അരുന്ധതി: ഭാഗം 27

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

മുണ്ട് മടക്കിക്കുത്തി തനിക്ക് നേരെ കലിയോടെ പാഞ്ഞടുക്കുന്നവനെ ഉമിനീരിറക്കിക്കൊണ്ട് ആരു ഉറ്റുനോക്കി..... അലക്സ് അവളുടെ അടുത്തേക്ക് വന്ന് കുഞ്ഞിനെ അവളുടെ കൈയിൽ നിന്നും പിടിച്ചു വാങ്ങി.....ആരു അന്തിച്ച് അവനെ തന്നെ നോക്കി നിന്നു...... എവിടാരുന്നെടീ.....പന്ന......... മോളെ ഇത്രയും നേരം ചോദിച്ച അതേ വേഗതയിൽ തന്നെ അവന്റെ കൈ വായുവിൽ ഉയർന്നു പൊങ്ങി ആരുവിന്റെ കവിളിൽ പതിച്ചു .....പെട്ടെന്ന് ആയത് കൊണ്ട് ആരു നിലത്തേക്ക് വീണു പോയി...... ഒരു നിമിഷം എന്താ സംഭവിച്ചതെന്ന് മനസ്സിലാവാതെ അവൾ പകച്ചിരുന്നു...കവിളിൽ പുകച്ചിലുയർന്നപ്പോൾ അറിയാതെ കൈകൾ അടികൊണ്ടിടത്തേക്ക് ചലിച്ചു.... നിലത്തു മുഖം പൊത്തി ഇരിക്കുന്ന ആരുവിനെ അലക്സ് മുടിക്കുത്തിന് പിടിച്ചു എഴുന്നേൽപിച്ചു..... ഇച്ഛായാ.....വിട് ഇചഛായാ....അവളെ ഒന്നും ചെയ്യല്ലേ.......ആന്റണി അവിടേക്ക് ഓടി വന്ന് കൊണ്ട് അലക്സിനെ പിടിച്ചു മാറ്റി..... മാറി നിക്കടാ പന്ന......മോനേ.....ഇവൾക്ക് രണ്ടു കിട്ടാത്തതിന്റെ കുറവാ.....തീ തിന്നാരുന്നു ഇത്രയും നേരം അറിയോടീ നിനക്ക്....അലക്സ് ഒച്ചയെടുത്തു.....

ഇച്ഛായാ....ഞാൻ....ഞാൻ....ഹോസ്പിറ്റലിൽ.. നിർത്തടീ പുല്ലേ.....നീ എവിടെ വേണേലും പൊയ്ക്കോ.....ഒരു വാക്ക് ആരോടേലും പറഞ്ഞിട്ട് പൊയ്ക്കൂടേ.....അല്ലേൽ വിളിച്ചു പറയണം അതിനല്ലേടീ പുല്ലേ.....ഈ സാധനം.... പറഞ്ഞു കൊണ്ട് പോക്കറ്റിൽ നിന്നും ആരുവിന്റെ ഫോൺ പുറത്തേക്കെടുത്തു..... ഇത് കൈയിൽ കരുതാനറിയാത്ത നീ ഇനി ഇത് കൊണ്ട് നടക്കേണ്ട ......പറഞ്ഞു കഴിഞ്ഞതും ഫോണെടുത്ത് നിലത്തേക്ക് ആഞ്ഞടിച്ചു....നിലത്തു വീണ ഫോൺ കഷ്ണങ്ങളായി ചിന്നി ചിതറി..... ആരു ഭയത്തോടെ അവനെ തന്നെ ഉറ്റുനോക്കി...... ഹാ.....എന്നതാ ഇച്ഛായാ ഈ കാട്ടിയേ.....നിങ്ങക്കെന്താ ഭ്രാന്താണോ .....മതി അതിനോട് കയർത്തത് ......കൊച്ചേ നീ കേറി പോയേ.....ആന്റണി അവരുടെ ഇടയിൽ കയറി പറഞ്ഞു..... ആരു അകത്തേക്ക് പോവാൻ തുടങ്ങിയതും അലക്സ് അവളെ തടഞ്ഞു..... നിക്കടീ.....അവിടെ എനിക്ക് പറയാനുള്ളത് കേട്ട് കഴിഞ്ഞ് നീ പോയാ മതി........ടീ......പുല്ലേ....നാളെ തന്നെ ഇവിടെ നിന്നും കെട്ട് കെട്ടിക്കോണം......

അത് പോലെ എന്റെ ചെറുക്കനെ ഇനി നീ തൊട്ട് പോവരുത്....മതി അവന്റെ അമ്മയായത്.......അങ്ങനെ വല്ലതും ഇനി മേലിൽ കണ്ടാൽ.....കൊന്നു തളളും ഞാൻ.....ഓർത്തോ..... ആരു പകപ്പോടെ അവനെ നോക്കി നിന്നു.....അലക്സിന്റെ കോപം അതിന്റെ ഉച്ചസ്ഥായിലെത്തിയിരുന്നു..... ആരു ഭയം കൊണ്ട് വിറയ്ക്കാൻ തുടങ്ങി..... അഞ്ചു പൈസേടെ വെളിവില്ലാത്തവളെ പിടിച്ച് എന്റെ തലേലോട്ട് കെട്ടി വച്ച അമ്മച്ചിയെ പറഞ്ഞാ മതിയല്ലോ.......തല്ലി കൊല്ലാ ചെയ്യേണ്ടത് ഇവളെയൊക്കെ .....ദേ ഇനി എന്റെ കൺമുന്നിൽ കണ്ടു പോവരുത് നിന്നെ ....താക്കീതോടെ പറഞ്ഞു അലക്സ്.... അത്രയും പറഞ്ഞു കഴിഞ്ഞ് തിരികെ ചെന്ന് വരാന്തയിലെ പടിക്കെട്ടുകളിലൊന്നിൽ ഇരിപ്പുറപ്പിച്ചു.......... എന്നാ കൊച്ചേ എന്നാ പണിയാ നീ കാട്ടിയേ.....ഹോസ്പിറ്റലിൽ പോയെങ്കി ഒന്ന് വിളിച്ചു പറഞ്ഞിട്ട് പൊയ്ക്കൂടാരുന്നോ.....ഉച്ച മുതല് വെളളം പോലും കുടിക്കാതെയാ അങ്ങേര് നിന്നെ തിരിക്കിയിറങ്ങിയത്....ഇച്ഛായനിതു പോലെ ടെൻഷനടിച്ചിരിക്കുന്നത് ആദ്യവായിട്ട് കാണുവാ.....

ആ ചാണ്ടി നിന്നെ എന്നതേലൂം ചെയ്യ്തോന്നാരുന്നു അങ്ങേരുടെ പേടി.....അറിയോ നിനക്ക്......ഈ സമയം അലക്സിന്റെ കൈയിലിരുന്ന് കണ്ണാപ്പീ ആരുവിനെ നോക്കി കരയാൻ തുടങ്ങിയിരുന്നു..... മ്മാ...മ്മാ.....അവനവളെ നോക്കി കൈകാണിച്ചു.... മിണ്ടാതിരിക്കെടാ അവന്റെ അമ്മ......അവള് നിന്റെ ആരുവല്ല ആരും.....കടുപ്പിച്ച് പറഞ്ഞു അലക്സ്..... അലക്സ് പറയുന്നത് കേട്ടതും ആരു നിയന്ത്രണം വിട്ട് കരയാൻ തുടങ്ങിയിരുന്നു ഈ സമയം പുറത്തെ ബഹളം കേട്ട് ഏലിയാമ്മ അവിടേക്ക് വന്നു....നിലത്തിരുന്ന് കരയുന്ന ആരുവിനെ കണ്ട് അവർ അമ്പരപ്പോടെ പുറത്തിറങ്ങി..... എന്നാടാ.....അലക്സേ.....എന്നാത്തിനാ അവള് കരയുന്നേ.....അവർ പരിഭ്രമത്തോടെ ചോദിച്ചു.... എന്നോടെന്നാത്തിനാ ചോദിക്കുന്നേ......അവളോട് തന്നെ ചോദിച്ചേച്ചാ മതി അലക്സ് കയർത്തു..... എന്നതാ....മോളെ......ആരുവേ .....എന്നതാ.....അവർ അവളുടെ തോളിൽ കൈവച്ചു..... ആരു എഴുന്നേറ്റ് കരഞ്ഞ് കൊണ്ട് അകത്തേക്ക് ഓടി പോയി.... ഹാ....ആരേലും പറയാതെ ഞാനെങ്ങനെ അറിയാനാ.....

എടാ ആന്റണി നീയെങ്കിലും പറയടാ ചെറുക്കാ.....എന്നതാ....നടന്നത്..... ആന്റണി ആരുവിനെയും കണ്ണാപ്പീയെയും കാണാതായതും അലക്സ് അവരെ തിരഞ്ഞു നടന്നതും...അവൾ വൈകി തിരികെ എത്തിയതും ......അലക്സ് അവളെ തല്ലിയതുമെല്ലാം പറഞ്ഞു..... കേട്ട് കഴിഞ്ഞ് ഏലിയാമ്മ അലക്സിനെ രൂക്ഷമായി നോക്കി..... എടാ .......കാട്ട് പോത്തേ നീയവളെ തല്ലിയോ....ആ കൈയ് ഞാനിന്നടിച്ചൊടിക്കും നോക്കിക്കോ..... അലക്സ് ഏലിയാമ്മയെ നോക്കി കടുപ്പിച്ച് നോക്കി..... ദേ അമ്മച്ചി എനിക്കാകെ ഭ്രാന്ത് പിടിച്ചിരിക്കുവാ....വെറുതെ വായിത്തോന്നുന്നതൊക്കെ വിളിച്ചു പറയല്ലേ..... പറയുവെടാ പരനാറി......എടാ....മെനകെട്ടവനെ അവളെന്നാത്തിനാ ഇത്രയും താമസിച്ചതെന്ന് നീ അവളോട് ചോദിച്ചോ...അതെങ്ങനാ കാള പെറ്റൂന്ന് കേട്ടാ ഉടൻ കയറെടുക്കുന്ന പോലല്ലേ നിന്റെ ദേഷ്യം........വെറുതെ ഹോസ്പിറ്റലിൽ പോയി അടയിരിക്കേണ്ട കാര്യവുണ്ടോടാ .....അവൾക്ക്...കാര്യവായിട്ടെന്തോ ഉണ്ട് ഇല്ലാതെ അവളിത്രേം വൈകത്തില്ല..... . എന്നതായാലും അവള് ചെയ്തത് തെറ്റ് തന്നാ സാറേച്ചി വന്നിട്ട് പോയാ പോരാരുന്നോ....അല്ലെങ്കിൽ ഞങ്ങളെയാരേലും വിളിച്ചൊരു വാക്ക് പറയാമ്മേലാരുന്നോ.......

അലക്സ് കെറുവിച്ചു.... എന്നായാലൂം ഞാനവളോട് പോയി കാര്യവെന്നാന്ന് തിരക്കിയേച്ചും വരാം.....എന്നതാന്നറിയണവല്ലോ......ഏലിയാമ്മ ആരുവിനടുത്തേക്ക് പോവാനായി സ്റ്റെപ്പ് കയറി..... ❤❤❤❤ ആരു റൂമിലിരുന്ന് പൊട്ടി കരയുകയായിരുന്നു..... അഞ്ചു പൈസേടെ വെളിവില്ല അല്ലേ.....എന്നെ.....ഇനി കാണണ്ടാല്ലേ.....ഞാൻ ആരുവല്ലല്ലോ.......പോവാ....ഞാൻ പോവാ....എനിക്ക് പറയാനുള്ളത് കേട്ടിട്ട് തല്ലുകേ കൊല്ലുകേ ചെയ്തൂടാരുന്നോ.....അതെങ്ങനാ......കാട്ട് പോത്തല്ലേ തനി കാട്ട് പോത്ത്....കളള് കുടിയൻ ആരു പിറുപിറുത്തു കൊണ്ടിരുന്നു....ഇടയ്ക്കിടെ കരച്ചിൽ ചീളുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നു..... ഏലിയാമ്മ വാതിലിനടുത്ത് വന്നു നിന്ന് ആരു പിറു പിറുക്കുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.....കൊച്ചു കുഞ്ഞുങ്ങളെ പോലെ പതം പറയുന്നവളെ കണ്ട് അവരുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.... അവർ ആരുവിന്റെ അടുത്തേക്ക് പോയി കട്ടിലിനിടുത്തായി ഇരുന്നു..... എടി പെണ്ണേ....എന്നതാടിയിത്.....അവനൊന്ന് കൈ നീട്ടിയപ്പോഴേക്കും ഇങ്ങനെ കരയാൻ നിന്നാലെങ്ങനാ....നീ പറഞ്ഞ പോലെ കാട്ട് പോത്ത് തന്നാ അവൻ അറിഞ്ഞു വെച്ചോണ്ട് പിന്നെ ആരേലും കുരുത്തക്കേട് കാണിക്കൂവോടീ കൊച്ചേ.....

വാത്സല്യത്തോടെ പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ തലോടി..... ആരു അവരുടെ നെഞ്ചിൽ വീണു കരയാൻ തുടങ്ങി...... ഹാ ഇങ്ങനെ കരയല്ലേ മോളെ.....എന്നതാ ഉണ്ടായത്....കൊച്ചെന്നാ ഇത്രേം താമസിച്ചേ..... അത്....അമ്മച്ചി....ഞാൻ....ഏങ്ങലടീകൾ ഉയർന്ന് വന്നതു കാരണം അവൾക്ക് സംസാരിക്കാൻ കഴിഞ്ഞില്ല.... കരച്ചിലൊന്നടങ്ങിയതും ആരു രാവിലെ നടന്നതൊക്കെ പറയാൻ തുടങ്ങി..... കണ്ണാപ്പീയെ ഉറക്കി കിടത്തിയ ശേഷം അടുക്കളയിലേക്ക് ചെന്ന് ജോലി ചെയ്യുകയായിരുന്നു ആരു....ഈ സമയം സാറ ഒരു സഞ്ചിയും തൂക്കി അവളുടെ അടുത്തേക്ക് വന്നു.... മോളെ ഞാനിച്ചിരി മീന് പോയി വാങ്ങിയേച്ചും വരാം.....ദേ ഇന്നിവിടെ മീന് കൊണ്ട് വന്നില്ല....ആശുപത്രിക്കാർക്ക് മീനില്ലാതെ ഊണ് എങ്ങനെ കൊടുത്തയയ്ക്കാനാ.....അല്യോ....ചിരിയോടെ പറഞ്ഞു സാറ.... ആഹ്....സാറേച്ചി പോയി വാങ്ങി വാ....ദേ....മറ്റു കറികളൊക്കെ റെഡിയായി.... എന്നാ ഞാൻ മീനും വാങ്ങി വേഗം പോരാം....പറഞ്ഞു കഴിഞ്ഞ് സാറ മുറ്റത്തേക്കിറങ്ങി.... ഈ സമയം കണ്ണാപ്പീ ഉണർന്നോന്നറിയാനായി ആരു റൂമിലേക്ക് പോയി.... അവിടെ ചെന്ന് കണ്ണാപ്പീ യെ നോക്കുമ്പോൾ കണ്ട കാഴ്ച അവളെ വിറപ്പിച്ചു....

വായിൽ നിന്നും നുരയും പതയും വന്ന് അനക്കമില്ലാതെ കിടക്കുകയായിരുന്നു കുഞ്ഞ്......ആരു നിലവിളിയോടെ കുഞ്ഞിനെ തട്ടി വിളിച്ചെങ്കിലും ഉണർന്നില്ല.....ആരു എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു പോയി....പിന്നെ ധൈര്യം സംഭരിച്ച് വേഗം ഒരു ടൗവ്വലെടുത്ത് കുഞ്ഞിനെ പുതപ്പിച്ചു......അവൾ വേഗം കബോഡിൽ നീന്നും നല്ലൊരു ചുരിദാറെടുത്ത് മാറി.....അവളുടെ പഴ്സും എ.ടി.എം കാർഡും എടുത്ത് കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് പാഞ്ഞു.....ഈ വെപ്രാളത്തിനിടയ്ക്ക് ഫോണിന്റെ കാര്യം വിട്ടു പോയി.... റോഡിലിറങ്ങിയതും ആദ്യം കിട്ടിയ ഓട്ടോയിൽ രാവിലെ കാണിച്ച ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി..... അവിടെ ചെന്ന് ക്യാഷ്വാലിറ്റിയിൽ കയറി ഡോക്ടറിനോട് വിവരം പറഞ്ഞു.....ഡോക്ടർ വന്നു ചെക്ക് ചെയ്തു....പിന്നെ ട്രിപ്പും ഇൻജക്ഷനും കൊടുത്തു.......ഈ സമയമെല്ലാം ആരു പ്രാർഥനയോടെ കണ്ണാപ്പീ യുടെ അടുത്ത് നിന്നും മാറാതെ ഇരിക്കുകയായിരുന്നു.......സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു......കുറച്ചു കഴിഞ്ഞ് കുഞ്ഞ് കണ്ണ് തുറന്നു......അവൾ കണ്ണാപ്പീയുടെ മുഖമാകെ ചുമ്പനങ്ങളാൽ മൂടിക്കൊണ്ട് ......അവനെ കോരിയെടുത്ത് നെഞ്ചോട് ചേർത്ത് വച്ചു.....ഈ സമയം ഡോക്ടർ അവിടേക്ക് വന്നു......

സീ....അരുന്ധതി.....കുഞ്ഞിന് അപസ്മാരം വന്നതാ.....പനി കൂടിപ്പോയത് കൊണ്ട് പറ്റിയതാ.....കുറച്ചു ടെസ്റ്റ് ചെയ്യേണ്ടി വരും അതിന്റെ റിസൾട്ട് വരാൻ വൈകും.....അത് വരെ കുഞ്ഞ് ഒബ്സർവേഷനിൽ തന്നെ കിടക്കട്ടേ....റിസൾട്ട് നോർമൽ ആണെങ്കിൽ വൈകുന്നേരം തിരികെ പോവാം.... ശരി ഡോക്ടർ.....അവൾ ആധിയോടെ പറഞ്ഞു.... നടന്നതൊക്കെ അലക്സിനെ അറിയിക്കാനായി പഴ്സിൽ ഫോൺ തിരഞ്ഞെങ്കിലും കിട്ടിയില്ല.... ഈ സമയത്താണ് ഫോണെടുക്കാത്തത് അവളുടെ ശ്രദ്ധയിൽ പെട്ടത്......അലക്സിന്റെയും ആന്റണിയുടെയും നമ്പർ മനപാഠമല്ലാത്തത് കൊണ്ട് ആരെയും വിളിച്ചു പറയാൻ പറ്റിയില്ല.....ശരിക്കും പറഞ്ഞാൽ ആരു ഹോസ്പിറ്റലിൽ പെട്ടു പോയി..... വൈകുന്നേരം റിസൾട്ട് വന്നപ്പോഴേക്കും വൈകിയിരുന്നു .....ഡോക്ടർ വന്ന് റിസൾട്ട് പരിശോധിച്ചപ്പോൾ വേറെ പ്രശ്നം ഒന്നുമില്ലാത്തത് കൊണ്ട് കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തു.....കൈയിലിരുന്ന കാശ് കൊടുത്ത് ആരു ബില്ല് പേ ചെയ്തു....

പുറത്തേക്ക് വന്നപ്പോൾ ആദ്യം കിട്ടിയ ഓട്ടോയിൽ വീട്ടിലേക്ക് തിരിച്ചു....... ആരു പറയുന്നത് കേട്ട് ഏലിയാമ്മയ്ക്ക് വലിയ വിഷമം തോന്നി.....അലക്സ് അവളെ തല്ലിയതോർത്ത് അവർക്ക് വേദനയായി..... പോട്ടെ മോളെ അവൻ മനപൂർവം അല്ലല്ലോ....നടന്നതൊന്നും അവനറിഞ്ഞില്ലല്ലോ....നീയിങ്ങനെ കരയല്ലേ....അവർ ആരുവിനെ ആശ്വസിപ്പിച്ചു ആരു കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ല വീണ്ടും കരയാൻ തുടങ്ങി..... ആഹ്....മതിയെടി പെണ്ണേ കരഞ്ഞത് ......ഞാൻ അവനോടെല്ലാം പറഞ്ഞിട്ട് വരാം ......അറിയുമ്പോ അവന്റെ ദേഷ്യമൊക്കെ താനേ മാറിക്കോളും.....പറഞ്ഞു കൊണ്ട് ഏലിയാമ്മ ബെഡിൽ നിന്നും എഴുന്നേറ്റു തിരിഞ്ഞ് നോക്കുമ്പോൾ കാണുന്നത്....രണ്ടു കൈയും മാറിൽ പിണഞ്ഞു കെട്ടി വാതിലിൽ ചാരി നിൽക്കുന്ന അലക്സിനെയാണ്......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story