അരുന്ധതി: ഭാഗം 24

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

അകത്തേക്ക് കയറിയ ഉടനെ സേവ്യർ ചുറ്റും പരതി നോക്കി...... ആരാ.....ആരാ നിങ്ങൾ എന്തിനാ വന്നത്.....ഉളളിലെ ഭയം പുറത്തേക്ക് വരാതിരിക്കാൻ ശ്രമിച്ചു കൊണ്ടു ആരു ചോദിച്ചു.... ഓഹ്.......ടീച്ചറ് കൊച്ചിനോട് അലക്സ് എന്നെ കുറിച്ചു പറഞ്ഞിട്ടില്യോ...ഞാൻ സേവ്യർ ചാണ്ടി സെബാസ്റ്റ്യൻ......അങ്ങ് പാറേക്കാട്ടിലെയാ...സേവ്യർ അവളെ അടിമുടി നോക്കി ...... ഏലിയാമ്മ പറഞ്ഞതൊക്കെ അവളുടെ മനസ്സിലേക്ക് വന്നു..... അപ്പോ ഇവനാണ് അമ്മച്ചി പറഞ്ഞ ചാണ്ടിടെ മോൻ ആരു ഓർത്തു..... ദേ.....താനാരായാലും ഇപ്പൊ ഇവിടെ നിന്നും ഇറങ്ങി പൊയ്ക്കോണം.....ഇച്ഛായനിപ്പോ വരും വന്നാലറിയാല്ലോ....തന്നെ തല്ലി കൊല്ലും.....ആരു വീറോടെ പറഞ്ഞു..... അവനിന്നിവിടേക്ക് വരില്ലാന്നറിയാം കൊച്ചേ.....അങ്ങ് ആശുപത്രിയിലല്യോ....ഒരേയൊരു പെങ്ങളുടെ കാര്യത്തിനായി ഓടി നടക്കുവല്ലേ....ആങ്ങള പുച്ഛത്തോടയാൾ പറഞ്ഞു...... ആരുവിന്റെ ഉള്ളിൽ വീണ്ടും ഭയം തലയുയർത്തി തുടങ്ങി..... ടീ....കൊച്ചേ ഞങ്ങടെ ചെറുക്കനെ കൊണ്ട് പോവാനാ ഞാൻ വന്നത്.....

ഞങ്ങടെ സോഫീടെ മോനെ.....അവനെയിങ്ങ് തന്നേരെ ....അവനെയും കൊണ്ട് ഞാനങ്ങ് പൊയ്ക്കോളാം.....വെറുതെ ബലം പിടിക്കാൻ വയ്യ അതുകൊണ്ടാ.....പിന്നെ ഞാൻ ബലം പിടിച്ചാൽ നിന്റെ ശരീരത്തിന് തന്നെയാ അതിന്റെ ദോഷം.....വഷളൻ ചിരിയോടെ ചുണ്ടുകൾ കടിച്ചു കൊണ്ട് അവൻ പറഞ്ഞു.... ആരു അവനെ കത്തുന്ന കണ്ണുകളോടെ തുറിച്ച് നോക്കി..... ഹാ....നീ കൊളളാലോടി കൊച്ചേ.....അലക്സിന് പറ്റിയ കെട്ടിയോള്.....പുച്ഛച്ചിരിയോടവൻ പറഞ്ഞു..... ടോ.....മര്യാദയ്ക്ക് ഇറങ്ങി പൊയ്ക്കോ ഇല്ലെങ്കിൽ താൻ വന്ന പോലെ തിരിച്ചു പോവില്ല.....അവന് നേരെ കൈചൂണ്ടിക്കൊണ്ട് ആരു ചീറി..... ശ്ശോ.....വീറും വാശിയും കാണിക്കുന്ന പെണ്ണിനെ തന്നാ എനിക്കുമിഷ്ടം....പക്ഷെ അലക്സിന്റെ എച്ചിലെനിക്ക് വേണ്ട......അത് കൊണ്ട് മാറി നിക്കടീ....ആരുവിനെ പിടിച്ചു തളളിക്കൊണ്ട് ഓരോ മുറിയിലും കയറിയിറങ്ങാൻ തുടങ്ങിയയാൾ ...... അവസാനം മുകളിലേക്ക് പോവാൻ തുടങ്ങിയതും ആരു അവനെ തടഞ്ഞു കൊണ്ട് മുന്നിൽ കയറി നിന്നു .....

ഛീ.....പന്ന മോളെ മാറി നിക്കടീ മുന്നീന്ന്..... സേവ്യർ അവളെ പിടിച്ച് നിലത്തേക്കിട്ടു ആരു നിലത്തു നിന്നും ചാടി പിടിച്ചെഴുന്നേറ്റപ്പോഴേക്കും അവൻ മുകളിലേക്കെത്തിയിരുന്നു...... ഓരോ മുറിയിലും കയറിയിറങ്ങിയ ശേഷം അലക്സിന്റെ റൂമിൽ കയറി......കട്ടിലിൽ ഉറങ്ങി ക്കിടക്കുന്ന കണ്ണാപ്പീയെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി.....അവൻ വേഗം കുഞ്ഞിനടുത്തേക്ക് ചെന്ന് അവനെ എടുക്കാനായി കൈ നീട്ടി ..... എടോ.....തൊട്ട് പോവരുതെന്റെ മോനെ......അവനെ തൊട്ടാൽ നിന്നെ ഞാൻ ഇവിടെ തീർക്കും...... ഇവളെക്കൊണ്ട്.....ചിരിയോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞ സേവ്യർ കാണുന്നത്......ഇറച്ചി വെട്ടുന്ന വലിയ കത്തിയുമായി നിൽക്കുന്ന ആരുവിനെയാണ്.....കത്തിയുയർത്തി പിടിച്ചു കൊണ്ട് അവൾ അകത്തേക്ക് വന്നു..... മര്യാദയ്ക്ക് പറയാ.....ഇറങ്ങി പോ.....തൊടരുതെന്റെ കുഞ്ഞിനെ പറയുന്നതിനൊപ്പം അവന്റെ അടുത്തേക്ക് വന്നു..... ആരുവിന്റെ കൈയിലെ കത്തി കണ്ട് ചെറിയ പേടി തോന്നിയെങ്കിലും അത് പുറത്തേക്ക് കാട്ടാതെ പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അവൻ നിന്നു.....

ഹാ....നിനക്കെന്നാ കൊച്ചേ പറഞ്ഞാ മനസ്സിലാവില്ലേ.....വെറുതെ എന്നെ കൊണ്ട് കടും കൈ ചെയ്യിപ്പിക്കരുത് അവൻ താടിയുഴിഞ്ഞു കൊണ്ട് അവളോട് പറഞ്ഞു..... ഇറങ്ങി പോടാ നായേ......അവളലറി.....ഈ സമയം കണ്ണാപ്പീ ശബ്ദം കേട്ട് പേടിച്ച് ഉറക്കെ കരയാൻ തുടങ്ങി..... അവൾ കുഞ്ഞിനടുത്തേക്ക് നടന്നതും സേവ്യർ ആരുവിന്റെ കൈയിലെ കത്തി കൈക്കലാക്കാനായി അവളുടെ കൈയിൽ ബലമായി പിടിച്ചു.....ആരു അവന്റെ മൂട്ടുകാലിൽ ആഞ്ഞു ചവിട്ടി.....പെട്ടന്നായതു കൊണ്ട് സേവ്യർ അടി തെറ്റി പിന്നോട്ടാഞ്ഞു.... ടീ....പന്ന@@@@മോളെ അലറിക്കൊണ്ട് സേവ്യർ അവളുടെ അടുത്തേക്ക് പാഞ്ഞു വന്നതും സ്വയ രക്ഷയ്ക്കായി ആരു കത്തി മുകളിലേക്ക് വീശീ കത്തി സേവ്യറുടെ കൈത്തണ്ടയിൽ വരഞ്ഞു......കത്തി കൊണ്ടടുത്ത് നിന്നും ചോര വരാൻ തുടങ്ങി.....ഇത് കണ്ട് ആരു ഭയന്ന് അടിമുടി വിറയ്ക്കാൻ തുടങ്ങി.....എങ്കിലും കത്തിയിലെ പിടുത്തം വിട്ടില്ല..... ആഹ്......വേദന കൊണ്ട് നിലവിളിച്ചു സേവ്യർ....അവൻ പാഞ്ഞു വന്ന് ആരുവിന്റെ കവിളിൽ ആഞ്ഞടിച്ചു.....പെട്ടന്നായത് കൊണ്ട് ആരു നിലത്തേക്ക് വീണു.....ആരു എണീക്കാൻ തുടങ്ങിയപ്പോഴേക്കും സേവ്യർ കുഞ്ഞിനെയുമെടുത്ത് താഴേക്ക് പാഞ്ഞു..

.കണ്ണാപ്പീ അവന്റെ കൈയിൽ കിടന്നു കരയുന്നുണ്ടായിരുന്നു........ആരു കത്തിയുമായി സേവ്യറുടെ പിന്നാലെ ഓടി പോയി....അവനെ തടഞ്ഞു....അവന്റെ കൈയിൽ നിന്നും കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി...... ദേഷ്യം പൂണ്ട സേവ്യർ അരികിലായ് കിടന്ന മരം കൊണ്ടുളള ചെയറെടുത്ത് ആരുവിനെ തല്ലാനായി എടുത്തുയർത്തി...... ആരു കുഞ്ഞിനെയും മാറോട് ചേർത്ത് പിടിച്ചു കൊണ്ട് നിലത്തേക്ക് പുറം തിരിഞ്ഞിരുന്നൂ....കുറച്ചു സമയം പിന്നിട്ടിട്ടും ഒന്നും സംഭവിച്ചില്ലാന്ന് കണ്ട് ആരൂ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് സേവ്യറുടെ കഴുത്തിൽ കൈയമർത്തി നിൽക്കുന്ന അലക്സിനെയാണ്......ആരു ആശ്വസിച്ചു കൊണ്ട് നെഞ്ചിൽ കൈവച്ചു..... ടാ....പന്ന .......... മോനേ.....അലക്സിന്റെ പെണ്ണിനെ കൈ വയ്ക്കാറായോ നീ......ഈ സമയം ആരു അലക്സിനെ തന്നെ ഉറ്റുനോക്കി ചുണ്ടുകളിൽ ചെറു പുഞ്ചിരി വിരിഞ്ഞു......... അലക്സ് സേവ്യറുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി......പിന്നിലേക്ക് വീഴാൻ പോയവനെ വലിച്ചു ചുമരിലേക്ക് ചേർത്ത് നിർത്തി ക്കൊണ്ട് തലങ്ങും വിലങ്ങും ഇടിക്കാൻ തുടങ്ങി.....അവസാനം അവന്റെ മൂക്കിൽ നിന്നും ചോര ചീറ്റാൻ തുടങ്ങിയതും ആരു അലക്സിനെ തടഞ്ഞു.....

ഇച്ഛായാ....വേണ്ട....മതി....ഇനി അയാള് ചത്ത് പോവൂം....മതി ഇച്ഛായാ...പ്ലീസ്.... അവളെയൊന്ന് നോക്കി ശേഷം...അലക്സ് സേവ്യറുടെ കോളറിൽ പിടിച്ചു വലിച്ചിഴച്ച് കൊണ്ട് പുറത്തേക്ക് പോയി .....പുറത്തെ മെയിൻ ഗേറ്റിനടുത്തായി സേവ്യറുടെ കാർ നിർത്തി ഇട്ടിരുന്നു.....അലക്സ് അവനെ അതിലേക്കു അടി കൊടുത്തു കയറ്റി...... ടാ....പന്ന @@@@@ മോനെ.....നീ ഈ കിട്ടിയതും വച്ച് അടങ്ങിയിരിക്കുകേലെന്നറിയാം.....എന്നാലും പറയുവാ.....വരരുത് .....എന്റെ ജീവിതത്തില് ഇടങ്കേറാവരുത്....കൈചൂണ്ടി താക്കീതോടെ പറഞ്ഞു അലക്സ്...... പന്ന മോനെ വിട്ട് പൊയ്ക്കോ..... അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് സേവ്യർ കാർ മുന്നോട്ടെടുത്തു.... ❤❤❤ കണ്ണാപ്പീ വലിയ കരച്ചിലായിരുന്നത് കൊണ്ട് ആരു അവനെ നെഞ്ചിൽ ചേർത്ത് വച്ച് ഇരിപ്പുണ്ടായിരുന്നു...... അലക്സ് അകത്തേക്ക് പാഞ്ഞു ചെന്ന് അവളുടെ കൈയിൽ നിന്നും കുഞ്ഞിനെ പിടിച്ചു വാങ്ങി.......ഒരു കൈയാൽ അവളുടെ കൈയിൽ പിടിച്ചു വലിച്ച് എഴുന്നേൽപിച്ചു.....

ആഹ്.....എന്തായിച്ഛായ ഇത് എനിക്ക് വേദനിക്കാ വിട്ടേ......അവൾ അവന്റെ പിടി വിടാൻ ശ്രമിച്ചു കൊണ്ടിരുന്നു.... ടീ....പന്ന @@@@@@ മോളെ സാറേച്ചി വന്നില്ലേൽ നിനക്ക് വിളിച്ചു പറയാൻ മേലാരുന്നോ നീ യിവിടെ ഒറ്റയാക്കാന്ന്....ഞാനിപ്പോ വന്നില്ലായിരുന്നേലോ ....... അലക്സ് അലറി..... ഇച്ഛായാ ......സാറേച്ചി വന്നതാ....കുറച്ചു മുന്നേ അവരുടെ ഭർത്താവ് ഷാപ്പിൽ കിടന്നു തല്ലുണ്ടാക്കിയെന്നും പറഞ്ഞ് ആരൊക്കെയോ ചേർന്ന് തല്ലി ച്ചതച്ച് വീട്ടിൽ കൊണ്ട് ചെന്നിട്ടെന്ന് പറഞ്ഞു കോൾ വന്നു അങ്ങനെയാ ചേച്ചി ഇവിടെ നിന്നും പോയത്.... എന്നാലത് നിനക്കെന്നെ വിളിച്ചു പറയാൻ മേലാരുന്നോ........നിന്റെ തൊണ്ടയില് പഴവായിരുന്നോടീ .....അലക്സ് കെറുവിച്ചു..... അത് പറയാൻ ഫോൺ എടുക്കാൻ മുകളിലേക്ക് വരാൻ തുടങ്ങിയതാ.....അപ്പോഴാ അയാള്.....അവൾ പറഞ്ഞു നിർത്തി...... പുറത്ത് ആരാന്ന് നോക്കിയേച്ചും വാതില് തുറക്കാൻ മേലാരുന്നോ.......അതെങ്ങനാ ബാക്കിയുളളവന്റെ നെഞ്ചത്തോട്ട് കേറാനവൾക്കൊരുളുപ്പുവില്ല.....അല്ലാത്തപ്പോ ഫ്യൂസ് പോയ ബൾബ് പോലാ കത്തുകേല......അലക്സ് അവളെ തറപ്പിച്ച് നോക്കി..... സാറേച്ചി പോയതേ ഉളളാരുന്നപ്പോൾ......

പെട്ടെന്ന് ബെല്ലടിച്ചപ്പോ ചേച്ചി എന്തേലും മറന്ന് തിരികെ വന്നതാവൂന്നാ കരുതിയേ....അവളവനെ ചുണ്ട് കൂർപ്പിച്ചു നോക്കി..... മ്മ്.....അലക്സ് അവളെ നോക്കി ഒന്നിരുത്തി മൂളി...... സത്യായിഛായാ......ഇചഛായനിന്ന് വരുന്നില്ലാന്നല്ലേ പറഞ്ഞത്.....പിന്നെ??? ആന്റണിയുടെ വീട്ടിന്ന് അവന്റെ ആങ്ങള കൂടി ഇന്ന് അവനൊപ്പം ചെല്ലാമെന്നേറ്റിരുന്നു.....അതുകൊണ്ട് എന്നോട് വരണ്ടാ.....വീട്ടിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു.... ഇച്ഛായാ...ഞാൻ അയാളെ കത്തിയ്ക്ക് വെട്ടി.....എന്നെ പോലീസ് പിടിക്കുവോ??ആരു കത്തി കൈയിലെടുത്തു കൊണ്ട് ചോദിച്ചു.... ഭയത്തോടെ ചോദിച്ചവളെ കാണേ.....അവനാ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കി നിന്നു...... ഒന്നും സംഭവിക്കുകേല ......ഞാനുണ്ടല്ലോ....അവനിതിന്റെ പേരില് പോലീസിന് പരാതി കൊടുക്കത്തില്ല....അഥവാ കൊടുത്താലും വീട്ടിൽ അതിക്രമിച്ച് കേറിയതിനും. .നിന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും ചേർത്ത് അവനെയാവും പോലീസ് പിടിക്കാൻ പോവുന്നത്.....ചാണ്ടിടെ മോനേതായാലും മണ്ടത്തരം കാണിക്കില്ല.... ഗൂഢമായ ചിരിയോടെ അലക്സ് പറഞ്ഞു......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story