അരുന്ധതി: ഭാഗം 29

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

അലക്സിന്റെ ശബ്ദം അവളുടെ ചെവികളിൽ പതിച്ചപ്പോൾ......കുഞ്ഞ് പുഞ്ചിരി ചൊടികളിൽ വിരിഞ്ഞെങ്കിലും വിദഗ്ധമായവളത് മറച്ചു വച്ചു...... ടോ.....എന്നെ വിട്ടേ....എനിക്ക് പോണം.....ആരു അവന്റെ കൈ വിടുവിക്കാൻ നോക്കി ക്കൊണ്ട് പറഞ്ഞു... ഹാ.....ചൂടാവല്ലേ അന്നക്കൊച്ചേ.......എന്നാത്തിനാ എന്റെ കൊച്ചിനിത്ര വാശി.....ഹേ.....അവൻ അവളുടെ തോളിൽ താടിയൂന്നിക്കൊണ്ട് പറഞ്ഞു....... ഇനിയും എന്നെ ദ്രോഹിക്കണ്ട താൻ .....ഞാൻ....ഞാൻ...പൊയ്ക്കോളാം....ഇടർച്ചയോടെ പറഞ്ഞു..... എങ്ങോട്ട് പോവാമ്പോവാ നീ??? നാ.....നാട്ടിലേക്ക്......അവൾ ഇടർച്ചയോടെ പറഞ്ഞു..... അവിടെ നിന്റെ മറ്റവനിരിക്കാണോടീ.....അലക്സ് കലിപ്പിച്ച് പറഞ്ഞു.... പിന്നെ ഞാനെന്ത് വേണം നിങ്ങളുടെ തല്ലും കൊണ്ട് ചീത്തപറച്ചിലും കേട്ട് ഇവിടെ കഴിയണോ..... ആ കഴീയണം.....നിന്റെ കഴുത്തേല് എന്റെ മിന്നുളളടത്തോളം കാലം ചിലപ്പോ ഇതൊക്കെ സഹിക്കേണ്ടി വരും.....അതല്ലാ നിനക്കെന്നെ ഉപേക്ഷിച്ച് പോണവെങ്കി ആ മിന്ന് ഊരി തന്നേച്ച് പൊയ്ക്കോ.....

ഇല്ല ഈ മിന്ന് എനിക്ക് വേണം ഞാനിത് കൊണ്ട് പോവും.....അത് ....അത് മാത്രം എന്നോട് ചോദിക്കണ്ട......ഇതിനെന്റെ ജീ....ജീവന്റ വിലയുണ്ടിപ്പോ....നിറമിഴികളോടെ പറഞ്ഞു കൊണ്ട് മിന്നിൽ മുറുകെ പിടിച്ചു ആരു..... അത് കേട്ടതും അലക്സിന്റെ മുഖത്ത് ഒരു കുഞ്ഞു പുഞ്ചിരി നിറഞ്ഞു..... നീ....പോവുവോടി അന്നക്കൊച്ചേ??......നിനക്കതിന് കഴിയോടി .???.....എന്നെയും നമ്മുടെ മോനെയും വിട്ടേച്ച് പോവാൻ നിനക്ക് കഴിയോടീ..... എന്നെ നിങ്ങൾക്കിഷ്ടവല്ല...ഞാൻ നിങ്ങടെ ആരുമല്ല......ഇതൊക്കെ നിങ്ങൾ തന്നാ പറഞ്ഞത്.....ഇനിയും ഞാനിവിടെ കടിച്ചു തൂങ്ങണോ.....എനിക്ക് പോണം.....പറഞ്ഞു കഴിഞ്ഞതും ഉളളിലെ വിങ്ങൽ മിഴിനീരായി പുറത്തേക്ക് വന്നിരുന്നു ...... അലക്സ് അവളെ അവനഭിമുഖമായി തിരിച്ചു നിർത്തി......ആരു മുഖം കുനിച്ച് നിൽക്കുകയായിരുന്നു.....ചൂണ്ട് വിരലാൽ അവനവളുടെ മുഖമുയർത്തി....... അവളുടെ പീലീ നിറഞ്ഞ കണ്ണുകളിലും മൂക്കിലും കവിളുകളിലും ചുണ്ടുകളിലുമെല്ലാം അവന്റെ കണ്ണുകൾ പായുന്നുണ്ടായിരുന്നു......

അവളുടെ മുഖത്ത് അങ്ങിങ്ങായ് പറ്റിയിരുന്ന ജല കണികകളെ അവൻ നോക്കി നിന്നു..... അവയെ അധരങ്ങളാൽ സ്വന്തമാക്കാൻ അവന്റെ ഹൃദയം കൊതിച്ചുകൊണ്ടിരുന്നു..... നനഞ്ഞൊട്ടി നിൽക്കുന്ന പെണ്ണുടലിന്നഴക് അവൻ സ്വയം മറന്നു നോക്കി നിന്നു ...... അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ അവന്റെ ഹൃദയത്തിൽ നോവുണർത്തുന്നുണ്ടായിരുന്നു.... നിന്നെ എനിക്കിഷ്ടവല്ലാന്ന് ഞാൻ പറഞ്ഞോടീ ചൂലേ......ഏറെ നേരത്തെ മൗനത്തിനു ശേഷം അവനവളോടായ് ചോദിച്ചു.... ആരു അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിന്നു..... ദേ ഈ അലക്സ് മിന്നു കെട്ടിയ പെണ്ണാ നീ..... ഞാൻ ജീവനോടിരിക്കുന്നിടത്തോളം കാലം എന്റൊപ്പം ഈ അന്നക്കൊച്ച് വേണം.....എന്റെ കണ്ണാപ്പീടെ അമ്മയായിട്ട്.....എന്റെ പെണ്ണായിട്ട്.....പറഞ്ഞു കൊണ്ട് അലക്സ് അവളെ നെഞ്ചോട് ചേർത്ത് നിർത്തി..... ആരു വിശ്വാസം വരാതെ അവനെ അമ്പരപ്പോടെ നോക്കി നിൽക്കുകയായിരുന്നു.... അവന്റെ കണ്ണുകളിലെ പ്രണയം അവളെ അവനിലേക്ക് കൂടുതൽ ചേർക്കുന്നത് അവളറിഞ്ഞു.....

ആ കുഞ്ഞി കണ്ണുകളിലെ വശ്യതയിൽ അവളാണ്ടു പോയി........അവനിൽ നിന്നും വന്ന ഓരോ വാക്കുകളും കേൾക്കാൻ ആഗ്രഹിച്ചിരുന്നതെന്നപോലെ അവളുടെ ഹൃദയം തുടി കൊട്ടി...... അവന്റെ നഗ്നമായ വിരിമാറിലേക്കവളെ ചേർത്തണക്കച്ചപ്പോൾ ഇതുവരെ അവളറിയാത്ത സുരക്ഷിതത്വം അറിയുകയായിരുന്നു ആരു...... അലക്സ് അവളുടെ മുഖം കൈകുമ്പിളിൽ കോരി യെടുത്തുക്കൊണ്ട് അവളുടെ നിറുകിൽ മൃദുവായി ചുമ്പിച്ചു.....ആദ്യ ചുംമ്പനം നിറഞ്ഞ പുഞ്ചിരിയോടെ കണ്ണുകൾ കൂമ്പിയടച്ചു കൊണ്ട് ആരു സ്വീകരിച്ചു..... നാണത്താൽ ചുവന്നു തുടുത്ത അവളുടെ കവിളുകളിൽ അലക്സിന്റെ വിരലുകൾ തഴുകി നടന്നു..... പറ അന്നക്കൊച്ചേ.....എന്നെ ഇട്ടേച്ച് പോവാൻ കഴിയോ നിനക്ക്.....മൃദുവായി ചോദിച്ചു...... ഇല്ല എന്ന് യാന്ത്രികമായി തന്നെ അവളുടെ തല ചലിച്ചു ....

പിന്നെ എന്നാത്തിനാടീ കോപ്പിലെ ജാഡയെടുക്കുന്നേ പറഞ്ഞു കൊണ്ട് അവനവളിലേക്ക് മുഖമടുപ്പിച്ച് അവളുടെ അധരം നുകർന്നു....ഒന്നേങ്ങീക്കൊണ്ട് ആരു അവനെ കണ്ണുകളുയർത്തി നോക്കി..... ഒട്ടും വേദനിപ്പിക്കാതെ അവനവളുടെ അധരം കവരുന്നുണ്ടായിരുന്നു.....ശ്വാസം വിലങ്ങുന്നതിനനുസരിച്ച് അവളുടെ നഖമുനകൾ അലക്സിന്റെ പുറത്ത് ആഴ്ന്നിറങ്ങി..... അവന്റെ ചുമ്പനമവളെ തളർത്താൻ തുടങ്ങിയപ്പോൾ ആരു അവനെ തളളിമാറ്റാൻ ശ്രമിച്ചു.....മനസ്സില്ലാ മനസ്സോടെ അവനവളിൽ നിന്നും അകന്നു മാറിക്കൊണ്ട് കുറുമ്പോടെ കണ്ണുചിമ്മി കാട്ടി..... ആരു നെഞ്ചിൽ കൈവച്ചു കൊണ്ട് കിതപ്പാറ്റുന്ന തിരക്കിലായിരുന്നപ്പോൾ..... ഹാ.....എന്റെ അന്ന കൊച്ചിനിത്ര സ്റ്റാമിനെയുള്ളൊ.....മോശം.....ഒന്നുമ്മിച്ചപ്പോ തന്നെ തളർന്നു പോയാ പിന്നെങ്ങനാ കൊച്ചേ.....കുസൃതിച്ചിരിയോടെയുളള അലക്സിന്റെ ചോദ്യം കേട്ട് ആരു ചമ്മലോടെ മുഖം താഴ്ത്തി .....അവളുടെ കവിളുകൾ നാണത്താൽ ചുവന്നു..... അപ്പോ എന്റെ അന്നക്കൊച്ചിന്റെ പിണക്കം മാറിയ സ്ഥിതിയ്ക്ക്....ഇനീപ്പോ നാട്ടീ പോണോ.....മീശ മുറുക്കി കുറുമ്പോടെ ചോദിച്ചു അലക്സ്..... ആരാ പറഞ്ഞേ എന്റെ പിണക്കം മാറീന്ന്.....ആരു ഗൗരവത്തോടെ അവനോട് ചോദിച്ചു...

. അലക്സ് അവളെ നെറ്റിചുളുച്ചു കൊണ്ട് നോക്കി...... ഞാൻ പറഞ്ഞോ എനിക്ക് തന്നെ ഇഷ്ടവാന്ന്....ആരോട് ചോദിച്ചിട്ടാ താനെന്റെ ദേഹത്ത് തൊട്ടത്.....ആരു അവനെ കൂർപ്പിച്ചു നോക്കി...... അലക്സ് അമ്പരപ്പോടെ അവളെ തന്നെ നോക്കി നിന്നു....... അതെന്നാ പറച്ചിലാ അന്നക്കൊച്ചേ നിനക്കെന്നെ ഇഷ്ടവല്യോ......അലക്സിന്റെ മുഖത്തെ തിളക്കം മാഞ്ഞു..... ഇല്ല.... എനിക്ക് തന്നെ ഇഷ്ടവല്ല.....കാട്ട് പോത്തിന്റെ സ്വഭാവവും കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയും പിന്നെ കളളുകുടിയും......തല്ലുകൊളളിത്തരവും.....തന്നെ എനിക്കിഷ്ടവല്ല.....ആരു മുഖം കറുപ്പിച്ചു..... അവൾ പറയുന്നത് കേട്ട് അലക്സിന് ദേഷ്യം വരുന്നുണ്ടായിരുന്നു...... അവനവളെ കവിളിന് കുത്തി പിടിച്ചു..... ടീ......പന്ന @@@@ മോളെ താണു തന്നെന്ന് കരുതി തലേക്കേറുവാന്നോ നീ....ആരാടീ കോപ്പേ കാണ്ടാമൃഗം......നിന്റെ തന്തയോ അലക്സ് അലറി..... അത് കേട്ടതും ആരു അവനെ കൂർപ്പിച്ചു നോക്കി പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി.....

അലക്സ് ഒന്നും മനസ്സിലാവാതെ അവളെ തന്നെ നോക്കി നിന്നു..... എന്റിച്ഛായാ നിങ്ങൾക്കീ കലിപ്പൻ സ്വഭാവമേ ചേരു അല്ലാതെ ഓവർ റൊമാൻസ് ഒട്ടും ചേരുന്നില്ല.....കുറുമ്പോടെ പറഞ്ഞു ആരൂ.... അത് കേട്ടതും അലക്സ് അവളെ ഒന്ന് കടുപ്പിച്ച് നോക്കി..... എടീ.....പുല്ലേ....മനുഷ്യനെ നന്നാവാനും സമ്മതിക്കത്തില്ലേ നീ.....പറഞ്ഞു കൊണ്ട് അവളെയും കൊണ്ട് വെളളത്തിലേക്ക് മറിഞ്ഞിരുന്നവൻ..... അവനിൽ നിന്നും പിടി വിട്ട് ആരു വേഗം നീന്തി കരയ്ക്കു കയറി......അതേ......ഇനിയും ഞാനിവിടെ നിന്നാലെ എന്നെ കാണാഞ്ഞ് അമ്മച്ചി ഇവിടേക്ക് അന്വേഷിച്ചു വരും.....കേട്ടോടോ കളള് കുടിയൻ നസ്രാണി ....കുറുമ്പോടെ പറഞ്ഞു കൊണ്ട് വസ്ത്രം മാറേണ്ട റൂമിലേക്കവൾ ഓടിപ്പോയി...... നിന്നെ ഞാൻ പിന്നെ എടുത്തോളാടീ.....അലക്സ് വെളളത്തിൽ നിന്നും ഉയർന്നു കൊണ്ട് വിളിച്ചു പറഞ്ഞു........................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story