... നിക്ക് കഴിയില്ല.....ഞാൻ പൊയ്ക്കോളാം പറഞ്ഞു കൊണ്ട് അവൾ മുന്നോട്ട് നടക്കാനാഞ്ഞതും അലക്സ് അവളെ വലിച്ചു അയാളുടെ മുന്നിലേയ്ക്കിട്ടു കൊടുത്തു..... ആ.... ഇവൾക്ക് നിന്നെ തല്ലാൻ പറ്റില്ലാന്ന് അപ്പോ നീ തന്നാ ഇവളുടെ ഭർത്താവ് നീയായി നിന്റെ ഭാര്യയായി ഞാൻ പോവാ പറഞ്ഞു കൊണ്ട് ബാഗും തോളിലിട്ട് മുന്നോട്ട് നടന്നു അലക്സ് ..... ആരു ഭയത്തോടെ അയാളെ ഉറ്റുനോക്കി ...പിന്നെ തിരിഞ്ഞു നടന്നു പോകുന്നവനെയും നോക്കി.....ഈ സമയം അയാൾ അവളെ അടിമുടി നോക്കിക്കൊണ്ട് വഷളച്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു.......ആരു ഭയന്ന് ആലില പോലെ വിറയ്ക്കാൻ തുടങ്ങി ......അയാളുടെ കൈകൾ അവളുടെ അരയിലേക്ക് നീട്ടിയതും ആഞ്ഞൊരടിയായിരുന്നു അരുന്ധതി......അയാളുടെ കരണത്ത്....

ഒരു നിമിഷം എന്താ സംഭവിച്ചതെന്നറിയാതെ അയാൾ അവളെ തന്നെ ഉറ്റുനോക്കി.... ടീ.....പന്ന മോളെ നിന്നെ ഇന്ന് ഞാൻ .......പറഞ്ഞു കൊണ്ട് അവൾക്ക് നേരെ കൈയുയർത്തിയതും....ആരുടെയോ ചവിട്ടേറ്റ് ദൂരേക്ക് തെറിച്ചു വീണിരുന്നയാൾ..... അരുന്ധതി ഞെട്ടി കൊണ്ട് മുഖമുയർത്തി നോക്കുമ്പോൾ കാണുന്നത് ചവിട്ടിയ കാല് പിന്നിലേക്ക് മടക്കി ഒന്ന് നൂത്ത് കുടഞ്ഞ ശേഷം അയാളെ ലക്ഷ്യം വച്ച് വരുന്ന അലക്സിനെയാണ് .... നീ എന്താടാ പന്ന മോനെ കരുതിയത്......നീ പറഞ്ഞത് ഞാനങ്ങ് വെളളം തൊടാതെ വിഴുങ്ങിയെന്നോ??? മ്മ്.....ഇമ്മിണി പുളിക്കും .....അവളുടെ കൈയുടെ ചൂടെന്താന്ന് നീ അറിയാനായി ഞാനിട്ടൊരു നമ്പറായിരുന്നില്ലേ അത് പറഞ്ഞു കൊണ്ട് അവളെ യൊന്ന് നോക്കി..... ടീ കൊച്ചേ.....പെണ്ണായാ ഇങ്ങനെ വേണം അല്ലാതെ കരഞ്ഞ് മൂക്കുപിഴിയല്ല ചെയ്യേണ്ടത് ദേ ഉശിരു വേണം ന്റെ അമ്മച്ചി താമരയ്ക്കലെ ഏലിക്കുട്ടിയെ പോലെ.... പറഞ്ഞു കൊണ്ട് അയാളെ പിടിച്ചു അവന് നേരെ നിർത്തിക്കൊണ്ട് രണ്ടു കവിളിലും മാറി മാറിയടിച്ചു..... നിനക്കിത്രേ താങ്ങൂ.....ഇനിയും അലക്സ് കൈവച്ചാ നിന്റെ ശവമടക്ക് കൂടി നടത്തേണ്ടി വരും.....

അത് കൊണ്ട് പന്ന മോനെ ഉളള ജീവനും കൊണ്ട് വീട്ടിലേക്ക് വിട്ടോ.....പറഞ്ഞു കൊണ്ട് അയാളെ മുന്നിലേക്ക് പിടിച്ചു തളളിയിരുന്നു അലക്സ്.....നേരെ പോയി അടുത്തായുളള സീറ്റിലേയ്ക്ക് മുഖമടിച്ച് വീണു പോയയാൾ.... അത്പ സമയം മുഖം പൊത്തി നിന്ന ശേഷം വേഗത്തിൽ മുന്നോട്ട് നടന്നയാൾ....ഇടയ്ക്ക് തിരിഞ്ഞു അരുന്ധതിയെ ദഹിപ്പിച്ച് നോക്കുന്നുമുണ്ടായിരുന്നു..... താങ്ക്സ്......അരുന്ധതി അലക്സിനെ നോക്കി പറഞ്ഞു..... ഓ ......വരവ് വെച്ചിരിക്കുന്നു പോയി അവിടെ എവിടേലും ഒതുങ്ങി ഇരിക്ക് പെണ്ണേ വെറുതെ ആണുങ്ങളുടെ കൈയ്ക്ക് പണിയുണ്ടാക്കാതെ പറഞ്ഞു കൊണ്ട് അവൻ മുന്നോട്ട് നടന്നു..... അവനെ അമ്പരപ്പോടെ നോക്കി ക്കൊണ്ട് ആരു പിന്നാലെ പോയി.....അലക്സ് ഇരുന്നതിന് എതിരെയുളള സീറ്റിലായിരുന്നു അവളിരുന്നത്......പക്ഷെ കുറച്ചു മുന്നേ കണ്ട ഭാവം പോലും അവനവളോട് കാട്ടിയില്ല..... എന്തൊരു മനുഷ്യനാ ......തനി കാട്ട് പോത്ത് അവൾ ഓർത്തു കൊണ്ട് അവനെ അറിയാതൊന്നു നോക്കി......ഈ സമയം അലക്സിന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി കോർത്തു.... എന്തേന്നർത്ഥത്തിൽ പിരികമുയർത്തി അലക്സ്.... മ്മ് ച്ചും ....ആരു ചുമലനക്കി.... വീണ്ടും മറുപടിയായി അവനൊന്ന് രൂക്ഷമായി നോക്കിയവളെ..... ട്രയിൻ വീണ്ടും മുന്നോട്ട് പാഞ്ഞു......വേറെയും യാത്രക്കാർ വന്നും പോയും നിന്നു..... ❤❤

വൈകാതെ അവർക്കിറങ്ങേണ്ട സ്റ്റേഷനെത്തി.....ആരു വേഗം ലഗേജുകളുമായി പുറത്തേക്ക് പോയി.....ആദ്യം കിട്ടിയ ഓട്ടോ പിടിച്ചു സെന്റ് തെരേസാസ് കോൺവെന്റ് പോണം എന്ന് പറഞ്ഞു.....ഓട്ടോ സ്റ്റാർട്ടാക്കിയപ്പോഴും അവളുടെ കണ്ണുകൾ ആൾക്കൂട്ടത്തിൽ അലക്സിനെ തിരഞ്ഞു ..... അലക്സ് ട്രയിനിൽ നിന്നും പുറത്തേക്കിറങ്ങിയതും ആന്റണി ജീപ്പുമായി അവിടെ കാത്ത് നിപ്പുണ്ടായിരുന്നു..... ആന്റണി ജീപ്പിൽ ചാരി നിന്നു കൊണ്ട് അലക്സിനെ തന്നെ ഉറ്റു നോക്കി നിന്നു......... എന്താടാ.......നീയിങ്ങനെ നോക്കുന്നത്....മുമ്പേങ്ങും കണ്ടിട്ടില്ലാത്ത പോലെ.....അലക്സ് മുടി മാടിയൊതുക്കിക്കൊണ്ട് ചോദിച്ചു..... ഓ......അതോ ഇച്ഛായൻ ധ്യാനം കൂടാൻ പോയിട്ട് എന്തേലും മാറ്റം വന്നോന്ന് നോക്കിയതാ..... അതിന് അവനെയൊന്ന് കടുപ്പിച്ച് നോക്കി അലക്സ്...... ഇല്ല......ഇല്ല.....ഒരു മാറ്റവുമില്ല.....പണ്ടെത്തെ ആ കലിപ്പൻ തന്നെ.... ഉടനെ അലക്സ് കൈയിലിരുന്ന ബാഗെടുത്ത് അവന് നേരെ എറിഞ്ഞു.....ആന്റണി അത് കൃത്യമായി ക്യാച്ചെടുത്തു..... ടാ.....യൂദാസേ.....തെണ്ടി .....അളിയനാണെന്ന് ഞാൻ നോക്കുകേലാ.....കുനിച്ച് നിർത്തി കൂമ്പിന് തരും ഞാൻ നീയും നിന്റെ പെമ്പ്രന്നോളും കൂടിയാ പാവം എന്റെ ഏലിയാമ്മയെ പിരികേറ്റി എന്നെ ധ്യാനത്തിനയച്ചത്....... എന്നിട്ട് മനസ്സ് മാറിയോ ഇച്ഛായ......

ആന്റണി അവനെയൊന്ന് ചെരിഞ്ഞ് നോക്കി മ്മ്....മാറും മാറും മീശയിലൂടെ വിരലോടിച്ചു കൊണ്ട് അലക്സ് പറഞ്ഞു.... ധ്യാനം കഴിഞ്ഞ് വരുമ്പോഴേക്കും നല്ലൊരു പെണ്ണിനെ നോക്കി വച്ചിരിക്കാന്നല്ലേ അമ്മച്ചി പറഞ്ഞത്.... ആ തെക്കലേ ഫ്രാൻസിസിന്റെ മോളില്ലേ ആ നെത്തോലി പോലത്തെ മതാമ്മക്കുട്ടി മിയാ ഫ്രാൻസിസ് അവളെയാ അമ്മച്ചി കണ്ടു വച്ചിരിക്കുന്നേ ചിരിയോടെ അവൻ പറഞ്ഞു.... മ്മ് .......കോപ്പാണ്...നടന്നത് തന്നെ അലക്സ് കെറുവിച്ചു.... ശ്ശോ ഞാനാലോചിക്കുവാരുന്നേ ഇച്ഛായന്റെ ഈ മസിലും തടിയൊക്കെവച്ച് ആ പെണ്ണ് ആദ്യരാത്രി തന്നെ അന്ത്യ കൂദാശ സ്വീകരിക്കേണ്ടി വരുവെന്നാ തോന്നുന്നേ....... ടാ ....പന്നേ ......എന്നതാ നീ പറഞ്ഞേ....പറഞ്ഞു കൊണ്ട് ആന്റണിയുടെ കൈ പിന്നിലേക്ക് തിരിച്ചു വച്ചു....... യ്യോ......ഇച്ഛായാ വിടിച്ഛായാ.....എന്റെ കൈ.....ആന്റണി കുതറാൻ തുടങ്ങി..... ടാ..... പരനാറീ....ഇപ്പൊ ആരാ അന്ത്യ കൂദാശ സ്വീകരിക്കാൻ പോകുന്നതെന്ന് കാണിച്ചു തരാടാ...... പറഞ്ഞു കൊണ്ട് അവനെ മുന്നിലേക്ക് ആഞ്ഞു തളളി........ കിട്ടിയ ജീവനും കൊണ്ട് ആന്റണി മുന്നോട്ടോടീ..... ഈ ഒറ്റ കൊമ്പനെ തളയ്ക്കാൻ പറ്റിയ പെൺ പിളളാരൊന്നും ഈ ടൗണിലില്ലെന്റീശോയേ......

ഇടയ്ക്ക് തിരിഞ്ഞു നോക്കി കൊണ്ട് ആന്റണി പറയുന്നുണ്ടായിരുന്നു ...... അപ്പോഴേക്കും ഒരു കുഞ്ഞ് പുഞ്ചിരി അലക്സിന്റെ ചുണ്ടുകളിൽ തത്തി കളിച്ചു.... ❤❤❤ ഏതാണ്ട് പത്ത് മിനിട്ട് കഴിഞ്ഞു ആരു കോൺവെന്റിൽ എത്തി.....നേരെ അപ്പോയ്ന്റമെന്റ് ലെറ്ററുമായി നേരെ റിസപ്ഷനിലേക്ക് പോയി.....അവിടെ നിന്ന് റിസപ്ഷനിസ്റ്റ് അവളെയും കൂട്ടി പ്രിൻസിപ്പാളിന്റെ റൂമിലേക്ക് പോയി...... വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ.....കുറച്ചു പ്രായം ചെന്നൊരച്ഛനായിരുന്നു പ്രിൻസിപ്പാൾ...... നെയിം ബോർഡിൽ സാമുവൽ താമരയ്ക്കൽ എന്ന പേരവൾ മനസ്സിൽ വായിച്ചു.... അവൾ അദ്ദേഹത്തെ വിഷ് ചെയ്ത ശേഷം അപ്പോന്റ്മെന്റ് ലെറ്റർ അയാളെ ഏൽപ്പിച്ചു.....പുഞ്ചിരിയോടെ അയാളതു വാങ്ങി..... അരുന്ധതി അല്ലേ......കുട്ടീടെ കാര്യങ്ങളെല്ലാം പാലക്കാട് സ്കൂളിലെ ടീച്ചർ വിളിച്ചു പറഞ്ഞിരുന്നു.....വെറുതെ ഓരോന്നോർത്ത് മനസ്സിനെ പുണ്ണാക്കരുത്.....എപ്പോഴും സന്തോഷത്തോടെ ഇരിക്കണം കേട്ടോ മോളെ.....ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രതിസന്ധികളും തരണം ചെയത് മുന്നോട്ട് പോണം കേട്ടോ ........... മ്മ്.....ആരു നേർമയായി പുഞ്ചിരിച്ചു...... ആഹ്.... ആ റീനയോട് വരാൻ പറയൂ......അച്ഛൻ റിസപ്ഷനിസ്റ്റിനോടായ് പറഞ്ഞു.... ശരി ഫാദർ .....

ആരുവിനെ നോക്കി പുഞ്ചിരിച്ച ശേഷം ആ റിസപ്ഷനിസ്റ്റ് പുറത്തേക്ക് പോയി...... മോളിരിക്കൂ.....അടുത്ത് കിടന്ന ചെയർ ചൂണ്ടിക്കാട്ടി അച്ഛൻ പറഞ്ഞു.... മ്മ്......ആരു ചെയറിൽ ഇരുന്നു..... അച്ഛൻ ഒരു റെക്കോർഡിൽ ആരുവിന്റെ പേരും മറ്റു വിവരങ്ങളും എഴുതി ചേർത്തു..... മോള് ഇന്ന് പോയി റെസ്റ്റെടുക്ക്......ഒരുപാട് ദൂരം യാത്ര ചെയ്തു വന്നതല്ലേ....നാളെ മുതൽ ജോലിക്ക് കയറിയാ മതി..... മ്മ്......ശരി ഫാദർ ആരു പുഞ്ചിരിച്ചു.... ഈ സമയം അവിടേക്ക് ഇരുപത്തഞ്ചോളം പ്രായം തോന്നിക്കുന്ന സുന്ദരിയായ ഒരു യുവതി വാതിൽ തുറന്നു അകത്തേക്ക് വന്നു.....ആരുവിന്റെ നോട്ടം അവളിലെത്തിയതും രണ്ടു പേരും പരസ്പരം മൃദുവായി പുഞ്ചിരിച്ചു..... ആഹ്...... റീനാ..... ഈ കുട്ടിയെ ഹോസ്റ്റലിൽ കൊണ്ട് ചെന്നാക്ക് അവൾക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കണം കേട്ടോ.... മ്മ്.....ശരിയച്ഛോ.....റീന ആരു വിനെയും കൂട്ടി ഹോസ്റ്റലിലേക്ക് നടന്നു............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story