അരുന്ധതി: ഭാഗം 25

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

അലക്സ് നോക്കുമ്പോൾ കണ്ണാപ്പീ അവന്റെ നെഞ്ചിൽ ചാഞ്ഞിരുന്ന് ഉറങ്ങുവാരുന്നു..... ടീ....കണ്ണാപ്പീ ഉറങ്ങി.....കണ്ണാപ്പീയെ തോളിൽ കിടത്തി കൊണ്ട് അലക്സ് പറഞ്ഞു..... മ്മ്.....ഇച്ഛായൻ അവനെ മേളിൽ കൊണ്ട് കിടത്തിയേക്ക് അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുത്ത് വയ്ക്കാം......ആരു അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി...... ടീ.....അന്നക്കൊച്ചേ...... അലക്സിന്റെ വിളി കേട്ട് അവൾ തറഞ്ഞു നിന്നു....പിന്നെ പതിയെ തിരിഞ്ഞു നോക്കി .....അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഗൗരവത്തോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു..... എന്നെയാണോ വിളിച്ചേ.......അവൾ സംശയത്തോടെ നെറ്റിചുളുച്ചു ...... ആഹ്......പിന്നെ നീയും ഞാനുമല്ലാതെ വേറെ ആരേലും ഇവിടിപ്പോ ഉണ്ടോടീ.....അലക്സ് ഒച്ചയെടുത്തു...... എന്റെ പേര് അന്നയെന്നല്ല.....അരുന്ധതീന്നാ.... അറിയാം......ഞാനിങ്ങനേ വിളിക്കത്തൊളളൂ...നിനക്ക് സൗകര്യവൊണ്ടങ്കി വിളി കേട്ടാമതി.....നീ വിളി കേട്ടാലുമില്ലേലും ഞാനിതേ വിളിക്കത്തൊളളൂ......

അലസമായി പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു..... ആരു അവനെ തന്നെ ഉറ്റുനോക്കി..... നിന്റെ കവിളത്തെന്നാടീ ???......ആരുവിന്റെ കവിളിൽ സേവ്യർ തല്ലിയത് തിണർത്ത് കിടപ്പുണ്ടായിരുന്നു.....അതിലൂടെ അലക്സ് വിരലോടിച്ചു..... സ്....സ്......അവളെരിവാറ്റിക്കൊണ്ട് അലക്സിനെ നോക്കി .....അലക്സ് വേഗം കൈയെടുത്തു ....... അയാള് തല്ലിയതാ.......ആരു ചുണ്ടു ചുളുക്കിക്കൊണ്ട് പറഞ്ഞു...... കുഞ്ഞിനെ പോലെ ചുണ്ട് ചുളുക്കി പറയുന്നവളെ തന്നെ അലക്സ് കൗതുകത്തോടെ നോക്കി നിന്നു..... ടീ......ഒരുമ്പെട്ടോളെ അന്നെന്നെ ജഗ്ഗിനടിക്കാൻ നിനക്ക് നല്ല പവറായിരുന്നല്ലോ.....ഇന്നെന്തേ കൈ പൊങ്ങീലേ.......അലറിക്കൊണ്ടവൻ ചോദിച്ചു ..... അവളവനെ കൂർപ്പിച്ചു നോക്കി..... അതെങ്ങനാ ആവശ്യ സമയത്ത് നിന്റെയൊക്കെ തലയ്ക്കൊന്നും വെളിവുണ്ടാവുകേല.....അല്ലാത്തപ്പോ ഏഴുമുഴം നാക്കും വാക്കുവാ.....കെറുവിച്ചു കൊണ്ട് സ്റ്റെപ്പ് കയറി പോകുന്നവനെ തന്നെ അമ്പരന്ന് നോക്കി നിന്നു പോയവൾ..... എന്തൊരു ജീവിയാ ഇത്......

ഞാനീ കഷ്ടപ്പെട്ടതിനൊക്കെ എന്തേലും വിലയുണ്ടോന്ന് നോക്കിയേ......വെളിവില്ല പോലും.....ഇങ്ങേർക്ക് നല്ല വെളിവാ കളളുകുടിയൻ നസ്രാണി.....ഹും.....ഈ ലോകത്തില് ഈ ഒരൊറ്റ പീസേ ഇങ്ങനെ ഒളളൂ വെന്നാ തോന്നുന്നേ.......പിറുപിറുത്തു കൊണ്ട് ആരു അടുക്കളയിലേക്ക് നടന്നു.... അലക്സ് കുഞ്ഞിനെ ബെഡിൽ കൊണ്ട് പോയി കിടത്തി.....അവന്റെ നിറുകിൽ തലോടി..... കവിളിൽ ചുമ്പിച്ചു..... ടാ......കണ്ണാപ്പീ....നിന്റെ അമ്മ അത്രയ്ക്ക് മോശവൊന്നുവല്ല.....സേവ്യറെ നന്നായി വരഞ്ഞ് വിട്ടിട്ടുണ്ട് ....നിലത്തു കിടന്ന ബ്ലഡിലേക്ക് കണ്ണയച്ച് കൊണ്ട് അലക്സ് പുഞ്ചിരിയോടെ പിറുപിറുത്തു..... അലക്സ് കുളി കഴിഞ്ഞ് താഴേക്ക് ചെന്നപ്പോൾ ആരു അത്താഴം എടുത്ത് ഡൈനിംഗ് ടേബിളിൽ വച്ചു......രണ്ടു പേരും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കാൻ തുടങ്ങി ......അവളുടെ കവിളിലെ തിണർത്ത പാട് കാണുമ്പോഴൊക്കെ അവന് വേദന തോന്നി..... ആരു റൂമിൽ എത്തിയപ്പോഴേക്കും നിലത്തു കിടന്ന ബ്ലഡ് അലക്സ് കഴുകി തുടച്ചിരുന്നു....അവനെ നോക്കുമ്പോൾ ടേബിളിനടുത്തിരുന്നു ലാപ്ടോപ്പും നോക്കി ഇരിപ്പായിരുന്നു.... ആരു കണ്ണാപ്പീടടുത്ത് പോയി അവനെ നിറുകിൽ ചുമ്പിച്ചു....

പിന്നെ അവനെയും ചേർത്തണച്ചു കൊണ്ട് കണ്ണുകളടച്ച് കിടന്നു..... ആരു കുഞ്ഞിനെയും നെഞ്ചോടടക്കി പിടിച്ച് കിടക്കുന്നത് അവളറിയാതെ അലക്സ് നോക്കുന്നുണ്ടായിരുന്നു......ഈ സമയം ഒരു ചെറു പുഞ്ചിരി അവന്റെ ചുണ്ടുകളിൽ തെളിഞ്ഞു വന്നു.... ആരു ഉറങ്ങിയ ശേഷമാണ് അലക്സ് കിടന്നത്.....അതുവരെയും എസ്റ്റേറ്റിലെ കണക്കുകൾ നോക്കുവാരുന്നവൻ..... ❤❤❤ പിറ്റേന്ന് രാവിലെ അലക്സ് ഉണർന്ന് താഴേക്ക് ചെല്ലുമ്പോൾ ആരു കണ്ണാപ്പീയ്ക്ക് ഭക്ഷണം കൊടുത്തു കൊണ്ട് നിൽക്കുകയായിരുന്നു....... ആരു വേഗം അടുക്കളയിലേക്ക് പോയി ഒരു ഗ്ലാസിൽ ചായ എടുത്ത് കൊണ്ട് അലക്സിന് കൊടുത്തു...... അവനത് വാങ്ങി കുടിച്ച് കൊണ്ട് പത്രം കൈയിലെടുത്തു ..... ഇച്ഛായാ ആലീസിനെ എന്നാ ഡിസ്ചാർജ് ചെയ്യുന്നേ???കണ്ണാപ്പീയുടെ വായിലേക്ക് ഭക്ഷണം വച്ച് കൊടുത്തു കൊണ്ടവൾ ചോദിച്ചു..... നാളെ വരുമെന്നാ ഇന്നലെ ആന്റെണി വിളിച്ചപ്പോൾ പറഞ്ഞത്..... മ്മ്.....ഇച്ഛായാ കണ്ണാപ്പീയെ ഇന്ന് ഹോസ്പിറ്റലിലൊന്ന് കൊണ്ട് പോണം....

രാവിലെ ഉണർന്നപ്പോൾ മോന് ചെറിയ പനിയുണ്ടായിരുന്നു....ഞാൻ ഇവിടെ മുൻപ് വാങ്ങിയ സിറപ്പ് കൊടുത്തായിരുന്നു....ഇപ്പൊ കുറച്ചു കുറവുണ്ട്......എന്നാലും ഒന്ന് ഡോക്ടറെ കാണിയ്ക്കണ്ടേ..... അതെന്നാ പെട്ടെന്നൊരു പനി...കണ്ണാപ്പീയുടെ നെറ്റിയിൽ കൈവച്ച് ചൂട് നോക്കി ക്കൊണ്ട് അലക്സ് ചോദിച്ചു...... ഇന്നലത്തെ ബഹളവൊക്കെ കണ്ട് മോൻ നന്നായി പേടിച്ചിട്ടുണ്ടായിരുന്നു.....അങ്ങനെയാവും..... മ്മ്....നീ വേഗം മോനെയും റെഡിയാക്കി.....നീയും റെഡിയാവ്....നമുക്ക് രാവിലെ തന്നെ പോവാം.... മ്മ്....ശരിയിച്ഛായാ..... രണ്ടു പേരും രാവിലത്തെ പ്രാതലൊക്കെ കഴിഞ്ഞ് ഹോസ്പിറ്റലിൽ പോവാൻ റെഡിയായി......അധികം വൈകാതെ തൊട്ടടുത്തുളള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് കണ്ണാപ്പീയെ കൊണ്ട് പോയി.....കണ്ണാപ്പിയെ പരിശൊധിച്ച ശേഷം തത്കാലത്തേക്ക് പനിക്കുളള മരുന്ന് കൊടുത്തയച്ചു.....രണ്ടു ദിവസം കഴിഞ്ഞ് പനി കുറഞ്ഞില്ലെങ്കിൽ വീണ്ടും കൊണ്ട് വരണമെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു വിട്ടു..... ആരുവിനെയും കണ്ണാപ്പീയെയും ഹോസ്പിറ്റലിൽ നിന്നും തിരികെ കൊണ്ട് വന്ന ശേഷം അലക്സ് വരാന്തയിൽ ഇരിക്കുകയായിരുന്നു..... ഇച്ഛായൻ എസ്റ്റേറ്റിലേക്ക് പോവുന്നില്ലേ.....

ആരു കണ്ണാപ്പീയെയും കോണ്ട് അവിടേക്ക് വന്നു..... സാറേച്ചി വന്നിട്ടേ ഞാൻ പോവുന്നൊളളൂ....അലസമായി പറഞ്ഞു കൊണ്ട് അരമതിലിലിൽ കയറി ഇരുന്നു അലക്സ് ..... ടീ....കുഞ്ഞിനുളള മരുന്നൊക്കെ കൃത്യമായി എടുത്ത് കൊടുത്തേക്കണേ.....അവനവളെ ഓർമ്മിപ്പിച്ചു.... മ്മ്....കൊടുത്തോളാം ഇച്ഛായാ.... പിന്നെ ഫോൺ എപ്പോഴും അടുത്ത് തന്നെ വച്ചിരിക്കണം....ഞാൻ വിളിക്കുമ്പോ എടുക്കാതെങ്ങാനും ഇരുന്നാ....ആ കുന്ത്രാണ്ടത്തെയെടുത്ത് ചൂടുവെള്ളത്തിലിടും ഞാൻ പറഞ്ഞേക്കാം....അലക്സ് അവളെ നോക്കി കണ്ണുരുട്ടി.... മ്മ്...... കുറച്ചു കഴിഞ്ഞ് സാറ വന്നു......അലക്സിനെ കണ്ടതും പുഞ്ചിരിച്ചു കൊണ്ടവർ അകത്തേക്ക് കയറി വന്നു..... കുഞ്ഞിന്ന് പോയീല്ലേ.....കൈയിലിരുന്ന സഞ്ചി നിലത്തു വച്ച് കൊണ്ട് ചോദിച്ചു.... ഞാൻ ചേച്ചി വന്നിട്ട് പോവാമെന്ന് കരുതിയിരിക്കുവാരുന്നു....സണ്ണിച്ചായനിന്നലെ കളള് കുടിച്ച് തല്ല് കൂടിയെന്ന് ഇവള് പറഞ്ഞു നേരാന്നോ??? മ്മ്.....അതിയാനിടയ്ക്കിടെ കളളുഷാപ്പില് കിടന്നു തല്ലുണ്ടാക്കാറുളളതാ കുഞ്ഞേ....

കെട്ട് വിടുമ്പോ അതൊന്നും ഓർമ്മയും കാണുകേല....ഇന്നലെ ആ ചാണ്ടിച്ചന്റെ മോൻ സേവ്യറുടെ കള്ള് ഷാപ്പില് കിടന്നാ തല്ലുണ്ടാക്കിയത്....ആരൊക്കെ തല്ലിയെന്നൊ ആരൊക്കെയാ വീട്ടിൽ കൊണ്ട് ചെന്നാക്കിയതെന്നോ അതീയാനോർമ്മയില്ല....സേവ്യറും ഇടമറ്റത്തെ റിച്ചാർഡും ചേർന്നാ ഇന്നലെ അതിയാനെ വീട്ടിലേക്ക് കൊണ്ടു വന്നാക്കിയതെന്ന് മോൻ പറഞ്ഞാ ഞാൻ അറിയുന്നത്...... മ്മ്....അപ്പോ സേവ്യർ ഇന്നലെ എല്ലാം കരുതി കൂട്ടി ചെയ്തത് തന്നാ......(അലക്സ് ആത്മ ).. ❤❤❤ രാവിലെ തന്നെ റിച്ചാർഡ് സേവ്യറെ കാണാൻ പാറേക്കാട്ടിലെത്തി....റിച്ചാർഡ് വരുമ്പോൾ സേവ്യർ കിടക്കുകയായിരുന്നു..... ഹാ.....എന്നതാ സേവ്യറെ നിനക്കിതെന്നാ പറ്റി....അവന്റെ ദേഹത്തെ മുറിവ് കണ്ട് ആധിയോടെ ചോദിച്ചു.... ഏയ് ഒന്നൂല്ല റിച്ചി.....ഇന്നലെ ആ അലക്സുവായിട്ടോന്നുടക്കിയതാ....ബെഡിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് പറഞ്ഞു.... അലക്സുവായിട്ടോ....അതെപ്പോഴാ....അവൻ അമ്പരപ്പോടെ ചോദിച്ചു..... സേവ്യർ രാത്രി നടന്നതൊക്കെ അവനോട് പറഞ്ഞു.... ശ്ശേ.....

നീയെന്നെക്കൂടി കൂട്ടീലല്ലോ സേവ്യറേ....അവൻ താടിയ്ക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു..... നീയും കൂടി വന്നിട്ടിപ്പോ എന്നാത്തിനാ ഇത് പോലെ നിനക്കും കിട്ടിയേനെ.....ഇന്നലെ ആ സണ്ണിയെ ഇല്ലാത്ത കാര്യം പറഞ്ഞു തല്ലുണ്ടാക്കി വീട്ടിൽ കൊണ്ടിട്ടതേ സാറയെ താമരയ്ക്കലീന്ന് മാറ്റാൻ വേണ്ടിയാ.......പക്ഷെ അലക്സ്....അവനാ എന്റെ എല്ലാ പ്ലാനും പൊളിച്ചത്.....ആലീസ് ഹോസ്പിറ്റലിൽ ആയേ പിന്നെ അവർക്കൊപ്പം ഹോസ്പിറ്റലിൽ അല്ലാരുന്നോ ആ ധൈര്യത്തിലാ ചെറുക്കനെ കൊണ്ട് വരാൻ ഞാനവിടേയ്ക്ക് പോയത്...... പക്ഷെ ....അലക്സ് അപ്പോ അവിടെ വരുവെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.....അവനപ്പോ എങ്ങനെ എത്തീയെന്നറിയാമ്മേലാ....ആ ഒരുമ്പെട്ടോളീല്ലേ....അവന്റെ കെട്ടിയോള് അവള് നമ്മള് കരുതിയ പോലൊരു പെണ്ണല്ല....അവനൊത്തവള് തന്നാ....ദേ നോക്കിയേ.....

അവളിന്നലെ തന്ന സമ്മാനവായിത്.....കൈയിലെ കെട്ട് റിച്ചാർഡിനെ കാണിച്ചു കൊണ്ട് പറഞ്ഞു .പക്ഷെ അധിക കാലം രണ്ടിനെയും വാഴാൻ ഞാൻ വിടുകേല ........സേവ്യർ പല്ലു ഞെരിച്ചു ..... ഹാ എന്നതായാലും നീയിപ്പോ ഒന്നടങ്ങ് സേവ്യറേ....അവനുളളത് നമുക്ക് കൊടുക്കാം....അവളെ അവനിൽ നിന്നുമകറ്റാനുളള വഴിയാദ്യം നോക്കാം.... മ്മ്......അവളെ അവനിൽ നിന്നുമകറ്റിയാൽ അലക്സിനെ മാനസികമായി തകർക്കാൻ എളുപ്പവാ....അതിനുളള വഴി തെളിഞ്ഞു വരാതിരിക്കില്ല....സേവ്യർ കുടിലതയോടെ പറഞ്ഞു........................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story