അരുന്ധതി: ഭാഗം 26

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

അലക്സ് അന്ന് രാത്രി എസ്റ്റേറ്റിൽ നിന്നും നേരത്തെ ഹോസ്പിറ്റലിൽ പോയി.....അവിടെത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി...... തലേന്ന് നടന്ന സംഭവങ്ങൾ അവൻ ആരോടും പറഞ്ഞില്ല....വെറുതെ അവരെ കൂടി പറഞ്ഞു പേടിപ്പിക്കണ്ടാന്ന് കരുതി..... അലക്സ് വീട്ടിലെത്തുമ്പോൾ കണ്ണാപ്പീ നല്ല കരച്ചിലായിരുന്നു.....ആരു അവനെ നെഞ്ചോട് ചേർത്ത് കൊണ്ട് നടക്കുന്നുണ്ടായിരുന്നു.....അവളുടെ മുഖത്ത് നല്ല ക്ഷീണവും വിഷമവുമൊക്കെയുണ്ടെന്ന് അവളെ കണ്ടപ്പോൾ തന്നെ മനസ്സിലായി.... എന്നാത്തിനാടീ......അന്ന കൊച്ചേ അവൻ കരയുന്നേ...... ഓരോ തവണ അലക്സ് അന്ന കൊച്ചേ ന്ന് വിളിക്കുമ്പോഴും അവളുടെ ഹൃദയമിടിപ്പ് ഉയർന്നുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..... പനിയായോണ്ടാ....ഇച്ഛായാ.....നല്ല ക്ഷീണവുമുണ്ട്.....രാവിലെ മുതൽ നേരെ ഭക്ഷണം കഴിച്ചുവില്ല നിലത്ത് നിൽക്കുന്നുവില്ല....അവന്റെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല......ദുഃഖത്തോടവൾ പറഞ്ഞു...... എന്നാടാ കണ്ണാപ്പീയിത്.....നീ അമ്മേ....സങ്കടപ്പെടുത്തുവാണോ.....കുഞ്ഞിന്റെ നിറുകിൽ തലോടിക്കൊണ്ട് അലക്സ് ചോദിച്ചു.....

അലക്സ് അവളെ കണ്ണാപ്പീയുടെ അമ്മയായ് അംഗീകാരിച്ചതോർത്ത് അവളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു ആ സന്തോഷം പുഞ്ചിരിയായി അവളുടെ മുഖത്ത് തെളിഞ്ഞു വന്നു.... അലക്സ് കണ്ണാപ്പീയ്ക്ക് നേരെ കൈനീട്ടിയിട്ടും അവൻ പോകാതെ ആരുവിന്റെ നെഞ്ചിൽ അളളിപിടിച്ചിരുന്നു... എന്നാ പറ്റിയെടാ.... നീ എന്നാ അപ്പന്റെടുത്ത് വരാത്തേ.....അലക്സ് അവനോട് പരിഭവിച്ചു.. മോന് വയ്യായ്കയുളളോണ്ടാ ഇച്ഛായാ.....അല്ലേടാ കണ്ണാപ്പീ..... ഹാ.....മോൻ വന്നോ....ഞാനിറങ്ങാ....ഇന്ന് ഈ കൊച്ച് ഒരുപാട് പാട് പെടുവാ അലക്സ് മോനേ....രാവിലെ മുതല് കണ്ണാപ്പീയെയും കൊണ്ട് നടക്കുവാ....അതിനെ ഭക്ഷണം കഴിക്കാനോ ഒന്ന് നടുവ് നൂക്കാനോ കൂടി കുഞ്ഞ് സമ്മതിച്ചിട്ടില്ല....നിലത്തു നിന്നാലല്ലേ....സാറ പുറത്തേക്കിറങ്ങൻ തുടങ്ങി..... ആന്നോടീ എന്നിട്ട് നീ യെന്താ എന്നോടൊന്നും പറയാത്തേ.....നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോവാരുന്നല്ലോ....അലക്സ് അവളോടായ് പറഞ്ഞു..... രാവിലെ പോയതല്ലേയുളളൂ ഇച്ഛായാ....പോയാലും പനിയ്ക്കുളള മരുന്നല്ലേ തരുളളൂ....

അതിവിടെ ഇരിപ്പുണ്ടല്ലോ..... മ്മ്....നീ മരുന്ന് കൊടുത്തേരെ......കുറഞ്ഞില്ലേ നാളെ കൊണ്ട് പോവാം... മ്മ്.....ആരു പുഞ്ചിരിച്ചു അലക്സ് മുകളിലേക്ക് കയറി പോയി..... അത്താഴം കഴിഞ്ഞ് ഒരുപാട് വൈകിയാണ് കണ്ണാപ്പീ ഉറങ്ങിയത്.....അത് വരെയും ആരു അവനെ എടുത്ത് നടക്കുന്നയായിരുന്നു..... ആരു അവനടുത്തായി കിടന്നെങ്കിലും ഉറങ്ങിയില്ല..അവൾ ഇടക്കിടെ എണീറ്റ് കുഞ്ഞിന്റെ നെറ്റിയിൽ നനഞ്ഞ തുണി വയ്ക്കുകയും ചൂടു കുറഞ്ഞോന്ന് നോക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു.....അലക്സ് ഈ സമയം അന്നത്തെ കണക്കുകൾ നോക്കുവാരുന്നു....എന്നിരുന്നാലും ആരു ചെയ്യുന്നതെല്ലാം അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നൂ........ ഒരമ്മയുടെ സ്നേഹവും കരുതലും നൽകി കണ്ണാപ്പീയെ മാറോട് ചേർത്തണയ്ക്കുന്ന ആ പെണ്ണിനോട് ഓരോ നിമിഷവും ഹൃദയം കൊണ്ട് അടുക്കുകയായിരുന്നു അലക്സ്..... കുറേ കഴിഞ്ഞ് അലക്സ് ഉറങ്ങാൻ കിടക്കുമ്പോഴും ആരു ഉറക്കമിളയ്ച്ചിരുന്ന് കണ്ണാപ്പീയെ ശ്രദ്ധിക്കുന്നുണ്ടായിരൂന്നു....ഇടയ്ക്ക് അലക്സ് ഉറക്കമുണർന്ന് നോക്കുമ്പോൾ കാണുന്നത് കണ്ണാപ്പീയെയും തോളിലിട്ട് നടക്കുന്നവളെയാണ്....അവൻ വേഗം എണീറ്റ് അവളുടെ അടുത്തേക്ക് പോയി.....

എടീ...അന്നക്കൊച്ചേ.....മോനെ ഇങ്ങ് താ....ഞാനുറക്കിക്കോളാം....നീ പോയി കിടന്നുറങ്ങ്.....ഇത്രയും നേരവും ഉറക്കമിളച്ചില്യോ......അവനാദ്യമായാണ് ആരുവിനോട് ഇത്രയും ശാന്തമായി സംസാരിച്ചതെന്നവളോർത്തു.... വേണ്ടിച്ഛായാ.....അവനെന്റെ കൈയിലിരുന്നോട്ടേ.....ഇച്ഛായന് രാവിലെ ജോലിയ്ക്ക് പോവേണ്ടതല്ലേ.....ഉറക്കമിളയ്ക്കണ്ട....ആരു അലക്സിനെ തടഞ്ഞു കൊണ്ട് പറഞ്ഞു..... ടീ....പുല്ലേ നിനക്ക് മര്യാദയ്ക്ക് പറഞ്ഞാ മനസ്സിലാവുകേലേ.....കൊച്ചിനെ തന്നിട്ട് പോയി കിടന്നുറങ്ങടീ.....അലക്സ് ഒച്ചയെടുത്തു..... പിന്നെ ആരു ഒന്നും നോക്കിയില്ല.....കുഞ്ഞിനെ അലക്സിനെ ഏൽപ്പിച്ചു കട്ടിലിൽ പോയി കിടന്നു.....വേഗം ഉറങ്ങുകയും ചെയ്തു..... അലക്സ് മോനെ കൊണ്ട് നടന്നുറക്കി.....കണ്ണപ്പീ ഉറങ്ങിയപ്പോൾ അവനെയും ചേർത്ത് പിടിച്ചു കൊണ്ട് അലക്സ് കിടന്നു.....അപ്പോഴും അടുത്ത് കിടന്നുറങ്ങുന്നവളെ അവൻ പുഞ്ചിരിയോടെ നോക്കി..... ❤❤ രാവിലെ ആരു എണീക്കുമ്പോൾ അലക്സും കണ്ണാപ്പീയും നല്ല ഉറക്കത്തിലായിരുന്നു.....ആരു വേഗം കുഞ്ഞിന് പനി കുറവുണ്ടോന്ന് കൈ വച്ചു നോക്കി.....കുറവുളളത് കൊണ്ട് സന്തോഷത്തോടെ താഴേക്ക് പോയി.....

പതിവ് പോലെ അലക്സ് സാറ വന്നതിന് ശേഷം എസ്റ്റേറ്റിലേക്ക് പോവാനിറങ്ങി.... ഈ സമയം ആരു കുഞ്ഞിനെയും കൈയിൽ പിടിച്ച് അടുക്കളയിലായിരുന്നു.....ഉമ്മറത്ത് ആരുവിനെ കാണാഞ്ഞ് അവൻ നേരെ അടുക്കളയിലേക്ക് പോയി..... അവിടെ കണ്ണാപ്പീയെയും കൈയിൽ വച്ച് ഭക്ഷണം കഴിക്കുകയായിരുന്നവൾ....അവളെ കണ്ടതും അലക്സിന്റെ മുഖം തെളിഞ്ഞു.... ടീ....അന്നക്കൊച്ചേ..... അവന്റെ വിളി കേട്ടതും ആരു തിരിഞ്ഞു നോക്കി..... എന്താ ഇച്ഛായാ.... ഞാനിറങ്ങാടീ....എന്നതേലുമുണ്ടേ വിളിച്ചേക്കണേ..... മ്മ്....വിളിക്കാം..... ആഹ്....ടീ....ആലീസിന്റെ മുറിയൊന്ന് അടിച്ചു വൃത്തിയാക്കിയിടാൻ സാറേച്ചിയോടൊന്ന് പറഞ്ഞേക്കണം....അവര് മിക്കവാറും ഇന്ന് ഉച്ച കഴിഞ്ഞ് വരുമെന്നാ പറഞ്ഞത്.... മ്മ് പറയാം.....അവൾ പുഞ്ചിരിച്ചു.... അലക്സ് പോകുന്നതും നോക്കി അവൾ നിന്നു..... ❤❤ ഉച്ചയ്ക്ക് ഹോസ്പിറ്റലേക്കുളള ചോറെടുക്കാൻ വീട്ടിലേക്ക് വന്നതായിരുന്നു അലക്സ്.....അലക്സിനെ കണ്ടതും സാറ പരിഭ്രമത്തോടെ ഓടി അവനടുത്തേക്ക് ചെന്നു.....അവരുടെ പരിഭ്രമം കണ്ട് അലക്സ് ഭയന്നു..... എന്നതാ....സാറേച്ചി എന്നാ പറ്റി.....ആകെ വിളറി ഇരിക്കുവാണല്ലോ.....അവൻ ആധിയോടെ തിരക്കി....

അലക്സ് മോനെ ആരു കൊച്ചിനെയും കണ്ണാപ്പീയെയും കാണാനില്ല.... എന്നതാ......സാറേച്ചിയിതെന്നതാ പറയുന്നേ.....അവരെവിടെ പോയെന്നാ ഇവിടെ എവിടേലും കാണും....അലക്സ് പറഞ്ഞു..... ഇല്ല കുഞ്ഞേ അവരിവിടില്ല....ഞാൻ രാവിലെ ഇച്ചിരി മീൻ വാങ്ങാൻ ചന്തേ പോയതാ.....അപ്പോ കണ്ണാപ്പീ ഉറങ്ങാരുന്നു.....ആ കൊച്ചിവിടെ അടുക്കളയില് ഉച്ചയ്ക്കത്തേക്കുളളത് തയ്യാറാക്കുകയായിരുന്നു....തിരികെ വരുമ്പോ വാതിൽ ചാരിക്കിടക്കുവാരുന്നു.....ആ കൊച്ചിനെ വിളിച്ചു നോക്കീട്ട് കാണാത്തത് കൊണ്ട് അകത്തും പുറത്തുമെല്ലാം പോയി നോക്കി....പക്ഷെ ഒരിടത്തും ഇല്ലായിരുന്നു ....മോനെയും കാണാനില്ല....എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോഴാ മോൻ വന്നത്......അവർ കിതപ്പോടെ പറഞ്ഞു നിർത്തി...... സാറ പറയുന്നതെല്ലാം ഒരു ഞെട്ടലോടെയാണ് അവൻ എല്ലാം കേട്ട് നിന്നത്..... അലക്സ് വേഗം ആരുവിന്റെ ഫോണിലേക്ക് വിളിച്ചു നോക്കീ കോൾ പോകുന്നുണ്ടെങ്കിലും അറ്റണ്ട് ചെയ്യുന്നില്ലായിരുന്നു.....മുൻപത്തെ ദിവസം നടന്ന കാര്യങ്ങൾ ഓർക്കെ അലക്സിന്റെയുളളിൽ കൊള്ളിയാൻ മിന്നി......ചാണ്ടി ആരുവിനെ അപകടപ്പെടുത്തി കുഞ്ഞിനെ കൈക്കലാക്കുമോ എന്ന ചിന്ത അവനെ അലട്ടാൻ തുടങ്ങി......

അവനാകെ ഭ്രാന്ത് പിടിച്ചത് പോലെ തോന്നി നേരെ റൂമിലേക്ക് പാഞ്ഞു ചെന്ന് ബുളളറ്റിന്റെ ചാവിയെടുത്ത് തിരിഞ്ഞു നോക്കുമ്പോൾ ആരുവിന്റെ ഫോൺ അവിടെ തന്നെ ടേബിളിനു മുകളിൽ ഇരിപ്പുണ്ടായിരുന്നു.....അത് കൂടി കണ്ടപ്പോൾ അവൾക്കെന്തോ പറ്റിയിട്ടുണ്ടെന്ന് അലക്സ് ഭയന്നു.....തലയിൽ കൈവച്ച് നിന്നു പോയ് അലക്....അവളുടെ ഫോണുമെടുത്ത് താഴേക്ക് പാഞ്ഞു.....ഉച്ചയ്ക്കുളള ഊണ് ഹോസ്പിറ്റലിൽ എത്തിക്കാൻ സാറയെ പറഞ്ഞേൽപ്പിച്ചു......ആരുവിനെയും കുഞ്ഞിനെയും കാണാതായ കാര്യം പറയാതിരിക്കാൻ താക്കീതും കൊടുത്തു....അലക്സ് പോർച്ചിലേക്ക് പാഞ്ഞു പോയി ബുളളറ്റ് സ്റ്റാർട്ടാക്കി.....പാഞ്ഞു..... അലക്സ് നേരെ പോയത് സേവ്യറുടെ കളള് ഷാപ്പിലേക്കായിരുന്നു പക്ഷെ അത് അടച്ചിട്ടിരിക്കുന്ന കണ്ട് നേരെ പാറക്കാട്ടിലേക്ക് പോയി....തറവാട് പൂട്ടിക്കിടക്കുന്ന കണ്ട് അടുത്തുളള താമസക്കാരോട് തിരക്കിയപ്പോൾ ഏതോ ബന്ധുവിന്റെ വിവാഹം കൂടാൻ കുടുംബ സമേതം പോയെന്ന് പറഞ്ഞു.....പിന്നെ അലക്സ് പളളിയിലും....ക്ഷേത്രത്തിലുമൊക്കെ തിരക്കി....കാണാത്തതു കൊണ്ട്....റോഡിലും കവലയിലും ബസ്സ്റ്റാന്റിലും ഒക്കെ അലഞ്ഞു.....പക്ഷെ യാതൊരു വിവരവും കിട്ടിയില്ല....

വൈകിട്ടോടെ തകർന്ന മനസ്സുമായി അലക്സ് തറവാട്ടിലേക്ക് തിരികെ വന്നു.....മുറ്റത്തെത്തിയപ്പോഴേ ആന്റണിയുടെ കാർ കിടക്കുന്നത് കണ്ടു.....ആലീസിനെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടു വന്നെന്ന് അലക്സ് ഊഹിച്ചു....ബുളളറ്റ് പോർച്ചിലേക്ക് കൊണ്ട് വച്ച ശേഷം മുറ്റത്തേക്ക് നടന്നു......മനസ് മുഴുവൻ കലുഷിതമായിരുന്നു.....തളർന്ന മനസ്സോടെ പടിക്കെട്ടിലിരുന്നു..... ഇച്ഛായാ.....നിങ്ങളിതെപ്പോ വന്നു.....ചോദിച്ചു കൊണ്ട് ആന്റണി അവിടേക്ക് വന്നു.... മറുപടി പറയാതെ അലോചനയിലാണ്ടിരിക്കയായിരുന്നു അലക്സ്..... ഇച്ഛായോ....ആന്റണി അവനെ തട്ടി വിളിച്ചു.... ആഹ്....ഞെട്ടി പിടച്ചു കൊണ്ട് അവനെ മുഖമുയർത്തി നോക്കി അലക്സ്.... അലക്സിന്റെ നിറഞ്ഞ കണ്ണുകൾ കാണേ എന്തോ വിഷമമുളള പോലെ തോന്നി ആന്റണിയ്ക്ക്..... എന്നായിച്ഛായ എന്നാ പറ്റി ???? എടാ.....അവളെയും കുഞ്ഞിനെയും കാണാനില്ലടാ......ഇടർച്ചയോടെ പറഞ്ഞു..... ഇച്ഛായനിതെന്നതൊക്കെയാ പറയുന്നേ....തെളിച്ചു പറ???

അലക്സ് നടന്നതെല്ലാം അവനോട് പറഞ്ഞു.....എല്ലാം കേട്ട് കഴിഞ്ഞ് ആന്റണി തറഞ്ഞു നിക്കാരുന്നു...... ഇച്ഛായാ എല്ലായിടത്തും അന്വേഷിച്ച സ്ഥിതിക്ക് നമുക്ക് പോലീസിലറിയിച്ചാലോ.... അത്....വേണോടാ....ആ എസ്.ഐ ആ ചാണ്ടിയുടെ ആളാ.... നമുക്ക് അയാളെ ചെന്ന് കാണണ്ട.....അതിനു മുകളിലുള്ള ആരെയെങ്കിലും പോയി കാണാം....ഇച്ഛായനെണീക്ക് അമ്മച്ചിയൊക്കെ അറിയുന്നേന് മുന്നേ...അവരെ ഇവിടെ എത്തിക്കണം.....പറഞ്ഞു കൊണ്ട് അലക്സിനെ എണീപ്പിച്ചു..... ഈ സമയം ഗേറ്റ് തുറന്നു വരുന്ന ആരുവിനെയും അവളുടെ കൈയിലിരിക്കുന്ന കണ്ണാപ്പീ യേയും കണ്ട് അലക്സ് അമ്പരപ്പോടെ നോക്കി......ഒരേ സമയം സന്തോഷവും ദേഷ്യവും വന്നു....അലക്സിന്റെ മുഖം വലിഞ്ഞു മുറുകി....അവൻ ആരുവിനടുത്തേക്ക് പാഞ്ഞു ............................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story