അരുന്ധതി: ഭാഗം 22

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ആന്റണിയും അലക്സും നഴ്സിന്റെ അടുത്തേക്ക് പോയി..... സിസ്റ്ററേ.....ആലീസിനിപ്പോ ??? ആന്റണി വിറയോടെ ചോദിച്ചു.... ട്രിപ്പ് കൊടുത്തിരിക്കുവാ.....ഇന്ന് തന്നെ ഡെലിവറിയുണ്ടാവും....ദേ ഈ മെഡിസിൻ ഫാർമസിയിൽ നിന്നെടുത്തിട്ട് വരണേ...വേഗം വേണം.....ഡോക്ടർ കൊടുത്ത പ്രിസ്ക്രിപ്ഷൻ ആന്റണിയെ ഏൽപ്പിച്ച ശേഷം അവർ തിരികെ പോയി......അലക്സ് വേഗം ആന്റണിയുടെ കൈയിൽ നിന്നും അത് വാങ്ങി ഫാർമസിയിലേക്ക് പാഞ്ഞു...... വൈകാതെ മെഡിസിനുമായി തിരികെ എത്തി നഴ്സിനെ ഏൽപ്പിച്ചു..... ❤❤❤ ആരുവിന് റൂമിലിരുന്നിട്ട് ഒരു സമാധാനവുമുണ്ടായിരുന്നില്ല.....അവൾ ഫോണെടുത്ത് ആന്റണിയുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും കിട്ടുന്നുണ്ടായിരുന്നില്ല.....അലക്സിന്റെ നമ്പർ കൈയിലുണ്ടെങ്കിലും ഈ സമയത്ത് വിളിച്ചാൽ എങ്ങനെ പ്രതികരിക്കുമെന്നോർത്ത് ആരു വിളിച്ചില്ല.... ഈ സമയം താഴെ കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് ആരു താഴേക്ക് പോയി.....വേഗം ചെന്ന് വാതിൽ തുറന്നു നോക്കുമ്പോൾ സാറയായിരുന്നു.....

ആഹ്.....കൊച്ചുറങ്ങീലാരുന്നോ....ഞാൻ കരുതി ഉറക്കം പിടിച്ചിട്ടുണ്ടാവുമെന്ന്..... ഇല്ല.....ആശുപത്രിയിലെ കാര്യം ഓർത്ത് ഒരു സമാധാനവുമില്ല സാറേച്ചി....കിടന്നിട്ട് കണ്ണടയ്ക്കാൻ കൂടി കഴിയണില്ല.....ആകുലതയോടെ ആരു പറഞ്ഞു.... ഹാ ..... കൊച്ചിങ്ങനെ വിഷമിക്കല്ലേ....ആലീസ് മോൾക്ക് ഒന്നും വരുകേല......പൂർണ്ണ ആരോഗ്യത്തോടെ തളളയും കുഞ്ഞും ഇങ്ങെത്തില്യോ.....ആരുവിനെ സമാധാനിപ്പിക്കാനായി സാറ പറഞ്ഞു..... അതിനു മറുപടിയായി നേർമയായി പുഞ്ചിരിച്ചു.... കൊച്ച് വല്ലതും കഴിച്ചാരുന്നോ..... ആഹ്.....കഴിച്ചു സാറേച്ചി..... എന്നാ മോള് പോയി കിടക്കാൻ നോക്ക് വെറുതെ എന്തിനാ ഉറക്കമിളയ്ക്കുന്നേ.... മ്മ്.....എന്നാ ശരി സാറേച്ചി.....ഗുഡ് നൈറ്റ്... മ്മ്....മോള് ചെല്ല് ഞാനിവിടെയുണ്ടാവും എന്തേലുമുണ്ടെങ്കിൽ വിളിച്ചാ മതി..... മ്മ്......ആരു റൂമിലേക്ക് പോയി....റൂമിൽ ചെല്ലുമ്പോൾ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടു....ഓടി ചെന്ന് ഫോൺ കൈയിലെടുത്തപ്പോൾ അലക്സായിരുന്നു....അത്ഭുതത്തോടെ ആരു കോൾ അറ്റണ്ട് ചെയ്തു...

ഹലോ.... എവിടാരുന്നെടീ പുല്ലേ ഇത്രേം നേരം .....എത്ര നേരവായിട്ട് വിളിക്കുവാരുന്നെന്നറിയോ.....മനുഷ്യനെ വെറുതെ തീ തീറ്റിക്കാനായിട്ട്...... അത്.....ഞാൻ താഴെയായിരുന്നു .....ഫോൺ റൂമിൽ വെച്ചിട്ടാ പോയത്.....റിംഗ് ചെയ്യുന്ന ശബ്ദം കേട്ടില്ലാരുന്നു...... ഓ .....അല്ലാരുന്നേലവളങ്ങെടുത്ത് മറിച്ചേനെ....അലക്സ് കലിപ്പിൽ പറഞ്ഞു.... ആലീസിനെങ്ങനെയുണ്ട്.....ആധിയോടെ ചോദിച്ചു..... ലേബർ റൂമിലാക്കിയിരിക്കയാ......ഇന്ന് തന്നെ ഡെലിവറിയുണ്ടാവുന്നാ പറഞ്ഞത്.... മ്മ്.... ഡീ.....സാറേച്ചി വന്നോടീ..... മ്മ്.... നിനക്ക്....നിനക്ക് പേടിയൊന്നുവില്ലല്ലോ ഒറ്റയ്ക്ക് കിടക്കാൻ.....മടിച്ച് മടിച്ച് ചോദിച്ചു അലക്സ് ..... മ്മ് ഹ്..... ടീ.....പുല്ലേ എന്നതേലുമുണ്ടേ വായ് തുറന്നു പറയടി.....അവളുടെ കോപ്പിലെ മൂളല്....അലക്സ് അലറി..... ഇല്ല.....ആരു ചെറു ചിരിയോടെ പറഞ്ഞു..... എന്നാ ശരി എന്നതേലുമുണ്ടേൽ വിളിക്കാം.... മ്മ്..... ദേ പിന്നേം.....അലക്സ് കെറുവിച്ചു കൊണ്ട് കോൾ കട്ടാക്കി...... ആരു പുഞ്ചിരിയോടെ കട്ടിലിലേക്കിരുന്നു.... ❤❤❤

സമയം വീണ്ടും കടന്നു പോയി കൊണ്ടിരുന്നു...... അലക്സും ആന്റണിയും പുറത്ത് കസേരകളിൽ ഇരിപ്പുണ്ടായിരുന്നു.....ഏലിയാമ്മ കണ്ണുനീരോടെ കൊന്ത ചൊല്ലുന്നുണ്ടായിരുന്നു..... ഇടയ്ക്ക് അലക്സ് സമയം നോക്കുമ്പോൾ രണ്ടു മണി കഴിഞ്ഞിരുന്നു... കുറച്ചു സമയം കഴിഞ്ഞ് അവിടേക്ക് ഒരു നഴ്സ് വന്നു...... ആലീസിന്റെ ബൈസ്റ്റാൻഡർ ആരാ??? ഹാ.....ഞങ്ങളാ സിസ്റ്ററേ പറഞ്ഞു കൊണ്ട് ആന്റണി അവരുടെ അടുത്തേക്ക് നടന്നു.... ആലീസ് പ്രസവിച്ചു......ആൺകുഞ്ഞാണ്..... അത് കേട്ടതും ആന്റണി സന്തോഷത്തോടെ അലക്സിനെയും ഏലിയാമ്മയെയും നോക്കി.... രണ്ടു പേരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു.....ആശ്വാസത്തോടെ ദീർഘമായി നിശ്വസിച്ചു..... സിസ്റ്ററേ .....ആലീസിനെങ്ങനുണ്ട് ?? ആന്റണി ആധിയോടെ ചോദിച്ചു..... അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു കുഞ്ഞിന്റെ ചെക്കപ്പ് കൂടി കഴിഞ്ഞ് കൊണ്ട് വരാം ......കുറച്ചു സമയം കൂടി കഴിഞ്ഞ് റൂമിലേക്ക് മാറ്റും.... നഴ്സ് അകത്തേക്ക് പോയശേഷം അലക്സ് ഫോണുമെടുത്ത് ഇടനാഴിയിലേക്ക് പോയി.... അവൻ ആരുവിനെ വിളിക്കാൻ തുടങ്ങി....ആദ്യത്തെ റിംഗ് പോയപ്പോൾ തന്നെ ആരു കോൾ അറ്റണ്ട് ചെയ്തു..... ഹലോ.... ടീ....ആലീസ് പ്രസവിച്ചു......മോനാ... മ്മ്......

ആലീസ് സുഖവായിരിക്കുന്നോ ഇച്ഛായാ........ ആഹ്.....കുറച്ചു കഴിഞ്ഞ് റൂമിലേക്ക് മാറ്റുവെന്നാ പറഞ്ഞത്.....നീ ഉറങ്ങീലാരുന്നോടി..... ഇല്ല.....അവിടെത്തെ കാര്യോർത്തപ്പോ ഉറക്കം വന്നില്ല....... മ്മ്.....ഇവിടെയിനി പ്രശ്നോന്നുവില്ല....നീ ഉറക്കമിളയ്ക്കണ്ട.....പോയി കിടന്നുറങ്ങാൻ നോക്ക്..... ശരി ഇച്ഛായാ..... അപ്പോഴേക്കും അലക്സ് കോൾ കട്ട് ചെയ്തു.... ആരു പുഞ്ചിരിയോടെ ബെഡിലേക്ക് ചാഞ്ഞു.... ❤❤❤ രാവിലെയാണ് ആലീസിനെയും കുഞ്ഞിനെയും റൂമിലേക്ക് മാറ്റിയത്.....പനിനീർ പൂവു പോലെ സുന്ദരനായ വാവയെ മൂന്നു പേരും കൺനിറയെ കണ്ടു.....കുറച്ച് നേരം ആന്റണി യെയും ആലീസിനെയും തനിച്ച് വിട്ട് അലക്സ് ഏലിയാമ്മയെയും കൊണ്ട് പുറത്തേക്ക് പോയി....അവർ നേരെ ക്യാൻറ്റീനിലേക്കാണ് പോയത്..... ❤❤ ആലീസ് മയക്കത്തിൽ നിന്നുണരുമ്പോൾ താടിയ്ക്ക് കൈയും കൊടുത്ത് അവളെ തന്നെ ഉറ്റുനോക്കിയിരിക്കുന്നവനെയാണ് കാണുന്നത് .... ആന്റണിയെ നോക്കി അവൾ മൃദുവായി പുഞ്ചിരിച്ചു..... പേടിപ്പിച്ചല്ലോടീ പെണ്ണേ നീ.......

ഇന്നലെ എന്തോരം ടെൻഷനടിച്ചെന്നോ ഞങ്ങള്....അവളുടെ നിറുകിൽ തലോടി... . ഒരുപാട് നൊന്തോടീ ??? മ്മ്.....പക്ഷേ മോനെ കണ്ടപ്പോ വേദനയൊക്കെ പോയി.....പുഞ്ചിരിച്ചു കൊണ്ട് പറയുന്നവളുടെ നിറുകിൽ ആന്റണി ചുണ്ടുകൾ ചേർത്തു...... അപ്പോഴേക്കും വാവ ചിണുങ്ങി കരയാൻ തുടങ്ങിയിരുന്നു .....ആന്റണി കുഞ്ഞിനെ എടുത്ത് ആലീസിനെ ഏൽപ്പിച്ചു...... ഈ സമയം അലക്സും ഏലിയാമ്മയും അവിടേക്ക് വന്നു......ഏലിയാമ്മ ആലീസിന്റെ നിറുകിൽ തലോടി......അലക്സ് കുഞ്ഞിനെ അവളുടെ കൈയിൽ നിന്നും വാങ്ങി നെഞ്ചോട് ചേർത്ത് വച്ചു..... ആഹാ.....മാമന്റെ കൈയിലെത്തിയപ്പോ കുഞ്ഞിന്റെ കരച്ചിലൊക്കെ മാറിയല്ലോ.....ചിരിയോടെ ആന്റണി പറഞ്ഞു.... ടാ....മോനേ ഇങ്ങനൊക്കെ നടന്നാ മതിയോ എന്നാ മോനൊപ്പം കളിക്കാനൊരു വാവയെ തരുന്നതെന്ന് ചോദിക്കെടാ മാമനോട്.....ആന്റണി അലക്സിനെ പാളി നോക്കിക്കൊണ്ട് അവന് കേൾക്കാൻ പാകത്തിന് പറഞ്ഞു .......

ടാ.....കോപ്പേ.....നല്ലൊരു ദിവസവായിട്ട് എന്നാത്തിനാ എന്നെക്കൊണ്ട് വെറുതെ തെറി വിളിപ്പിക്കുന്നേ.....അലക്സ് അവനെ നോക്കി പല്ലുകടിച്ചു.... ഓ.....പിന്നെ ഞാൻ പറഞ്ഞതിലെന്നതാ തെറ്റ്......ഇപ്പൊ അല്ലെങ്കിൽ പിന്നെ ഇനി എപ്പോഴാ മൂക്കില് പല്ല് വന്നിട്ടാന്നോ...... അലക്സ് അവനെ നോക്കി ദഹിപ്പിച്ചിട്ട് കുഞ്ഞിനെ കൊണ്ട് ഏലിയാമ്മയെ ഏൽപ്പിച്ചു പുറത്തേക്ക് പോയി...... ❤❤❤ രാവിലെ ആരു കുഞ്ഞിനെയും കൈയിലെടുത്ത് മുറ്റത്ത് നിക്കാരുന്നു......ഈ സമയം അലക്സിന്റെ കാർ അവിടേക്ക് വന്നു നിന്നു..... അലക്സിനെ കണ്ടതും അവളുടെ മുഖം തെളിഞ്ഞു...... ദേ.....കണ്ണാപ്പീടെ അപ്പൻ വന്നല്ലോ.....നോക്കിയേ.....ആരു കണ്ണാപ്പീയുടെ കവിളിൽ മുത്തി.... അലക്സ് അവളെയൊന്ന് നോക്കുക പോലും ചെയ്യാതെ കുഞ്ഞിന് നേരെ കൈനീട്ടി.....കണ്ണാപ്പീ അലക്സിന്റെ കൈയിലേക്ക് ചാഞ്ഞതും അവനെയും എടുത്ത് കൊണ്ട് അലക്സ് മുകളിലേക്ക് പോയി.......... അവന്റെ പ്രവൃത്തി അവളെ നോവിച്ചിരുന്നു.....ദുഃഖത്തോടെ അവൾ അകത്തേക്ക് കയറി പോകുന്നവനെ തന്നെ നോക്കി നിന്നു....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story