അരുന്ധതി: ഭാഗം 21

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

സ്റ്റെപ്പിലൂടുരുണ്ട് രണ്ടാളും കൂടി താഴേക്കെത്തിയിരുന്നു.....നിലത്ത് ആരുവിന്റെ മുകളിലായായിരുന്നു അലക്സ് ......അലക്സിന്റെ അധരം അറിയാതെ അവളുടെ അധരത്തിൽ പതിഞ്ഞു.....അവളിലൂടെ മിന്നൽ പിണർ കടന്നു പോയപോലെ തോന്നി ആരുവിന്...... അവനവളെ രൂക്ഷമായി നോക്കി...... ആരു ദയനീയമായി അവനെ നോക്കി..... നിനക്കെന്നാ..... കണ്ണുകാണാൻ മേലേടീ.....അവിടെ കിടന്നു കൊണ്ട് തന്നെ അലക്സ് ഒച്ചയെടുത്തു...... ഞാ....ഞാൻ.....കണ്ടില്ലാരുന്നു....സ്....സോറി......ആരു ചുണ്ട് കൂർപ്പിച്ചു..... അവളുടെയൊരു ചോറി....അലക്സ് ചിറി കോട്ടി...... എണീറ്റ് പോടീ പുല്ലേ.....അലർച്ചയോടെ പറഞ്ഞു....... അവളവനെ കൂർപ്പിച്ചു നോക്കി...... എന്നാത്തിനാടീ നോക്കി പേടിപ്പിക്കുന്നേ..... ടോ.....കളളുകുടിയൻ നസ്രാണി......താനല്ലേ എണീറ്റ് മാറേണ്ടത്.....വന്ന് വന്ന് ബോധവും ഇ ല്ലാണ്ടായൊ.....ആരു പുച്ഛിച്ച് ചിറി കോട്ടി അപ്പോഴാണ് താൻ എവിടെയാ കിടക്കുന്നതെന്ന് അലക്സ് ഓർത്തത്.....ചമ്മലോടെ അവളിൽ നിന്നും മാറി ചാടി എണീറ്റു..... ആരുവും ഈ നേരം കൊണ്ട് പതിയെ എഴുന്നേറ്റു.....നടുവും താങ്ങി നിന്നു.....പിന്നെ അലക്സിനെ ഒന്നിരുത്തി നോക്കി ക്കൊണ്ട് മുകളിലേക്ക് പോകാൻ തുടങ്ങി......

ഈ സമയം അലക്സ് അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവനോട് ചേർത്ത് നിർത്തി ആരു പിരികമുയർത്തി അവനെ സംശയത്തോടെ നോക്കി...... നീ എന്നതാ പറഞ്ഞേ കളള് കുടിയൻ നസ്രാണിയെന്നോ.......ആരാടി പുല്ലേ കളളുകുടിയൻ ......നിന്റെ തന്തയോ.....നീ എത്ര ദിവസം കണ്ടിട്ടുണ്ട് ഞാൻ കള്ള് കുടിച്ച് കയറി വരുന്നത് അവൻ കയർത്തു.... അന്ന് താൻ കള്ള് കുടിച്ച് കേറി വന്നില്ലേടോ ......എന്നിട്ട് എന്നെ കേറി പിടിച്ചില്ലേടോ.....അപ്പോഴല്ലേ ഞാൻ തന്നെ ജഗ്ഗിനടിച്ചത്.....കളളുകുടിയൻ.....മ്ഹം.....അവൾ മുഖം തിരിച്ചു.... ആരു പറയുന്നത് കേട്ട് അലക്സിന് ദേഷ്യം കയറി..... അവനവളെ ചുമരിനോട് ചേർത്ത് നിർത്തി.....ആരു അവനെ തളളിമാറ്റി പോവാൻ നോക്കിയതും അവനവളുടെ കൈകൾ രണ്ടും ലോക്ക് ചെയ്തു വച്ചു.... ടീ ......പുല്ലേ അധികം വിളയല്ലേ......പത്ത് മാസത്തേക്ക് കൊണ്ട് നടക്കാനുള്ളത് ഞാനങ്ങ് തരും....കേട്ടോടീ.....അവളെ തുറിച്ച് നോക്കി കൊണ്ട് അലക്സ് പറഞ്ഞു.... ആഹാ....താനത്രയ്ക്കായോ.....

എന്നാ തന്റെ തലമണ്ട ഞാൻ തല്ലി പൊളിക്കും.....ആരു വീറോടെ പറഞ്ഞു..... ആണോ....എന്നാ അതൊന്ന് കാണണം പറഞ്ഞു കൊണ്ട് അലക്സ് അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു....... ഇച്ഛായാ.....എന്നതാ ഇത്.....ശ്ശേ.....നിങ്ങൾക്ക് സ്ഥലകാല ബോധം എന്നതൊന്നുണ്ടോ മനുഷ്യാ......ആന്റണി അവിടേക്ക് വന്നു..... അലക്സ് വേഗം അവളെ വിട്ട് മാറി......ആരു കിട്ടിയ ചാൻസിന് മുകളിലേക്ക് ഓടി..... ടാ......പുല്ലേ ചുമ്മാ കാര്യമറിയാതെ കൊണാ കൊണാ ന്ന് പറയല്ലേ..... ആഹ്....നിങ്ങൾക്കീ.....ചെയ്തു കൂട്ടുന്നതൊന്നും കുഴപ്പവില്ല ഞാൻ പറയുന്നതാ പ്രശ്നം അല്യോ.....ആന്റണി അവനെയൊന്ന് പാളി നോക്കി....... ദേ .....ആന്റണി വെറുതെ എന്നെ വെറി പിടിപ്പിക്കാതെ പോയേ...... ഉത്തരം മുട്ടി.....അതുകൊണ്ടല്ല്യോ കൊഞ്ഞനം കുത്തുന്നേ......ആന്റണി ഊറിച്ചിരീക്കാൻ തുടങ്ങി.... പോടാ......പന്ന......... മോനെ...... പറയുന്നതിനൊപ്പം അടുത്തിരുന്ന പ്ളാസ്റ്റിക് സ്റ്റൂളെടുത്ത് ആന്റണിയെ എറിഞ്ഞു......ആന്റണി നൈസായിട്ട് ഒഴിഞ്ഞു മാറി....... അലക്സ് ചവിട്ടി കുലുക്കി മുകളിലേക്ക് സ്റ്റെപ്പ് കയറി പോയി...... ആ കൊച്ചിനെ ഇങ്ങേര് ബാക്കി വെച്ചാ മതിയായിരുന്നു ....അലക്സ് മുകളിലേക്ക് പോകുന്നതും നോക്കി ആന്റണി പറഞ്ഞു..... ❤❤❤

ദിവസങ്ങൾ വീണ്ടും കടന്നു പോയി കൊണ്ടിരുന്നു.....ആരു താമരയ്ക്കലെ എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറിയിരുന്നു.....ഏലിയാമ്മയ്ക്ക് നല്ലൊരു മരുമകളും കണ്ണാപ്പീയ്ക്ക് നല്ലൊരമ്മയും.....ആലീസിന് നല്ലൊരു നാത്തൂനുമായി മാറാൻ അവൾക്ക് വേഗം കഴിഞ്ഞു..... കണ്ണാപ്പീയ്ക്ക് ആരുവില്ലാതെ പറ്റില്ലെന്നായി .....അവന്റെ സകല കാര്യങ്ങളും നോക്കുന്നത് ആരുവാണ്....ഒരമ്മയിൽ നിന്നും കിട്ടേണ്ട സ്നേഹവും വാത്സല്യവും കരുതലും ആരു ആ കുഞ്ഞിന് കൊടുത്തു......ആരു കുഞ്ഞിനെ സ്നേഹിക്കുന്നതും ലാളിക്കുന്നതും കണ്ട് അലക്സിനും അവളോടുളള സമീപത്തിൽ മാറ്റം വന്നു തുടങ്ങിയിരുന്നു.....അവന്റെ മനസ്സിന്റെ കോണിലും ആരു ഇടം പിടിച്ച് തുടങ്ങിയിരുന്നു......അലക്സുമായി ഇടക്കിടെ തല്ലുകൂടുമ്പോഴും വഴക്കു കൂടുമ്പോഴും അവനിൽ നിന്നുളള ചേർത്ത് പിടിക്കലും കുസൃതികളും ആരുവും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു..... നാളെയാണ് ആലീസിന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവേണ്ട ദിവസം....

അതിനുവേണ്ടിയുളള തയ്യാറെടുപ്പിലാണ് ആരുവും ആലീസും....ഹോസ്പിറ്റൽ ബാഗിലേക്ക് കരുതേണ്ട എല്ലാ സാധനങ്ങളും അടുക്കും ചിട്ടയോടും കൂടെ ഏലിയാമ്മയുടെ നിർദ്ദേശത്തോടെ ആരു എടുത്ത് വച്ചു....... രാത്രി അത്താഴം കഴിഞ്ഞ് കണ്ണാപ്പീയെ തോളിൽ കിടത്തി കൊണ്ട് നടന്ന് ഉറക്കാൻ തുടങ്ങുകയായിരുന്നു ആരു.....ഏലിയാമ്മയും ആലീസും ആന്റണിയും ഉമ്മറത്ത് സെറ്റിയിലിരുന്നു സംസാരിച്ചിരിക്കുകയായിരുന്നു.....അലക്സ് വരാന്തയിലെ അരമതിലിലിൽ തൂണിൽ ചാരി കാല് നീട്ടിയിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു......ഇടയ്ക്കിടെ ആരുവിനെയും കണ്ണാപ്പീയെയും നോക്കുന്നുണ്ടായിരുന്നു..... കുറച്ചു സമയം കഴിഞ്ഞ് ഏലിയാമ്മ അവിടേക്ക് ഓടി പിടിച്ചു വന്നു.....അവരുടെ പരവേശം കണ്ട് അലക്സ് ചാടിയെഴുന്നേറ്റു.... എന്നാ....അമ്മച്ചി എന്നാ പറ്റിയേ......അവൻ പരിഭ്രമത്തോടെ ചോദിച്ചു..... ഈ സമയം ആരുവും അവിടേക്ക് ചെന്നു..... എടാ..അലക്സെ.....ആലീസ് കുളിമുറിയില് കാല് വഴുതി വീണു..... എന്നതാ !!!!!

എന്നിട്ടവളെന്ത്യേ??? കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടലോടെ അലക്സ് അകത്തേക്ക് പാഞ്ഞു പോയി.....പിന്നാലെ തന്നെ ഏലിയാമ്മയും ആരുവും പോയി..... അലക്സ് നോക്കുമ്പോൾ വയറിൽ കൈ പൊതിഞ്ഞു പിടിച്ചു കരയുകയായിരുന്നു ആലീസ്.....അവൻ വേഗം അവളുടെ അടുത്തേക്ക് പോയി ...... എന്നാ മോള.....വയ്യേ നിനക്ക് ???....അവനെന്ത്യേ??? ..... അലക്സ് അവളൂടെ നിറുകിൽ തലോടി..... ഇച്ഛായാ.....എനിക്ക് നല്ല വേദന തോന്നുവാ.....അവൾ നിറകണ്ണുകളോടെ പറഞ്ഞു...... ഹാ.....നീ കരയല്ലേ മോളെ ....നമുക്ക് ഹോസ്പിറ്റലിൽ പോവാം..... അപ്പോഴേക്കും ആന്റണി ഹോസ്പിറ്റലിൽ കൊണ്ട് പോവേണ്ട ഫയലും ബാഗുമെടുത്ത് അവിടേക്ക് വന്നു..... ഈ സമയം ആലീസിന്റെ കാലുകളിലൂടെ നിലത്തേക്കൊഴുകിയ രക്തത്തുളളികളിലേക്ക് അലക്സിന്റെ നോട്ടമെത്തിയതും അധികരിച്ച ഭയത്തോടെ അവൻ മുകളിലേക്ക് പാഞ്ഞു...... റൂമിൽ ചെന്ന് കാറിന്റെ ചാവിയുമായി പുറത്തേക്ക് ഓടി...... ഈ നേരം കൊണ്ട് ഏലിയാമ്മയും റെഡിയായി വന്നു....

അലക്സ് കാർ മുറ്റത്തേക്കിട്ടു.....അപ്പോഴേക്കും ആന്റണി ആലീസിനെയും താങ്ങിയെടുത്ത് പുറത്തേക്ക് വന്നു......പിന്നാലെ ആരുവും ഏലിയാമ്മയും ഹോസ്പിറ്റലിൽ കൊണ്ട് പോവേണ്ട ബാഗുകളുമായി വന്നു.....ബാഗ് ഡിക്കിയിൽ വച്ച ശേഷം ഏലിയാമ്മ കാറിൽ കയറാൻ തുടങ്ങി..... മോളെ.....ആന്റണി സാറയെ വിളിച്ചു പറഞ്ഞിട്ടുണ്ട് അവളിവിടേക്ക് ഇപ്പൊ വരും ഞങ്ങള് വരുന്നത് വരേക്കും മോൾക്ക് കൂട്ടായി അവള് വരാന്നേറ്റിട്ടുണ്ട്.....പേടിയുണ്ടോ മോൾക്ക്????ആരുവിന്റെ കവിളിൽ തലോടി ഏലിയാമ്മ..... അമ്മച്ചി എന്റെ കാര്യോർത്ത് വിഷമിക്കേണ്ട.....എനിക്ക് പേടിയൊന്നുവില്ല.....കണ്ണാപ്പീടെ കാര്യവും ഇവിടത്തെ കാര്യങ്ങളും ഞാൻ നോക്കിക്കോളാം അമ്മച്ചി ധൈര്യമായി പോയിട്ട് വായോ....അവൾ ഏലിയാമ്മയെ ആശ്വസിപ്പിച്ചു.....ഉടനെ അലക്സ് കാർ സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു....ആരു അലക്സിന്റെ നോട്ടത്തിനായ് കാത്തെങ്കിലും നിരാശയായിരുന്നു ഫലം.....അവൾ ദുഃഖത്തോടെ തിരികെ നടക്കാൻ തുടങ്ങി.....ഈ സമയം കാറിന്റെ സൈഡ് മിററിലൂടെ അലക്സ് ആരുവിനെ നോക്കുന്നത് അവളറിയാതെ പോയി..... ആരു വാതിലും പൂട്ടി നേരെ റൂമിലേക്ക് പോയി....കണ്ണാപ്പീ ഈ സമയം കൊണ്ട് ഉറക്കം പിടിച്ചിരുന്നു.....അവൾ കുഞ്ഞിനെ കട്ടിലിൽ കൊണ്ട് പോയി കിടത്തി..... ❤❤❤

വൈകാതെ അവർ ഹോസ്പിറ്റലിൽ എത്തി.... ഹോസ്പിറ്റലിൽ ചെന്നയുടനെ ആലീസിനെ ക്യാഷ്വാലിറ്റിയിലേക്കും അവിടെ നിന്നും ലേബർ റൂമിലേക്കും കൊണ്ട് പോയി...... അലക്സും ആന്റണിയും ഏലിയാമ്മയും പ്രാർത്ഥനയോടെ പുറത്ത് കാവലിരുന്നു..... ഇടയ്ക്ക് അലക്സ് ആന്റണിയെ നോക്കിയപ്പോൾ തകർന്ന മനസ്സോടെ ചുമരിൽ ചാരി നിന്ന് കരയുന്നുണ്ടായിരുന്നവൻ....അലക്സ് വേഗം അവന്റെ അടുത്തേക്ക് പോയി.... ഹാ....എന്നതാടാ ഇത് കരയല്ലേ......നീ ഇങ്ങനെ തളർന്നാലെങ്ങനാടാ..... അലക്സ് അവനെ ചേർത്ത് പിടിച്ചു .... ഇച്ഛായാ......എന്റെ ആലീസും ഞങ്ങളുടെ കുഞ്ഞും രണ്ടു പേരും ആയുസ്സോടെ വന്നാ മതിയായിരുന്നു.....വിതുമ്പലോടവൻ പറഞ്ഞു.... ഹാ....എന്നാ വർത്തമാനവാടാ നീ ഈ പറയുന്നേ.....അവൾക്കൊന്നും വരുകേല....കുഞ്ഞിനെയും കൊണ്ട് അവളിങ്ങ് വരത്തില്ലായോ....നീ വെറുതെ വിഷമിക്കല്ലേ..... ഉളളിലെ ഭയവും ദുഃഖവും മറച്ചു വച്ചു കൊണ്ട് അലക്സ് ആന്റണിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..... കുറച്ചു സമയം കഴിഞ്ഞ്.....ലേബർ റൂം തുറന്നു ഒരു നഴ്സ് പുറത്തേക്ക് വന്നു....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story