അരുന്ധതി: ഭാഗം 23

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

അരുന്ധതി നേരെ അടുക്കളയിലേക്ക് പോയി.....ഉച്ചയ്ക്ക് ഹോസ്പിറ്റലിലേക്ക് ഭക്ഷണം കൊണ്ട് പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു ആരുവും സാറയും..... അലക്സ് മോൻ വന്നല്യോ കൊച്ചേ......സാറ അവളോട് തിരക്കി.... മ്മ്......വന്നു സാറേച്ചി കണ്ണാപ്പീയെയും കൊണ്ട് മുകളിലേക്ക് പോയിരിക്കാ......ഇന്നലെ ഒരു പോള കണ്ണടച്ചെന്ന് തോന്നണില്ല.....മുഖത്ത് നല്ല ക്ഷീണം ഉണ്ട്....... അത് പിന്നെ ആശുപത്രിക്കാര്യവാകുമ്പോ അങ്ങനെയല്യോ കുഞ്ഞേ......കൂട്ടിരിപ്പുകാർക്ക് ഉറക്കം കാണുകേല..... മ്മ്....ഞാൻ മുകളിലേക്കൊന്ന് പോയി വരാം സാറേച്ചി.....ഇച്ഛായനെന്തെങ്കിലും കഴിച്ചതാണോന്ന് ചോദിക്കട്ടേ.... മ്മ്.....ശരി മോളെ......ആരു മുകളിലേക്ക് പോകുന്നതും നോക്കി സാറ നിന്നു.... ആരു റൂമിൽ ചെന്നപ്പോൾ കണ്ണാപ്പീ നിലത്തിരുന്ന് കളിക്കുന്നുണ്ടായിരുന്നു......അലക്സിനെ അവിടെ കാണാത്തത് കൊണ്ട് അവൾ അവിടെയെല്ലാമൊന്ന് നോക്കി പക്ഷെ അവനവിടില്ലായിരുന്നു...... ടാ.....കണ്ണാപ്പീ നിന്റെ അപ്പനെവിടെ പോയതാടാ തിരക്കിക്കൊണ്ട് ആരു കണ്ണാപ്പീയെ കൈയിലെടുത്തു..... മ്മ....മ്മ.....കണ്ണാപ്പീ അവളുടെ കവിളിൽ കടിക്കാൻ തുടങ്ങി......(കുഞ്ഞി കുട്ടികൾ ഉമ്മ വയ്ക്കുന്നത് അങ്ങനെ ആണല്ലോ ) ആരുവും അവന്റെ മുഖമാകെ മുത്തം കൊടുത്തു..... കണ്ണാപ്പീ അവളുടെ മൂക്കുത്തിയിൽ പരതാൻ തുടങ്ങി.....

ആരു അവനെ ഉയർത്തി അവന്റെ കുഞ്ഞ് വയറിൽ ഇക്കിളി ഇടാൻ തുടങ്ങി.....കുടു കുടെ ചിരിക്കുന്ന കണ്ണാപ്പീയെ നെഞ്ചോട് ചേർത്ത് വച്ചു തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അവളെ തന്നെ ഉറ്റുനോക്കി പുഞ്ചിരിയോടെ വാതിലിൽ ചാരി നിൽക്കുന്ന അലക്സിനെയാണ്...... അലക്സ് കുളത്തിൽ പോയി കുളിച്ചു വരികയാണെന്ന് അവന്റെ ഈറൻ മുടിയും തോളിലായി വിരിച്ച തോർത്ത് മുണ്ടും കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി.....അലക്സ് വേഗം അവളിൽ നിന്നും നോട്ടം മാറ്റി മുന്നോട്ട് നടന്നു .....ഇത്രയും നേരം അലക്സ് അവളെ നോക്കി നിക്കാരുന്നെന്നോർക്കെ അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു.... അലക്സ് കണ്ണാടിയുടെ മുന്നിലായി ചെന്ന് നിന്ന് തോർത്ത് മുണ്ട് മാറ്റി ഒരു ഷർട്ടെടുത്തിട്ടു.....ഈ സമയം അവനോട് സംസാരിക്കാനുളള ചമ്മല് കാരണം അവൾ അവിടെ നിന്ന് പതുങ്ങി....... അലക്സ് തലചീകിക്കൊണ്ട് ആരുവിനെ നോക്കി...... എന്നാടീ.....എന്നാത്തിനാ നീ നിന്ന് താളം ചവിട്ടുന്നേ...... ഇച്ഛായൻ എന്തേലും കഴിച്ചതാണോ??? ആഹ്.....ഞാനും അമ്മച്ചിയും രാവിലെ ക്യാന്റീനിന്ന് കഴിച്ചാരുന്നു.... മ്മ്.....ഇച്ഛായാ.....ഞാനും കൂടി......

വന്നോട്ടേ....ഹോസ്പിറ്റലിലേക്ക്.....ചെറിയ പേടിയോടെ ചോദിച്ചു അതിനു മറുപടിയായി അലക്സ് അവളെ രൂക്ഷമായി നോക്കി ...... ആരു പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല തിരിഞ്ഞു നടക്കാൻ തുടങ്ങി..... ഒരു മണിക്കൂറിനുള്ളിൽ റെഡിയാവുവാണേ കൊണ്ട് പോവാം...തിരിഞ്ഞു നോക്കാതെ തന്നെ അലക്സ് പറഞ്ഞു...... മ്മ്.....ഞാൻ റെഡിവാം......ചിരിയോടെ അവൾ പറഞ്ഞു.....ആരു വല്യ സന്തോഷത്തോടെ താഴേക്ക് ചെന്ന്.....ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവാനുള്ള ഭക്ഷണം എടുത്ത് വച്ചു.....കണ്ണാപ്പീയെ കുളിപ്പിച്ച് ഒരുക്കി അലക്സിനെ ഏൽപ്പിച്ച ശേഷം അവളും പോയി കുളിച്ചു ഫ്രഷ് ആയി വന്നു..... ഉച്ചയ്ക്ക് മുന്നേ തന്നെ അലക്സിനോപ്പം ആരുവും കണ്ണാപ്പീയും കൂടി ഹോസ്പിറ്റലിലേക്ക് തിരിച്ചു...... ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ ഏലിയാമ്മ കുഞ്ഞിനെയും കൈയിൽ വച്ച് കട്ടിലിലിരിക്കയായിരുന്നു.....ആലീസ് കിടക്കുകയായിരുന്നു....... ആരുവിനെ കണ്ടതും ഏലിയാമ്മ പുഞ്ചിരിച്ചു..... ആ....ഇതാരൊക്കെയാ വന്നിരിക്കുന്നേ......കണ്ണാപ്പീയും കണ്ണാപ്പീടെ അമ്മയുവോ.....കണ്ണാപ്പീയോടായ് ചോദിച്ചു..... ഈ സമയം ആരു ചോറ് പാത്രം വച്ച ബാഗ് ടേബിളിനു മുകളിൽ വച്ചു.....പിന്നെ ഏലിയാമ്മയുടെ അടുത്തേക്ക് നടന്നു.....ഏലിയാമ്മ കുഞ്ഞ് വാവയെ ആരുവിനെ ഏൽപ്പിച്ചു.....

ആരാന്ന് നോക്കിയേ വാവേ.....വാവേ കാണാൻ ആന്റീ വന്നൂല്ലോ.....ചിരിയോടെ ഏലിയാമ്മ കുഞ്ഞിനോട് സംസാരിച്ചു..... ആരുവിന്റെ കൈയിൽ കുഞ്ഞ് വാവയെ കണ്ടതും കണ്ണാപ്പീയ്ക്ക് കുശുബ് കുത്തി.... മ്മാ...മ്മാ.....വിളിച്ചു കൊണ്ട് ആരുവിന് നേരെ കുഞ്ഞിച്ചെക്കൻ കൈ നീട്ടി കരയാൻ തുടങ്ങി..... ടാ....നീ എന്നാത്തിനാടാ കരയുന്നേ അപ്പനെടുത്തിരിക്കുവല്യോ നിന്നെ......അലക്സ് അവനെ സമാധാനിപ്പിക്കാനായി ശ്രമിച്ചു...... വീണ്ടും കരച്ചിൽ തുടർന്നത് കൊണ്ട് ആരു വാവയെ ഏലിയാമ്മയെ ഏൽപ്പിച്ച് കണ്ണാപ്പീയെ കൈയിൽ വാങ്ങി..... ഈ സമയം അവിടേക്ക് ആന്റണി വന്നു..... എവിടാരുന്നടാ ഇത്രേം നേരം.....ഇപ്പൊ വരാന്ന് പറഞ്ഞു പോയതല്യോ നീ....ഏലിയാമ്മ കെറുവിച്ചു ... എന്റെമ്മച്ചി ഞാൻ മെഡിസിനെടുക്കാൻ പോയതാ......അപ്പോഴാ നമ്മുടെ എലിസബത്തിനെ കണ്ടത്..... എലിസബത്തോ???ഏലിയാമ്മ നെറ്റിചുളുച്ചു കൊണ്ട് ചോദിച്ചു ഹാ.....അമ്മച്ചി മറന്നു പോയോ തെക്കേത്തിലെ എലിസബത്ത്....ആ വക്കച്ചന്റെ മോളെ.....പറഞ്ഞു കൊണ്ട് അലക്സിനെ ഒന്ന് പാളി നോക്കി.... അലക്സ് ആന്റണിയെ കലിപ്പിച്ച് നോക്കുന്നുണ്ടായിരുന്നു..... ആഹ്...മറ്റേ നഴ്സ് കൊച്ച്...... ആ .....അത് തന്നെ.....ഇച്ഛായന്റെ.....എക്സ്..ലവർ.....ആന്റണി ചിരിയോടെ പറഞ്ഞു .... ടാ....പുല്ലേ....പോവുന്നുണ്ടോ നീ.... ചൊറിയാതെ.....

അലക്സ് പല്ലു ഞെരിച്ചു.... ആരു രണ്ടു പേരെയും മാറി മാറി നോക്കി..... അമ്മച്ചി അവളിപ്പോ ഇവിടത്തെ നഴ്സാ....ഇങ്ങോട്ട് വരുന്ന വഴിക്ക് ഞാനവളെ കണ്ടാരുന്നേ....അങ്ങനെ കുറച്ചു സമയം അവളോട് സംസാരിച്ചു നിന്നു പോയതാ ....ഇപ്പൊ അവൾക്കിവിടാ ജോലി...പറയുന്നതിനിടയ്ക്ക് അലക്സിനെ ഏറ് കണ്ണിട്ട് നോക്കി..... ഇച്ഛായന്റെ കല്യാണം കഴിഞ്ഞ കാര്യവൊക്കെ അവളറിഞ്ഞു.....അവൾക്ക് ടീച്ചറെ ഒന്ന് കാണണവെന്ന് പറഞ്ഞിട്ടുണ്ട്..... ഈ സമയം അലക്സ് ആന്റണിയെ നോക്കി ദഹിപ്പിച്ച് കൊണ്ട് പുറത്തേക്ക് പോയി..... ആരു ഒന്നും മനസ്സിലാവാതെ ആന്റണിയെ നോക്കി..... ടാ....എന്നാത്തിനാടാ നീയവനെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നേ.....അവനിതൊന്നും പറയുന്നതിഷ്ടവല്ലെന്ന് നിനക്കറിയത്തില്ലായോ....ഏലിയാമ്മ ആന്റണിയെ വഴക്ക് പറഞ്ഞു ....... വെറുതെ ഒരു രസം....ആന്റണി ഇളിച്ചൊണ്ട് പറഞ്ഞു..... മ്മ്.....അവന്റെ കൈയിന്ന് വാങ്ങി കൂട്ടുമ്പോ രസത്തിന് രുചി കൂടും..... ആരാ അമ്മച്ചി എലിസബത്ത്.....ആരു ചോദിച്ചു..... എന്റെ മോളെ പണ്ട് പഠിച്ചോണ്ടിരുന്ന കാലത്ത് അവളെ അലക്സിന് വല്യ ഇഷ്ടവായിരുന്നു....പഠിത്തവൊക്കെ കഴിഞ്ഞ് ഇവളെ കെട്ടണവന്ന് പറയുവാരുന്നെന്ന് ദേ ഇവൻ പറഞ്ഞാ ഞങ്ങളറിഞ്ഞത്....പ്ളസ് ടൂ കഴിഞ്ഞ് ഈ പെണ്ണ് നഴ്സിംഗ് പഠിക്കാൻ ബാംഗ്ലൂരിൽ പോയി......പഠിത്തമൊക്കെ കഴിഞ്ഞ് വന്നപ്പോൾ അവൾക്ക് പിന്നെ അലക്സിനെ വേണ്ട....

.ഇത്രയും വിദ്യാഭ്യാസം ഉളളത് കൊണ്ട് കൃഷിപ്പണി ചെയ്യുന്നവനെ അവൾക്ക് കല്യാണം കഴിക്കാൻ നാണക്കേടാന്ന് പറഞ്ഞു......പിന്നെ അവളെ വിവാഹം കഴിച്ചത് ഒരു ഗവൺമന്റ് ജോലിക്കാരനാ........അത്ര നല്ല പൊറുതിയൊന്നുവല്ല മോളെ.....ഒരു മുഴു കുടിയൻ......ദീർഘമായി നിശ്വസിച്ചു കൊണ്ട് അവർ പറഞ്ഞു..... അപ്പോ ഇച്ഛായന് വിഷമവില്ലാരുന്നോ..... ആരറിഞ്ഞു.....അവനൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ലാരുന്നു.....ഈയിടയ്ക്ക് വക്കച്ചനെന്തിനോ അലക്സിനെ കാണാൻ വന്നു.....അപ്പോഴാ ഇവൻ ഇതേ പറ്റി പറഞ്ഞത് ...... അവന് വേണ്ടി ഈശോ കണ്ടു വച്ചത് നിന്നെയാ..... അപ്പോ പിന്നെ വേറെ ആരെങ്കിലും ആ സ്ഥാനത്ത് വരുവോ....അല്ല്യോടാ ആന്റണി.....ഏലിയാമ്മ കൂട്ടിച്ചേർത്തു ...... പിന്നല്ലാതെ.....പുഞ്ചിരിയോടവൻ പറഞ്ഞു..... ഏലിയാമ്മ പറഞ്ഞത് കേട്ട് ആരുവിന്റെ മുഖം വിടർന്നു...... കുറച്ചു സമയം വീണ്ടും അവരവിടെ സംസാരിച്ചിരുന്നു.....അത്പ സമയം കഴിഞ്ഞ് അലക്സ് അവിടേക്ക് വന്നു.... ടീ.....നീ വരുന്നുണ്ടോ....എനിക്കൊന്ന് എസ്റ്റേറ്റ് വരെ പോണം....... മ്മ്..... എന്നാ എണീറ്റ് വരാൻ നോക്ക് അലക്സ് ഗൗരവത്തോടെ പറഞ്ഞു.... അമ്മച്ചി.....എന്നാ ഞങ്ങളിറങ്ങട്ടേ..... ആഹ്....ശരി മോളെ....ആലീസിനോടും ആന്റണിയോടും യാത്ര പറഞ്ഞ് അവരിറങ്ങി.....

പുറത്തേക്കിറങ്ങിയതും എലിസബത്ത് അവിടേക്ക് വരികയായിരുന്നു.....അലക്സിനെ കണ്ടതും അവൾ പുഞ്ചിരിച്ചു.....അലക്സും അവളെ നോക്കി പുഞ്ചിരിച്ചു..... അലക്സ് തിരികെ പോവാണോ?? ആഹ്.....പോയിട്ട് അത്യാവശ്യമുണ്ട് എലിസബത്തേ..... ആ പേര് കേട്ട് ആരു അവളുടെ മുഖത്തേക്ക് നോക്കി..... ഇതാണോ അലക്സിന്റെ ഭാര്യ...... ആഹ്..... എന്താ കൊച്ചിന്റെ പേര്.....ആരുവിനോടായ് ചോദിച്ചു..... അരുന്ധതി.....ആരു പുഞ്ചിരിച്ചു.... മ്മ്......എന്നാ ശരി നിങ്ങൾ ചെല്ല് എനിക്ക് ഡ്യൂട്ടി ടൈം ആണ്.....പറഞ്ഞു കൊണ്ട് അവൾ മുന്നോട്ട് പോയി..... ❤❤❤ ആരുവിനെയും കണ്ണാപ്പീയെയും വീട്ടിലേക്ക് കൊണ്ടു ചെന്നാക്കിയ ശേഷം അലക്സ് എസ്റ്റേറ്റിലേക്ക് പോയി.....അവിടെ നിന്ന് ഹോസ്പിറ്റലിലേക്ക് തിരിച്ചു പോകുമെന്ന് അലക്സ് ആരുവിനോട് പറഞ്ഞു ....... രാത്രി അത്താഴമൊക്കെ കഴിഞ്ഞ് ആരു കണ്ണാപ്പീയെ ഉറക്കിക്കിടത്തിയ ശേഷം അവളും അവനടുത്തായി കിടന്നു ..... അലക്സിന്റെ മുഖം അവളുടെ മസസ്സിലേക്ക് വന്നപ്പോൾ നറു ചിരി അവളുടെ ചുണ്ടുകളിൽ വിരിഞ്ഞു .....ഈ സമയം സാറ വാതിലിൽ മുട്ടി വിളിക്കാൻ തുടങ്ങി.....ആരു വേഗം പോയി വാതിൽ തുറന്നു കൊടുത്തു.....നോക്കുമ്പോൾ സാറ പരിഭ്രാന്തിയോടെ അവളെ നോക്കി.... എന്താ.....സാറേച്ചി......

എന്താ പറ്റിയേ അവളുടെ മുഖത്തെ പരിഭ്രമം കണ്ട് ആരു ചോദിച്ചു...... മോളെ ഞാൻ വീട്ടിലേക്ക് പോവാ....അതിയാനിന്ന് കുടിച്ച് പൂസായി ആരുമായിട്ടോ ഷാപ്പിൽ കിടന്നു തല്ലുണ്ടാക്കിയെന്ന്......ആരൊക്കെയോ ചേർന്ന് തല്ലിച്ചതച്ച് വീട്ടിൽ കൊണ്ട് ഇട്ടിരിക്കുന്നെന്ന് മോനിപ്പോ വിളിച്ചു പറഞ്ഞു.....ഞാനൊന്ന് പോയി നോക്കട്ടേ....വീട്ടിൽ മോൻ മാത്രേ ഉളളൂ....ഹോസ്പിറ്റലിൽ കൊണ്ട് പോണവെങ്കിലോ....... ആഹ്....ചേച്ചി പൊയ്ക്കോ.....ഞാനിവിടെ ഒറ്റയ്ക്ക് നിന്നോളാം കണ്ണാപ്പീയുണ്ടല്ലോ.......കാശ് വല്ലതും വേണോ ചേച്ചി..... വേണ്ട മോളെ.....ഞാനിറങ്ങാ...... എന്തേലുമുണ്ടെങ്കിൽ വിളിക്കണേ സാറേച്ചി.... മ്മ്....ശരി മോളെ..... സാറ പോയി കഴിഞ്ഞു.....മുൻ വശത്തെ വാതിൽ അടച്ചു കുറ്റിയിട്ട ശേഷം ആരു മുകളിലേക്ക് കയറാൻ തുടങ്ങി....പെട്ടെന്ന് പുറത്ത് കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് ആരു തിരികെ പോയി വാതിൽ തുറന്നു..... തന്റെ മുന്നിൽ വശ്യമായ ചിരിയോടെ നിക്കുന്നവനെ അവൾ സംശയത്തോടെ നോക്കി..... അലക്സ് അമ്പലമുറ്റത്തിട്ട് തല്ലിച്ചതച്ച അവന്റെ മുഖം അവൾ ഓർത്തെടുത്തപ്പോഴേക്കും വാതിൽ തളളിത്തുറന്ന് അവൻ അകത്തേക്ക് വന്നിരുന്നു....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story