അരുന്ധതി: ഭാഗം 28

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ഏലിയാമ്മ അലക്സിന്റെ അടുത്തേക്ക് നടന്നു.... ടാ....തെമ്മാടീ......അവള് പറഞ്ഞത് കേട്ടോ....നീ....പാവം എന്റെ കൊച്ച് എന്തോരം തീ തിന്നതാ അതിന്റെ കൃടെ അവളുടെ കരണവും പുകച്ചില്ലേ നീ....അവന്റെ ഒരൂ മുടിഞ്ഞ ദേഷ്യം......പെൺകുട്ടികളോട് എങ്ങനെ ഇടപെടണമെന്ന് കൂടി അറിയത്തില്ല....ഒറ്റക്കൊമ്പന്.....ഏലിയാമ്മ കെറുവിച്ചു..... ഏലിയാമ്മ പറയുന്നതൊക്കെ ഒരൂ ചെറു പുഞ്ചിരിയോടെ കേട്ട് നിന്നു അലക്സ്.... ആരു പതിയെ ഒന്ന് മുഖമുയർത്തി നോക്കിയിട്ട് തിരിഞ്ഞിരുന്നു.... ടാ.....ചെറുക്കാ....അവളുടെ പിണക്കം മാറ്റിയേച്ചേ അങ്ങോട്ടേക്ക് വരാവൂ കേട്ടല്ലോ..... നോക്കാം.....ആരുവിനെ നോക്കി ക്കൊണ്ട് പറഞ്ഞു അലക്സ്..... മ്മ്.....നീ നോക്കുന്നെയൊക്കെ കൊളളാം പിന്നെയും തല്ല് കൂടരുത് രണ്ടാളും...ഞാനൊന്ന് ആലീസിനടുത്തേക്ക് പോട്ടേ.....അവനെയൊന്നിരുത്തി നോക്കി ക്കൊണ്ട് ഏലിയാമ്മ പുറത്തേക്കിറങ്ങാൻ തുടങ്ങി.... മ്മ്.....അലക്സ് മൂളുക മാത്രം ചെയ്തു...അവന്റെ നോട്ടം ആരുവിലായിരുന്നു...

ഇടയ്ക്കിടെ കണ്ണുകൾ തുടച്ചു മാറ്റുന്നുണ്ട്...ഏങ്ങലടിക്കുന്ന ശബ്ദം ഇടക്കിടെ ഉയർന്ന് കേൾക്കാം......... ഏലിയാമ്മ പൊയ്ക്കഴിഞ്ഞതും അലക്സ് വാതിൽ പൂട്ടി കുറ്റിയിട്ടു...... ആരൂ അവനെ തന്നെ പകപ്പോടെ നോക്കി....പിന്നെ മുഖം താഴ്ത്തി..... അവൻ അവളുടെ അടുത്തേക്ക് നടന്നടുത്തതും ആരു എഴുന്നേറ്റ് പുറത്തേക്ക് പോവാൻ തുടങ്ങി...... അലക്സ് അവളെ അരയിലൂടെ കൈചേർത്ത് വലിച്ചു നെഞ്ചിലേക്ക് ചേർത്ത് നിർത്തി.....ആരു അവനെ കൂർപ്പിച്ചു നോക്കി..... ഹാ.....എന്നാടീ അന്നകൊച്ചേ.....നോക്കി ദഹിപ്പിക്കുവല്ലോ നീ....അലക്സ് മീശ പിരിച്ചു..... അവൾ കുതറി മാറാൻ ഒരുങ്ങി.....അലക്സ് വീണ്ടും പിടി മുറുക്കി...... . ടീ.....പെണ്ണേ ബലം പ്രയോഗിക്കാതെടീ......പറഞ്ഞു കൊണ്ട് അവളുടെ മുഖം ചൂണ്ട് വിരലാൽ ഉയർത്തി...... പോട്ടെടീ അന്നക്കൊച്ചേ...........ഞാൻ പെട്ടെന്ന്.......അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തു പോയതാടീ........അന്നേരം ഭ്രാന്ത് പിടിച്ച പോലാരുന്നു ......മുന്നും പിന്നും നോക്കീല......അതാ തല്ലി പോയത്....നിനക്ക് ആ തല്ല് തീരികെ തരാൻ തോന്നാണേ തന്നോ നീ.....

ശാന്തനായി പറയുന്നവനെ തന്നെ ഉറ്റുനോക്കി ആരു..... ടോ......കളള്കുടിയാ.....എന്നെ വിട്ടേ. .എനിക്ക് പോണം.......അവൾ വീണ്ടും കുതറാൻ തുടങ്ങി .... അലക്സ് പിടി അതിനനുസരിച്ച് മുറുക്കിയതേയുളളൂ...... കള്ള് കുടിയൻ നിന്റെ തന്തയാടീ ഒരുമ്പെട്ടോളെ......പതിയെ അവളുടെ കാതിൽ പറഞ്ഞു..... എന്നാത്തിനാ വൈകിയേന്ന് അന്നേരം നിനക്ക് പറയാൻ മേലാരുന്നോടീ ചൂലേ.....അവളുടെ കവിളിൽ പതിയെ കുത്തി പിടിച്ചു അലക്സ്...... അതിന് താൻ സമ്മതിച്ചോടോ കാട്ട് പോത്തേ....ഞാൻ പറയാൻ തുടങ്ങിയപ്പോ തന്നെ താൻ എന്നെ തടഞ്ഞില്ലേ....ആരു കെറുവിച്ചു...... ആഹ്.....ഇനീപ്പോ എന്നതായാലും കഴിഞ്ഞത് കഴിഞ്ഞു.....ദേ മതി എന്റെ അന്ന കൊച്ചു പിണങ്ങിയത്....വാ...നമുക്ക് താഴേക്ക് പോയി എന്നതേലും കഴിക്കാം എനിക്കാണേൽ നല്ല വിശപ്പൂണ്ട്........രാവിലെ മുതലുളള അലച്ചിലാ......നീയും ഒന്നും കഴിച്ചില്ലല്ലോ വന്നേ പറഞ്ഞു കൊണ്ട് അവളെ ബലമായി ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു....

ആരു അവനിൽ നിന്നും അകന്നു മാറാൻ നോക്കി പക്ഷെ അലക്സ് പിടിമുറുക്കിയതേയുളളൂ.... ഹാ...... എന്റെ അന്നക്കൊച്ചേ ഒന്നടങ്ങി നിക്കടീ...... ടോ.....മാറ്.....എനിക്ക് പോണം.....താൻ പറഞ്ഞ പോലെ ഞാൻ പോവാ എങ്ങോട്ടേക്കെങ്കിലും.....തന്റ കൺവെട്ടത്ത് ഞാനിനി വരില്ല.....ഞാൻ തന്റെ ആരുവല്ലല്ലോ ആരും....പറഞ്ഞു കഴിഞ്ഞു കരഞ്ഞു പോയി ആരു.....അലക്സിന് അത് കാണേ വല്ലാത്ത ദുഃഖം തോന്നി .......അവൻ അവളിലെ പിടിയൊന്ന് അയയ്ച്ചതും അവനെ തളളിമാറ്റി അവൾ പുറത്തേക്ക് ഇറങ്ങി പോയി..... ചെറു ചിരിയോടെ അവനവളെ നോക്കി നിന്നു.... എന്നാ വാശിയാ പെണ്ണിന്.....നിന്റെ പിണക്കം ഞാൻ മാറ്റിക്കോളാടീ അന്നക്കൊച്ചേ......അലക്സ് പിറുപിറുത്തു.... ആരു നേരെ താഴേക്കാണ് പോയത്......ഏലിയാമ്മ കണ്ണാപ്പീയെ അവളുടെ കൈയിൽ ഏൽപ്പിച്ചു......ആരു കണ്ണാപ്പീയെയും കൊണ്ട് താഴെത്തെ റൂമിൽ തന്നെയിരുന്നു.....അലക്സ് പൊയ്ക്കഴിഞ്ഞതും റൂമിലേക്ക് തിരികെ പോയി കുളിച്ചു ഫ്രഷ് ആയി ആലീസിന്റെ റൂമിലേക്ക് പോയി.....ഏലിയാമ്മ ആലീസിനോട് നടന്നതൊക്കെ പറഞ്ഞിരുന്നു.... അവൾ റൂമിൽ ചെന്നപ്പോൾ ആലീസ് ആരുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.....

ആഹ് കൊച്ചിനറിയാല്ലോ ഇച്ഛായന്റെ സ്വഭാവം.....പോട്ടെ ക്ഷമിച്ചേരെ.....ഇനി ഇതിന്റ പേരിൽ പിണങ്ങാനോന്നും നിക്കണ്ട..... അതിന് മറുപടി പറയാതെ തെളിച്ചമില്ലാതെ ചിരിച്ചു ആരു..... ആരു ആലീസിനൊപ്പം താഴത്തെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി.....മുകളിലേക്ക് പോയതേയില്ല.....അലക്സിന്റെ മുന്നിൽ ചെന്ന് പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.... സന്ധ്യയ്ക്ക് കുടുംബ പ്രാർത്ഥനയുടെ സമയത്ത് അലക്സ് അവളുടെ അടുത്തേക്ക് വന്നിരുന്നെങ്കിലും ആരു അവനടുത്ത് നിന്നും മാറി ഏലിയാമ്മയുടെ അടുത്തേക്ക് പോയിരുന്നു...... ഈ സമയം അലക്സ് അവളെ കൂർപ്പിച്ചു നോക്കുന്നുണ്ടായിരുന്നു......അലക്സിന്റെ നോട്ടം ഇടക്കിടെ അവളെ തേടി ചെന്നെങ്കിലും അവൾ അത് വകവയ്ച്ചില്ല..... വൈകുന്നേരം അത്താഴം കഴിക്കാൻ നേരം ആരുവാണ് അലക്സിന് ഭക്ഷണം വിളമ്പിക്കൊടുത്തത്....അലക്സ് അവളോട് സംസാരിക്കാനായി ഓരോന്നും ചോദിക്കുകയും പറയുകയും ചെയ്തെങ്കിലും അവളതൊന്നിനും മറുപടി കൊടുത്തില്ല.......അലക്സ് അവളെ നോക്കുന്നത് ആരു കാണുന്നുണ്ടായിരുന്നെങ്കിലും മനഃപൂർവം അവനെ നോക്കിയില്ല..... അന്ന് മുഴുവനും ആരു അലക്സിന് മുഖം കൊടുക്കാതെ നടന്നു.....

അവളുടെ പരിഭവം അവനെ ചെറുതായി കുത്തി നോവിക്കാൻ തുടങ്ങി..... രാത്രി ആലീസിന്റ റൂമിലാണ് ആരു തങ്ങിയത് കുഞ്ഞ് രാത്രി നല്ല കരച്ചിലായിരുന്നത് കൊണ്ട് അവനെ മാറിയെടുക്കാൻ വേണ്ടിയും ആലീസിന് കൂട്ട് കിടക്കാനുമായി അവൾ അവിടെ തങ്ങി.... രാത്രി റൂമിലേക്ക് വരുമ്പോൾ ആരുവിന്റെ പിണക്കം മാറ്റാന്ന് കരുതി അലക്സ് കാത്തിരുന്നൂ....പക്ഷെ രാത്രി ഒരുപാട് വൈകിയിട്ടും അവളെത്തിയില്ലാന്ന് കണ്ട് കാത്തിരുന്ന് മുഷിഞ്ഞ് അലക്സ് താഴേക്ക് പോയി.....അപ്പോഴേക്കും താഴെ എല്ലാ മുറികളിലെയും ലൈറ്റ് ഓഫായിരുന്നു.....എല്ലാവരും ഉറക്കമായെന്ന് കരുതി അലക്സ് തിരികെ പോയി....... ❤❤❤ പിറ്റേന്ന് രാവിലെ ആരു ഉണരുമ്പോൾ ഏലിയാമ്മ കുഞ്ഞിന്റെയും ആലീസിന്റെയും തുണികൾ കഴുകാനായി എടുത്ത് വയ്ക്കുകയായിരുന്നു..... അമ്മച്ചി.....അമ്മച്ചി അതവിടെ ഇട്ടേയ്ക്ക് ഞാൻ കഴുകിക്കോളാം.....ആരു അവരെ തടഞ്ഞു കൊണ്ട് പറഞ്ഞു...... അതൊന്നും സാരവില്ല മോളെ ഞാൻ ചെയ്തോളാം.....മോള് വെറുതെ ബുദ്ധിമുട്ടണ്ട.....

എനിക്ക് ബുദ്ധിമുട്ടൊന്നുവില്ല അമ്മച്ചി അതിങ്ങ് തന്നേ ഞാൻ കുളത്തിൽ കൊണ്ട് പോയി രാവിലെ തന്നെ അലക്കിക്കോളാം.... പറഞ്ഞു കൊണ്ട് നിർബന്ധപൂർവ്വം അവളുടെ കൈയിൽ നിന്നും അലക്കാനുളള തുണി വാങ്ങി വയ്ചു..... ആരു രാവിലെ റൂമിലേക്ക് പോയി .....അവിടെ ചെന്ന് നോക്കുമ്പോൾ അലക്സ് അവിടില്ലാന്ന് കണ്ട് ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു കൊണ്ട്......ഉടുത്ത് മാറാനുളളതുമെടുത്ത് താഴേക്ക് വന്നു .........ഒരു ബക്കറ്റിൽ കുഞ്ഞിന്റെ നനയ്ക്കാനുളള തുണികളും മറ്റൊന്നിൽ കണ്ണാപ്പീയുടെയും ആരുവിന്റെയും തൂണികളുമായി അവൾ കുളപ്പടവ് ലക്ഷ്യം വച്ച് നടന്നു..... അവൾ വേഗം കുഞ്ഞിന്റെയും കണ്ണാപ്പീയുടെയും വസ്ത്രങ്ങൾ കഴുകി പ്രത്യേകം പ്രത്യേകം വച്ചു..... കുളത്തിനടുത്തായി വസ്ത്രം മാറാനുളള ഒരു ചെറിയ റൂമുണ്ട്.....ആരൂ വേഗം അവിടേക്ക് പോയി ഡ്രസ് മാറ്റി ഒരു കുളിമുണ്ടുടുത്ത് വന്നു....ഏറ്റവും താഴെത്തെ പടവിൽ ഇരുന്നു കോണ്ട് അവളുടെ വസ്ത്രങ്ങൾ കഴുകി തുടങ്ങി.....

കുറച്ചു കഴിഞ്ഞതും ആരോ അരയിലൂടവളെ കൈചേർത്ത് പൊക്കിയെടുത്ത് കുളത്തിലേക്കിട്ടു.....ഒന്ന് തിരിഞ്ഞു നോക്കാൻ പോലുമുളള സാവകാശം കിട്ടുന്നതിന് മുന്നേ ആരു വെളളത്തിൽ വീണിരുന്നു....ചാടി പിടച്ച് കൊണ്ട് വെളളത്തിൽ നിന്നും ഉയർന്നു നോക്കുമ്പോൾ ചുറ്റും ആരേയും കണ്ടില്ല..... തിരികെ സ്റ്റെപ്പ് കയറി തുടങ്ങിയതും വീണ്ടും അവളെ വലിച്ചു വെളളത്തിലേക്കിട്ടു..... ആരുവിന് നല്ല ഭയം തോന്നി......വീണ്ടും പരിഭ്രമത്തോടെ ചുറ്റും നോക്കി.....പക്ഷേ ആരും ഇല്ലാരുന്നു.....ഈ സമയം ആരുടെയോ ശ്വാസം അവളുടെ പിൻ കഴുത്തിൽ തട്ടി ......പെട്ടെന്ന് തിരിഞ്ഞു നോക്കാനാഞ്ഞതും പിന്നിലൂടെ അവനവളെ ചേർത്ത് പിടിച്ചു......അവന്റെ ബലിഷ്ഠമായ കൈകൾ അവളുടെ വയറിൽ ചുറ്റി വരിഞ്ഞു....അവളുടെ തോളിലായ് അവൻ മുഖം പൂഴ്ത്തി......അവനെ തിരിച്ചറിയാൻ അവൾക്ക് അധിക സമയം വേണ്ടി വന്നില്ല... അവന്റെ താടി രോമങ്ങൾ അവളുടെ കഴുത്തിൽ തറയുന്നുണ്ടായിരുന്നു....അവന്റെ ശ്വാസം അവളുടെ കഴുത്തിടുക്കിൽ പതിക്കവേ രോമങ്ങളെല്ലാം ഉണർന്നതവളറിഞ്ഞൂ.

അവന്റെ ചേർത്ത് പിടിക്കൽ അവളെ തളർത്തുന്നതായി തോന്നിയപ്പോൾ അവനിൽ നിന്നും അകന്നു മാറാൻ അവൾ ശ്രമിച്ചു കൊണ്ടേയിരുന്നു....പക്ഷേ അവന്റെ കൈക്കരുത്തിന് മുന്നിൽ അവൾക്ക് പരാജയം സമ്മതിക്കേണ്ടി വന്നു.....അവന്റെ ചുണ്ടുകൾ അവളുടെ ചെവിക്ക് പിന്നിലും പിൻ കഴുത്തിലുമായി ഓടി നടന്നു......അവന്റെ ഓരോ സ്പർശനവും അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടി.....അവന്റെ ശ്വാസോശ്ച്വാസത്തിന്റെ താളം അവളിലൂടെ കടന്നു പോയി....... നാസികയിലേക്ക് തുളച്ചു കയറിയ അവന്റെ ബോഡീ സ്പ്രേയുടെ ഗന്ധം അവളുടെ ശ്വാസത്തിൽ ലയിച്ചു ....അവന്റെ തലമുടിയിൽ നിന്നിറ്റു വീഴുന്ന ജലകണികകൾ അവളുടെ തോളിലൂടെ മാറിലേക്ക് ഒഴുകി ഇറങ്ങിക്കൊണ്ടിരുന്നു....... അവളവന്റെ കൈവിടുവിക്കാൻ ശ്രമിക്കുന്തോറും അരയിലെ പിടി മുറുകി കൊണ്ടിരുന്നു.......ഒന്ന് കുതറി മാറാൻ പോലും കഴിയാതെ അവന്റെ ചേർത്ത് പിടിക്കലിൽ സ്വയം മറന്നവൾ നിന്നു..... ""അന്നക്കോച്ചേ""".....അവനവളുടെ കാതോരം പതിഞ്ഞ സ്വരത്തിൽ മന്ത്രിച്ചു.......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story